✒️F_B_L
“അജുക്കാ… അഫിയുടെ ഉപ്പ പോയി അജുക്കാ… ഞാനിവിടെ എത്തുന്നതിന്റെ അരമണിക്കൂർമുൻപ്…” ഹാരിസിന്റെ വാക്കുകൾ പാതിവഴിയിൽ മുറിഞ്ഞുപോയത് അജു അറിഞ്ഞു.
അജു തളർന്ന് ബെഡിലിരുന്ന് നിറഞ്ഞുവന്ന മിഴികൾ തുടച്ച്
“നീ ഒരു ആംബുലൻസ് വിളിച്ച് ഇങ്ങോട്ട് കൊണ്ടുവായോ ഉപ്പയ്യെ” എന്ന് പറഞ്ഞ് ഫോൺ വെച്ചു.
ബെഡിൽ തളർന്നിരിക്കുന്ന അജൂനെ കണ്ടതും പാത്തൂന് ടെൻഷനാവാൻ തുടങ്ങി.
“ഇക്കാ… എന്തുപറ്റി, ഹരിസ്ക എന്താ പറഞ്ഞെ”
പാത്തു അജൂന്റെ കൈപിടിച്ച് ചോദിച്ചു.
“പാത്തൂ… നീ കാണാനാഗ്രഹിച്ച ആ മുഖം ഇനിയില്ല പെണ്ണെ, അഫിയുടെ ഉപ്പയും നമ്മളെവിട്ട് പോയി”
അജൂന്റെ കണ്ണുകൾ നിറയാൻ തുടങ്ങി.
അജു പറഞ്ഞ വാക്കുകൾ വിശ്വസിക്കാനാവാതെ പാത്തു അവനരികിൽ ഇരുന്നു.
എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ…
നിറഞ്ഞുനിന്ന മിഴികൾതുടച്ച് അജു റിയാസിനെ വിളിച്ച് ഉപ്പയെ അറീക്കാൻ പറഞ്ഞു.
_____________________
കൂട്ടിനാരുമില്ലാതെ ആശുപത്രിയിലെ പേപ്പർ വർക്കുകൾക്കൊടുവിൽ ഹാരിസ് ആംബുലൻസിനുമുന്നിൽ അവൻപോയ കാറിൽ നാട്ടിലേക്ക് മടങ്ങി.
ഉച്ചയോടുകൂടി ആ ആംബുലൻസ് വർഷങ്ങൾക്ക് മുൻപ് അടച്ചിട്ട, എന്നാൽ ഇന്ന് തുറന്ന ആ ഗേറ്റ് കടന്ന് വീട്ടുമുറ്റത്തെത്തുമ്പോൾ അവിടെ നാട്ടുകാര് തടിച്ചുകൂടിയിരുന്നു.
ആംബുലൻസിൽനിന്ന് അഫിയുടെ ഉപ്പയെ ആരൊക്കെയോ ചേർന്ന് പുറത്തേക്കിറക്കി മണിക്കൂറുകൾക്കുമുമ്പ് കുത്തിത്തുറന്ന വാതിലിനകത്തേക്ക് കടന്നപ്പോൾ അജൂന്റെ നെഞ്ചുപിടച്ചു.
“എല്ലാം പാറഞ്ഞുതീർത്ത് ഈ വീട്ടിലേക്ക് നടന്നുകയറണം” എന്ന് അഫിയുടെ ഉപ്പ ഇടയ്ക്കിടെ പറയുമായിരുന്നു. എന്നാലിന്ന് നാലാളുടെ സഹായമില്ലാതെ, ആരൊക്കെയോ ചേർന്ന് പൊക്കിയെടുത്ത് എല്ലാവർക്കും അവസാനമായി കാണുവാൻവേണ്ടി വീടിന്റെ ഹാളിൽ ഒരുക്കിയിരുന്ന കട്ടിലിലേക്ക് കിടത്തുമ്പോൾ അജൂന്റെ കണ്ണുകൾ നിറഞ്ഞു.
പ്രിയപ്പെട്ട കൂട്ടുകാരന്റെ മയ്യത്തിനുമുന്നിൽനിന്ന് കഴിഞ്ഞ കാലത്തെയോർത്ത് വിലപിക്കാനല്ലാതെ, “തെറ്റുപറ്റിയത് എനിക്കാണ് നീ എന്നോട് ക്ഷമിക്കണം” എന്ന് മാപ്പപേക്ഷിക്കാൻ മജീദിന് കഴിഞ്ഞില്ല.
അജൂന്റെ തോളിൽ കയ്യിട്ട് ഒറ്റക്കാലിൽ നിലത്തുനിന്ന് പാത്തു കാണാനേറെ ആഗ്രഹിച്ച ആ മുഖം, അജൂന്റെ കഥകൾ കേൾക്കാനാഗ്രഹിച്ച ആ ശബ്ദം, ഇതൊന്നും ഇനിയില്ല എന്നോർത്തപ്പോൾ പാത്തു അജൂനെ ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞു.
പള്ളിയിൽ ഖബറൊരുങ്ങി… വീട്ടുമുറ്റത്ത് മയ്യിത്ത്കട്ടിലെത്തി… പള്ളിയിലെ ഉസ്താദിന്റെ ദുആയും കഴിഞ്ഞപ്പോൾ ആരൊക്കെയോ ചേർന്ന് ഉപ്പയെ മയ്യിത്ത് കട്ടിലിൽ കിടത്തി… അവസാന യാത്രക്കൊരുങ്ങുമ്പോൾ മജീദിന്റെയും കുടുംബത്തിൽ കണ്ണുകളിൽ നനവുണ്ടായിരുന്നു.
അഫിയുടെ ഖബറിനരികിൽ പുതിയൊരു ഖബറിടം. അഫിക്ക് കൂട്ടിന് അവളുടെ ഉപ്പയും അരികിലെത്തി. രണ്ടുപേരുടെയും അടുത്ത് ഏറെനേരമിരുന്നിട്ടാണ് അജു എഴുനേറ്റ് വീട്ടിലേക്ക് പോയത്.
“അജുക്കാ… അവിടെന്ന് ഒരാള് പറഞ്ഞിരുന്നു, വീടൊഴിഞ്ഞുകൊടുക്കാൻ, എന്താ ചെയ്യാ…” വീട്ടിലെത്തിയ അജൂനോട് ഹാരിസ് ചോദിച്ചു.
“നാളെ പോവാം. വാടകവീടല്ലേ… അവരുടെ നമ്പറുണ്ടെങ്കിൽ നീയൊന്ന് വിളിച്ചുപറഞ്ഞേക്ക്” എന്ന് അജു പറയുമ്പോൾ അവന്റെ ശബ്ദമിടറുന്നുണ്ടായിരുന്നു.
റൂമിലെത്തി ബെഡിലിരിക്കുന്ന പാത്തൂന്റെ അരികിലായി അജു കിടന്നു.
“ഇക്കാ…” അജൂന്റെ മുടിയിൽ തലോടി പാത്തു വിളിച്ചു.
“ഇങ്ങനെ വിഷമിക്കാതെ… എനിക്ക് ഇക്കാനെ ഇങ്ങനെ കാണാൻ വയ്യ.” എന്ന് പാത്തു പറഞ്ഞു.
അവളുടെ കണ്ണിലും നനവുണ്ടായിരുന്നു.
“ഇവിടെയുള്ളവരൊക്കെ എനിക്കെതിരായി നിന്നപ്പോഴൊക്കെ എന്നെ ചേർത്തുപിടിച്ചു രണ്ട് ഹൃദയങ്ങളാണ് ഇന്ന് പള്ളിക്കാട്ടിൽ…” അജൂന്റെ വാക്കുകൾ മുറിഞ്ഞു.
“എല്ലാ തീരുമാങ്ങളും റബ്ബിന്റെതല്ലേ ഇക്കാ… പോയവരെ ഓർത്ത് സങ്കടപ്പെടരുത് എന്ന് ഇക്കയെ പഠിപ്പിച്ചതും ആ ഉപ്പയെല്ലേ. എന്നീറ്റ് എന്തെങ്കിലും കഴിക്ക് അജുക്കാ”
“വിശക്കുന്നില്ല പാത്തൂ… കുറച്ച് കഴിയട്ടെ…”
“എനിക്ക് വിശക്കുന്നുണ്ട്… ഇക്ക കഴിക്കാതെ ഞാനും കഴിക്കില്ലാട്ടാ” പാത്തു അങ്ങനെ പറഞ്ഞപ്പോഴേക്കും പാത്തൂനുള്ള ഭക്ഷണവുമായി ഉമ്മയെത്തി.
“ദേ മോളിത് കഴിക്ക്. താഴെ അനസും റിയാസും ഉപ്പയും മോനെ കാത്തിരിക്കുകയാണ്.” എന്ന് ഉമ്മയും പറഞ്ഞപ്പോൾ അജു എഴുനേറ്റ് താഴേക്ക് നടന്നു.
ഭക്ഷണം കഴിച്ച് സമയം നോക്കിയപ്പോൾ മൂന്നുമണി. തിരികെ റൂമിലെത്തി അജു ഹാരിസിനെ വിളിച്ചു.
“ഹാരിസേ നീ വിളിച്ചോ അവർക്ക്”
“ആ വിളിച്ചിരുന്നു. നാളെ കാലത്തേ വീടൊഴിയണമെന്നാ പറഞ്ഞെ. പിന്നേ കുറേ മാസങ്ങളായി വാടകയും കൊടുത്തിട്ടില്ലാന്ന്”
“നമുക്ക് ഇപ്പൊ പോയാലോ, പോയിട്ട് ഇന്ന് തന്നെ ആ ബാധ്യത തീർത്തിട്ട് വരാം. നിനക്ക് ഒഴിവുണ്ടോ”
“പോവാം… ഞാൻ വീട്ടിലേക്ക് വരാം, അജുക്ക റെഡിയാവ് അപ്പോഴേക്കും”
ഹാരിസ് ഫോൺ വെച്ചതും അജു പാത്തൂനോട്
“വരാൻ കുറച്ച് വൈകും, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഉമ്മയെ വിളിക്കണം, പിന്നേ പേടിക്കാനൊന്നും നിൽക്കണ്ട, നേരം വെളുക്കുമ്പോൾ നിന്റെ അരികിൽ ഞാനുണ്ടാകും”
“എവിടെപ്പോവാ തിരക്കിട്ട്”
“പാലക്കാട്, ഉപ്പ താമസിച്ചിരുന്ന വീട്ടിലേക്ക്, ആ വീടൊഴിയാൻ പറഞ്ഞിരിക്കുകയാ അതിന്റെ ഓണർ. അതും നാളെ കാലത്ത്. അപ്പൊ അതൊന്ന് തീർത്തിട്ട് പെട്ടെന്ന് വരാം”
“സൂക്ഷിച്ച് പോണേ ഇക്കാ”
അപ്പോഴേക്കും താഴെ കാറിന്റെ ഹോണടി കേട്ടപ്പോൾ പാത്തൂനെ നെഞ്ചോടുചേർത്ത് അവളുടെ നെറ്റിയിലൊരു മുത്തവും കൊടുത്ത് അജു പുറത്തേക്ക് പോയി.
മണിക്കൂറുകൾക്കൊടുവിൽ അജു ആ ചെറിയ വീടിന്റെ മുന്നിലെത്തുമ്പോൾ ഇരുട്ടിയിരുന്നു.
“ഹരിസേ നീ ഓണർക്കൊന്ന് വിളിക്ക്, എന്നിട്ട് ഇവിടേക്ക് വരാൻ പറ” എന്ന് പറഞ്ഞ് ഇങ്ങോട്ടുള്ള യാത്രക്കിടയിൽ വാങ്ങിയ സിഗരറ്റിന്റെ പാക്കറ്റിൽനിന്ന് ഒന്നെടുത്ത് കത്തിച്ചു.
കാറിന്റെ ബോണറ്റിൽ കയറി ഗ്ലാസ്സിലേക്ക് ചാഞ്ഞ് മാനത്തെ പൂർണചന്ദ്രനെ നോക്കി അജു പുക വലിച്ചുവിട്ടു.
“അയാളിപ്പോ വരാമെന്ന് പറഞ്ഞിട്ടുണ്ട് അജുക്കാ. എന്തിനാ ഇങ്ങനെ വലിച്ചുകേറ്റുന്നെ, അവിടെന്ന് ഇറങ്ങിയിട്ട് ഇതിപ്പോ എത്രാമത്തെതാ”
അപ്പോഴേക്കും കാറിനടുത്ത് ഒരു ബൈക്ക് വന്നുനിന്നു.
“അജ്മലെ നീയുമുണ്ടോ… വന്നത് നന്നായി. ഇല്ലേൽ നിന്നെക്കാണാൻ ഞാൻ അങ്ങോട്ട് വരുമായിരുന്നു” ബൈക്കിൽനിന്നിറങ്ങിയ അയാൾ അജൂനോട് ചോദിച്ചു.
“എന്തെ കരീംക്കാ…” കാറിൽനിന്ന് ഇറങ്ങിഅജു അയാളോട് ചോദിച്ചു.
“ഒന്നുല്ല. നിനക്കറിയാലോ ഞാൻ ഇടനിലക്കാരൻ മാത്രമാണ്, മുൻപൊരിക്കൽ ഇവിടത്തെ ചായക്കടയിൽ വെച്ചാണ് ആദ്യമായി മുഹമ്മദിക്കയെ ഞാൻ കണ്ടത്. അന്നൊരു വീടുവേണമെന്ന് പറഞ്ഞപ്പോൾ ഞാനാണ് ഈ വീട് ശെരിയാക്കിയത്. ആദ്യത്തെ അഞ്ചാറുമാസം വാടക കൃത്യമായി കൊടുത്തെങ്കിലും പിന്നീടുള്ളത് കൊടുത്തിട്ടില്ല. ഇതിന്റെ ഓണർ മുഹമ്മദിക്കയെ ഒരിക്കൽ ഇവിടുന്ന് ഇറക്കിവിടാൻ പറഞ്ഞപ്പോൾ ഞാനാണ് പിന്നീടുള്ള വാടക കൊടുത്തിരുന്നത്. അത് എനിക്ക് ഇന്ന് കിട്ടണം. കിട്ടിയാൽ നിനക്ക്തരാൻ എന്നെയേൽപിച്ച ഒരു വസ്തു ഞാൻ നിനക്ക് തരും.”
“ബാധ്യത തീർക്കാൻ ഉള്ളതുകൊണ്ടാണ് കരീംക്കാ ഞാൻ വന്നത്. ഇല്ലെങ്കിൽ വരില്ലായിരുന്നു”
കരീംക്ക അരയിൽനിന്ന് താക്കോൽകൂട്ടമെടുത്ത് ആ വീടിന്റെ വാതിൽതുറന്നു. അകത്തുകടന്ന് അജു ചുറ്റുമൊന്ന് നോക്കി.
പതിവിലും വിപരീതമായി ഒന്നുമവിടെ കാണാൻ കഴിഞ്ഞില്ല.
അജു ഉപ്പ ഉപയോഗിച്ചിരുന്ന റൂമിലേക്ക് കയറി.
ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ അല്ലാതെ മറ്റൊന്നുമവിടെയില്ല.
അജൂന്റെ പുറകിലായി ഹാരിസും ആ റൂമിനകത്ത് ഉണ്ടായിയുന്നു.
“കൊണ്ട്പോകാൻമാത്രം ഇവിടെയൊന്നുമില്ല അജു. ഉമ്മറത്തിരുന്ന് സംസാരിക്കാം”
കരീംക്ക വിളിച്ചപ്പോൾ അജു റൂമിൽനിന്നിറങ്ങി ഉമ്മറത്തേക്ക് നടന്നു.
“ഇതാണ് മുഹമ്മദിക്കയുടെ ഇവിടത്തെ കടങ്ങൾ.” എന്നുപറഞ്ഞ് അജൂനുനേരെ ഒരു കടലാസ് നീട്ടി.
“ഇത് വീടിന്റെ വാടക മാത്രമല്ലേയുള്ളു” എന്ന് അജു.
“അതേ… അതെനിക്ക് കിട്ടിയാൽ നിനക്ക് മറ്റൊന്ന് ഞാൻ തരാം” എന്ന് കരീം പറഞ്ഞതും
അജു കാറിൽനിന്ന് കുറച്ച് പണമെടുത്ത് അത് അയാൾക്കുനേരെ നീട്ടി.
കിട്ടിയ പണം എണ്ണിത്തിട്ടപ്പെടുത്തി അയാള് അയാളുടെ കയ്യിലുള്ള കവറിൽനിന്ന് ഒരു ഡയറി അജൂനുനേരെ നീട്ടി.
“ഇതാണ് നിനക്ക് താരാണുള്ളത്. മരിക്കാൻനേരം എന്നെ ഏല്പിച്ചതാണ്. നീ ഇവിടെ വരുന്നഅന്ന് നിനക്ക് തരണമെന്ന് പറഞ്ഞു.”
“അപ്പൊ ഇനി ഞങ്ങളിറങ്ങട്ടെ കരീംക്കാ” എന്ന് പറഞ്ഞ് അജു തിരികെ കാറിൽകയറി.
യാത്രയിലുടെനീളം അജു ചിന്തയിലായിരുന്നു.
ഇടക്കെപ്പോഴോ ഭൂതകാലത്തിൽനിന്ന് ഉണർന്ന് അജു ഡയറി മറിച്ചുനോക്കി.
“പ്രിയപ്പെട്ട അജു… നീ എന്നോട് ക്ഷമിക്കണം. നീയോ അല്ലങ്കിൽ നമ്മുടെ നാട്ടിലുള്ള ഒരാളുമാറിയാത്ത ഒരുകാര്യം എനിക്ക് നിന്നോട് പറയാനുണ്ട്.
അഫിയുടെ ഉമ്മ മരണപ്പെട്ടത് നിനക്കറിയാമല്ലോ, അഫിയുടെ ജനനത്തോടെയാണ് അവള് എന്നെവിട്ട് പോയത്.
അഫിക്ക് ഒന്നരവയസ്സ് പ്രായമുള്ളപ്പോൾ ഞാൻ മറ്റൊരുവിവാഹം കഴിച്ചിരുന്നു.” അത്രയും വായിച്ചതും അജു ഒന്ന് ഞെട്ടി.
“എന്തുപറ്റി അജുക്കാ… എന്താ ണ്ടായേ”
“ഒന്നുല്ല നീ ഏതെങ്കിലും തട്ടുകട കണ്ടാൽ ഒന്ന് നിർത്ത്. ഒരു കട്ടനടിച്ചിട്ട് പോവാം”
“ആ ശെരി”
അജു ഡയറിഅടച്ച് മടിയിൽ വെച്ച് സീറ്റിലേക്ക് ചാഞ്ഞു.
“അജുക്കാ ഫോണടിക്കുന്നു” ചിന്തകളിലേക്ക് ആഴ്ന്നിറങ്ങിയ അജൂനെ ഹാരിസ് തട്ടിവിളിച്ച് പറഞ്ഞു.
“ആ പാത്തൂ…”
“എവിടെയെത്തി, എന്തായി”
“തിരിച്ചു വരികയാണ്.”
“എപ്പോഴാ എത്താ”
“ഇപ്പൊ ഒൻപതാവാറായില്ലേ, പന്ത്രണ്ടിനുമുമ്പ് അവിടെയെത്തും, നീ കഴിച്ച് കിടന്നോ”
അജു ഫോൺ വെച്ച് ഡയറി വീണ്ടും തുറന്നു.
“ആ വിവാഹത്തിൽ എനിക്കൊരു മകളുണ്ടായി. സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു ഞങ്ങളുടേത്. ഈ ഭാര്യക്കും മകൾക്കും വേണ്ടി ഈ നാട്ടിൽ ഒരു വീടുവെച്ചു. അവർക്കുവേണ്ട എല്ലാ ആവശ്യങ്ങളും ഞാൻ ചെയ്തുകൊടുത്തു. ഞാനും നിന്റെ ഉപ്പയും പ്രവാസം ഉപേക്ഷിച്ച് നാട്ടിലെത്തിയപ്പോൾ ഞാനവരെ കാണാൻ പോയിരുന്നു. പക്ഷെ അറിഞ്ഞത് അവൾ അവളുടെ പേരിലുള്ള ഞാനുണ്ടാക്കിയ വീടും സ്ഥലവും മറ്റാർക്കോ വിറ്റ് എന്റെ മകളെ തനിച്ചാക്കി മറ്റാരുടെയോ കൂടെ സുഖംതേടി പോയി എന്നാണ്.”
“അജുക്കാ… ഇറങ്ങിക്കോ ദേ പറഞ്ഞപോലെ തട്ടുകടയെത്തി”
അവർ കാറിൽനിന്നിറങ്ങി
“ടാ നിനക്ക് എന്തെങ്കിലും വേണമെങ്കിൽ കഴിച്ചോ.”
എന്ന് അജു പറഞ്ഞ് അവനൊരു കട്ടൻ പറഞ്ഞു.
ഒരുകയ്യിൽ മറുകയ്യിൽ സിഗരറ്റും പിടിച്ച് അജു അറ്റമില്ലാത്ത റോഡിന്റെ അങ്ങേയറ്റത്തേക്ക് കണ്ണുംനട്ട്
“ആ പെൺകുട്ടി എവിടെയായിരിക്കും, എങ്ങനെ കണ്ടുപിടിക്കും” എന്നാലോജിച്ചു.
ആവിപറക്കുന്ന കട്ടനും എരിഞ്ഞമരുന്ന സിഗരറ്റും തീർന്നപ്പോൾ അജു കാറിൽകയറി.
“ഇനി എവിടെയും നിർത്തണ്ട ഹരിസേ, നേരെ വിട്ടോളൂ വീട്ടിലേക്ക്” എന്ന് ഹാരിസിനോട് പറഞ്ഞ് അജു ഡയറി തുറന്നു.
“അവളെ ഞാൻ ഒരുപാട് അന്വേഷിച്ച് തേടിപ്പിടിച്ചു കണ്ടെത്തി. പക്ഷെ അവൾക്ക് എന്നെ വേണ്ടായിരുന്നു. മകളെപ്പറ്റി ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ഒരു ഓർഫനേജിൽ ഉണ്ടെന്നാണ്. കൂട്ടിക്കൊണ്ടുവരണം എന്ന് കരുതിയ സമയത്താണ് അഫിയുടെ മരണം. അതിൽപിന്നെ നാടും വീടും വിട്ട് ഇങ്ങോട്ട് ചേക്കേറിയപ്പോൾ ആ മോളെയും കൂടെകൂട്ടണമെന്ന് കരുതി. എന്റെ ആരോഗ്യസ്ഥിതി മോശമായപ്പോൾ എനിക്ക് അതിനും കഴിഞ്ഞില്ല.
നിനക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ എന്റെമോളെ നിന്റെ ഒരു അനിയത്തിയായി കൂടെക്കൂട്ടാമോ…? നിന്നെ ഞാൻ നിർബന്ധിക്കില്ല അജൂ” ആ എഴുത്ത് അവിടെ തീർന്നു. ഡയറിയുടെ അകത്തളത്തിലേക്ക് കൈനീങ്ങിയപ്പോൾ ഒരു പെൺകുട്ടിയുടെ ഫോട്ടോ കിട്ടി.
അതിൽ അവളുള്ള ഓർഫനേജിന്റെ ഡീറ്റെയിൽസ് ഉണ്ടായിരുന്നു.
[തുടരും…]
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission