രണ്ടാം_വിവാഹം
അമ്മേ നാളെ കോളേജിൽ വരുമ്പോൾ ഈ സാരിയുടുക്കണം…
ഈ സരിയ്ക്കു നല്ല വിലയാകുമല്ലോ മീയ ഇത് വാങ്ങാൻ നിനക്ക് എവിടെ നിന്ന് പണംകിട്ടി?
എന്റെ പൊന്നമ്മ ഇത് ഞാൻ കാശുകൊടുത്ത് വാങ്ങിയതല്ല..
ഇത് സഫീന തന്നതാണ് അമ്മയ്ക്കു ഗിഫറ്റായി….
****
മേഡം മീയ ഉഷാറാണ് .. ഞങ്ങളുടെ കോളേജിനെ സംബന്ധിച്ച് ഒരു മുതൽകൂട്ടാണ് മീയ.. പഠനമേഖലയ്ക്കപ്പുറം ആർട്‌സിലും, സ്പോർസിലും കോളേജിലെ അഭിമാനതാരമാണ്…
മേഡം
ഹസ്ബന്റ് ഇനി അടുത്ത് നാട്ടിലോട്ടു വരുമോ?
ഒന്നു രണ്ടു മാസംമുമ്പ്
ഇവളെ കൊണ്ടു വന്നാക്കാൻ ഇവിടെ വന്നിരുന്നു… അച്ഛന്റെ പുന്നാരമോളാണ് അല്ലേ മീയ ഹസ്ബന്റ് എല്ലാം പറഞ്ഞിരുന്നു..
എന്റെ നാവിലെ വെള്ളം പറ്റി…മീയ ഒന്നും മിണ്ടരുതെന്ന് കണ്ണിറുക്കി കാണിച്ചു…
കോളേജിൽ നിന്ന് തിരികെ യാത്ര തിരിയ്ക്കും മുമ്പ് അവളുടെ കാതിൽ പറഞ്ഞു
മോള് വീട്ടിലോട്ട് വാ..
ഞാൻ അറിയാത്ത എന്റെ പുതിയ ഭർത്താവിന്റെ വിവരങ്ങൾ എനിയ്ക്കു ചോദിച്ചറിയാനുണ്ട്..
ഇത്രയും പറഞ്ഞിട്ടും അവളുടെ മുഖത്ത് ഒരു ഭാവവ്യത്യാസവും ഞാൻ കണ്ടില്ല..
*****
മീയ നിന്നെക്കുറിച്ച് അധ്യാപകർ വാ തോരാതെ സംസാരിച്ചപ്പോൾ ഈ അമ്മയ്ക്കു വന്ന സന്തോഷം അത് പറഞ്ഞറിയ്ക്കാൻ കഴിയാത്തതായിരുന്നു..
പക്ഷേ എല്ലാം ഒറ്റനിമിഷംകൊണ്ടുതന്നെ നീ കളഞ്ഞല്ലോ മോളെ..
ആരാടി ഞാൻ അറിയാത്ത
എന്റെ ഭർത്താവ്…
നിന്റെ കാമുകനാണോ അയാൾ?
ഒന്നു പോ അമ്മ…
അത് സയിദിക്കയാണ് സഫീനയുടെ ഒരു അകന്ന ബന്ധു..
അയാളെ നീ എന്തിനാണ് അച്ഛനാണന്നു പറഞ്ഞു കോളേജിൽ പരിചയപ്പെടുത്തിയത്…
എനിയ്ക്കു അപ്പോൾ തോന്നി ഞാൻ അതുപോലെ ചെയ്യ്തു..
നിന്റെ അതിപ്രസംഗം നിർത്തിക്കോ
അച്ഛൻ ഇതൊന്നും അറിയണ്ട..
നിങ്ങളുടെ കെട്ടിയോൻ അറിഞ്ഞാൽ എനിയ്ക്കു പുല്ലാണ്..
എന്ത് അതിപ്രസംഗം..
എന്റെ കോളേജിലെ നിലയും വിലയും നിങ്ങൾ കണ്ടില്ലേ…?
മെലിഞ്ഞുണങ്ങി ഒരു കോലവും ഇല്ലാത്ത നിങ്ങളുടെ കെട്ടിയോനെ എന്റെ അച്ഛനാണന്നു പറയാൻ ഇത്തിരി ബുദ്ധിമുട്ടുണ്ട്..
ആ ഭണ്ഡാരം
വർക്ക്ഷോപ്പിലെ കരിക്കിടയിലെ പണി കാരണം അയാളും കരിഞ്ഞു തീരാനായി..
നമ്മൾ എല്ലാം പ്രാക്ടിയ്ക്കൽ ആയി ചിന്തിക്കണം അമ്മ..
ശരിയ്ക്കും എന്റെ അച്ഛനാകാൻ സയിദിക്കയ്ക്കു സമ്മതമാണ്..
അമ്മയുടെ ഫോട്ടോ ഞാൻ കാണിച്ചു സയിദിക്കയ്ക്കു അമ്മയെ ഒത്തിരി ഇഷ്ട്ടായി
നാളെ ഇവിടെ വരുമെന്ന് പറഞ്ഞിട്ടുണ്ട്… നമ്മുക്ക് ഈ നരഗത്തിൽ നിന്ന് രക്ഷപെടണം അമ്മ…
അമ്മ ഇന്നു ഉടുത്ത
സാരിയില്ലേ അത് സയിദിക്ക വാങ്ങി തന്നതാണ്..
ഇനി നീ എന്നെ അമ്മയെന്ന് വിളിയ്ക്കരുത്..
ഈ ഫോട്ടോ കണ്ടോ നീ..
ഇതായിരുന്നു നിന്റെ അച്ഛൻ ഇത്രയും സൗന്ദര്യമുള്ള ഒരാണിനെ ഞാൻ ഇതുവരെയും കണ്ടിട്ടില്ല..
ഇരുപത്തിരണ്ടു വർഷം നിന്നെയും എന്നെയും പോറ്റി വളർത്തിയപ്പോൾ ആ മനുഷ്യൻ വിശപ്പു മറന്നതാവണം ഇന്ന് കാണുന്ന മെലിഞ്ഞ ശരീരം..
പണ്ട് ചെറുപ്പത്തിൽ നിനക്ക് എന്നെക്കാൾ ഇഷ്ട്ടം അച്ഛനോടായിരുന്നു..
അച്ഛനെ കാണാതിരിയ്ക്കാൻ നിനക്കു കഴിയില്ലായിരുന്നു..
നിന്റെയും എന്റെയും മുഖത്ത് കാണുന്ന സൗന്ദര്യം ആ മനുഷ്യൻ കരിയിൽ നിന്നുണ്ടാക്കിയ വിയർപ്പാണ്..
നിനക്ക് എന്തു കോപ്പാടി കോളേജിൽ ഉള്ളത് ആ മനുഷ്യൻ ഒന്ന് വേണ്ടന്നു വച്ചിരുന്നങ്കിൽ നീ ഈ ലോകത്തു തന്നെ ഉണ്ടാവില്ലായിരുന്നു..
നിന്നെ ഒത്തിരി സ്നേഹിക്കാൻ നിന്റെ ഇഷ്ട്ടങ്ങൾ സാധിക്കാൻ
ആ മനുഷ്യൻ നിനക്കു കൂട്ടിന് ഒരു അനുജനോ അനുജത്തിക്കോ ജന്മം തരാതിരുന്നത്..
ആ മനുഷ്യൻകൊണ്ടു വരുന്ന പലഹാര പൊതിയും മറ്റ് ആഹാരങ്ങളും ഒരു ഉളുപ്പും ഇല്ലാതെ തിന്നുന്നുണ്ടല്ലോ?
സ്വന്തം അച്ഛൻ ജീവിച്ചിരിക്കെ
അമ്മയ്ക്കു രണ്ടാം കല്ല്യാണം ആലോചിച്ച നിന്നെ വിളിയ്ക്കാൻ എന്റെ വായിൽ നല്ല ഐറ്റമുണ്ട്
പക്ഷേ ഞാൻ വിളിയ്ക്കുന്നില്ല..
സന്ധ്യയ്ക്കു വിളക്കുവെയ്ക്കണ്ട സമയമായി..
ഇതാ നിന്റെ സാരി..
ഒത്തിരി പഴകിതാണങ്കിലും എന്റെ കെട്ടിയോൻ വാങ്ങി തന്ന ഈ സാരിയുടുക്കുമ്പോൾ ഒരു അന്തസ്സുണ്ടടി..
നിന്റെ സയിദിക്കയോട് വിളിച്ചു പറഞ്ഞേക്കണം നാളെ ഈ വീടിന്റെ പടി ചവിട്ടിയാൽ കൊത്തി കീറികളയുമെന്ന്..
ഇന്ന് എന്നോട് മോഹം തോന്നിയവന് നാളെ നിന്നോട് തോന്നാം..
അവന്റെയുള്ളിൽ എന്നോടും നിന്നോടുമുള്ളത്ത് സ്നേഹമല്ല..
വെറും കാമം മാത്രമാണ്….
ഇനിയും നിനക്കു സയിദിക്കയാണ് നിന്റെ അപ്പനെങ്കിൽ ഇപ്പോൾ ഈ പടിയിറങ്ങാം..
ഒരു ചാപിള്ളയ്ക്കാണ് ജന്മം കൊടുത്തതെന്ന് ഓർത്തുകൊള്ളും ഞാൻ…
ഈ താലി ചരടാണ് എന്റെ ജീവൻ..
ഇത് എന്റെ കഴുത്തിൽ കെട്ടിയവൻ തന്നെയായിരിക്കും എന്റെ മരണംവരെ എന്റെ ഭർത്താവ്…
ഇവിടം എനിയ്ക്കു സ്വർഗ്ഗമാണ്..
ഇതൊന്നും ഞാൻ അച്ഛനോട് പറയുന്നില്ല ഒന്നും പേടിച്ചല്ല.. ആ മനുഷ്യൻ മനസ്സറിഞ്ഞു ശപിച്ചാൽ നീ ഇല്ലാതാകും മോളെ..
✍ ജോസ്ബിൻ കുര്യാക്കോസ്
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission