“ആൽബി?? ” അവളുടെ ശബ്ദത്തിൽ ഭീതി നിറഞ്ഞു,..
“ക്യാ ഹുവാ ദീദി? ” ശില്പ ഉത്കണ്ഠയോടെ ചോദിച്ചു,…
അവൾ ഒന്നുമില്ലെന്ന് തലയാട്ടി.. അപ്പോഴേക്കും ലിഫ്റ്റിൽ ആളുകൾ ഓരോരുത്തരായി കേറിത്തുടങ്ങിയിരുന്നു,.
ശില്പ നിലത്ത് കിടന്ന പേഴ്‌സ് എടുത്ത് അവളുടെ കയ്യിൽ കൊടുത്തു,…
“ഋതു ഞാൻ !” അവൻ എന്തെങ്കിലും പറയും മുൻപേ അവൾ കോൾ കട്ട് ചെയ്തു, സ്വിച്ച് ഓഫ് ചെയ്തു പേഴ്സിൽ വെച്ചു,…
ഋതിക ദേഷ്യത്താലും വെറുപ്പിനാലും പുളയുകയായിരുന്നു…
ശില്പ അവളുടെ ഓരോ ഭാവവ്യത്യാസങ്ങളും ശ്രദ്ധിച്ചുകൊണ്ടിരുന്നു,…
“ആർ യൂ ഓക്കേ ദീദി? ” ലിഫ്റ്റിൽ നിന്നിറങ്ങിയതും ശില്പ ചോദിച്ചു,..
“മ്മ് !” അവൾ മൂളി,..
ശില്പയ്ക്കെന്തോ അത് വിശ്വാസമായില്ലെന്ന് തോന്നി….
“കോയി പ്രോബ്ലം ഹേ ക്യാ? ”
“കുച്ച് നഹി !”
“തോ ചലേ? ”
അവൾ ശില്പയ്ക്കൊപ്പം നടന്നു,..
ഋതികയുടെ മനസ്സ് കലുഷിതമായിരുന്നു, ആൽബി എന്തിനാവും വിളിച്ചിട്ടുണ്ടാവുക? ആരായിരിക്കും തന്റെ നമ്പർ കൊടുത്തത്,.. ചോദ്യങ്ങൾ ഒരുപാടുണ്ടായിരുന്നു മനസ്സിൽ,..
മാർക്കെറ്റിൽ അന്ന് പതിവിലേറെ തിരക്കുണ്ടായിരുന്നു,. സാരിയും കർവയും ഒഴിച്ച് ഋതികയ്ക്കാവശ്യമായ സാധനങ്ങളെല്ലാം ശിൽപയാണ് വാങ്ങിച്ചത്,…
“ദീദി,… ”
“മ്മ്,.. ”
“ആപ്കി ഹസ്ബൻഡ് ക്യാ കാം കർത്തി ഹേ ? ”
“വോ ഏക് മൾട്ടിനാഷണൽ കമ്പനി മേം സി ഇ ഓ ഹേ !”
“അച്ചാ, കഹാ? കേരളാ മേ? ”
“നഹി,.. യഹാ,.. മുംബൈ മേ !”
“വൗ,.. കൽ വോ ആയേഗാ നാ? ” (നാളെ അദ്ദേഹം വരില്ലേ? ”
“പതാ നഹി,… “(അറിയില്ല )
“ക്യൂ? ”
“വോ കാം മേ ബഹൂത് ബിസി ഹോഗി,.. തോ,.. “( അദ്ദേഹം ജോലിത്തിരക്കിൽ ആയിരിക്കും, അത്കൊണ്ട്,.. )
“അഗർ വോ ആപ് സേ സച്ചേ പ്യാർ കർത്തി ഹോ,.. വോ സരൂർ ആവൂങ്കി,… ” (അയാൾ നിങ്ങളെ സത്യസന്ധമായി പ്രണയിക്കുകയാണെങ്കിൽ തീർച്ചയായും വരും)
അതും പറഞ്ഞ് ശിൽപ തന്റെ ഫ്ലാറ്റിലേക്ക് കയറി,..
“കൽ സുബഹ് ദേർ മത് കർനാ,.. ജൽദി ആ ജാനാ !”( നാളെ വൈകരുത്, നേരത്തെ വന്നോണം )
“മ്മ് !”ഋതിക തലയാട്ടി,..
**********
ഋതുവിന് കുഴപ്പമൊന്നുമുണ്ടാവില്ലല്ലോ ഒന്ന് വിളിച്ചു നോക്കിയേക്കാം,..
അരുൺ ഋതുവിന്റെ നമ്പർ ഡയൽ ചെയ്തു,… ച്ചേ സ്വിച്ച് ഓഫ് ആണല്ലോ,.. ഇവളീ ഫോണും സ്വിച്ച് ഓഫ് ചെയ്തിട്ട് എവിടെപ്പോയികിടക്കുവാ?
അരുണിന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു,..
*******
ഋതിക ടീപ്പോയിൽ ഇരിക്കുന്ന ഫോണും നോക്കി കുറച്ചു നേരമിരുന്നു,.. എന്തിനാവും ആൽബി വിളിച്ചിട്ടുണ്ടാവുക,..
തന്റെ വീട്ടുകാർക്കും നീതിക്കും മാത്രം അറിയാവുന്ന തന്റെ പുതിയ നമ്പർ അവനെങ്ങനെ കിട്ടി,..
ഋതിക ഫോൺ സ്വിച്ച് ഓൺ ചെയ്തു,.. കുറേ മിസ്സ്ഡ് കോൾ അലേർട്ട്സ് വന്നു കിടപ്പുണ്ട്,.. അതിൽ ഏറെയും ആൽബി വിളിച്ച നമ്പറിൽ നിന്നാണ്,..
ഓൺ ചെയ്‌തോ എന്നറിയാനാവും ഇത്രയും പ്രാവശ്യം വിളിച്ചു നോക്കിയിട്ടുണ്ടാവുക,.. അതുമല്ലെങ്കിൽ എന്തെങ്കിലും അർജെന്റ് കാര്യം …
ഋതികയുടെ ഫോൺ വീണ്ടും ബെല്ലടിച്ചു,.. ആൽബിയുടെ നമ്പർ,.. എടുക്കണോ എന്നവൾ ഒരു നിമിഷം ആലോചിച്ചു,.. പിന്നെ രണ്ടും കൽപ്പിച്ചു അറ്റൻഡ് ചെയ്തു,…
“നിനക്കെന്താ ആൽബി വേണ്ടത്? ”
“നീയൊന്ന് ഫോണെടുത്തല്ലോ ഋതു,.. ”
ഋതിക ദേഷ്യമടക്കി,..
” എനിക്കറിയാം നിനക്കെന്നോട് ദേഷ്യമാണെന്ന്,. ”
“ഞാൻ ചോദിച്ചതിന് മറുപടി പറയ്,.. നീയെന്തിനാ എന്നെ വിളിച്ചത്? ”
“അതെനിക്ക് നിന്നെയൊന്ന് നേരിട്ട് കാണണം ഋതു,.. ”
“പറ്റില്ല !”അവൾ തീർത്തുപറഞ്ഞു,.
“എനിക്ക് നിന്നെ കണ്ടേ പറ്റൂ,.. ”
“നിനക്കെന്നെ ഉപദ്രവിച്ച് ഇനിയും മതിയായില്ലേ ആൽബി? ”
“നിന്നെ ഉപദ്രവിക്കാനല്ല ഋതു,.. നിന്റെ പ്രശ്നങ്ങളുടെ എല്ലാം സൊല്യൂഷന് വേണ്ടിയാ നിന്നെ കാണണം എന്ന് പറഞ്ഞത്? ”
“എന്ത് സൊല്യൂഷനാ ആൽബി,.. പ്രണയമെന്നും പറഞ്ഞു രണ്ടാളും കൂടെ വല്ലാത്തൊരു ദുരിതക്കയത്തിലേക്കാ എന്നെ തള്ളിയിട്ടത്,.. എന്നിട്ടിപ്പോ സൊല്യൂഷൻ പോലും !” അവൾ പുച്ഛത്തോടെ പറഞ്ഞു,..
“എനിക്കറിയാം ഋതു ഞാനാ നിന്റെ ജീവിതം നശിപ്പിച്ചത്,.. ആ എനിക്ക് നിന്നെ രക്ഷിക്കാനുള്ള ഉത്തരവാദിത്തവുമുണ്ട്,.. നാളെ ഞാൻ മുംബൈക്ക് വരും,.. നീ പറയണ സ്ഥലത്ത് വന്നു ഞാൻ നിന്നെ കണ്ടോളാം,.. ഫോണിൽ കൂടി സംസാരിക്കാൻ പറ്റാത്തത് കൊണ്ടാ,.. ”
“ആൽബി? ”
“നീ ഇതിലേക്ക് വിളിക്കണ്ട,.. ഇത് വേറൊരാളുടെ നമ്പറാ,.. അവിടെ വന്നിട്ട് ഞാൻ നിന്നെ വിളിച്ചോളാം,.. പിന്നെ ഈ കാര്യം തൽക്കാലം അരുണിനോട് പറയാൻ നിൽക്കണ്ട !”
അപ്പോൾ ആൽബി അറിഞ്ഞു കഴിഞ്ഞു താനും അരുണേട്ടനും ഒരുമിച്ചാണെന്ന്,.
“അതെന്താ ആൽബി പറഞ്ഞാൽ? ”
“പറഞ്ഞാൽ നാളെ നിന്റെ മുന്നിലേക്കുള്ള എന്റെ വരവ് അതുണ്ടാകില്ല !”
അത്രമാത്രം പറഞ്ഞു ആൽബി കോൾ കട്ട് ചെയ്തു,…
ഒന്നും മനസിലാവുന്നില്ലല്ലോ ദൈവമേ,.. താനിപ്പോൾ ആരെയാണ് വിശ്വസിക്കേണ്ടത്,.. ആൽബിയെയോ, അരുണിനെയോ? രണ്ടുപേരും ഇതുവരെ പറഞ്ഞതെല്ലാം കള്ളങ്ങൾ മാത്രമാണ്,…..
കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഋതിക ചിന്തകളിൽ നിന്നുമുണർന്നത്,.. നോക്കുമ്പോൾ അരുണായിരുന്നു,..
“നീയീ ഫോണും സ്വിച്ച് ഓഫ് ചെയ്ത് എവിടെപ്പോയികിടക്കുവായിരുന്നു ഋതു? ”
അരുൺ വിളിച്ചിരുന്നോ? അവൻ നന്നായി ടെൻഷൻ അടിച്ചിട്ടുണ്ടെന്ന് അരുണിന്റെ മുഖം കണ്ടതേ അവൾക്ക് മനസിലായി,..
“സ്വിച്ച് ഓഫ് ആയിരുന്നോ? ” അവൾ ഒന്നുമറിയാത്തത് പോലെ ചോദിച്ചു,…
“പിന്നില്ലാതെ ഞാനെത്ര തവണ വിളിച്ചൂന്നറിയുവോ? ”
“എന്തിന്? ”
“അത് പിന്നെ,… ” അവൻ ഉത്തരത്തിനായി തപ്പി,..
“ഇന്നെന്താ നേരത്തെ പോന്നത്? ”
“എന്താന്നറിയില്ല നല്ല തലവേദന !”
“ഓഹോ,.. ”
“ഒരു ചായ ഇട്ടു തരാമോ ഭാര്യേ? ” അവൻ മടിയോടെയും തെല്ലൊരു ഭയത്തോടെയും ചോദിച്ചു,..
“എന്താ വിളിച്ചേ? ”
“ഭാര്യേന്ന് !”
“എന്നാൽ ഭർത്താവ് സ്വന്തം പോയങ്ങുണ്ടാക്കിക്കുടിച്ചാൽ മതി !”
“നിനക്കെന്നോട് ഒരു സ്നേഹോം ഇല്ലേ ഋതു? ”
“ഇല്ലല്ലോ,.. ”
“ഒട്ടും? ”
“നിങ്ങളെ സ്നേഹിച്ചിരുന്ന ഒരു കാലമെനിക്ക് ഉണ്ടായിരുന്നു,.. നിങ്ങളായിത്തന്നെ തട്ടിത്തെറുപ്പിച്ചതല്ലേ,.. സോ സ്നേഹത്തെക്കുറിച്ച് മിണ്ടാതിരിക്കുന്നതാ മോന് നല്ലത്,.. അല്ലേൽ ചായയിൽ ഞാൻ വല്ല സൈനേഡും കലക്കിത്തരും,… ”
“നിനക്ക് ജോളി ആവാനുള്ള മൈൻഡ് ആണോ ഋതു? ” അവൻ തമാശരൂപേണ ചോദിച്ചു,.
“വെറുതെ എന്റെ ക്ഷമയെ പരീക്ഷിക്കരുത്,.. ”
അവൾ മുഖം അടുക്കളയിലേക്ക് പോയി, അരുൺ ചിരിച്ചു കൊണ്ട് റൂമിലേക്കും,…
അരുൺ ഡ്രസ്സ് ചേഞ്ച് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഋതിക വാതിലിൽ മുട്ടിയത്,…
“കേറി വാ,.. ”
“അയ്യടാ !”
“അതെന്താടി? ”
“എനിക്ക് നിങ്ങളെ തീരെ വിശ്വാസം പോരാ !”
“ആ എനിക്കും ഇന്നലത്തോടെ ഇപ്പൊ നിന്നെ ഭയങ്കര പേടിയാ !” അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു,..
“ദേ ചായ എടുത്തു വെച്ചിട്ടുണ്ട്,.. വേണേൽ വന്നു കുടിക്ക്,… ” അവൾ ദേഷ്യത്തോടെ പറഞ്ഞു,..
അരുണിന് ചിരിയടക്കി,..
“സയനേഡ് ഇട്ടതാണോ? ”
“അതേ,.. അതാവുമ്പോൾ വല്ല്യ ബുദ്ധിമുട്ടില്ലല്ലോ,. പെട്ടന്നങ്ങ് പോവാലോ ”
അരുൺ ഡ്രസ്സ് മാറി പുറത്തേക്കിറങ്ങി വന്നു,.. അവൾ പത്രത്തിൽ കാര്യമായെന്തോ അരിച്ചു പെറുക്കി വായിക്കുകയായിരുന്നു,..
“കർത്താവെ ജോളി ചേച്ചി,.. ” അവൻ അറിയാതെ വിളിച്ചുപറഞ്ഞു,.. അത് കേട്ട ഋതിക തലയുയർത്തി നോക്കി,…
“എന്തേ? ”
“ഒന്നൂല്ല !”
“ചായ കുടിക്കുന്നില്ലേ? ”
“നീ ഇട്ട ചായയാണേൽ സയനേഡ് പോലും എനിക്ക് അമൃതാണ് ഭാര്യേ,… ”
“എന്റെ പൊന്നരുണേട്ടാ, ഈ ജാംബവാന്റെ കാലത്തുള്ള ഊളക്കോമഡി ഒന്ന് നിർത്താവോ,. അല്ലേൽ ഞാൻ വല്ല ചായപ്പാത്രവും എടുത്ത് തലക്കടിച്ചു കൊല്ലും നിങ്ങളെ !”
“നീയാ പത്രമെടുത്ത് വെച്ചേ,.. ഞാനാണേൽ ജസ്റ്റ് കാലപുരി വരെ പോയി തിരിച്ചു വന്നതേ ഉള്ളൂ,. ഉടനെയൊന്നും ഒന്നൂടെ പോവാൻ തൽക്കാലത്തേക്ക് ഞാനാഗ്രഹിക്കുന്നില്ല !”
ചിരിയോടെയാണ് അവനത് പറഞ്ഞതെങ്കിലും ഋതികയുടെ മിഴികളിൽ കണ്ണീരിന്റെ നനവ് പടർന്നിരുന്നു,…
********
പിറ്റേന്ന് അവൾ രാവിലെ എഴുന്നേറ്റ് കുളിച്ചു വെളുപ്പിനെ തന്നെ മഹേശ്വരി മായിയുടെ വീട്ടിലേക്ക് ചെന്നു,..
ശില്പയെയും മായിയെയും കൂടാതെ അവിടെ ഒരുപാട് സ്ത്രീജനങ്ങൾ ഉണ്ടായിരുന്നു,..
മഹേശ്വരിമായി അവൾക്ക് പൂജിച്ച സർഗിയുടെ തളിക നൽകി,.. ഋതിക അത് ഇരു കൈയും നീട്ടി ഏറ്റു വാങ്ങി,..
” ദീർഘസുമംഗലി ഭവ !” അവർ അവളുടെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു,..
ആ സമയം ഋതിക അവരിൽ ശാരദയെ കാണുവാനുള്ള പരിശ്രമത്തിലായിരുന്നു,..
“പേട്ട് ഭർ കേ ഖാവോ,.. ഇസ്കേ ബാദ് നിർജൽ വ്രത് ഹേ,.. ആജ് ചന്ദ്രോദയ് കി പെഹലെ കിസി കോ ഖാനെ കി കുച്ച് നഹി മിൽനെ വാലി ഹൂ !” (വയറു നിറച്ചു കഴിച്ചോളൂ, ഇതിന് ശേഷം നിർജ്ജല വ്രതമാണ്, പിന്നെ ചന്ദ്രനുദിക്കാതെ ഒന്നും കിട്ടില്ല )
മായിയുടെ നിർദേശം എല്ലാവർക്കുമായി എത്തി,..
ഋതികയുടെ മനസ്സ് എന്ത്കൊണ്ടോ വല്ലാതെ അസ്വസ്ഥമായി,.. വീരാവതിയുടെ കഥ അവളുടെ ഓർമകളിൽ തങ്ങി നിന്നു,…
ഒരുപക്ഷെ ഈ വ്രതം പൂർത്തീകരിക്കാൻ തന്നെക്കൊണ്ടായില്ലെങ്കിൽ അരുണേട്ടനെ അത്,… കൂടുതൽ ചിന്തിക്കാനുള്ള ത്രാണി അവൾക്കുണ്ടായിരുന്നില്ല,…
മായി അവളുടെ ചുമലിൽ കൈ വെച്ചു,…
“ക്യാ ഹുവാ ബിട്ടിയാ? ”
“മുജേ അഭി ഖാനെ കി മൻ നഹി ഹേ !”( എനിക്ക് ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല )
“ഐസേ മത് കഹോ ബിട്ടിയാ,.. കുച്ച് ഭി ഖാലോ,… ” (അങ്ങനെ പറയരുത് മോളെ, എന്തെങ്കിലും കഴിക്ക് )
“മായി,.. സച്ച് മേ മുജേ ഭൂഖ് നഹി ഹേ !”(എനിക്ക് സത്യമായിട്ടും വിശപ്പില്ല )
“സർഗി സാസ് കി ആശിർവാദ് ഹേ ബിട്ടിയാ,.. ഉസേ പ്രസാദ് സമച് കേ ഖാനാ ഹോഗാ,.. ഔർ മേ ഹൂ തുമാരി ഡ്യൂപ്ലിക്കേറ്റ് സാസ്,. അഗർ തൂ മുജേ പസന്ദ് നഹി കരേഗി തോ,.. ടീക് ഹേ മത് ഖാവോ “( സർഗി അമ്മായിയമ്മയുടെ ആശിർവാദമാണ്, അത് പ്രസാദമായിക്കണ്ടുകഴിക്കണം,.. ഞാൻ നിന്റെ ഡ്യൂപ്ലിക്കേറ്റ് അമ്മായിയമ്മയാണല്ലോ, എന്നെ ഇഷ്ടമല്ലെങ്കിൽ കഴിക്കണ്ട )
“ഐസേ നഹി ഹേ മായി.. മേ ഖാലുങ്കി !”(അങ്ങനൊന്നും ഇല്ല മായി, ഞാൻ കഴിച്ചോളാം )
“ക്യാ മേ തുജേ ഖിലാ സക്തി ഹോ? “( ഞാൻ നിനക്ക് വാരിത്തരട്ടെ ) അവർ ചോദിച്ചു,..
അവൾ കണ്ണുനീരോടെ തലയാട്ടി,…
മായി സർഗിയുടെ തളികയിൽ നിന്നും ഒരു മിഠായി അവളുടെ വായിൽ വെച്ചു കൊടുത്തു,…
“അച്ചേ സേ ഖാ ലേ നാ !” (നന്നായി കഴിക്ക് )
അവൾ തലയാട്ടി,… അപ്പോഴേക്കും ശിൽപയും എത്തി,..
“അച്ചാ,.. ആപ്കോ മുജ് സേ ഭി സ്യാദാ പ്യാർ ആപ്കി നയി ഡ്യൂപ്ലിക്കേറ്റ് ബഹൂ സേ ഹേ നാ? യേ ടീക് നഹി ഹോഗാ !” (ഓ, അമ്മയ്ക്ക് എന്നേക്കാൾ കൂടുതൽ സ്നേഹം ഡ്യൂപ്ലിക്കേറ്റ് മരുമകളോടാണല്ലേ ഇത് ശരിയാവില്ല ) അവൾ പിണക്കം നടിച്ചു,
“അരേ തൂ ഭി ആ ജാ തുമേ ഭി ഖിലാദൂങ്കി !(ആ നീയും വാ, നിനക്കും വാരിത്തരാം )
മായി സ്നേഹത്തോടെ അവളുടെ വായിലും മിഠായി വെച്ചു കൊടുത്തു,… ഋതിക ആ രംഗം നോക്കി നിന്നു,..
തന്നെയും അമ്മയ്ക്ക് വല്ല്യ കാര്യമായിരുന്നു,.. ആ ഒരു രാത്രിയിലാണ് എല്ലാം മാറിമറിഞ്ഞത്,.. തന്റെ പ്രിയപ്പെട്ടവരെയെല്ലാം തനിക്ക് നഷ്ടപ്പെട്ടത്,.. ആ ദുരന്തത്തിന് കാരണമായവന് ഇന്ന് തന്നെ കാണണമത്രേ,.. വരട്ടെ,.. തനിക്കും ചിലത് ചോദിക്കാനും അറിയാനുമൊക്കെയുണ്ട് ,..
ഋതിക നിറമിഴികൾ തുടച്ചു,…
********
“ഋതിക എവിടെ സോയ? ” അന്നും അടുക്കളയിൽ ഋതുവിന് പകരം സോയയെ കണ്ട അരുൺ ചോദിച്ചു,..
“അവളേതോ ക്ഷേത്രത്തിൽ പോയി? ”
“ഇത്ര വെളുപ്പിനേയോ? ”
“ആ എന്തോ പൂജയുണ്ടത്രേ !”
. “എന്ത് പൂജ? ”
“എനിക്കെങ്ങനെയാ അറിയാ,.. അത് ഋതികയോട് ചോദിക്കണം,… ”
“സോയയോട് ഒന്നും പറഞ്ഞില്ലേ? ”
“പറഞ്ഞു,.. പക്ഷേ,.. ” അവളൊന്ന് നിർത്തി അവനെ സൂക്ഷിച്ചൊന്ന് നോക്കി,…
“എന്താ സോയാ? ”
“അല്ല മോൻ രാവിലെ ഇവിടെകിടന്ന് ഋതികയ്ക്ക് വേണ്ടി കയറു പൊട്ടിക്കുന്നതെന്തിനാ? ”
ദൈവമേ കുടുങ്ങിയല്ലോ, എന്ത് പറയും സോയയോട്,..
“എന്താ അരുൺ? ” അവൾ അവന്റെ മറുപടിക്കായി കാത്തു,…
“അത് പിന്നെ,.. അവളെന്റെ കമ്പനിയിലെ എംപ്ലോയീ അല്ലേ,.. ഇന്നലേം ലീവ് എടുത്തു ഇന്നും ലീവ് ആണോ എന്നറിയാൻ,… ”
“ലീവ് ആയിരിക്കും !”
“ഇന്നും? ”
“ആ,.. ഓഫീസിൽ പോണില്ലെന്നാ പറഞ്ഞത്,.. ”
“അതെങ്ങനാ ശരിയാവാ.. ഇന്ന് പ്രൊപോസൽ പ്രെസെന്റ് ചെയ്യണ്ട ദിവസവാ !”
“അത് ഋതുവിന്റെ മുറിയിലെ ടേബിളിൽ ഇരുപ്പുണ്ട്,.. എണീക്കുമ്പോൾ പറഞ്ഞാൽ മതിയെന്ന് പറഞ്ഞു,… ”
അരുൺ അവളുടെ മുറിയിൽ പോയി നോക്കി,..
ഫയൽസ് ടേബിളിൽ ഇരുപ്പുണ്ട്,..
അപ്പോൾ മാഡം ഇന്നും ഓഫീസിലേക്കില്ല.. ഏത് അമ്പലത്തിൽ തപസ്സിരിക്കാൻ പോയതാണോ എന്തോ? അവൻ ഫയൽസും എടുത്ത് പുറത്തേക്ക് നടന്നു,..
“കിട്ടിയോ? ”
“മ്മ് !”
“ബ്രേക്ക്‌ഫാസ്റ്റ് റെഡി ആയിട്ടുണ്ട്,.. വേഗം ഫ്രഷ് ആയി വന്നാൽ ഒരുമിച്ച് കഴിക്കാം,.. അല്ലെങ്കിൽ ഒറ്റയ്‌ക്കെടുത്ത് കഴിക്കേണ്ടി വരും !” സോയ ഗൗരവത്തിൽ പറഞ്ഞു,.
“അല്ല രാവിലെ സോയാ ദീക്കെന്താ ഇത്ര ഗൗരവം,.. ജസ്റ്റിൻ ചേട്ടനുമായി അടിയുണ്ടാക്കിയോ? ”
ജസ്റ്റിൻ എന്ന പേര് കേട്ടതും സോയയിൽ ഒരു വിറയൽ ഉണ്ടായി,…
“തുമേ കേസെ പതാ? “(നിനക്കെങ്ങനെ അറിയാം )
“അതൊക്കെ പതിച്ചു,.. നമ്മളേ എത്രയൊക്കെ ഹിന്ദിയും, മലയാളവും, ഇംഗ്ലീഷും തമിഴും ഒക്കെ സംസാരിക്കുമെന്ന് പറഞ്ഞാലും,.. ടെൻഷനും പേടിയുമൊക്കെ വരുമ്പോൾ ചട പടാന്ന് മാതൃഭാഷ വരും !”
“മേ കുച്ച് സംജാ നഹി !”(എനിക്കൊന്നും മനസിലായില്ല )
“ദോ ഇത്ര തന്നെ,.. ഇതേപോലൊരു ടെൻഷൻ വന്ന സമയത്ത് അറിയാതെ അവന്റെ വായിൽ നിന്ന് മാതൃഭാഷയിൽ വീണു പോയതാ അവന്റെ ഹിന്ദിക്കാരി ഗേൾ ഫ്രണ്ടിനെക്കുറിച്ച് !” അരുൺ ആവേശത്തോടെ പറഞ്ഞു,…
“അച്ചാ,.. ടീക് ഹേ,.. മുജേ ഭി കുച്ച് പതാ ഹേ തുമാരെ ബാരെ മേ !” (ആ, ശരി, എനിക്കും നിന്നെക്കുറിച്ച് കുറച്ചു കാര്യങ്ങളൊക്കെ അറിയാം ) സോയ അർത്ഥം വെച്ചു പറഞ്ഞു,..
“എന്താ,.. എന്താ സോയക്കറിയാവുന്നെ? “അരുൺ ടെൻഷനോടെ ചോദിച്ചു,..
“അത് കറക്റ്റ് ടൈം ആകുമ്പോൾ,.. എന്റെ അല്ല അരുണിന്റെ മാതൃഭാഷയിൽ തന്നെ പറഞ്ഞു തരാം,.. ഇപ്പോൾ മോൻ കുളിച്ചൊരുങ്ങി ഓഫീസിൽ പോവാൻ നോക്ക് !”
എടാ തെണ്ടി ജസ്റ്റിനേ,.. നീയെല്ലാം വിളമ്പില്ലേ നിന്റെ ഗേൾ ഫ്രണ്ടിന്റെ അടുത്ത്,.. ശരിയാക്കിത്തരാടാ,.. അരുൺ മനസ്സിൽ ജസ്റ്റിനെ നമിച്ചു,…
എന്നാലും ഋതു ഇതേത് അമ്പലത്തിലാവും പോയിട്ടുണ്ടാവുക,… ഇനി എന്നോടുള്ള വാശിക്ക് അന്നത്തെപ്പോലെ ജോണിനോട്,.. ഹേയ്,.. അങ്ങനൊന്നും ചെയ്യൂല്ല,..
അരുൺ ഓഫീസിലേക്ക് ഇറങ്ങാൻ നേരം മഹേശ്വരി മായിയുടെ ഫ്ളാറ്റിന് മുൻപിൽ ഋതികയുടെ ചെരിപ്പ് കണ്ടു,…
ഓ ഇതാണോ മാഡത്തിന്റെ അമ്പലം? വിളിച്ചു നോക്കണോ,.. അല്ലെങ്കിൽ വേണ്ട, അവരൊക്കെ എന്ത് വിചാരിക്കും,…
അരുൺ താഴെ ചെന്നപ്പോൾ ജോണും ഫ്രണ്ട്സും ഫോണിലെന്തോ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു,.. അരുൺ സമാധാനത്തോടെ കാറെടുത്ത് ഗേറ്റ് കടന്ന് പോയി,..
*********
മെറൂണിൽ ഗോൾഡൻ കസവുള്ള പട്ടുസാരിയിൽ ഋതിക പതിവിലേറെയും സുന്ദരി ആയിരുന്നു,..
അവൾ താലിമാല എല്ലാവരും കാൺകെ പുറത്തെടുത്തിട്ടു,.. സീമന്തരേഖയെ സിന്ദൂരത്താൽ ചുവപ്പിച്ചു,..
“ദീദി ആജ് ആപ് ബഹൂത് ഖുബ്‌സൂരത് ദിഖ് രഹി ഹോ !” (ചേച്ചി ഇന്ന് ചേച്ചിയെകാണാൻ വളരെ സുന്ദരിയായിട്ടുണ്ട് ) ശിൽപ അവളെ അഭിനന്ദിക്കാൻ മറന്നില്ല,..
അതിന് ഒരു പുഞ്ചിരിയിൽ അവൾക്ക് ഋതിക മറുപടി കൊടുത്തു,…
“ക്യാ ആപ്കേ സാത് മേ ഏക് സെൽഫി ലേ സക്തി ഹൂ? “(ഒരു സെൽഫി എടുത്തോട്ടെ?)
ഋതിക സമ്മതമെന്ന് തലയാട്ടി,..
“മേ യേ പിക് അഭി ഫേസ്ബുക്ക് പേ ഡാൽതി ഹൂ,.. മേരെ ഫസ്റ്റ് കർവാ ചൗത് സെൽഫി വിത്ത് ഋതിക ദീദി,..” (ഇതിപ്പോൾ തന്നെ ഫേസ്ബുക്കിൽ ഇട്ടേക്കാം കർവാ ചൗത് സ്പെഷ്യൽ എന്നും പറഞ്ഞു !”)
“നോ,… ” ഋതിക പെട്ടന്ന് പറഞ്ഞു,…
“ക്യൂ ദീദി? ”
ഫോട്ടോ എങ്ങാനും സോഷ്യൽ മീഡിയയിൽ ഇട്ടാൽ താൻ അരുണിന്റെ ഭാര്യയാണെന്നുള്ള കാര്യം എല്ലാവരുമറിയും..സോയാ ദീ പിന്നെ എന്ത് വിചാരിക്കും, തൽക്കാലം എന്തെങ്കിലും ചെറിയ കള്ളം പറഞ്ഞു പിടിച്ചു നിൽക്കുന്നതാണ് നല്ലത്,…
“കുച്ച് നഹി,.. പർ മേരെ ഹസ്ബൻഡ് കോ സോഷ്യൽ മീഡിയ പേ ഐസേ ഫോട്ടോ ഡാൽനാ ബിൽകുൽ പസന്ദ് നഹി ഹേ !” (ഒന്നൂല്ല, എന്റെ ഹസ്ബന്റിനു സോഷ്യൽ മീഡിയയിൽ ഫോട്ടോ ഇടുന്നതൊന്നും ഇഷ്ടമല്ല )
“ഓ,.. അച്ചാ, ടീക് ഹേ നോ പ്രോബ്ലം,.. “(എങ്കിൽ കുഴപ്പമില്ല )
ഋതികയുടെ ഫോൺ റിങ് ചെയ്തു.. ആൽബി ആകുമെന്നാണ് അവൾ ആദ്യം കരുതിയത്,.. അല്ല നീതിയാണ്,.. ഭാഗ്യം,..
“ഏക് മിനിറ്റ് !”
ഋതിക ശിൽപയിൽ നിന്നൽപ്പം മാറി നിന്നു,..
“അരേ കേസാ ഹേ തൂ? ” നീതി ചോദിച്ചു,..
“എന്റെ പൊന്ന് നീതി,.. ഹിന്ദി പറഞ്ഞുപറഞ്ഞെന്റെ ഊപ്പാട് കെട്ടിരിക്കുവാ,.. നിനക്കെന്തെങ്കിലും ചോദിക്കാനുണ്ടേൽ മലയാളത്തിൽ ചോദിക്ക്,… ”
“എന്നാ പറ എന്തൊക്കെയുണ്ട് വിശേഷം? ”
“ഭയങ്കര വിശേഷങ്ങളാ,.. ആൽബി വിളിച്ചിരുന്നു,… ”
“എന്തിന്? ”
“മുംബൈക്ക് വരുന്നുണ്ട് എന്നെ കാണണംന്ന് !”
“എന്നിട്ട് നീയെന്ത് പറഞ്ഞു? ”
“പറ്റില്ലാന്ന്,. പക്ഷേ അവൻ നിർബന്ധം പിടിച്ചു,… ”
“പണിയാവോ,.. വല്ല ആസിഡ് ഒക്കെയായി !”
“എന്റെ പൊന്നു നീതി നീ മിണ്ടാതിരിക്കുവോ, അല്ലേൽ തന്നെ പ്രശ്നങ്ങൾക്ക് മീതെ പ്രശ്നങ്ങളാ,. ഇനി ആസിഡ്ന്റെ കൂടെ കുറവേ ഉള്ളൂ,. അങ്ങനെ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ അവനോട് ഞാനെന്നെയങ്ങ് കൊന്നേക്കാൻ പറയും,.. പിന്നെ ഒന്നും അറിയണ്ടല്ലോ !”
“അടിപൊളി,.. അപ്പോൾ പോയിക്കാണാൻ തീരുമാനിച്ചു? ”
“അവനെന്താ പറയാനുള്ളതെന്ന് അറിയണ്ടേ? ”
“അരുൺ ചേട്ടായി അറിഞ്ഞോ ആൽബി വരുന്നുണ്ടെന്ന്? ”
“ഇല്ല !”
“പറയുന്നില്ലേ? ”
“എന്തിന്? ”
“നിന്റെ ഹസ്ബൻഡ് അല്ലേ ഋതു? ”
“ഹസ്ബൻഡ്,.. അരുൺ? ”
“നിങ്ങളിത് വരെ ഡിവോഴ്സ് ഒന്നും ആയിട്ടില്ലല്ലോ,. അപ്പോൾ അരുൺ ചേട്ടായി നിന്റെ ഹസ്ബൻഡ് തന്നെയല്ലേ? ”
“ഇതിലും ബേധം അതായിരുന്നു !തോന്നുമ്പോൾ വലിച്ചെറിയാനും അല്ലാത്തപ്പോൾ ചേർത്ത് പിടിക്കാനും ഞാൻ പാവക്കുട്ടിയൊന്നുമല്ല,. ”
“ഇത് എന്നോടല്ല നിന്റെ കെട്ടിയോനോടാ പറയേണ്ടത്,.. അതെങ്ങനാ അങ്ങേരെ കാണുമ്പോൾ നിന്റെ വായിൽ ഒതളങ്ങയാണല്ലോ,.. ” നീതി അമർഷത്തിൽ പറഞ്ഞു,.
“ഡിവോഴ്സ് പെറ്റീഷൻ അയച്ചത് അരുൺ, വേണ്ടെന്ന് വെച്ചത് അരുൺ,.. എന്റെ ലൈഫിൽ ഒരു ഡിസിഷൻ എടുക്കാൻ പോലും എനിക്ക് റൈറ്റ് ഇല്ലേ നീതി?”
“ഇല്ലെന്ന് ആരാ പറഞ്ഞത്,.. ജഡ്ജി അന്ന് നിന്നോടും ചോദിച്ചതല്ലേ, പറയാമായിരുന്നില്ലേ ഡിവോഴ്സ് വേണന്ന്,.. എന്നിട്ടെന്താ ചെയ്യാഞ്ഞത്? ”
“അത് പിന്നെ !” അവൾ വിക്കി,..
“ശരി അങ്ങേര് നിന്നെ കാണണ്ടെന്ന് പറഞ്ഞു, ഡിവോഴ്സ് നോട്ടീസ് അയച്ചു, പിന്നെ പിൻവലിച്ചു,. ഇത്രയും മിസ്റ്റേക്ക്സ് അങ്ങേരുടെ ഭാഗത്ത് നിന്നും ഉണ്ടായി,.. ആ വാശിക്ക് നീ അങ്ങേരോട് പിണങ്ങി ജോലിയുടെ പേരും പറഞ്ഞു മുംബൈ വരെ പോയി,.. എന്നിട്ടും മൂപ്പര് നിന്നെ തേടി വന്നു,.. പക്ഷേ എന്നെങ്കിലും നീ തുറന്ന് ചോദിച്ചിട്ടുണ്ടോ എന്താ ഇതിന്റെയൊക്കെ കാരണമെന്ന്? ഉണ്ടോ? ഇല്ലാലോ,.. ആദ്യം നീയങ്ങേരൊടൊന്ന് മനസ്സ് തുറന്നു സംസാരിക്ക്,.. അങ്ങനെ സംസാരിച്ചപ്പോഴാണല്ലോ നിങ്ങളുടെ ഇടയിലെ ആദ്യത്തെ പ്രശ്നമൊക്കെ തീർന്നത്,.. ഇതിനും പരിഹാരം അങ്ങനെയേ ഉണ്ടാവൂ,.. എന്നിട്ട് തീരുമാനിക്ക് ഒരുമിച്ച് ജീവിക്കണോ വേണ്ടയോ എന്ന്,… ”
“ശരി നീതി ഞാൻ വെക്കുവാ പൂജ തുടങ്ങാനായി? ”
“എന്ത് പൂജ? ”
“ഇവിടെ ഇന്ന് കർവാ ചൗത്താ,.. ഞാൻ വ്രതമെടുക്കുന്നുണ്ട്,.. ”
“ആഹാ കൊള്ളാലോ, അങ്ങേർക്ക് വേണ്ടി പട്ടിണി കിടക്കാം പക്ഷേ അങ്ങേരെയൊന്ന് കേൾക്കാൻ പറ്റൂല്ല,.. വട്ടാ ഋതു നിനക്ക്,… ഞാനേ വെക്കുവാ ഡ്യൂട്ടിക്ക് കേറാൻ ടൈം ആയി,.. ”
“പിന്നെ നീതി,.. ”
“എന്താടി? ”
“വ്രതത്തിന്റെ കാര്യം ജസ്റ്റിൻ ചേട്ടനോടൊന്നും പറയണ്ട,… ”
“എന്റെ ഋതു നീയിപ്പോ എന്റെ മുൻപിലുണ്ടായിരുന്നെങ്കിൽ നിന്റെ മോന്തക്കിട്ടൊരു പൊട്ടീര് വെച്ച് തന്നേനെ !”
അപ്പോഴേക്കും ഋതുവിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു,..
“ഡി ഞാൻ വെക്കുവാ ആൽബിയാന്ന് തോന്നണു വിളിക്കുന്നുണ്ട്,.. ”
“ഹാ,.. ഇത് തന്നെയാ ഞാൻ പറഞ്ഞേ,.. ഇപ്പോഴും അവൾക്ക് കെട്ടിയോനെക്കാൾ വിശ്വാസം പഴയ ബോയ്ഫ്രണ്ടിനെ തന്നെയാ,.. നടക്കട്ടെ നടക്കട്ടെ,.. ഞാനിടപെടുന്നില്ല,… ”
ഋതിക നീതിയുടെ കോൾ കട്ട് ചെയ്തു,…
“ഹലോ !”
“ഞാൻ ആൽബിയാ ഋതു,.. ”
“മ്മ് !”
“ഞാനെങ്ങോട്ടാ വരണ്ടേ? തനിക്ക് സേഫ് എന്ന് തോന്നുന്ന ഒരു സ്ഥലം പറഞ്ഞാൽ മതി,.. ”
ഫ്ലാറ്റിലേക്ക് വരാൻ പറഞ്ഞാൽ ശരിയാവില്ല,. അടുത്തുള്ള ഏതെങ്കിലും റെസ്റ്റോറന്റ്ൽ പറയാം,….
********
മെൽബൺ റെസ്റ്റോറന്റ്ന് മുൻപിൽ ടാക്സി നിർത്തുമ്പോൾ അവൾക്ക് ടെൻഷനില്ലാതിരുന്നില്ല,തന്നെ കാണുമ്പോൾ ആൽബി എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിൽ, അവൻ തന്നെ ഉപദ്രവിക്കുമോ?
അവൾ വിറയ്ക്കുന്ന കാൽവെയ്പുകളോടെ പടികൾ കയറി,.. അവളുടെ ഫോൺ വീണ്ടും റിങ് ചെയ്തു,.. നേരത്തെ വിളിച്ച നമ്പർ തന്നെയാണ്,…
“എത്തിയോ ഋതു? ” അവൻ ചോദിച്ചു…
“മ്മ്,… ”
“എന്നാൽ ഞാൻ നേരെ നടന്നു വരുമ്പോൾ റൈറ്റ് സൈഡിലെ കോർണറിൽ ഉള്ള ടേബിളിൽ ഉണ്ട് !”
“മ്മ് !” അവൾ കോൾ കട്ട് ചെയ്തു രണ്ടും കല്പിച്ചു ഒരു വിശ്വാസത്തിന്റെ പേരിൽ മുൻപോട്ട് നടന്നു,..
റൈറ്റ് സൈഡിലെ മൂലയിൽ ഇരിക്കുന്ന ആൾ ആൽബിയാണെന്ന് വിശ്വസിക്കാൻ അവൾക്ക് പ്രയാസം തോന്നി കാരണം അവൻ അത്രയധികം മാറിപ്പോയിരുന്നു,..
താടിയും മുടിയും ഒക്കെ വളർത്തി ഒരു നിരാശാകാമുകന്റെ ലുക്ക്,.. അവൻ അവളെ കണ്ടതും പുഞ്ചിരിയോടെ സ്വാഗതം ചെയ്തു,..
പക്ഷേ അവൾക്കെന്തോ പുഞ്ചിരിക്കാനായില്ല,..
“ഇരിക്ക് !” അവൻ പറഞ്ഞു,
അവന് എതിർവശത്തുള്ള സീറ്റിൽ അവൾ ഇരിപ്പുറപ്പിച്ചു,…
“എന്താ കഴിക്കാൻ പറയണ്ടേ, ടീ, കോഫീ? ”
“എനിക്കൊന്നും വേണ്ട,.. ഞാനിന്ന് വ്രതമാ !”
“ഓ,.. ഓക്കേ,.. പിന്നെ എന്തൊക്കെയാ വിശേഷം? ”
“ഞാൻ വിശേഷം പറയാൻ വന്നതല്ല ആൽബി,. നിനക്കെന്നോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞു,.. അത് കേൾക്കണമെന്ന് തോന്നി ദാറ്റ്‌സ് ഓൾ !”
രണ്ടു പേർക്കുമിടയിൽ കുറച്ചു നേരം നിശബ്ദത തളം കെട്ടി നിന്നു,..
“നീയെന്താ ഋതു ഇങ്ങനെ നോക്കണേ? എന്റെ കയ്യിൽ ആസിഡിന്റെ കുപ്പിയോ, കത്തിയോ എന്തെങ്കിലും ഉണ്ടോന്നാണോ? ”
“അല്ല പറയാൻ പറ്റില്ലല്ലോ !” അവൾ ശബ്ദം താഴ്ത്തി പറഞ്ഞു,..
“മ്മ്മ്,.. നീ ഒരുപാട് മാറിപ്പോയി ഋതു!”അവൻ നഷ്ടബോധത്തോടെ പറഞ്ഞു,..
“അതിലും നല്ലത് രണ്ടാളും കൂടെ മാറ്റിയെടുത്തു എന്ന് പറയണതല്ലേ? ” അവൾ തിരിച്ചു ചോദിച്ചു,..
അവൻ മറുപടിയായി വിരസമായൊരു പുഞ്ചിരി മാത്രം സമ്മാനിച്ചു,..
“അരുൺ? ”
“ഓഫീസിൽ പോയി !”
“ഋതു പോയില്ലേ? ”
“ലീവ് എടുത്തു,… ”
“എനിക്ക് വേണ്ടിയാണോ? ”
“നിനക്ക് വേണ്ടിയോ,.. എന്തിന്? ”
“ഓക്കേ സോറി സോറി ! ഞാൻ വിചാരിച്ചു ഞാൻ വരുമെന്ന് പറഞ്ഞത് കൊണ്ടാവുമെന്ന് ”
“പറയാനുള്ള കാര്യം കുറച്ചു വേഗം പറഞ്ഞാൽ ഉപകാരമായിരുന്നു,.. പൂജയ്ക്കുള്ള മുഹൂർത്തമാവാനായി,… ” ഋതിക താല്പര്യമില്ലാതെ പറഞ്ഞു,.
“ശരി അധികം ടൈം എടുക്കില്ല,.. ”
ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ആൽബി തുടർന്നു,…
“ജയിലിൽ കിടന്നപ്പോഴും ഞാൻ പ്രാർത്ഥിച്ചത് നീയും അരുണും വേർപിരിയരുതെന്നാ !”
“അടിപൊളി,.. കേൾക്കാൻ നല്ല രസമുള്ള കോമഡി,.. ഞാനും അരുണും വേർപിരിയാൻ വേണ്ടിയാണല്ലോ നീ ഇത്രയൊക്കെ ചെയ്തു കൂട്ടിയത്,.. എന്നിട്ടിപ്പോൾ പറയുന്നു,.. വേർപിരിയാതിരിക്കാൻ പ്രാർത്ഥിച്ചുവെന്ന്,.. ” അവൾ ചിരിച്ചു,.
“സത്യവാ ഋതു,.. ഞാനല്ല അരുണിനെ,. ”
“അതന്നു അരുണും പറഞ്ഞല്ലോ,.. നീയല്ലെന്ന്,.അങ്ങനൊരു കുത്തുപോലും കൊണ്ടിട്ടില്ലല്ലോ, അങ്ങനല്ലേ സ്റ്റേഷനിൽ മൊഴി കൊടുത്തത് !” അവൾ പുച്ഛത്തോടെ പറഞ്ഞു,..
“നീയെത്ര വേണമെങ്കിലും പുശ്ചിച്ചോളൂ, കേൾക്കാൻ ഞാനും അരുണും ഒക്കെ ബാധ്യസ്ഥനാ,.. ഇനിയും നിന്നോടൊന്നും മറച്ചു വെയ്ക്കാൻ ഞാനില്ല !”അവൻ പറഞ്ഞു,..
“പറഞ്ഞോ,.. ഞാനെന്തായാലും കേൾക്കാൻ തയ്യാറായിത്തന്നെ വന്നതാണല്ലോ,.. പുതിയ കഥ എന്താണെന്ന് വെച്ചാൽ പറഞ്ഞോളൂ,. പിന്നെ പെട്ടന്ന് വേണം ഞാൻ പറഞ്ഞില്ലാരുന്നോ പൂജയ്ക്ക് ടൈം,.. ”
“ശരിയാ ഞാൻ വഞ്ചകനാ,.. കൂടെപ്പിറപ്പായി കണ്ട കൂട്ടുകാരനെ വഞ്ചിച്ചു,. സ്നേഹിച്ച പെണ്ണിനെ വഞ്ചിച്ചു,… ”
“ആൽബി,.. ഒരു മിനിറ്റ് ഒന്ന് പോസ് ചെയ്തെ !”
“എന്താ ഋതു? “അവൻ അവളെ നോക്കി
“നീ അതിന് എന്നെയെപ്പൊഴാ സ്നേഹിച്ചത്? ”
“അറിയില്ല ഋതു,.. എപ്പോഴൊക്കെയോ നിന്നെ ഞാനും സ്നേഹിച്ചു തുടങ്ങിയിരുന്നു,…” അവന്റെ വാക്കുകളിൽ പ്രണയനഷ്ടമുണ്ടായിരുന്നു,..
“അതോണ്ടാണോ കൂട്ടുകാരനെ ചതിച്ചത്? സ്നേഹിച്ച പെണ്ണിനെ കിട്ടാൻ വേണ്ടി? ”
“അങ്ങനൊന്നുമല്ല ഋതു,.. നീയെന്നോട് ഇഷ്ടം പറഞ്ഞപ്പോൾ പോലും നിന്നെ ഞാനെന്റെ പെങ്ങളെപ്പോലെയേ കണ്ടിട്ടുള്ളൂ !”
“ഇപ്പൊ പെങ്ങളായോ? “അവളുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു,
“സത്യവാ ഋതു,.. അന്നേരം എനിക്ക് അരുണിന് പകരം നിനക്ക് മുൻപിൽ വന്നു നിൽക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു,.. അരുണിന്റെ നന്മക്ക് വേണ്ടിത്തന്നെയാ അത് ഞാൻ ചെയ്തത്, പക്ഷേ അതോടെ ഞാൻ വഞ്ചകനായി, ചതിയനായി, അരുണിന്റെ ശത്രുവായി മാറി,….
ആൽബി സംഭവിച്ചതെല്ലാം പറഞ്ഞു നിർത്തി,..
“നീ വെറുതെ കള്ളം പറയുവാ ആൽബി,.. ഇതൊന്നും ഞാൻ വിശ്വസിക്കില്ല,.. ”
“നീ വിശ്വസിച്ചേ പറ്റൂ,.. എല്ലാം എന്നെക്കൊണ്ട് ചെയ്യിച്ചതാ,.. അരുൺ അവൻ വെറും പാവമാ,.. ഇപ്പോഴും നിന്നോടൊന്നും തുറന്ന് പറയാൻ അവനെക്കൊണ്ട് കഴിയാത്തത്,. നിന്നെ വേദനിപ്പിച്ചതിലുള്ള കുറ്റബോധം കൊണ്ടാ,.. ഇനിയും നിന്നെ വേദനിപ്പിക്കാൻ വയ്യാത്തത് കൊണ്ടാ,.. പക്ഷേ,.. ഇനിയും നിന്നോടിത് മറച്ചുവെച്ചാൽ നിങ്ങൾ ഇനിയും ദൂരേക്ക് അകന്നുപോകുമെന്ന് എനിക്ക് തോന്നി,.. ഒരിക്കൽ ഞാനായി അകറ്റിയവരെ ഞാനായിത്തന്നെ കൂട്ടിച്ചേർത്തുവെന്നുള്ള സമാധാനത്തോടെ എനിക്ക് മരിക്കാലോ,… ” അവൻ പറഞ്ഞു നിർത്തി,…
ഋതുവിന്റെ മിഴികൾ നിറഞ്ഞൊഴുകി,…
“ഋതു നീ കരയാൻ വേണ്ടി ഞാൻ പറഞ്ഞതല്ല. ഇതൊക്കെ അന്നാ സ്റ്റേഷനിൽ വെച്ച് തന്നെ തുറന്നു പറയാനിരുന്നതാ ഞാൻ,.. പക്ഷേ അന്ന് നീയത് കേൾക്കാൻ നിന്നില്ല, വാശിക്ക് എന്റെ പേരിൽ കേസ് കൊടുത്തു,.. അന്ന് കേൾക്കാനുള്ള മനസ്സ് നീ കാണിച്ചിരുന്നെങ്കിൽ ഇതൊന്നും ഇവിടെ വരെ എത്തില്ലായിരുന്നു,.. ”
ഋതിക തേങ്ങിക്കരഞ്ഞു,.
“ഋതു പ്ലീസ്,.. നീയിങ്ങനെ കരയല്ലേ,.. എല്ലാവരും ശ്രദ്ധിക്കുന്നു,..
നോക്ക് ഋതു,.. ഇനിയും സമയമൊട്ടും വൈകിയിട്ടില്ല,.. നിന്നെക്കൊണ്ട് പറ്റും എല്ലാം നേരെയാക്കാൻ,.. പക്ഷേ എടുത്ത് ചാടിയല്ല,.. സാവധാനം ചിന്തിച്ച്,.. കാരണം നമ്മുടെ ശത്രുക്കൾ ഒട്ടും നിസാരക്കാരല്ല,..
അറിഞ്ഞിട്ടില്ല അരുൺ ഇവിടെ നിനക്കൊപ്പമാണെന്ന്,. അറിഞ്ഞിരുന്നെങ്കിൽ അവരെന്നേ ഇവിടെ എത്തിയേനെ,.. ”
“എന്റെ നമ്പർ ആരാ തന്നത്? ”
“ജസ്റ്റിൻ,.. നിങ്ങൾ ഡിവോഴ്സ് ആയിട്ടില്ലെന്ന്, നിനക്കും അരുണിനും കൂടാതെ, എനിക്കും, ജസ്റ്റിനും, നീതിക്കും, സോയയ്ക്കും മാത്രേ അറിയൂ,… ”
“അപ്പോൾ സോയാ ദീ?. “അവൾ ഞെട്ടലിൽ അവനെ നോക്കി?
“നിങ്ങളെക്കുറിച്ച് സോയയ്ക്ക് എല്ലാം അറിയാം,.. അതുകൊണ്ടാണ് ഇത്രയും സേഫ് ആയൊരു ഷെൽട്ടർ നിങ്ങൾക്ക് കിട്ടിയതും,.. ”
അപ്പോഴേക്കും ഋതികയുടെ ഫോൺ റിങ് ചെയ്തു,.. ശിൽപയാണ്,..
“ഒരു മിനിറ്റ് ആൽബി !”
അവൻ അറ്റൻഡ് ചെയ്‌തോളാൻ നിർദേശം നൽകി,…
“ഹാ ശില്പ,.. ”
“കഹാ ഹോ ദീദി,… പൂജാ കി മുഹൂർത്ത് കോ അഭി സിർഫ് 15 മിനുട്സ് ബാക്കി ബച്ചേ ഹേ !” (പൂജയുടെ മുഹൂർത്തത്തിന് ഇനി 15 മിനിട്ടെ ഉള്ളൂ )
“ഹാ മേ ആ രഹി ഹൂ !”
അവൾ കോൾ കട്ട് ചെയ്തു,..
“ആൽബി എനിക്ക് പോണം,.. ”
“എന്നാ വിട്ടോ,.. ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ രണ്ടാളും,.. ഞാൻ കൂടെ വരണോ? ”
“വേണ്ടാ ഞാൻ പൊക്കോളാം !”
“ശരി,.. ടേക്ക് കെയർ !”
“ആൽബി എന്നാ നാട്ടിലേക്ക്? ”
“ഇന്ന് നൈറ്റ് ! എന്നെയും അവർ സംശയിച്ചു തുടങ്ങിയിട്ടുണ്ട്, അതാ ഫോൺ പോലും എടുക്കാതെ പോന്നത്,.. ”
“ഒരു ടു ഡേയ്‌സ് അവരാരും അറിയാതെ ഇവിടെ എവിടെയെങ്കിലും സ്റ്റേ ചെയ്യാൻ പറ്റുവോ? ”
“അതെന്തിനാ ഋതു? ”
“ആവശ്യമുണ്ട് ആൽബി,.. ഇനിയും ആർക്ക് മുൻപിലും പേടിച്ചോടാൻ ഞാനില്ല,.. ഫൈറ്റ് ചെയ്യാൻ തന്നെയാ തീരുമാനം,.. ഞാൻ വേദനിപ്പിച്ചിട്ടുണ്ടാവും എങ്കിലും കൂടെ നിൽക്കണം !”
ആൽബി അവളുടെ കൈകളിൽ പിടിച്ചു,..
“ഉണ്ടാവും ഋതു, ഒരു നല്ല ഫ്രണ്ട് ആയി എന്നും കൂടെയുണ്ടാവും,.. ചെയ്ത തെറ്റുകൾക്ക് ഇങ്ങനെയെങ്കിലും ഞാൻ പ്രായശ്ചിത്തം ചെയ്യണ്ടേ !”
“എങ്കിൽ പോട്ടെ ആൽബി ടേക് കെയർ,.. ഞാൻ വിളിക്കാം,.. ഇതിൽ വിളിച്ചാൽ കിട്ടൂല്ലോല്ലേ? ”
“മ്മ്, ഇവിടെ നിന്നെടുത്തതാ, ”
“അപ്പോ ശരി ”
. “ബൈ,.. ടേക്ക് കെയർ !”
അവൾ നടന്നകലുന്നതും നോക്കി അവനിരുന്നു,.. അവന്റെ ഓർമകളിൽ ഋതികയുമൊന്നിച്ചുള്ള നിമിഷങ്ങൾ തെളിഞ്ഞു വന്നു,..
“അന്തിക്ക് തിരികൾ തെളിച്ചും
സീമന്തത്തിൽ എന്നെ വരച്ചും,
നീയെന്റെ ശ്വാസക്കാറ്റിൽ കുളിരിലെന്നറിയാം,..
മിഴിയിലയിൽ നോവിൻ മഞ്ഞു പതിക്കില്ലെന്നറിയാം,…
മിഴിയിലയിൽ നോവിൻ മഞ്ഞു പതിക്കില്ലെന്നറിയാം,..
ഇനിയെന്നിൽ സ്വപ്നമുല്ല പടർത്തില്ലെന്നറിയാം,.
പനിമതിയായ് സ്നേഹനിലാവ് പൊഴിക്കില്ലെന്നറിയാം,..
ഉലയുന്നെൻ പ്രണയച്ചില്ല,..
കൊഴിയുന്നനുരാഗപ്പൂക്കൾ,
നീ വന്നതിലൊന്നെടുക്കില്ലെന്നറിയാം,..
എൻ പാട്ടിന് നിന്റെ തംബുരു മീട്ടില്ലെന്നറിയാം,..
-സുജേഷ് ഹരി
” തുമ്പപ്പൂ പോലെ ചിരിച്ചും,
പുഞ്ചപ്പാട കാറ്റു വിതച്ചും,..
നീയെന്റെ കൂടിച്ചേർന്ന് നടക്കില്ലെന്നറിയാം,
ഇനിയെന്റെ ഊഞ്ഞാൽ ചോട്ടിൽ കാണില്ലെന്നറിയാം,.. !”
ഫോണിലെ റിംഗ് ടോൺ ആണ് അവനെ ഋതികയുടെ ഓർമകളിൽ നിന്നും ഉണർത്തിയത്,…
(തുടരും )
അനുശ്രീ ചന്ദ്രൻ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Enthoru tension?? …. Iniyenthanennariyathe urangan polum pattilla… Manushanepidichiruthikkalanjallo dear…. Kattawaiting for next part…
Shooo….. ethrayum pattann nxt part vsyikkan thonnunnu suprrr….