ബ്രേക്ക് ആയതാണോ, ആക്കിയതല്ലേ? എന്തിന് വേണ്ടി ആയിരുന്നു അരുണേട്ടാ ഇതെല്ലാം? ഹൃദയം നുറുങ്ങുമ്പോഴും സോയ കാണാതിരിക്കുവാനായി അവൾ മിഴികൾ തുടച്ചു,..
*******
ജീവിതം ചിലപ്പോൾ നമ്മെ ഒരിക്കലും നമ്മളാഗ്രഹിക്കുന്ന വഴിയേ നടത്താറില്ല, എങ്കിലും ഇടക്കെപ്പോഴെങ്കിലുമൊക്കെ നമ്മളാ വഴിക്കൊന്ന് എത്തി നോക്കാൻ ശ്രമിക്കും, ചിലപ്പോൾ പ്രതീക്ഷയോടെ, മറ്റുചിലപ്പോൾ നഷ്ടബോധത്തോടെ,…
“kyun hoon mein rahi, jab woh hai kisi aur ki manzil, dhadhkano ne sath chodd diya, ae dil hai mushkil,…”
” അവൾ മറ്റാരുടെയോ ലക്ഷ്യസ്ഥാനമാവുമ്പോൾ, ഞാനെന്തിനാണ് യാത്രികനാകുന്നത്, എന്റെ ഹൃദയമിടിപ്പ് എന്നെ തനിച്ചാക്കുന്നു, പ്രണയത്തിൽ ജീവിക്കുക എന്നത് തീർത്തും ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്,.
-Ae dil hai Mushkil
ആരോ കതകിൽ മുട്ടിയത് കേട്ട് അരുൺ മുഖം തുടച്ചെഴുന്നേറ്റു,. ഋതു ആവാൻ വഴിയില്ല,.
അരുണിന്റെ പ്രതീക്ഷകൾ ശരി വെയ്ക്കുമ്പോലെ സോയ ആയിരുന്നു വാതിൽക്കൽ,…
“ആർ യൂ ഓക്കേ അരുൺ? “സോയ ചോദിച്ചു,.
അതെയെന്ന് അവൻ തലയാട്ടി,…
“ഞാൻ ആക്ച്വലി,… ” അവൾ എന്തോ പറയാനായി ശ്രമിച്ചു,..
“ഇറ്റ്സ് ഓക്കേ സോയ, ഞാനാണ് പെട്ടന്ന് ഇമോഷണൽ ആയിപ്പോയത്,.. ” അവൻ വേദനയോടെ പറഞ്ഞു,..
“എനിക്ക് അറിയില്ലായിരുന്നു അരുൺ മാരീഡ് ആണെന്ന്,.. ” അവളുടെ വാക്കുകളിൽ സഹതാപം നിറഞ്ഞിരുന്നു,..
അതിന്റെ മറുപടി അവൻ വിരസമായൊരു പുഞ്ചിരിയിൽ മാത്രമൊതുക്കി,.
“ഞാൻ അകത്തേക്ക് കേറിക്കോട്ടെ… ” സോയ അവന്റെ അനുവാദത്തിനായി കാത്തു.
“യാ,.. ഷുവർ,.. ” അവൻ ഒതുങ്ങി മാറി നിന്നു,..
അരുൺ താമസം തുടങ്ങിയതിൽ പിന്നെ ആദ്യമായാണ് താൻ ഈ മുറിയിൽ കേറുന്നത്,.. സോയ ഓർത്തു,.. എല്ലാം നല്ല അടുക്കും ചിട്ടയിലും ക്രമീകരിച്ചിട്ടുണ്ട്,..
“ഇരിക്ക് !”അരുൺ പറഞ്ഞു,..
“താങ്ക്സ് !”സോയ കട്ടിലിൽ ഇരുന്നു,..
അവൾക്ക് എന്തൊക്കെയോ അവനോട് ചോദിക്കണമെന്നുണ്ടായിരുന്നു,.. എങ്കിലും ഇരുവർക്കുമിടയിൽ ഒരു നിശബ്ദത തളം കെട്ടി നിന്നു,..
**********
എന്തിന് വേണ്ടിയാകും അരുണേട്ടൻ തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന കാരണത്തേക്കാളേറെ അവളെ അലട്ടിയത്, ഇത്രയും കാലം താനായി മറച്ചുവെച്ചതെല്ലാം അരുൺ സോയയെ അറിയിക്കുമോ എന്നതായിരുന്നു,. അങ്ങനെയെങ്കിൽ താനാണ് അരുണിന്റെ ഭാര്യയെന്നും സോയാ ദീ അറിയും,.. ഇത്രയും കാലം ഇരുവരും ചേർന്ന് അപരിചിതരെപ്പോലെ അഭിനയിക്കുകയായിരുന്നുവെന്നറിഞ്ഞാൽ സോയാ ദീ എന്ത് കരുതും,..
വേണ്ട… അത് ശരിയാവില്ല, ആരും ഒന്നും അറിയണ്ട… എല്ലാം സാവധാനം താൻ സോയാദീയെ പറഞ്ഞു മനസിലാക്കും,. അതിനുമുൻപ് തന്റെ മനസ്സിലെ പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തേണ്ടതായുണ്ട്, അതുവരെ സോയാ ദീ ഒന്നുമറിയണ്ട, അവൾ കണ്ണുനീർ തുടച്ചെഴുന്നേറ്റു,..
*********
“എന്തായിരുന്നു നിങ്ങൾക്കിടയിലെ ഇഷ്യൂ?” സോയതന്നെയാണ് നിശ്ശബ്ദതക്ക് വിരാമമിട്ടത്,..
“അത് !” അരുൺ നിസ്സഹായതയോടെ അവളെ നോക്കി..
“ബുദ്ധിമുട്ടാണെങ്കിൽ വേണ്ട, ഞാൻ വെറുതെ ചോദിച്ചു എന്നേ ഉള്ളൂ,. ” സോയ ശാന്തതയോടെ പറഞ്ഞു,..
തുറന്നു പറയണോ എല്ലാം സോയയോട്, ഋതുവാണ് തന്റെ ഭാര്യയെന്നറിഞ്ഞാൽ സോയ എങ്ങനെ പ്രതികരിക്കുമെന്നറിയില്ല,..
അതിലുപരി താനും ഋതുവും സോയയ്ക്ക് മുൻപിൽ അഭിനയിക്കുകയായിരുന്നുവെന്നറിഞ്ഞാൽ, എന്തായാലും ഋതുവോ, ജസ്റ്റിനോ ഇതുവരെയൊന്നും സോയയോട് പറഞ്ഞിട്ടില്ലെന്ന് തോന്നുന്നു,. അങ്ങനെ ഒരു സംശയം പോലും ഉള്ളതായി സോയ പ്രകടിപ്പിച്ചിട്ടില്ല,..
“ഒരുമിക്കാൻ ചെറിയൊരു സാധ്യതയെങ്കിലും ഉണ്ടെങ്കിൽ അത് നഷ്ടപ്പെടുത്തിക്കളയരുത് അരുൺ,..”
അരുൺ സോയയെ നോക്കി, അവൾ ആത്മവിശ്വാസത്തോടെ തുടർന്നു,.
“വിവാഹം അങ്ങനാണ്, ഇങ്ങനാണ്,. എന്ത് ബുദ്ധിമുട്ടും സഹിച്ച് മുന്നോട്ട് കൊണ്ടുപോവേണ്ടതാണ് എന്ന പക്ഷമൊന്നും എനിക്കില്ല,.. പക്ഷേ ഉള്ളിൻറെഉള്ളിൽ സ്നേഹമുണ്ടെങ്കിൽ, ഇപ്പോഴും നിങ്ങൾക്കിടയിൽ പ്രണയമുണ്ടെങ്കിൽ, ഈഗോ എന്നത് ഒരു മാറ്ററേ അല്ല ! ”
സോയ പറഞ്ഞു നിർത്തി,.. അരുൺ ഒരു നിമിഷം ചിന്തിച്ചു..
ഈഗോ അല്ല ഭയം എന്ന് പറയുന്നതാവും സത്യം,. പ്രണയം തോന്നിയപ്പോൾ അത് നേരിൽ കണ്ടു തുറന്നുപറയാനുള്ള ധൈര്യം ഇല്ലാതെ പോയതാണ് കാര്യങ്ങൾ ഇത്രയും കൊണ്ട് ചെന്നെത്തിച്ചത്,. പിന്നീട് ഒരിക്കലെങ്കിലും ഋതികയെ നേരിൽ കാണാനോ, താനാണവളുടെ മിസ്റ്റർ A എന്ന് പറയാനോ ഉള്ള ധൈര്യം ലഭിച്ചില്ല,. സാക്രിഫൈസ് എന്തോ വല്ല്യ കാര്യമാണെന്ന് വിശ്വസിച്ചു,. പക്ഷേ പലപ്പോഴും ആൽബി മറ്റാർക്കോ വേണ്ടി അവളോട് സ്നേഹം നടിക്കുകയായിരുന്നോ എന്ന് തനിക്ക് തോന്നി, അതാണ് അവളെ താനേ കെട്ടു എന്ന വെല്ലുവിളിയിലേക്ക് കാര്യങ്ങൾ കൊണ്ട് ചെന്നെത്തിച്ചത്,.. പക്ഷേ അവളെ പെണ്ണ് കാണാൻ പോയത് ഒരിക്കലും സ്കൂൾ കാലഘട്ടത്തിൽ എപ്പോഴോ ആൽബിയോട് വാശിപ്പുറത്ത് നടത്തിയ വെല്ലുവിളി ജയിക്കാനായിരുന്നില്ല , അവളെ ആർക്കും വിട്ട് കൊടുക്കാൻ തയ്യാറാവാത്ത തന്റെ സ്വാർത്ഥത കൊണ്ടായിരുന്നു,.
അവൾ റിജെക്റ്റ് ചെയ്തപ്പോൾ നിരാശ തോന്നി, ഫാമിലിയെക്കുറിച്ച് പറഞ്ഞവളെ കൺവിൻസ് ചെയ്യാൻ ശ്രമിച്ചു,. എന്നാൽ ആൽബിയെ മതിയെന്ന തീരുമാനത്തിൽ അവൾ ഉറച്ചു നിന്നു, പിന്നീട് നടന്നതെല്ലാം ഒരു നിയോഗമായാണ് താൻ കരുതിയത്.. ഒരു സ്വപ്നത്തിലെന്നപോലെ അവൾ തന്റെ ജീവിതത്തിലേക്ക് വന്നു,.. അറിയാമായിരുന്നു ആൽബിയെ മറന്നു അവൾക്ക് അത്ര പെട്ടന്നൊന്നും തന്നെ വരിക്കാനാവില്ലെന്ന്… ആൽബിയെ സ്നേഹിക്കുന്ന മനസ്സും തന്നെ സ്നേഹിക്കുന്ന ശരീരവും ഉള്ള ഋതികയെ ആയിരുന്നില്ല തനിക്ക് ഭാര്യയായി വേണ്ടിയിരുന്നത്,. എല്ലാം കൊണ്ടും തന്റേതായി മാറുന്ന ഋതികയെ ആയിരുന്നു,.. താൻ കാത്തിരുന്നു,..
പിന്നെ എന്തോ ഭ്രാന്തെടുത്തപോലെ ആൽബി കാണിച്ചു കൂട്ടിയ പ്രവർത്തികളെല്ലാം അവളെ തന്നിലേക്കടുപ്പിച്ചു,.. പൂർണമായും തന്റെ സ്വന്തമായി മാറാൻ അവൾ തയ്യാറെടുത്ത ആ രാത്രി, അതാണ് എല്ലാവരുടെയും ജീവിതം മാറ്റി മറിച്ചത്,.. അന്നാദ്യമായി ആൽബിയുടെ കണ്ണിൽ താൻ കപടമല്ലാത്ത സ്നേഹം കണ്ടു,…
“അരുൺ,… ” സോയ വിളിച്ചു,.. അവൻ ഞെട്ടലിൽ തിരിഞ്ഞു നോക്കി,..
“താൻ എന്താ ഓർത്തത്,.. ഭാര്യയെക്കുറിച്ചാണോ? ” സോയ ചോദിച്ചു,..
അവൻ വേദനയോടെ തലയാട്ടി.. സോയ നിർവികാരയായി പുഞ്ചിരിച്ചു..
” അരുൺ റിലേഷൻഷിപ്പിനെക്കുറിച്ച് പറഞ്ഞപ്പോഴും, എഴുന്നേറ്റ് പോന്നപ്പോഴും ഒക്കെ അരുണിന്റെ കണ്ണുകളിൽ ഭാര്യയോടുള്ള സ്നേഹം എത്രയെന്നു ഞാൻ കണ്ടതാണ്, വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടോ ആ കുട്ടിയെ? ”
അരുൺ വിരസമായൊന്ന് പുഞ്ചിരിച്ചു,.. മിസ്സ് ചെയ്യുന്നുണ്ടോ എന്നോ,. അവളെ തന്നിൽ നിന്നും അകറ്റി നിർത്തിയ കാലങ്ങളിലെല്ലാം താൻ തന്നെത്തന്നെ കൊല്ലാതെ കൊല്ലുകയായിരുന്നു,. അത്കൊണ്ട് മാത്രമാണ് അവൾക്കൊപ്പം ജീവിക്കണമെന്നുള്ള ആഗ്രഹം കൊണ്ട് മാത്രമാണ് താൻ ഇവിടേക്ക് ഓടിയെത്തിയത്, ഇപ്പോൾ അവൾ തന്റെ അരികിൽ നിൽക്കുമ്പോഴും താനവളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്,.
“ഞാൻ സംസാരിക്കണോ അരുൺ, നിങ്ങൾക്കിടയിൽ ഉള്ളത് വെറുമൊരു തെറ്റിദ്ധാരണ മാത്രമാണെങ്കിൽ?”
“വേണ്ട സോയാ, സോയയെന്നല്ല, ആര് പറഞ്ഞാലും അവൾ കേൾക്കുമെന്ന് തോന്നുന്നില്ല,.. അത്രയ്ക്കും ഞാനവളെ വേദനിപ്പിച്ചിട്ടുണ്ട്, ഒറ്റപ്പെടുത്തിയിട്ടുണ്ട് !” അവന്റെ വാക്കുകൾ ഇടറി,..
“എന്തിനാ അരുൺ? ” സോയ അവനെ നോക്കി,..
“സോയയ്ക്ക് ഞാൻ പറയുന്നത് ഏത് രീതിയിൽ ഉൾക്കൊള്ളാൻ പറ്റുമെന്ന് എനിക്കറിയില്ല,. എല്ലാവരുടെ കണ്ണിലും ഞാനൊരു മനസാക്ഷി ഇല്ലാത്തവനാ,.. ക്രൂരനാ .. സെൽഫിഷും സാഡിസ്റ്റും ഒക്കെയാ ”
അവന്റെ ഓർമ്മകൾ അന്നത്തെ രാത്രിയിലേക്കൊരോട്ട പ്രദക്ഷിണം നടത്തി..
അപ്പോഴേക്കും ഋതു അരുണിന്റെ മുറിക്ക് മുൻപിൽ എത്തിയിരുന്നു,.. അവൾ ചാരിക്കിടന്ന കതകിൽ ഒന്ന് മുട്ടി, സോയയും അരുണും ഒരുമിച്ച് അങ്ങോട്ടേക്ക് നോക്കി,..
“ചെല്ല് അരുൺ.. ഋതു ആവും !”
അരുൺ വാതിലിനടുത്തേക്ക് ചെന്നു,..
കയ്യിൽ കുറച്ചു ഫയൽസ് ഒക്കെയായി ഋതു,..
“എന്താ ഇതൊക്കെയായിട്ട്? ” അവൻ അത്ഭുതത്തോടെ ചോദിച്ചു,.
“അത് സാറിന്ന് പറഞ്ഞില്ലായിരുന്നോ,. മറ്റേ, ഫിനാൻഷ്യൽ സ്ട്രാറ്റജി, പ്രൊപ്പോസലിന്റെ കാര്യം,.. അതിൽ കുറച്ചു ഡൗട്ട്സ് ഉണ്ട് !” അവൾ വിക്കിവിക്കി പറഞ്ഞു..
വന്നതിന്റെ ഉദ്ദേശം അതൊന്നുമല്ലെന്ന് അവന് വ്യക്തമായിരുന്നു, എങ്കിലും അവനത് അറിഞ്ഞ ഭാവമേ നടിച്ചില്ല,..
“അത്,.. ഇപ്പോഴാണോ ചോദിക്കുന്നത്,. നാളെ ഓഫീസിൽ വന്നിട്ട് പോരെ? ” അവൻ ചോദിച്ചു,.
ഋതിക റൂമിലേക്ക് എത്തി നോക്കി,..
സോയ കട്ടിലിൽ ഇരിക്കുകയാണ്,.
“ഇപ്പോൾ തന്നെ വേണം !” അവൾ ദൃഢതയോടെ പറഞ്ഞു,..
“എന്താ അരുൺ? ” സോയ എഴുന്നേറ്റ് വന്നു,..
“അല്ല ഋതികയ്ക്ക് ഓഫീസ് കാര്യത്തിൽ കുറച്ചു ഡൗട്ട് ഉണ്ടത്രേ !”അവൻ ഋതുവിനെ നോക്കി പറഞ്ഞു,. അവൾ കൂസലില്ലാതെ നിൽക്കുകയാണ്,..
“ആ എന്നാൽ അരുണത് ക്ലിയർ ചെയ്തു കൊടുത്തോ, നമുക്ക് പിന്നീട് സംസാരിക്കാം ! അതല്ലേ നല്ലത്? ” സോയ ചോദിച്ചു,..
അരുൺ തലയാട്ടി,.. ഋതിക വിജയഭാവത്തോടെ അവനെ നോക്കി,..
“അപ്പോൾ ഗുഡ് നൈറ്റ്!”സോയ ഇരുവരെയും നോക്കി പറഞ്ഞു,..
“ഗുഡ് നൈറ്റ് ദീ !” ഋതുവാണ് ആദ്യം വിഷ് ചെയ്തത് ,.
അരുണിനെ ഒന്ന് നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചവൾ റൂമിലേക്ക് നടന്നു,. സോയ പോയതും അവൾ അരുണിനെ അകത്തേക്ക് തള്ളി, വാതിലിന്റെ ബോൾട്ട് ഇട്ടു,.
“എന്താ നിങ്ങളുടെ ഉദ്ദേശം? ” അവൾ ദേഷ്യത്തോടെ ചോദിച്ചു,..
“അതാ എനിക്കും അറിയണ്ടേ എന്താ നിന്റെ ഉദ്ദേശമെന്ന്?” അവൻ അവളെയും അടഞ്ഞ വാതിലിലേക്കും നോക്കി ചോദിച്ചു..
“നോക്ക് അരുൺ,.. നമ്മൾ തമ്മിൽ ഉണ്ടായിരുന്നതെല്ലാം നമ്മുടെ പാസ്റ്റ് മാത്രമാണ്,. പക്ഷേ അതും പറഞ്ഞു സോയാ ദീയെ കൺവിൻസ് ചെയ്യാൻ ഞാൻ സമ്മതിക്കില്ല,.. ” ഋതു ഗൗരവത്തോടെ പറഞ്ഞു,.
“ഓഹോ, കവി എന്തിന് വേണ്ടി, കൺവിൻസ് ചെയ്യണ കാര്യമാണാവോ ഉദ്ദേശിച്ചത്? ”
“എന്തിന് വേണ്ടിയാണെങ്കിലും, നിങ്ങൾ ആണുങ്ങൾക്കൊക്കെ പാസ്റ്റ് റിലേഷൻഷിപ്സ് എന്നും ഒരു സെന്റിമെൻസ് ആണല്ലോ നേടിത്തരുക !”
“മനസിലായില്ല? ”
“നിങ്ങളുദ്ദേശിച്ചത് എന്താണെങ്കിലും സോയാ ദീയുടെ കാര്യത്തിൽ നടക്കില്ലെന്ന് !”
“അതാ ഞാനും ചോദിച്ചത് എന്താണെന്ന്, ഞാനുദ്ദേശിച്ചു എന്ന് നീ പറയാൻ ശ്രമിക്കുന്നതെന്താണെന്ന്?”
“എന്റെ പേരും പറഞ്ഞു സെന്റിയടിച്ചു സോയ ദീയുമായി ഒരു അഫയറിനു ശ്രമിക്കണ്ട, ഞാനതിന് സമ്മതിക്കില്ല എന്ന് !” അവളുടെ ശബ്ദം ഉയർന്നു,..
ഒരു നിമിഷത്തേക്ക് അരുൺ അന്തം വിട്ട് അവളെത്തന്നെ നോക്കി നിന്നു,. പിന്നെ പതിയെ വിളിച്ചു,..
“ഡി,.. ”
അവൾ അനങ്ങിയില്ല,..
“ഋതു ഇങ്ങോട്ട് നോക്കാൻ,.. ”
അവൾ തലതാഴ്ത്തിത്തന്നെ നിന്നു,.. അരുണവളുടെ മുഖം പിടിച്ചുയർത്തിയതും വാശിയോടെ അവളവന്റെ കൈ തട്ടിമാറ്റി,..
“നിനക്ക് സോയ ആരാണെന്നറിയുമോ? “അവൻ കൈ തട്ടി മാറ്റിയതിലുള്ള വിരോധം മറന്ന് ചോദിച്ചു,.
“അത് നീതിയുടെയും, ജസ്റ്റിൻ ചേട്ടന്റെയും ഫ്രണ്ട്,… ”
“ഫ്രണ്ട്,.. നിനക്ക് അത്രേ അറിയുള്ളൂ? ” അവൻ വീണ്ടും ചോദിച്ചു,.
“ആ, കൂടുതലൊന്നും ഞാൻ ചോദിക്കാൻ പോയിട്ടില്ല !”
“നല്ലതാ,.. എന്നാൽ എനിക്ക് നന്നായി അറിയാം !”
“അല്ലെങ്കിലും നിങ്ങളുടെ ഹോബി പെൺകുട്ടികളുടെ ഡീറ്റെയിൽസ് എടുക്കുന്നതാണല്ലോ !” ഋതുവിന്റെ മുഖം വീർത്തുകെട്ടിത്തന്നെ ഇരുന്നു,..
“എന്ന് നിന്നോട് ആരാ പറഞ്ഞേ? ” അവൻ ചോദിച്ചു,.
“അതെനിക്കറിയാം !”
“എങ്ങനറിയാം? “അരുണും ഗൗരവത്തിലായി,..
” പിന്നെ നിങ്ങളെന്തിനാ ആഷ്‌നയോട് പേരും അഡ്രസ്സും ഒക്കെ ചോദിച്ചത്? ”
അവളുടെ മുഖത്തെ ഭാവഭേതങ്ങൾ അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർത്തി,..
“ഋതു,. നീ അസിസ്റ്റന്റ് മാനേജർ അല്ല എം. ഡി ആയാലും നിന്റെ ഈ കുശുമ്പ് സ്വഭാവമില്ലേ, അത് മാറാൻ പോണില്ല !” അവൻ പറഞ്ഞു,.
“ഓഹോ,.. ഞാൻ സഹിച്ചു,.. നിങ്ങൾക്കതിൽ നഷ്ടമൊന്നും ഇല്ലല്ലോ,.. ഉണ്ടോ? ” അവളും വിട്ട് കൊടുക്കാൻ തയ്യാറായില്ല,..
“എനിക്ക് നിന്നോട് തർക്കിക്കാൻ ഒട്ടും താല്പര്യമില്ല ഋതു !”
“എനിക്കും ഇല്ല !” അവൾ പിണക്കത്തിൽ തന്നെ നിന്നു,.
“ശരി,.. അത് വിട്,. നിനക്ക് എന്തൊക്കെയോ ഡൗട്ട് ഉണ്ടെന്നല്ലേ പറഞ്ഞത്, എന്താച്ചാൽ ചോദിക്ക് !” അരുൺ വിഷയം മാറ്റി,.
“എന്ത് ഡൗട്ട്? “അവൾ മനസിലാവാത്ത പോലെ അവനെ നോക്കി,.
“നീയല്ലേ പറഞ്ഞേ എന്തൊക്കെയോ ഡൗട്ട് ഉണ്ടെന്ന്? പ്രൊപ്പോസലിന്റെ ”
ഋതികയെ ആകെ വിയർത്തു.. എന്ത് ഡൗട്ടാണ് താൻ ചോദിക്കുക,. അരുണേട്ടന്റെയും സോയാ ദീയുടെയും ഇടയിൽ കയറാനുള്ള ഒരു റീസൺ മാത്രമായിരുന്നു തനിക്കാ ഫയലുകൾ,. എന്ത് ചോദിക്കണമെന്ന് പോലും ചിന്തിച്ചിട്ടില്ല,.. എന്താണ് പറയുക,…
“ഋതു. ” അവൻ ഒരിക്കൽ കൂടി വിളിച്ചു,.
“ആ ഞാനത് മറന്നു പോയി,.. ” അവൾ എന്ത് മറുപടി പറയുമെന്ന് മാത്രമേ അവനും സംശയമുണ്ടായിരുന്നുള്ളൂ,.
“നല്ലതാ,. എന്നാൽ മോള് പോയി ചാച്ചിക്കോ ! ഇന്നത്തെ കോട്ട തീർന്നല്ലോ !”
അവൾ മടിച്ചു മടിച്ചു നിന്നു,…
“അതേ,.. ”
“എന്താടി? ”
“അത് പിന്നെ സോയ ദീ ആരാന്നാ പറഞ്ഞേ,.. ”
“ഞാൻ പറയുന്നില്ല,. നിനക്കല്ലേ പരാതി എനിക്ക് പെൺപിള്ളേരുടെ ഡീറ്റെയിൽസ് അന്വേഷിക്കലാണെന്ന്,.. വേണേൽ മോള് പോയി സ്വന്തം അന്വേഷിക്ക്, .. ”
അരുൺ നിലത്ത് വീണു കിടന്ന ഫയൽസ് എടുത്ത് അവളുടെ കയ്യിൽ കൊടുത്തു,..
“ഇന്നാ ഫയൽസ്,.. വേഗം വിട്ടോ,… അല്ലെങ്കിൽ എനിക്ക് ചിലപ്പോൾ നിന്നെ വിടാൻ തോന്നിയെന്ന് വരില്ല !”
അവൾ ഞെട്ടലോടെ അവനെ നോക്കി..
“വാട്ട് ഡൂ യൂ മീൻ? ”
“അതറിയാനുള്ള ടൈം മോൾക്ക് ആയിട്ടില്ല, ചേട്ടൻ പിന്നെ പറഞ്ഞു തരാം !” അരുൺ അവൾക്ക് വാതിൽ തുറന്നു കൊടുത്തു,..
“ചെല്ല്,.. ”
“സോയാ ദീ !”
അരുണവളുടെ അധരങ്ങളിൽ വിരലമർത്തി,..
“പോയിക്കിടന്നുറങ്ങ് പെണ്ണേ, പൊയ്ക്കോ, ഗുഡ് നൈറ്റ് !”
അവന്റെ വിരൽസ്പർശം തന്റെ സർവ്വനാഡീഞെരമ്പുകളെയും ഉത്തേജിപ്പിക്കുന്നത് അവളറിഞ്ഞു,…
ഋതു അവന്റെ കണ്ണുകളിലേക്ക് തോന്നി, തന്നിലെ ഇമോഷൻസ് കണ്ട്രോൾ ചെയ്തു നിർത്താൻ അവനും പാടുപെടുകയാണെന്ന് അവൾക്ക് തോന്നി,. ഓരോ ദിവസം ചെല്ലുംതോറും അരുണേട്ടനോടുള്ള തന്റെ വികാരങ്ങൾ കൂടിക്കൂടി വരികയാണ്,. ഒന്നില്ലെങ്കിൽ ഇത് തന്റെ പ്രശ്നങ്ങൾക്കെല്ലാമുള്ള പരിഹാരമാവും അതുമല്ലെങ്കിൽ ഇത് തന്റെ സർവ്വ നാശത്തിലേക്ക് വഴിതെളിക്കും,.. അതികം വൈകാതെ അത് സംഭവിക്കുകയും ചെയ്യും,…
മുൻപൊക്കെ അവളോടുള്ള ഫീലിംഗ്സ് കണ്ട്രോൾ ചെയ്തു നിർത്താൻ തനിക്കും കഴിഞ്ഞിരുന്നു പക്ഷേ ഇപ്പോൾ താൻ ആ കാര്യത്തിൽ തീർത്തും പരാജിതനായിക്കൊണ്ടിരിക്കുകയാണ്,..
അരുൺ എന്തോ ഓർത്തപോലെ തന്റെ കൈകൾ പിൻവലിച്ചു.. ഋതുവിന്റെ കണ്ണുകളിലെ മിഴിനീർ തിളക്കം അവന്റെ ഹൃദയത്തിൽ കൊണ്ടു,..
അവൾ പതിയെ പിന്തിരിഞ്ഞു നടന്നു,.. അവളുടെ ചുണ്ടുകളിൽ അവൾ പോലുമറിയാതൊരു പുഞ്ചിരി വിരിഞ്ഞു…
**********
അവൾ സിന്ദൂരച്ചെപ്പിൽ നോക്കി ഒരു നിമിഷം നിന്നു,.. പിന്നെ ഒരു നുള്ളെടുത്ത് പൂർണ്ണ മനസോടെ മുടിയിഴകൾക്കുള്ളിൽ ഒളിപ്പിച്ചു,. താലിയിൽ അധരങ്ങളമർത്തികുറച്ചു നേരം നിന്നു,.. പിന്നെ അതും വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു, ബാഗും ടാഗും എടുത്തിറങ്ങി,..
“ഋതു,.. ഒരുമിച്ച് പോവാടോ !” അവളെ കണ്ടതും അരുൺ പറഞ്ഞു,..
“വേണന്നില്ല,..” അതും പറഞ്ഞവൾ ഗൗരവത്തിൽ മുന്നോട്ട് നടന്നു,..
അരുണിന് വിഷമം തോന്നി,.. ചോദിക്കേണ്ടിയിരുന്നില്ല,..
താഴെ ഫ്രണ്ട്സിനൊപ്പം വർത്തമാനം പറഞ്ഞിരിക്കുന്ന ജോണിനെ കണ്ടതും അവൾക്കൊരു കുസൃതി തോന്നി,.. ബാക്കിൽ അരുൺ ഉണ്ടെന്ന് അവൾക്ക് ഉറപ്പായിരുന്നു, അതുകൊണ്ട് തന്നെ അവൾ ജോണിന് നേരെ നടന്നു,..
“അളിയാ ദേ ഋതിക വരുന്നെടാ,.. ” കൂട്ടുകാർ ജോണിനെ ചൂട് കേറ്റി,..
അവളെ കണ്ടതും ജോണിന്റെ മിഴികൾ വിടർന്നു,.. ഒരു നിമിഷത്തേക്ക് താൻ സ്വപ്നം കാണുകയാണോ എന്ന് പോലും ജോണിന് തോന്നി,..
അരുണിന്റെ ഉള്ളിലൊരു ഭയം തോന്നി, ഇവളിനി എന്തിനാ അവന്റെ അടുത്തേക്ക് പോണത്,.. അരുൺ അക്ഷമയോടെ ആ രംഗം നോക്കി നിന്നു,…
“ഹായ് ജോൺ !” അവൾ പുഞ്ചിരിച്ചു,..
“ഹലോ !” ജോൺ അവളുടെ അടുത്തേക്ക് ചെന്നു,.. കൂട്ടുകാർ കൂടി നിന്ന് അടക്കം പറയുന്നുണ്ടായിരുന്നു,.. അരുണിന്റെ ചങ്കിടിപ്പ് ക്രമാതീതമായി വർധിച്ചു വന്നു..
“ജോണിപ്പോ ഫ്രീ ആണോ? ”
“ആ അതേലോ,.. ”
“എന്നെയൊന്നു ഓഫീസിൽ ആക്കാമോ? ”
“എന്താ പറഞ്ഞേ? “അവൻ വിശ്വാസം വരാതെ ചോദിച്ചു,.
“ബുദ്ധിമുട്ടില്ലെങ്കിൽ എന്നെയൊന്നു ഓഫീസിൽ ആക്കാമോ എന്ന് !”
ജോണിന് സ്വർഗം കിട്ടിയ പ്രതീതി ആയിരുന്നു,..
“ഓ പിന്നെന്താ, അളിയാ വണ്ടിയുടെ ചാവി !”
അവിടെന്താണ് നടക്കുന്നതെന്ന് മനസ്സിലാവാൻ ജോണിന്റെ ബൈക്കിൽ ഋതു കേറിപ്പോകും വരെയുള്ള സമയം അരുണിന് വേണ്ടി വന്നു,..
“ഇവളിത് എന്ത് ഭാവിച്ചാ,.. ഡ്രൈവർ,.. ”
“ഹാ സാർ !”
“ഉസ് ബൈക്ക് കോ ഫോള്ളോ കരോ !”
“ജി സാർ !”
അരുൺ ഫ്രണ്ടിൽ ആണ് കയറിയത്,..
“ഫാസ്റ്റ്,.. ഫാസ്റ്റ്,.. ” അവൻ നിർദേശങ്ങൾ കൊടുത്തുകൊണ്ടിരുന്നു,..
“വോ ഋതിക മാഡം ഹേ നാ? ” അയാൾ ചോദിച്ചു,.
” ഹാ,.. ദോഡാ തേസി സേ ചാലാവോ ഭയ്യാ പ്ലീസ് !” അവൻ അക്ഷമയോടെ പറഞ്ഞു,.
ഋതികയും കണ്ടിരുന്നു, ബൈക്കിനെ ഫോളോ ചെയ്തു വരുന്ന അരുണിന്റെ കാർ,..
ഇന്നലെ എന്താ പറഞ്ഞേ,. എനിക്ക് കുശുമ്പാണെന്ന്,..അസൂയയും കുശുമ്പുമൊക്കെ ആർക്കാണെന്ന് സ്വയം മനസിലാക്കിക്കോ,..ബെൻസിൽ കേറിയില്ലെങ്കിൽ എന്താ ബെൻസ് തന്നെ ഫോള്ളോ ചെയ്തു വരുന്നില്ലേ,.. അത് മതി,.. അവൾക്ക് മനസ്സിന് നല്ല ആശ്വാസം തോന്നി,.
“ഞാനൊരു കാര്യം ചോദിക്കട്ടെ? ” ജോണാണ് സംഭാഷണത്തിന് തുടക്കമിട്ടത്
“ചോദിക്ക് ജോൺ? ”
“അന്ന് വെറുതെ പറഞ്ഞതല്ലേ, അരുൺ ഋതികയുടെ ഹസ്ബൻഡ് ആണെന്ന് ? ”
അവൾക്കതിനു മറുപടി കൊടുക്കാൻ തോന്നിയില്ല,.. പകരം വിഷയം മാറ്റി,..
“കുറച്ചു വേഗം പോവാവോ.. ഇപ്പോൾ തന്നെ ലേറ്റ് ആയി !”
“ആ കാര്യം ഓർത്തു വിഷമിക്കണ്ട വേഗം എത്തിക്കാം !”
ജോൺ ഒരു ഷോർട് കട്ട് വഴി വെച്ചു പിടിച്ചു,. ഒരു നിമിഷത്തേക്ക് പണി പാളിയോ എന്ന് ഋതികയ്ക്കും തോന്നി.. അവൾ ദൈവത്തെ ധ്യാനിച്ച് ധൈര്യം സംഭരിച്ചു ഇരുന്നു,… ജോൺ അഥവാ പണി തന്നാൽ ചാടാൻ പോലും തയ്യാറെടുത്ത്.
“ശ്ശെ മിസ്സ് ആയല്ലോ,.. മേ നെ കഹാ ധാ നാ, ഉസ് ഖാടി കോ ഫോള്ളോ കർനേ കേലിയെ !”
“സാർ യേ ഗാഡി.. ഐസേ ജൈസേ സഡകോം മേ ന ജാ സക്തി ഹേ,.. മേ ക്യാ കരൂ? ” ഡ്രൈവർ തന്റെ നിസഹായത വെളിവാക്കി,..
“ഓഫീസ് ചലോ !”
അരുണിന് നഷ്ടബോധവും, ദേഷ്യവും, നിരാശയുമെല്ലാം ഒരുമിച്ച് തോന്നി,.
അവള് ഏതിലെയെങ്കിലും പോട്ടെ,… പക്ഷേ എത്രയൊക്കെ സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും മനസ്സൊട്ടുംതന്നെ ശാന്തമാകുന്നില്ലെന്ന് അവന് തോന്നി…
**—-**
AKIRA PVT LTD, എന്ന ബോർഡ് കണ്ടപ്പോഴാണ് ഋതികയ്ക്ക് ശ്വാസം നേരെ വീണത്,..
“താങ്ക്സ് ജോൺ !” അവൾ തന്റെ കൃതജ്ഞത അറിയിച്ചു,.
“താങ്ക്സ് ഒക്കെ അവിടെ നിൽക്കട്ടെ,.. ആദ്യം ഞാൻ ചോദിച്ചതിന്റെ ഉത്തരം താ !”
“എന്ത്? ”
“അരുൺ ശരിക്കും ഹസ്ബൻഡ് ആണോ എന്ന്? ” ജോൺ അവളുടെ മറുപടിക്കായികാത്തു,..
“അതൊരു വലിയ കഥയാ ജോൺ,. ടൈം കിട്ടുമ്പോൾ പറയാം !” ഒരു നിമിഷത്തെ സൈലെൻസ്ന് ശേഷം അവൾ പറഞ്ഞു,.
അവന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു,. അപ്പോഴാണ് അരുണിന്റെ കാർ വന്നു നിന്നത്,..
ഋതുവും ജോണും ഒരേ സമയം അങ്ങോട്ട് നോക്കി,.. അരുണിനെ കണ്ടതും ജോണിന്റെ മുഖം കൂടുതൽ മ്ലാനമായി,,..
അരുണിന്റേയും മനസ്സ് ശാന്തമായത് അപ്പോഴാണ്,. അരുൺ സ്വയം ഡോർ തുറന്നിറങ്ങി,.
താൻ ജോണിനൊപ്പം പോന്നത് അരുണിനൊട്ടും പിടിച്ചിട്ടില്ലെന്ന് അവന്റെ മുഖം കണ്ടതേ ഋതുവിന് മനസിലായി,..
“അതേ, ജോൺ വൈകുന്നേരം ഫ്രീ ആണോ? ” അരുണിനെ നോക്കിത്തന്നെയാണ് അവളത് ചോദിച്ചത്, അൽപ്പം ഉറക്കെ,.
അരുണിന്റെ മുഖം കുറച്ചുകൂടി ഗൗരവം പ്രാപിച്ചു,..
“വൈകുന്നേരം ഫ്രീ അല്ല,.ഋതികയ്ക്ക് വേണ്ടി വേണെങ്കിൽ ഫ്രീ ആക്കാം !”
“എങ്കിൽ വൈകുന്നേരം കൂടി എന്നെയൊന്നു പിക്ക് ചെയ്യാവോ !”
“ഓ അതിനെന്താ ”
“എങ്കിൽ ഇതിലേക്ക് വിളിച്ചാൽ മതി,.. ”
അവൾ തന്റെ കാർഡ് എടുത്തു കൊടുത്തു,..
“അപ്പൊ, ശരി,.. ടേക്ക് കെയർ !”
“ബൈ ജോൺ !”
ജോൺ വിജയഭാവത്തിൽ അരുണിനെ ഒന്ന് നോക്കി ചിരിച്ചു ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടേക്ക് പോയി,..
“നിന്നെ ഞാൻ വിടാട്ടോ,. വൈകിട്ട് ഇവന്റെ കൂടെ !”
അവൻ മനസ്സിൽ പറഞ്ഞു,…
*******
വാട്സ്ആപ്പ്ൽ ജോണിന്റെ മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു,
എന്തായാലും ജോണിനെക്കൊണ്ട് ഇങ്ങനേം ഉപകാരമൊക്കെ ഉണ്ടായല്ലോ, അവൾ ഒരു സ്മൈലി അയച്ചു നമ്പർ സേവ് ചെയ്തു വെച്ചു,…
” ബിഗ് സ്റ്റോറി വൈകിട്ട് പറയണേ” ജോണിന്റെ റിപ്ലൈ വന്നു,..
ഋതികയുടെ മുഖം മങ്ങി,..
ഫോണെടുത്ത് വെച്ച് അവൾ തന്റെ വർക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു,…
അവൾക്ക് എന്ത് പണി കൊടുക്കുമെന്ന ആലോചനയിൽ ആയിരുന്നു അരുൺ,..
ഇവളിതെന്നാ ഓർത്തോണ്ടാ കണ്ടവന്മാരുടെ വണ്ടിയിൽ കേറി പോരുന്നത്, അവൻ എങ്ങോട്ടെങ്കിലും തട്ടിക്കൊണ്ടു പോയിരുന്നെങ്കിലോ,.. കേരളത്തിൽ എവിടെയെങ്കിലും ആണെങ്കിൽ ഫോള്ളോ ചെയ്തെങ്കിലും പോവാമായിരുന്നു.. ഇതിപ്പോ, മുംബൈയിൽ മര്യാദക്ക് റോഡ് പോലും അറിയാത്ത തനിക്കെന്ത് ചെയ്യാൻ കഴിയും,.
“മാഡം !”
“എന്താ ആഷ്‌ന? ”
“അരുൺ സാർ വിളിക്കുന്നുണ്ട് !”
“എന്തിന്? ”
“ക്യാബിനിലേക്ക് ചെല്ലാൻ പറഞ്ഞു !”
അവൾ ക്യാബിനിലേക്ക് കയറിയതും ഒരു ലോഡ് ഫയൽസ് ഒരു കുന്നാരം പോലെ അവൾക്ക് മുൻപിലേക്ക് അവൻ വെച്ചു കൊടുത്തു,..
“ഇന്ന് വീട്ടിൽ പോകും മുൻപ്, ഇത് മൊത്തം എനിക്ക് ക്ലിയർ ചെയ്തു കിട്ടണം !”
അവൾ കണ്ണും തള്ളി അവനെയും ഫയലിലേക്കും മാറിമാറി നോക്കി,..
“ഇത് കുറെയുണ്ട് സാർ !”
“എന്തേ ചെയ്യാൻ പറ്റില്ലേ,. ഇല്ലെങ്കിൽ പറഞ്ഞാൽ മതി ഞാൻ തന്റെ മാനേജരോട് സംസാരിച്ചോളാം !”
ദുഷ്ടൻ രാവിലത്തേതിന്റെ പ്രതികാരം തീർക്കുവാണ്,. അവൾ രണ്ടും കല്പ്പിച്ചു ഫയൽസ് എടുത്തു തന്റെ ക്യാബിനിലേക്ക് നടന്നു..
അവളുടെ ഒരു ജോൺ,.. വിടാട്ടോ ഞാൻ അവന്റെ കൂടെ,..
സമയം അഞ്ചു മണി കഴിഞ്ഞു ഓരോരുത്തരായി പിരിഞ്ഞു പൊയ്ക്കൊണ്ടിരുന്നു,. ഇന്നും ഓവർ ടൈം ഇരിക്കേണ്ടി വരും,… ഒരാഴ്ച്ചത്തെ വർക്ക് ആണ് ദുഷ്ടൻ ഒരു ദിവസം കൊണ്ട് ചെയ്യാൻ തന്നത്,..
“മാഡം,.. ഞാൻ നിക്കണോ? ”
“വേണ്ട ആഷ്‌ന,.. പൊയ്ക്കോ !”
“കുഴപ്പമില്ല മാഡം,.. ”
“ഇട്സ് ഓക്കേ,. താൻ ഒരുപാട് ലേറ്റ് ആവും !”
ആഷ്‌ന മനസ്സില്ലാമനസ്സോടെ യാത്ര തിരിച്ചു,..
ഫോണിലെ ഡിസ്പ്ലേ തെളിഞ്ഞപ്പോഴാണ് ഋതു ജോണിനെക്കുറിച്ച് ഓർത്തത്,.. 9 മിസ്സ്‌ഡ് കോൾസ്,.. അവൾ തിരിച്ചു വിളിച്ചു,..
“ഹലോ ജോൺ !”
“എവിടെയാ ഋതിക,. ഞാൻ എപ്പോഴാ വരേണ്ടത്? ”
“അയ്യോ, ആക്ച്വലി ഇന്ന് വേണ്ട ജോൺ, എന്റെ വർക്ക് തീർന്നിട്ടില്ല,.. ലേറ്റ് ആകും !”
“എന്നാൽ ഞാൻ വരാം ”
“വേണ്ടാ ജോൺ,.. ഐ ക്യാൻ മാനേജ്.. ഞാൻ വെക്കട്ടെ !”
അവൾ വീണ്ടും വർക്കിലേക്ക് ശ്രദ്ധ തിരിച്ചു,..
“സാർ കോഫീ !”
“മുജേ നഹി മാഡം കോ ദേദോ !” അവൻ പറഞ്ഞു,..
പ്യൂൺ ഋതികയുടെ ക്യാബിനിലേക്ക് നടന്നു,..
“മാഡം കോഫീ !”
“താങ്ക്സ് ഭൈയ്യാ !”
അവൾ വല്ലാതെ ക്ഷീണിച്ചിരുന്നു,.. ഉച്ചയ്ക്ക് മുതലുള്ള ഒറ്റ ഇരിപ്പല്ലേ,..
ഒടുവിൽ ഫയൽസ് എല്ലാം കൊണ്ട് പോയി അവന്റെ ടേബിളിൽ വെയ്ക്കുമ്പോൾ സമയം 12 മണി,.. അവൻ അത്ഭുതത്തോടെ അവളെ നോക്കി,..
“കംപ്ലീറ്റ് ആണ് സാർ !”
അരുൺ ഫയലുകൾ ഓരോന്നായി മറച്ചു നോക്കി,.. ഫുൾ ക്ലിയർ ആണ്.
“ഗുഡ് !”
“ഇനിയെനിക്ക് പോവാലോ അല്ലേ സാർ? ”
“നിക്ക് ഒരുമിച്ചു പോവാം !”
“വേണ്ട സാർ,.. ” അവൾ പുറത്തേക്ക് പോയി,.
അരുണിന് നല്ല ദുഃഖം തോന്നി,.. ഋതുവിനെ ബുദ്ധിമുട്ടിക്കാൻ വേണ്ടി ചെയ്തതല്ല,.. പക്ഷേ അവളെ ജോണിനൊപ്പം വിടാൻ വയ്യായിരുന്നു,. എടുത്തു കൊടുത്ത ഫയൽസിന്റെ എണ്ണം വല്ലാതെ കൂടിപ്പോയി,.. എങ്കിലും മിടുക്കിയാണ് എത്ര പെട്ടന്നാണ് ചെയ്തു തീർത്തത്,.
അരുൺ ഫയൽ ഷെൽഫിലേക്ക് വെച്ച് ബാഗും എടുത്ത് ഇറങ്ങി,..
*****
പുറത്തെ റോഡുകൾ ഏറെയും വിജനമായിരുന്നു,. അവൾ മുന്നോട്ടേക്ക് നടന്നു,.. എന്തായാലും ബസ് സ്റ്റോപ്പിൽ പോയി നോക്കാം,. അവിടെ നിന്ന് ഏതെങ്കിലും വണ്ടി കിട്ടാതിരിക്കില്ല,. അവൾ മുന്നോട്ടേക്ക് നടന്നു,..
മാർക്കറ്റുകൾ ഒന്നും അപ്പോഴും അടച്ചിരുന്നില്ല,. മെഹന്ദി കച്ചവടക്കാർ, വസ്ത്രവ്യാപാരികൾ ഒക്കെയും കടകൾ തുറന്നിട്ടുണ്ട്, അവരുടെ മുൻപിൽ സ്ത്രീകളുടെ ക്യൂവും ഉണ്ട്,.. മുൻപ് സോയാ ദീക്കൊപ്പം പലപ്പോഴും ടൗണിൽ വന്നപ്പോളൊന്നും ഈ സമയത്തു മാർക്കറ്റ് ഉണ്ടായിരുന്നില്ല,. ഇന്നെന്താണാവോ പ്രേത്യേകത,. അവൾ വഴിയിൽ കണ്ട ഒരു മെഹന്ദി കച്ചവടക്കാരനോടായി കാര്യമെന്തെന്ന് അന്വേഷിച്ചു,..
“പാർസോം കർവാ ചൗത് ഹേ നാ മാഡം ജി,.. ആപ്കോ മെഹന്ദി നഹി ലഗ്‌വാനി ഹേ ക്യാ? ” (നാളെ കഴിഞ്ഞു കർവാ ചൗത് അല്ലേ, മാഡം, നിങ്ങൾ മെഹന്ദി ഇടുന്നില്ലേ? )
“ക്യു? ”
“ആപ് ശാദി ശുദാ നഹി ഹേ ക്യാ? ” (നിങ്ങളുടെ വിവാഹം കഴിഞ്ഞതല്ലേ? )
“ഹാ, മേ ശാദി ശുദാ ഹൂ ,. പർ മെഹന്ദി ലഗ് വാനേ കി ക്യാ സരൂരത് ഹേ?” (അതേ, പക്ഷേ മെഹന്ദി ഇടുന്നതെന്തിനാ? )
“അച്ചാ ജി,.. കർവാ ചൗത് കി ദിൻ പർ , സബി ശാദി ശുദാ ഔരതോ നേ അപനി പതി കി ലംബേ ജീവൻ ഔർ അച്ചി സലാമത് കേലിയേ വ്രത് മനാത്തി ഹേ !” (കർവാ ചൗത്തിന്റെ ദിവസം വിവാഹം കഴിഞ്ഞ സ്ത്രീകളെല്ലാം ഭർത്താവിന്റെ ദീർഘായുസിനും, നന്മയ്ക്കും വേണ്ടി വ്രതം എടുക്കാറുണ്ട് )
***********
അരുൺ തിരക്കിട്ട് ഓടിയിറങ്ങി വന്നപ്പോഴേക്കും, ഋതുവിനെ അവിടെയെങ്ങും കാണാനില്ലായിരുന്നു, അവന്റെ ഹൃദയമിടിപ്പ് കൂടിക്കൂടി വന്നു,. ഋതു എവിടെ?
ഡ്രൈവർ വണ്ടിയുമായി വന്നു,..
“സാർ !”
“ഋതിക കോ കഹി ദേഖാ ഹേ ക്യാ? ” (ഋതികയെ എവിടെയെങ്കിലും കണ്ടിരുന്നോ? “)
“ഹാ,.. വോ തോ ചലി ഗയി !” (അവര് പോയല്ലോ )
“ചലി ഗയി, അകേലേ? ” (പോയോ, ഒറ്റക്കോ? )
“ഹാ,.. ”
“അഗർ തും ചാഹ്തി ഹേ തോ , ഥോഡി സി ദേർ തക് ഉസേ രുക് നഹി സക്തി ഹേ ക്യാ? “(നിങ്ങൾ വിചാരിച്ചിരുന്നെങ്കിൽ അവളെ കുറച്ചു നേരം കൂടി പിടിച്ചു നിർത്താൻ കഴിയുമായിരുന്നില്ലേ? )
“ക്യൂ സാർ,.. മേ ക്യൂ രോകൂ ഉനേ? ” അയാൾ ചോദിച്ചു,.. (ഞാനെന്തിനാണ് പിടിച്ചു നിർത്തുന്നത്? )
അരുൺ ഒന്ന് നിശബ്ദനായി,.. ഡ്രൈവർ അവന്റെ മറുപടിക്കായി കാത്തു,.
“ക്യൂ സാർ? ”
“ക്യൂ കി, ഏക് അകേലി ലഡ്കി,. രാത് മേ ഐസേ ,.. ” (രാത്രി ഒരു പെൺകുട്ടി ഒറ്റയ്ക്ക്,.)
അവൻ വാക്കുകൾക്കായി പരതി,.
“തും ചാബി ദേ ദോ ഭൈയ്യാ ! മേ ഉസേ ഡൂണ്ട്ലൂങ്കി ” (നിങ്ങൾ ചാവി തരൂ, ഞാൻ നോക്കിക്കോളാം അവളെ ) അവൻ ഡ്രൈവറെ നോക്കി പറഞ്ഞു,
“സാർ മേ ഭി ആപ്കേ സാത് !” (ഞാനും കൂടെ )
“നഹി ചാഹിയെ ആപ്കി മദദ്,.. “( എനിക്ക് വേണ്ടാ നിങ്ങളുടെ സഹായമൊന്നും )
അവൻ രോഷത്തോടെ അയാളുടെ കയ്യിൽ നിന്നും ചാവി വാങ്ങിച്ചു,.. ഡ്രൈവിംഗ് സീറ്റിൽ കേറിയിരുന്നു,.
“ഏക് മിനിറ്റ് സാർ ! (ഒരു മിനിറ്റ് സാർ )
“അബ് ക്യാ ഹേ ഭൈയ്യാ? ” (എന്താണ് ഭായ്? )
“മുജേ ആപ് സേ കുച്ച് സവാൽ പൂച്നാ ധാ !”(എനിക്ക് താങ്കളോട് കുറച്ചു ചോദ്യം ചോദിക്കാനുണ്ട് )
“ജൽദി പൂച്ചിയേ ഭായ്,. മേരെ പാസ്സ് സ്യാദാ ടൈം നഹി ഹേ !”(വേഗം ചോദിക്കൂ, എന്റെ അടുത്ത് അധികം സമയമില്ല )
” സാർ മേ നേ ആജ് സുബഹ് സേ അഭി തക്, യേ നോട്ടീസ് കിയാ ഹേ,. ആപ് മാഡം കി ബാരെ മേ കുച്ച് സ്യാദാ ഇൻട്രെസ്റ്റഡ് ഹോ, ക്യൂ സാർ, ആപ് ക്യൂ മാഡം കി പീച്ചേ പട് രെഹി ഹേ? ഉനേ പ്യാർ കർത്തി ഹേ ക്യാ? ” (ഞാനിന്ന് രാവിലെ തൊട്ടേ ശ്രദ്ധിക്കുകയാണ്, സാറിന് മാഡത്തിന്റെ മേലുള്ള ഒരു താല്പര്യം, എന്തിനാണ് മാഡത്തിന്റെ പുറകെ നടക്കുന്നത്? താങ്കൾക്ക് അവരോട് പ്രണയമാണോ? ”
“ക്യൂ കി വോ മേരി ബീവി ഹേ !” (കാരണം അവളെന്റെ ഭാര്യയാണ് )
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission