“പോയി വാതിൽ തുറക്ക് !”
“കേട്ട് കാണുവോ അരുണേട്ടാ !”അവൾ ഭീതിയോടെ അരുണിനെ നോക്കി,.
അവനിലും ചെറിയ ടെൻഷൻ ഉണ്ടാവാതിരുന്നില്ല,..
” പോയി വാതിൽ തുറക്ക് !” അരുൺ പറഞ്ഞു,.
ഋതിക മടിച്ചു നിന്നു,..
അരുൺ അവളെ കടുപ്പത്തിൽ ഒന്ന് നോക്കി,.. അവൾ അതേ നിൽപ്പ് തുടരുകയാണ്,.. ഒടുവിൽ അവൻ തന്നെ എഴുന്നേറ്റു പോയി വാതിൽ തുറന്നു,..
ലയ ആയിരുന്നു,.. അവൾ പുഞ്ചിരിച്ചു,… അരുണും പുഞ്ചിരിക്കാൻ ശ്രമിച്ചു,..
“ഞാൻ ബുദ്ധിമുട്ടിച്ചോ? “അവൾ മടിയോടെ ചോദിച്ചു,..
“ഹേയ് ഇല്ലാലോ,.. ”
അവളൊന്നും കേട്ടിട്ടില്ലെന്ന് തോന്നുന്നു, ഋതികയ്ക്ക് ശ്വാസം നേരെ വീണു,.
“ഞാൻ വന്നത്, ആക്ച്വലി !”
“എന്താരുന്നു ചേച്ചി? ” ഋതിക വാതിൽക്കലേക്ക് ചെന്നു,.
“അത് ഋതു, നിന്റെ അടുത്ത് പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് കാണുമോ? ”
ലയയുടെ ചോദ്യം കേട്ടതും ഋതികയുടെ കിളി മൊത്തം പാറിയോ എന്ന ഡൗട്ട് അവന് ഉണ്ടാവാതിരുന്നില്ല,. അമ്മാതിരി അന്തം വിട്ടൊരു നിൽപ്പായിരുന്നല്ലോ,.
എന്തെങ്കിലും സംഭവിച്ചാലല്ലേ ടെസ്റ്റ് കിറ്റിന്റെ ആവശ്യമുള്ളൂ, എന്തിന് സേഫ്റ്റി മെഷേഴ്സിന്റെ പോലും ആവശ്യം വന്നിട്ടില്ലെന്ന് പറയണന്നുണ്ടായിരുന്നു അവന്,.
ഋതിക അവനെ നോക്കി,. സ്വയം ഡീൽ ചെയ്‌തോളൂ എന്ന അർത്ഥത്തിൽ അരുൺ ഭാര്യയെയും,..
“നീയെന്താ ഋതു ഇങ്ങനെ നോക്കുന്നേ? ”
“അത് പിന്നെ എന്റെ കയ്യിൽ,.. ഞാൻ അതൊന്നും,… ” ഋതികയുടെ ശബ്ദമിടറി,..
“ഓ, സോറി, ഞാൻ വിചാരിച്ചു ചിലപ്പോൾ നിങ്ങളുടെ അടുത്ത് കാണുമെന്ന്,..”
ചേച്ചി പ്രെഗ്നന്റ് ആണോ? ” തിടുക്കത്തിൽ അവൾ ചോദിച്ചു,..
” അറിയില്ല, ചെറിയൊരു ഡൗട്ട്, എന്തായാലും ഒരെണ്ണം വാങ്ങി വെച്ചോ എപ്പോഴാ ആവശ്യം വരുക എന്ന് പറയാൻ പറ്റില്ലല്ലോ,അപ്പോ ഗുഡ് നൈറ്റ് !”
അവൾ തലയാട്ടി,.. അവന് ചിരി വന്നെങ്കിലും അവൻ ഉള്ളിലൊതുക്കി ഗൗരവത്തിൽ തന്നെ നിന്നു,..
“ഗുഡ് നൈറ്റ് അരുൺ !”
“ഗുഡ് നൈറ്റ് !”
അവൾ വാതിലടച്ചതും, ചിരിച്ചു കൊണ്ടവൻ കട്ടിലിലേക്ക് പോയി വീണു,..
“പ്രെഗ്നൻസി ടെസ്റ്റ് കിറ്റ്, അതും നിന്റെ അടുത്ത്,.. ”
ഋതികയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു,..
“എനിക്ക് വയ്യ !” അവൻ തലകുത്തിയിരുന്നു ചിരിക്കുകയാണ്,.
“അതിന് ചിരിക്കാൻ മാത്രം എന്താ ഉള്ളത്? ” അവൾ ഗൗരവത്തോടെ ചോദിച്ചു,..
“ഒരെണ്ണം വാങ്ങി വെക്കാമായിരുന്നു,. ആരെയെങ്കിലും ഒക്കെ ബോധ്യപ്പെടുത്താൻ എങ്കിലും !”
അവളുടെ മുഖം മങ്ങി,.
“അല്ല ഋതു,.. നീ മനസ്സ് വെച്ചാൽ നമുക്കൊരെണ്ണം വാങ്ങിക്കാവുന്നതേയുള്ളൂട്ടോ !”
“ആഹാ, കൊള്ളാലോ, അത് മോനങ്ങ് മനസ്സിൽ വെച്ചാൽ മതി,..”
“ആ ഇതാണ് !”
“മോനിപ്പോ എന്താ വേണ്ടത്? ”
“എന്ത് പറഞ്ഞാലും സാധിച്ചു തരുവോ? ”
അവൾ മറുപടി പറഞ്ഞില്ല,.
“എങ്കിൽ ഒരു മുത്തുഗൗ !”,
“ആഹാ, ഇപ്പോ തരാട്ടോ !
അവൾ ഒരു പില്ലോയെടുത്ത് അവനെ അടിച്ചു,
“എടി തല്ലല്ലേ !”
അവൻ തലയിണ പിടിച്ചു വാങ്ങി അവളെ വലിച്ചു തന്റെ മേത്തേക്കിട്ടു,… പിന്നെ അവളുമായി ഒന്ന് മറിഞ്ഞു,… അരുണിന്റെ ആ നോട്ടത്തിൽ താൻ പതറുന്നത് അവളറിഞ്ഞു, അവൾക്ക് തന്റെ നെഞ്ചിടിപ്പിന്റെ ആഴം കൂടി വരുന്നത് പോലെ തോന്നി,.. അരുണിന്റെ മനസ്സ് അവളെ ഒന്ന് ചുംബിക്കാനായി മുറവിളി കൂട്ടിക്കൊണ്ടേ ഇരുന്നു, പെട്ടന്ന് എന്തോ ഓർത്തപോലെ അവൻ സ്വയം പിന്മാറി,..
“സോറി !” അവൻ എഴുന്നേറ്റു,..
അവളുടെ മനസിലൊരു വിങ്ങലുണ്ടായി,..
അവൾ ഒരു ഗ്ലാസ് വെള്ളമെടുത്ത് കുടിച്ചു,.. അവനെ വല്ലാതെ വിയർത്തിരുന്നു,..
അവൾ എഴുന്നേറ്റിരുന്നു,.
“ഇന്ന് മതിൽ ഇല്ലാത്തതാ, ബോർഡർ ക്രോസ്സ് ചെയ്യണ്ട !” കിടക്കാൻ നേരം അവൻ പറഞ്ഞു,..
“എന്നെ കണ്ട്രോൾ ചെയ്യാൻ എനിക്കുമറിയാം,. ”
അവൾ തിരിഞ്ഞു കിടന്നു,..
അരുൺ ഒരു പുഞ്ചിരിയോടെ ലൈറ്റ് ഓഫ് ചെയ്തു,..
**********
“അളിയോ !” രാവിലെ ശ്രേയയുടെ വിളി കേട്ടാണവൻ കണ്ണു തുറന്നത്,..
ഇവളെന്തിനാണാവോ രാവിലെ തന്നെ കിടന്നു വിളിക്കുന്നത്,.. പുതിയ വല്ല പ്ലാനും കണ്ടുപിടിച്ചു കാണും,. അവൻ എഴുന്നേൽക്കാൻ തുടങ്ങിയതും ഋതിക അവന്റെ ഉടലിലൂടെ കയ്യിട്ട് ചേർന്നു കിടന്നു,..
ഇവളെന്നെ ഇങ്ങനെ പോയാൽ വല്ല പീഡനക്കേസ് പ്രതിയുമാക്കും,.. അതും സ്വന്തം ഭാര്യയെ പീഡിപ്പിച്ചതിന്,..
ഭയങ്കര കണ്ട്രോൾ ആണത്രേ. ബോർഡർ ഒട്ടും ക്രോസ്സ് ചെയ്തിട്ടില്ല, ജാഡയ്ക്കോ യാതൊരു കുറവുമില്ല, പോത്തുപോലെ കിടന്നുറങ്ങണ കണ്ടില്ലേ, ഇക്കണക്കിനാണേൽ ആരെങ്കിലും വന്നു പൊക്കിക്കൊണ്ട് പോയാലും ഭവതി അറിയുമോ എന്തോ?
അവന് എണീക്കാൻ നല്ല മടി തോന്നി,. കെട്ടിയോളോട് ഇങ്ങനെ ചേർന്നു കിടക്കാൻ നല്ല സുഖമുണ്ട്,..
“അളിയാ !” ശ്രേയ ഒരിക്കൽ കൂടി വാതിലിൽ മുട്ടി,.
ഇവളെക്കൊണ്ട് ഞാൻ,.. അവൻ മനസില്ലാമനസോടെ എഴുന്നേൽക്കാൻ ശ്രമിച്ചു,.
“എന്റെ ശ്രീ നിനക്കൊട്ടും നാണമില്ലേ ഈ വെളുപ്പാങ്കാലത്ത് അവരുടെ കതകിൽ പോയി മുട്ടാൻ !”
ആഹാ, ശ്വേതയാണല്ലോ,..
“അതിനെന്നാ കുഴപ്പം? ”
“എടി അവർ ന്യൂലി മാരീഡ് കപ്പിൾസ് ആണ്,.. ”
“അതിനിപ്പോ എന്താന്നെ? ”
ശ്രീയുടെ സംസാരം കേട്ട അരുണിന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു,..
“നീയിങ്ങ് വന്നേ ശ്രീ !”
ശ്വേത പിടിച്ചു വലിച്ചവളെ കൊണ്ട് പോയി,..
പോയോ? ന്യൂലി മാരീഡ് കപ്പിൾസ്,.
അവൻ നെറ്റിയിലേക്ക് വീണു കിടന്ന അവളുടെ മുടി ഒതുക്കി വെച്ചു അവളെ തന്നെനോക്കിക്കിടന്നു,..
ആഹാ ഉറങ്ങുമ്പോൾ എന്തൊരു നിഷ്കളങ്കതയാണാ മുഖത്ത്,.. ബോധം വന്നാൽ പിന്നെ,.. ഹോ ആലോചിക്കാൻ കൂടെ വയ്യാ,.. മാഡത്തിന് എന്റെ ചൂട് പറ്റിക്കിടന്നാലേ ഉറക്കം വരുള്ളൂ എന്ന് തോന്നണു,..
ഇനിയും ഇങ്ങനെ നോക്കികിടന്നാൽ ചിലപ്പോൾ തന്റെ കണ്ട്രോൾ പോകും,.. സോ എണീക്കുന്നതാണ് ബെറ്റർ,..
അരുൺ പതിയെ തന്റെ ഉടലിൽ നിന്നും അവളുടെ കയ്യെടുത്ത് മാറ്റി എഴുന്നേറ്റു,. അടുത്തൊരു തലയിണ വെച്ചുകൊടുത്തു,..
“മോള് തൽക്കാലം ഇതിൽ കെട്ടിപിടിച്ചു കിടന്നോളൂട്ടോ !”
അവൻ പതിയെ അവളുടെ കവിളിൽ ഒന്ന് ചുംബിച്ചു,.. അവളൊന്ന് പുളഞ്ഞതല്ലാതെ മറ്റൊരു പ്രതികരണവും ഉണ്ടായില്ല,..
അവൻ ഒരു ചെറുചിരിയോടെ ബാഗ് തുറന്നു ഡ്രസ്സ് എടുത്തു,..
അരുൺ കുളിച്ചിറങ്ങി തലയും തുവർത്തിക്കൊണ്ട് വന്നപ്പോഴാണ് നമ്മുടെ നായിക പള്ളിയുറക്കം കഴിഞ്ഞു മിഴികൾ തുറന്നത്..
“ശോ !” അവൾ കണ്ണുകൾ ഇറുക്കിയടച്ചു,..
“എന്തോന്നാടി !”
“എന്റെ ഇന്നത്തെ ദിവസം പോയി !”
“ഓ അങ്ങനാണേൽ ഞാനും നിന്റെ തിരുമോന്ത കണി കണ്ടല്ലേ മാഡം എണീറ്റത്, എന്റെയും ദിവസം പോയില്ലേ? ആ എന്റെ പിന്നെ ലൈഫേ പോയി !”
“നിങ്ങൾക്ക് ഒരു ഷർട്ട് ഇട്ടൂടെ മനുഷ്യാ? ” അവൾ കട്ടിലിൽ എഴുന്നേറ്റിരുന്നു
“ഓ അതാണ് കാര്യം,. വീണ്ടും എന്റെ ഈ സിക്സ് പാക്ക് ബോഡി കണ്ടു മാഡത്തിന്റെ കണ്ട്രോൾ പോയി !”
“പിന്നേ, കണ്ട്രോൾ പോവാൻ മാത്രം ഇപ്പോ എന്താ ഉള്ളേ ആ ബോഡിയിൽ !”
“അത് നീയെന്നെ ശരിക്ക് കാണാത്തതുകൊണ്ട് പറയുന്നതാ !”
“ഞാനേ ഒന്നും പറഞ്ഞില്ല, അരുണേട്ടൻ ഷർട്ട് ഇട്ടോ, ഇടാതെയോ ഒക്കെ നടന്നോ, എനിക്ക് ഒന്നൂല്ല !”
അവൾ മുഖം വീർപ്പിച്ചു ബാത്റൂമിന്റെ ഡോർ വലിച്ചടച്ചു,..
ഋതിക കുളി കഴിഞ്ഞ് വന്നപ്പോൾ അവൻ റൂമിൽ ഉണ്ടായിരുന്നില്ല,.. താഴേക്ക് പോയിട്ടുണ്ടാകുമെന്ന് അവൾ ഊഹിച്ചു,…
“അരുണേട്ടൻ എവിടെ ശ്രീ? ” രാവിലെ പത്ര പാരായണത്തിൽ മുഴുകിയിരിക്കുന്ന അനിയത്തിമാരെ നോക്കി അവൾ ചോദിച്ചു,.
“മ്മ് ചേഞ്ച് ഉണ്ട് !” ശ്രേയ ഒരു കള്ളച്ചിരിയോടെ പറഞ്ഞു .
“എന്ത് ചേഞ്ച്? ”
“അല്ല എണീറ്റപ്പോഴേ കെട്ടിയോനെ അന്വേഷിച്ചത് കൊണ്ട് പറഞ്ഞതാ !” ശ്രീയുടെ ധ്വനിയിൽ ചെറിയൊരു പരിഹാസം നിറഞ്ഞിട്ടില്ലേ എന്നവൾക്ക് തോന്നി,..
“അതിനെന്താ കുഴപ്പം? ”
“എന്റെ ചേച്ചി, അരുണേട്ടൻ അഭിയേട്ടന്റെ കൂടെ ജോഗിങ്ങിന് പോയതാ !” ശ്വേത പറഞ്ഞു,.
“ഓ,. അങ്ങനാണോ !”
“എന്തേ പോണാരുന്നോ, അതിന് കുറച്ചു നേരത്തും കാലത്തുമൊക്കെ എണീക്കണം !”
ദൈവമേ ഒടുവിൽ ഈ ഞാഞ്ഞൂല് പോലും തന്നെ ട്രോളി തുടങ്ങിയിരിക്കുന്നു എന്ന സത്യം ഋതിക മനസിലാക്കി,..
അടുക്കളയിലേക്ക് ചെല്ലുമ്പോൾ ബാക്കി മൂന്ന് സ്ത്രീ ജനങ്ങളും അവിടെ പ്രെസെന്റ് ആണ്,..
“ഇപ്പോഴാണോ ഋതു നീ എണീക്കണേ? ”
ശ്രീദേവി ചോദിച്ചു,..
“അത് പിന്നെ കുളിയൊക്കെ കഴിഞ്ഞു വന്നപ്പോൾ !”
“അരുൺ നേരത്തെ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞു ജോഗിംഗിനും പോയി !”
“അത് അരുണേട്ടൻ എണീറ്റപ്പോൾ എന്നെ വിളിച്ചില്ലന്നെ !”
മാലിനിയും ശ്രീദേവിയും പരസ്പരം നോക്കി, ലയയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,.
“അവിടേം നിന്നെ അരുൺ തന്നെയാണോ വിളിച്ചെഴുന്നേൽപ്പിക്കുന്നത്? ”
“ഫസ്റ്റ് ഡേ ഞാൻ എണീപ്പിച്ചു, പിന്നെ ഇന്നലെ ഞങ്ങൾ ഒരുമിച്ചാ എണീറ്റത് ! ഇന്ന് അരുണേട്ടൻ വിളിച്ചില്ല ”
“മോളവിടെ അടുക്കളയൊക്കെ കണ്ടിട്ടുണ്ടോ? ”
ഹോ, അപ്പോൾ തന്നെ ആക്കിയതാണ്,..
“ഭാര്യമാർ രാവിലെ എണീറ്റ് മുറ്റമൊക്കെ അടിച്ചു, കുളിച്ചു അടുക്കളയിലോക്കെക്കേറി ഭർത്താവിന് ഒരു ചായയൊക്കെ ഇട്ട് കൊണ്ട് കൊടുത്തു എണീപ്പിക്കണം, മനസ്സിലായോ !”
“അതെന്താ അമ്മേ അവർക്ക് തന്നെ എണീറ്റാൽ കുഴപ്പം?”
ശ്രേയയാണ്,..
“ഓ ഭവതി ഉണ്ടാരുന്നോ ഇവിടെ? എല്ലാം കണക്കാണല്ലോ ഈശ്വരാ ! ദേ നീയാ തേങ്ങ ചിരകിക്കൊണ്ട് വന്നേ !” മാലിനി ശ്രേയയുടെ കയ്യിലേക്ക് തേങ്ങയും പ്ലേറ്റും എടുത്തു കൊടുത്തു,..
“ഓ,.. അയാം ട്രാപ്പ്ഡ് !” ശ്വേതയുടെ ചുണ്ടിലൊരു ചിരി വിരിഞ്ഞു,..
ഡി കുഞ്ഞേച്ചി നിനക്കുള്ള പണി ഞാൻ പിന്നെ തരാട്ടോ, അവൾ ശ്വേതയെ കടുപ്പിച്ചൊന്നു നോക്കി,.
“ചിരകിക്കൊണ്ട് വാട്ടോ !”
“ഏത് നേരത്താണോ ദൈവമേ എനിക്ക് ഇവിടേക്കൊക്കെ എത്തി നോക്കാൻ തോന്നിയത് !”
“കാര്യമന്വേഷിച്ചോണ്ട് വന്നേക്കുന്നു,.. ഡി പ്ലേറ്റിൽ വല്ലതും വേണേ,. മൊത്തം നിന്റെ വയറ്റിലേക്ക് പോവരുത് !”
“ആലോചിക്കാം !”
ശ്രേയ വിളിച്ചു പറഞ്ഞു,..
**********
“അരുൺ ഡെയിലി ജോഗിങ്ങിനൊക്കെ പോവാറുണ്ടോ? ”
“പറ്റുമ്പോഴൊക്കെ പോവും,.. രാത്രി ഹെവി വർക്ക് ഒക്കെ കഴിഞ്ഞു വരുമ്പോൾ ഒരു വഴിയാകും, പിന്നെ രാവിലെ കിടക്കപ്പായയിൽ നിന്നും പൊന്തൂല്ല !”
“നന്നായി വർക്ക് ഔട്ട് ചെയ്യണം, എങ്കിലേ ഇപ്പോ ഉള്ളപോലെങ്കിലും മെയിൻന്റെയ്ൻ ചെയ്യാൻ പറ്റൂ,. ”
ഇരുവരും ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി,…
“ആഹാ വന്നോ ജിമ്മൻസ്? ”
ശ്രേയ ചോദിച്ചു,..
“യപ്പ്സ് !”
അരുൺ അവളുടെ തലക്കിട്ടൊരു കൊട്ട് കൊടുത്തു,..
“ഔ,.. അളിയൻ എന്നാലും നല്ല പണിയാ കാണിച്ചത് !” ശ്രേയ മുഖം വീർപ്പിച്ചു,.
“എന്താണ്? ”
“ജോഗിങ്ങിന് പോവാൻ നേരം എന്നെയെന്താ വിളിക്കാഞ്ഞേ? ”
“നീ വരുമാരുന്നോ? ”
“പിന്നില്ലാതെ? ”
“ഞാൻ വിചാരിച്ചു, നീ നിന്റെ ചേച്ചിയുടെ ബാക്കി ആയതോണ്ട് വരില്ലായിരിക്കുമെന്ന് !”
“എന്താ ചേച്ചിയെക്കുറിച്ചൊരു പരാമർശം? ”
“ആഹാ വൈഫ് എണീറ്റാരുന്നോ ? ” അരുൺ പരിഹാസത്തിൽ ചോദിച്ചു,..
ഋതിക മുഖം കറുപ്പിച്ചുകൊണ്ട് അകത്തേക്ക് പോയി,..
ഞാൻ കുളിക്കാൻ കേറീപ്പോഴല്ലേ, അങ്ങേര് ജോഗിങ്ങിന് പോയത്, എന്നിട്ടിപ്പോ ചോയ്ച്ചത് കേട്ടില്ലേ,.. എണീറ്റാരുന്നോ എന്ന്,..
“നീയാരോടാ ഋതു പിറുപിറുക്കുന്നെ !”
“ഒന്നൂല്ല ലയേച്ചി !” അവൾ അടുക്കളയിലേക്ക് കയറി,..
രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് സ്ത്രീകളുടെ വക ആയിരുന്നെങ്കിൽ, ഉച്ചഭക്ഷണത്തിന്റെ ചാർജ് പുരുഷകേസരികൾക്കായിരുന്നു, അതും അരുണിന്റെ മേൽനോട്ടത്തിൽ,..
ആഘോഷമാക്കി രണ്ടു ദിവസങ്ങൾ കൂടി കടന്നു പോയി,.. അപ്പോഴെല്ലാം അരുൺ അവളിൽ നിന്നും നന്നായി അകലം പാലിച്ചു,.. അത് അവൾക്ക് നന്നായി ഫീൽ ചെയ്യുകയും ചെയ്തു,..
“മതി അളിയാ,.. ഇനി നമുക്ക് നിർത്താം ഈ അവോയ്ഡൻസ് ഡ്രാമ,.. മൂപ്പത്തിക്ക് നല്ല വിഷമമുണ്ട്? ”
“വല്ല ചേഞ്ചും ഉണ്ടോ? ”
“ഇപ്പോഴത്തെ ഈ മുഖം വീർപ്പിക്കൽ തന്നെ പോരേ, ചേഞ്ച് ഉണ്ടെന്ന് മനസ്സിലാവാൻ,.. ”
“എങ്കിൽ നിർത്താലേ? ”
“മ്മ് ”
“അപ്പോൾ, മിഷൻ സക്സസ്ഫുൾ !”
“മിഷൻ സക്സസ് ആയി എന്ന് പറയാൻ വരട്ടെ !” ശ്വേതയാണ്,.. ഇവളെങ്ങനെ അറിഞ്ഞു തങ്ങളുടെ മിഷനെക്കുറിച്ച്,..
“അളിയാ വൻ ചാരത്തി ആണ് !” വല്യേച്ചിയുടെ വലംകൈ !”
“പോടീ അവിടന്ന്,.. ഈ കാര്യത്തിൽ ഞാൻ അരുണേട്ടന്റെ കൂടെയാ !”
“വിശ്വസിക്കാമോ? ”
“മ്മ്,.. വിശ്വസിക്കാം !”
“അപ്പോൾ അളിയൻസ് & അളിയൻസ് അധോലോകത്തേക്ക് സ്വാഗതം !”
“ശ്രീ, പേരൊന്നു മാറ്റിയേക്ക്, ലാസ്റ്റ് നമ്മൾ മൊത്തത്തിൽ അളിയണ്ട !”
“ഓ,.. മാറ്റം,.. നമുക്ക് മാറ്റാല്ലോ !”
“അപ്പോൾ മിഷൻ കണ്ടിന്യൂസ് !” മൂന്നു പേരും കൈ കൊടുത്തു,.
***********
കഴിഞ്ഞുപോയ ഓരോ ദിവസവും തനിക്ക് മറക്കാനാവാത്തതായിരുന്നു, അരുൺ തന്നെ പാടേ അവഗണിച്ചെങ്കിൽ പോലും,. തനിക്കവൻ തന്റെ കുടുംബത്തെ തിരികെ തന്നു,.. താനറിയാതെ പോയ പല മൂല്യങ്ങളും തനിക്ക് കണ്ടെത്തിത്തന്നു,.. അമ്മ പറഞ്ഞത് തന്നെയാണ് ശരി,.. നാളെ വൈകുന്നേരം അമ്മ ഇവിടെ നിന്നും പോകുമ്പോൾ അരുണേട്ടൻ മാത്രമായിരിക്കും തനിക്ക് സ്വന്തമെന്ന് പറയാനുണ്ടാവുക,..
“താനെന്താ കരയുവാണോ? ”
“ഹേയ് ഇല്ലാലോ,.. എന്റെ കണ്ണിലെന്തോ പോയി !”
“ഇങ്ങ് വന്നേ,.. നോക്കട്ടെ !”
“കുഴപ്പമില്ല അരുണേട്ടാ !”
“ഇങ്ങ് വന്നേഡോ !” അവനവളെ തന്നിലേക്ക് അടുപ്പിച്ചു,.. അവളിൽ ഒരു വൈബ്രേഷൻ ഉണ്ടായി,. എങ്കിലും അവൾ കുതറിമാറാനോ അവന്റെ കൈകൾ തട്ടിമാറ്റാനോ മെനക്കെട്ടില്ല ,..
അവൻ അവളുടെ മിഴികൾ തുറന്നു പതിയെ ഊതി,..
“പോയോ?”
“മ്മ് !” അവൾ തലയാട്ടി,..
“പിന്നെയേ,.. താനിന്ന് നൈറ്റ് അമ്മയ്‌ക്കൊപ്പം കിടന്നോട്ടോ,. ”
അവൾ അരുണിനെ നോക്കി,..
“നാളെ കഴിഞ്ഞാൽ പിന്നെ ഇങ്ങനൊരു രാത്രിക്കായി ഒരുപാട് കാലം കാത്തിരിക്കേണ്ടി വരും !”
“മ്മ്,.. ” അവൾ കണ്ണീരോടെ തലയാട്ടി,..
ആ രാത്രി ശ്രീമംഗലമാകെ ദുഃഖം തളം കെട്ടി നിന്നു,.. ഋതിക അരുൺ പറഞ്ഞത് പോലെ അമ്മയ്‌ക്കൊപ്പം ചേർന്നു കിടന്നു,. ഇനി താനെത്ര കാത്തിരിക്കേണ്ടി വരും ഇതുപോലൊരു രാത്രിക്കായി,…
അവളില്ലാത്ത ആ വലിയ മുറിയിൽ താനാകെ ഒറ്റപ്പെട്ടത് പോലെ തോന്നി അവന്,.. കാര്യം എത്രയൊക്കെ വഴക്കുണ്ടാക്കിയാലും അവൾ തന്റെ ജീവിതത്തിന്റെ ഭാഗമായിമാറികഴിഞ്ഞതാണ്,..
“വൈഫി, ഐ ബാഡ്‌ലി മിസ്സ് യൂ !” അവൻ പില്ലോയിൽ അമർത്തി ചുംബിച്ചു, .
***********
എയർപോർട്ടിൽ അവരെ യാത്രയാക്കാൻ അശോകനും, ശാരദയും, നിയയും കൂടി എത്തിയിരുന്നു,..
കണ്ണീരിന്റെ നനവുള്ള ആ വിടപറച്ചിൽ ഏവർക്കും താങ്ങാൻ ആവുന്നതിലും അപ്പുറമായിരുന്നു,..
മകളെ ഒരിക്കൽ കൂടി അരുണിന്റെ കൈപിടിച്ചേൽപ്പിക്കുമ്പോൾ ആത്മവിശ്വാസം ശ്രീദേവിയുടെ മുഖത്ത് പ്രകടമായിരുന്നു,..
“അമ്മ പേടിക്കണ്ട,.. അവളെ ഞാൻ നോക്കിക്കോളാം !” അരുൺ അവരുടെ കൈകളിൽ കൈ ചേർത്തു,..
പക്ഷേ ഓരോ മടക്കയാത്രയും നിശബ്ദത നിറഞ്ഞതായിരുന്നു,.. ഋതികയെ സംബന്ധിച്ചിടത്തോളം ഒറ്റപ്പെടലിന്റേതായിരുന്നു,. അല്ല താനൊറ്റക്കല്ല,. കൂടെ തന്റെ ഭർത്താവുമുണ്ട്,.. അമ്മയ്ക്ക് താൻ വാക്കുകൊടുത്തതാണ്,. എല്ലാം മറന്ന് അരുണിനൊപ്പം നല്ലൊരു ഭാര്യയായി ജീവിക്കാമെന്ന്,.
പക്ഷേ അരുണിന്റെ നിശബ്ദത, ഒറ്റപ്പെടുത്തൽ അത് ഇപ്പോഴും തുടരുകയാണ്,.. എല്ലാം തന്റെ കയ്യിലെ തെറ്റാണ്,.. അരുൺ താഴ്ന്നു തന്നപ്പോൾ താൻ സ്വാർത്ഥയായി,.. അഹങ്കാരം കാണിച്ചു, അതിനുള്ള ശിക്ഷ തന്നെയാണിതും,.. അനുഭവിക്കാൻ താൻ വിധിക്കപ്പെട്ടവളാണ്,..
************
പിറ്റേന്ന് മുതൽ അവൾ പുതിയൊരു മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു,.. നല്ലൊരു കുടുംബിനിയായി, മരുമകളായി മാറാനുള്ളൊരു മാറ്റം,..
“ആഹാ മോളിന്ന് നേരത്തെ എണീറ്റോ? ”
ശാരദയുടെ ചോദ്യത്തിനുള്ള മറുപടി അവൾ ഒരു പുഞ്ചിരിയിൽ മാത്രം ഒതുക്കി,..
“അമ്മേ പാലെവിടെ? ”
“ഫ്രിഡ്ജിൽ ഉണ്ടല്ലോ മോളേ !”
തന്റെ ആദ്യത്തെ ഉദ്യമം ആണ്, മിന്നിച്ചേക്കണേ കർത്താവെ,.. അവൾ രണ്ടു കപ്പുകളിലായി ചായ പകർത്തി,..
“അരുണേട്ടനും, അച്ഛനും ഞാൻ ചായ കൊടുത്തിട്ട് വരാം അമ്മേ !”
“മ്മ്,.. ” ശാരദ സന്തോഷത്തോടെ തലയാട്ടി,.
“അച്ഛാ ചായ !” അശോകൻ പത്ര പാരായണത്തിൽ ആയിരുന്നു,.. അവളുടെ ശബ്ദം കേട്ടതും അയാൾ തലയുയർത്തി നോക്കി,.
അവൾ ട്രേ അയാൾക്ക് നേരെ നീട്ടി,.
“ആഹാ,.. മോളിട്ടതാണോ? ”
“മ്മ് !” അവൾ തലയാട്ടി,..
അയാൾ കപ്പ് വാങ്ങി,..
“അച്ഛൻ കുടിച്ചു നോക്കിയിട്ട് അഭിപ്രായം പറയ്,.. ”
“ഓ അതിനെന്താ? ” അശോകൻ പത്രം ടീപ്പോയിൽ വെച്ച്,.. ഒരു കവിൾ കുടിച്ചു,.. ഋതിക ആകാംഷയോടെ കാത്ത് നിന്നു,..
“കൊള്ളാം നന്നായിട്ടുണ്ട് !”
ഋതികയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,..
“താങ്ക് യൂ അച്ഛാ !”
അയാൾ തലയാട്ടി,..
അവൾ ആവേശത്തിൽ റൂമിലേക്ക് ചെന്നു,.. അരുൺ എഴുന്നേറ്റിരുന്നു,.. ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ അവൻ കുളിക്കുകയായിരിക്കുമെന്നവൾ ഊഹിച്ചു,.
അവൾ ചായക്കപ്പ് ടേബിളിൽ വെച്ചു,.. ബെഡ് ഒക്കെ വിരിച്ചിട്ടു,.. പിന്നെ കണ്ണാടിയിൽ ഒന്ന് നോക്കി,.. മുടിയൊക്കെ ഒതുക്കി ബാത്റൂമിന്റെ ഡോറിൽ മുട്ടി,..
“എന്തോന്നാടി? ”
“ചായ തണുത്തുപോകും അരുണേട്ടാ,.. വേഗം ഇറങ്ങിവാ !”
“എടി ഞാൻ കുളിക്കുവാ !”
“പിന്നെ കുളിക്കാലോ,.. ഞാൻ ഇട്ട ചായയാ,. ഫസ്റ്റ് അറ്റംപ്റ്റ്,. കുടിച്ചു നോക്കി, അഭിപ്രായം പറയ് !”
“ഫസ്റ്റ് അറ്റെംപ്റ്റോ? എന്നാൽ എനിക്ക് വേണ്ടാ !”
“അച്ഛൻ പറഞ്ഞല്ലോ നല്ലതാന്ന് !”
“ഇവളുടെ ഒരു കാര്യം,..ഒരഞ്ചുമിനിറ്റ്,.. ”
“വേഗം വേണം,.. ”
“ഓ !”
അരുൺ ഒരുവിധം കാക്കക്കുളി ഒക്കെ കഴിഞ്ഞ് രണ്ടു മിനിറ്റ് കൊണ്ട് പുറത്തിറങ്ങി,..
“ആഹാ കുളിച്ചു കഴിഞ്ഞോ? ”
“ഇന്നെന്താടി പതിവില്ലാത്ത സ്നേഹം,.. ചായ കുടിപ്പിക്കണമെന്നൊക്കെ, നീ ഇതില് വല്ല വിമും ചേർത്തിട്ടുണ്ടോ? ”
അവൾ മുഖം വീർപ്പിച്ചു,..
“കുടിച്ചു നോക്ക് അരുണേട്ടാ !”
അവനത്ര വിശ്വാസമാവാതെ ചായക്കപ്പ് ചുണ്ടോട് അടുപ്പിച്ചു,.. അടുത്ത നിമിഷം അത് നിലത്തേക്ക് തുപ്പി,.. അവളത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല,..
“എന്ത് പറ്റി അരുണേട്ടാ?”
“ചായ എടുക്കുമ്പോൾ സ്വയം ഒന്ന് വിലയിരുത്തൽ നടത്തിയാൽ നന്നാവും,.. വെറുതെ മനുഷ്യന്റെ സമയം കളയാൻ,.. ഇന്നാ കപ്പ് പിടിക്ക് !”
അവൻ കപ്പ് അവളുടെ കയ്യിൽ കൊടുത്ത ശേഷം ഡ്രസ്സ് മാറാനായി പോയി,..
അവൾ ചായക്കപ്പിലേക്കും അവനെയും മാറിമാറി നോക്കി,..
പിന്നെ ഒന്ന് സ്വിപ് ചെയ്തു,.. ദൈവമേ കയിച്ചിട്ട് ഇറക്കാൻ വയ്യ,.. എന്നിട്ടും പിന്നെന്തിനാണാവോ അച്ഛൻ നന്നായിരുന്നു എന്ന് പറഞ്ഞത്,..
“എന്തേ? ” അവനവളെ ഗൗരവത്തിൽ നോക്കി,..
“ഹേയ് ഒന്നൂല്ല്യ !” ഋതിക പെട്ടന്ന് തന്നെ അവിടെ നിന്നും സ്ഥലം കാലിയാക്കി,..
അശോകൻ യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ പത്രം വായന തുടരുകയാണ്,..
അവൾക്ക് അച്ഛനെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് തോന്നി, നേരെ അടുക്കളയിലേക്ക് വിട്ട് ബാക്കി ചായ വാഷ് ബേസിനിൽ കമിഴ്ത്തി,..
“എന്ത് പറ്റി മോളേ, അവൻ കുടിച്ചില്ലേ? ”
“അതമ്മെ ഇത്തിരി കടുപ്പം കൂടിപ്പോയി,.. ”
“ഓ അത്രേ ഉള്ളൂ,… ”
“ഞാൻ ഹെൽപ്പ് ചെയ്യാം അമ്മേ !”
“വേണ്ട മോളേ, എനിക്ക് ചെയ്യാനുള്ളതല്ലേ ഉള്ളൂ !”
“എനിക്കും ഇതൊക്കെ പഠിക്കണം അമ്മേ,. അരുണേട്ടന്റെ ടേസ്റ്റ് എന്താന്നറിയണം, രീതികളറിയണം,.. ”
“ഓ അതിനെന്താ,.. ഞാൻ പറഞ്ഞു തരാല്ലോ !”
ശാരദ അവൾക്ക് ഓരോ നിർദേശങ്ങൾ കൊടുത്തു,.. അവൾ ശ്രദ്ധയോടെ എല്ലാം ശ്രവിച്ചു,…
“ഇന്ന് മുതൽ ഞാൻ അമ്മേടെ സ്റ്റുഡന്റ് ആണുട്ടോ,.. എനിക്കും അമ്മേനെ പോലെ ഒരു പെർഫെക്ട് ഹൌസ് വൈഫ് ആകണം !” ഋതിക ആവേശത്തിൽ തന്റെ ആഗ്രഹമറിയിച്ചു,..
“ഓ അതിനെന്താ !”
ശാരദ അവളെ തഴുകി,…
“അമ്മേ ബ്രേക്ക്ഫാസ്റ്റ് ആയില്ലേ? ” നിയ തിരക്കിൽ ഓടി വരുകയാണ്,..
“വേഗം,… ”
“നിനക്കെടുത്ത് കഴിച്ചൂടെ? ”
“സമയം പോയമ്മേ, ഏട്ടന്റെ കൂടെ ഇറങ്ങാനുള്ളതാ !”
“അതിന് അവനിന്നെങ്ങോട്ടാ? ”
“ഓഫീസിലേക്ക്,… ” ഋതികയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു,.
“ഓഫീസിലോ. അവൻ ലീവ് എടുത്തതല്ലേ ഒരു മാസത്തേക്ക്? !”
“ആ അതൊന്നുമറിയില്ല,.. ലീവ് ക്യാൻസൽ ചെയ്‌തൂന്നാ പറഞ്ഞേ !”
ഋതികയ്ക്കത് എന്തോ വിശ്വസിക്കാനായില്ല,. രാവിലെ തന്നോടൊന്ന് സൂചിപ്പിച്ചത് കൂടിയില്ല,..
“അമ്മേ,.. ഞാനിപ്പോ വരാം !”
************
അവൾ മുറിയിലേക്ക് ചെന്നപ്പോൾ അവൻ ഫയൽസ് എടുത്തു വെക്കുകയാണ്,..
“അരുണേട്ടൻ ഇന്ന് ഓഫീസിൽ പോണുണ്ടോ? ”
“മ്മ് !”
“അപ്പോൾ ലീവ് ആയിരുന്നില്ലേ? ”
“ക്യാൻസൽ ചെയ്തു,.. ”
“എന്തിനാ അരുണേട്ടാ? ”
“എന്തിനാന്നോ? ഞാൻ ഇവിടെ വെറുതെ ഇരുന്ന് പിന്നെ എന്നാ ചെയ്യാനാ,.. ”
അവൾക്കതിന് ഉത്തരമുണ്ടായിരുന്നില്ല,. പക്ഷേ,..
“അരുണേട്ടാ,.. ”
“എന്താണ്? ”
“ഇത്രയും പെട്ടന്ന് ലീവ് ക്യാൻസൽ ചെയ്തു ഓഫീസിലേക്ക് ചെന്നാൽ,.. ”
“ചെന്നാലിപ്പോ എന്താ,.. രണ്ടാഴ്ച ലീവ് എടുത്തില്ലേ,.. അത് തന്നെ ധാരാളം,.. ഇനിയിപ്പോൾ ആദ്യം തൊട്ട് തുടങ്ങണം !”
അവൻ ബാഗ് എടുത്തു,.. വണ്ടിയുടെ കീയും,.. അവൾ കരയുമെന്നായിരുന്നു,.. വിവാഹത്തിന് ശേഷം അവനെപിരിഞ്ഞ് നിന്നിട്ടേയില്ല,. അരുണേട്ടൻ ഇല്ലാതെ താനിവിടെ എങ്ങനാ,..
“എന്നോടുള്ള ദേഷ്യം കൊണ്ടാണോ അരുണേട്ടാ? ”
“ആണെങ്കിൽ? നിനക്ക് നഷ്ടമൊന്നുമില്ലല്ലോ,. ” അവന്റെ ശബ്ദമുയർന്നതും അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു,..
വാതിൽക്കൽ അശോകനെക്കണ്ട അരുൺ പതർച്ചയിൽ നിന്നു,..
(തുടരും )
അനുശ്രീ ചന്ദ്രൻ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അനുശ്രീ ചന്ദ്രന്റെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission