Skip to content

അമ്പലമുറ്റത്തെ ആൽമരം

tree kids story

ഒരിക്കലൊരിക്കൽ ഒരിടത്ത് ഒരമ്പലമുറ്റത്ത് ഒരാൽമരം ഉണ്ടായിരുന്നു നിറയെ ചില്ലകളും ഇലകളും ഉള്ളൊരു ആൽമരം ..ആ ആൽമരത്തിന്റെ ചില്ലകളിൽ ആ ദേശത്തെ കിളികളെല്ലാം വന്നിരിക്കും .അങ്ങനെ ആ കിളികളും ആൽമരവും തമ്മിൽ ഭയങ്കര കൂട്ടായി മാറി .അങ്ങനെ കിളികൾ ഓരോ ചില്ലകളിൽ സ്ഥാനം പിടിച്ചു കൂടുണ്ടാക്കി മുട്ടയിട്ടു ,മുട്ടകൾ വിരിഞ്ഞു കുറെ കിളികുഞ്ഞുങ്ങളും വന്നു .അങ്ങനെ സന്തോഷത്തോടെ പോയിരുന്ന നാളുകൾ .

അങ്ങനെയിരിക്കെ ആ അമ്പലത്തിൽ ഉത്സവം വന്നു ..ആളുകൾ വന്ന് ആ മരത്തിൽ നിറയെ പല നിറത്തിലുള്ള തോരണങ്ങൾ കെട്ടി ,പൂക്കൾ കൊണ്ടുള്ള മാലകളിട്ടു .പകലൊക്കെ തീറ്റ തേടി നടക്കുന്ന കിളികൾ രാത്രിയോടെ കൂടണയാൻ വന്നപ്പോഴാണ് ആൽമരത്തിലെ അലങ്കാരങ്ങൾ കണ്ടത് അവർക്കും ഭയങ്കര സന്തോഷമായി അവരാ തോരണങ്ങളിലെല്ലാം ഇരുന്നൂഞ്ഞാലാടി കളിക്കാൻ തുടങ്ങി ..

പെട്ടെന്ന് ഒരു കൊടുങ്കാറ്റ് പോലെ ആൽമരം ചില്ലകളിട്ട് ആട്ടാൻ തുടങ്ങി .കിളികളുടെ കൂടുകളെല്ലാം താഴെ വീണു കിളികുഞ്ഞുങ്ങൾ പറക്കാനറിയാത്തതുകൊണ്ട് താഴെവീണു പരിക്ക് പറ്റി .കിളികൾ കരഞ്ഞു കൊണ്ട് ചോദിച്ചു” എന്തിനാ ആൽമരമേ നീ ഞങ്ങളോട് ഇങ്ങനെ കാണിച്ചത് ?ഞങ്ങൾ എന്ത് തെറ്റ് ചെയ്തു ?”

അപ്പോൾ ആ ആൽമരം പറഞ്ഞു നിങ്ങൾ കണ്ടില്ലേ എന്നെ എത്ര ഭംഗി ആയാണ് ആളുകൾ ഒരുക്കിയിരിക്കുന്നത് നിങ്ങൾ ഇനി എന്റെ ചില്ലകളിൽ ഇരിക്കരുത് .എന്റെ ഭംഗി എല്ലാം പോകും .

“ശരി കൂട്ടുകാരാ നിനക്ക് അതാണ് ഇഷ്ടമെങ്കിൽ ഞങ്ങൾ പോകുന്നു “കിളികൾ തന്റെ കുഞ്ഞുങ്ങളെയുമെടുത്തു അവിടെ നിന്ന് പോയി ..

അങ്ങനെ ഉത്സവത്തിന്റെ അന്ന് ചെണ്ടക്കാരും ,ആനയും എല്ലാം വന്ന് നിരന്നു നിന്ന് ഉത്സവം പൊടി പൊടിച്ചു .ആൽമരം ഗമയോടെ ചില്ലകൾ കുലുക്കി ആസ്വദിച്ചു .പറമ്പ് നിറച്ചും ആളുകളെ കണ്ട് ആൽമരത്തിനു ഭയങ്കര സന്തോഷം തോന്നി …വൈകുന്നേരത്തോടെ ഉത്സവം തീർന്നു ആളുകൾ പലവഴിക്കായി പിരിഞ്ഞു പോയി ,ചെണ്ടക്കാരും ആനയും പോയി .അമ്പലനടയും അടച്ചു .ആല്മരത്തിലെ തോരണങ്ങളെല്ലാം ആളുകൾ പറിച്ചു കളഞ്ഞു ..

ആൽമരത്തിനു ദുഃഖം സഹിക്കാൻ വയ്യാതായി .താൻ ഒറ്റപെട്ടു പോയെന്ന് മനസ്സിലായി .ഓരോ ഇലയും പഴുത്തു വീഴാൻ തുടങ്ങി .പഴയപോലെ ചില്ലകൾക്കൊന്നും ഒരു ഉഷാറും തോന്നിയില്ല ..

എന്തോ ഒരു ശബ്ദം കേട്ട് ആൽമരം ചില്ലകൾ ചെരിച്ചു നോക്കി .തന്റെ കൂട്ടുകാർ ആയിരുന്ന കിളികൾ എല്ലാം വന്നിരിക്കുന്നു .

കിളികൾ പറഞ്ഞു “കൂട്ടുകാരാ നീ ഞങ്ങളെ വേണ്ടെന്ന് പറഞ്ഞപ്പോഴും ഞങ്ങൾ ഇവിടെ ഒക്കെ തന്നെ ഉണ്ടായിരുന്നു .ഒന്നോർക്കണം കൂട്ടുകാരാ അതിഥികളായി വന്നവർ പെട്ടെന്നു തിരിച്ചു പോകും പുതിയ സൗഹൃദങ്ങളെ കാണുമ്പോളൊരിക്കലും നമ്മൾ പഴയ ബന്ധങ്ങൾ കളയരുത് കേട്ടോ .ഞങ്ങൾക്ക് നിന്നോട് ഒരു ദേഷ്യവുമില്ല .

“അങ്ങനെ അവർ പഴയതിനെക്കാളും നല്ല കൂട്ടുകാരായി അവിടെ കുറെ കാലം ജീവിച്ചു ”

ദിവ്യ അനു അന്തിക്കാട്
Divya anthikad •

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!