പറഞ്ഞിട്ട് സിദ്ധാർഥ് കട്ടിലിന്റെ സൈഡിലേക്ക് നീങ്ങി കിടന്നപ്പോൾ മായ അറിയാതെ ദീർഘനിശ്വാസം വിട്ടു. റൂമിലേക്ക് വരുമ്പോൾ സിദ്ധാർഥിനോട് പറയണമെന്ന് കരുതിയതെല്ലാം അവൾ മറന്നു പോയിരുന്നു. സമയമേറെ കഴിഞ്ഞു, സിദ്ധാർഥ് ഉറങ്ങിയെന്നു തോന്നിയപ്പോൾ, മായ പതിയെ എണീറ്റു ജനലരികിലേക്ക് നടന്നു. ആകാശം നിറയെ നക്ഷത്രക്കൂട്ടങ്ങളുണ്ടായിരുന്നു. അതിലൊരു കുഞ്ഞു നക്ഷത്രം അവളെ നോക്കി കണ്ണുകൾ ചിമ്മിയതു പോലെ …
എന്നത്തേയും പോലെ സിദ്ധാർഥിന്റെ വാക്കുകൾ അവളുടെ ഓർമയിൽ തെളിഞ്ഞു.
“അതേയ് ഒന്നും രണ്ടുമൊന്നും പോരാട്ടോ, ഒരഞ്ചാറു പിള്ളേരെങ്കിലും വേണം നമുക്ക്. അതുങ്ങളുടെ പിന്നാലെ ഓടുമ്പോഴെങ്കിലും എന്റെയീ മിണ്ടാപ്പൂച്ചയുടെ ശബ്ദമൊന്നുയരുമല്ലോ. ”
തന്നെ പോലെ തന്നെ സിദ്ധുവേട്ടനും കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടമായിരുന്നു. പങ്കുവെച്ച മോഹങ്ങളിൽ ഒന്നായിരുന്നു അതും. പക്ഷേ അതിന് ഇനി ഒരിക്കലും തനിക്ക് കഴിയില്ലെന്ന് എങ്ങിനെ പറയും. തന്റെയുള്ളിൽ ഉടലെടുത്ത സിദ്ധുവേട്ടന്റെ ജീവന്റെ തുടിപ്പിനൊപ്പം ആ മോഹങ്ങളും എന്നെന്നേക്കുമായി ഇല്ലാതായെന്ന് എങ്ങിനെ പറയും. എപ്പോഴെങ്കിലും ഒരു കുറ്റപ്പെടുത്തലിന്റെ നോട്ടം പോലും സിദ്ധുവേട്ടന്റെ ഭാഗത്തു നിന്നുണ്ടായാൽ താങ്ങാനാവില്ലെന്നുറപ്പുണ്ടായിരുന്നു. സിദ്ധുവേട്ടന്റെ ജീവന്റെ തുടിപ്പ് തന്റെ ശരീരത്തിൽ നിന്ന് ഇല്ലാതെയായ ആ നിമിഷം മായ മരിച്ചു. ഡോക്ടർ രാജലക്ഷ്മിയുടെ വാക്കുകൾ മായ ഓർത്തു .
“ഐ ആം സോറി മായ ഈ കുഞ്ഞിനെ നമുക്ക് കിട്ടില്ല, അബോർട്ട് ചെയ്യാതെ വേറെ വഴിയില്ല… പിന്നെ…”
അവരുടെ കണ്ണുകളിലെ സഹതാപം മായ കണ്ടിരുന്നു. ഡോക്ടർ തുടർന്നു.
“മായ എങ്ങിനെ ഉൾക്കൊള്ളും എന്നറിയില്ല അതുകൊണ്ടാണ് ഹസ്ബന്റിനെയും കൂട്ടി വരാൻ പറഞ്ഞത്. ”
“ഡോക്ടർ പറഞ്ഞോളൂ.. ”
മനസ്സ് തകർന്ന അവസ്ഥയിലും മായയിൽ നിന്ന് വാക്കുകൾ പുറത്തു വന്നു.
“മായയുടെ യൂട്രെസ്സ് വളരെ വീക്കാണ്, പ്രശ്നങ്ങൾ ഒക്കെ ഞാൻ പറഞ്ഞുവല്ലോ. അതുകൊണ്ട് ഇനിയൊരു ഗർഭധാരണത്തിന് സാധ്യത ഇല്ലെന്ന് തന്നെ പറയാം ”
മായയിൽ നിന്ന് അറിയാതെ ഒരേങ്ങൽ പുറത്തേക്ക് വന്നതും ഒരു നിശ്വാസം അവളുടെ പിൻ കഴുത്തിൽ തട്ടിയതും ഒരുമിച്ചായിരുന്നു. സിദ്ധാർഥിന്റെ കൈകൾ മായയെ വലയം ചെയ്തിരുന്നു. അവളുടെ കാതോരം ചുണ്ടുകൾ ചേർത്ത് സിദ്ധാർഥ് ചോദിച്ചു.
” നമ്മുടെ മോളോട് സംസാരിക്കുമ്പോൾ ഒരിക്കൽ പോലും തനിക്കെന്നെ കൂട്ടു വിളിക്കാൻ തോന്നിയിട്ടില്ലെടോ ? ”
മായയുടെ ഞെട്ടൽ സിദ്ധാർഥ് അറിഞ്ഞു.തന്റെ നേരേ തിരിഞ്ഞ മായയെ മാറോട് ചേർത്തു അവൻ പറഞ്ഞു.
“അറിയാമെടോ എനിക്ക് ഇപ്പോളെല്ലാം. താൻ കരഞ്ഞു തീർത്തതെല്ലാം.. തനിയെ…
മായ സിദ്ധാർഥിനെ ഇറുകെ പുണർന്നു പൊട്ടിക്കരഞ്ഞു. അവളെ ചേർത്തു നിർത്തി തഴുകിയതല്ലാതെ അവനൊന്നും പറഞ്ഞില്ല. കുറേ കഴിഞ്ഞപ്പോൾ കരഞ്ഞു തളർന്ന മായയുടെ മുഖം പതിയെ ഉയർത്തി സിദ്ധാർഥ് അവളുടെ നിറുകയിൽ ചുംബിച്ചു.
“ഇനി മതി, സങ്കടങ്ങളൊക്കെ താൻ ഈ നെഞ്ചിലേക്ക് ഒഴുക്കി കളഞ്ഞില്ലേ. ഞാനത് ഏറ്റു വാങ്ങി. സ്നേഹിക്കാൻ തുടങ്ങിയ കാലം മുതൽ പറയുന്നതാണ്, തനിക്ക് അനുസരിക്കാൻ ആവില്ലെന്നുമറിയാം. എങ്കിലും പറയുവാണ്, ഇനിയും വെറുതെ ഈ കണ്ണുകൾ നിറക്കരുത്, അത് കാണുമ്പോൾ പൊള്ളുന്നത് എന്റെ നെഞ്ചാണ് ”
നേരം പുലരുവോളം പരിഭവങ്ങളും പരാതികളും സങ്കടങ്ങളും സ്നേഹവും പങ്കു വെച്ച അവർക്കിടയിലേക്ക് കടന്നു വരാൻ നിദ്രാദേവി പോലും മടിച്ചു നിന്നു.
മായ സിദ്ധാർഥിന്റെ നെഞ്ചിൽ മുഖം ചേർത്തു കിടക്കുമ്പോൾ അവളുടെ മുടിയിഴകളെ തഴുകി കൊണ്ടു അവൻ പറഞ്ഞു.
“ഒരിക്കൽ പോലും തന്റെ അകൽച്ച ഇങ്ങനെയൊരു കാരണം കൊണ്ടാവുമെന്ന് ഊഹിക്കാൻ കഴിഞ്ഞില്ലല്ലോ പെണ്ണേ. എന്റെ ജീവൻ തന്റെ ഉദരത്തിൽ നാമ്പെടുത്തുവെന്നതിനു ഒരു സൂചന പോലും താനെനിക്ക് നൽകിയില്ലല്ലോ ”
“സിദ്ധുവേട്ടൻ ആകാശേട്ടന്റെ കൂടെ ഡൽഹിയിൽ പോയ സമയമായിരുന്നല്ലോ അത്.ഈ കാര്യം ഫോണിൽ പറയാൻ തോന്നിയില്ല. ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു ഞാൻ. ഡോക്ടർ രാജലക്ഷ്മിയോട് ഭർത്താവ് പുറത്താണെന്നായിരുന്നു പറഞ്ഞത്. സിദ്ധുവേട്ടൻ തിരികെ വരുന്നതിന്റെ രണ്ടു ദിവസം മുൻപാണ് സഹിക്കാനാവാത്ത വേദന വന്നത്. പേടിയോടെയാണ് ഡോക്ടറുടെ അടുത്തെത്തിയത്.സ്കാൻ ചെയ്യാൻ പറഞ്ഞപ്പോഴും റിസൾട്ട് കിട്ടിയപ്പോഴും ഒന്നും ഇങ്ങനെ ഒരു വിധി പ്രതീക്ഷിച്ചില്ല പക്ഷേ…. ”
മായയുടെ കണ്ണുനീർ വീണ്ടും തന്റെ നെഞ്ചിൽ പടരുന്നതറിഞ്ഞു സിദ്ധാർഥ് അവളുടെ കൈയിൽ മുറുകെ പിടിച്ചു. മുറിഞ്ഞു പോവുന്ന വാക്കുകളാൽ മായ പിന്നെയും പറഞ്ഞു.
“ഒരുപക്ഷേ….ഞാൻ സിദ്ധുവേട്ടനോട് പറഞ്ഞേനെ അതൊക്കെ….. എനിക്കറിയില്ല….പിറ്റേന്നാണ് അമ്മ എന്നെ കാണാൻ വന്നത്. ജാതകദോഷത്തിന്റെ കാര്യം പറഞ്ഞു തുടങ്ങിയതും സിദ്ധുവേട്ടന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു പോവാൻ
ഞാൻ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു.സിദ്ധുവേട്ടന് കുഞ്ഞുങ്ങളെ എത്ര മാത്രം ഇഷ്ടമാണെന്നു എനിക്ക് അറിയാമായിരുന്നല്ലോ. അന്ന് ആ താലി തിരികെ തന്നു സിദ്ധുവേട്ടന്റെ ജീവിതത്തിൽ നിന്ന് അകന്നു മാറിയപ്പോൾ സമനില കൈവിട്ടു പോവാതിരിക്കാൻ പ്രാർഥിക്കുകയായിരുന്നു ഞാൻ.രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും എന്റെ വയറ്റിലെ കുഞ്ഞു ജീവനും എന്നെ വിട്ടു പോയി… ഞാൻ… ഞാൻ തനിച്ചായി പോയി സിദ്ധുവേട്ടാ ”
അവളുടെ സങ്കടങ്ങളെ തടഞ്ഞു നിർത്താൻ സിദ്ധാർഥ് ശ്രമിച്ചില്ല.
“ഞാൻ തനിച്ചാക്കിയതല്ലല്ലോ മായ, താൻ ഇറങ്ങി പോയതല്ലേ എന്നിൽ നിന്ന്. പറഞ്ഞതല്ലേ ഞാൻ ഒരുപാട് തവണ, മറ്റാരേക്കാളും, മറ്റെന്തിനേക്കാളും സിദ്ധാർഥ് സ്നേഹിക്കുന്നത് മായയെ ആണെന്ന്.മായയെ മാത്രം. ഒന്നിന്റെ പേരിലും ഈ പെണ്ണിനെ നഷ്ടപെടുത്തില്ലെന്ന് ”
അവളെ മുറുകെ പിടിച്ചു സിദ്ധാർഥ് പിന്നെയും പറഞ്ഞു.
“മായ, ഒരാളെ അയാളുടെ കുറ്റങ്ങളും, കുറവുകളുമൊക്കെ മനസിലാക്കി തന്നെ സ്‌നേഹിക്കുമ്പോൾ ആണ് ആ സ്നേഹം പൂർണ്ണമാവുന്നത്. ചുറ്റുപാടുകൾ മാറിയാലും ആ സ്നേഹത്തിൽ ഒരു മാറ്റവും വരുന്നില്ല. തന്റെ സ്നേഹക്കൂടുതൽ കൊണ്ടാണെങ്കിലും താൻ എന്റെ സ്നേഹത്തെ മനസ്സിലാക്കാതെ പോയി ”
മിഴികൾ പൂട്ടി സിദ്ധാർഥ് പറയുന്നതൊക്കെ മായ കേട്ടു കിടന്നു.
“ഡോക്ടർ രാജലക്ഷ്മി എന്റെ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ നന്ദന നമ്മുടെ കഥകൾ ഒക്കെ അവരോടു പറഞ്ഞു.താൻ കല്യാണത്തിന് സമ്മതിക്കാതിരുന്നതടക്കം. യാദൃശ്ചികമായാണ് ഇവിടുത്തെ പഴയ ആൽബത്തിലെങ്ങോ തന്റെ ഫോട്ടോ അവർ കാണാനിടയായത്. അന്ന് ഡോക്ടർ കാണണമെന്ന് പറഞ്ഞു വിളിച്ചപ്പോൾ അവരെ കാണാൻ രേഖയോടൊപ്പം പോവുമ്പോൾ വഴിയരികിൽ വെച്ചു തന്നെ ഞാൻ കണ്ടിരുന്നു. ഡോക്ടർ കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ എങ്ങിനെയെങ്കിലും തന്റെ അരികിൽ ഓടിയെത്താനാണ് ആഗ്രഹിച്ചത്. രേഖ സമ്മതിച്ചില്ല. തന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാവാൻ പോവുന്നില്ല എന്ന് എനിക്കും അറിയാമായിരുന്നു. ഇന്നത്തെ ദിവസം താനവിടെ വരുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് കാത്തിരുന്നത്. അങ്ങനെയേ തന്നെ സ്വന്തമാക്കാനാവൂ എന്ന് എനിക്ക് അറിയാമായിരുന്നു. ”
നേർത്ത സ്വരത്തിലാണ് മായ ചോദിച്ചത്.
“ഇവിടെ എല്ലാവർക്കും അറിയാമോ? ”
“ഇല്ലെടോ അമ്മയോട് മാത്രം പറഞ്ഞു. അമ്മ തന്നെയാണ് ഈ പെണ്ണിനെ ഇങ്ങോട്ട് കെട്ടി കൊണ്ടുവരാൻ അനുഗ്രഹിച്ചു വിട്ടത്
എന്നെ ”
മായയുടെ മുഖം തന്റെ നേരേ ഉയർത്തി സിദ്ധാർഥ് ചോദിച്ചു.
“എന്നാലും ഞാൻ വേദികയെ കല്യാണം കഴിക്കുമെന്ന് താൻ വിശ്വസിച്ചല്ലോടോ ”
“ഞാൻ സിദ്ധുവേട്ടനെ ചതിച്ചെന്നുള്ള ധാരണയിൽ…എന്നെ വെറുത്തെന്ന് കരുതി പോയി. വേദിക? ”
ചിരിയോടെ സിദ്ധാർഥ് പറഞ്ഞു.
“വേദിക എന്നെ സ്നേഹിച്ചിട്ടൊന്നുമില്ലെടോ, കോളേജിൽ പഠിക്കുമ്പോൾ മുതലുള്ള അവളുടെ പ്രണയമായിരുന്നു ജെയ്‌സൺ. വേദികയുടെ ഫാമിലിയുടെ സ്റ്റാറ്റസിന് ചേരാത്ത, ഒരു സാധാരണ കുടുംബത്തിലെ പയ്യൻ. പോരാത്തതിന് ക്രിസ്ത്യനും. അശോക് അങ്കിൾ അവനെ ഇല്ലാതാക്കാൻ വരെ ശ്രമിച്ചു.ജെയ്സണ് സുഹൃത്തുക്കൾ ആസ്‌ട്രേലിയയിൽ ജോലി ശരിയാക്കിയിരുന്നു. അങ്ങോട്ട് പോവും വരെ സേഫ് ആയിരിക്കാൻ ഉള്ള ഒരു നാടകം അതായിരുന്നു ആ കല്യാണം. അമ്മയുടെ നിർബന്ധത്തിന് വഴങ്ങി വേദികയെ കാണാൻ ചെല്ലുമ്പോൾ എനിക്ക് ഒരിക്കലും അവളെ വിവാഹം കഴിക്കാൻ ആവില്ലെന്ന് പറയാൻ മനസ്സിൽ കരുതിയ എന്നെ ഞെട്ടിച്ചു കൊണ്ടാണ് അവളുടെ പ്രണയത്തിനു സഹായാഭ്യർത്ഥന. കൂടെ നിൽക്കാമെന്നേറ്റു. താൻ കണ്ടിട്ടുണ്ടാവും ജെയ്‌സണെ.ആൾ നമ്മുടെ ഓഫീസിൽ
വന്നിരുന്നു ”
“ആ പൂച്ചക്കണ്ണുള്ള…”
“അത് തന്നെ. ഓഹോ ആള് കൊള്ളാലോ, അവിടെ വരുന്ന പയ്യന്മാരെ ഒക്കെ വായിനോക്കി ഇരിക്കുകയായിരുന്നോ താൻ ”
“ഒരേ ഒരാളെ മാത്രം… ”
ചിരിയോടെ സിദ്ധാർഥ് മായയുടെ നെറ്റിയിൽ ഉമ്മ വെച്ചു.
“തന്റെ മുന്നിൽ വെച്ച് വേദിക കാണിച്ചതെല്ലാം അവളുടെ ഐഡിയ ആയിരുന്നു. തന്റെ മനസ്സിളക്കാൻ. എവിടുന്നു, എനിക്കറിയില്ലേ താൻ പാറ പോലെ ഉറച്ചു നിൽക്കുമെന്ന്. എന്നാലും ഇത്രയും എന്നെ സ്നേഹിച്ചിട്ടും തനിക്ക് എങ്ങിനെ സാധിച്ചെടോ അതൊക്കെ? ”
“സിദ്ധുവേട്ടനെ എന്റെ ജീവനേക്കാൾ സ്നേഹിക്കുന്നത് കൊണ്ട് ”
“ഞാൻ വേദികയുടെ കൂടെ നിൽക്കുമ്പോൾ തനിക്ക് വിഷമമൊന്നും തോന്നിയില്ലെടോ ”
“അതു പിന്നെ ഉണ്ടാവില്ലേ. പക്ഷേ വേദിക സിദ്ധുവേട്ടന് ചേരുന്ന പെണ്ണാണെന്ന് എനിക്ക് തോന്നിയിരുന്നു. ”
“ചേരുന്നതാണ്, പക്ഷേ എനിക്കല്ല ജെയ്‌സണ് . അതു പറഞ്ഞപ്പോഴാ ഓർത്തത്. അനിരുദ്ധൻ എന്നെ വന്നു കണ്ടിരുന്നു. തന്നെ സ്വീകരിക്കണമെന്ന് പറയാൻ.പിന്നെ താൻ എന്നെ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ടെന്നും പറഞ്ഞു. പഴയപോലെ ദേഷ്യം തോന്നിയില്ല എനിക്ക് അവനോട്. തന്റെ സ്നേഹം എനിക്ക് ഈ കണ്ണുകളിൽ നിന്ന് അറിയാമെന്ന്, തന്റെ നിഴലായി ഞാനെന്നും കൂടെയുണ്ടായിരുന്നെന്ന് അവനറിയില്ലല്ലോ. തന്നെ ഒരുപാട് സ്നേഹിച്ചിരുന്നു അനിരുദ്ധൻ ”
സിദ്ധുവിന്റെ കൈകൾ മായയെ വലയം ചെയ്തിരുന്നു. അവന്റെ കണ്ണുകളിൽ നോക്കിയാണ് മായ പറഞ്ഞത്.
“പക്ഷേ എന്റെ മനസ്സ് മറ്റൊരാൾ കവർന്നെടുത്തിരുന്നല്ലോ ”
കുസൃതി നിറയുന്ന കണ്ണുകളോടെയാണ് സിദ്ധാർഥ് ചോദിച്ചത്.
“മനസ്സ് മാത്രമാണോ…? ”
മായ മിഴികൾ താഴ്ത്തി. സിദ്ധാർഥിന്റെ ചുണ്ടുകൾ കഴുത്തിൽ അമരുമ്പോൾ മായയുടെ കവിളുകളിൽ നാണത്തിന്റെ പൂക്കൾ വിടരുന്നുണ്ടായിരുന്നു.
രാവിലെ മായ കണ്ണുകൾ തുറക്കുമ്പോൾ സിദ്ധാർഥിന്റെ കൈകളിലായിരുന്നു അവൾ.കുറേ സമയം അവനെ ഉണർത്താതെ ആ മുഖത്ത് നോക്കി കിടന്നു മായ. എണീൽക്കാൻ തുടങ്ങുമ്പോളാണ് സിദ്ധാർഥ് ഒരു ചിരിയോടെ അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചത്.
മായ കുളിച്ചു വരുമ്പോളേക്കും സിദ്ധാർഥ് വീണ്ടും ഉറങ്ങിയിരുന്നു. കണ്ണാടിയുടെ മുൻപിൽ നിൽക്കുമ്പോൾ മായയുടെ കണ്ണുകൾ ഇടയ്ക്കിടെ തന്റെ മാറോട് ചേർന്നു കിടക്കുന്ന താലിയിൽ എത്തി നിന്നു. സീമന്ത രേഖയിൽ കുങ്കുമമണിയുമ്പോൾ മായ തിരിഞ്ഞു നോക്കി. ആൾ കട്ടിലിൽ തലയിണയെയും കെട്ടിപിടിച്ചു ഉറക്കത്തിലാണ്. മായ ചിരിയോടെ വാതിൽ ചാരി പുറത്തേക്ക് നടന്നു.
സിദ്ധാർഥും മായയും അമ്പലത്തിലേക്കിറങ്ങുമ്പോൾ സുമംഗല പൂമുഖത്തുണ്ടായിരുന്നു. ബൈക്കിൽ സിദ്ധാർഥിനെ ചുറ്റിപിടിച്ചിരിക്കുന്ന മായയുടെ കൈകളിലേക്കും, ഗേറ്റ് കടക്കുന്നതിനു മുൻപേ, സിദ്ധാർഥ് എന്തോ പറഞ്ഞത് കേട്ട് ചിരിക്കുന്ന മായയുടെ മുഖത്തേക്കും നോക്കിയ സുമംഗലയുടെ മനസ്സ് നിറഞ്ഞിരുന്നു.
കണ്ണന്റെ മുൻപിൽ സിദ്ധാർഥിനോടൊപ്പം നിൽക്കുമ്പോൾ മായയുടെ മനസ്സിൽ നിറഞ്ഞ സന്തോഷം മാത്രമായിരുന്നു. നഷ്ടമായെന്ന് കരുതിയ പ്രണയത്തെ വീണ്ടും ചേർത്തു വെച്ചതിനു നന്ദി പറയുകയായിരുന്നു അവൾ. മായയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ ചിരിയോടെ സിദ്ധു പറഞ്ഞു.
“സങ്കടം വന്നാലും സന്തോഷം വന്നാലും കണ്ണു നിറയ്ക്കുന്ന ഈ പെണ്ണിനെ എന്റെ തലയിൽ തന്നെ കേറ്റി വെച്ചല്ലോ എന്റെ കണ്ണാ നീ ”
മായ കുറുമ്പോടെ അവനെ നോക്കിയപ്പോൾ സിദ്ധാർഥ് അവളെ നോക്കി കണ്ണിറുക്കി.
അമ്പലത്തിൽ പോയിട്ട് മായയുടെ വീട്ടിൽ കയറുമെന്ന് സിദ്ധാർഥ് സുമംഗലയോട് പറഞ്ഞിരുന്നു. തിരിച്ചു പോകുമ്പോൾ ബൈക്ക് പുഴക്കരയിലേക്കുള്ള വളവ് തിരിഞ്ഞപ്പോൾ മായ കാര്യം ചോദിച്ചെങ്കിലും സിദ്ധാർഥ് പറഞ്ഞില്ല. അവിടെ കാറിൽ ചാരി അവരെയും കാത്തു നിൽക്കുന്ന രേഖയെ മായ കണ്ടു. അവളെ കണ്ടതും രേഖ കെട്ടിപിടിച്ചു എന്നിട്ട് പറഞ്ഞു.
“ചുമ്മാതല്ലെടി ഞാൻ പറയുന്നത് നീ ജനിക്കേണ്ടിയിരുന്നത് ഒരു നൂറ്റാണ്ടിനപ്പുറത്താണെന്ന്. ലോകം ദിവസവും പുതിയ ടെക്നോളജികൾ കണ്ടു പിടിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവളുടെ ഒരു കോപ്പിലെ സെന്റിമെന്റ്സ് ”
മായയെ നോക്കി രേഖ പറഞ്ഞു.
“ഇന്നലെ നിന്നെ കാണാൻ വന്നിരുന്നെങ്കിൽ എല്ലാം ഞാൻ പറഞ്ഞു പോയേനെ, അതാണ് വരാതിരുന്നത് ”
സിദ്ധു ബൈക്കിൽ ചാരി കൈ കെട്ടി നിന്ന് അവരുടെ സ്നേഹപ്രകടനങ്ങൾ കണ്ടു ചിരിക്കുകയായിരുന്നു. രേഖ അവനോട് പറഞ്ഞു.
“അതേയ് ഇനിയും നാട്ടിൽ തന്നെ ചുറ്റിക്കറങ്ങി നിന്നാൽ അങ്ങേര് വല്ലവളുമാരുടെയും കൂടെ പോവുമെന്നാണ് പറഞ്ഞിരിക്കുന്നത്. നന്ദനയുടെ കല്യാണം എന്ന് പറഞ്ഞു വന്നതാണ് ഞാൻ. ഇനി ഞാൻ തിരിച്ചു പൊയ്ക്കോട്ടേ ”
“പിന്നെ നിന്നോടുള്ള നിന്റെ നന്ദേട്ടന്റെ സ്നേഹം ലോകപ്രശസ്തമല്ലേ മോളെ ”
സിദ്ധാർഥ് പറഞ്ഞത് കേട്ട് മായ ചിരിച്ചു. അവരുടെ ക്ലാസ്സ് മേറ്റ് ആയിരുന്ന അശ്വതിയോട് ബെറ്റ് വെച്ച് അവളുടെ കലിപ്പൻ ആങ്ങളയെ വളച്ചെടുത്ത് അവനോടൊപ്പം ദുബായിലേക്ക് രായ്ക്ക് രാമാനം ഒളിച്ചോടിയ മുതലാണ്.
കാർ വളവ് തിരിയുമ്പോൾ രേഖ തിരിഞ്ഞു നോക്കി. സിദ്ധാർഥിനോട് ചേർന്നു നിൽക്കുന്ന മായയെ അവൾ കണ്ടു.
കല്പടവുകളിൽ സിദ്ധാർഥിന്റെ നെഞ്ചിൽ ചാരിയിരിക്കുകയായിരുന്നു മായ. വെള്ളത്തിൽ പ്രതിഫലിച്ചിരുന്ന അവരുടെ നിഴലുകളിലേക്ക് മായ നോക്കുമ്പോൾ അവളുടെ കൈ സിദ്ധാർഥിന്റെ കൈക്കുള്ളിലായിരുന്നു.
മായയുടെയും സിദ്ധാർഥിന്റെയും പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല ..
Click Here to read full parts of the novel
💕💕💕
നിങ്ങളെ പോലെ തന്നെ സിദ്ധാർഥും മായയും എനിക്കും ഏറെ പ്രിയപ്പെട്ടവരാണ്. സത്യത്തിൽ ഇതിന്റെ അവസാനം ഒരു ട്രാജഡി ആയിരുന്നു എഴുതി തുടങ്ങുമ്പോൾ. ജീവിതത്തിൽ ഒന്നിക്കാനാവാതെ പോയ അവരെ കഥയിലും പിരിക്കാൻ മനസ്സ് വന്നില്ല…
ഒരിക്കലും അവസാനിക്കാത്ത പ്രണയം മനസ്സിൽ സൂക്ഷിച്ചു വഴി പിരിയേണ്ടി വന്ന പ്രണയങ്ങൾക്കായി 💕💕💕
വായിച്ചവർക്കും എല്ലാം ഒരു പാട് നന്ദി, സ്നേഹം 💕💕
കഥ മുഴുവൻ വായിച്ചവർ ഒരു രണ്ട് വരി എനിക്കായ് ഒന്ന് എഴുതാമോ..
“നിനയായ് ” എന്ന എന്റെ അടുത്ത കഥയുടെ പ്രചോദനം നിങ്ങളുടെ ആ രണ്ട് വരികളായിരിക്കും.. വെബ്‌സൈറ്റിൽ തന്നെ കമന്റ് ഇടണേ എന്നാലേ എനിക്ക് കാണു
ഒന്ന് താഴേക്ക് സ്ക്രോൾ ചെയ്തേ.. leave a reply എന്ന് കണ്ടില്ലേ അവിടെ ഒന്ന് എഴുതണേ please..😍
ഇനി അടുത്ത കഥയുമായി വരാം ❤️
സ്നേഹത്തോടെ സൂര്യകാന്തി.
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Super super super
Thanks dear❤️
ഒത്തിരി സന്തോഷം 😍
Super story. . All the best. .
Thanks dear❤️
വരികളിൽ ജീവൻ നിറഞ്ഞിരുന്നു… ഓരോ തവണയും സിദ്ധാർത്തിനോടും മായയോടും സ്നേഹം കൂടിയതെ ഉള്ളു… അത് വരികൾക്കുള്ളലിലെ ജീവൻ കൊണ്ടു മാത്രം ആണ്… ഇതു പോലെ, അല്ല, ഇതിലും മനോഹരമായി വീണ്ടും എഴുതാൻ കഴിയട്ടെ.. All the best…❤️❤️❤️
ഒത്തിരി സന്തോഷം ഈ വാക്കുകൾക്ക് ❤️❤️തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു😍
Engane thanne venam ethinte avasanam.tragedy ayirunnenkil orkkan koodi vayya.enkilum manasil oru vishamam theernupoyappol .eniyum ethupole ulla jeevanulla stories pratheekshikkunnu.thanks
ജീവിതത്തിൽ ഇത് പോലെ സന്തോഷമായി അവസാനിക്കണം എന്നില്ല. പലരുടെയും ഉള്ളിലെ നോവുകൾ ആയിരിക്കും ❤️അതിനൊരു ആശ്വാസം ആകട്ടെ നോവലിലൂടെ എങ്കിലും അവരുടെ ഒന്നിക്കൽ ❤️അഭിപ്രായത്തിനു ഒത്തിരി ഒത്തിരി സന്തോഷം ❤️
Yes orikalum onnikan pattathe poya oru പ്രണയം ഉണ്ട് എനിക്. എന്റെ മനസ്സിൽ. താങ്ക്സ്.kadayilenkilum ഒന്നിപിച്ചേണ്
അതെ പലർക്കും ഇത് അവരുടെ ജീവിതകഥ ആണിത്.. എന്നാൽ കഥയിലെ പോലെ ഒരു അവസാനം ആയിരിക്കണം എന്നില്ല.. എങ്കിലും നമ്മുടെ ഉള്ളിലെ ആ പ്രണയം പലപ്പോഴായി കുത്തിനോവിപ്പിച്ച് കൊണ്ടിരിക്കും.. ❤️സ്നേഹിച്ചതിന് കിട്ടിയ ഒരു കുത്തിനോവിപ്പിക്കുന്ന ഓർമകൾ 😑അഭിപ്രായ ത്തിനു ഒത്തിരി സന്തോഷം ❤️
Janithuvare onninum reply ettittilla but it super super super
Thanks
ഒത്തിരി സന്തോഷം
ഒരുപാടിഷ്ടമായി…… ചില പ്രണയങ്ങൾ അങ്ങനെയാണ്…. ഒരുപാട് സ്നേഹിക്കും അവസാനം പിരിയേണ്ടി വരും… പക്ഷെ യഥാർത്ഥ സ്നേഹത്തിനു നമ്മൾ കൊടുക്കന്നത് നമ്മുടെ ജീവിതം തന്നെയായിരിക്കും… മനസിന്റെ ഒരു കോണിൽ ഒരിക്കലും മായാതെ ആ ഇഷ്ടം എന്നും നിലനിൽക്കും
അതെ ജീവിതം എഴുതുമ്പോൾ അത് സന്തോഷം പകരുന്ന ഒരു അവസാനം ആകണം എന്നില്ല. പക്ഷെ വായിക്കുന്ന നിങ്ങൾക്കായി അവരെ ഒരുമിപ്പിച്ചു ❤️❤️ദേ അടുത്തനോവൽ എത്തി ട്ടോ 😍”നിനക്കായ് ” ഒന്ന് മിന്നിച്ചേക്കണേ❤️പുനർജനനി,അവളറിയാതെ എന്നീ രണ്ട് നോവലുകൾ വായിച്ചിട്ടില്ലെങ്കിൽ വെബ്‌സൈറ്റിൽ പോയാൽ full parts കിട്ടും ട്ടോ 😍
കുറച്ചു വാക്കുകൾ കൊണ്ട് ഈ കഥയുടെ ഭംഗി വർണിക്കാൻ പറ്റില്ല, ഓരോ ഫീലിംഗ്സ് ഉം അത് അനുഭവിച്ചു തന്നെ ഓരോ വരികളും വായിച്ചു, എന്തായാലും വളരെ നന്നായിരുന്നു
ഒത്തിരി സന്തോഷം ❤️ദേ അടുത്തനോവൽ എത്തി ട്ടോ 😍”നിനക്കായ് ” ഒന്ന് മിന്നിച്ചേക്കണേ❤️പുനർജനനി,അവളറിയാതെ എന്നീ രണ്ട് നോവലുകൾ വായിച്ചിട്ടില്ലെങ്കിൽ വെബ്‌സൈറ്റിൽ പോയാൽ full parts കിട്ടും ട്ടോ 😍
സ്നേഹിച്ചു സ്നേഹിച്ചു നീറി നീറി…
ജീവിച്ചു അവസാനിക്കുന്ന പ്രണയമല്ല….
എന്നും പ്രണയിച്ച് മരണവരെ ജീവിക്കണം…
പ്രണയതാൽ മിഴികൾ മൂടണം…
ആദ്യം വായിച്ച കഥ പ്രണയം പോലെ സുഖകരം എഴുതുക ഇനിയും…. നന്ദി
അഭിപ്രായം കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നി ട്ടോ 😍❤️ദേ അടുത്തനോവൽ എത്തി ട്ടോ 😍”നിനക്കായ് ” ഒന്ന് മിന്നിച്ചേക്കണേ❤️പുനർജനനി,അവളറിയാതെ എന്നീ രണ്ട് നോവലുകൾ വായിച്ചിട്ടില്ലെങ്കിൽ വെബ്‌സൈറ്റിൽ പോയാൽ full parts കിട്ടും ട്ടോ 😍
Veendum veendum vayikan thonnunnu
അഭിപ്രായം കേൾക്കുമ്പോൾ സന്തോഷം 😍❤️ദേ അടുത്തനോവൽ എത്തി ട്ടോ 😍”നിനക്കായ് ” ഒന്ന് മിന്നിച്ചേക്കണേ❤️പുനർജനനി,അവളറിയാതെ എന്നീ രണ്ട് നോവലുകൾ വായിച്ചിട്ടില്ലെങ്കിൽ വെബ്‌സൈറ്റിൽ പോയാൽ full parts കിട്ടും ട്ടോ 😍
ഒരുപാട് ഒരുപാട് ishttayi അടുത്ത novelnaayi കാത്തിരിക്കുന്നു ❤️❤️❤️
Sure❤️നിനക്കായ് എന്ന നോവൽ തുടങ്ങിയിട്ടുണ്ട് ട്ടോ ❤️😍പുനർജനനി,അവളറിയാതെ എന്നീ രണ്ട് നോവലുകൾ വായിച്ചിട്ടില്ലെങ്കിൽ വെബ്‌സൈറ്റിൽ പോയാൽ full parts കിട്ടും ട്ടോ 😍
എനിക്ക് ഒത്തിരി ഇഷ്ടം ആയി കഥ എന്നു ഒരിക്കൽ പോലും തോന്നിയില്ല താങ്ക്സ് ഇങ്ങനെ ഒരു സ്റ്റോറി തന്നതിന് 🌹🌹🌹🌹🌹
ഒത്തിരി സ്നേഹം dear❤️നിനക്കായ് എന്ന നോവൽ തുടങ്ങിയിട്ടുണ്ട് ട്ടോ ❤️😍പുനർജനനി,അവളറിയാതെ എന്നീ രണ്ട് നോവലുകൾ വായിച്ചിട്ടില്ലെങ്കിൽ വെബ്‌സൈറ്റിൽ പോയാൽ full parts കിട്ടും ട്ടോ 😍
ആദ്യo ഒക്കെ കഥ വായിച്ചപ്പോൾ ഒരുപാട് സങ്കടം തോന്നിയിരുന്നു പിന്നീട് അവർ ഒന്നിക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. ഒരുപാട് നല്ല ഒരു സ്റ്റോറി ആയിരുന്നു ഇത് ഇനിയും ഇതുപോലുള്ള നല്ല സ്റ്റോറി പ്രതീക്ഷിക്കുന്നു
ഒത്തിരി സന്തോഷം ❤️നിങ്ങളുടെ സങ്കടം കണ്ട് അവരെ പിരിക്കുവാൻ തോന്നിയില്ല എന്നതാണ് സത്യം 😍 പിന്നെ നിനക്കായ് എന്ന നോവൽ തുടങ്ങിയിട്ടുണ്ട് ട്ടോ ❤️😍പുനർജനനി,അവളറിയാതെ എന്നീ രണ്ട് നോവലുകൾ വായിച്ചിട്ടില്ലെങ്കിൽ വെബ്‌സൈറ്റിൽ പോയാൽ full parts കിട്ടും ട്ടോ 😍
Nannaitundu ayyo tragedy ayirunnel sahikkan vayya. Avasanam avare cherthu vachallo. Suspense nannayi kondu poyittundu. Entho oru feel undayirunnu oro partum vayikkumbol. Eniyum ithu polulla stories expect cheyyunnu. All the best
ഒത്തിരി സന്തോഷം ❤️ട്രാജഡി ആയി അവസാനിപ്പിക്കാൻ തോന്നിയില്ല 😍സ്റ്റോറിയിൽ എങ്കിലും അവർ ഒന്നിക്കട്ടെ ❤️അടുത്ത ത്രില്ലിംഗ് നോവലായ “നിനക്കായ് “എന്ന നോവൽ തുടങ്ങിയിട്ടുണ്ട് ട്ടോ ❤️😍please support😍പുനർജനനി,അവളറിയാതെ എന്നീ രണ്ട് നോവലുകൾ വായിച്ചിട്ടില്ലെങ്കിൽ വെബ്‌സൈറ്റിൽ പോയാൽ full parts കിട്ടും ട്ടോ 😍
മായയും സിദ്ധാർഥും മനസിൽ ഉണ്ട്.
അടുത്ത കഥയുമായി വന്നോളൂ…. സ്വീകരിക്കാൻ ഞാൻ കാത്തിരിക്കുന്നു.
ഒത്തിരി ഇഷ്ടം ❤️വന്നൂട്ടോ.. നിനക്കായ് എന്ന നോവൽ തുടങ്ങിയിട്ടുണ്ട് ❤️😍പുനർജനനി,അവളറിയാതെ എന്നീ രണ്ട് നോവലുകൾ വായിച്ചിട്ടില്ലെങ്കിൽ ഒന്ന് വായിച്ചോക്ക്വെ..ഇഷ്ടപ്പെടും ❤️ബ്‌സൈറ്റിൽ പോയാൽ full parts കിട്ടും ട്ടോ 😍
Super…enik ഒരുപാട് ഇഷ്ടമായി…ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു….
ഒത്തിരി സ്നേഹം 😍👍Sure❤️നിനക്കായ് എന്ന നോവൽ തുടങ്ങിയിട്ടുണ്ട് ട്ടോ ❤️😍പുനർജനനി,അവളറിയാതെ എന്നീ രണ്ട് നോവലുകൾ വായിച്ചിട്ടില്ലെങ്കിൽ വെബ്‌സൈറ്റിൽ പോയാൽ full parts കിട്ടും ട്ടോ 😍
ഏതായാലും ട്രാജഡി കൊണ്ടുവരാതിരുന്നത് നന്നായി. ജീവിതത്തിൽ ഒന്നിക്കാൻ കഴിയാത്തവർ സ്വപ്നങ്ങളിലൂടെയും കഥ കളിലൂടെ എങ്കിലും ഒന്നിക്കട്ടെ അല്ലെ. ഇനിയും ഇതുപോലെ നല്ല കഥകൾ പ്രതീക്ഷിക്കുന്നു.
അതെ ജീവിതത്തിൽ ഒന്നിക്കാത്തവർ കഥയിലെങ്കിലും ഒന്നിച്ച് സ്നേഹിക്കട്ടെ 😍നിനയാതെ എന്ന അടുത്ത അടിപൊളി നോവലും തുടങ്ങിയിട്ടുണ്ടെ.. വായിക്കാൻ മറക്കല്ലേ ❤️
ഇഷ്ടമായി ഒരുപാട്… ഇനിയും ഒത്തിരി നല്ല കഥകൾക്കായി കാത്തിരിക്കുന്നു
Super👍
സൂപ്പർ ഒരുപാട് ഇഷ്ടം ആയി
😍
Sooryagandhiyude story eppozhum oru special aanu. Superrr story. Waiting for ur next magical story. All the very best.
Ente sooryakanthi, super kadhatto… sneham mathram.
Enikum
Adipoli. Engane saadikunnu ingane ezhuthaan. Palathum orthu poyi ithu vaayikumbol.
Orupad ishtaayi ❤️❤️❤️ but orupad sankadapeduthiya kadhayum ithayirunnu…avar onnichillenkil nalla vishamamayene..
Super story…keep writing
adhyamokke mayayod dheshyam ayirunnu, kollanulla dheshyam, karyam arinjappol njanum ishtappettu poyi mayayeyum sidhuneyum. iniyum ezhuthanam.