ചിന്നൂ…കിടന്ന് കളിക്കാതെ ഉറങ്ങുന്നുണ്ടോ നീ.
അമ്മക്ക് അടുക്കളയില്‍ പണിയുണ്ട്.
അമ്മ ഒരു കഥ പറഞ് താ.
എന്നാ ഉറങ്ങാം ചിന്നു.
അമ്മക്ക് കഥയൊന്നും അറിയൂല.
നീയൊന്ന് ഉറങ്ങിയേ.
ഇല്ല…കഥ പറഞ് താ.
ദേ ഇരിക്കുന്നു നിന്റെ പപ്പ. വിളിച്ച് കൂടെ കിടത്തിയിട്ട് കഥ പറഞ് തരാന്‍ പറ.
ദേ…ഇങ്ങോട്ട് ഒന്ന് വന്നേ.
നിങ്ങടെ മോള്‍ക്ക് കഥ കേള്‍ക്കണം പോലും.
പപ്പയും മോളും കഥ പറഞ് കിടന്നോ. എനിക്ക് അടുക്കളയില്‍ പണിയുണ്ട്.
നീയൊന്ന് പറഞ് കൊടുക്കെടീ. എനിക്ക് ഒാഫീസിലെ കുറച്ച് കൂടി വര്‍ക്ക് തീര്‍ക്കാനുണ്ട്.
അതൊക്കെ മോളെ ഉറക്കീട്ട് ചെയ്താല്‍ മതി.
ഞാന്‍ പോവാ.
ചിന്നുക്കുട്ടീ….പപ്പയുടെ മോള്‍ക്ക് കഥ കേള്‍ക്കണോ…
ആ…പപ്പാ…അമ്മ പറഞ് തരുന്നില്ല.
ഞാന്‍ ചിന്നു മോളെ എടുത്ത് എന്റെ നെഞ്ചിലേക്ക് കിടത്തി.
മോള് ഭക്ഷണം കഴിച്ചിരുന്നോ..
ആ..പപ്പാ…കഴിച്ചല്ലോ.
നല്ല കുട്ടി. ഉമ്മ…
പപ്പേടെ മോള്‍ക്ക് എന്ത് കഥയാ കേള്‍ക്കേണ്ടത്.
മുയലച്ചന്റേം കുറുക്കന്റേം..
അയ്യോ…പപ്പക്ക് അത് അറിയൂലാലോ.
ന്നാ നാണു മുത്തശ്ശീടെ കഥ പറഞ് താ.
ആ…ശരി. മുത്തശ്ശീടെ കഥ പറഞ് തരാം.
അത് കേട്ടിട്ട് മോള് ഉറങ്ങണം ട്ടോ.
ആ..പപ്പാ..
ഒരിടത്തൊരിടത്ത് ഒരു കുഞു വീട് ഉണ്ടായിരുന്നു.
അവിടെ ഒരു അച്ചനും അമ്മയും ഒരു കുഞു മോളും ഉണ്ടായിരുന്നു.
പപ്പേടെ ചിന്നു മോളെ പോലെയുള്ള.
എന്താ പപ്പാ അവളുടെ പേര്.
പേര്…….
ആ…അമ്മു. അമ്മുക്കുട്ടി.
ആ…
അമ്മുക്കുട്ടി രണ്ടാം ക്ലാസിലായിരുന്നു പഠിച്ചിരുന്നത്.
വീടിന് അടുത്ത് തന്നെയായിരുന്നു സ്കൂള്‍.
അമ്മുക്കുട്ടി സ്കൂളില്‍ പോകുന്ന വഴിയില്‍ ഒരു കുഞ് വീട് ഉണ്ടായിരുന്നു.
അവിടെ ഒരു മുത്തശ്ശിയും.
നാണു മുത്തശ്ശി ആണോ പപ്പാ…
ആ…നാണു മുത്തശ്ശി തന്നെ.
ആ നാണു മുത്തശ്ശിക്ക് ആരും ഇല്ലായിരുന്നു.
മുത്തശ്ശി തനിച്ചായിരുന്നു വീട്ടില്‍.
വീടിന്റെ മുന്നില്‍ റോഡിലേക്കും നോക്കി ഇരുന്ന് ചൂല് ഉണ്ടാക്കി വില്‍ക്കലായിരുന്നു മുത്തശ്ശീടെ പണി. അങ്ങനെ കിട്ടുന്ന പെെസ കൊണ്ടായിരുന്നു മുത്തശ്ശി ജീവിച്ചത്.
അതെന്താ പപ്പാ മുത്തശ്ശിക്ക് ആരും ഇല്ലാത്തത്..??
അതോ…അത് മുത്തശ്ശീടെ മക്കളൊക്കെ വലുതായപ്പോ മുത്തശ്ശിയെ കളഞ് ദൂരേക്ക് പോയി.
അയ്യോ….പാവം മുത്തശ്ശി.
അതെ..
അങ്ങനെ…ആ റോഡിലൂടെ സ്കൂളില്‍ പോകുന്ന കുഞുങ്ങളെ നോക്കി മുറുക്കാന്‍ തിന്ന് ചുവന്ന ചുണ്ട് വിടര്‍ത്തി മുത്തശ്ശി ചിരിക്കും.
ആരും അങ്ങോട്ട് പോവില്ലായിരുന്നു.
കുഞുങ്ങളോടൊക്കെ അവരുടെ വീട്ടില്‍ നിന്ന് പറഞിരുന്നു..ആരും മുത്തശ്ശീടെ അടുത്തേക്ക് പോകരുത് എന്നും മുത്തശ്ശി കുട്ടികളെ പിടിക്കും എന്നും.
പാവം മുത്തശ്ശി..അത് കൊണ്ട് ആരും മുത്തശ്ശീടെ അടുത്തേക്ക് പോയിരുന്നില്ല.
പക്ഷെ അമ്മുക്കുട്ടിയോട് അവളുടെ അച്ഛനും അമ്മയും പറഞിരുന്നത് ആ മുത്തശ്ശി പാവം ആണെന്നായിരുന്നു.
അമ്മുക്കുട്ടി സ്കൂളില്‍ പോകുമ്പോള്‍ എന്നും ആ മുത്തശ്ശിയെ നോക്കി ചിരിക്കും.
അതുമല്ല. അമ്മുക്കുട്ടിക്ക് സ്കൂളില്‍ പോകുമ്പോള്‍ അവിടുന്ന് കഴിക്കാന്‍ അവളുടെ അമ്മ ബിസ്ക്കറ്റ് ബാഗില്‍ വെച്ച് കൊടുക്കാറുണ്ടായിരുന്നു.
അമ്മുക്കുട്ടി ഇടക്കിടക്ക് ആ മുത്തശ്ശീടെ അടുത്തേക്ക് പോയിട്ട് ബാഗില്‍ നിന്ന് കുറച്ച് ബിസ്ക്കറ്റ് എടുത്ത് നാണു മുത്തശ്ശിക്കും കൊടുക്കുമായിരുന്നു.
നല്ല അമ്മുക്കുട്ടി…ല്ലേ പപ്പാ.
അതെ.
നല്ല കുട്ടികള്‍ അങ്ങനെയാണ്.
ഒരു ദിവസം അമ്മുക്കുട്ടി സ്കൂളില്‍ പോകുന്ന വഴിക്ക് ഒരു കാറ് അമ്മുക്കുട്ടിയെ ഇടിച്ചിട്ട് നിറുത്താതെ പോയി.
അപ്പോഴാണ് നാണു മുത്തശ്ശി എവിടെയോ ചൂല് വിറ്റിട്ട് ആ വഴി വരുന്നത്.
റോഡില്‍ കിടക്കുന്ന അമ്മുക്കുട്ടിയെ മുത്തശ്ശി കാണും.
മുത്തശ്ശി കരഞ് കൊണ്ട് വേഗം അമ്മുക്കുട്ടിയുടെ അടുത്തേക്ക് ഒാടിച്ചെന്ന് അവളെ എടുത്ത് റോഡിലൂടെ ഒാടും.
അപ്പോ അത് വഴി വന്ന ഒരു ഒാട്ടോയില്‍ നാണു മുത്തശ്ശി അമ്മുക്കുട്ടിയെയും കയറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് പോയി.
അവിടെ ചെന്ന് വേഗം അമ്മുക്കുട്ടിയെ ഡോക്ടറെ കാണിച്ചു.
നഴ്സ് മരുന്ന് വാങ്ങാന്‍ പറഞപ്പോ നാണുമുത്തശ്ശി മുത്തശ്ശീടെ മടിക്കുത്തിലുള്ള ചൂല് വിറ്റ് കിട്ടിയ പെെസ കൊണ്ട് മരുന്ന് വാങ്ങിക്കൊടുത്ത്.
അപ്പോഴേക്കും ആരോ പറഞത് കേട്ട് അമ്മുക്കുട്ടിയുടെ അച്ചനും അമ്മയും ആശുപത്രിയിലേക്ക് ഒാടി വന്നു.
അങ്ങനെ…ആ സമയത്ത് നാണു മുത്തശ്ശി അമ്മുക്കുട്ടിയെ കണ്ടത് കൊണ്ട് അമ്മുക്കുട്ടി രക്ഷപ്പെട്ടു.
പിന്നെ കുറച്ച് ദിവസങ്ങള്‍ കഴിഞ് അമ്മുക്കുട്ടിയുടെ അസുഖമെല്ലാം മാറിക്കഴിഞ് അമ്മുക്കുട്ടിയും അച്ചനും അമ്മയും എല്ലാരും ചേര്‍ന്ന് നാണു മുത്തശ്ശീടെ വീട്ടില്‍ പോയി മുത്തശ്ശിയെ കണ്ടു.
എന്നിട്ട് മുത്തശ്ശിക്ക് തുണിയും ഭക്ഷണ സാധനങ്ങളും എല്ലാം കൊടുത്ത് നന്ദി പറഞു.
അപ്പോഴാണ് മുത്തശ്ശി പറയുന്നത് അമ്മുക്കുട്ടി മുത്തശ്ശിക്ക് ബിസ്ക്കറ്റ് കൊടുക്കുന്നതും കാണുമ്പോ ചിരിക്കുന്നതും മിണ്ടുന്നതും എല്ലാം.
അങ്ങനെ എല്ലാവരും സന്തോഷത്തോടെ പിരിഞു.
ഇങ്ങനെയാണ് നല്ല കുട്ടികള്‍.
പ്രായമായവരെ കാണുമ്പോള്‍ ബഹുമാനിക്കുകയും ചിരിക്കുകയും അവരോട് മിണ്ടുകയും ഒക്കെ ചെയ്യണം.
പപ്പേടെ ചിന്നു മോളും അമ്മുക്കുട്ടിയെ പോലെ ആവണം കേട്ടോ.
മ് പപ്പാ…
ഇനി മോള് ഉറങ്ങിക്കോ…ഉമ്മ..
ദേ….മോള് ഉറങ്ങിയോ..? കഴിക്കണ്ടേ നമുക്ക്…
ശ്….പതുക്കെ. അവളുറങ്ങി.
നീ ചെല്ല്. ഞാനിവളെ ബെഡ്ഡിലേക്ക് കിടത്തിയിട്ട് വരാം……..!
ശുഭം.!
Favas
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Super