Skip to content

മജ്നു – പാർട്ട്‌ 14

majnu novel

✒️ റിച്ചൂസ്

അപ്പഴാണ് ദിലുന്റെ കണ്ണിൽ അത് പെട്ടത്….ഒരു പഴയ ഡയറിക്കുള്ളിൽ നിറയെ ഫോട്ടോ ആയിരുന്നത്.. ഡയറിയിൽ നിന്ന് പുറത്തേക് വീണ ബാക്കി ഫോട്ടോസും കൂടി പെറുക്കി ആ ഡയറിയുമെടുത് അവൾ കട്ടിലിൽ ഇരുന്നു….ആ ഡയറിക്കുള്ളിൽ എന്താണെന്ന് അറിയാനും ആ ഫോട്ടോസ് നോക്കാനും അവളുടെ ഹൃദയം വെമ്പൽ കൊണ്ടു…. ഡയറി കട്ടിലിൽ വെച് ദിലു ഫോട്ടോസ് ഓരോന്നായി നോക്കാൻ തുടങ്ങി…ഒരു പത്തിരുപത്താറ് വര്ഷങ്ങളുടെ പഴക്കം ആ ഫോട്ടോകളിൽ ഉണ്ട്… റാശിയുടെ ചെറുപ്പകാലത്തെ ഫോട്ടോസ് ഒക്കെ അവൾക് പിടികിട്ടി… പിന്നെയവൾ ഒരു ഫോട്ടോ കണ്ടു… അതാരാണെന്ന് നോക്കുന്ന സമയം ഉമ്മ വാതിലിൽ മുട്ടി..

“എടി.. ദിലു.. വാതിൽ തുറക്ക്.. ഈ പെണ്ണ് ഇതിന്റെ അകത്തു എന്തെടുക്കാ…. ”

അവൾ വേഗം വന്ന് ഉമ്മാക് വാതിൽ തുറന്ന് കൊടുത്തു..

ഉമ്മ ആ റൂമിന്റെ അവസ്ഥയും അവളുടെ കയ്യിലെ ഫോട്ടോയും കണ്ട് ആകെ അന്തം വിട്ടു.. കൂട്ടത്തിൽ ഒരു ഫോട്ടോ കാണിച്ചു കൊണ്ട് ഇതാരാണെന്നുള്ള ചോദ്യം കൂടെ കേട്ടപ്പോൾ ഒരു ഞെട്ടലും അത്പിന്നീട് പലതും മറക്കാനുള്ള മുടന്തു ന്യങ്ങൾക് വേണ്ടിയുള്ള പരതലുമായി..

” ഡി.. ഇതൊക്കെ നിന്നോട് ആരാ എടുക്കാൻ പറഞ്ഞേ… ”

ഉമ്മ അവളെ ശകാരിച്ചു കൊണ്ട് അവളുടെ കയ്യിൽ നിന്ന് ആ ഫോട്ടോസ് വാങ്ങി…..

” ഉമ്മാ. പറ .. അതാരാ.. ഉമ്മാന്റെ കൂടെ ഉള്ളത്…? ”

” അതുപിന്നെ…. അതൊന്നും അറിയാൻ നീയായിട്ടില്ല… ”

” അതെന്താ ഉമ്മാ .. പറഞ്ഞാൽ… ”

ദിലു ഉമ്മാനെ വിടുന്ന മട്ടില്ല…

” ദേ.. ദിലു.. വലിയ വായയിൽ ചെറിയ വർത്താനം പറയാൻ നിക്കാതെ പോയെ… അല്ലെങ്കിൽ എന്റെ കയ്യിന്ന് നീ മേടിക്കും… ”

” ഈ ഉമ്മാന്റെ ഒരു കാര്യം … ”

ദിലു കലി തുള്ളികൊണ്ട് റൂമിന് പോയി… ഉമ്മ ആ ഫോട്ടോ നോക്കി കട്ടിൽ ഇരുന്നു.. അവരറിയാതെ തന്നെ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി…

ഇക്കാക്ക… എത്ര വര്ഷങ്ങളായി ഈ മുഖമൊന്ന് കാണാൻ കൊതിച്ചിട്ട്.. ആ മടിയിൽ ഒന്ന് തലവെക്കാൻ… ആ കൈകൊണ്ട് ഒരുപിടി ചോറുണ്ണാൻ…. ആഹ്… നീണ്ട ഇരുപത്താറ് വർഷങ്ങൾ….മനസ്സിൽ ആരോടും പറയാതെ ഒതുക്കി വെച് നീറി നീറി പുകയുകയായിരുന്നു ഈ ഓര്മകളൊക്കെ …ഇക്കാക്ക എന്താ ഈ പെങ്ങള്ട്ടിയോട് ക്ഷമിക്കാത്തത്….ഈ ഇരുപത്താറ് വർഷം മതിയായില്ലേ ആ ഹൃദയത്തിലെ മുറിവൊണങ്ങാൻ…. ഇനിയെങ്കിലും എൻറെടുത്തെക്ക് വന്നൂടെ… എന്റെ മക്കളേ കാണണ്ടേ ഇക്കാകാക്…

പെട്ടന്ന് റൂമിന്റെ ഡോർ തുറന്ന് ആരോ അകത്തേക്കു വന്നു…

നോക്കിയപ്പോ അല്ലു.. പിന്നിൽ ദിലുവും ഉണ്ട്…

ഉമ്മ വേഗം അവര്കണത്തെ കണ്ണുനീർ തുടച്ചു…

” ദിലു പറഞ്ഞു ഉമ്മാടെ കയ്യിൽ കുറെ പഴയ ഫോട്ടോസ് ഉണ്ടന്ന് .. നോക്കട്ടെ.. കാണട്ടെ… ”

ഉമ്മ കയ്യിലെ ഫോട്ടോ മറച്ചു പിടിച്ചു കൊണ്ട്..

” എന്ത് ഫോട്ടോ.. മര്യാദക് രണ്ടും ഇവിടുന്ന് പൊയ്ക്കോ… ”

അപ്പഴേക്കും പിന്നിലൂടെ വന്ന് ദിലു ഉമ്മാടെ കയ്യിന്ന് ഫോട്ടോ തട്ടിപ്പറിച്ചു…

” കിട്ടിപ്പോയി… ”

” ഡി.. അതിങ്ങു താ… ”

“‘തരില്ല.. ആദ്യം ആരാന്നു പറ… ”

” നീ തരുന്നുണ്ടോ.. ”

ഉമ്മ അത് വാങ്ങിക്കാൻ നോക്കി.. റൂമിലാകെ ബഹളമായി… ദിലു അത് കൊടുക്കുന്ന മട്ടില്ല…

” എടി.. എന്തിനാ ഒരു ഫോട്ടോ ന്റെ പേരിൽ ഇമ്മാനെ എടങ്ങേറാകുന്നെ.. അതങ്ങു കൊടുത്തേക്… ഡി.. ദിലു.. ”

അവരുടെ പിടിവലിക്കിടയിൽ ഫോട്ടോ തെറിച്ചു ജനലിനുള്ളിലൂടെ പുറത്തേക് വീണു… ദിലു മുഖത്തു കൈ വച്ചു…

” ഇപ്പൊ സമാധാനം ആയോ രണ്ടാള്ക്കും.. ”

” അതൊരു ഫോട്ടോ അല്ലേ ഉമ്മാ.. ഞാനെടുത്തു തന്നാൽ പ്രശനം തീർന്നില്ലേ.. ” (ദിലു )

” ഹാ.. ഞങ്ങളെടുത് തരാ… ”

” വേണ്ടാ.. രണ്ടാളും പോണ്ടാ…ദയവു ചെയ്ത് രണ്ടും ഒന്നു പോയി കിടന്നുറങ്ങോ.. കുറച്ചു മനസ്സമാധാനം താ… ”

ഉമ്മാന്റെ പറച്ചിൽ കേട്ട് ഒന്നും മിണ്ടാതെ രണ്ടും റൂം വിട്ട് പുറത്തേക് പോയി…

ഉമ്മ ജനാലയിലൂടെ പുറത്തേക് നോക്കി….നിലാവുണ്ട്.. ഫോട്ടോ അപ്പുറം കിടക്കുന്നത് കാണാനും ഉണ്ട്.. എന്തായാലും രാവിലെ എടുക്കാം.. അതും വിചാരിച് ഉമ്മ ജനാല അടച്ചു..

പക്ഷേ… അടുത്ത ദിവസം ഉമ്മ അവിടെ എല്ലാം ഫോട്ടോ നോക്കി.. അവിടെ എങ്ങും അതില്ലായിരുന്നു…

ഇന്നലെ ഞാൻ കണ്ടതാണല്ലോ…. ഇതെവിടെ പോയി… ഇനി മക്കളുടെ കയ്യിലെങ്ങാനും കിട്ടിക്കാണോ…
ഉമ്മാക് അകെ ടെൻഷൻ ആയി… പിന്നീട് ആ കാര്യം അങ്ങനെ മറന്നു പോകുകയും ചെയ്തു…

💕💕💕

അല്ലു രാവിലെ നേരത്തെ തന്നെ നീച്ചു കണ്ണാടിയുടെ മുമ്പിൽ ആണ്… പർദ്ദ ഒക്കെ ഇട്ട് കണ്ണൊക്കെ എഴുതി ഹിജാബ് ഒക്കെ ചുറ്റി ഒരു ഉമ്മച്ചികുട്ടി അവനുള്ള പരിപാടി ആണ്…

“ഓഹ്.. എന്താണ് ഇന്ന് യാതൊരു വിധ പ്രകോപനങ്ങളും ഇല്ലാതെ പർദ്ദ ഒക്കെ ഇട്ട്… ആളാകെ മാറിയിരിക്കുന്നു.. പർദ്ദ ഒന്നും അന്റെ ലിസ്റ്റിൽ ഇല്ലല്ലോ.. പിന്നെ ഇതെന്ത് പറ്റി… ” ( ദിലു )

റൂമിലേക്കു കടന്നു വന്ന ദിലു അല്ലുന്റെ മാറ്റം കണ്ട് അന്തം വിട്ട് നിക്കാണ്…

“അതുപിന്നെ ഞാനെന്റെ കാമുകനെ കാണാൻ പോകാ.. അപ്പൊ പോകാതിരിക്കാൻ ഇയ്യെന്തെങ്കിലും ഏടാകൂടം ഒപ്പികുമല്ലോ.. അന്നത്തെ പോലെ.. സോ .. മുൻകൂട്ടി അങ്ങട്ട് ഇട്ടതാ പർദ്ദ… ”

” ആകിയതാണെന് മനസ്സിലായി.. പക്ഷേ.. എന്തുപറഞ്ഞാലും ഇതിൽ അന്നേ കാണാൻ ഇത്തിരി കോലം ഒക്കെ ഇണ്ട്… ”

അതും പറഞ്ഞവൾ പോയി… അല്ലു കണ്ണാടിയിലേക് നോക്കി.. ദിലു പറഞ്ഞത് ശരിയാ.. കൊള്ളാം.. എന്നത്തേക്കാളും ഭംഗിയുണ്ട്… ആദി ക്ക് ശരിക്കും ഇഷ്ടവും…

അവൾ ഫോൺ എടുത്ത് ആദിക് ഡയൽ ചെയ്തു…

” ഹലോ….ആദി ….എനിക്ക് നിന്നെ ഒന്ന് കാണണം….”

” അതിനെന്താ…. എവിടെയാ വരണ്ടേ….നമ്മടെ ടീമിനേം കൂട്ടിക്കോ….”

” അയ്യോ.. അത് വേണ്ടാ….എനിക്ക് കുറച്ചു ഷോപ്പിംഗ്… ചുമ്മാ ഒന്ന് വാടോ.. ഒരു കൂട്ടിന്… ”

” ഓക്കേ…..എവിടെക്കാ.. ”

” അന്ന് നമ്മൾ കണ്ട മാളില്ലേ.. അൽബൈക്.. അവിടേക്കു വന്നാതി… ”

” ഓക്കേ ബോസ്സ്.. ”

ഇവളുടെ ഒരു കാര്യം . അല്ലെങ്കിലേ ആകെ മൂഡ് പോയിരിക്ക…. ഇമ്മടെ ഹൂറിയുടെ കല്യാണം കഴിനെന്നറിഞ്ഞപ്പോ മനസ്സിനൊരു വിങ്ങൽ… ഓഹ്.. എന്നാലും ഞാനവളെ വല്ലാതെ ഇഷ്ടപ്പെട്ടു പോയിരുന്നു…
എന്തായാലും ഇവിടെ ഇങ്ങനെ ഇരുന്നിട്ട് എന്താ… അവള് വിളിച്ചതല്ലേ.. പോയേക്കാം..

ആദി ബൈക്ക് എടുത്ത് മാളിലേക് വിട്ടു…

ഇതിപ്പോ ഇവളിതെത് ഫ്ലോറിൽ ആണാവോ… വിളിച്ചു നോക്കാം….

” ഹലോ .. അല്ലു.. ഞാനിവിടെ താഴെ ഉണ്ട്.. നീയേത് ഫ്ലോർ ആ… ”

” ഞാൻ 3rd ഫ്ലോർ.. ഇങ് വാ… ”

ആദി ലിഫ്റ്റിൽ മുകളിലെത്തി… അവിടെ എല്ലാം അല്ലു നെ നോക്കി.. ഇവളിതെവിടെ… മാളിൽ നല്ല തിരക്കുണ്ട്… അവൻ ഓരോ സൈഡിൽ ആയി അവളെ നോക്കാൻ തുടങ്ങി…

ഇതേ സമയം..

താഴേന്നു ലിഫ്റ്റിൽ വരാൻ ഇത്രയും നേരോ….ഇനി പർദ്ദ ഇട്ടത് കൊണ്ട് ആദിക് മനസ്സിലാവാത്തത് ആണോ… ആദിക് ഒരു സർപ്രൈസ് ആയിക്കോട്ടെച്ച്ട്ടാ പർദ്ദ ആണ് ഇട്ടത് എന്ന് പറയാതിരുന്നത്….

അല്ലു ആദിയെയും വെയിറ്റ് ചെയ്ത് നിക്കുമ്പോൾ ആണ് അവൾ താഴേക്കു ശ്രദ്ധിച്ചത്.. അവളുടെ അടുത് ഒരു കൊച്ചു കൂട്ടി പന്തുമായി നിൽക്കുകയാണ്… അവന്റെ പന്ത് ഉരുണ്ട് അല്ലുന്റെ അടുത്ക്ക് വന്നപ്പോൾ അതെടുക്കാൻ വന്നതാണ്… കാണാൻ ഭയങ്കര ക്യൂട്ട് ആയിട്ടുള്ള ആ കുട്ടിയെ കണ്ടപ്പോൾ അല്ലുനെന്തോ ഇഷ്ട്ടം തോന്നി.. അവളാ കുട്ടിയെ എടുത്തു..

” എന്താ വാവേടെ പേര്.. പേര് പറ.. ഇത്തയുടെ അടുത് പേര് പറയില്ലേ.. പറ ഡാ വാവേ… ”

അല്ലു അവനെ കൊഞ്ചി ച്ചു കൊണ്ട് നിന്നു… അവൻ ചില്ലറക്കാരൻ അല്ലാ.. അവളുടെ ഹിജാബ് മ്മേ കളിച് അവൾ കയറ്റി വെച്ച ഹിജാബ് അവൻ താത്തി…

” ഡാ കള്ളാ… വികൃതി കുട്ടി ആണല്ലേ… ”

അപ്പഴേക്കും അവന്റെ ഉപ്പ അങ്ങോട്ട് വന്നു… ഒരു ചെറുപ്പക്കാരൻ..

” അല്ലാ.. ജുനുമോൻ ഇവിടെ നിക്കാണോ.. ആരാന്ന് വെച്ചിട്ടാ ഇത്‌… ”

” ഹഹഹ..ആളൊരു വികൃതി ആണല്ലേ… ”

” അതെ.. കണ്ണ് തെറ്റിയാൽ ഇത്പോലെ പൊയ്കളയും.. ”

അവൾ കുട്ടിയെ അയാൾക് കൊടുത്തു…

” ഇത്താടെ അടുത് ബായ് പറഞ്ഞേ… അയ്.. കൈ വായയിൽ ഇടല്ലേ.. ബായ് പറ… ”

അവളവന്റെ കവിൾ പിടിച്ചു വലിച്ചു….

” വികൃതി കുട്ടി.. ബായ് പറയില്ല… ”

ആദി ഇപ്പഴും അല്ലുനെ നോക്കിമ് കൊണ്ടിരിക്കാണ്… അപ്പഴാണ് അവനീ കാഴ്ച കാണുന്നത്….

യാ അല്ലാഹ്.. ഇന്റെ ഹൂറി.. അവളെ കണ്ടതും അവന്റെ കണ്ണ് പ്രകാശിച്ചു.. പക്ഷേ കൂടെ ഉള്ളവരെ കണ്ട് അവൻ നിരാശനായി…

അല്ലു പറഞ്ഞത് ശരിയാ…. അവളുടെ കല്യാണം കഴിഞ്ഞിരിക്കുന്നു…കൂടെ ഉള്ളത് ഭർത്താവായിരിക്കും . പക്ഷേ.. ഒരു കൊച്ചുള്ള കാര്യം അല്ലു പറഞ്ഞില്ലല്ലോ… എന്നാലും വല്ലാത്തൊരു ചെയ്തായി പോയി.. ഈ ഗതി ആർക്കും ഉണ്ടാവരുത്…. നല്ല ഭംഗിയുള്ള കൊച്ച്.. എനിക്ക് ജനിക്കാതെ പോയ മകൻ… ആഹ്…..അയാൾ എത്ര ഹാപ്പി ആണ്.. എന്റെ ലൈഫ് ലേക്ക് അവൾ കടന്നു വന്നിരുന്നെങ്കിൽ എന്റെ ജീവിതം എത്ര ഹാപ്പി ആയേനെ…

ആദി ഓരോന്ന് ആലോചിച്ചു നിന്നപ്പഴേക്കും അവരൊക്കെ അവിടുന്ന് പോയിരുന്നു…

ഹേ.. പോയോ… ആദി അല്ലുന്റെ കാര്യം മറന്നു അവരെവിടെയെന്ന് തിരയാൻ തുടങ്ങി…

അപ്പഴാണ് ആദി അയാളെ മെഹർ ഫാഷൻ സ്റ്റോർ എന്ന ലേഡീസ് ഷോപ്പിൽ കണ്ടത്..

അപ്പൊ അവരവിടെ കാണും… ആദി അതിനകത്തേക് പോയി..

അല്ലു അയാളുടെ കൂടെ അവരുടെ ഭാര്യയെ പരിചയപ്പെടാൻ പോയതാണ്… ശേഷം അവര് അവരുടെ പാട്ടിനു പോയപ്പോ അല്ലു ആദിക് മെസ്സേജ് ഇട്ടു.. അവനെവിടെ നോക്കുന്നു… അപ്പഴാണ് അല്ലു ആദി ദൂരെ നിക്കുന്നത് കണ്ടത്… അവനാരയോ തിരയുന്ന പോലെ… ആഹാ.. ആള് ഇതിനകത് തന്നെ ഉണ്ടോ… നല്ല കാര്യം.. എന്നെ ആവും നോക്കുന്നത്…

അയാളെ ഇതിനകത് കണ്ടതാണല്ലോ .. ഇപ്പൊ അവരെവിടെ…..പൊയ്ക്കാണോ… അല്ലങ്കിൽ തന്നെ അന്യന്റെ ഭാര്യയെ നീയെന്തിനാ ആദി തിരയുന്നത്.. എന്നാലും അങ്ങനെ അല്ലല്ലോ.. ഞാനാദ്യമായി സ്നേഹിച്ച പെണ്ണല്ലേ.. ഓൾടെ മുഖം ഒന്ന് കാണാൻ നിക്കും പൂതി ഉണ്ടകുലേ… അവിടെ ഒക്കെ ഒന്ന് നോക്കാം..

ഷോ..ഈ ആദി.. എന്നെ നെട്ടോട്ടം ഓടിക്കോലോ…പെട്ടെന്നാണല്ലോ വാനിഷ് ആകുന്നത് . ഫോൺ ചെയ്യാം… അല്ലു ഫോൺ എടുത്തു ആദിക് വിളിച്ചു…

ഫോൺ അടിക്കുന്നത് നോക്കിയപ്പോ അല്ലു.. ഓഹ്.. ഇവളെക്കൊണ്ട്.. ഞാൻ ഇവിടെ സീരിയസ് ആയിട്ടൊരു കാര്യം നോക്കിമ് കൊണ്ടിരിക്കുമ്പഴാ…..അവനാ കാൾ എടുത്തില്ല…

ഓഹ്.. ഈ ആദി എന്താ കാൾ എടുക്കാത്തത്…. വല്ലാത്തൊരു കഷ്ടം തന്നെ… ഈ വലിയ ഷോപ്പിൽ ഞാനപ്പോ ആദിയെ കണ്ടുപിടിക്കാനാ…

ആദി വീണ്ടും തിരച്ചിൽ തുടങ്ങി… അല്ലുവും…

പെട്ടന്ന് രണ്ടാളും പരസ്പരം കൂട്ടി മുട്ടി ഞെട്ടി തിരിഞ്ഞു പരസ്പരം നോക്കിയതും ബാലൻസ് കിട്ടാതെ അല്ലുവിനെയും കൊണ്ട് ആദി നിലത്തേക് വീണു.. ഇപ്പോൾ അല്ലുവിനെ മുകളിലായിട്ടാണ് ആദി കിടക്കുന്നത്..

ആദി അവളുടെ കണ്ണുകളിലേക്കാണ് നോക്കുന്നത്.. അതെ..തന്റെ ഹൂറി… അവളെ ഇത്ര അടുത് കാണുന്നത് ആദ്യമായിട്ടാണ്… ഒരുപാട് പരിചയമുള്ള കണ്ണുകൾ.. അവനപ്പഴാണ് അത് മനസ്സിലായത്… വേണ്ട ആദി.. ഇങ്ങനെ നോക്കി പൂതിപെട്ടിട്ട് ഒരു കാര്യവും ഇല്ലാ.. അവൾ വേറൊരുത്തന്റെ ഭാര്യയാണ്…

പെട്ടന്ന് ആദി എന്റെ മേത്തക് മറിഞ്ഞു വീണപ്പോ ഞാനൊന്ന് ഞെട്ടി… അവനെന്താ എന്നെ ഇങ്ങനെത്തന്നെ നോക്കുന്നത്…. ആദ്യമായി കാണുന്ന പോലെ.. ഇനി ഞാനാണെന്ന് പിടികിട്ടിയിട്ടില്ലേ… പർദ്ദ ഇട്ടിട്ട് ചിലപ്പോ മനസ്സിലായികാനില്ല…

പെട്ടന്ന് അവൻ എന്തോ ചിന്തിച്ചു അവിടെ നിന്ന് എണീറ്റു.. ഞാനും എങ്ങനൊക്കെയോ എണീറ്റു..

” സോറി.. ഞാനറിയാതെ… ”

അല്ലുന് അപ്പൊ ചിരിയാണ് വന്നത്…

” എന്നെ മനസ്സിലായില്ലേ… ”

“ഹേ..നല്ല കേട്ടു പരിചയം ഉള്ള ശബ്ദം.. പക്ഷേ .. അങ്ങോട്ട് മാമസ്സിലാവിന്നില്ല… ”

” എന്റെ ആദി.. ഇത്‌ ഞാനാ… ”

അതും പറഞ്ഞു അല്ലു ഹിജാബ് പൊക്കി… പർദ്ദക്കുള്ളിൽ അല്ലുവിനെ കണ്ട് ആദി ശരിക്കും ഞെട്ടി.. അവനൊരിക്കലും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല… അവൻ ഒന്നും മിണ്ടാൻ കഴിയാതെ ഒരുനിമിഷം തരിച്ചു നിന്നു പോയി…

യാ അല്ലാഹ്.. ഞാനിത്രയും കാലം സ്നേഹിച്ചത് അല്ലുവിനെ ആയിരുന്നോ… എന്റെ ഹൂറി .. എന്റെ മൊഞ്ചത്തി അല്ലു ആയിരുന്നോ…. എന്ത്കൊണ്ട് എനികിത് നേരത്തെ മനസ്സിലായില്ല….

അവനോരോ കാര്യങ്ങളും ആലോചിക്കാൻ തുടങ്ങി… ഹാഷിയുടെ വീട്ടിൽ വെച് ആദ്യമായി കണ്ടു.. ഷാനയുടെ ഫ്രണ്ട് എന്നല്ലേ പറഞ്ഞത്….അപ്പൊ അല്ലു ആയിരുന്നത്.. പിന്നീട് കോളേജ് ലേക് പോകുന്ന വഴിയിലും ശേഷം മാളിൽ വെച്ചും.. മാളിൽ വെച് അല്ലുനയും കണ്ടിരുന്നു….
എവിടെയും ഞാൻ മുഖം കണ്ടിട്ടും ഇല്ലാ..അല്ലാഹ്.. എന്റെ പെണ്ണ് അല്ലു ആയിരുന്നോ….ആദിക് സന്തോഷം സഹിക്കാൻ കഴിഞ്ഞില്ല….പക്ഷേ അവളെകുറിച്ചന്യോഷിച്ചോ ചോധിച്ചപ്പോൾ അല്ലു എന്തിനാണ് കള്ളം പറഞ്ഞത്.. ഇനി അവൾക്കും എന്നോട് ഇഷ്ട്ടം കാണോ …ഞാൻ മറ്റൊരു പെണ്ണിനെ സ്നേഹിക്കുന്നുണ്ട് എന്നറിഞ്ഞപ്പോ അവൾ അവളെ ഒഴിവാക്കാൻ നുണ പറഞ്ഞതാവോ.. എപ്പോഴൊക്കെയോ അവളുടെ പെരുമാറ്റത്തിൽ അങ്ങനെ തോന്നിയിട്ടും ഉണ്ട് .. അല്ലുന്റടുത് പറഞ്ഞാലോ.. ഞാൻ തേടിയ ഹൂറി അവൾ തന്നെയാണെന്ന് .. അവളെ എനിക്ക് പെരുത്തു ഇഷ്ടമാണെന്ന്.. പറഞ്ഞാലോ..എന്താണ് നിങ്ങടെ അഭിപ്രായം…??

അങ്ങനെ ആദിക് തന്റെ ഹൂറിയെ കിട്ടി.. സംഗതി ഹാപ്പി.. എല്ലാരും ഹാപ്പി.. . പക്ഷേ ഹാപ്പി ആകാൻ വരട്ടെ.. അല്ലുവിന്റെ ഈ സന്തോഷം അവൾ വീട്ടിൽ എത്തും വരെ ഒള്ളു…. ഒരു കാര്യം ഞാൻ പറയാം…ഇവടെ പൂത്തുലയുന്ന പ്രണയം നൊടി നേരം കൊണ്ട് ഇല്ലാതാവാൻ അത് മതി…

💕💕💕

“ഹേയ്… ആദി എന്താ താൻ ഇങ്ങനെ അലോയ്ക്കുന്നെ… ”

അല്ലങ്കിൽ വേണ്ടാ.. അവളെ ഒന്ന് വട്ടം കറക്കിയിട്ട് പതിയെ പറയാ…

” ഏയ്യ്.. ഒന്നുല… നീ പർദ്ദയിൽ നല്ല ലുക്ക് ആയിട്ടുണ്ട് എന്നാലോയ്ക്കായിരുന്നു….ശരിക്കും നല്ല ഭംഗിയുണ്ട് ട്ടാ. പെട്ടന്ന് കണ്ടപ്പോ ഞാൻ വേറെ ആരോ ആണെന്ന് വിചാരിച്ചു ….”

യോ !!ആദിക് ഇഷ്ട്ടായി… എനിക്ക് വയ്യാ….. അവൾ സന്തോഷം ഒക്കെ അകത്തു അടക്കി വെച്

” ഓഹോ..അല്ലാ.. നീയെന്താ ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്… ”

അതെനിക്കറിയണ്ടേ പെണ്ണേ ഞാൻ തേടുന്നത് നിന്നെയാണെന്ന്.. എങ്കിൽ എപ്പോ എടുത്തെന്നു ചോദിക്കാനുണ്ടോ..

” അത് പിന്നെ ഞാൻ…നിന്നെ നോക്കായിരുന്നു..ഫോൺ ശ്രദ്ധിച്ചില്ല…അതാ . ”

” ആയ്കോട്ടെ…. എന്നാ വാ….എനിക്ക് ഡ്രെസ്സൊക്കെ ഒന്ന് സെലക്ട് ചെയ്ത് താ… ”

ഞാൻ അവളെ അനുഗമിച്ചു…..ഡ്രെസ്സൊക്കെ പർച്ചേസ് ചെയ്യുമ്പഴും എന്റെ കണ്ണവളുടെ മുഖത്തായിരുന്നു.. ആ മുഖത്തു നിന്ന് കണ്ണെടുക്കാനേ തോന്നുന്നില്ല….ഡ്രസ്സ് സെലെക്ഷൻ ഒക്കെ കഴിഞ് ഞങ്ങൾ ഐസ് ക്രീം മേടിച്ചു സിറ്റിംഗ് പ്ലേസിലിൽ വന്നിരുന്നു….

അവളാസ്വാദ്ധിച്ച് ഐസ് ക്രീം നുണഞ്ഞു കൊണ്ടിരിക്കുകയാണ്….അപ്പഴാണ് എനിക്ക് ആ braclet ന്റെ കാര്യം ഓര്മ വന്നത്…..ഞാനത് എന്റെ പോക്കറ്റിൽ നിന്ന് പുറത്തെടുത്തു…. അത് കണ്ടതും അല്ലു

” ഹേയ്.. ഇത്‌ നിനക്കു എവിടുന്ന് കിട്ടി.. ഇതെന്റെ ആണ്… എവിടെയോ മിസ്സായതാ… ”

റബ്ബേ..അപ്പഴേ എനികിതന്തേ ഇവളെ കാണിക്കാൻ തോന്നാനത്…എന്നാലും കുഴപ്പല്ല.. എനിക്ക് എന്റെ ഹൂറിയെ കിട്ടിയല്ലോ… അന്ന് ആദ്യമായി റെയിൽ വേ സ്റ്റേഷനിൽ വെച് കണ്ടപ്പോ പോലും ഒരിക്കലും വിചാരിച്ചതല്ല നീ എനിക്കുള്ളതാണെന്ന്…..എല്ലാം പടച്ചോന്റെ വിധി…

അല്ലു ആ braclet വാങ്ങി.. ഞാനത് അവളുടെ കയ്യിൽ കെട്ടി കൊടുത്തു…

ഇനി അവൾക് എന്നോട് തിരിച്ചു സ്നേഹമുണ്ടോ അറിയണം.. വഴിയുണ്ട്..

” അല്ലു.. നിന്റടുത് പറയാൻ ഇരിക്കായിരുന്നു.. ”

“എന്താ ആദി.. പറ… ”

” ഇന്ന് ഞാനെന്റെ മൊഞ്ചത്തിനെ കണ്ടു… ”

അപ്പൊ തന്നെ കഴിച്ച ഐസ് ക്രീം തരിപ്പിപോയി അവൾ ചുമക്കാൻ തുടങ്ങി…

” അല്ലു.. കുഴപ്പൊന്നുല്ലല്ലോ… ”

” ഏയ്…എങ്ങനെ… എവിടെ വെച്ചാ കണ്ടേ… സംസാരിച്ചോ..അവളെന്താ പറഞ്ഞത് … ഞാൻ നിന്റെ അടുത് പറഞ്ഞതല്ലേ അവൾ നിനക്കു പറ്റില്ലാന്ന്… പിന്നെന്തിനാ നീയവളുടെ പുറകെ പോകുന്നത്.. നിനക്കു എന്നെ വിശ്വാസം ഇല്ലേ…. ”

” അല്ലു.. കൂൾ ഡൌൺ.. ഞാൻ പറഞ്ഞു തുടങ്ങിയതല്ലേ ഒള്ളു.. അപ്പഴേക്കും നീയെന്തിനാ ഈ ചൂടാവുന്നെ… ”

” ചൂടായതല്ല ആദി ….ഞാൻ.. നീ പറ.. കണ്ടിട്ട്… ”

റബ്ബേ.. കല്യാണം കഴിഞ്ഞു എന്നൊക്കെ വെറുതെ തട്ടി വിട്ടതാ.. അവളെ ഞാൻ കണ്ടിട്ട് പോലും ഇല്ലാ… ഞാൻ നുണയാണ് പറഞ്ഞത് എന്ന് ആദിക് മനസ്സിലായിക്കാണും മിക്കവാറും…

” കണ്ടിട്ട്.. ഫുൾ ധൈര്യം സംഭരിച്ചു ചെന്ന് സംസാരിച്ചു….”

” എന്താ സംസാരിച്ചേ…. ”

“നിനകെന്താടി ഒരു വെപ്രാളം… ”

” അതുപിന്നെ.. ക്യൂരിയോസിറ്റി…. ”

” ഞാൻ പറഞ്ഞു പല സ്ഥലത്തു വെച് കണ്ടിട്ടുണ്ട്… എങ്ങനെ പറയും അറിയില്ലാ… അതിന് മുൻപ് ഒരു കാര്യം.. കല്യാണം കഴിഞ്ഞതാണോ… ”

” അപ്പൊ അവൾ എന്ത് പറഞ്ഞു…. ”

” എന്ത് പറഞ്ഞു കാണും.. നീ പറ… ”

എന്ത് പറയാൻ… ഇല്ലാനല്ലേ പറയൊള്ളു.. ഓഹ്… ഇന്നിങ്ങനെ ഒരു കൂടിക്കാഴ്ച വെച്ചോണ്ടല്ലേ ആദി ഓളെ കണ്ടത്…ഹും…

” എനിക്കെങ്ങനെ അറിയാ… നീ തന്നെ പറ… ”

” അപ്പൊ നീയെല്ലേ അവളുടെ കല്യാണം കഴിഞ്ഞെന്ന്… ”

എനിക്ക് എന്താ പറയേണ്ടത് എന്നറിയില്ലായിരുന്നു..ഓരോ ഭാവങ്ങൾ എന്റെ മുഖത്തു മിന്നി മറഞ്ഞു…

” ആ.. അതെ… ”

” അപ്പോ അവളും അതെന്നല്ലേ പറയൊള്ളു.. അവളുടെ കല്യണം കഴിഞ്ഞതാണെന് പറഞ്ഞു.. ”

ഏ !! ഇതെങ്ങനെ സംഭവിച്ചു ….എന്തായാലും പൊളിച്ചു .. അല്ലങ്കിൽ ഞാൻ എന്തിന് കള്ളം പറഞ്ഞുനാവും അടുത്തത്…. ചക്കട്ടപ്പോ മുയല് ചത്തു.. അത്ര കരുതിയാ മതി അല്ലു…

” ഹിഹി.. ഞാൻ പറഞ്ഞില്ലേ.. എന്നിട്ട്… ”

” എന്നിട്ടെന്താ.. ഞാൻ അവിടുന്നു അങ്ങട്ട് സ്കൂട്ടായി…അത്രതന്നെ…. ”

പടച്ചോൻ എന്റെ കൂടെയാണ് ആദി….എനിക്ക് നിന്നെ ഇഷ്ടമാണെന്നു പടച്ചോൻ ആറിയാം..അത്കൊണ്ട് റബ്ബ് തന്നെ എന്റെ റൂട്ട് ക്ലിയർ ആകിയതാ…

എടി പെണ്ണേ…..നിന്റെ പരവേശവും ദേഷ്യവുമൊക്കെ കണ്ടാൽ അറിയാ നിനക്കുമ് എന്നോട് ഇഷ്ടമാണെന്ന്.. നിന്നെ ഞാൻ സ്വന്തമാകും….നീ എന്റെയാ.. എന്റെ മാത്രം…

പിന്നെ അവർ കുറച്ചു നേരം കൂടി കറങ്ങി രാത്രിയാണ് അല്ലു വീട്ടിൽ എത്തിയത്…

വീട്ടിൽ എത്തിയതും പുറത്തൊന്നും ലൈറ്റ് ഇട്ടിട്ടുണ്ടായിരുന്നില്ല.. ഇതെന്ത് പറ്റി.. ഇങ്ങനെ പതിവില്ലാത്തത് ആണല്ലോ… ഞാൻ സിറ്റ് ഔട്ടിൽ ചെന്ന് ലൈറ്റ് ഇട്ടു..ഡോർ തുറന്ന് കിടപ്പായിരുന്നു…

” ഉമ്മാ… ദിലു… എല്ലാരും എവിടെ… ”

പിന്നെ അകത്തു കയറി ഫോൺ ലൈറ്റിൽ തപ്പിപിടിച്ചു ലൈറ്റ് ഇട്ടു… അപ്പഴാണ് ഞാൻ ശരിക്കും അന്തം വിട്ടത്…അവിടെയെല്ലാം ആകെ അലങ്കോലമായിരുന്നു.. ടീവി നിലത്തു പൊട്ടികിടക്കുന്നു.. കസേരയും ഷോകേസ് ലെ സാധങ്ങളുമെല്ലാം നിലത്തു അവിടെ ഇവിടെയായി കിടക്കുന്നു….

എന്താണ് ഇവിടെ സംഭവിച്ചത്… ഒന്നും മനസ്സിലാവുന്നില്ലല്ലോ….എല്ലാരും എവിടെ… ആരാണ് ഇവിടെ ഈ കോലത്തിലാക്കിയത്…. എന്റെ മനസ്സിൽ ഭയം കൂടി കൂടി വന്നു…

ഞാൻ റാശിയുടെ ഫോൺലേക് വിളിക്കാൻ നിന്നതും എനിക്കൊരു കാൾ വന്നു.. നോക്കിയപ്പോ ആസിഫ്ക്ക… ഞാൻ വേഗം കാൾ എടുത്തു…

” ഞാൻ നിന്നെ എത്ര നേരായി വിളിക്കുന്നുന്ന് അറിയോ… ”

” അത് ചിലപ്പോൾ റേഞ്ച് കിട്ടാത്തത് കൊണ്ടാവും… ഇവിടെ വീട്ടിൽ ആരും ഇല്ലാ.. എന്താ സംഭവിച്ചത്… ”

” ഒക്കെ പറയാം .. നീ വേഗം സിറ്റി ഹോസ്പിറ്റലിലേക് വാ.. ”

ഞാൻ സ്കൂട്ടിയുമെടുത്ത് വേഗം ഹോസ്പിറ്റലിലേക് വിട്ടു..

💕💕💕

ആദി ഒരേ ചിന്തയിലാണ്.. വേറെ ആരെ കുറിച്ചാ.. നമ്മടെ അല്ലുനെ കുറിച്ച് തന്നെ…

എന്റെ പെണ്ണേ….എനിക്കിവിടെ ഇരിക്കപ്പൊറുതി ഇല്ലാട്ടോ..അല്ലുനോടുള്ള എന്റെ ഇഷ്ട്ടം എത്രയും പെട്ടന്ന് തുറന്ന് പറയണം.. അല്ലങ്കിൽ ഞാൻ വീർപ്പുമുട്ടി ചാവും..

നാളെ എല്ലാരോടും കൂടി town ന്ന് തൊട്ടടുത്തുള്ള ഗ്രൗണ്ടിലെ ഒഴിഞ്ഞ മാവിൻ ചോട്ടിൽ വരാൻ പറയാ.. എല്ലാരുടെയും മുമ്പിൽ വെച് അല്ലുനെ പ്രൊപ്പോസ് ചെയ്യാ.. അത് പൊളിക്കും… കൂട്ടത്തിൽ ഒരു ബൊക്ക കൂടി വാങ്ങണം…. ഫായി ഓരോന്ന് കണക്ക് കൂട്ടി… അപ്പൊ തന്നെ ഗ്രൂപ്പിൽ സ്ഥലവും ടൈം ഉം മെസ്സേജ് ഇട്ടു…..ഇപ്പൊ ആരുടെ അടുത്തും പറയണ്ട.. എല്ലാര്ക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ.. നാളെ നേരിൽ കാണുമ്പോ പറയാ..

നാളെത്തെ കാര്യങ്ങൾ ആലോചിച് രാത്രി അവന്ന് ഉറക്കമേ വന്നില്ല……

പാവം.. ഫായി.. പിന്നിൽ നടക്കുന്ന ഈ കളിയൊന്നും അറിയുന്നില്ലല്ലോ…

💕💕💕

അല്ലു ഹോസ്പിറ്റലിൽ എത്തി ആസിഫ് നെ വിളിച്ചു.. അവൻ പറഞ്ഞ റൂമിൽ എത്തിയപ്പോ അവിടെ എല്ലാരും ഉണ്ടായിരുന്നു.. പക്ഷേ .. അവിടുത്തെ അവസ്ഥ കണ്ടു അവളുടെ നെഞ്ച് തകർന്നു…

ഉപ്പാന്റെ നെറ്റിയിലും കൈക്കും ഒരു കെട്ടുണ്ടായിരുന്നു.. റാഷിക്കും ആസിഫിക്കാകുമൊക്കെ കാര്യമായ പരിക്കുകൾ ഉണ്ട്…. ഞാൻ ഓടിച്ചെന്നു ഉപ്പാനെ കെട്ടി പിടിച്ചു…

” ഉപ്പാ… എന്താ പറ്റിയെ.. പറ.. ആരാ ഇത്‌ ചെയ്തത്..പറ ഉപ്പാ….”

ഉപ്പ ഒന്നും പറഞ്ഞില്ല…

” ആരെങ്കിലും ഒന്ന് പറഞ്ഞു താ…. എന്താ ആരും ഒന്നും മിണ്ടാത്തത്… ”

റാഷി മറുപടി പറയാൻ നിന്നതും ഉമ്മാ വേണ്ടാ എന്ന് ആംഗ്യം കാണിച്ചു…

” ഉമ്മാ.. ഇവളെല്ലാം അറിയണം.. എന്തിനാണ് എല്ലാം മറച്ചുവെക്കുന്നത്…നീ കൂടെ കൊണ്ട് നടക്കുന്ന ഒരുത്തൻ ഇല്ലേ ഫായി.. അവൻ പറഞ്ഞിട്ടാ നമ്മടെ വീട്ടിൽ ഗുണ്ടകൾ വന്ന് ആക്രമിച്ചത്… ഇനിയും നിനക്കു മതിയായില്ലേ… ”

എനിക്ക് അത് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…”

“റാഷിക് തെറ്റിയതാവും.. ആദി ഒരിക്കലും അങ്ങനെ ചെയ്യില്ല… ”

” നീയവനെ ന്യായീകരിക്കാണോ…എന്നെയാണോ അവനെയാണോ നിനക്കു വിശ്വാസം . ”

റാഷി അവളുടെ മെക്കട്ട് കയറാൻ നിന്നതും ആസിഫ് പിടിച്ചു മാറ്റി… അവൻ അല്ലുനെയും വിളിച്ചു കൊണ്ട് പുറത്തേക് പോയി..

” ആസിഫ്ക്കാ… റാഷി എന്തൊക്കെയാ ഈ പറേണെ.. എനിക്കൊന്നും മനസ്സിലാവുന്നില്ല… ഫായിക് ഒരിക്കലും അങ്ങനെ ചെയ്യാൻ കഴിയില്ല… ”

ആസിഫ് അവളോട് കുറെ കാര്യങ്ങൾ സംസാരിച്ചു.. ആസിഫ് പറഞ്ഞ കാര്യങ്ങൾ കേട്ട് അവൾ ഞെട്ടി തരിച്ചു പോയി…മനസ്സിൽ അത്രയേറെ ഇഷ്ടപെട്ട ആദിയോട് ആ ഒരു നിമിഷം അവൾക് വെറുപ്പും ദേഷ്യവും തോന്നി…എന്ത് ചെയ്യണമെന്നറിയാതെ അവൾ പൊട്ടിക്കരഞ്ഞു….

എന്നാലും ആദി….നിന്നിൽ നിന്ന് ഞാൻ ഇതൊരിക്കലും പ്രതീക്ഷിച്ചില്ല….യാ അല്ലാഹ്…..ഇത്രയും ക്രൂരനായ ഒരാളെ ആണല്ലോ ഞാൻ സ്നേഹിച്ചത്… അവന്റെ ഒപ്പമാണല്ലോ ഞാൻ ജീവിക്കണമെന്ന് ആഗ്രഹിച്ചത്…ആസിഫ്ക്കാ.. ഒരുപാവം ആണ്.. ഇപ്പഴാണ് ഞാൻ അത് തിരിച്ചറിഞ്ഞത്….അവൻ .. അവനാണ് നീചൻ…

അവൾ ഓരോന്ന് പറഞ്ഞു കരഞ്ഞു.. ആസിഫ് അവളുടെ അടുത്തിരുന്നു അവളെ ആശ്വസിപ്പിച്ചു… അവന്റെ തോളിൽ ചാഞ്ഞു കൊണ്ട് അവൾ തേങ്ങി..

ഫോണിൽ നിർത്തതായുള്ള മെസ്സേജ് സൗണ്ട് കേട്ട് അല്ലു അതെടുത്തു നോക്കി.. നാളെത്തെ പ്ലാനിനെ കുറിച്ചുള്ള ആദിയുടെ മെസേജ് ആയിരുന്നു…

അവൾ മനസ്സിൽ പലതും കണക്കു കൂട്ടി….

ഇതെല്ലം കണ്ട് ആസിഫിന്റെ ഉള്ളിൽ അവൻ പൊട്ടിച്ചിരിക്കുകയായിരുന്നു….അവൻ വിചാരിച്ചപോലെ എല്ലാം നടന്നല്ലോ…

💕💕💕

” ഉമ്മാ.. ഇപ്പഴെങ്കിലും നിങ്ങൾക് മനസ്സിലായില്ലേ ആസിഫ് പാവമാണെന്ന്.. അവൻ അത്രയും അപമാനിക്കപ്പെട്ടാണ് നമ്മടെ വീട്ടീന്ന് അന്ന് ഇറങ്ങിപ്പോയത്….ആ കാര്യത്തിൽ അവൻ നിരപരാധിയാണ്..അതിന്റെയും പിന്നിൽ ഈ പറഞ്ഞ ഫായി ആണ്… എന്നിട്ടും ഇന്നെല്ലാം മറന്ന് ഈ നേരം വരെ നമ്മടെ കൂടെ നിന്ന് സഹായിച്ചത് ആസിഫ് ആണ് .. കൂട്ടത്തിൽ കുറെ തല്ലും വാങ്ങി കൂട്ടി.. ഇനിയെങ്കിലും അല്ലുനെ അവന്ന് കൊടുത്തൂടെ…. ”

” റാഷി… കാര്യങ്ങൾ ഒക്കെ ശരിയായിരിക്കാം..അവൻ നമ്മളെ സഹായിച്ചു.. നല്ലത് തന്നെ.. അതിന് ഒരുപാട് കടപ്പാടും അവനോട് ഉണ്ട്.. എന്ന് കരുതി അല്ലുനെ അവന്ന് കൊടുക്കുന്നതിൽ എനിക്ക് എന്തോ താല്പര്യമില്ല… ഇനിയും നീ ഈ കാര്യം പറഞ്ഞു കൊണ്ട് എന്റെ അടുത് വരണ്ടാ… എന്റെയും ഉപ്പന്റെയും തീരുമാനം ഇതാണ്.. ”

ഇതെല്ലം ഒളിച്ചു കേട്ട ആസിഫ് പല്ലിറുമ്പി…. തള്ളക്കു ഇത്‌ കൊണ്ടൊന്നും മനസ്സ് മാറിയില്ല.. ഹ്മ്മ്മ്മ് …….കാണിച്ചു തരാ ഈ ആസിഫ് ആരാണെന്ന് ……

💕💕💕

രാവിലെ ഫാദി നേരത്തെ എണീറ്റു….പറഞ്ഞ സമയത്തിന് അരമണിക്കൂർ മുൻപ് തന്നെ അവിടെ ഹാജർ… കൂടെ ഒരു അടിപൊളി റെഡ് റോസ് ബൊക്ക വാങ്ങാനും അവൻ മറന്നിട്ടില്ല…

ഓരോരുത്തരായി എത്താൻ തുടങ്ങി.. അവന്റെ കയ്യിലെ ബൊക്ക കണ്ട് എല്ലാര്ക്കും അതിശയമായി.. എന്താണ് കാര്യമെന്നു അവനാണെങ്കിൽ പറയുന്നതും ഇല്ലാ… അവസാനം അല്ലു ഒഴികെ എല്ലാരും എത്തിയപ്പോ ഫായി അത് പറയാൻ തീരുമാനിച്ചു..

” എടാ.. നീ ഇനിയെങ്കിലും പറഞ്ഞില്ലേ. നിന്റെ ബൊക്ക ഒക്കെ വലിച്ചു കീറും കേട്ടല്ലോ.. ( ജെബി )”

” അയ്യോ.. വേണ്ടേ.. ഞാൻ പറയാ….ഞാൻ അല്ലുനെ പ്രൊപ്പോസ് ചെയ്യാൻ പോകാ . ”

അതുകേട്ടപ്പോ എല്ലാരും ഞെട്ടി…

” ഹേ.. അപ്പോ..നിന്റെ പർദ്ദക്കാരി.. അവളെ നീ വിട്ടോ… ” (ഹാഷി )

അവനൊരു കള്ള ചിരി ചിരിച്ചു.. ശേഷം ഇന്നലെ നടന്നതൊക്കെ അവരുടെ അടുത് തുറന്ന് പറഞ്ഞു…

” അത് പൊളിച്ചല്ലോ അളിയാ.. അങ്ങനെ നമ്മടെ ഫായിയുടെ പെണ്ണ് ചുണക്കുട്ടി അല്ലു.. അത് കലക്കി… ”

എല്ലാര്ക്കും ഒരുപാട് സന്തോഷം ആയി…. അവര് എല്ലാരും കൂടി അല്ലു വരുമ്പോ എങ്ങനെ പ്രൊപ്പോസ് ചെയ്യണം.. എന്ത് പറയണം.. അങ്ങനെ എല്ലാം തീരുമാനിച്ചു.. 3-4 വട്ടം റിഹേഴ്സലും കഴിഞ്ഞു….

അവരക്ഷമരായി കാത്തിരിക്കെ അല്ലു ലാൻഡ് അടിച്ചു…

അവളുടെ മുഖത്തു പതിവിലുള്ള സന്തോഷം ഉണ്ടായിരുന്നില്ല…
അവൾ ഫായിയുടെ അടുത്തേക് ആണ് നടന്നുവരുന്നത്..

ഫായി ഭയങ്കര excited ആണ്.. അവൻ പിന്നിലായി ബൊക്ക പിടിച്ചിട്ടുണ്ട്.. ആദ്യം അവളുടെ അടുത് തന്റെ പ്രണയം പറഞ്ഞു ശേഷം മുട്ടുകുത്തി നിന്ന് ബൊക്ക കൊടുക്കാൻ ആയിരുന്നു പ്ലാൻ…

അവൾ അവന്റെ മുമ്പിൽ എത്തിയതും ഫായി അവളെ നോക്കി പുഞ്ചിരിച്ചു….അവൻ എന്തെങ്കിലും ഒന്ന് പറയാൻ തുടങ്ങുന്നതിനു മുൻപ് അവന്റെ കവിളത്തു അവളുടെ കൈ പതിച്ചു…

പെട്ടന്നുള്ള ഒരിക്കലും പ്രതീക്ഷിക്കാത്ത അടിയായത് കൊണ്ടും എന്താണ് ചുറ്റും സംഭവിക്കുന്നത് എന്നതിനെ കുറിച് യാതൊരു വിധ ധാരണയും ഇല്ലാത്തത് കൊണ്ടും ഫായി ശരിക്കും സ്തബന്ധിച്ചു പോയി….

അന്നേരം അവളുടെ കണ്ണുകൾ പ്രതികാര അഗ്നിയാൽ കത്തി ജ്വലിക്കുകയായിരുന്നു…..

തുടരും…..

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.3/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!