Skip to content

കൂടപിറപ്പ്

aksharathalukal story

ഇച്ചായ  ഈ പിള്ളേരെ കൊണ്ട് ഞാൻ മടുതൂട്ടോ.

പണ്ടാരം ഈ ലോക്ക് ഡൗണില്ലായിരുന്നെങ്കിൽ കുറച്ചു ദിവസം വീട്ടിൽ പോയി നില്ക്കായിരുന്നു..

എന്താ ഡോണ നിനക്കു പറ്റിയത്. ?
ഇച്ചായൻ കാണുന്നില്ലേ അവരുടെ വഴക്കിടൽ.

ഇങ്ങനെയുണ്ടോ മക്കൾ.

വളർത്തുഗുണം.

എന്താ മനുഷ്യ നിങ്ങൾ പറഞ്ഞത്. എന്നെ മാത്രം കണ്ടല്ല മക്കൾ വളരുന്നത് നിങ്ങളെയും കണ്ടാണ്.

എന്തു പറഞ്ഞാലും എന്നെ കുറ്റപ്പെടുത്താൻ മാത്രമേ നിങ്ങളുടെ നാവ് പൊന്തു.

ഈ ലോക്ക് ഡൗൺ ഒന്നു കഴിയട്ടെ ഞാൻ കാണിച്ചു തരാം.

ഒരു പത്തു ദിവസം വീട്ടിൽ പോയി നില്ക്കുമ്പോൾ നിങ്ങൾക്കു എൻ്റെ വില മനസ്സിലാകും..

എൻ്റെ പെണ്ണേ ഞാൻ ചുമ്മാ പറഞ്ഞതാണ്.. എനിയ്ക്കറിയില്ലേ നിന്നെ.

ലോക്ക് ഡൗൺ കഴിയുമ്പോൾ നമ്മുക്ക് എല്ലാവർക്കും പോകാം തൻ്റെ വീട്ടിൽ.

എന്നെ പറ്റിയ്ക്കുവാണ്
ലോക്ക് ഡൗൺ കഴിയുമ്പോൾ ഇച്ചാ വാക്കു മാറ്റും.

ഇല്ല പെണ്ണേ നമ്മൾ പോകും.

എന്തിയെ നമ്മുടെ വഴക്കാളികൾ. ഞാനൊന്ന് സംസാരിക്കട്ടെ അവരോട്.

എന്തിനാണ് മക്കളെ നിങ്ങൾ ഏതു നേരവും വഴക്കിടുന്നത് അമ്മയ്ക്കു സങ്കടം വരുന്നത് നിങ്ങൾ കാണുന്നില്ലേ.

അപ്പാ ഈ ഏട്ടൻ എപ്പോഴും എന്നോട് വഴക്കിടും ഇന്ന് എന്താണ് പ്രശ്നം.? ഏട്ടൻ്റെ സൈക്കിളെടുത്ത്
കുറച്ചു നേരം ഈ മുറ്റത്തു കൂടെ ഓടിച്ചു.അത് ഏട്ടന് ഇഷ്ട്ടപ്പെട്ടില്ല അതിന് എന്നെ കുറെ ചീത്ത വിളിച്ചു.

എടി പെണ്ണേ നിനക്കും അപ്പ സൈക്കിൾ വാങ്ങി തന്നിട്ടുണ്ടല്ലോ പിന്നെ എന്തിനാണ് നീ ഏട്ടൻ്റെ സൈക്കിൾ എടുക്കാൻ പോയത്.?

അങ്ങനെ ചോദിയ്ക്കു അപ്പാ.

നീ മിണ്ടരുത്.

നിൻ്റെ പ്രായത്തിൽ എനിയ്ക്കും സൈക്കിൾ ഓടിയ്ക്കാനും സ്വന്തമായി ഒരു സൈക്കിൾ വേണമെന്നും ആഗ്രഹമുണ്ടായിരുന്നു.

പക്ഷേ അഞ്ചാറെണ്ണത്തെ തീറ്റി പോറ്റാൻ അപ്പച്ചനും അമ്മച്ചിയും കഷ്ട്ടപ്പെടുന്നത് കണ്ടപ്പോൾ ചോദിയ്ക്കാൻ മനസ്സു വന്നിട്ടില്ല..

പകരം വീട്ടിലെ പൈപ്പ് വളച്ചു അത് തള്ളി കളിച്ചിട്ടുണ്ട്.

നിനക്കു സൈക്കിൾ വാങ്ങി തന്നപ്പോൾ ഞാൻ വിചാരിച്ചത് നീയും ഇവളും മാറിമാറി ഉപയോഗിക്കുമെന്നാണ്.

പക്ഷേ ഇവൾ എടുക്കുമെന്ന് വിചാരിച്ചു നീ അതിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കിയില്ല.

അതുകൊണ്ടാണ് ഇവൾക്കും പുതിയൊരു സൈക്കിൾ വാങ്ങിയത്.

എനിയ്ക്കും അമ്മയ്ക്കും കിട്ടിയതിനെക്കാൾ നിങ്ങൾക്കു കിട്ടണമെന്ന ആഗ്രഹമുള്ളതു കൊണ്ടാണ്  നിങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു തരുന്നത്.

നിങ്ങൾക്കറിയോ മാമൻ ഇന്നും മരപ്പണിയ്ക്കു പോകാൻ കാരണം നിങ്ങളുടെ അമ്മയാണ് അമ്മയോടുള്ള മാമൻ്റെ സ്നേഹം കരുതൽ എല്ലാമാണ്.

ഡിസ്റ്റിൻഷനോടെയാണ് മാമൻ പത്താം ക്ലാസ്സ് പാസാകുന്നത് ആ സമയത്താണ് അമ്മയുടെ അച്ഛൻ മരിയ്ക്കുന്നത്.ആ സമയം അമ്മ എട്ടാം ക്ലാസ്സിലാണ്

നല്ല മാർക്കോടെ പാസായ മാമൻ പഠിക്കാനല്ല പോയത് കുടുംബം നോക്കാൻ പെങ്ങളെ പഠിപ്പിക്കാൻ പണിക്കിറങ്ങി.

ഗ്രേഡ് സംവിധാനം വരുന്നത് വരെ പത്താം ക്ലാസ്സിലെ മാമൻ്റെ മാർക്കു മറികടക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല.

അമ്മയെ ഡിഗ്രിയും, പീജിയും പഠിപ്പിച്ചു എനിയ്ക്കു വിവാഹം കഴിപ്പിച്ചു തരുമ്പോൾ ചെറുപ്രായത്തിൽ തന്നെ ആ മനുഷ്യൻ അധ്വാന ഭാരത്താൽ വർദ്ധക്യത്തിലേയ്ക്കു കടന്നിരുന്നു.

അമ്മയ്ക്കും മാമനെ ജീവനായിരുന്നു. വിവാഹം കഴിച്ച് ഈ വീട്ടിലേയ്ക്കു വന്ന അമ്മയുടെ മുഖത്ത് സങ്കടമായിരുന്നു മാമനെയും അമ്മയെയും പിരിഞ്ഞതിലുള്ള സങ്കടം.

പക്ഷേ ആ സങ്കടങ്ങൾ എല്ലാം ഉള്ളിലൊതുക്കി അവൾ ഇവിടെ കഴിഞ്ഞു.

കൈ നിറയെ പലഹാരങ്ങളും തുണികളുമായി മാമനും അമ്മാമ്മയും അമ്മയെ കാണാൻ വരുമായിരുന്നു.

ഉണ്ണിക്കുട്ടാ ഈ അപ്പയുടെ കാലം കഴിഞ്ഞാൽ ഇവളെയും അമ്മയെയും നോക്കണ്ടവൻ നീയാണ് ആ നീ ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും വഴക്കിട്ടാൽ എനിയ്ക്കും അമ്മയ്ക്കും ഒരു മന:സമാധാനവും ഉണ്ടാവില്ല.

അപ്പ പറയുന്നത് ഏട്ടന് മനസ്സിലാകുന്നുണ്ടോ?

നീയും മിണ്ടരുത്.

കുഞ്ഞാൻ്റിയേക്കാൾ അഞ്ചു വയസ്സിന് മൂത്തവനാണ് ഞാൻ പക്ഷേ അഞ്ചു വയസ്സിനെക്കാൾ ഒരു അപ്പൻ്റെ ബഹുമാനമാണ് അവൾ എനിയ്ക്കു തരുന്നത്.

എനിയ്ക്കു തരാതെ ഒന്നും ഒറ്റയ്ക്കു കഴിയ്ക്കാൻ അവൾക്കു കഴിയില്ലായിരുന്നു.

ഞാൻ എന്തെങ്കിലും കുസൃതി കാണിച്ച് അപ്പച്ചൻ്റെ കൈയിൽ നിന്ന് അടി വാങ്ങുമ്പോൾ ഞാൻ കരയുന്നതിനെക്കാൾ കരയുന്നത് അവളായിരുന്നു.

ഒരു രണ്ടു ദിവസം അവളില്ലാതെ ഞാൻ അമ്മച്ചിയുടെ വീട്ടിൽ പോയാൽ ഭക്ഷണം കഴിക്കാൻവരെ കുഞ്ഞാൻ്റിയ്ക്കു മടിയായിരുന്നു..

തിരിച്ചു ഞാൻ വീട്ടിൽ ചെല്ലുമ്പോൾ അവൾ തിന്നാതെ മാറ്റിവച്ച പേരയ്ക്ക, മിഠായി എല്ലാം എനിയ്ക്കു സമ്മാനിക്കും.

പക്ഷേ നീയോ നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ നിൻ്റെ കണ്ണ് ഇവൻ്റെ പാത്രത്തിലാണ് നിന്നെക്കാൾ ഇവന് കൂടുതൽ കൊടുത്തോയെന്നുള്ള നോട്ടം.

മക്കളെ ഈ സമയം കഴിഞ്ഞു പോകും ഇന്ന് കൂടുന്ന വഴക്കിനെയോർത്തു നിങ്ങൾ സങ്കടപ്പെടും.

കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ഇവൻ ഒരു ഭർത്താവാകും അപ്പനാകും. നീ ഒരു ഭാര്യയാകും അമ്മയാകും.

ഇപ്പോൾ ഒന്നിച്ചു നിലക്കുന്നപ്പോലെ സംസാരിക്കുന്നപ്പോലെ നിങ്ങൾക്കു പിന്നിട് കഴിയില്ല.

പരസ്പരം കാണാൻ
മനസ്സിന് നിയന്ത്രിക്കാൻ കഴിയുന്നതിലും കൊതിയുണ്ടങ്കിലും സാഹചര്യം അനുവദിയ്ക്കണമെന്നില്ല.

ഇപ്പോൾ നിങ്ങൾക്ക് പരസ്പരം സ്നേഹിയ്ക്കാനും പങ്കുവയ്ക്കാനുമുള്ള സമയമാണ്..

എപ്പോഴങ്കിലും ജീവിതത്തിൽ തളർന്നു പോകുമ്പോൾ എനിയ്ക്കു താങ്ങായി എൻ്റെ ഏട്ടനുണ്ട് എന്നെ കാത്തിരിയ്ക്കാൻ എൻ്റെ അനുജത്തിയുണ്ട് എന്നൊരു തോന്നലുണ്ടാവാൻ പരസ്പരമുള്ള ഈ വഴക്കു നിർത്തി നിങ്ങൾ പരസ്പരം സ്നേഹിയ്ക്കു മക്കളെ ആ കാഴ്ച്ച കാണുമ്പോൾ അപ്പയ്ക്കും അമ്മയ്ക്കും ഉണ്ടാകുന്ന സന്തോഷം പറയാൻ കഴിയുന്നതല്ല.
സ്നേഹം കൊണ്ട് മനസ്സുകൾ പരസ്പരം ഒട്ടിനില്ക്കുമ്പോഴാണ് ‘കൂടപിറപ്പ്’ എന്നത് സത്യമാകുന്നത്.!

Josbin Chikkoos •

4.4/5 - (16 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “കൂടപിറപ്പ്”

Leave a Reply

Don`t copy text!