Skip to content

ഉണ്ണിക്കുട്ടന്റെ കുട

kuda-story

ഉണ്ണിക്കുട്ടന് അച്ഛൻ  ഒരുകുടവാങ്ങിക്കൊടുത്തു.ചന്തമുള്ള ഒരു ചുവന്ന കുട.

കുട കിട്ടിയപ്പോൾ അവൻ നിലത്തൊന്നുമല്ല ,
എന്നു മാത്രമല്ല ,ആ കുട നിലത്തു വയ്ക്കാറുമില്ല .

*അച്ഛൻ തന്നൊരു കുടയാണേ*
*അഴകേറുന്നൊരു കുടയാണേ*
*ആശിച്ചു കിട്ടിയ കുടയാണേ*
*ആരും കൊതിക്കുന്ന കുടയാണേ*

അവൻ കുടനിവർത്തിപ്പിടിച്ച് ഉറക്കെ പാടി.

“ഉണ്ണിക്കുട്ടാ, കുട കേടു വരുത്താതെ സൂക്ഷിച്ചു വച്ചോളൂ .സ്കൂൾ തുറക്കുമ്പോൾ എടുത്താൽ മതി.”

“വേണ്ട വേണ്ട എനിക്ക് ഇപ്പോൾ തന്നെ കുടചൂടി മുറ്റത്ത് പോണം .”

“അതെന്തിനാണ് ഇപ്പോൾ ഒരു കുട?മഴയും ഇല്ല വെയിലുമില്ല.
ഇവിടെ തരൂ ,ഞാൻ സൂക്ഷിച്ചു വയ്ക്കാം.”
അമ്മ കുട വാങ്ങി വയ്ക്കാൻ ശ്രമിച്ചു.

ഉണ്ണിയുണ്ടോ സമ്മതിക്കുന്നു !

“വേണ്ട വേണ്ട ഞാൻ തന്നെ സൂക്ഷിച്ചു വെച്ചോളാം.”

ഏതായാലും ഞാൻ കുടയും കൊണ്ട് ഒന്ന് കറങ്ങിയിട്ട് വരാം.ഉണ്ണി കുടയുമായി പുറത്തേക്കിറങ്ങി

“വേണ്ടയുണ്ണീ ,അത് വെറുതെ ചീത്തയാക്കേണ്ട.”
അമ്മ ആവർത്തിച്ചു പറഞ്ഞു.

ആര് കേൾക്കാൻ !

അമ്മ പറഞ്ഞത് കൂട്ടാക്കാതെ അവൻ ചുവന്ന കുടയും നിവർത്തി മുറ്റത്തിറങ്ങി പാടത്തൂടെ ഒറ്റ നടത്തം .

നടന്ന് നടന്ന് പാടത്തിനു നടുക്ക് എത്തിയപ്പോൾ
അവിടെയതാ  അമ്പലത്തിലെ മണിയൻ കാള മേഞ്ഞു നടക്കുന്നു.

അയ്യയ്യ്യോ പണി പാളി. !
ഉണ്ണി ഭയന്നുപോയി.
കാര്യം, സാധുവാണെങ്കിലും മണിയന് ചുവപ്പ് കണ്ടാൽ കലിയാണത്രേ !

കുടയും ചൂടി വരുന്ന ഉണ്ണിയെ കണ്ട് മണിയൻ ഒന്നു മുക്രയിട്ടു.

ഉണ്ണി പേടിച്ച് അലറിക്കരഞ്ഞുകൊണ്ട് ഓടി.

ഓടിയോടി പാടം കടന്ന് വീട്ടുമുറ്റത്ത് വന്നു നിന്നു.

“അയ്യോ! അമ്മേ കാള എന്നെ കുത്തും ”
അവൻ ഒരു വിധം പറഞ്ഞൊപ്പിച്ചു

“കാളയോ ,എവിടെ കാള?!”

ദേ ,എന്റെ പുറകെയുണ്ട്. അമ്മയുടെ ചോദ്യത്തിന് മറുപടിയായി ഉണ്ണി പറഞ്ഞു.
“ഒന്ന് പോടാ മണ്ടച്ചാരേ.
കാളയുമില്ല പോത്തുമില്ല
ദാ അങ്ങകലെ അനങ്ങാതെ നിന്നുപുല്ലു തിന്നുകയാണ് കാള.”
അയ്യോ എന്റെ കുടയുടെ നിറം കണ്ട്  അത് പുറകേ പാഞ്ഞു വന്നിരുന്നു .
“മണ്ടച്ചാരേ !കാളക്ക് നിറം തിരിച്ചറിയാം എന്ന് പറഞ്ഞത് ആരാണ്?”

അതിനു ചുവപ്പും കറുപ്പും ഒക്കെ ഒരു പോലെയാണ്.”

“ഏതായാലും നീ അപകടം ഒന്നുമില്ലാതെ തിരിച്ചു വന്നല്ലോ .
അതാണ് അമ്മ പറയുന്നത് അനുസരിക്കണം എന്നു പറഞ്ഞത് .വേഗം കുട എടുത്തു വച്ച്
അകത്തു പോയി കുളിച്ചോളൂ .”

ഭാഗ്യം ,കാള വിരണ്ട് പുറകെ കൂടിയില്ല.
എന്ന് മനസ്സിൽ ഓർത്ത് ഉണ്ണി തന്റെ കുട ഭദ്രമായി സൂക്ഷിച്ചുവെച്ചു.
അമ്മ പറഞ്ഞതുപോലെ ഇനി സ്കൂൾ തുറന്നിട്ടേ എടുക്കുന്നുള്ളൂ.

ഹരീഷ് ആർ നമ്പൂതിരിപ്പാട്
കാഞ്ഞിരപ്പള്ളി മന കാക്കൂർ

4.2/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!