✒റിച്ചൂസ്
ഇനി അനസിന്റെ ഊഴമാണ്…എന്താവോ എന്തോ….
ഞാൻ നിക്കുന്നത് നടുക്കാണ്… അനസ് ആദ്യത്തെ ആളെ കൈ തൊട്ടു … അല്ലെന്ന് പറഞ്ഞു അടുത്തയാളുടെ കൈ പിടിച്ചു.. ഞാൻ നാലാമതാണ് … അവരൊന്നും അല്ലാന്നു പറഞ്ഞു എന്റെ അടുക്കൽ എത്തി.. എന്റെ കൈ പിടിച്ചു…. ഒന്നും പറയാതെ അടുത്ത ആളുടെ അടുത്തേക്ക് നീങ്ങി… എനിക്കറിയായിരുന്നു.. അവന് മനസ്സിലാവില്ലാന്ന്.. മനസ്സിനെങ്കിലും ചേർച്ച വേണ്ടേ.. ഇവിടെ വന്നവരൊന്നും ഞങ്ങളെ പോലെ ഉള്ളവർ അല്ലല്ലോ… അനസ് അവസാന ആളുടെ കയ്യും തൊട്ടു…. എന്നിട്ട് മാറി നിന്നു…
“എന്താ അനസേ.. കണ്ട് പിടിച്ചോ… ”
“യെസ്… ”
അനസ് വീണ്ടും റിവേഴ്സ് വന്ന് എന്റെ കൈ പിടിച്ചു….
“ഇതാണ് മ്മടെ കെട്യോൾ… ”
എന്നേ ചേർത്ത് നിർത്തിക്കൊണ്ട് കണ്ണിലെ കെട്ടഴിച്ചു അവന് പറഞ്ഞു… എനിക്കതിശയമായി.. ഇതെങ്ങനെ….
ഞാൻ അമ്പരപ്പോടെ നോക്കുന്നത് കണ്ടു അവന് എന്നേ നോക്കി കണ്ണിറുക്കി.
“എങ്ങനെ മനസ്സിലായി.. പറ …
എങ്ങനെ മനസ്സിലായീന്ന്….
അനസ്.. ഒന്ന് പറയടോ… ”
അനസ് റൂമിലെത്തുന്നത് വരെ ഞാൻ അവന്റെ പിന്നാലെ നടന്നു ചോയ്ച്ചു… ആ ബലാല് ഒന്ന് പറയണ്ടേ …
എന്റെ പെണ്ണ് എത്ര ആൾക്കാരുടെ നടുക്ക് നിന്നാലും എനിക്ക് കണ്ട് പിടിക്കാൻ പറ്റും.. കാരണം എന്റെ മനസ്സ് കൊണ്ട് ഞാൻ അവളോട് അത്രമേൽ അടുത്തിരിക്കുന്നു… ..ഇതുവരെ സ്നേഹത്തോടെ എനിക്ക് ആ കൈ പിടിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും അവളെ സ്പര്ശിക്കുമ്പോ ഒരായിരം ജന്മം ഞങ്ങൾ ബന്ധമുള്ളപോലെ അനുഭവപ്പെടാറുണ്ട്…അവളുടെ അടുത്ത് നിക്കുമ്പോ ഹൃദയം വല്ലാതെ ഇടിക്കും……പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു പ്രതേക അനുപൂതി.. ഇതൊക്കെ അവളോട് പറഞ്ഞാ വല്ലോം തലേ കയറോ…. കടിച്ചു കീറാൻ വരും.. എന്നാണാവോ അവളുടെ ഹൃദയത്തിൽ ഒരു സ്ഥാനം കിട്ടാ…. ആഹ്..
“താൻ എന്താ ഈ ആലോയ്ക്കുന്നെ…
വെല്ല മാജിക്കും ആണോ… ?? ”
“എന്ത് മാജിക്.. ഞാൻ മണത്തു കണ്ടു പിടിച്ചതല്ലേ.. ”
“അതെന്താ… എന്റെ ചാണകത്തിന്റെ സ്മെൽ പോയിട്ടില്ലേ.. ഞാൻ ശരിക്ക് കുളിച്ചതാണല്ലോ.. എന്നിട്ടും പോയില്ലേ.. ബല്ലാത്ത ജാതി ചാണകം.😰.”
“ഇല്ലാടീ… നല്ല ഗ്യാരണ്ടി സ്‌മെല്ലാ…തുടക്കത്തിത്തന്നെ നീ നാലാമതാ നിക്കുന്നെന്ന് നിക്ക് മനസ്സിലായി…😂😂..”
“വെറുതെ തള്ളാണ്ട് കാര്യം പറ… ”
“എടി പോത്തേ…കൈയ്യേല് തൊട്ടപ്പോ അതിൽ പണിയെടുക്കാത്ത കയ്യ് … പരുപരുപ്പല്ലാത്തത്.. ഒരെണ്ണമേ ഒള്ളു.. അത് നിന്റെയാന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ എനിക്ക് ഉണ്ട് മോളേ…. ”
അവന് ബെഡിൽ കിടന്ന് ചിരിയോട് ചിരി….
“ഹും….. വല്ലാത്ത കണ്ടുപിടുത്തം ആയിപോയി….”
♡♡♡
“എടീ.. എന്റെ മാനം കളയല്ലേ.. വലിച്ചു വാരി തിന്നാണ്ട് കുറച്ചീച്ചേ കഴിക്ക്….അന്റെ പ്ലേറ്റിൽ ആരും കയ്യിട്ടു വാരാൻ വരില്ലാ…. ”
“ചേട്ടാ.. വൺ പ്ലേറ്റ് ചിക്കൻ നൂഡിൽസ് കൂടി… ”
“ഇതൊക്കെ എങ്ങോട്ടാടീ പോകുന്നെ.. നിന്റെ വയറ്റിൽ കൊക്കപ്പുഴു ഇണ്ടാ… ”
അയ്ഷ കഴിപ്പിനിടെ എന്തോ പറഞ്ഞു..
“ആദ്യം അത് ഇറക്ക് പെണ്ണേ… തൊണ്ടേ കെട്ടും….”
“ഈൗ…. ഞാൻ എന്റെ വായകൊണ്ട് എനിക്ക് ഇഷ്ടമുള്ളത് കഴിക്കും… താനാരാ അത് ചോദിക്കാൻ….മനസ്സമാധാനത്തോടെ കഴിക്കാനും സമ്മയ്കുല്ലാ എന്ന് വെച്ചാ…ഹും …”
കണ്ടില്ലേ.. അവളെന്റെ തലേ കയറി നെരങ്ങുന്നത്… കാണിച്ചു കൊടുക്കാം .. നിങ്ങളെന്റെ കൂടെ നിക്കില്ലേ…
അനസ് ടാബിളിൽ ഒരു ജാറിൽ ഉപ്പിലിട്ട കുഞ്ഞു മുളക് എടുത്തു…. അയ്ഷ കാണാതെ ഒന്ന് കടിച്ചു നോക്കി.. ആഹ്… കിടു എരി……നടക്കാൻ പോണ പുകിൽ കണ്ടോളി… അയ്ഷ തിരിഞ്ഞ് അപ്പുറത്തെ സീറ്റിൽ ഉള്ള ഓൾടെ ഫ്രണ്ടിനോട് എന്തോ സംസാരിക്കാണ്… ആ തക്കം നോക്കി ഞാൻ ആ മുളക് ഒരു മുന്നാലെണ്ണം അവൾ കഴിക്കാൻ കോരി വെച്ച സ്പൂണിലേക്ക് അങ്ങട്ട് ഇട്ടു….എന്നിട്ട് ഞാനൊന്നും അറിഞ്ഞില്ല രാമാ എന്ന മട്ടിൽ ഞാൻ കഴിക്കൽ തുടർന്നു.. അയ്ഷ വർത്താനത്തിനിടക്ക് സ്പൂണിലേക്ക് ശ്രദ്ധിക്കാതെ അതങ്ങട്ട് കഴിച്ചു.. പൊളിച്ചു… പിന്നെ എന്താ സംഭവിച്ചേന്ന് ഞാൻ പറയേണ്ടല്ലോ.. മുഖത്തെ എക്സ്പ്രെഷൻ സെക്കന്റ് കൊണ്ട് മാറി…സീറ്റിൽ നിന്ന് ചാടി എണീറ്റു..
“ആാാാാാ… എരീണ്…..അആഹ്ഹ്ഹ്… ”
“അനസ് .. വെള്ളം എവിടെ..”
പാവം.. ആകെ അലാകായിക്കുന്നു…മൂക്കിന്നും കണ്ണിനൊക്കെ വെള്ളം വന്നു….നാവ് എരിഞ്ഞിട്ട് ഓൾക് നിക്കാനും ഇരിക്കാനും വയ്യാ….
ഇത് അറിയാവുന്നോണ്ട് ടേബിളിലെ വെള്ളം ഞാൻ നേരത്തെ തന്നെ ഓള് കാണാതെ തൂത്തിരുന്നു… ഹഹഹഹ.. എന്നോടാ കളി…. പെണ്ണ് നിന്ന് തുള്ളാണ്…
അവസാനം വെയ്റ്റർ ഒരു ജഗ് വെള്ളം കൊണ്ട് വന്ന് അത് മുഴോം അവൾ കുടിച്ചു…
ഹഹഹഹ.. ഞാൻ വയറ്റത്തും കയ്യും വെച്ച് ചിരിയോട് ചിരി….
“ഹഹഹഹ.. എന്തേന്ന് ആക്രാന്തം..”.
“അപ്പൊ ഇത് തന്റെ പണി ആയിരുന്നല്ലേ…”
എരി വലിച്ചു കൊണ്ട്
അവൾ പറഞ്ഞൊപ്പിച്ചു….
“അതെ ..ഞാൻ തന്നെയാ ചെയ്തേ…. ഹഹഹഹ….. ഒരു രസം… ”
“അന്റൊരു രസം😈… ”
അയ്ഷ ടേബിളിലെ ഗ്ലാസ് ജഗ് എടുത്തു അനസിനു നേരെ ഒറ്റ ഏറ്…. ഓന്റെ ഭാഗ്യം കൊണ്ട് തലേല് തട്ടീല്ലാ…
“ഡി..വട്ടത്തി .. എന്താ കാണിക്കുന്നേ…”
അടുത്തത് അവൾ രണ്ടു മൂന്ന് പ്ലേറ്റ് എടുത്തു അനസിന്റെ തലങ്ങും
വെലങ്ങും എറിഞ്ഞു……
“അയ്ഷ…. എറിയല്ലേ…. പൊട്ടും… ”
“അന്റെ തലമണ്ട ഞാൻ എറിഞ്ഞു പൊട്ടിക്കും… ”
“എടീ.. വിലയുള്ള സാധങ്ങളാ അതൊക്കെ… ആക്രിയല്ലാ… നിനക്ക് എറിഞ്ഞു കളിക്കാൻ ഞാൻ വേറെ മേടിച്ചു തരാ… ”
അയ്ഷ നിർത്തുന്ന മട്ടില്ല.. ചെറുതിന്ന് വെലുതിക്കാ അവളുടെ പോക്ക്… ഇനി വിട്ടാ ശരിയാവില്ലാ… എല്ലാരും നോക്കുന്നുണ്ട്…..അവർ കയ്യടിച്ചു അയ്ഷയെ പ്രോത്സാഹിപ്പിക്കുന്നു.. നല്ല കഥാ..റിസോർട്ട് മാനേജർക്ക് നോ പ്രോബ്ലം.. ക്യാഷ് ഞാൻ അടക്കോല്ലോ….
ഞാൻ അയ്ഷയെ എങ്ങനെയൊക്കെയോ പിടിച്ചു വലിച്ചു നിർത്തി അവളെ തോളിലെടുത്തു.. അവൾ എന്റെ പൊറം അടിച്ചു പൊളിക്കുന്നുണ്ട്.. പിന്നെ ചെവി പൊട്ടുന്ന തെറിയും…
“കപ്പിൾസ് ആയ ഇങ്ങനെ വേണം… അവരുടെ ലൈഫ് എന്തൊരു രസാന്ന് നോക്ക്… ”
ഞാൻ അവളെ എടുത്തു കൊണ്ട് പോകുമ്പോ ഓരോരോ കപ്പിൾസും ഒരോന്ന് അടക്കം പറയുന്നുണ്ട്….. മ്മടെ അവസ്ഥ മ്മക്കല്ലേ അറിയൂ…
“ഷോ.. വിട്… എന്നേ താഴെ ഇറക്ക്…
അനസ്.. പറഞ്ഞത് കേട്ടില്ലേ… ”
റൂമിലെത്തി അവളെ ബെഡിലേക്ക് ഒറ്റ ഇടലങ്ങിട്ടു…
“അനസ്… താൻ എന്താ ചെയ്തേ.. എന്തിനാ എന്നേ എടുത്തേ… അനസ്…. ”
“ശ്ശ്ശ്ശ്ശു…… നിനക്ക് വട്ടാണ് എന്ന് എനിക്കറിയാം.. അത് ബാക്കിള്ളോരേ കൂടി അറീകണോ… ”
“താൻ ചെയ്തത് ഒട്ടും ശരിയായില്ലാ.. എന്റെ കൈ എന്തിനാ പിടിച്ചു വലിച്ചേ.. ഏ.. എനിക്ക് വേദനിച്ചു.. ദേ.. കണ്ടോ .. ചോത്തു… ”
“അതിന് കാരണം ഞാൻ ആണോ.. നീ എന്തിനു വേണ്ടിയുള്ള പുറപ്പാടായിരുന്നു.. അത്രയും ആൾക്കാരെ മുമ്പിൽ വെച്ച്…. തലക്കകത്തു ബോധം എന്നു പറയുന്ന സാധനമില്ലാ… അവരൊക്കെ നമ്മളെ പറ്റി എന്ത് വിചാരിച്ചു കാണും…. ഇത് ആ മാനേജർ അൻവറിനെ വിളിച്ചു പറഞ്ഞാ….. നമ്മടെ നാടകമൊക്കെ അവിടെ തീരും… ”
“ഇതൊക്കെ ഇപ്പഴാണോ പറേന്നെ.. ഒരു മയത്തിൽ അപ്പൊ പറന്നു മനസ്സിലാക്കിപ്പിച്ചിരുന്നെങ്കിൽ… ”
“ഞാൻ മനസ്സിലാക്കിപ്പിച്ചേനെ….ശരിക്കിന് മനസ്സിലാക്കിപ്പിച്ചേനേ ..പക്ഷേ…നീ അതിനുള്ള സമയം എനിക്ക് തന്നില്ലല്ലോ …ബ്രാന്തതിയെ പോലെയല്ലേ അപ്പൊ പെരുമാറിയത്.. പ്ലേറ്റ്സ് ഒക്കെ എറിഞ്ഞ്…. പടച്ചോൻ അനക്ക് ബുദ്ധിയെന്നു പറേണ സാധനം തന്നിട്ടില്ലേ
…വല്ലപ്പോഴും അതൊന്ന് യൂസ് ചെയ്തൂടെ….”
അയ്ഷ ബെഡിൽ നിന്നിറങ്ങി അനസിനു നേരെ നിന്നു കൊണ്ട്…
“താൻ എന്തൊരു സാധനമാടോ … മൂക്കിന്റെ തുമ്പത്താണല്ലോ ദേഷ്യം… അല്ലാ.. താൻ എന്താ പറഞ്ഞേ.. പടച്ചോൻ എനിക്ക് ബുദ്ധി തന്ന്ക്ണ് വല്ലപ്പോഴും ഉപയോഗിക്കാൻ ആണെന്നല്ലേ… അതെൻയാ എനിക്കും പറയാനുള്ളേ… ഇത്രേം ദേഷ്യപ്പെടേണ്ട വെല്ല കാര്യോം ഉണ്ടോ.. തന്നെയുമല്ലാ.. ഞാനിപ്പോ എന്താ ചെയ്തേ.. എന്താ ചെയ്‌തേന്ന്.. താൻ അല്ലേ ഒക്കെ തൊടങ്ങി വെച്ചത്… അതോണ്ടല്ലേ ഞാൻ അങ്ങനെ പെരുമാറിയെ… കുറച്ചു പ്ലേറ്റ്സ് ഓടച്ചതാണോ ഇത്ര വലിയ പ്രശ്നം… അതിന്റെ പൈസ മ്മള് കൊടുത്തോളാ….മ്മള് വെല്ലോം കക്കേം മോഷ്‌ടിക്കേം ചെയ്തമാരിയാണല്ലോ തന്റെ വർത്താനം.. ഹും… ”
മോഷ്ടിച്ചു .. എന്റെ ഖൽബ്.. ഞാൻ ഇങ്ങനെയാ.. ഇത് നിന്റെ യോഗാ അയ്ഷാ… ഇനിയുള്ള നിന്റെ ജീവിത കാലം മുഴോം നീ എന്റെ കൂടെ ജീവിച്ചേ പറ്റു.. ഈ ജന്മം നിനക്കെന്റെ അടുത്ത് നിന്ന് രക്ഷ ഇല്ല മോളേ…
“മ്മടെ ഏറ് എല്ലാം വേസ്റ്റ് ആയല്ലോ എന്നോർത്തിട്ടാണ് മ്മടെ ഇപ്പത്തെ സങ്കടം… കുഴപ്പല്യാ.. ബെറ്റർ ലക്ക് നെക്സ്റ്റ് ടൈം..ഇത്തവണ ഇന്റെ കയ്യിന്ന് താൻ രക്ഷപ്പെട്ടു എന്ന് മാത്രം വിചാരിച്ചാ മതി…
മാറി നിക്ക് .. എനിക്ക് ഉറങ്ങണം…. ഹും …”
♡♡♡
രാവിലെ മോർണിംഗ് കോഫി കുടിച്ച് ഞാനും അയ്ഷയും പത്രം വായിച്ചിരിക്കുമ്പഴാണ് അവിടേക്ക് അയ്ഷയുടെ ഫ്രണ്ടും ഹസ്സും വന്നത്…
“ഹായ്. ഞാൻ അയന റോയ് ..ദിസ് ഈസ് മൈ ഹസ്ബൻഡ് സാം… ”
“ഗുഡ് മോർണിംഗ്… ആം അനസ്… ”
“എന്തൊക്കെയായിരുന്നു അയ്ഷാ ഇന്നലത്തെ പുകില്.. പ്രശ്നങ്ങളൊക്കെ സോൾവ് ആയോ…”
“പിന്നെ….”
അയ്ഷ എന്നേ നോക്കി പല്ലിറുമ്മി…
ഞാൻ ഓൾക് ഒരു സൈറ്റ് അടിച്ചു കൊടുത്തു….
“അളിയാ.. ഇവിടെ ഒരു അടിപൊളി ഏർപ്പാടുണ്ട്… മസാജിങ്… ”
“ആണോ…. ”
ഇറ്റെറെസ്റ്റ് ഇല്ലേലും അയ്ഷയെ കാണിക്കാൻ ഒരു ഷോ ഇറക്കാന്ന് വെച്ചു ഞാനും സാമിന്റെ ഒപ്പം കൂടി. ……
“ആടാ.. വൈകീട്ട് നമ്മക്ക് ഒന്ന് പോയാലോ… മദാമ്മമാരാണെന്നാ കേട്ട്…..”
“നമക്ക് പൊളിക്ക മച്ചാ…..അവരുടെ മസാജിങ് വേറെ ലെവൽ ആയിരിക്കും… ആഹഹാ.. ഓർകുംമ്പോ തന്നെ കുളിര്… ”
ഞങ്ങൾ രണ്ടാളും ഞങ്ങളെ പാതികളെ ഒന്ന് ഇടം കണ്ണിട്ട് നോക്കി… ഹഹഹഹ.. അയനക്ക് ഒട്ടും ഇഷ്ട്ടായിട്ടില്ലാ.. അത് അവളുടെ മുഖം കണ്ടാലറിയാം.. പിന്നെ മ്മടെ പെണ്ണ് ഇഷ്ട്ടല്ലേലും പറയൂലല്ലോ…..അയന സാമിനെ ഒരു നുള്ളും കൊടുത്ത് റൂമിലോട്ട് വാ ട്ടാ എന്നൊരു ഭീഷണിയും മുഴക്കി അവിടുന്ന് എന്റെ പെണ്ണിനേയും വിളിച്ചു കൊണ്ട് പോയി…
ഹഹഹഹ… ഞങ്ങൾ ചിരിച്ചു ഒരു ഭാഗത്തായി….
“ഈ പെമ്പിള്ളേരുടെ മൈൻഡ് സെറ്റ് എന്നാ മാറാല്ലെ…. ” ( സാം)
“ഭർത്താക്കന്മാരെ സ്നേഹിക്കുന്ന ഏത് ഭാര്യമാരും ഇങ്ങനെ തന്നെ ആടോ.. ”
“തന്റെ ഭാര്യയുടെ മുഖം കണ്ടോ……..ചുവന്നിട്ട്…”
“ആണോ..!!! ..”
അനസിന്റെ ഉൾളിൽ ആയിരം ലടു ഒരുമിച്ചു പൊട്ടി….അപ്പൊ പെണ്ണിന്റെ ഉൾളിൽ ചെറിയ ഇഷ്ടമൊക്കെ ഇണ്ട്…
“എങ്കിൽ ഇപ്പൊ വരാവേ.. ഞാൻ ഒന്ന് പോയി തണുപ്പിക്കട്ടെ… ”
റൂമിലേക്ക് ചെന്നപ്പോ അയ്ഷ ഡ്രസ്സ് ഒക്കെ വലിച്ചിട്ട് നോക്കുന്നുണ്ട്…
“അയ്ശൂ… താൻ എന്തെടുക്കാ…. ”
“മസാജിനു പോകുമ്പോ ഏത് ഡ്രെസ്സാ ഇടണ്ടേന്ന് നോക്കാ.. ”
“അയ്ഷാ.. അത് നീ വിട്ടില്ലേ….
ഞങ്ങൾ ചുമ്മാ പറഞ്ഞതല്ലേ…
ഞങ്ങൾ എങ്ങും പോകുന്നില്ലടോ… ”
“ഞാൻ തന്റെ കാര്യല്ലാ പറഞ്ഞേ.. എന്റെ കാര്യാ… താൻ എന്ത് ചെയ്താലും എനിക്കെന്താ… ”
“താനോ.. മസാജോ… !!!..”
“ഹ്മ്മ്.. എന്താ ഇങ്ങള് ആണുങ്ങൾക്ക് മാത്രേ അതൊക്കെ പറ്റൊള്ളു.. ഞങ്ങൾക് പറ്റൂല്ലേ… ”
“അതിന്ന് ഇവിടെ പെണ്ണ്ങ്ങൾക്കും ഉണ്ടോ.. അതും ആ മദാമ്മമാരല്ലേ… വലിയ ഗുണം ഒന്നും ഇണ്ടാകൂല്ലാ…”
“മദാമ്മമാരല്ലാ.. സായിപ്പുമാര്…”
“സായിപ്പുമാരോ.!!!.. അയ്ശൂ.. താൻ എന്തൊക്കെയാ ഈ പറേണെ..എനിക്കൊറപ്പുണ്ട്…അങ്ങനെ ഒന്ന് ഇവിടെ ഇല്ലാ… ”
അനസ് ആകെ കിളി പോയി നിക്കാണ്…..ഞങ്ങൾ പെണ്ണുങ്ങളോടാ അവന്റെ കളി…
“ഇല്ലാ …പക്ഷേ. ..ചെയ്ത് കൊടുക്കാലോ..എന്തേയ്… അടിപൊളി ഏർപാടല്ലേ..വേറെ ലെവൽ ആയിരിക്കും…പിന്നെ ഞാൻ എന്ത് ചെയ്താലും തനിക്കെന്താ ….എന്റെ കാര്യത്തിൽ ഇടപെടരുതെന്ന് തന്നോട് ഞാൻ പറഞ്ഞിട്ടില്ലേ… ”
“ഒന്നുല്യാ.. എന്നാലും ഇക്കാര്യത്തിൽ ഞാൻ ഇടപെടും.. താൻ പോണ്ടാ… ”
“പോകും… ”
“പോണ്ടാന്ന് പറഞ്ഞില്ലേ… ”
“പോകുമെന്നാ ഞാൻ പറഞ്ഞേ.. ”
“അയ്ഷാ.. വാ പോണ്ടേ… ”
അപ്പഴേക്കും അയന റൂമിലോട്ട് വന്നു..
“ഞാൻ ഇതാ വരുന്നു.. നീ നടന്നോ…”
“അപ്പൊ ഞങ്ങൾ പോയിട്ട് വരവേ…
🎶ഏഴിമല പൂഞ്ചോലാ….. 🎶..”
ഞാൻ ഒരു മൂളിപ്പാട്ടും പാടി പോകാൻ വേണ്ടി നിന്നതും അനസ് ഡോറിന്റെ അവിടെ തടസ്സമായി നിന്നു…
“അനസ് .. മാറ്… ”
“ഇല്ലാ .. താൻ പോകില്ലാന്ന് പറ.. അപ്പൊ മാറാ… ”
“തന്നോട് മാറാനല്ലേ പറഞ്ഞേ… ”
“എന്താ നിങ്ങളിവിടെ ചെയ്യുന്നേ…. ”
സാം ആണത്…
“ഫോറെസ്റ്റ് ഗൈഡ് വന്നിട്ടുണ്ട്…. കാട് ചുറ്റിക്കാണാൻ കൊണ്ടോകാൻ… ബ്രേക്ക് ഫാസ്റ്റ് കഴിച്ചു വേഗം ഇറങ്ങാൻ പറഞ്ഞു… അയ്ഷയോട് പറയാൻ അയനയോട് ഞാൻ പറഞ്ഞിരുന്നല്ലോ…”
അപ്പൊ അനസ് ഇന്നേ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു…. അവളെന്നെ പ്ലിംഗ് ആകിയതാണല്ലേ…
“മാറി നിക്കങ്ങട്ട്..”
അവൾ എന്നേ ഉന്തിയിട്ട് പുറത്തേക്ക് പോയി….
“എന്ത് പറ്റി അളിയാ ..”
“ടാ.. നമ്മടെ കെട്യോൾമാർക്കൊക്കെ നല്ല വിവരാ.. അവരെ ചങ്കിൽ കൊണ്ടാ നമ്മടെ ഖൽബിൽ കൊള്ളണ രീതിയിൽ അവർ തിരിച്ചു തരും…
“എന്തുവാടെ …. സാഹിത്യം… ”
“ഒന്നുമില്ല അളിയാ.. വാ.. പോകാം… ”
♡♡
ബ്രേക്ക് ഫാസ്റ്റ് കഴിച്ചു എല്ലാരും പോകാൻ റെഡി ആയി….സമയം 10.30..ഞങ്ങള്‍ ലേറ്റ് ആണ്….ഫസ്റ്റ് ടൈം ആണ് ഇങ്ങനൊരു എക്സ്പീരിയൻസ്.. എല്ലാരും നല്ല ത്രില്ലിലാണ്….ഒരു മൂന്നു മണിയോടെ റിസോർട്ടിലേക്ക് തന്നെ തിരിച്ചെത്തും എന്നാണ് പറഞ്ഞേ..ലഞ്ച് വന്നിട്ട് കഴിക്കാം.. അതോണ്ട് എല്ലാരും ഒരു കുപ്പി വെള്ളവും ഒരു തോർത്തും ഒഴിച്ച് വേറെ ഒന്നും കയ്യില് കരുതീട്ടില്ലാ……
ഫോറെസ്റ്റ് ഗൈഡ് മുമ്പിലും ബാക്കി ഒരോ കപ്പിൾസും പിന്നിലുമായി നടന്നു തുടങ്ങി…. ഞാനും അനസുമാണ് അവസാനം…. എല്ലാ കപ്പിൾസും കൈ കോർത്തു തൊട്ടുരുമ്മി നടക്കുമ്പോ ഞങ്ങൾ രണ്ടാളും അന്യരെ പോലെ മാറി നടന്നു…..
കാട് തികച്ചും അതിശയങ്ങൾ നിറഞ്ഞ ഒന്നാണന്ന് കേട്ടിട്ടുണ്ട്… എങ്ങും പച്ചപ്പ് മാത്രം… ഇടക്കൊക്കെ പക്ഷികളുടെ കലപില ശബ്ദങ്ങൾ കേക്കാനുണ്ട്… അവ എങ്ങനെ ഒച്ചവെക്കാതിരിക്കും…..ഈ വിചിത്ര ജീവികളുടെ കാലൊച്ചകൾ അവരെ തികച്ചു അലോസരപ്പെടുത്തുന്നുണ്ട്….
പിന്നെ നാട്ടിലെ പോലെ ഒട്ടും ചൂടില്ലാ.. അതാണൊരു സമാധാനം….കേറ്റവും ഇറക്കവും വളവും തിരിവും..ഇരുപത് മിനുട്ടോളം ആയിക്കാണും ഇപ്പോ നടക്കാൻ തുടങ്ങീട്ട്… .. അല്ലാ… ഇയാൾക്ക് എങ്ങനെ ആവും ഈ കാടിനുള്ളിലെ വഴി മനസ്സിലാവുന്നേ.. ഞാൻ നോക്കി എല്ലാടത്തും ചെടിയും പുല്ലുമൊക്കെയാ.. വഴി ഒന്നും എനിക്ക് കാണുന്നില്ലാ…..സത്യം പറഞ്ഞാ.. വഴി എങ്ങാനും തെറ്റിയാ തെറ്റിയത് തന്നെയാ.. പിന്നെ ഇതിന്റെ ഉള്ളിന്ന് പൊറത്ത് കടക്കാന്ന് പറയുന്നത് പാടാണ്…..
“അനസ്…. ”
“ഹ്മ്മ്… ”
“ഈ കാട്ടിൽ വലിയ മൃഗങ്ങൾ ഒക്കെ ഉണ്ടാകോ.. ??? ”
“u mean..”
“അത് പിന്നെ.. പുലി.. ക …കടുവ… ഒക്കെ.. ”
“ഏയ്… ചെറിയ ചിവിടും പല്ലീം..പാറ്റേം കൂറേം ഒക്കെ കാണൂ.. ”
“കളിയാകാണ്ട് കാര്യം പറ… ”
“എനിക്കെങ്ങനെ അറിയാനാടീ…ഇനി അറിയണം എന്ന് അത്ര നിര്ബന്ധമാണേ ഇജ്ജ് ഒരു കാര്യം ചെയ്യ്.. ഇന്ന് രാത്രി ഇവിടെ നിന്നോ…. അണക്കെന്തെങ്കിലും പറ്റിയാ ഉണ്ടന്ന് മാനിക്കാം… ഓക്കേ അല്ലേ.. ”
“ഹും …. ”
പെട്ടന്നാണ് എന്റെ കാലിൽ എന്തോ തറച്ചു കയറിയത് …. അസഹ്യമായ വേദന……
“അനസ്.. ”
മുമ്പിൽ നടന്നു പോകുന്ന അനസിനെ ഞാൻ ഉറക്കെ വിളിച്ചു.. അപ്പഴാണ് എല്ലാരും തിരിഞ്ഞു നോക്കിയത്… അനസ് എന്റെ അടുത്തേക്ക് ഓടി വന്നു.. എന്റെ കണ്ണൊക്കെ നിറന്നിട്ടുണ്ട്.. അത്രക്ക് വേദനയുണ്ട്…
അവന് എന്നേ പിടിച്ചു അവിടെ ഒരു മരച്ചോട്ടിൽ ഇരുത്തി…. അനസ് നോക്കിയപ്പോ ചെരിപ്പിന്റെ അടിയിലൂടെ തറച്ചു കേറിയിരിക്കുകയാണ് ഒരു കുർപ്പുള്ള കമ്പ് … അവൻ അത് പറിച്ചെടുത്തു … ആഹ്..ചോര വരുന്നുണ്ട് ..ഞാൻ വേദന കടിച്ചു പിടിച്ചു….അപ്പഴേക്കും ഫോറെസ്റ്റ് ഗെയ്ഡ് എന്റെ അടുത്ത് വന്നു……
“നല്ല ആഴത്തിൽ മുറിഞ്ഞിട്ടുണ്ടല്ലോ ….ഇനി ഈ കാൽ വെച്ച് നടക്കാൻ ബുദ്ധിമുട്ടായിരിക്കും.. നിങ്ങളൊരു കാര്യം ചെയ്യ്… തിരിച്ചു പൊക്കോ.. നമ്മളിപ്പോ അധിക ദൂരം ഒന്നും പോന്നിട്ടില്ലാ … റിസോർട്ടിൽ പോയി റസ്റ്റ് എടുത്തോളു… ”
അനസ് എന്റെ മുറിവ് തോർത്തു വെച്ച് കെട്ടി …
പെണ്ണിന് നല്ലോം വേദനിച്ചിട്ടുണ്ട്..അവളുടെ കണ്ണ് നിറഞ്ഞപ്പോ എന്റെ നെഞ്ചാ പിടഞ്ഞത്… ഇവൾക്കൊന്ന് നോക്കി നടന്നാലെന്താ.. അതെങ്ങനാ.. മേപ്പോട്ടല്ലേ കണ്ണ്…
ഫോറെസ്റ്റ് ഗെയ്ഡ് പോകേണ്ട വഴി കാണിച്ചു തന്നു.. കുറുക്കു വഴി ആണ്.. പത്തു മിനുട്ട് കൊണ്ട് റിസോർട്ടിൽ എത്താം… അതിലൂടെ പോയി ഒരു കോളി പിടിച്ച മരം കാണും അവിടുന്ന് ലെഫ്റ്റ്… പിന്നെ കുറച്ചു പോയാ വീണു കിടക്കുന്ന ഒരു പടുകൂറ്റൻ മരം കാണും അവിടുന്ന് റൈറ്റ് .. പിന്നെ പാലമരത്തിന്റെ അവിടുന്ന് വീണ്ടും റൈറ്റ്…പിന്നെ ഒരു വറ്റിയ ചാല് കാണും അവിടുന്ന് ലെഫ്റ്റ്.. . അത്രേ ഒള്ളു…എന്താല്ലേ ….
കൂട്ടിനു വരാണോന്ന് അയനയും ഹസ്സും ചോദിച്ചെങ്കിലും അവരെ ബുദ്ധിമുട്ടിക്കണ്ടാന്ന് കരുതി വേണ്ടാന്നു പറഞ്ഞു… ഞാൻ അനസിന്റെ കയ്യിലും അവന് എന്നേ പിന്നിലൂടെയും കയ്യിട്ട് മുറുകെ പിടിച്ചു…..
ഞങ്ങൾ നടക്കാൻ തുടങ്ങി.. ഏന്തി ഏന്തി ആണ് നടക്കുന്നേ…. വഴി ഒന്നും മനസ്സിലാവുന്നില്ലാ.. ഒരു ഊഹം വെച്ചു നടക്കുന്നു എന്നേ ഒള്ളു…..
“താൻ എവിടെ നോക്കിയാ നടന്നേ… ഒരു ബോധോല്ലാ.. ഇപ്പോന്തായി…. കാലിനു പണി കിട്ടീല്ലേ… ”
ഞാൻ ഒന്നും പറഞ്ഞില്ലാ.. തെറ്റ് എന്റടുത്താണല്ലോ….എന്നാലും പറേണെ കേട്ടാ തോന്നും മനപ്പൂർവം ചെയ്തതാണ്…അതിനൊക്കെ മറുപടി പറയാൻ അറിയാനിട്ടല്ലാ… കാല് വേദനിച്ചിട്ട് നിക്കാൻ വയ്യാ അതോണ്ട്… പിന്നേം അവനെന്നെ ചൊറിഞ്ഞോണ്ടിരിക്കാ….ഇനീം മിണ്ടാതിരിക്കാൻ എന്നെ കിട്ടില്ലാ…
“ഇതിനെല്ലാത്തിനും കാരണം താനാ…”
“ഞാൻ എന്ത് ചെയ്തു….. താനെല്ലേ ശ്രദ്ധയില്ലാണ്ട് കമ്പിൽ പോയി ചവിട്ടിയേ… ”
“ആഹാ… കാട്ടിലോട്ട് വന്നത് കൊണ്ടല്ലേ ഇങ്ങനെ പറ്റിയേ…..ഇനി റിസോർട്ടിലോട്ട് പോന്നത് കൊണ്ടല്ലേ ഇങ്ങോട്ട് പോരേണ്ടി വന്നേ… അപ്പൊ ഹണിമൂണിന് പോന്നില്ലായിരുന്നുവെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു…..”
“എന്റമ്മോ…..അതും ഇതും കൂട്ടി കെട്ടി താൻ ചെയ്തത് മറക്കാൻ നോക്കല്ലേ…. എന്തായാലും വേഗം നടക്ക്…എത്രയും നേരത്തെ എത്തിയാ അത്രയും നല്ലത്…. ”
കുറച്ചു കഴിഞ്ഞപ്പോ കോളി പിടിച്ച മരം കണ്ടു…. അവിടുന്ന് ലെഫ്റ്റ് എന്നല്ലേ പറഞ്ഞേ….. ലെഫ്റ്റിക്ക് നടന്നു…..പിന്നെ കുറച്ചു ദൂരം പോയപ്പോ രണ്ടാമത്തെ സൈൻ.. വീണുകിടക്കുന്ന പടുകൂറ്റൻ മരം..
ഇവിടുന്ന് റൈറ്റ്….
“അനസ്.. നിക്ക്.. ഞാൻ കുഴങ്ങി.. ഒരടി നടക്കാൻ വയ്യാ…..”
ഞാൻ ആ മരത്തുമ്മേ ഇരുന്നു….
“ഇവിടെ നിക്കുന്ന അത്ര പന്തിയൊന്നുമല്ലാ….പകലാണേലും അപകടമാണ്… നമുക്ക് വേഗം പോകാൻ നോക്കാ… ”
“അനസ്.. ദാഹിക്കുന്നു… എനിക്ക് വെള്ളം വേണം…
“റിസോർട്ടിലേക്ക് ഇപ്പൊ എത്തും… ”
“അതുവരെ നടക്കാൻ എനിക്ക് വയ്യ അനസ്…. ”
“എങ്കി താൻ ഇവിടെ ഇരിക്ക്.. ഞാൻ ഒന്ന് പോയി നോകീട്ട വരാം… ”
“ഓക്കേ… ”
അനസ് എങ്ങോട്ടോ പോയി.. ദാഹിച്ചിട്ട് തൊണ്ട വറ്റിക്ക്ണ്… അനസ് പോയിട്ട് കുറേ നേരായല്ലോ…എന്താ വരാൻ താമസിക്കുന്നേ…. ശ്രദ്ധിച്ചപ്പഴാണ് ഒരു വെള്ളം ഒഴുകുന്ന സൗണ്ട് പോലെ തോന്നിയത്… മിക്കവാറും ഇവിടെ അടുത്ത് വെല്ല അരുവിയും കാണും..ആഹാ.. അപ്പൊ ഇഷ്ട്ടം പോലെ വെള്ളോം കുടിക്കാ.. …ഞാൻ എങ്ങനൊക്കെയോ എണീറ്റു… അനസ്.. അവൻ വന്നാലോ… കുറച്ചു നടന്നു നോക്കാം ….ഒന്നും കണ്ടില്ലേ തിരിച്ചു ഇങ്ങോട്ട് തന്നെ വരാം….
ഞാൻ പതിയെ സൗണ്ട് കെട്ടോട്ത്ത്ക്ക് നടന്നു…..കുറച്ചു ദൂരം പോയി.. പക്ഷേ.. ഒന്നും കണ്ടില്ലാ.. ചിലപ്പോ എനിക്ക് തോന്നിയതാവും.. അയ്ഷാ…. അന്റെ ഒരോ തോന്നല്.. അവിടെ എങ്ങാനും ഇരുന്നാപോരായിരുന്നോ… വയ്യാത്ത കാലോണ്ട്….ഇനി അനസിനോട് പറയാതെ പോയീന് അവന്റെ വായീലിരിക്കുന്ന മൊത്തം കേക്കണ്ടരും….ഞാൻ തിരിച്ചു നടക്കാൻ നിന്നതും എനിക്ക് എന്തോ തല കറങ്ങുന്ന പോലെ തോന്നി… എവിടേലും പിടിച്ചു നിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ലാ… ഞാൻ ആ പുല്ലിലേക്ക് വീണു….
ഇതേ സമയം….
ഭാഗ്യത്തിനാ ആ അരുവി കണ്ടത്….എന്തായാലും കുപ്പി കയ്യില് ഉള്ളോണ്ട് വെള്ളം എടുക്കാൻ പറ്റി.. ഇനി അയ്ഷക്ക് ഇത് കൊടുത്ത് വേഗം റിസോർട്ടിലേക്ക് പോകാൻ നോക്കാം…
ഞാൻ അയ്ഷയെ ഇരുത്തിയ സ്ഥലമെത്തിയതും ഞെട്ടി…..ഇവിടെ ഇരുന്ന എന്റെ പെണ്ണിനെ ഇപ്പൊ കാണാനില്ലാ…!!!. പടച്ച റബ്ബേ… ഇവളിതെവിടെ പോയി… വയ്യാത്ത കാലും വെച്ച് …
“അയ്ഷാ… അയ്ഷ….”
ഞാൻ കുറേ വിളിച്ചു നോക്കി… പെണ്ണ് വിളി കേൾകുന്നില്ലല്ലോ….. കാലിൽ മുറിവുള്ളോണ്ട് ഏന്തി വലിഞ്ഞു എവിടെക്കേലും നീങ്ങിയാലും അധിക ദൂരം പോകില്ലല്ലോ.. അതിനുള്ള സമയവുമായിട്ടില്ലാ.. ഞാൻ ഇത്രയൊക്കെ വിളിച്ചിട്ടും ഇവൾക്കൊന്ന് വിളികേട്ടുടെ… ഇനി ഇവള് എന്നേ കളിപ്പിക്കാണോ…
“അയ്ഷാ…കളിക്കല്ലേ… മറഞ്ഞു നിക്കാതെ വാ.. അയ്ഷ….”
ഒരു റെസ്പോന്സും ഇല്ലാ… എന്തോ സംഭവിച്ചിട്ടുണ്ട്……എനിക്ക് എന്തോ പേടിതോന്നി തുടങ്ങി… ഈ കാട്ടിൽ വഴി അറിയാണ്ട് ഞാൻ എവിടെ തിരയാനാ…
ഫോണ്‍ !!..ഫോണ്‍ ചെയ്തു നോക്കാം. ..കോപ്പ്. .ഇവിടെയാണേ സിഗ്നലുമില്ലാ…
എന്തായാലും ഇവിടെ ഇങ്ങനെ നിന്നിട്ട് കാര്യമില്ലല്ലോ… അന്യോഷിക്കുക തന്നെ…
ഞാൻ ആ പരിസരത്തൊക്കെ നോക്കി.. അവിടെ ഒന്നും ഇല്ലാ…..ഞാൻ വന്നതിനു ഓപ്പോസിറ്റ് ചെന്നു നോക്കാം….. ചിലപ്പോ
അവിടെ എവിടേലും ഉണ്ടങ്കിലോ…
അനസ് അവന് വന്നതിനു ഓപ്പോസിറ്റ് നടന്നു….. നിർഭാഗ്യമെന്നു പറയട്ടെ.. അയ്ഷ കിടക്കുന്നിടത്തുനിന്ന് അകലേക്കായിരുന്നു അനസ് പൊയ്കോണ്ടിരുന്നത് …..
അനസ് കുറേ ദൂരം അയ്ഷയെ തിരഞ്ഞോടി…..വെപ്രാളപ്പെട്ട് ഓടുന്നതിനിടയിൽ കാൽ ഒരു വലിയ മരത്തിന്റെ വേരിൽ തട്ടി അനസ് മറിഞ്ഞു വീണു.. തല ശക്തിയായി ഒരു കല്ലിൽ ഇടിച്ചു…. ഇടിയുടെ ആഗതത്തിൽ അവന്റെ ബോധം മറയുകയും ചെയ്തു….
സമയം നാലാകുന്നു…. ട്രിപ്പ് പോയവരെല്ലാം റിസോർട്ടിൽ തിരിച്ചെത്തി…….സാമും അയനയും അയ്ഷയുടെ റൂമിന്റെ മുന്നിൽ വന്നപ്പോ റൂം അടഞ്ഞു കിടക്കുന്ന കണ്ടു…പൂട്ടും ഇല്ലാ.. . അവർ ഉറങ്ങുകയായിരിക്കും.. ശല്യം
ചെയ്യണ്ടല്ലോ എന്നു കരുതി അവർ നോക്കാനും പോയില്ലാ.. സത്യത്തിൽ റൂം ക്ലീൻ ചെയ്യാൻ വന്ന സെർവന്റ് റൂം പൂട്ടാൻ മറന്നുപോയതാണ്…..
അങ്ങനെ അയ്ഷയും അനസും റിസോർട്ടിൽ തിരിച്ചെത്തിയെന്ന് എല്ലാവരും വിചാരിച്ചു….അവരുടെ അവസ്ഥ നമ്മക്കല്ലേ അറിയൂ…സെക്കണ്ടും മിനുട്ടും മണിക്കൂറും കടന്നു പോയിക്കൊണ്ടിരുന്നു.. രണ്ടുപേർക്കും ഒരു അനക്കവുമില്ലാ… ഒരു സൈഡിൽ ഷീണം കൊണ്ട് കുഴന്നു വീണ അയ്ഷ.. മറു സൈഡിൽ കല്ലിൽ തലയിടിച്ച് ബോധം പോയ അനസ്..നേരം സന്ധ്യയോട് അടുക്കുന്നു…കാടാണ്.. പല ഇഴജന്തുക്കളും ഉണ്ടാകുമെന്ന് ഞാൻ നിങ്ങൾക് പറഞ്ഞു തരേണ്ടതില്ലല്ലോ…വെല്ല പാമ്പോ മറ്റോ ഓലെ വന്നൊന്ന് തലോടിയാ.. ഓരെ കാര്യം തീരുമാനാവും….തുടർ സംഭവവികാസങ്ങൾ കാത്തിരുന്നു കാണാമല്ലേ….
തുടരും….
Click Here to read full parts of the novel
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission