Skip to content

പറയാതെ – പാർട്ട്‌ 32

  • by
parayathe aksharathalukal novel

✒റിച്ചൂസ്‌

“ഇത്ത പിന്നീട്  എപ്പളേലും  വായിച്ചോ..
ഇപ്പൊ  എന്റെ  കൂടെ  വാ … ”

അങ്ങനെ  അസർപ്പിന്റെ  കൂടെ  താഴേക്ക്  ചെന്നു…..പറഞ്ഞപോലെ  ചെക്കന്റെ  കൂട്ടര്  എത്തീക്ണ്…അവരാകെ  കുറച്ചു  പേരെ  ഒള്ളു…മ്മടെ  വീട്ടുകാരാ കൂടുതൽ…  ആകെ തിക്കും  തിരക്കും…..പിന്നെ  ക്യാമെറയിൽ ഫോട്ടോ  എടുക്കൽ .. ആകെക്കൂടി  ബഹളം..ഇമ്മടെ  ഇമ്മാൻറെ  ആങ്ങള.. അതായത്  അബദുക്ക  മ്മക്ക്  മഹർ  ഇട്ട്  തന്നു…..ഞങ്ങടെ  കുടുംബത്തിലെ  കാലങ്ങളായുള്ള രീതിയാണിത്…..മഹർ  നല്ല  കനമുണ്ട്.. അതിൽ  അടിപൊളിയായി  A എന്ന്  കൊത്തിയിരിക്കുന്നു…. കൊള്ളാം… A  ഫോർ അയ്ഷ അജ്മൽ…. അജ്മലിക്കാനേ  അവിടെ  ഒന്നും  കണ്ടില്ലാ.. ഇമ്മടെ  നോട്ടം  കണ്ട്  സനയും  ഇഷയുമൊക്ക കള്ള  ചിരി  ചിരിച്ചു   അടക്കം  പറയുന്നുണ്ട്……ഇവരെ  കൊണ്ട്  തോറ്റു…. അപ്പൊ  സന  എന്റെ  ചെവീല്  വന്നു  പറഞ്ഞു…

” എടീ… അന്റെ  ഇക്ക  പള്ളീന്നു  പോന്നിട്ടില്ലാ… നിന്നെ  മാറ്റിച്ചിട്ടേ  അവരൊക്കെ  വരൂ.. ഇങ്ങനെ  ധൃതി വെക്കല്ലേ..  ”

അവരുടെ വീട്ടുകാരൊക്കെ  കൂടി  എന്നേ മാറ്റിച്ചു… പക്ഷേ.. അന്ന്  പെണ്ണ്കാണാൻ  വന്നവരൊന്നും  അതിലില്ലായിരുന്നു.. ഇതൊക്കെ പുതിയ  മുഖങ്ങളാണ്…. അവരാരും  ചിലപ്പോ  ഇങ്ങോട്ട്  വന്നു  കാണില്ലാ…..

ഇനി  ഇറങ്ങാനുള്ള സമയമാണ്…

ഇത്രയും  നേരം  കളിച്ചു  ചിരിച്ചു  നിന്ന  മുഖങ്ങളൊക്കെ  വാടാൻ  തുടങ്ങി… ഞാനും  പിടിച്ചു  നിക്കാ… എപ്പഴാ  അണപൊട്ടി  ഒഴുകാന്ന് പറയാൻ  പറ്റൂല്ലാ.. ഇമ്മടെ ഇപ്പാ ഇമ്മച്ചി അസർപ്പ്  ഇക്കാക്ക  ഇത്താ  സന  എല്ലാരേം  വിട്ട്  ഒരു  പുതിയ വീട്ടിലേക്ക്.. ഒരു  പുതിയ  ചുറ്റുപാടിലേക്ക്… എറണാകുളത്തായപ്പോ പോലും  ഇത്തരം  ഒരു  ഫീല്  ഇല്ലായിരുന്നു… ഇതിപ്പോ  മ്മടെ  കുട്ടിക്കളിയോക്കെ അവർക്ക്  ഇഷ്ട്ടാവോ.. ഇമ്മടെ  ഉമ്മച്ചി  എത്രയൊക്കെ  ആയാലും  ഞാൻ  അടുക്കളേൽ  കയറാത്തീന്ന്  ഒന്നും  പറയാറില്ലാ… പക്ഷേ… ഇനി  അത്  പറ്റില്ലല്ലോ… മ്മക്ക്  ഒരു  വസ്തു  ഇണ്ടാക്കാൻ  അറീല്ലാ.. അത്  വേറെ  കാര്യം… പണ്ട്  ആരോ ബിരുന്ന് വന്നിട്ട് ഇമ്മളോട്  വെള്ളം  കലക്കാൻ  പറഞ്ഞു… പഞ്ചസാര  രണ്ട്  കൈലിട്ട് ഇളക്കാനാ  പറഞ്ഞു.. ഇമ്മള്  ഇമ്മ  പറഞ്ഞ  പോലെ  അനുസരിച്ച്…. ഇത്  കണ്ട്  വന്ന  എല്ലാരും  ഭയങ്കര  ചിരി… മ്മള്  വിരുന്നേരെ  മുമ്പില് നാറീന്ന്  പറഞ്ഞാ  മതിയല്ലോ…. രണ്ട്  കൈലേറ്റ്  പഞ്ചാര  ഇളക്കാൻ  തന്നെ  അല്ലേ  ഉമ്മ  പറഞ്ഞ്.. പിന്നെ  എന്താ… പിന്നെ  ഇമ്മള്  ആ  പണിക്ക്  നിന്നിട്ടില്ലാ… ലുക്കിൽ  ഇമ്മളൊരു  ഗേൾ  ആണേലും  സ്വഭാവം  വെച്ച്   ഒരു  ബോയ്  ആണെന്നാ എല്ലാരും  പറയാ…. ഇങ്ങനൊരു  പെണ്ണിനെ  അവർക്ക്  അക്‌സെപ്റ്  ചെയ്യാൻ  കഴിയോ… അതിലേറെ  സങ്കടം  എല്ലാരേം  ഒരുപാട്  മിസ്സ്‌  ചെയ്യും… ഇനി എപ്പഴും  ഇങ്ങോട്ട്  വരാൻ  ഒക്കില്ലല്ലോ.. അസർപ്പ്.. അവനെയാ  കൂടുതൽ  മിസ്സ്‌  ചെയ്യാ.. അവന്റെ  വികൃതികൾ… എന്നേ  പിരി കേറ്റാൻ  അവൻ  ചെയ്യുന്ന  ഒരോരോ  കാര്യങ്ങൾ… ശരിക്കും  ഞങ്ങളത്  എൻജോയ്  ചെയ്യായിരുന്നു… പിന്നെ  ഇപ്പാ.. മൈ  ബെസ്റ്റ്  ഫ്രണ്ട്  എവർ… ഞാൻ  പറയാതെ  തന്നെ  എന്റെ  മനസ്സ്  മനസ്സിലാകുന്ന  ആള്….ഇറങ്ങുമ്പോൾ  ഞാൻ  എങ്ങനെ  ഉപ്പാന്റെ  മുഖത്തു  നോക്കും.. എനിക്ക്  കരച്ചിൽ  വരും… ഇമ്മാക്  പിന്നെ  ഞാൻ  ഒരു  മോളേ  ഏല്പിച്ചു  പോകുന്നുണ്ടല്ലോ.. സന..  ആ  കാര്യത്തിൽ  കുറെ  ആശ്വാസം  ഉണ്ട്.. ഉമ്മടേം  ഉപ്പാടേം  കാര്യം  ഓള്  എന്നേക്കാൾ  നന്നായി  നോക്കും….

ദുആ  കഴിഞ്ഞു…. പക്ഷേ… ഇക്കാനെ  അവിടെ  ഒന്നും  കണ്ടില്ലാ… ഉപ്പ  വന്ന്  എന്നേ  കെട്ടിപിടിച്ചപ്പോ  എനിക്ക്  എന്റെ  കണ്ണീരിനെ  നിയന്ത്രിക്കാൻ  ആയില്ലാ.. ഞാൻ  പൊട്ടിക്കരഞ്ഞു… മക്കളെ  ഇത്രയും  കാലം വളർത്തി  വലുതാക്കി പിന്നീട്  അവർക്ക്  കല്യാണപ്രായം ആവുമ്പോ നല്ലൊരു  കൈകളിൽ  കൊടുക്കുമ്പോ ഉപ്പമാർക്ക്  ഇണ്ടാകുന്ന  സന്തോഷമാണ് ഇങ്ങനൊരു  കണ്ണീരായി  പുറത്ത്  വരുന്നത്… അത്  സ്വാഭാവികമാണ്… ടീവിയിൽ  ഒക്കെ  കാണുമ്പോ  നമ്മൾ  വീമ്പളക്കാറുണ്ട്..  ഇതൊക്കെ  ആക്ടിങ്  അല്ലേ.. യഥാർത്ഥ ലൈഫിൽ  ഇങ്ങനെ  ഒന്നും  ഇല്ലാനൊക്കെ… പക്ഷേ  ആ  സിറ്റുവേഷനിൽ  വരുമ്പോ  അതനുഭവിക്കുമ്പോ മാത്രമേ  അതിന്റെ  വേദന  അറിയൂ..

അസർപ്പ്  ഒരു  ആണ്കുട്ടിയല്ലേ.. അവൻ  കരയില്ലന്ന്  ഞാൻ  വിചാരിച്ചു… പക്ഷേ.. അവനും  സഹിക്കുന്നില്ലിത്… കണ്ണീർ  തുടക്കാൻ  അവനും  വന്ന  കണ്ണീർ എല്ലാരിൽ നിന്നും  മറക്കാൻ ഇക്കാക്കയും  ഒരുപാട്  പാട്  പെടുന്നുണ്ട്… ഞാൻ  ഇപ്പഴും  ഇപ്പാനെ  കെട്ടിപിടിച്ചു  നിക്കാണ്.. കരഞ്ഞു  തളർന്ന  എന്നേ  എല്ലാരും  അവസാനം ഉപ്പാനിൽ  നിന്ന്  അടർത്തി  മാറ്റി… എങ്ങനൊക്കെയോ  കരച്ചിൽ  അടക്കി  പിടിച്ചു എല്ലാരോടും  യാത്ര  പറഞ്ഞു ഞാൻ  വണ്ടീൽ  കേറി ഇരുന്നു.. മുഖം  ടവൽ കൊണ്ട് പൊത്തി.. കണ്ണുകളടച്ചു  കാർ  വിൻഡോയോട്  ചാരി  ഇരുന്നു.. അപ്പഴും  ഉപ്പാന്റെ  കൈ  ഞാൻ  മുറുകെ  പിടിച്ചിട്ടുണ്ട്… കാറിന്റെ  പുറത്തായി  ഉപ്പയും എന്റെ  തലയിൽ തലോടി  കൊണ്ട്  ഉമ്മയും.. ഉമ്മ  എന്തൊക്കെയോ  പറഞ്ഞു  എന്നേ  സമാധാനിപ്പിക്കാണ്… ഇക്കാനെ  ഇതുവരെയും  കണ്ടില്ലാ.. പിന്നെ  ഇക്കാനെ  ആരോടേലും  ചോയ്ക്കാനുള്ള  ഒരു  മാനസികാവസ്ഥയിലും  അല്ലായിരുന്നു  ഞാൻ…
കുറച്ചു  കഴിഞ്ഞ്  മറു സൈഡ്  ഡോർ  തുറന്നടക്കുന്ന  സൗണ്ട്  കേട്ടു .. ഇക്ക  ആയിരിക്കും.. വണ്ടി  എടുത്തു.. ഉപ്പാനിൽ  നിന്ന്  എന്റെ  കൈ  താനേ  അടർന്നു  മാറി… വീണ്ടും  എനിക്ക്  സങ്കടം  വന്നു.. ഞാൻ  മുഖം  പൊതി  കരഞ്ഞു.. .. വണ്ടി ഇക്കാന്റെ  വീട്  എത്തുന്ന  വരെ  ആരും  ഒന്നും മിണ്ടിയില്ലാ …എന്റെ  തേങ്ങൽ  മാത്രം  കേട്ടു ..

കുറച്ചു  കഴിഞ്ഞ്  ആരോ  തട്ടി  വിളിച്ചപ്പഴാണ്  ഞാൻ  കണ്ണ്  തുറന്നത്…. ഞാൻ  അറിയാതെ  മയങ്ങി  പോയതാണ്.. സൈഡിലോട്ട്  നോക്കിയപ്പോ  ഇക്ക  അവിടെ  ഇല്ലാ.. കാർ  ഡോർ  തുറന്നു  ഞാൻ  പൊറത്തേക്ക്  ഇറങ്ങി.. എന്നേ  നോക്കി  പുഞ്ചിരിച്ചു  നിക്കുന്ന ചുറുചുറുക്കുള്ള  ഒരു  ഉമ്മ… സാരിയാണ്  വേഷം… അത്  ഇക്കാന്റെ  ഉമ്മ  ആണെന്ന്  എനിക്ക്  മനസ്സിലായി..

“മോളെന്തിനാ  വെഷമിക്കുന്നെ.. ഈ  ഉമ്മയില്ലേ… ”

അവരെഞ്ഞെ  കെട്ടിപിടിച്ചു.. നെറുകയിൽ  ചുംബിച്ചു… ഇതുവരെ  ഇക്കാന്റെ  ഉമ്മയെ  ഞാൻ  കണ്ടിട്ടില്ലാ…..അപ്പഴേക്കും  ഇക്കാന്റെ  ഉപ്പയും  അങ്ങോട്ട്  വന്നു.. ഒട്ടും  പ്രായം  തോന്നാത്ത  സാധാരണക്കാരനെന്ന് തോന്നിക്കുന്ന  ഒരു  പച്ചയായ  മനുഷ്യൻ…. ഉപ്പയും  ഉമ്മയും  സ്നേഹ  നിധികളാണെന്ന്  ആ  മുഖം  കണ്ടാലറിയാ… അവരെന്റെ  കൈ  പിടിച്ചു…

“മോനെവിടെ… ”

ആരൊക്കെയോ  ചൊയ്ക്കുന്നുണ്ട്..

“അവൻ  വന്നോളും.. ഞാൻ  എന്തായാലും  മോളേ  അകത്തേക്കു  കയറ്റാൻ  പോകാ… ”

ഉമ്മയും  ഉപ്പയും ഒരുമിച്ച് എന്നേ  വീട്ടിലേക്ക്  കൈ പിടിച്ചു  കയറ്റി.. വലതു  കാൽ  വെച്ചു  ഞാൻ  കേറി… ഒരു  വലിയ  വീടാണത്.. ഇന്റെ  വീട്  ഇതിന്റെ  ഉള്ളിൽ  കൊണ്ടന്നു  വെക്കാം.. അത്രയും  വലുപ്പം… ഹാളിൽ  ഫുട്ബാൾ  കളിക്കാള്ള അത്ര  സ്ഥലമുണ്ട്… എന്നേ  അവർ  ഒരു  സോഫയിൽ  കൊണ്ടിരുത്തി .. ഷീണം..  വിയർപ്പ് … ആകെയൊരു  മുഷിച്ചില്… അവിടെ  കൂടിയവരൊക്കെ  എന്നേ  തന്നെ  നോക്കി  നിക്കാണ്.. അവരൊക്കെ  എന്നോട്  ഒരോന്ന്  ചോദിച്ചറിഞ്ഞു… അപ്പൊ  ഉമ്മ  എനിക്ക്  കുടിക്കാൻ  ഒരു  ഗ്ലാസ്‌  വെള്ളവുമായി  വന്നു..

“ഇത്  കുടിച്ചിട്ട്  മോള്  ഒന്ന്  ഫ്രഷ്  ആവ്..വാ . ഞാൻ  റൂം  കാണിച്ചു  തരാം … ”

എനിക്കും  അത്  തന്നെയാ  വേണ്ടത്… പിന്നെ  കരഞ്ഞു  കരഞ്ഞു  മുഖം  എന്തൊക്കെയോ  ഒരു  കോലായീകുണൂ…

ഉമ്മ  എന്നെ  കൊണ്ട് മുകളിലേക്ക്  നടന്നു ..

“മോള്  തത്കാലം ഇവിടുന്ന് ഫ്രഷ്  ആയിക്കോ.. ഷെൽഫിൽ  ആവശ്യള്ള  ഡ്രസ്സ്‌  ഒക്കെ  ഇണ്ട്… അപ്പഴേക്കും  ഞാനിങ്ങു  വരാം… ”

ഉമ്മാക്  എന്ത്  നല്ല  സ്വഭാവാ… ആഹ്ഹ്.. ഞാൻ  ഒന്ന്  ഫ്രഷ്  ആയി..  ഉമ്മാനേം  ഉപ്പനേം  പറ്റി  ആലോയ്ക്കുമ്പോ കരച്ചിൽ  വരുന്നുണ്ട്.. പക്ഷേ.. ഞാനൊന്ന്  ഉഷാറായി… ഇങ്ങനെ  കരഞ്ഞിരുന്നാ  ഇവിടെ  ഉള്ളോർ എന്താ  വിചാരിക്കാ..  കുളി  കഴിഞ്ഞു  നല്ലൊരു  ചുരിദാർ  എടുത്തിട്ടു… മഹ്റും  ഒന്ന്  രണ്ട്  വളയും  ഒഴിച്ച്  ബാക്കി  എല്ലാം  അഴിച്ചു  വെച്ചു…

“ആ…  മോള്  റെഡി  ആയോ… ഇപ്പൊ  ആളാകെ  ഉഷാറായല്ലോ… ഇതാ.. ചപ്പാത്തിയാ… മോള് കഴിക്ക്.. വിശപ്പ്  കാണില്ലേ.. താഴെ  ആകെ  ബഹളാ.. അതാ  ഇങ്ങോട്ട്  കൊണ്ട്  വന്നേ… ”

ഞാൻ  അത്  കഴിച്ചു  കഴിയുന്ന  വരെ  ഉമ്മ  എന്റെ  അടുത്തിരുന്നു.. ഉമ്മാന്റെ  ഫോണിൽ  നിന്ന്  വീട്ടിലേക്ക്  വിളിച്ചു.. അവരുടെ  സൗണ്ട്  കേട്ടപ്പോ  ഒരു  സമാധാനം… പിന്നെ ഞങ്ങൾ  ഒരുമിച്ചു  താഴേക്ക്  ചെന്നു… പക്ഷേ  ഇക്കാനെ  എങ്ങും  കണ്ടില്ലാട്ടോ.. ഇതെവിടെ  പോയി  കാണും.??.. പിന്നെ  അവിടെ  ഉള്ളോരോട്  ഒരോന്ന്  സംസാരിച്ചു  ഞാൻ  എന്റെ  സങ്കടങ്ങളൊക്കെ  പാതി  മറഞ്ഞു.. കുറച്ചു  കഴിഞ്ഞപ്പോ  കുറെ  തിരക്കൊഴിഞ്ഞു… അപ്പോ ഉമ്മ  എന്നോട് പോയി  റസ്റ്റ്‌  എടുത്തോളാൻ  പറഞ്ഞു.. ഞാൻ  നേരത്തെ  ഫ്രഷ്  ആയ  മുറിയിൽ  പോയി  കുറച്ചു  നേരം  കിടന്നു.. ഓഹ്….മഗ്‌രിബ്  ആയപ്പോ  നിസ്കരിച്ചു ഞാൻ  താഴേക്ക്  തന്നെ  ചെന്നു…. അവിടെ  ഇപ്പഴും  ആൾക്കാരുണ്ട്….

♡♡♡

സമയം  ഒമ്പതര  കഴിഞ്ഞു… ഇവിടെ  വന്നിട്ട്  ഇക്കാനെ  ഒന്ന്  കണ്ടിട്ട്  കൂടി  ഇല്ലാ.. ഉമ്മാനോട്  ഒന്ന്  ചോയ്ച്ചുകളയാമെന്നു  കരുതി ഉമ്മാടടുത്തു  ചെന്നതും  ഉമ്മ  ഇങ്ങോട്ട്..

“മോളെ..  മോൻ  റൂമിൽ  ഉണ്ട്.. ദാ.. ഇതുമായി  മോൾ റൂമിലേക്ക്  ചെല്ല്.. മോന്റെ  റൂം  സ്റ്റെയർ  കഴിഞ്ഞു  ആദ്യത്തെയാട്ടോ.. ”

എന്റെ  കയ്യില്  ഉമ്മ  തന്നത്  പാലാണ്.. ഇമ്മക്ക്  ഇഷ്ടല്ലാത്ത  സാധനം.. ഞാൻ  അതും  പിടിച്ചു  റൂമിലോട്ട്  നടന്നു.. വാതിൽ  തുറന്നതും  ഒരു  അടിപൊളി  റൂം..  ഒതുക്കമുള്ള  മുറി… ആകെ  ഒരു  റെഡ്  മയം… ചുമര് റെഡ് ആൻഡ് ക്രീം  ടച്.. ബെഡും  കുഷൻസും  അതിന്റെ  കോമ്പിനേഷൻ  തന്നെ… ഞാൻ  ഇക്കാനെ  അവിടെ  എല്ലാം  നോക്കി… ഇക്ക  തുറന്നിട്ട  ജനാലയിലൂടെ  പുറത്തേക്ക്  നോക്കി  നിക്കാണ് …ഞാൻ  അകത്തേക്ക്  കയറി  വാതിൽ  അടച്ചു…

“അജുക്കാ..”

ഞാൻ  നീട്ടി  വിളിച്ചു…

“അജുക്ക  അല്ല  മുത്തേ..  അനുക്കാ.. നിന്റെ  അനസ്.. ”

എന്റെ  വിളി  കേട്ട്  തിരിഞ്ഞ  ആളെ  കണ്ട് ഞാൻ  കോരിത്തരിച്ചതും  എന്റെ  കയ്യിലിരുന്ന  പാൽ  ഗ്ലാസ്‌  താഴെ  വീണതും  ഒരുമിച്ചായിരുന്നു..

“അനസ്… !!!!!…താൻ……”

“യെസ്…. ഞാൻ  തന്നെ…..”

അനസ്‌  കയ്യും  കെട്ടി  എന്നേ  നോക്കി  ചിരിക്കുന്നു…

“താൻ .. ഇവിടെ എങ്ങനെ  വന്നു …അജു  എവിടെ …. ”

“ഹഹഹഹ.. അത്  നല്ല  ചോദ്യം… ഇതെന്റെ  വീട് .. എന്റെ  റൂം…ഞാൻ  ഇവിടെ  അല്ലാണ്ട് പിന്നെ  എവിടെ  പോകാനാ.. അന്റൊരു  തമാശ… പിന്നെ  എന്താ  ചോയ്ച്ച്.  .. അജുവോ… അന്നെ  നിക്കാഹ്  കഴിച്ച  ഞാൻ  ഇവിടെ ഒന്നങ്ങനെ  നിക്കുമ്പോ  അജൂനൊക്കെ  ചോയ്ച്ച് സീൻ  മുഷിപ്പിക്കല്ലേ മുത്തേ ….”
“എന്താ.. താൻ..  എന്നേ  നിക്കാഹ് .. എന്തൊക്കെയാ  ഈ  പറേണെ… ”

“തന്റെ  ആ  മഹറിന്റെ  അവകാശി  ഞാൻ  ആണെന്ന്…..അതായത്  ഇന്ന്  നടന്നത്  നമ്മടെ  കല്യാണം  ആയിരുന്നു ..”

“ദേ.. കളിക്ക്  നിക്കല്ലേ.. അജുക്ക  എവിടെ.. സത്യം  പറ…താൻ  അജുക്കയെ  ഒളിപ്പിച്ചു  വെച്ച്  ചുമ്മാ  പ്ലാൻ  ഇറക്കല്ലേ… ”

“ഈ പെണ്ണിന്റെരു കാര്യം. .. താൻ  ഇങ്ങനൊക്കെ  പറയൊള്ളുന്ന  എനിക്കറിയാമായിരുന്നു.. അതോണ്ട്  ഈ  ഇക്ക  ഒരു  അടിപൊളി  പിക്  എടുപ്പിക്കാൻ  മറന്നില്ലാ.. നോക്ക്…”

ഉസ്താദ്  ഉപ്പാനേം  അനസിനേം  കൊണ്ട്  കൈ  കൊടുപ്പിക്കുന്ന  ഫോട്ടോ…. യാ  അല്ലാഹ്.. എന്റെ  കണ്ണിലാകെ  ഇരുട്ട്  കയറുന്ന  പോലെ  തോന്നി… ഞാൻ  വീഴാണ്ടിരിക്കാൻ  ബെഡിലേക്കിരുന്നു…
അപ്പൊ .. അനസസാണോ  എന്നേ  നിക്കാഹ്  ചെയ്തത്.!!!.. ഇതെങ്ങനെ..??. അജുക്കാക്  എന്താ  സംഭവിച്ചത്.??.. ഒറ്റ  ദിവസം  കൊണ്ട്  കാര്യങ്ങൾ  ഇങ്ങനെ  കുഴഞ്ഞു  മറിഞ്ഞതെങ്ങനെ…””…

“ഇപ്പോ  എന്റെ  ഭാര്യക്ക്  കാര്യം  ബോധ്യപ്പെട്ടോ ….. ”

എനിക്ക്  ദേഷ്യവും  സങ്കടവും  വെറുപ്പുമെല്ലാം  ഒരുമിച്ചു  വന്നു….കണ്ണിന്നു  കണ്ണുനീർ  ധാരയായി  ഒഴുകി.. കണ്ണുകൾ  ചുവന്നു…. ഞാൻ
അവന്റെ  കോളറിൽ  പിടിച്ചു  വലിച്ചു  കൊണ്ട് ..

“നീ എന്തിനിങ്ങനെ  ചെയ്തു..പറ.. . ഞാൻ  നിന്നോട്  എന്ത്  തെറ്റാ  ചെയ്തേ…. എന്റെ  ഉപ്പാനെ  ഭീഷണി  പെടുത്തിയല്ലേ  താൻ  ഈ  കല്യാണത്തിന്  സമ്മതിപ്പിച്ചേ.. അജുക്കാനേ  താൻ  എന്താ  ചെയ്തേ… എന്ത്  വൃത്തികെട്ട  കളിയാ  താൻ  കളിച്ചെന്ന്  പറ…. ”

“ചുടാവല്ലേ…ഒന്ന്  സബൂറാക് … ”

“എന്റെ  സ്വന്തമാക്കീട്ട്  താൻ  എന്താ  നേടിയേ..എന്റെ  ജീവിതം  വെച്ചാ താൻ  കളിച്ചേ…”

ഇവളോട് നല്ല നലക്ക് നിന്നാ തലേ കെയറി നെരങ്ങും…സോ …മാറ്റി പിടിക്കാം…

“മോളേ.. അന്നോട്  പ്രേമം  മൂത്ത്  തലക്ക്  പിടിച്ചു  കെട്ടിയതാണന്നാണോ  അന്റെ  വിചാരം… എന്നാലേ… ഈ  അനസ്  ഒന്നും  കാണാതെ  അന്നേ  പോലെ  ഒന്നിനെ  തലേലെടുത്ത് വെക്കില്ലാന്ന്  അറിയാല്ലോ…
എന്റെ പെങ്ങൾക്ക്  വേണ്ടിയാ അന്നേ  ഞാൻ  കെട്ടിയേ…”

“നൗറീൻ .??? ”

“ഇതുവരെ  അവൾ വിചാരിച്ചതൊക്കെ  ഈ  ഇക്ക  നടത്തി  കൊടുത്തിട്ടൊള്ളു.. എന്നാണോ  നീ  ഞങ്ങളുടെ  ജീവിതത്തിലേക്ക്  കടന്നു  വന്നേ .. അന്ന്  തൊട്ട് എല്ലാം  മാറി  മറിഞ്ഞു…..അവളുടെ  കണ്ണ് നിറഞ്ഞാ  എനിക്ക്  സഹിക്കില്ലാ..അവളുടെ  സന്തോഷത്തിനു  വേണ്ടി  വേറെ  ആരുടെ  കണ്ണ്  നിറഞ്ഞാലും  അതെനിക്ക്  വിഷയവുമല്ലാ…പിന്നെ  ഇതിന്റെ  പിന്നില്  ഒരു  പ്രതികാര ച്വയ  കൂടി  ഇണ്ടന്ന്  കുട്ടീക്കോളൂ ..”

“താൻ  എന്നേ  കെട്ടിയാ  നൗറിനെന്താ  നേട്ടം.????… ”

♡♡♡

അയ്ഷയെയും  അജുവിനെയും  ഒരുമിച്ച്  ഇന്ന്  കമ്പനിയിൽ  വെച്ച്  കണ്ടപ്പോ  എനിക്കത്  സഹിച്ചില്ലാ…. അതുകൊണ്ടാ  ക്യാബിനിന്ന്  ഇറങ്ങി  പോന്നത്….അവിടുന്ന്  നേരെ  ഞാൻ  ഇക്കാന്റെ  ഫ്ളാറ്റിലേക്കാണ്  പോയത്…

അയ്ഷയുടെ  നിക്കാഹ്  അജുവുമായിട്ടാന്ന് കേട്ടപ്പോ  മനസ്സമാധാനം  പോയി  ഇരിക്കേന്നു… നൗറിയെ  കൂട്ടി ഫ്ലാറ്റിലേക്ക്  പോകാൻ  വേണ്ടി  തിരഞ്ഞപ്പോ  അവളെ  അവിടെ  ഒന്നും  കാണാല്ലാ….വിളിച്ചിട്ടാണങ്കി ഫോണും  എടുക്കുന്നില്ലാ.. ഇതെന്തു  പറ്റി…ജോണേട്ടനോട്  ചോദിച്ചപ്പോ  ഡ്രൈവറോട്  ഫ്ലാറ്റിലേക്ക്  വിടാനാണ്  പറഞ്ഞതെന്ന്  അറിഞ്ഞു.. നേരെ  ഫ്ലാറ്റിലേക്ക്  വിട്ടു …

അവിടെ  ചെന്നപ്പോ  റൂം എല്ലാം  അലങ്കോലമാക്കിയിട്ട് നൗറീൻ  തലയ്ക്കു  കയ്യും കൊടുത്ത്  ബെഡിലിരിക്കുന്നു…

“എന്താ  മോളേ.. എന്ത്  പറ്റി .. ”

ഞാൻ  അവളുടെ  അടുത്ത്  ചെന്ന്  മുഖമുയർത്തി… കണ്ണുകൾ  ഈറനണിരിക്കുന്നു…. മുടിയാകെ  പാറി  പറന്ന് ഒരുമാതിരി  കോലം….

“ഇക്കാ.. ഇക്കാക്കന്നെ  ഇഷ്ടമെല്ലെ… ”

എന്റെ  കൈ  പിടിച്ചു  കൊണ്ടവൾ  ചോദിച്ചു….

“മോളെ  ഇക്കാക്ക് ജീവനല്ലേ…. ”

“അങ്ങനെയെങ്കി  ഇക്കാനോട്  ഞാൻ  ഒരു  കാര്യം  ആവശ്യപ്പെടാണ്… ഇക്ക  എനിക്ക്  ചെയ്ത്  തരില്ലേ…”

“തീർച്ചയായും… മോള്  പറ… മോള്  ഇങ്ങനെ  കരയുന്ന  കണ്ട്  ഇക്കാക്ക്  സഹിക്കുന്നില്ലാ… ”

“ഇക്കാ…അയ്ഷാ .. അവളെന്നും  എന്നേ തോൽപ്പിച്ചിട്ടേ  ഒള്ളു… ഞാൻ ആഗ്രഹിക്കുന്നതെല്ലാം  അവൾ  തട്ടി  എടുത്തു……ഇപ്പൊ ഇതാ  വീണ്ടും.. ”

“തെളിച്ചു  പറ  മോളെ.. ”

“ഇക്കാ  അജൂനെ  എനിക്കിഷ്ട്ടാ.. അവനെ  എനിക്ക്  വേണം..”

“അജുവിനെയോ…. !!!”

“അതെ… ക്യാമ്പസ്  കാലം  തൊട്ട്  ഞാൻ മനസ്സിൽ  കൊണ്ട്  നടക്കുന്നതാ  അവനെ.. ഇപ്പൊ  ഇതാ  അയ്ഷുന്റേം  അജുവിന്റേം  കല്യാണം  നടക്കാൻ പോണു…അവര്‍ ക്യാമ്പിനിൽ വെച്ച് ഇക്കാനെ കല്യാണത്തിന് ക്ഷണിച്ചത് പുറത്ത് നിന്ന് ഞാന്‍ കേട്ടു. … അത്  ഞാൻ  എങ്ങനെ  സഹിക്കും…..അജു  ഇല്ലാണ്ട്  എനിക്ക്  പറ്റില്ല  ഇക്കാ.. അവരുടെ  കല്യാണം ഒരിക്കലും  നടക്കാൻ പാടില്ലാ… ഇവിടെ  എങ്കിലും  എനിക്ക്  അവളെ  ജയിക്കണം  ഇക്കാ.. പ്ലീസ്  ഇക്കാ.. ഇക്ക  എന്തെങ്കിലും  ചെയ്യില്ലേ….”

അജു  ഒരു  വൃത്തികെട്ടവനാണെന്ന്  ഞാൻ  ഇവളെ  എങ്ങനെ  പറഞ്ഞു  മനസ്സിലാക്കും.. ഇപ്പൊ  എന്ത്  പറഞ്ഞിട്ടും  കാര്യല്ലാ.. ഇവളുടെ  തലേ  കയറില്ലാ…അത്രക്ക്  ഭ്രാന്തമായ  അവസ്ഥയിലാണവളിപ്പോ . . പക്ഷെ.. ഒരിക്കലും  ഇന്റെ  പെങ്ങളെ  ആ  നാറിക്ക്  കൊടുക്കില്ലാ….. ഈ  അവസരം  നീ  നന്നായി  മുതലെടുക്കുകയാണ്  വേണ്ടത്  അനൂ… അയ്ഷയോടുള്ള ദേഷ്യത്തിന്റെ  പൊറത്ത്  അവളെ  ജയിക്കാൻ  ഇപ്പൊ  ഞാൻ  എന്ത്  പറഞ്ഞാലും  അതിന്  ഇവൾ  എതിര്  നിക്കില്ലാ…..അയ്ഷയുടെ  കല്യാണം  മുടങ്ങണം എന്ന് തന്നെ  അല്ലേ  നിന്റെയും  ആവശ്യം… അത്  നടക്കും .. അജുവിന്‌  പകരം  നീ  അയ്ഷയെ  കെട്ടും…..പ്ലാൻ  വർക്ക് ഔട്ട് ആയാ കാക്കേടെ വിശപ്പും  മാറും..  പശുവിന്റെ  കടീം  മാറും… ആഹാ… നീ  അയ്ഷയെ  സ്നേഹിക്കുന്നുണ്ടന്ന  ആരും  അറിയണ്ടാ…..

“ഇക്കാ.. ഇക്കാ.. എന്താ  അല്ലോയ്ക്കുന്നെ.. ഞാൻ  ഒരു  കാര്യം  പറയാം… ഈ  കല്യാണം  നടന്നാ എനിക്ക്  അജുവിനെ  നഷ്ട്ടായാ.. സത്യം  പറയാം  ഞാൻ  മരിച്ചു  കളയും…”

“മോളെ …. അങ്ങനെ  ഒന്നും  പറയല്ലേ… ഈ ഇക്ക  മോൾക്ക്  വാക്ക്  തരാ.. അജുവും  അയിഷയും  തമ്മിലുള്ള  കല്യാണം  നടക്കില്ലാ.. ഈ  ഇക്ക  നടത്തില്ലാ… അത്പോലെ  ഇക്കാര്യത്തിൽ  എന്ത്  പ്ലാൻ  ചെയ്താലും  മോള്  ഇക്കാന്റെ  കൂടെ  നിക്കണം.. അത്  പറ്റോ…എതിർത്ത് ഒന്നും  പറയരുത്…. ”

“ഇക്ക  പറയുന്ന  പോലെ  ചെയ്യാം… ”

“എങ്കിൽ  അജുവിന്റെ  സ്ഥാനത്തു  അയ്ഷ  അറിയാതെ  അവളെ  ഞാൻ  കെട്ടും… ”

“ഇക്കാ… !!!!!..”

“ഇതല്ലാതെ  മറ്റൊരു  വഴിയും  ഇനിയില്ലാ.. അവളോടുള്ള  ഇഷ്ട്ടം  കൊണ്ടൊന്നും  അല്ലാ.. മോൾക്ക്  വേണ്ടി  ഇക്ക  എന്ത്  വേണമെങ്കിലും  ചെയ്യും…അവളെ  കെട്ടി  ഒരു  മൂക്ക്  കയറിട്ട്  ഇതുവരെ  അവൾ  ചെയ്തതിനൊക്കെ  നമുക്ക്  എണ്ണി എണ്ണി കണക്കു  ചോദിക്കാം….ഇപ്പൊ കെട്ടിയെന്നു  കരുതി  കൂടെ  പൊറിപ്പിക്കാനൊന്നും  ഇക്ക  കരുതീട്ടില്ലാ.. കുറച്ചു  കഴിഞ്ഞാ നിന്റെം അജൂന്റെം കല്യാണം നടന്നാ അപ്പൊ അവളെ ഡിവോഴ്സ് ആകാല്ലോ .. സിംപിൾ… ”

“ഇക്കാ.. എന്നാലും….”

“അവളോട്  പ്രതികാരം  ചെയ്യാൻ  ഇതിലും  നല്ല  അവസരം  വേറെ  കിട്ടില്ലാ.. മോള്  ആലോയ്ക്ക്..”

നൗറി  സമ്മതിച്ചാ  വീട്ടിൽ  വേറെ  ആർക്കും  എതിർപ്പുണ്ടാകില്ലാ…..എന്തായാലും മനസ്സില്ലാ മനസ്സോടെ അവൾ സമ്മതിച്ചു. .. ഉമ്മാക്കും  ഉപ്പാക്കും  അയ്ഷയുടെ കാര്യം പറഞ്ഞപ്പോ പൂർണ  സമ്മതം.. അവരോട്  പറഞ്ഞത്  ഞങ്ങൾ  തമ്മിൽ  ഇഷ്ട്ടത്തിലാണെന്നും അവൾക്  വേറെ  വിവാഹം  ഒറപ്പിച്ചിട്ടുണ്ടന്നും  അതൊരിക്കലും  നടക്കില്ലാ..അവളുടെ  ഉപ്പാനെ  പറഞ്ഞു  മനസ്സിലാക്കി  കല്യാണം  പറഞ്ഞ  ദിവസം തന്നെ  നടക്കും.. ഞങ്ങൾ  തമ്മിൽ  എന്നൊക്കെയാണ് …….അങ്ങനെ  വർക്ക്  ഔട്ട്  ആകുമോ  എന്നുറപ്പിലാതെ കല്യാണത്തിന്ന്  എന്റെ  വീടും  ഒരുങ്ങി…..

♡♡♡

“നൗറിക്ക്  അജുക്കയോട്  ഇഷ്ട്ടമുണ്ടായിരുന്നെന്നോ..!!!.. ”

“അതെ… എന്റെ  പെങ്ങൾ  ആഗ്രഹിച്ചത്  നീ  തട്ടിപ്പറിക്കാൻ നോക്കി…..എനിക്ക്  വാശിയായിരുന്നു… നിന്നെ  തോൽപ്പിക്കാൻ …എന്തായാലും  എന്റെ  പെങ്ങൾ  തന്നെ  ജയിച്ചല്ലോ…. ഇനി  ഞാൻ  എങ്ങനാ  മുടക്കിയതെന്ന്  നിനക്കറിയണ്ടേ….. ”

♡♡♡

“നിക്കാഹ്  ചൊല്ലാൻ  തുടങ്ങേല്ലേ… പെണ്ണിന്റെ  ഉപ്പയും  ചെക്കനും കൈ കൊടുത്ത്  ഞാൻ  പറയുന്ന  പോലെ  പറയണം… ”

“നിർത്ത്……ഈ  കല്യാണം  നടക്കില്ലാ….”

നിക്കാഹിനിരുന്ന അയ്ഷയുടെ  ഉപ്പയും  അജുവും അവിടെ കൂടിയവരും  വന്നവരെ  കണ്ട്   ഒരുപോലെ  ഞെട്ടി……

തുടരും….

Click Here to read full parts of the novel

4.2/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!