Skip to content

പറയാതെ പാർട്ട് 26

  • by
parayathe story

✒റിച്ചൂസ്

ചിരീടെ  സൗണ്ട്  കേട്ടാണ്  ഞാൻ  കണ്ണ്  തുറന്നത്. നോക്കുമ്പോ  മൊബൈൽ  ലൈറ്റും തെളീച്ച്  അനസ്  ചിരിയോട്  ചിരിയാണ്.. കൊലച്ചിരി.. ഇത്രക്ക് ചിരിക്കാൻ  ഞാൻ എന്താ ഇവിടെ തുണിയില്ലാണ്ട്  നിക്കുന്നുണ്ടോ .. അല്ല  പിന്നേന്ന്…

” താനൊരു  പേടിതോണ്ടി  ആയിപോയല്ലോ.. ഹഹഹഹ… ”

“ഹും.. പേടിച്ചിട്ടൊന്നും  അല്ലാ.. പിന്നെ നമ്മൾ  ഒറ്റക്ക്…  ഇരുട്ട്… തന്റെ  വ്യത്തികെട്ട  മനസ്സില് എന്തേലും  വേണ്ടാത്ത  ചിന്ത  തോന്നിയാലോ ..”

“തോന്നിയാ..”

”  കൊന്നു  കുഴിച്ചു  മൂടും ..”

“ഉവ്വോ ..”

“ആ.. എന്താ  ഡൌട്ട്  ഇണ്ടോ ..”

“ഉണ്ട്.. എന്നാ  ആ  ഡൌട്ട്  ഒന്ന്  തീർക്കണല്ലോ .. ”

“ദേ  .. കളിക്ക്  നിക്കല്ലേ ട്ടാ ..”

“നല്ല  അടച്ചോറപ്പുള്ള  ലിഫ്റ്റ്.. നമ്മ  രണ്ടും  മാത്രം.. പോരാത്തേന്  ഇരുട്ട്.. നീ  ഒച്ച  വെച്ചാ  ഒരു  കുഞ്ഞു  പോലും  കേൾക്കില്ലാ…പിന്നെ ആരും  സഹായത്തിന്  വരൂല്ലാ…”

“താൻ  എന്തിനുള്ള  പൊറപ്പാടാ..”

“ഞാൻ  അന്റെ  അടുത്ത്  വന്നിട്ട്  പറഞ്ഞെന്നാ മതിയോ..”

അവൻ  എന്റെ  അടുത്തേക്  വരാൻ  തുടങ്ങി… ഞാൻ  അതിനനുസരിച്ച്  പിന്നോട്ട്  നീങ്ങി… ഇനി  പിന്നോട്ട്  പോകാൻ  പറ്റൂല്ലാ.. ഞാൻ  ഡോറിൽ  ചെന്നു  മുട്ടി നിക്കാണ്… പടച്ചോനെ…  ഇനിപ്പോ  എന്താ  കാട്ടാ..അവൻ..  ദാ  ഇപ്പൊ  ഇന്റെ മുമ്പിൽ  ഇണ്ട്.. എന്റെ  നെഞ്ചിടിപ്പ്  കൂടി  കൂടി  വന്നു… അവൻ  കൈകൾ   എന്റെ  രണ്ടു സൈഡിലും ഡോറിലായി  വെച്ചു…  കൈകൾ  മാറ്റിയാലല്ലാതെ  എനിക്ക്  അങ്ങോട്ടും  ഇങ്ങോട്ടും  നീങ്ങാൻ  പറ്റാത്ത  അവസ്ഥ.. ഓന് ഇപ്പഴും  ഇളിച്ചോണ്ട്  നിക്കാണ്… അവനെ  തള്ളിമാറ്റാനാണങ്കി  എന്റെ  കൈകൾ  അനങ്ങുന്ന  പോലും  ഇല്ലാ… മരവിച്ച  പോലെ… അല്ലെങ്കിലേ വിയർത്ത്ക്ണ്.   ഇപ്പൊ  പോരാത്തേന്ന്  പരിഭ്രമിച്ച് വിയർത്ത്  കുളിച്ച്… അവനാണങ്കി ഇപ്പഴും ഇന്റെ  കണ്ണിലേക്ക്  തന്നെ  നോക്കി  നിക്കാണ് …

സിംഹത്തിനു  മുമ്പിൽ  പെട്ട പൂച്ചക്കുട്ടി… അതാണിപ്പോ  അയ്‌ശേടെ   അവസ്ഥാ.. പെണ്ണ് ആകെ തരിച്ചു  നിക്കാണ്… കാര്യം  ഞങ്ങൾ  തമ്മിൽ  ഇത്ര  ഉടക്ക്  ഒക്കെ  ഉണ്ടായിട്ടുണ്ടങ്കിലും ഇന്റെ  പെങ്ങള്  ഓള്  കാരണം  വീട്ടീന്ന്  പോയതും മിണ്ടാതിരിക്കുന്നതും  ഒക്കെ  ആലോയ്ക്കുമ്പോ ഓളെ  കടിച്ച് കീറാൻ  തോന്നുമെങ്കിലും ഓൾ  ഇത്ര  അടുത്ത്  നിക്കുമ്പോ ഒക്കെ… അല്ലങ്കി  അവളുടെ  കൂടെ  നിക്കുന്ന  ഒരോ  നിമിഷവും  എനിക്ക്  എന്തോ   ഒരു  ഇത്  ഫീൽ  ചെയ്യാറുണ്ട്….എന്താ  പറയാ..ഇപ്പൊ  തന്നെ  ഓൾടെ  കണ്ണിക്ക്  ഇങ്ങനെ  ഇമ  വെട്ടാതെ  നോക്കി  നിക്കുമ്പോ കിട്ടുന്ന  ആ  ഫീൽ…  ഇന്റെ  സാറേ.. അതിപ്പോ  നിങ്ങളോട്  ഞാൻ  എങ്ങനാ  പറയാ..   ഹൃദയം  സെക്കന്റിൽ  ആയിരം  വട്ടം  ഒക്കെ മിടിക്കുന്ന  പോലെ……പെണ്ണിന്  കുറച്ചു  അഹങ്കാരോം  തന്റെടോം ഇണ്ടങ്കിലും  ആളൊരു  പാവാണ്‌… എന്ന്  കരുതി  എന്റെ  ഫീലിംഗ്സ്  ഒക്കെ  ഓൾടെ  മേത്ത്ക്ക്  എടുക്കാൻ  ചെന്നാലെയ്  ..ഓൾടെ  കയ്യിലിരിപ്പിന് എന്നെ  ചെരിപ്പൂരി  അടിക്കും…..അത്രക്  നല്ലൊരു  ഇമേജ്  ആണല്ലോ ഓൾടെ  മനസ്സില്  എനിക്ക്… So.. തത്കാലം  പെണ്ണിന്നെ  വാശി  കേറ്റി  അത്  കണ്ടു  സുഖിക്കലാണ്  എന്റെ  മെയിൻ  ഉദ്ദേശം… പിന്നെ  കെട്ടാണങ്കി  ഇവളെ  പോലെ  ഒരുത്തീനെ  കെട്ടണം.. കാന്താരി  മുളക് തന്നെ.. നമ്മോട്  കട്ടക്ക്  നിക്കണ.. കീരീം  പാമ്പും  പോലെ  …അതൊരു  ഒന്നൊന്നര  ലൈഫ്  ആകും…

എന്തിനാ  വേറെ  പെണ്ണ്.. ഇവളെത്തന്നെ  അങ്ങട്  കെട്ടിയാലോ.. എന്താ  ഇങ്ങടെ  ഒരു  അഭിപ്രായം..എനിക്ക്  ചേരോ  ഓള് .😉.

ഞാൻ  അവളുടെ  മുഖത്തേക്  ചുണ്ടുകൾ  അടുപ്പിച്ചു.. എന്നിട്ട്  പതിയെ…

“അയ്ഷാ.. എനിക്ക്  തന്നോട് ഒരു  കാര്യം  പറയാണ്ട് ..”

അവള് എന്താ  എന്ന ഭാവത്തിൽ  എന്നെ  തുറിച്ചു  നോക്കാണ്…

“എനിക്കെയ് ..

തന്നോടെയ് …

റൊമാൻസ്  വരില്ലെടീ ..”

എന്നും  പറഞ്ഞു  ഞാൻ  അവളിൽ  നിന്നു  മാറി  നിന്നു …

കെക്കക്ക കെക്കക്ക…. ഓന്റെ  ഒടുക്കത്തെ  ചിരി … ഇപ്പഴാ  ശ്വാസം  നേരെ  വീണ് ….

അടുത്ത  സ്പോട്ടിൽ  ലൈറ്റ്  വന്നു.. ലിഫ്റ്റ്  ശരിയാക്കിയെന്നു  തോനുന്നു… പതിയെ  ഡോർ  തുറന്നു …  പുറത്ത്  5-6 ആൾകാര്  ഉണ്ട്. ..

“മാഡം  നല്ലാർക്കാ…”

“ഡോ.. ലിഫ്റ്റിന്  പ്രോബ്ലം  ഇണ്ടങ്കി ഇവിടെ  ഒരു  ബോർഡ്‌  എഴുതി  വെച്ചൂടെ..  ഇത്  മനുഷ്യനെ  മെനക്കെടുത്താനായിട്ട്… ”

അനസ്  കലിപ്പ്  മൂഡ്  ഓൺ

“സോറി  സാർ ..”

“അതും  ഇവളുടെ  മരമോന്ത  എത്ര  നേരാന്ന്  വെച്ചാ നോക്കി  ഇരിക്കാ ..”

“മരമോന്ത  അന്റെ  കെട്യോള്  ഖദീജാക്ക് …”

“അതാരാ    അന്റെ  കേട്യോൻ  മമ്മദിന്റെ  രണ്ടാം  ഭാര്യ  ആണോ.”

“പോടാ  മരപ്പട്ടി ..”

“പോടീ  കൊരങ്ങച്ചീ…”

“മാഡം .. നിർത്ത്ങ്കേ.. നീങ്ക  ഹസ്ബൻഡ്  വൈഫ്‌  ദാനെ.. ”

“ഉങ്കൾക്  എപ്പടി  തെരിയും ..”

“നീങ്ക  സൺഡ പൊട്ട്ണ്  പാകർത്ക്ക്  നല്ലാർക്ക്.. അഴകാന  കാതൽ  ജോഡി.. ഇംഗ്ലീഷില്  എന്നത് ..?. ആ…  made  4 each  other ..”

“ഇനി  താൻ  വാ  തുറന്ന  കൊന്നിടുവേ.. ഹും…  ”

“സാർ  …മാഡം  റൊമ്പ  കോപമാർക് ..”

“നാ  വരെ.. ഒരു  മുത്തം  കൊടുത്താ ഓൾടെ  എല്ലാ  കോപോം  മാറും..”

“ഹഹഹഹ .. All  the best sir… ”

പടച്ചോനെ  സമയം  എട്ട്  മണി..  ഇനിപ്പോ  ഞാൻ  എങ്ങനെ വീട്ടിൽ  പോകും..  സ്ട്രീറ്റ്  ലൈറ്റ്  കത്തിയിക്കുണൂ  എങ്ങും.. റോഡിലൊക്കെ  സ്ത്രീകൾ  കുറവാണ്.. ഫാമിലി  ആയിട്ടൊക്കെ  ഒള്ളു ..

“എന്താ  മാഡം .. പോകാനുള്ള  പ്ലാനൊന്നുല്ലേ.. ”

“ഞാൻ  പോക്കോളാ.. താൻ  തന്റെ  കാര്യം  നോക്കിയാ  മതി..”

“ഓ  …ചോയ്ച്ചൂന്നെ  ഒള്ളു.. U carry  on ..”

അവൻ  പാർക്കിങ്ങിൽ  പോയി  ബുള്ളറ്റ്  എടുത്ത്  തിരിച്ചു  വന്നു.. അപ്പഴും  ഞാൻ  മാളിന്  മുന്നിൽ  ഇനി  എന്ത്  ചെയ്യണം  ന്ന്  അറിയാണ്ട്  നിക്കാണ്….

അവൻ  എന്റെ  മുമ്പിൽ  വന്നു  ബുള്ളറ്റ്  നിർത്തി…

അവളുടെ  മുമ്പിൽ  വന്നു  ബുള്ളറ്റ്  നിർത്തിയപ്പഴാണ്  ജംഷീടെ  വിളി… ഐഡിയ….

“ഹലോ  ഡാർലിംഗ്.. നീ  എവിടാ.. ”

“ഡാർളിംഗോ..??….”

“ഓഹ്  ആണോ… സോറി  ഡാ..
ഇവിടെ  ഒരു  കുരിശ്  കാരണം  ഒരു  ചെറിയ  പ്രോബ്ലം… ”

” ഡാ.. കോപ്പേ.. ഇജ്ജ്  എന്തോക്കെന്ന്  പേരെണ്…”

(മ്മടെ ചങ്കിനറിയോ…ഞാന്‍ അയ്ഷനെ കാണിക്കാൻ വേണ്ടിയാ ഇങ്ങനെ ഒക്കെ പറേണേന്ന്…അവൻ ആകെ അന്തം വിട്ട്ക്ണ്…)

“ഹേയ്.. കുഴപ്പൊന്നും  ഇല്ലാ .. സോൾവ്  ആയി… ”

“ഡാ…. വട്ടായോ..”

“അത്  പിന്നെ  എനിക്കറിഞ്ഞുടെ  മുത്തേ…
am  coming….just 5 min….
ലവ്  u  baby….ഉമ്മ  ..ഉമ്മ്മ.. ഉമ്മ്മമ്മ…..
see  u …..”

ബേ… നാണമുണ്ടോ … എന്തൊരു  കിന്നരിക്കലാണ്….ഹും… കാമുകിയാവും…

“sry… girl  frend  ആയിരുന്നു… She  is  waiting  for me..At  cold  cafe…”

“അതിന്  ഞാൻ എന്താ   തലകുത്തി  നിക്കണോ… ”

“ഈ….. പോരുന്നോ .. ഞാൻ  വീട്ടിൽക്  ആക്കിത്തരാ.. ”

” പോയി  തന്റെ  കാമുകിയെ  കെട്ടിപിടിച്ചിരിക്ക്… ഹും…. ”

ഞാൻ  തല  തിരിച്ചു …

“വേണ്ടങ്കിൽ  വേണ്ടാ..  ഞാൻ  പോണ്..”

അവൻ  ബുള്ളറ്റ്  എടുത്ത്  പായിച്ചു… ഇന്റെ  റബ്ബേ.. ഒരു  വഴി.. ഐഡിയ.. ഇക്കൂനെ  വിളിക്കാ..എന്നിട്ട്  ഇവ്ട്ക്ക്  വരാൻ  പറയാ…

ഫോൺ  എടുത്ത്  നോക്കിയപ്പോ  ചാർജ്  5 %…!!!  അതങ്ങനെ  ആണല്ലോ..  ആവശ്യം  വരുമ്പോ  ഫോണിൽ  ചാർജ്  ഇണ്ടാകുലല്ലോ.. അയ്ഷാ…  പെട്ട് … ഇജ്ജ്  പെട്ട്.. അനസ് .. അവൻ  എന്നാലും  എന്നെ  ഒറ്റക്കാക്കി  പോയില്ലേ… അവന്റെ  പെങ്ങളാണ്  ഇന്റെ  സ്ഥാനത്തേങ്കി  അവൻ  ഇങ്ങനെ  ചെയ്യോ… ഹും …അയ്ഷാ..നിനക്ക്  എന്തിനാടീ  അവന്റെ ഹെൽപ്പ്…അവൻ  ..വേണ്ടാ..പഴയതൊക്കെ ആലോയ്ച്ചാ തല പെരുത്ത് വരും …എനിക്ക്  ആരുടെ ഹെല്പും  വേണ്ടാ… ഒറ്റക്  പോകാൻ  എനിക്കറിയാ… എന്തായാലും  ഇവിടെ  ഇങ്ങനെ നിന്നിട്ട്  എന്താ  കാര്യം…  നടക്കാ..

നിലാവുള്ള  രാത്രി.. വിജനമായ  റോഡ്.. അതും  ഒറ്റക്ക്… സംഭവം  കേൾക്കാൻ  നല്ല  രസണ്ടങ്കിലും അത്ര  രസൾള  കാര്യല്ലാ… ഇതിപ്പോ  അവന്ന്  പണികൊടുക്കൻ  നോക്കിയപ്പോ  എനിക്ക്  പണിയായല്ലോ.. എന്തൊക്കെയോ  ആലോയ്ച്ച്  നടന്നു  നടന്നു ഓട്ടോ  സ്റ്റാൻഡിന്റെ  അടുത്തെത്തി .. പ്ലാൻ  A പൊട്ടിയാലെന്താ  പ്ലാൻ B ഉണ്ടല്ലോ… ഓട്ടോയില്  പോയാ  വീട്ട്  മുറ്റത്  ഇറങ്ങാ..പക്ഷെ…  അവറ്റേൾടെ  നോട്ടോം ഭാവോം  അത്ര  പന്തിയല്ലാ…

” വാ  ഈ  ഓട്ടോ  കേറിക്കോ.. ഞങ്ങൾ  കൊണ്ടാക്കാ..”

“ക്യാഷ്  ഒന്നും തരണ്ടന്നെ..  ചുമ്മാ  കേറ്..”

പടച്ചോനെ…വീണ്ടും പെട്ടോ…..????

💕💕💕💕💕” വാ.. ഈ  ഓട്ടോ  കേറിക്കോ .. ഞങ്ങൾ  കൊണ്ടാക്കാ..””ക്യാഷ്  ഒന്നും  തരണ്ടന്നെ.. ചുമ്മാ  കേറ്.. ”

പടച്ചോനെ  വീണ്ടും  പെട്ടോ..???

“വേണ്ടാ.. ഞാൻ  നടന്നു  പൊക്കോളാ..”.

“അങ്ങനെ  പറയല്ലേ…ചേട്ടന്മാർക്  ഒരു  ബുദ്ധിമുട്ടും  ഇല്ലന്നേ… ”

പടച്ചോനെ…. മ്മളെ  അങ്ങട്  പെരുത്ത്  ഇഷ്ട്ടായതോണ്ടാണോ ഇങ്ങനെ  ഒന്ന്  തീരുമ്പോ  ഒന്നായിട്ട്  ഒരോ  കുരുക്കിൽ  ഇന്നേ  കൊണ്ടിടണത് … ഇതിനൊക്കെ  ഒരു  ബ്രേക്ക്‌  ആവാട്ടോ….

“അയ്ശു…”

പെട്ടന്ന്  പിറകീനൊരു  വിളി… നോക്കിയപ്പോ  ആരാ.. ഇങ്ങള്  പറ..ആരാ.. വേറെ  ആരല്ലേ….അനസന്നെ…

“അയ്ശു… Sry  ഡാ.. നീ  വെയിറ്റ്  ചെയ്ത്  മുഷിഞ്ഞോ.. Actually  ഭയകര  ട്രാഫിക്… അതാ  ലേറ്റ്  ആയെ….”

ഇവനെന്താ  റബ്ബേ  ഇങ്ങനൊക്കെ  പറേണേ… ഞാൻ  മാത്രല്ലാ.. പെട്ടന്നുള്ള അനസിന്റെ  എൻട്രീല് ഓട്ടോ  ചേട്ടന്മാരും  നെട്ടീക്ക്ണ്….

“ഡാ… അവൾക്  ചോയ്ക്കാനും  പറയാനും  ഒക്കെ  ആൾക്കാരുണ്ട്.. മുട്ടിയാ നമ്മക്ക്  പണി  കിട്ടും… ”

“ശരിയാ  അളിയാ…. ”

ഓട്ടോ  ചേട്ടന്മാരുടെ  പിറുപിറുക്കൽ  കേട്ടിട്ട്  നിക്ക്  ചിരിയാ  വന്നത്..

“അയ്ശു…..എങ്കി വാ .. സമയം  കളയണ്ടാ… ”

അവൻ  ബുള്ളറ്റ്  സ്റ്റാർട്ട്‌  ആക്കി…എന്നിട്ട്  ഒരു  ഓലകമല  ഇളിയും… ആ  ഇളീടെ  അർത്ഥം  എനിക്കറിയാ…ഈ  സിറ്റുവേഷനിൽ  എനിക്ക്  അവന്റെ  ബുള്ളറ്റിൽ  കേറ  അല്ലാണ്ട്  നിവർത്തി  ഇല്ലല്ലോ… ഓട്ടോകാരുടെ  കണ്ണിൽ  പൊടി  ഇടാൻ  എനിക്ക്  കേറിയല്ലേ  പറ്റു….തത്കാലം  ഇവടന്ന്  എസ്‌കേപ്പ്  ആവുന്നതാണ് മുഖ്യം…

“വാ  ടീ…. ”

ഞാൻ  മറുത്തൊന്നും  പറയാതെ  പിന്നിൽ  കേറി…

“മുറുക്കി  പിടിച്ചോ ട്ടോ …..”

അവസരം  മുതലെടുക്കുന്നോടാ  തെണ്ടീ…..

ഞാൻ  അവന്റെ  ഷർട്ടിലായി  പിടിച്ചു….
ഓട്ടോകാര്   നോക്കി  നിക്കുന്നോണ്ട് …എന്റെ ഗതികേടോണ്ട്… പടച്ച  റബ്ബേ …നിനക്കറിയാല്ലോ  എനിക്കിവിനെ  കണ്ണെടുത്താ  കണ്ടൂടാന്ന്… എന്നിട്ടും  എപ്പഴും  ഇവന്റെ  മരമോന്ത  എന്തിനാ  എന്റെ  മുമ്പിൽ  കൊണ്ടുവരണേ….

ഹാവു… ഓട്ടോകാര്  കണ്ണിന്നു  മറഞ്ഞു… അനസ് കണ്ണാടിയിലൂടെ  എന്നെ  നോക്കി  കണ്ണിറുക്കാ… പഹയൻ ….

” 🎵പ്രേമിക്കുമ്പോൾ  നീയും  ഞാനും ….. 🎵 ”

“ഓന്റൊരു   കോപ്പിലെ  പാട്ട്…. ”

“എന്താ.. ഇഷ്ട്ടായില്ലേ…..വേറെ  നോക്കാം..
🎵തും ഹി ഹോ…അബ് തും ഹി ഹോ..🎵..
ഇതെങ്ങനെ  ഇണ്ട്…”

“മോൻ  വണ്ടി  ഒന്ന്  സൈഡ്  ആക്കിയേ”

“എന്തിനാ… ”

“നീ  സൈഡ്  ആകുന്നോ  അതോ  ഞാൻ  ചാടണോ… ”

“ദാ  ആക്കി… ”

അവൻ  വണ്ടി സൈഡ് ആക്കി  നിർത്തി…
ഞാൻ  വണ്ടീന്  ഇറങ്ങി…

“എന്ത്  പറ്റി ..”

“ഞാനെ അവരുടെ മുൻപിന്ന്  രക്ഷപെടാൻ  കേറീതാ..  അന്റെ  പാട്ട  വണ്ടീല്  ട്ടാ… ”

“ഡീ.. ഇന്റെ  വണ്ടിനെ  പറഞ്ഞാലുണ്ടല്ലോ…  ഓളെ  സഹായിച്ചതും  പോരാ… ”

“ഞാൻ  പറഞ്ഞോ  ഇങ്ങോട്ട്  കെട്ടിയെടുക്കാൻ… കാമുകിയെ  ഒലിപ്പിക്കാൻ  പോയതല്ലേ .. എന്നിട്ട്  എന്ത്  പറ്റി….ഓളെ കണ്ടീല്ലേ… അതോ  ഓള്  അന്നേ  തേച്ചു  പോയാ… ”

“തേക്കാൻ  ഓൾടെ  പേര്  അയ്ഷാനല്ലാ…അല്ലാ.. ഇനി  ഇവിടെ  നിന്നിട്ട്  വെല്ലോം  പറ്റീട്ട്  രക്ഷിക്കാൻ  ഞാൻ  വരൂല്ലാട്ടോ …”

അവള്  എന്റെ നേരെ  കൈകൂപ്പി  കാണിച്ചിട്ട്  തൊട്ടടുത്തുള്ള  വെയ്റ്റിംഗ്  ഷെഡിലിൽ  പോയിരുന്നു…..

ഞാനും  ബുള്ളറ്റ്  സൈഡ്  ആക്കി  വെയ്റ്റിംഗ്  ഷെഡിൽ ചെന്നിരുന്നൂ…

“എന്തേയ് .. പോണില്ലേ…. ”

“എന്നെ  പറഞ്ഞു  വിട്ടിട്ട്  നിനക്കെന്താടീ ഇവിടെ  ചുറ്റിക്കളി…. മ്മ്മ് ”

“കള്ളത്തരങ്ങൾ  മനസ്സില്  കൊണ്ട്  നടക്കാനെ  എന്റെ  പേര്  അനസന്നല്ലാ… ”

ഇവനെന്താ  ഇങ്ങനെ… ഒരു  മനസ്സമാധാനം തരാണ്ട്  …..

അപ്പത്തേക്കും  ബസ്  വന്നു… ഞാൻ  വേഗം  തന്നെ ബസിൽ  കേറി…അവനോട്  ചോയ്ക്കാനും  പറയാനൊന്നും  നിന്നീല്ല..  യാത്രക്കാർ  കുറവാണ്.. ഇൾളതന്നെ  ആണുങ്ങളും… ബസ്  നീങ്ങി  തുടങ്ങി.. ഞാൻ  വെയ്റ്റിംഗ്  ഷെഡിലേക്  തിരിഞ്ഞു  നോക്കി… അവൻ എവിടെ  പോയി..? കാണാല്ലല്ലോ?….നേരെ  ഇരുന്ന്  ഓപ്പോസിറ്  നോക്കീതും  ഇന്നേ  നോക്കി  ഇളിച്ചു  കൊണ്ടു  ദാ  ഇരിക്ക്ണൂ  അനസ്  ഓപ്പോസിറ്റ്  സീറ്റിൽ… പടച്ചോനെ.. മാരണം….ഞാൻ  അവനെ  ശ്രദ്ധിക്കാണ്ട് പുറത്തേക്  നോക്കി  ഇരുന്നു…

സൈഡ്  ബാഗ്  തുറഞ്ഞു  നോക്കിയപ്പഴാണ്  ഞാനൊരു  എച്ചിയാന്ന്   മനസ്സിലായത്… ആകെ  അഞ്ചു  രൂപാ.. അയ്യോ .. ദാരിദ്ര്യം…മിനിമം  ചാർജ്  കൊടുക്കാനുള്ള  പൈസ  പോലും  ഇല്ലല്ലോ  അയ്ശു  അന്റെ  കയ്യില് .. പിന്നെ  എന്തിനാടീ  ഇജ്ജിങ്ങനെ ഒരു  ബാഗ്  തൂക്കി  നടക്കണേ…. കഷ്ട്ടം…

ഇനിപ്പോ  എന്ത്  ചെയ്യും..??.

കണ്ടക്ടർ ദാ ഇന്റെ  അടുത്ത്  വന്നു..

“ചേട്ടാ…അത്.. പൈസ… ”

“പൈസ  ദാ  ആ കൊച്ചൻ  തന്നു… ”

ഞാൻ  അനസിനെ  നോക്കി .. അവൻ  എന്നെ  നോക്കി  കണ്ണിറുക്കി…

ഞാൻ  എന്റെ  കയ്യിലെ  അഞ്ചു  രൂപാ  അവനു  നേരെ  നീട്ടി..

” ദാ  അഞ്ച്.. ബാക്കി  അഞ്ച്  ഇനി  കാണുമ്പോ  തരാം… ”

അവൻ  അത്  വാങ്ങി…

” തരണേ.. തരാന്ന്  പറഞ്ഞ്  പറ്റിക്കരുത്…..അഞ്ച്  രൂപ കൊണ്ട്  അഞ്ചിന്റെ  ഒരു മഞ്ച് വാങ്ങീകൂടെ.. ഒരു  സിപ്  അപ്പും  വാങ്ങാ..”

“തരാടോ… താൻ എന്താ  വെട്ടത്തിലെ  ദിലീപിനെ  പോലെ… അഞ്ചല്ലേ.. അമ്പതോ  അന്നൂറോ  ഒന്നും  അല്ലല്ലോ… ”

“ഇതാണ്  ഒരു  മനുഷ്യനെ  സഹായിക്കാൻ  പറ്റൂലാന്  പറേണത്…”.

“ഹും.. ”

എന്റെ  സ്റ്റോപ്പ്‌  എത്തിയപ്പോ  ഞാൻ  ഇറങ്ങി…. ഞാൻ  റോഡ്  ക്രോസ്സ്  ചെയ്യുന്ന  വരെ  ബസ്  പോയതേ  ഇല്ലാ… അനസ്  ബസ്സിലിരുന്ന്  എന്നെ  നോക്കുന്നുണ്ടായിരുന്നു… ഞാൻ  തിരിച്ചു  നോക്കാനൊന്നും  പോയില്ലാ… റോഡ്  സൈഡിൽ  തന്നെ  ആണല്ലോ  ഷാനേടെ  വീട്… ഓൾടെ  വീട്ടിൽ  ചെന്ന്  ഇക്കുനെ  വിളിച്ചു… ഭാഗ്യത്തിന്  ഷാന  മാത്രേ  അവിടെ  ഉണ്ടാർന്നൊള്ളൂ… അല്ലെങ്കി  ഇതിനൊക്കെ  ഞാൻ  എന്ത്  മറുപടിയാ പറയാ…അവളോട്  കാര്യങ്ങളൊക്കെ  വിശദായി  ഫോണിലൂടെ  പറയാമെന്നു  പറഞ്ഞു  ഞാൻ  ഇക്കുന്റെ  കൂടെ  പോന്നു…..

വീട്ടിൽ  വന്നു  ഒറ്റ  കെടതെന്നു  ബെഡ്ഢിൽക്.. ജംഷീടെ  റിംഗ് ഇണ്ട്…..അതൊന്നും  ഞാൻ  കേട്ടെ  ഇല്ലാ… മനസ്സ്  ഫുൾ  അയ്ഷ  ആയിരുന്നു……എനിക്ക്  ഇതെന്തു  പറ്റി….ഞാൻ  ഇങ്ങനെ  ഒന്നും  അല്ലായിരുന്നു… നൗറീൻ  ന്റെ  വാക്കുകളിലൂടെയാണ്  ആദ്യമായി  ഞാൻ  അയ്ഷയെ  അറിയുന്നത്.. എന്റെ  പെങ്ങളുടെ  ശത്രു… എന്തിനും  ഏതിനും  അവളെ  തോല്പിക്കുന്നവൾ… അതെ .. എനിക്ക്  വെറുപ്പായിരുന്നു  അവളോട് ..ജീവിതത്തിൽ  ആദ്യവും  അവസാനവുമായി  എന്നെ  അടിച്ചവൾ….അന്നൊക്കെ  എനിക്ക്  പകയായിരുന്നു  അവളോട്.. പക്ഷേ.. എങ്ങനൊക്കെയോ  അവളെന്റെ  ഖൽബിൽ  കയറി  കൂടി…..ഞാൻ  പോലും  അറിയാതെ…അവളോട്  തല്ലുണ്ടാകുമ്പോ  അവളെ  വാശി  കേറ്റുമ്പോ  പെണ്ണിനുണ്ടാകുന്ന  ആ  കലിപ്പ്  കാണാൻ  ഒരു  പ്രതേക  കുളിരാ…Yes.. i  Am  fall in  love💕…..

“ഇക്കു… ഫോൺ  എത്ര  നേരായി  അടിക്ക്ണൂ… ഇക്കൂ… ”

നിയേടെ  വിളികേട്ടാണ്  പരിസരബോധം  വന്നത്…

“എന്ത്  പറ്റി  ഇക്കാ.. ഈ  ലോകത്ത്  ഒന്നും  അല്ലേ…. ”

“ഹിഹിഹി.. ”

“എന്താണ്  ഒരു  കള്ള  ചിരി…. ”

“എന്ത്.. ഒന്നുല്ലാ… നീ  പോയെ… ”

“ഞാൻ  പോക്കേളാ….അയ്ഷാത്താനെ  അല്ലെ ആലോയ്കണേ.. ”

“ഏ.. ഞാൻ  എന്തിനാ  ഓളെ  അലോയ്‌ക്ണ്……. ”

“ഹ്മ്മ്മ്.. മനസ്സിലായി  മോനെ.. ”

“എന്ത്  മനസ്സിലായി…. ”

“ഹ്മ്മ്മ്മ്… ”

“ടീ  ടീ ടീ…. ”

അനസ്.. നിനക്കത്  ഇനി  ഒരിക്കലും  മറച്ചു വെക്കാൻ  കഴിയില്ലാ… നിന്റെ  കണ്ണുകൾ വിളിച്ചു പറയുന്നു.. Am  in  love  with  അയ്ഷ…..

❤ ❤ ❤ ❤ ❤ ❤ ❤

അങ്ങനെ  കാത്തു  കാത്തിരുന്ന  ആ  ദിവസം  വന്നെത്തി.. ഇന്നാണ്  മ്മടെ  ഇക്കാക്കന്റേം  സനേടേം  കല്യാണം…. രാവിലെ  സനെടെ  വീട്ടിൽ…ചെറിയ  പരിവാടി  ആയിട്ട്.. അതികാരേയും  വിളിച്ചിട്ടില്ലാ    രാത്രി  റിസപ്ഷൻ..ഗംഭീര  പരിവാടി..   ഞങ്ങടെ  വീട്ടിൽ… റിസെപ്ഷനാണ്  ഞങ്ങടെ   ഫ്രണ്ട്സിനെയെല്ലാം  ക്ഷണിച്ചിരിക്കുന്നത്… മാഷിനെയും…

നിക്കാഹ്  ഒക്കെ  അടിപൊളി  ആയി  നടന്നു… സനയെ ഞങ്ങടെ  വീട്ടിൽക്  കൊട്ന്നു….

ഞാൻ  ഇപ്പൊ  എന്താ  ചെയ്യണൂന്നല്ലേ  ഇങ്ങൾ  നോക്കണെമേ…

നൈറ്റിലെ  റിസെപ്ഷനുവേണ്ടി മ്മളൊന്ന്  മിനുങ്ങാണ്…മ്മള്  മാത്രല്ലാ.. ഇന്റെ  സൈഡ്ക്ക്  നോക്കീം  ആരൊക്കെയാന്ന്..

“അയ്ഷാ.   എടീ.. ലിപ്സ്റ്റിക്  ഓവർ  ആയോ… ”   (സന)

“ഐ ലൈനർ  എവിടെ… ”  (ഷാന)

“ഇവിടെ  കൂടി  ഒന്ന്  കുത്തിത്താടീ ..” (ഷിറി)

കണ്ടില്ലേ… എല്ലാരും  ഒരുങ്ങണ  തിരക്കിലാണ്…
എങ്ങനെ  ഇണ്ട്  ഇപ്പൊ  മ്മളെ  കാണാൻ…  കൊള്ളാവോ….

❤ ❤

“ടാ..അജൂ .  നോക്കടാ.. ഐശൂനെ നോക്ക്… ”

“ഇന്റെ  പൊന്നോ.. പെണ്ണിനെ  കണ്ണെടുക്കാൻ  തോന്നുന്നില്ലാ… എന്താ  ഒരു  ചേല്.. പതിനാലാം  രാവ് ഉദിച്ച  പോലെ….ടാ… കണ്ട്രോൾ  പോണ്..”

“അജുക്കാ… എപ്പോ  വന്നു…. കുടിക്കാൻ  എടുക്കട്ടേ.. നിങ്ങ  ഇങ്ങനെ   നിക്കാണ്ട്  ഇരിക്കിം.. ”

“ഓ…. ”

“ടാ …നമ്മ  വന്ന  കാര്യം  നടത്തണ്ടേ…. ”

“ആ മാഷിനെ  അവള്  ക്ഷണിച്ചിട്ടില്ലേ…”

“അയാളോക്ക്  പൊറത്ത്  എപ്പളെ  ഹാജർ… ”

“എങ്കി ഈ  ലെറ്റർ  അയാൾടെ  കയ്യില്  എത്തിക്കണം ”

“നോക്കട്ടെ… ”

💘💘💘💘💘💘💘💘💘💘💘💘💘💘💘

മാഷേ.. എന്നെ  മറഞ്ഞോ .. സങ്കടം  കൊണ്ടാട്ടോ  അന്ന്  അങ്ങനൊക്കെ  പറഞ്ഞേ….ഇന്ന്  ഞാൻ  ഇവിടെ  ഉണ്ട്.. മാഷിന്റെ  കയ്യത്തും ദൂരത്ത്…ബാൽക്കണിയിൽ ഞാൻ  ഉണ്ടാകും….മാഷിനെ  കാണാൻ  കയ്യുമെന്ന  പ്രതീക്ഷയോടെ

-മാഷിന്റെ സ്വന്തം കാന്താരി…

💘💘💘💘💘💘💘💘💘💘💘💘💘💘💘

“ദേ  വീണ്ടും  പെണ്ണ്… ഇജ്ജ്  ഇങ്ങനൊക്കെ  എഴുതീട്ട്  ബാൽക്കണിയിൽ  ഏത് പെണ്ണാടാ.. ”

“പെണ്ണിനെ  ഓക്കേ  നമക്ക് വരുത്താടാ… ഇജ്ജ്  നോക്കിക്കോ.. എന്റെ  പ്ലാൻ  വർക്ക്‌  ഔട്ട്‌  ആകുന്നത് എങ്ങനാന്ന്….”

അയ്ഷാ.. സന്തോഷിക്ക്… നല്ലോണം  സന്തോഷിക്ക്… ഇനി  കുറെ  സങ്കടപെടാനുള്ളതല്ലേ…..

തുടരും…..

Click Here to read full parts of the novel

4.4/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!