✒റിച്ചൂസ്
“ഹും…”
“ഇനി വഴക്കുണ്ടാക്കിയാ വേറെ കടേ കേറാൻ വേറെ ആളെ നോക്കികോണ്ടൂ…”
“ഓ …”
“പിന്നെ… കുറെ സമയം എടുക്കലേട്ടാ.. ഈ പെണ്ണുങ്ങളെ കൊണ്ടു തുണിക്കടേ കേറുന്നത് തന്നെ എനിക്ക് കലിപ്പാ.. ആന കരിമ്പിൻ തോട്ടത്തിൽ കേറിയമാരി ഒക്കെ വലിച്ചിടീപ്പിക്കും.. ”
“ഹും.. ഞങ്ങൾ നല്ലോം സമയടുക്കും.. ഇനി ഹൈഫേന്ന് കിട്ടീല്ലേ വേറെ ടെക്സ്റ്റൈൽസിൽ പോകും..അവിടുന്നും കിട്ടീല്ലേ വേറേം .. ഇക്കൂന് പറ്റൂലങ്കി ഇവിടെ ഇറങ്ങിക്കോ.. ഇന്റെ സനേടെ കല്യാണത്തിന്ന് നല്ലോം മിനുങ്ങണം.. അതെനിക്ക് നിർബന്ധാ.. ”
“ഇപ്പറഞ്ഞ കല്യാണം അന്റെ ഇക്കാക്കാന്റെ കൂടി ആടീ… ”
“ഓ.. ഞങ്ങൾ പെണ്ണിന്റെ വീട്ടേരാ..”
“അതെപ്പോ… ”
“ഇന്നലെ രാത്രി 12 മണിക്ക് ആയി .. എന്തേയ്… ”
ഈ ഇക്കാക്കാന്റെ ഒരു കഥ ….കാര്യം മ്മക്ക് മറ്റേ രണ്ട് കടേതേം ഡ്രസ്സ് പിടിച്ചീല്ലാ എന്നുള്ളത് ശരിയാ.. ആ സെയിൽസ് മാൻ തെണ്ടി.. ഓന് ആകെ ഒന്ന് രണ്ടണ്ണം എടുത്ത് തന്നിട്ട് പറയാ.. ഇത് എടുത്തോളി.. ഇത് നല്ലതാ.. ഇങ്ങൾക് ഇട്ടാ നല്ലോം ചേരും നൊക്കേ… ഇന്റെൾളോ… എന്തൊരു ഒലിപ്പിക്കലാണ്.. ഹും… ഞാനെന്താ ഓന്റെ കെട്യോളാ ഓന് പറേണ എടുക്കാൻ..അങ്ങനെ രണ്ട് കടേന്ന് വഴക്കുണ്ടാക്കി പോന്നു .. മ്മക്ക് കിട്ടാതോണ്ട് ഒരേ എടുക്കാനും സമ്മയ്ച്ചീല്ലാ.. അങ്ങനെ ഇപ്പൊ ഒര് ആദ്യം എടുക്കണ്ടാ.. അല്ലപിന്നേന്ന്….
❤ ❤ ❤ ❤
മസാല കോഫി ഷോപ്പ് തേർഡ് ഫ്ലോർ അല്ലേ.. വരാന്ന് പറഞ്ഞിട്ട് പറ്റിക്കോ… എന്തായാലും പോയോക്കാ..ഫ്ലവർ ഷോപ്പിന്ന് ഒരു അടിപൊളി റോസ് ബൊക്ക കൂടി വാങ്ങിച്ചു..വെറും കയ്യോടെ പോകുന്നതെങ്ങനെ ..ലിഫ്റ്റിൽ കേറാൻ നോക്കിയപ്പോ ..
“സാർ.. ലിഫ്റ്റ് ക്ക് കൊഞ്ചം പ്രോബ്ലം ഇരിക്ക്…. സ്റ്റാർട്ട് പണ്ണാ സ്റ്റക്ക് ആയിടുവേ.. നീങ്ക സ്റ്റെയർ കേസ് വഴി പോങ്ക സാർ.. ”
“ഓക്കേ… ”
സ്റ്റയറായ സ്റ്റായറോക്കെ കേറി അങ്ങനെ എത്തി മസാല കോഫി ഷോപ്പിനു മുന്നിൽ…..ഗ്ലാസ് ഡോറിലൂടെ എനിക്ക് കാണാം എല്ലാ ടേബിളും ഫിൽ ആണ്.. എല്ലാം കപ്പിൾസ് തന്നെ …അപ്പഴാണ് ഞാൻ അത് ശ്രദ്ധിച്ചത്.. അവസാന ടേബിളിൽ എനിക്ക് പുറം തിരിഞ്ഞ് ഇരിക്കുന്ന ഒരു പെൺകുട്ടി.. Yes.. ഇതവൾ തന്നെ.. പിന്നെ ഒട്ടും വെയ്റ്റ് ചെയ്തില്ലാ.. ഡോർ തുറഞ്ഞ് അകത്തേക്കു കയറാൻ നിന്നതും പിന്നിൽ നിന്നൊരു വിളി
“മാഷേ…”
നോക്കിയപ്പോ…
“അയ്ഷാ… താനോ!!.. താനെന്താ ഇവിടെ.. ”
“ഞാൻ ഫാമിലീടെ കൂടെ വന്നതാ ..
ഇക്കൂസിന്റെ മാരേജ് ന്ന് ഡ്രസ്സ് എടുക്കാൻ …
അല്ലാ മാഷെന്താ ഇവിടെ.. കയ്യില് ബൊക്ക ഒക്കെ ആയിട്ട് …”
ലെറ്ററിന്റ കാര്യം അവളോടിപ്പോ പറേണ്ടാ… എല്ലാം സെറ്റ് ആയിട്ട് പതിയേ പറയാ…
“അതോ.. അത് .. ആ.. അത് പിന്നെ എന്റെ ഫ്രണ്ടുടെ birthday യാ ഇന്ന്.. so ..ഒന്ന് മീറ്റ് ചെയ്യാമെന്ന് വെച്ചു.. പ്രസന്റ് ആയി കൊടുക്കാൻ മേടിച്ചതാ.. ”
“ഓ ഇന്നിട്ടെവിടെ… ഫ്രണ്ട് വന്നോ… ”
“ഏയ് ഇല്ലാ വരും.. ഇപ്പൊ വരും ..”
“എങ്കി മാഷ് വാ.. എന്റെ ഫാമിലിയെ പരിചയപെടാ.. ”
“അത് വേണോ.. പിന്നീട് പോരേ.. അവൻ വന്നാലോ.. ”
“മാഷേ.. ജസ്റ്റ് ഒന്ന് പരിചയപെട്ടിട്ട് വേഗം പോകാ..
അവര് ദേ ആ ഷോപ്പിൽ ഇണ്ട്.. വാ മാഷേ ..”
ശോ.. അവള് ഇങ്ങനെ നിർബന്ധിക്കുമ്പോ എങ്ങനാ പറ്റില്ലാന്ന് പറയാ.. അങ്ങനെ അവളുടെ കൂടെ ചെന്നു.. എല്ലാരേം പരിചയപെട്ടു.. കല്യാണത്തിന് വരണമെന്ന് അവളുടെ ഇക്കാ പിന്നേം പിന്നേം പറഞ്ഞു. ബട്ട് .. മനസ്സിൽ ഫുൾ അവളായിരുന്നു.. ഇതിപ്പോ നല്ലോം ലേറ്റ് ആയി… കാത്തിരുന്നു മുഷിഞ്ഞിട്ട് അവള് പോയിക്കണോ എന്നൊക്കെയുള്ള ചിന്തകൾ..
ഫ്രണ്ട് വന്നു എന്ന് പറഞ്ഞ് മെസ്സേജ് അയച്ചുന്നും പറഞ്ഞു ഞാൻ അവിടുന്ന് പതിയെ സ്കൂട്ട് ആയി …
തിരിച്ചു വന്നു കോഫി ഷോപ്പിന്റെ അകത്തു കയറി നേരത്തെ അവളെ കണ്ട ടേബിളിൽ നോക്കി.. നിർഭാഗ്യമെന്നു പറേട്ടെ…
അവളവിടെ ഇല്ലായിരുന്നു…അവളുടെ മുഖമെങ്കിലും ഒന്ന് കണ്ടിരുന്നുവെങ്കിൽ ഒന്ന് തിരയെങ്കിലും ചെയ്യായിരുന്നു .. അവസാനം ക്യാഷിയരുടെ അടുത്ത് ചോയ്ച്ചു
“ചേട്ടാ.. ആ അവസാനം ടേബിളിൽ ഒരു പെൺകുട്ടി ഇണ്ടാർന്നില്ലേ … അവളെവിടെ..? ”
“ആ കൊച്ച് ഇപ്പൊ അങ്ങട് പോയെ ഒള്ളു.. മൂന്ന് മണി തൊട്ട് ആ കൊച്ച് അവിടെ ഉണ്ടേയ്.. ആരെയോ വെയിറ്റ് ചെയ്തിരിക്കേന്ന്.. ”
എനിക്ക് ആകെ നിരാശ തോന്നി.. ആ ടേബിളിൽ പോയി ഇരുന്നു.. അപ്പഴാണ് ഞാൻ അത് ശ്രദ്ധിച്ചത്.. അവിടെ ഒരു ലെറ്റർ… വേഗം അത് പൊട്ടിച്ചു വായിച്ചു
💘💘💘💘💘💘💘💘💘💘💘💘💘💘💘
നല്ല ആളാ.. ഞാൻ എത്ര നേരം വെയിറ്റ് ചെയ്തുന്നറിയോ…
ഞാൻ കണ്ടു .. വന്നിട്ട് മടങ്ങി പോയത്.. എന്നെ കാണാൻ താല്പര്യം ഇല്ലായിരുന്നു അല്ലെ മാഷിന്ന്.. ഇനി വരില്ലാ.. ശല്യായിട്ട്…
💘💘💘💘💘💘💘💘💘💘💘💘💘💘💘
ശോ.. മുമ്പിൽ വന്നിട്ടും കാണാൻ പറ്റീല്ലല്ലോ.. ഇനിപ്പോ അവള് ലെറ്റർ അയക്കില്ലേ.. പൂക്കളും വേസ്റ്റ്.. ഓഹ്.. ആകെ കഷ്ട്ടായി ..
❤ ❤ ❤ ❤
“ഇത്തൂസേ… ഇതെങ്ങനെ ഇണ്ട്.. കൊള്ളാവോ….”
“മാഷാ അള്ളാഹ്.. അയ്ശൂ… പൊളി ..”
ട്രയൽ ചെയ്ത രണ്ട് ഡ്രസ്സും എല്ലാർക്കും ഇഷ്ട്ടായി ..അതോണ്ട് അത് രണ്ടും ഫിക്സ്..
പിന്നെ കുഞ്ഞാറ്റകും മോനുസിനും സനക്കും അങ്ങനെ എല്ലാർക്കും അവിടുന്ന് തന്നെ കിട്ടി.. ഇക്കു ഡ്രസ്സ് ഫ്രണ്ട്സിന്റെ കൂടെ വന്നു എടുത്തോളാന്ന് പറഞ്ഞു.. ഫാൻസിയും ചെരിപ്പ് കടയും എല്ലാം കേറി ഇറങ്ങിയപ്പഴേക് ഞങ്ങൾ ഗ്രൗണ്ട് ഫ്ലോറിൽ എത്തി …
സമയം 6.30 കഴ്ഞ്ഞുകുണൂ.. കാറിന്റെ അടുത്തേക് നടക്കുമ്പഴാണ് ഞാൻ എന്നെ പാസ്സ് ചെയ്ത ആ ബുള്ളറ്റിലെ ആളെ ശ്രദ്ധിച്ചത്.. അതെ.. അനസ്.!!!. അവനെ കണ്ടതും എനിക്ക് ദേഷ്യം ഇരച്ചു കയറി.. നേരിൽ കണ്ടാ കൊടുക്കാൻ ഒരു കടം ബാക്കി ഉണ്ടല്ലോ..
അപ്പഴേക്കും അവൻ ബുള്ളറ്റ് പാർക്ക് ചെയ്ത് അവിടുന്ന് പോയിക്കഴിഞ്ഞിരുന്നു.. അങ്ങനെ വിട്ടാ പറ്റില്ലാ.. ഞാൻ കവർ എല്ലാം കാറിൽ വെച്ചു…
“ഇക്കാ… ഷാനേം ഷിറീം മാളിൽ ഗിഫ്റ്റ് സെക്ഷനിൽ ഉണ്ടത്രേ.. ഇപ്പൊ മെസ്സേജ് അയച്ചു.. ഞാൻ അവരുടെ അടുത്തേക് പോട്ടെ… ”
“അപ്പൊ ഇജ്ജ് ഞങ്ങടെ കൂടെ ഇല്ലെ ..”
“ഇല്ലാ.. ഷാനെടെ കസിൻ ഇണ്ട്.. അവളുടെ വീട്ടിൽ എത്തീട്ട് ഞാൻ ഇക്കൂനെ വിളികാം.. ഇക്കു വന്നാ മതി..”
“ഓക്കേ.. വേഗം പോരാൻ നോക്ക്.. പിന്നേ ഗിഫ്റ്റ് ഫ്രണ്ടിനു മാത്രല്ലാ.. ഇക്കൂനും ആവാട്ടോ.. ”
“അയ്യടാ …”
ഇക്കൂനോട് കള്ളം പറയ അല്ലാണ്ട് വേറെ നിവർത്തി ഇല്ലല്ലോ.. എന്തായാലും അവനെ കണ്ട് നാല് വർത്താനം പറയാണ്ട് എനിക്ക് സമാധാനം കിട്ടില്ലാ..
വേഗം മാളിൽക്ക് നടന്നു.. ഗ്രൗണ്ട് ഫ്ലോറിൽ എല്ലാടോം അവനെ നോക്കി.. കാണാല്ലല്ലോ… എവിടെ പോയി കുരിപ്പ്.??.അപ്പഴാണ് അവൻ ഏതോ ഒരു പെണ്ണിനോട് കൊഞ്ചി കുഴഞ്ഞു നിക്കണ കണ്ടത്… ഇതിനാവും ല്ലേ മണ്ടി കിതച്ചു ഇങ്ങോട്ടേക്കു വന്നത്….പഞ്ചാര.. ഹും
അവന്റെ അടുത്തേക് നടന്നതും അവൻ അവളോട് ബൈ പറഞ്ഞു ലിഫ്റ്റിന്റെ അടുത്തേക് നടന്നു.. അങ്ങനെ വിട്ടാ പറ്റോ .. ലിഫ്റ്റ് ഡോർ ക്ലോസ് ആകുന്നെന്നു മുന്നേ ഞാനും അതിന്റെ അകത്ത് കയറി.. പുറത്ത്ന്ന് ആരോ
” മാഡം പ്രോബ്ലം ഇരിക്ക്..”
അങ്ങനെ എന്തൊക്കെയോ തമിഴിൽ വിളിച്ചു കൂവുന്നുണ്ട്.. ഞാൻ മൈൻഡ് ചെയ്തില്ലാ..
ഞാൻ രണ്ടു കയ്യും കെട്ടി പുരികോം പൊക്കി കട്ട കലിപ്പിൽ അവനെ തന്നെ നോക്കി നിന്നു ..
(ലിഫ്റ്റിൽ ഞങ്ങൾ മാത്രേ ഒള്ളു..പോരാത്തേന് അകത്തേക്കു കാണുന്ന ഗ്ലാസ് ലിഫ്റ്റ് അല്ലാ ഇത്..സദാ ലിഫ്റ്റാണ്.. )
“ആഹാ… ആരാപ്പിത്.. നിന്നെ ഒന്ന് വിശദായിട്ട് കാണാൻ ഇരിക്കേന്നു ഞാൻ… ”
“ഡാ.. കോപ്പേ.. അന്നോട് കിന്നരിക്കാനല്ല ഞാൻ വന്നേ.. ”
എന്നും പറഞ്ഞു ഞാൻ കൈ വീശി അവനെ അടിക്കാൻ നിന്നതും അവനെന്റെ കൈ തടഞ്ഞു ..
“മോൾടെ ഈ സൂക്കേട് ഇതുവരെ മാറീല്ലേ.. ”
“ഇന്റെ കയ്യിന്ന് വിടടാ പട്ടീ.. ”
അവനെന്റെ കൈ പിടിച്ചു തിരിച്ചു പിന്നോട്ടാക്കി…
” ഇപ്പൊ എങ്ങനെ ഇണ്ട്.. ”
“ഡാ തെണ്ടീ.. വിടടാ .. വേദനിക്ക്ണൂ.. ”
“നിനക്ക് വേദനിക്കണം.. നീ കാരണാ എന്റെ പെങ്ങള് വീട്ടീന്ന് എറങ്ങി പോയത്.. അവളിപ്പോ എന്നോട് മിണ്ടാറില്ലാ. . അറിയോ ”
“അതിന്റെ പ്രതികാരവും ല്ലേ എന്റെ ഉപ്പാനെ കൊല്ലാൻ നോക്കിയത് ..”
” എന്താ .. !!!! ”
അവൻ എന്റെ കൈ വിട്ട് ആശ്ചര്യത്തോടെ എന്റെ മുഖത്തേക്ക് നോക്കി ..
“എന്താ… ഞാൻ അറിയില്ലാന്ന് കരുതിയോ.. അന്ന് എന്റെ ഉപ്പ പാവം കഷ്ട്ടിച്ചാ രക്ഷപെട്ടത്.. എന്റെ ഉപ്പാക്ക് വെല്ലോം സംഭവിച്ചിരുന്നങ്കി നിന്നെ ഞാൻ …. ”
“നിന്റെ ഉപ്പാനെ ഞാൻ കൊല്ലാൻ നോക്കീന്നോ..!! എന്ത് ഭ്രാന്താ പെണ്ണേ ഇജ്ജ് പറേണെ.. ഞാൻ ഒന്നും ചെയ്തിട്ടില്ലാ..”
“പിന്നെ ഇതെന്താ…”
സൈഡ് ബാഗിൽ നിന്ന് അവന്റെ കീ ചെയിൻ എടുത്ത് അവന്നു നേരെ നീട്ടി കൊണ്ടു ഞാൻ ചോയ്ച്ചു .
“ഇത് നിന്റെ അല്ലെ.. എന്റെ ഉപ്പാനെ ഇടിച്ചിട്ട് പോയത് നീ തന്ന്യാ.. എന്നിട്ടിപ്പോ ഒന്നും അറിയാതെ പോലെ അഭിനയിക്കാണോ താൻ ..”
ഈ കീ ചെയിൻ … ഓഹ്.. അപ്പൊ ഞാൻ രക്ഷിച്ചത് അയ്ഷയുടെ ഉപ്പാനെ ആയിരുന്നോ.. ഇവളെന്താ പിന്നെ ഞാൻ ഇടിച്ചിട്ടൂനോക്കേ പറേണെ.. ഒന്നും മനസ്സിലാകുന്നില്ലാ..”
“ഇപ്പൊ ഓർമ വന്നോ.. അതെങ്ങനാ.. ദിവസോം 3-4 കൊട്ടെഷൻ പെങ്ങൾക് വേണ്ടി ചെയ്യുന്ന തനിക്ക് ഇതൊക്കെ എങ്ങനെ ഓർമ വരാനാ..
എന്തായാലും പടച്ചോന്റെ കൃപ കൊണ്ടാ എനിക്ക് ഈ തെളിവ് കിട്ടിയേ.. അതോണ്ടല്ലേ നിന്റെ കറുത്ത മുഖം വെളിച്ചത്തു വന്നേ.. ”
“ഡി… ചേലക്കണ്ടാ.. കാര്യം അറിയാണ്ട് സംസാരിക്കരുത്.. ഞാൻ നിന്റെ ഉപ്പാനെ , ആരോ ഇടിച്ചിട്ട് പോയോട്ത്ന്ന് രക്ഷിക്കാ ചെയ്തേ.. ”
“എനിക്ക് അറിയാ താൻ ഇങ്ങനൊക്കെ പറയൊള്ളൂന്ന്….സ്വന്തം തെറ്റ് ന്യായീകരിക്കാൻ ഇനി എന്തൊക്കെയാ പറയാൻ ഉള്ളേ.. ഹോസ്പിറ്റലിൽ കൊട്ന്നതും ബ്ലഡ് കൊട്ത്തതും കൂടി താനാണെന്ന് പറ.. ”
“ആ…അതൊക്കെ ഞാൻ തന്യാ ”
“ഒരു കള്ളം മറക്കാൻ 1000കള്ളം വേറെ… നിനക്ക് എന്നോട് ദേഷ്യണ്ടാവും.. ഓകെ.. അത് നമ്മൾ തമ്മിൽ തീർക്കണം.. അല്ലാണ്ട് എന്റെ ഉപ്പാനെ അതിൽ ഇരയാക്കിയതിൽ.. ഛെ.. താനൊക്കെ ഒരു മനുഷ്യനാനോടോ.. ”
“നിർത്തടി… ഞാൻ അല്ലാ ആക്‌സിഡന്റ് ആകീത്.. താൻ വേണോങ്കി വിശ്വാസിക്ക്.. പിന്നെ ഇതൊക്കെ തന്നെ ബോധ്യപ്പെടുത്തി തരേണ്ട കാര്യം എനിക്കില്ലാ. ഇനി എനിക്ക് നിന്നോട് പ്രതികാരം ചെയ്യാനോങ്കി നിന്നോട് തന്നെ ചെയ്യാൻ അറിയാം… അതിന്ന് വീട്കരേം നാട്ട്കാരേം ഉള്പെട്ത്തണ ചീപ്പ് ഏർപ്പാട് എനിക്കില്ല.. ..നേർക്കുനേർ.. അതാ അനസിന്റെ പോളിസി .. കേട്ടോടി…”
എന്നും പറഞ്ഞു ലിഫ്റ്റിൽ നിന്നെറങ്ങാൻ ഞാൻ ഗ്രൗണ്ട് ഫ്ലോർ പ്രസ്സ് ചെയ്തു.. ബട്ട്.. റെഡ് ലൈറ്റ് വരുന്നില്ലാ.. ഇതിപ്പോ എന്താ കഥാ.. എല്ലാതും പ്രസ്സ് ചെയ്തു.. അപ്പഴാണ് അത് മനസ്സിലാക്കിയത്.. ലിഫ്റ്റ് വർക്ക് ചെയ്യുന്നില്ലാ.. stuck ആയീകുണൂ ..
അയ്ഷ എന്നെ തള്ളി മാറ്റി ബട്ടൻസ് ഒക്കെ പ്രെസ്സ് ആകുന്നുണ്ട്..
” ഹെല്പ് … ഹെല്പ് … പ്ലീസ്… ആരേലും കേൾക്കുന്നുണ്ടോ… ഹെല്പ് ”
“വിളിച്ചുകൂവീട്ടൊന്നും ഒരു കാര്യോല്ല മോളെ… പെട്ട് ”
“ഏ.. അപ്പൊ ഇത് തന്റെ പണിയാണോ ..”
“ആഹാ.. അത് കൊള്ളാല്ലോ.. ലിഫ്റ്റ് stuck ആയേന്ന് ഞാൻ എന്ത് ചെയ്യാനാ.. എന്ത് വന്നാലും എന്റെ നെഞ്ചത്ത്ക്കാ ഫസ്റ്റ് ..”
ഹും .. ആകെ ചുടടുക്കുന്നുണ്ട്.. എന്തൊക്കെയോ അസ്വസ്ഥത പോലെ..
അനാസനങ്കി കൊരങ്ങൻ .. ഫോണിൽ കുതീം കോണ്ടിരിക്കാ..
“അന്റെ പെങ്ങൾ പെറ്റടകുന്നുണ്ടോ ഫോണില്.. ഇതിന്റെ ഉള്ളിന്ന് പൊറത്തെറങ്ങ എങ്ങനാന്ന് നോക്കുമ്പഴാ ഓന്റൊരു …”
“ഡി … അണ്ണാച്ചി.. കാൾ ചെയ്യാൻ നോകീതാ നോ റേഞ്ച് .. കണ്ടോ ”
ഞാൻ എന്റെ ഫോണിലും നോക്കി.. ശരിയാ.. നോ റേഞ്ച്..
” ഇനിപ്പോ എന്ത് ചെയ്യും ..?..”
“എന്ത് ചെയ്യാൻ .. ആരേലും തുറന്ന് തരുന്ന വരെ ഇവിടെ നിക്കന്നെ..”
“എപ്പോ തുറക്കൂച്ച്ട്ടാ .. ചൂട് കൊണ്ടു ഒരു നിമിഷം നിക്കാൻ വയ്യാ.. താൻ എന്തെങ്കിലുമൊന്ന് ചെയ്യടോ..”
” ഞാനെന്തിനാ തന്നെ ഹെല്പ് ചെയ്യണേ …എനിക്ക് ചൂടൊന്നും ഇല്ലാ.. നല്ല തണുപ്പാ.. പിന്നെ ഇതിന്റെ ഉള്ളിന്ന് പൊറത് പോയിട്ട് എനിക്ക് ഒരത്യാവശ്യോം ഇല്ലാ ..”
“ദുഷ്ടൻ…എനിക്കറിയാ തന്റെ മനസ്സിലിരിപ്പൊക്കേ.. വെളച്ചിലെടുത്താ എന്നെ അറിയാല്ലോ.. ”
“താൻ ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി ….ഹഹഹ… അതിനൊക്കെ കാണാൻ കൊള്ളാവുന്ന പെമ്പിള്ളേര് വേണം.. എന്തെലൊക്കെ തോന്നണങ്കി.. അല്ലാണ്ട് നിന്നെ പോലെ ഉണ്ട കണ്ണും പടവലങ്ങാ മുക്കും യക്ഷി പല്ലും… ബേ .. മൊത്തത്തിൽ പാടത്തു കോലം വെക്കാൻ കൊള്ളാം… ട്ടച്ചാൻ പറ്റിയൊരു സാധനം.. ”
“ഹും.. പോയി അന്റെ പെങ്ങൾ നൗറി തള്ളേ കൊണ്ടോയി വെക്ക് പാടത്ത്.. അതാകുമ്പോ കുറച്ചൂടെ രസണ്ടാകും..”
പെട്ടന്ന് ലിഫ്റ്റിലെ ലൈറ്റ് മങ്ങാൻ തുടങ്ങി .. മിന്നി മിന്നി അത് പതിയെ കേട്ടു ആകെ ഇരുട്ട്
” പടച്ചോനെ.. ”
ഉറക്കെ നെലോളിച്ച് കൊണ്ട് ഞാനെന്റെ കണ്ണ് പൂട്ടി അടച്ചു ..കൈ കൊണ്ടു മുഖം പൊത്തി …
തുടരും …
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission