Skip to content

പറയാതെ പാർട്ട് 23

  • by
parayathe story

✒റിച്ചൂസ്

ഹലോ ഫ്രണ്ട്സ്… ഞാൻ ഇതാ ഒരു കിടു പാർട്ടുമായി വന്നിരിക്കുന്നു… എല്ലാരും വായിച്ചു അഭിപ്രായം പറേണട്ടോ…

❤ ❤ ❤ ❤

” അൻവറേ… വണ്ടി എടുക്ക്.. കുറച്ച് സ്ഥലം വരെ പോകാണ്ട്… ”

കാലത്തന്നെ അൻവർക്കാന്റെ കല്യാണത്തിന് ക്ഷണിക്കാൻ കുടുംബത്തിലൊക്കെ പോകാനുള്ള തിടുക്കത്തിലാണ് ഉപ്പാ …

ടൗൺ കഴിഞ്ഞ് കുറച്ചെത്തിയപ്പോ വണ്ടി പെട്ടന്ന് നിന്നു.

“എന്ത് പറ്റി അൻവറേ. ..”

“സ്റ്റാർട്ട്‌ ആകുന്നില്ല ഉപ്പാ .. ഞാനൊന്ന് ഇറങ്ങി നോക്കട്ടെ… ”

ടൗണിൽ നിന്ന് അല്പം മാറി ആയതോണ്ട് അവിടെ എങ്ങും വർക്ക്ക്ഷോപ്പ് ഒന്നും ഇല്ലാ..

” എന്നെകൊണ്ട് നടക്കോന്ന് തോന്നുന്നില്ല ഉപ്പാ.. ഞാൻ കുറച്ചു പോയി നോക്കട്ടെ ..അവിടെ എങ്ങാനും വർക്ക്ക്ഷോപ് ഉണ്ടോന്ന്.. ഉപ്പ ഇവിടെ നിന്നോളിം.. ”

❤ ❤ ❤

“അനസേ.. ഇവിടെ നിർത്ത് … നിർത്ത്..”

ബുള്ളറ്റ് സൈഡ് ആക്കി കൊണ്ട്

“എന്താടാ….”

“ഞാനിപ്പഴാ ഓർത്തത് എന്റെ പെങ്ങള് എന്നോട് ഒരു സാധനം വാങ്ങിക്കാൻ പറഞ്ഞേന്നൂ.. whisu.. ഫ്രീ… അങ്ങനെ എന്തോ ആണല്ലോ… ആാാ കിട്ടി.. Whisper… മെഡിക്കൽ ഷോപ്പിൽ കിട്ടും.. ഞാനിപ്പോ വരാം… ”

“നിന്റെ പെങ്ങൾക് എന്താടാ അസുഖം.!?.. ”

“ഇത് വയറു വേദനക്കാന്നാ തോന്നുന്നേ.. എല്ലാ മാസോം പെണ്ണ് വയറ് വേദനിച്ച് നെലോളിക്കും.. അപ്പൊ എന്നോട് ഇമ്മ ഇത് വാങ്ങി കൊണ്ടരാൻ പറയും..”

“അപ്പൊ ഇത് കഴിച്ചാ മാറോ. ?…”

“നിക്കറീല്ല മച്ചാനേ.. കണ്ടാ ബ്രഡ് പോലിരിക്കും.. ഞാൻ പോയി വാങ്ങീട്ട് വരാം ..”

“വേഗം വാരണട്ടാ…”

അപ്പഴാണ് ഓപ്പോസിറ്റ് സൈഡിൽ ഒരാള് വണ്ടിയും ചാരി നിക്കണ കണ്ടത്. എന്റെ ഉപ്പാന്റെ പ്രായം തോന്നും.. വണ്ടി കേടായതാവും..
ഞാൻ റോഡ് ക്രോസ്സ് ചെയ്ത് അദ്ദേഹത്തിന്റെ അടുത്തേക് ചെന്നു..

” എന്താ അങ്കിളേ.. എന്ത് പറ്റി.. ”

“ഒന്നും പറേണ്ട മോനെ.. അത്യാവശ്യ കാര്യത്തിന് എറങ്ങീതാ.. വണ്ടി സുയ്പ്പാക്കി ..”

“ഞാൻ ഒന്ന് നോക്കട്ടെ ..”

“അതൊന്നും വേണ്ട മോനെ.. എന്റെ മോൻ വർക്ഷോപ് തിരഞ്ഞു പോയിട്ടുണ്ട്. അവൻ മെക്കാനികിനെ കൂട്ടി വരും ..”

“അങ്കിൾ ഒന്ന് കേറി സ്റ്റാർട്ട്‌ ചെയ്യ് .. ഞാനൊന്ന് വെറുതെ നോക്കട്ടെ..”

“സ്റ്റാർട്ട്‌ ആകുന്നില്ലെടാ.. ”

“അങ്കിൾ ഇപ്പൊ ഒന്ന് സ്റ്റാർട്ട്‌ ചെയ്ത് നോകിയേ..”

“ആഹാ .. സ്റ്റാർട്ട്‌ ആയല്ലോ.. അനക്ക് അപ്പൊ ഇപ്പണിയൊക്കെ അറിയാവോ.. ”

“കുറേശെ.. ഇത്പോലെ എവിടേലും stuck ആയാ അത്യാവശ്യം പൊടി കൈകൾ ഒക്കെ അറിയാ.. സ്റ്റാർട്ട്‌ ആകാൻ.. ”

“മിടുക്കൻ..”

“എന്നാലും ഒന്ന് വർക്ഷോപ്പിൽ കാണിക്കുന്നത് നല്ലതാട്ടോ.. ”

“വലിയ ഉപകാരം …. ഇനി മോനെ വിളിച്ചു പറയാല്ലേ.. ”

“ഹാ.. എന്നാ ശരി അങ്കിളേ..”

അനസ് തിരിച്ചു റോഡ് ക്രോസ്സ് ചെയ്യാൻ നിന്നതും എതിരെ ഒരു കാർ ചീറി പാഞ്ഞു വരുന്നത് ഉപ്പാന്റെ ശ്രദ്ധയിൽ പെട്ടു.. അനസാണെങ്കിൽ ഫോൺ ചെയ്തുകൊണ്ടാണ് റോഡ് ക്രോസ്സ് ചെയ്യുന്നത്.. അത് കൊണ്ട് വണ്ടി വരുന്നത് അവൻ കണ്ടിട്ടില്ല.. മോനേന്ന് വിളിച്ചു കൊണ്ട് ഉപ്പ ഓടി വന്നതും അനസിനു പകരം ഉപ്പാനെയാണ് വണ്ടി ഇടിച്ചത്..!!!.. യാ റബ്ബീ… ഉപ്പ തെറിച്ചു വീണ് തല പൊട്ടി ചോര ഒഴുകാൻ തുടങ്ങീ. ഇതെല്ലാം കണ്ടിട്ടും ആ വണ്ടി നിർത്താതെ ഓടിച്ചു പോകെം ചെയ്തു…അനസ് ഒരു നിമിഷം തരിച്ചു പോയി..

” അങ്കിളേ… അങ്കിളേ……”

ഞാൻ ഓടിച്ചെന്നു അദ്ദേഹത്തെ വാരി എടുത്തു..

“അങ്കിളേ.. ഒന്നുല്ല…..”

“ആ..”

ഒരു ചെറിയ നരക്കത്തോടെ ആ കണ്ണുകൾ പതിയെ അടഞ്ഞു…

” കണ്ണ് തുറക്ക് അങ്കിളേ… റബ്ബേ ഇനി എന്ത് ചെയ്യും…”

മറുതൊന്നും ചിന്തിക്കാതെ ഒരു നിമിഷം പോലും പാഴാക്കാതെ അനസ് ഉപ്പാനെ എടുത്ത് കൊണ്ട് ഹോസ്പിറ്റലിലേക് വണ്ടി പായിച്ചു.

പടച്ചോനെ.. ഞാനാരെന്നറിയില്ല…. എന്റെ ആരുമല്ല.. കുറച്ചു നേരത്തെ പരിചയം വെച്ച് ഈ മനുഷ്യൻ എന്നെ രക്ഷിച്ചു.. സ്വയം വിപത്ത് ഏറ്റു വാങ്ങി.. നാഥാ കൈവിടല്ലേ..

ഹോസ്പിറ്റലിൽ എത്തി നേരെ ICU വിലേക് മാറ്റി.. ബ്ലഡ്‌ കുറെ പോയത് കൊണ്ട് അനസാണ് ഉപ്പാക് ബ്ലഡ്‌ കൊടുത്തത്… അവരുടെ രണ്ട് പേരുടേം ബ്ലഡ്‌ ഗ്രൂപ്പ്‌ ഒന്നാണ്..

ഉപ്പാന്റെ ഫോണിൽ നിന്ന് അവസാനം വിളിച്ച കാൾ നോക്കി.. അൻവർ… മകനാവും..

അനസ് അൻവറേ വിളിച്ചു കാര്യം പറഞ്ഞു. സിറ്റി ഹോസ്പിറ്റലിലേക് വരാൻ പറഞ്ഞു.

❤ ❤ ❤

“അയ്ഷാ… നമ്മടെ ഉപ്പാക്ക് ഒരു ആക്‌സിഡന്റ്.. ”

പെട്ടന്ന് അത് കേട്ടപ്പോ കോരി തരിച്ചു പോയി ഞാൻ…

“എന്താ.. എന്താ പറഞ്ഞേ.. എപ്പോ.. എവിടെണ് ഇൾളേ…”

“സിറ്റി ഹോസ്പിറ്റലിൽ ആണ്.. ഞാൻ അവിടേക്ക് പോയീം കൊണ്ടിരിക്കാ.. ഇജ്ജ് വേഗം അങ്ങോട്ട് വാ.. ”

“ഇതാ ഞാൻ എത്തി.. ”

കണ്ണിൽ ആകെ ഇരുട്ട് കയറുന്ന പോലെ.. വെപ്രാളം കൊണ്ട് അവളുമ്മാരോട് എന്തൊക്കെയോ പറഞ്ഞൊപ്പിച്ചു ഹോസ്പിറ്റലിലേക് വിട്ടു ..

❤ ❤

“ഡോക്ടർ.. എനിക്കൊന്ന് കാണാവോ..”

“ബോധം തെളിഞ്ഞിട്ടില്ല . ക്രിട്ടിക്കൽ സ്റ്റേജ് കഴിഞിരിക്കുന്നു .. ഇപ്പോ കുഴപ്പൊന്നുല്ലാ…”

ഞാൻ അകത്തു കയറീ.. ആ കൈകളിൽ പിടിച്ചു കുറച്ചു നേരം അങ്ങനെ ഇരുന്നു..

“അങ്കിളേ …അങ്കിളേ.. ”

“മയക്കത്തിലാവും.. ഉറങ്ങിക്കോട്ടെ.. ശല്യം ചെയ്യണ്ടാ.. നിങ്ങൾ പുറത്ത് വെയിറ്റ് ചെയ്യൂ.. ബോധം വന്നാൽ അറീകാം …”

“ആ ശരി… ”

പുറത്തിറങ്ങി ചെയറിൽ ഇരുന്നു.. ഡ്രസ്സ്‌ മൊത്തം ബ്ലഡ്‌ ആണ്.. കയ്യിലും ബ്ലഡ്‌ ഉണങ്ങി ഒട്ടിപിടിച്ചിരിക്കുന്നു… അപ്പഴാണ് ജംഷിനെ ഓർമ വന്നത്.. അവൻ പോയ അവസരത്തിലാണല്ലോ ഇതൊക്കെ സംഭവിച്ചേ. എന്നെ കാണാണ്ട് അവൻ ആകെ അന്തം വിട്ട് കാണും. അവനെ വിളിക്കാൻ വേണ്ടി ഫോൺ എടുത്തതും ദാ അവന്റെ കാൾ ഇങ്ങോട്ട് ..

“എടാ . ഇജ്ജെവിടെണ്.. ഞാൻ വന്നോകുമ്പോ അന്നേ കാണാല്ല…”

“ടാ.. ഒരു ചെറിയ പ്രശ്നം.. ഒരു ആക്‌സിഡന്റ് ഇണ്ടായി.. ഞാൻ മൂപ്പരെ കൊണ്ട് ഹോസ്പിറ്റലിൽക് പോന്ന്ക്കാണ്.. ഇജ്ജ് വണ്ടി എടുത്ത് ഇങ്ങോട്ട് വാ.. ”

“അതിന്ന് കീ അന്റെ കയ്യിലല്ലേ..”

” എന്റെ കയ്യിലോ ..”

ഞാൻ തപ്പി നോക്കി.

“എന്റെ കയ്യിലില്ല.. ചിലപ്പോ ആ റോഡിൽ എങ്ങാനും വീണിട്ടുണ്ടാകും. ഞാൻ ഇതാ വരുന്നു..ഇജ്ജ് അവിടെ തന്നെ നിക്ക്”

“ആ ..”

എന്തായാലും അദ്ദേഹത്തിന്റെ മകനെ അറീച്ചിട്ടുണ്ടല്ലോ.. അവർ ഇപ്പൊ വരുമായിരിക്കും..
അനസ് ഹോസ്പിറ്റൽ വിട്ടതും അതേ സെക്കൻഡിൽ തന്നെ അൻവറും അവന്നു പിന്നാലെ അയ്ഷയും അവിടെ എത്തി….

“ഡോക്ടറേ… എന്താ സംഭവിച്ചേ.. ഞങ്ങടെ ഉപ്പാ. ..”

“പേടിക്കാൻ ഒന്നുല്ലാ … കൃത്യ സമയത്ത് തന്നെ ഒരു പയ്യൻ ഇവിടെ എത്തിച്ചോണ്ട് ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.. അദ്ദേഹം ആണ് ബ്ലഡും കൊടുത്തത്… ഒരു സെക്കന്റ്‌ വൈകീനെ ചിലപ്പോ.. Any way .. ഇപ്പൊ കുഴപ്പൊന്നുല്ല.. നിങ്ങൾ കയറി കണ്ടോള്ളൂ.. കൂടുതൽ സംസാരിപ്പിക്കണ്ട കേട്ടോ…. ”

“ഓക്കേ ഡോക്ടർ ..”

“ഉപ്പാ.. ആരാ ഇത് വന്നേനെ നോകിയെ…. ”

ഉപ്പ പതിയെ കണ്ണ് തുറഞ്ഞു…

“ഉപ്പാ… ”

അയ്ഷ കരയാണ്..

“എന്താ മോളെ ഇത് …നീ ഇങ്ങനെ കരഞ്ഞാ ഉപ്പാക്ക് സങ്കടാവില്ലേ…. ” (അൻവർ)

“ഐശുവേ.. ഉപ്പാക് ഒന്നുല്ലടാ.. ”

“ഉപ്പാ .. ഇങ്ങൾ കൂടുതൽ സംസാരിക്കണ്ട…. ”

“ഉപ്പാ . എന്താ ഇണ്ടായെ…ഇങ്ങൾക്ക് ഒന്ന് ശ്രദ്ധിച്ച് നടന്നൂടേ…”

“അയ്ഷാ.. ഉപ്പാനോട് ഇപ്പൊ ഒന്നും ചൊയ്ക്കണ്ടാ… വിഷദായിട്ട് പിന്നെ സംസാരിക്കാ..ഉപ്പ റസ്റ്റ്‌ എടുത്തോട്ടെ..”

“സിസ്റ്റർ ആരാ ഉപ്പാനെ ഇവിടെ കൊട്ന്നേ.. ”

“ഒരു കൊച്ചനാ… അവൻ പുറത്ത് നിക്കാന്ന് പറഞ്ഞായിരുന്നു…”

അയ്ഷ icu ന്ന് പുറത്തേക് പോയി നോക്കി…..അവസാന കസേരയിൽ തലക്ക് കൈകൊടുത്തിരിക്കുന്ന ആ മുഖം കണ്ടു അവളുടെ കണ്ണുകൾ വിടർന്നു ..മുഖം പ്രസന്നമ്മായി….

“അജ്മൽക്കാ….. ”

അവള് നീട്ടി വിളിച്ചു…

അവളെ കണ്ടതും അവൻ അവളുടെ അടുത്തേക് വന്നു… അജ്മൽന്റെ കയ്യില് ഉപ്പാക്ക് ബ്ലഡ്‌ കൊടുത്തത്തിന്റെ തെളിവായി പഞ്ഞി ഒട്ടിച്ചു വച്ചത് കാണാമായിരുന്നു….മാത്രല്ലാ..ഡ്രസ് ആകെ ബ്ലഡും…. അപ്പൊ അജ്മൽക്കയാണ് ഉപ്പാനെ രക്ഷിച്ചത്…

“അജ്മൽക്കാ .. ഇങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലാ… അത്രക് വലിയ ഒരു സഹായമാണ് ഇക്ക എന്റെ കുടുംബത്തിന് വേണ്ടി ചെയ്തത്. ഇതിനൊക്കെ ഞാൻ ഇക്കാക്ക് തിരിച്ച് എന്താ തരാ.. ”

( എനിക്ക് നിന്നെ മതി പെണ്ണെ… അനസിന്ന് വെച്ചത് ഈ പരട്ട കെളവനാണല്ലോ കൊണ്ടത് എന്നോർത്തപ്പോ കുറച്ചു സങ്കടണ്ടായീന്..കറക്റ്റ് ടൈമിനാണല്ലോ തന്ത അവനെ പിടിച്ചു മാറ്റീത്‌ . പക്ഷേങ്കില് ഇപ്പൊ അത് മാറി… അനസിന്ന് വെച്ചത് അയ്ഷയുടെ ഉപ്പാക്ക്.. സാരല്ലാ….രക്ഷകൻ റോൾ ഇമ്മക്കാണല്ലോ .. അത് മതി.. ഇനിയാണ് കളി …. )

“അയ്ഷാ.. നീ എന്നെ ഇപ്പഴും ഒരന്യനായിട്ടാണോ കാണുന്നേ… നിന്റെ ഫാമിലീന്ന് പറയുമ്പോ എന്റെ ഫാമിലി തന്നെ അല്ലെ… നിന്റെ ഉപ്പാന്റെ സ്ഥാനത് വേറെ ആരായിരുന്നെങ്കിലും ഞാൻ ഇത് തന്നെ ചെയ്യുമായിരുന്നൊള്ളു… ”

“ഇക്ക വാ.. ഉപ്പാനെ കാണണ്ടേ… ”

“അയ്ഷാ.. അതിന്ന് മുൻപ് എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.. ഈ അവസ്ഥയിൽ പറയാൻ പറ്റിയ കാര്യല്ലാ.. എന്നാലും കണ്ടത് പറായാതിരിക്കാനും നിവർത്തി ഇല്ലാ.. ”

“എന്താ ഇക്ക . എന്താണെങ്കിലും പറ.. ”

“അത് പിന്നെ നിന്റെ ഉപ്പാക്ക് ആക്‌സിഡന്റ് ആയതല്ല.. കൊല്ലാൻ നോകീതാ… ”

“യാ റബ്ബേ.!!. ഇക്ക എന്തൊക്കെയാ ഈ പറേണെ… ആര്..എന്തിന്.. ഉപ്പാക്ക് അതിന് ആരാ ശത്രുക്കൾ..??”

“ഉപ്പാകല്ലാ..നിനക്കായിക്കൂടെ ..”

“എനിക്കോ.. ?? ”

അജ്മൽ അവന്റെ പോക്കറ്റിൽ നിന്ന് ഒരു സാധനം എടുത്ത് അയ്ഷക്ക് നേരെ നീട്ടി…
ഇതെനിക്ക് നിന്റെ ഉപ്പ കിടന്നിടത്ത്ന്ന് കിട്ടിയതാണ്.

അതൊരു മരത്തിന്റെ കീ ചെയിൻ ആയിരുന്നു… അതിൽ കൊത്തി വെച്ചിരിക്കുന്ന ആളുടെ പേര് കണ്ട് അയ്ഷ ശരിക്കും ഞെട്ടി…

അനസ് !!!!!!!….

അതൊരു മരത്തിന്റെ കീ ചെയിൻ ആയിരുന്നു… അതിൽ കൊത്തി വെച്ചിരിക്കുന്ന ആളുടെ പേര് കണ്ട് അയ്ഷ ശരിക്കും ഞെട്ടി…

അനസ് !!!!!!!….

“ഇത് അനസിന്റെ ആണ്… ”

” ഇലക്ഷന് തോറ്റതിന്റെ വൈരാഗ്യം തീർക്കാൻ നൗറീൻ പറഞ്ഞിട്ട് ചെയ്തതാവും.. നിന്റെ ഉപ്പാനെ തൊട്ടാ നിനക്കു നോവോല്ലോ… അതായിരിക്കണം അവളുടെ ലക്ഷ്യം..”

എന്റെ കണ്ണിന്ന് കണ്ണുനീർ ഒലിച്ചിറങ്ങി… അനസിനെ ഞാൻ നല്ലൊരു ഫ്രണ്ട് ആയിട്ടല്ലേ കണ്ടേ.. എന്നിട്ടും അവൻ എന്നോട് ഇത് ചെയ്തല്ലോ… ടൂർന്ന് അവൻ കാണിച്ച അടുപ്പമെല്ലാം വെറും അഭിനയമായിരുന്നു…അവന്ന് ഒരിക്കലും മാറാൻ കഴിയില്ലാ….എങ്കിലും ഇത്ര വ്യത്തികെട്ട പരിപാടി ചെയ്യുമെന്ന് ഒരിക്കലും കരുതീല്ല..

ഇന്നീ ലോകത്ത് താൻ ഏറ്റവും വെറുക്കുന്നത് അനസിനെയാണ്… മനസ്സിൽ ഒരു തരി മനുഷ്യത്വം പോലും ഇല്ലാത്തവൻ….അനസേ.. കൊണ്ടടാ.. ഇന്റെ ഹൃദയത്തിൽ തന്നെ കൊണ്ടു…നിനക്ക് സമാധാനായില്ലേ…

“അയ്ഷ.. ഇതിന്റെ പേരിൽ ഇനി പ്രശ്നം ഒന്നും വേണ്ടാ… ഒക്കെ ഞാൻ നോക്കി കൊള്ളാം.. ഇക്ക ഇതറിഞ്ഞാ കൂടുതൽ വിഷമിക്കും.. പിന്നെ ഇക്ക വെറുതെ ഇരിക്കുമെന്നും നീ കരുതേണ്ടാ.. അതോണ്ട് ഇപ്പൊ ഇത് ആരോടും പറയാതിരിക്കുന്നതാ നല്ലത്.. ഇക്കേടെ കല്യാണം ഒക്കെ വരല്ലേ… വെറുതെ വീട്ടിലെ സന്തോഷം കളയണ്ടല്ലോ.. എന്തായാലും ഉപ്പാക്ക് കൂടുതലൊന്നും പറ്റീല്ലല്ലോ.. അങ്ങനെ സമാധാനിക്കാം… ”

“ശരി ഇക്കാ… ”

“എന്നാ ഞാൻ പോവാ .. ഉപ്പാനെ ഞാൻ പിന്നെ വന്നു കണ്ടോളാം… റസ്റ്റ്‌ എടുത്തോട്ടെ.. എന്തേലും ആവശ്യണ്ടങ്കി വിളിക്കാൻ ഒരു മടീം വേണ്ടാട്ടോ… ഞാൻ വരും…

“ohk…”

(അജ്മലിക്കാക്ക് എത്ര നല്ല മനസ്സാ….എത്ര കെയറിങ്ങാ….ഞാൻ മനസ്സിലാക്കിയതിനും അപ്പുറത്തതാണ്…അതിന്റെ ഒരു തരി പോലും അനസിനില്ലാതെ പോയല്ലോ.. അവന്റെ ഉള്ള് മൊത്തം വിഷമാ..പെങ്ങളോട് ഞാൻ ചെയ്തതിനൊക്കെ അവന്ന് എന്നോട് പകയാ… എന്നാലും എന്റെ ഉപ്പനെയാ അവൻ നോവിച്ചേ… അത് എന്നും ഒരു ഉണങ്ങാത്ത മുറിവായി എന്റെ മനസ്സിലുണ്ടാകും.. എന്നെങ്കിലും ഞാൻ അതിന്ന് നിന്നോട് കണക്ക് ചോദിക്കേം ചെയ്യും…

ഉപ്പാക്ക് കുറച്ചു ദിവസം കൊണ്ടു തന്നെ ബേധമായി… Dishcharge ചെയ്ത് വീട്ടിലേക് കൊണ്ടു വന്നു..ഹോസ്പിറ്റലിലെ എന്ത് ആവശ്യത്തിനും അജ്മലിക്ക കൂടെ തന്നെ ഇണ്ടായിരുന്നു …പിന്നെ ഉപ്പാന്റെ മനസ്സ് വിഷമിക്കണ്ടല്ലോ എന്നു കരുതി ആക്‌സിഡന്റിനെ പറ്റി ഉപ്പാനോട് ഞാനും അൻവറിക്കയും ഒന്നും തന്നെ ചോദിച്ചില്ലാ… എനിക്ക് സത്യാവസ്ഥ അറിയാല്ലോ.. അതെന്റെ മനസ്സിൽ തന്നെ ഇരിക്കട്ടെ……

കുറച്ചു ദിവസം കൊണ്ടു എല്ലാം കലങ്ങി തെളിഞ്ഞു… ഉപ്പാന്റെ ഈ അവസ്ഥ ഓർത്ത് കല്യാണം ഇപ്പൊ വേണ്ടാന്ന് വെച്ചതാ.. പക്ഷെ ഉപ്പ സമ്മതിച്ചില്ല… തീരുമാനിച്ച പോലെ തന്നെ നടക്കട്ടേന്ന് ശാഠ്യം പിടിച്ചു…..തലയിലൊരു മുറിവ് ഒഴിച്ചാൽ ഉപ്പാ ആളാകെ ഉഷാറായി.. അത് കണ്ടപ്പഴാണ് ഇമ്മടെ മനസ്സിന് കുറച്ചൊരു സമാധാനായത്….

എങ്കിലും ഉൾളില് വല്ലാത്തൊരു വിങ്ങല് ഇണ്ട്… അനസിനോട് രണ്ട് വർത്താനം പറയാൻ അവന്റെ വീട്ടിൽ പോയപ്പോ വീട് പൂട്ടിയതായിട്ടാണ് കണ്ടത്.. വാച്ച്മാൻ അവർ വീട് മാറി പോയി… ഇപ്പൊ ഇവിടെ ആരും തന്നെ താമസമില്ല എന്ന് പറഞ്ഞപ്പോൾ അവസാന കച്ചിത്തുരുമ്പും ഇല്ലാതായി.. വിധിയുണ്ടങ്കി പടച്ചോൻ തന്നെ അവനെ എന്റെ മുമ്പിൽ കൊണ്ട് വരും.. അത് വരെ കാത്തിരിക്കുക തന്നെ…

❤❤ ❤ ❤

“എടാ..അജ്മലേ ..അന്റെ പ്ലാൻ എന്തായാലും ഏറ്റു….. അനസിനെ കണ്ടാ കടിച്ച് കീറും ഇനി അയ്ഷ…”

“സമാധാനിക്കാൻ വരട്ടെ.. ഇത് പോരാ.. ഒരു ഒന്നൊന്നര കുടുക്ക് ഞാൻ വേറെ പ്ലാൻ ചെയ്തിട്ടുണ്ട്… അതിന്ന് മുൻപ് മറ്റവനെ ശരിയാക്കണം… ആ മാഷിനെ..
അവൻ അവളുടെ മനസ്സീ കയറി കുടീതല്ലേ.. ഇറക്കാൻ നമ്മ കുറച്ചു പാട് പെടും… ”

“അതെ.. ഇനി അടുത്ത പണി അയാൾക്കിട്ട് തന്നെ…

“വരട്ടെ.. സമയണ്ട്…. പ്ലാൻ പുറത്ത് ഒരീച്ച പോലും അറിയാൻ പാടില്ലാ.. ”

❤ ❤ ❤

lovely മിസ്സിന്റെ ബോറൻ ക്ലാസ്സിൽ സുഖ സുന്ദരമായി ഉറങ്ങുമ്പോ ഞാൻ സ്വപ്നം കണ്ടത് മാഷിനെ ആയിരുന്നു… എപ്പഴോ മനസ്സിൽ കയറി കൂടിയ ഒരു കുഞ്ഞി ഇഷ്ട്ടം.. ഒരു രക്ഷകന്റെ റോൾ ആയിരുന്നു ആദ്യം…പിന്നീട് ആ സംരക്ഷണം ജീവിതകാലം മുഴുവൻ വേണമെന്നൊരു തോന്നൽ ..ശരിയാ.. അജ്മലിക്കയും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.. പക്ഷേങ്കില്.. ഇക്കയോട് ഇതുവരെ എനിക്ക് അങ്ങനൊന്നും തോന്നിയിട്ടില്ല..മാഷിന്ന് എന്നോട് എങ്ങനെ എന്നെനിക്കറിയില്ല.. അത്കൊണ്ട് തന്നെ … നേരിട്ട് മാഷിനോട് പറയാൻ ഒരു ചമ്മലും..മാഷ് എങ്ങനെ എടുക്കുമെന്ന് അറിയില്ലല്ലോ….എന്തായാലും ഇനിയും പറയാതിരിക്കാൻ മനസ്സ് അനുവദിക്കുന്നില്ല…. ഒരു കാര്യം ചെയ്യാം … ഒരു ലെറ്റർ എഴുതാം…. പൊളി ഐഡിയ….ഒരുപാട് കുത്തികുറിക്കലുകൾകൊടുവിൽ ഞാൻ എഴുതി.. മോശമല്ലാത്തൊരു പ്രണയ ലേഖനം…

“ഡാ.. അജ്മലേ.. ഇത് കണ്ടോ നീ.. മാഷിന്ന് കൊടുക്കാൻ അയ്ഷ എഴുതിയ ലെറ്ററാ…. മാഷ് കാണാതെ ഒരു ബുക്കിനുള്ളിൽ വെച്ച് അവള് മാഷിന്റെ ടേബ്ളിൽ കൊണ്ടോയി വെക്കണ ഞാൻ കണ്ടു.. ആരും കാണാതെ ഞാനതങ്ങു പൊക്കി… മാഷ് എങ്ങാനും കണ്ടീനങ്കീ ആകെ scene ആയേന്നെ….”

“നോക്കട്ടെ.. ഇങ്ങു താ..”

💘💘💘💘💘💘💘💘💘💘💘💘💘💘💘
മനസ്സിൽ തോന്നുന്ന പലതിനെയും മനസ്സിന്റെ കറ പുരളാത്ത താളുകളിൽ കുറിക്കുമ്പോൾ ആ താളുകളിൽ ഒതുങ്ങാത്ത പലതുമുണ്ടാകും. അങ്ങനെ ഞാൻ എഴുതി മടക്കിയ ഈ താളുകൾക്കിടയിൽ ആരും കാണാതെ ഒളിപ്പിച്ചു വെച്ച മാഷോടുള്ള പ്രണയമാണ്. പറയാതെ പറഞ്ഞ വാക്കുകൾക്കപ്പുറം പറയാൻ കഴിയാതെ പോയ പ്രണയം… മനസ്സിലെ ഇഷ്ട്ടം എഴുതി അറീക്കാൻ ഒരുപാട് വാക്കുകൾ വേണോ.. എന്തായാലും ആഴത്തിൽ എന്റെ ഉള്ളിൽ നിന്നും പറിച്ചെടുത്ത ഈ വരികൾ മാത്രം മതി മാഷോടുള്ള എന്റെ സ്നേഹം അറീക്കാൻ..

ഒരു പ്രണയ ലേഖനം പോലെ സുന്ദരമായ മാഷിന്റെ വരികളിൽ ഒരു കവിതയായി ഞാൻ പുനർജനിച്ചോട്ടെ……

– എന്ന്
മാഷിന്റെ സ്വന്തം കാന്താരി😉 …
💘💘💘💘💘💘💘💘💘💘💘💘💘💘💘

“ഇത് കൊള്ളാല്ലോ… ഞാൻ ഒരു പ്ലാൻ ആലോചിച്ചിട്ട് കിട്ടാണ്ട് വിഷമിച്ചു ഇരിക്കേന്ന്.. ഇതിപ്പോ അവളായിട്ട് തന്നെ തുടങ്ങി വെച്ചല്ലോ അളിയാ… ”

“നീ എന്തൊകെയാടാ പറേണെ… ”

“ഡാ… അവളുടെ മുഴുവൻ പ്രണയവുമുണ്ട് ഈ വരികളിൽ….അവളെഴുതിയ ഈ കത്ത് മാഷിന്ന് കിട്ടണം …..”

“ഇത് മാഷിന്റെ കയ്യില് കിട്ടിയാ അവളാണെന്ന് മാഷിന്ന് മനസ്സിലാവില്ലേ… ”

“ഒരിക്കലുമില്ല…..
അവള് ഒരിക്കലും മാഷിനോട് നേരിട്ടൊരു തുറഞ്ഞു പറച്ചിൽ നടത്തില്ലാ….അതിനുള്ള തെളിവാണ് ഈ കത്ത്… അത് തന്നെയാണ് നമുക്കും വേണ്ടേ…. വാലെന്റൈൻസ് ഡേ അല്ലെ വരാൻ പോണേ.. പാവം.. ഈ ലെറ്ററിനുള്ള മറുപടി അവള് പ്രതീക്ഷിക്കുന്നത് അന്നായിരിക്കും… അതുവരെ… മാഷ് ഈ ലെറ്റർ വായിച്ചു , താനാണ് അത് എഴുതിയത് എന്ന് മനസ്സിലായിട്ടുണ്ടാകും എന്ന് തന്നെ അവള് വിചാരികട്ടെ.. അങ്ങനെ അവള് നെയ്തുകൂട്ടട്ടെ സ്വപ്നങ്ങൾ… മറയത്തിരുന്ന് അവളെഴുതിയ ഈ ഒരോ വരിയും മാഷേ അവളിൽ നിന്നകറ്റും..

“എന്താ നിന്റെ പ്ലാൻ. .? ”

” പ്രണയം മുറുകുമ്പഴേ നോവു മച്ചാനേ….ഹൃദയത്തിൽ നിന്ന് പറിച്ച് കളയാൻ പറ്റാത്ത വിധം ആഴത്തിൽ മുറുകുമ്പോൾ പിഴുതെറിയും ഈ അജ്മൽ… അപ്പോഴുണ്ടാകുന്ന ഒരു വേദന ഉണ്ടല്ലോ… ആ അവസരത്തിൽ ഞാൻ അവൾക് ആശ്വാസമാകും….
നീ ഇത് കിട്ടിയോട്ത്ത് തന്നെ കൊണ്ടു ചെന്ന് വെക്ക് .. മാഷേ അവളിൽ നിന്നകറ്റാൻ ഇതിലും നല്ല പ്ലാൻ വേറെ ഇല്ലാ….. ”

“നീ പറയും പോലെ. .”

അജ്മൽ പറഞ്ഞ പോലെ അവൻ അത് കിട്ടിയോട്ത് തന്നെ വെച്ചു.. പക്ഷെ.. അവൻ പോയതും മറ്റൊരാൾ ആ കത്ത് മറ്റൊരു ബുക്കിലേക്ക് മാറ്റി വെച്ചു…

അയ്ഷയാണ് ആ കത്ത് എഴുതിയത് എന്ന് മാഷിനെ അറിയിക്കാതിരിക്കാൻ ആഗ്രഹിക്കുന്ന അജ്മലല്ലാത്ത മറ്റാരെങ്കിലും ആകുമോ…? അതോ ആ മാറ്റി വെക്കലിന് പിന്നിൽ വേറെ വെല്ല ഉദ്ദേശവുമുണ്ടോ…?

തുടരും….

Click Here to read full parts of the novel

3.8/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!