ഐ സി യു വിനു മുൻപിൽ ഉണ്ടായിരുന്ന കസേരയിൽ മഹേഷ് ഒരേ ഇരിപ്പ് തന്നെയായിരുന്നു. ചുറ്റും നടക്കുന്നതൊന്നും അയാൾ അറിയുന്നുണ്ടായിരുന്നില്ല. മനസ്സ് അതിനുള്ളിൽ ഒന്നുമറിയാതെ കിടക്കുന്ന അവന്റെ ജീവന്റെ പാതിയിൽ ആയിരുന്നു.ഇനിയൊരു വേർപാട് താങ്ങാൻ ആവില്ല എന്ന സത്യം മനസ്സിലാക്കുകയായിരുന്നു മഹി. കാത്തുവിന്റെ ചോര പുരണ്ട ഡ്രസ്സ് മാറ്റാനോ, റൂമിലേക്ക് പോവാനോ ഒന്നും മഹി തയ്യാറായില്ല. ആരും പറയുന്നത് അയാൾ ശ്രെദ്ധിക്കുന്നുണ്ടായിരുന്നില്ല. അയാളുടെ മനസ്സിൽ കാത്തുവിന്റെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു. കാത്തു തിരിച്ചു വന്നില്ലെങ്കിൽ മഹിയെ കൂടി തങ്ങൾക്ക് നഷ്ടമാവും എന്നത് ചുറ്റുമുള്ളവർ ഉൾക്കൊള്ളാനാവാതെ നിന്നു.
വേദ്നെയും ഹരിയേയും കൂടാതെ ഗിരിയും ഭദ്രനും അഭിയുമെല്ലാം അവിടെ ഉണ്ടായിരുന്നു. മഹിയുടെ ഇരിപ്പ് കണ്ടു സഹിക്കാനാവാതെ അഭി വീണ്ടും മഹിയുടെ അടുത്തെത്തി. അവന്റെ ചുമലിൽ കൈ വെച്ചു പറഞ്ഞു.
“മഹി അവളുണരുമ്പോൾ നിനക്ക് അവളെ കാണണ്ടേ? ഇങ്ങനെ ഇരുന്നാൽ പറ്റില്ല. നീ ഈ ഡ്രസ്സ് ഒക്കെ ഒന്ന് മാറുകയെങ്കിലും ചെയ്യ്… ”
അഭി വീണ്ടും കുലുക്കി വിളിച്ചപ്പോൾ ഉറക്കത്തിൽ നിന്ന് ഉണർന്ന പോലെ മഹി അവനെ നോക്കി.
“നിനക്കവളെ കാണേണ്ടേ… ഇങ്ങനെ അവർ അതിനുള്ളിലേക്ക് നിന്നെ കയറ്റില്ല. എന്റെയൊപ്പം വാ ”
അഭി അവനെ ബലമായി പിടിച്ചു റൂമിൽ എത്തിച്ചു. ഡ്രസ്സ് മാറി വന്നതല്ലാതെ ആരോടും ഒന്നും പറയാനോ, നോക്കാനോ അവൻ നിന്നില്ല . രാത്രിയിൽ റൂമിലേക്ക് പോവാൻ കൂട്ടാക്കാതെ അവിടെ തന്നെ ഇരുന്ന മഹിയുടെ അടുത്ത് അഭിയും ചെന്നിരുന്നു.
ഇടക്കെപ്പോഴോ അഭിയുടെ കൈ പിടിച്ചു മഹി പറഞ്ഞു.
“അവളറിയാതെ അവളെ മനസ്സിൽ കൊണ്ടു നടക്കുമ്പോഴും, മനസ്സിൽ സ്നേഹം മാത്രം നിറഞ്ഞു നിൽക്കുമ്പോഴും അവൾക്ക് ഞാനെന്റെ സ്നേഹം പകർന്നു കൊടുത്തിട്ടില്ല.അവളുടെ ആഗ്രഹങ്ങൾ അറിഞ്ഞിരുന്നെങ്കിലും കണ്ടില്ലെന്ന് നടിക്കുകയായിരുന്നു പലപ്പോഴും. വേദനിപ്പിച്ചിട്ടുണ്ട് . എല്ലാം തിരിച്ചറിഞ്ഞു ഈ ജന്മം മുഴുവൻ സ്നേഹത്താൽ മൂടണമെന്ന് കരുതിയപ്പോഴേക്കും…. ഇല്ലെടാ, ഇനി കാത്തു ഇല്ലെങ്കിൽ മഹി ഇല്ല ”
കൈകളിൽ മുഖം താങ്ങിയിരിക്കുന്ന മഹിയെ കണ്ടു അഭിയുടെ നെഞ്ച് വിങ്ങി. മറ്റാരെക്കാളും മഹിയെ അഭിക്ക് മനസിലാക്കാനാവുമായിരുന്നു അപ്പോൾ.
അഭി അവന്റെ തോളിൽ കൈയമർത്തി.
“മഹി നീ എപ്പോഴും പറയാറുള്ളതല്ലേ നിന്റെ ജീവന്റെ പാതിയാണ് അവളെന്നു. നിന്നെ വിട്ടൊരിക്കലും അവൾ പോവില്ലന്നു. മറുപാതിയെ ഇവിടെ വിട്ടിട്ട് അവൾക്ക് പോവാനാവില്ലെടാ. തിരിച്ചു വരും അവൾ നിന്റെ അടുത്തേക്ക് തന്നെ ”
ഓരോ തവണയും ഐ സി യു വിന്റെ വാതിലുകൾ തുറന്നടയുമ്പോൾ മഹി പ്രതീക്ഷയോടെ നോക്കും.
ഉച്ചയോടടുത്തപ്പോൾ ഡോക്ടറെ കണ്ടു മഹി ഓടി ചെന്നു.
“മഹേഷ് യൂ ആർ ലക്കി. കാർത്തികയ്ക്ക് ബോധം വന്നു. കയറി കണ്ടോളു. അധികം സ്‌ട്രെയിൻ ചെയ്യിക്കരുത് ”
ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ എന്താണ് ചെയ്യേണ്ടതെന്നറിയാതെ നിന്ന മഹി അടുത്ത നിമിഷം വെപ്രാളത്തോടെ ആണ് അകത്തു കടന്നത്. നേഴ്സിന്റെ നിർദ്ദേശപ്രകാരം ഇൻഫെക്ഷൻ ആവാതിരിക്കാനുള്ള കോട്ടും മാസ്കും എല്ലാമണിഞ്ഞാണ് അവൻ അവളുടെ അടുത്തെത്തിയത്.
കണ്ണടച്ചു കിടക്കുന്ന അവളെ കണ്ടതും അവന്റെ മനസ്സ് പിടഞ്ഞു. വിളിക്കേണ്ടി വന്നില്ല. അവൻ അരികിൽ എത്തിയതും അവളതറിഞ്ഞത് പോലെ കണ്ണു തുറന്നു. കണ്ണുകൾ കൊരുത്തപ്പോഴും വാക്കുകൾ പുറത്ത് വന്നില്ല. മെല്ലെ നീട്ടിയ അവളുടെ കൈയിൽ പിടിച്ചു അവൻ നിന്നു.
“ചിറ്റ…..? ”
“വീട്ടിലാണ്. സുഖമായിരിക്കുന്നു.. ”
വാടിയ പുഞ്ചിരിയോടെ കാത്തു പറഞ്ഞു
“മഹിയേട്ടനെ വിട്ടുപോവാൻ എനിക്കാവില്ല ഒരിക്കലും…എങ്ങോട്ടും “.
ഒന്നും മിണ്ടാതെ കണ്ണിൽ കണ്ണിൽ നോക്കി നിന്നപ്പോഴും മനസ്സുകൾ തമ്മിൽ പ്രണയം പങ്കുവെക്കാൻ മത്സരിക്കുകയായിരുന്നു…
പുറത്തേക്ക് തിരിച്ചിറങ്ങുമ്പോഴും വിടാൻ കൂട്ടാക്കാതെ പിടിച്ചിരുന്ന അവളുടെ കൈകളിൽ തലോടി മഹേഷ് പറഞ്ഞു.
“കൂടെയുണ്ട് ഞാൻ എപ്പോഴും ഈ ഹൃദയമിടിപ്പിന്റെ താളമായി… എന്റെ പെണ്ണിനൊപ്പം ”
മഹിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
കാർത്തികയെ റൂമിലേക്ക് മാറ്റിയിട്ടും മഹി ശ്രീലകത്തേക്ക് മടങ്ങിയില്ല. അവൾക്ക് കൂട്ടായി അവൻ അവളുടെ അരികിൽ തന്നെ ഇരുന്നു. അവളറിയുകയായിരുന്നു ആ സ്നേഹം.
ഹരിയും വേദുo, ഗായുവും അമ്മായിയുമെല്ലാം വന്നുപോയ്കൊണ്ടിരുന്നു. ആരും കഴിഞ്ഞു പോയ കാര്യങ്ങളെ കുറിച്ച് സംസാരിച്ചില്ല. കാത്തു അതൊന്നും ഓർക്കാനും ശ്രെമിച്ചില്ല. പക്ഷേ ചിറ്റയെ കുറിച്ച് ചോദിക്കുമ്പോഴുള്ള ഭാവമാറ്റങ്ങളിൽ നിന്ന് അവൾക്കെന്തോക്കെയോ സംശയങ്ങൾ തോന്നി തുടങ്ങിയിരുന്നു.
മഹി അവൾക്ക് കഞ്ഞി കോരിക്കൊടുക്കയായിരുന്നു, അതിനിടയിൽ ഒരു കുസൃതിചിരിയോടെ കാത്തു പറഞ്ഞു.
“ഈ കാട്ടാളന്റെ ഉള്ളിൽ ഇത്രേം സ്നേഹം ഉണ്ടായിരുന്നോ.കുത്തു കിട്ടിയെങ്ങിലെന്താ ഇതു അനുഭവിക്കാൻ സാധിച്ചല്ലോ ”
“അതെടി, ഇതനുഭവിക്കാൻ വേണ്ടി നീ ഒന്ന് കൂടി പോയി ചാകാൻ നോക്ക് ”
“ദേ പിന്നേം കാട്ടാളൻ… ”
പിറുപിറുത്തു അവനെ നോക്കി മുഖം ചുളിച്ചിരിക്കുന്ന കാത്തുവിനെ കണ്ടു ചിരിയോടെ മഹി പറഞ്ഞു.
“ഇതൊക്കെ എന്ത്, ഇത് സാമ്പിൾ അല്ലേ മോളെ. എന്റെ മോള് ഈ സ്നേഹം അനുഭവിക്കാൻ പോവുന്നല്ലേയുള്ളു. ”
മഹിയുടെ നോട്ടം അവളുടെ കവിളുകളിൽ ചുവപ്പ് പടർത്തി..
“സ്വർഗത്തിൽ കട്ടുറുമ്പുകൾ
എത്തിയിട്ടുണ്ടേ ”
അഭിയാണ്. കൂടെ ഗംഗയെ കണ്ടപ്പോൾ കാത്തുവിന്റെ കണ്ണുകൾ വിടർന്നു.
ഗംഗ കാത്തുവിന്റെ അടുത്തെത്തി കൈയ്യിൽ പിടിച്ചു.അഭി ഇടക്കൊക്കെ ഗംഗയോട് സംസാരിക്കുന്നുണ്ടെന്നത് കാത്തു ശ്രെദ്ധിച്ചിരുന്നു.ഗംഗയുടെ കണ്ണുകളിൽ അതുവരെ ഇല്ലാതിരുന്ന ഒരു തിളക്കം ഉണ്ടായിരുന്നു.
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആവുന്നതിന്റെ തലേ ദിവസമാണ് അവരെത്തിയത്. ഷബീറും നന്ദനയും. ഷബീറിനെ കണ്ടപ്പോൾ ചെറിയ ഒരു ടെൻഷൻ കാത്തുവിന് ഉണ്ടായെങ്കിലും കഴിഞ്ഞുപോയ കാര്യങ്ങളെ പറ്റിയൊന്നും അവർ ഒന്നും പറഞ്ഞില്ല. പക്ഷേ കാത്തു നന്ദനയുമായി സംസാരിക്കുന്നതിനിടെ ഷബീർ മഹേഷിനെ കൂട്ടി പുറത്തേക്കിറങ്ങിരുന്നു.
ഷബീർ മുറിക്കു പുറത്തിറങ്ങിയപ്പോൾ മഹിയോട് പറഞ്ഞു.
“മഹി കാര്യങ്ങൾ ഏറെക്കുറെ വൈൻഡ് അപ്പ് ചെയ്തിട്ടുണ്ട്. കുറച്ചു പ്രൊസീജിയേർസ് കൂടി ബാക്കിയുണ്ട്. കാത്തുവിനോട് എനിക്ക് ഒന്ന് സംസാരിക്കണം ”
“കുറച്ചു ദിവസം കൂടി ഷബീർ. ഞാൻ അവളെയും കൂട്ടി വരാം. കഴിഞ്ഞ കാര്യങ്ങളെ പറ്റി ഇത് വരെ ഞങ്ങൾ ആരും ഒന്നും സംസാരിച്ചിട്ടില്ല ”
മഹേഷ് പറഞ്ഞപ്പോൾ ഷബീർ ചോദിച്ചു
“ചിറ്റയുടെ കാര്യം…? ”
“വീട്ടിൽ ഉണ്ടെന്നാണ് പറഞ്ഞത്. നാളെ അവിടെ എത്തുന്നതിനു മുൻപേ എല്ലാം പറയണം ”
“ഉം.. ഉണ്ണിയെ ഞാൻ വിളിപ്പിച്ചിരുന്നു.
ബാലരാമന്റെ മാനസപുത്രനായിരുന്നു എന്നുള്ളതല്ലാതെ കാര്യങ്ങൾ ഒന്നും അവനറിയില്ലായിരുന്നു. ഒരു തരത്തിൽ അയാൾ അവനെയും
ചതിക്കുകയായിരുന്നു. ”
അവർ പോയിക്കഴിഞ്ഞപ്പോഴാണ് കാത്തു ചോദിച്ചത്.
“മഹിയേട്ടൻ എന്നോടെന്തെങ്കിലും ഒളിക്കുന്നുണ്ടോ? ”
പകപ്പോടെ മഹി കാത്തുവിനെ നോക്കുമ്പോൾ അവൾ വീണ്ടും ചോദിച്ചു.
“ചിറ്റയ്ക് എന്താണ് സംഭവിച്ചത്? ”
പിന്നെ മഹി ഒന്നും ഒളിച്ചില്ല.
“ചിറ്റ പോയി കാത്തൂ അഞ്ജുവിനടുത്തേക്ക്… ഒരു തരത്തിൽ പറഞ്ഞാൽ ചിറ്റയുടെ ജീവൻ നിനക്ക് തന്നിട്ടാണ് ചിറ്റ പോയത് ”
ഒന്നും മിണ്ടാതെയിരിക്കുന്ന കാത്തുവിന്റെ മുഖം തെല്ലൊരു പേടിയോടെ മഹി ഉയർത്തി നോക്കി.
കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നെങ്കിലും അവൾ പറഞ്ഞു.
“സാരമില്ല മഹിയേട്ടാ.. ചിറ്റ ആഗ്രഹിച്ചിരുന്നതും അത് തന്നെയായിരുന്നു. എത്രയും പെട്ടന്ന് അഞ്ജുവിനടുത്ത് എത്താനായിരുന്നു ആ മനസ്സ് ആഗ്രഹിച്ചിരുന്നത് ”
മഹി അവളെ തന്റെ നെഞ്ചോട് ചേർത്ത് ചാരി ഇരുത്തി. അവളുടെ കൈകൾ ചേർത്ത് പിടിച്ചു പറഞ്ഞു
“ഞാനില്ലേ കൂടെ…. ”
ശ്രീലകത്തേക്കു കൂട്ടാൻ ഗായുവും വേദുo വന്നിരുന്നു. ഇറങ്ങുന്നതിനു മുൻപേ മഹി പോക്കറ്റിൽ നിന്ന് താലി എടുത്തു കാത്തുവിന്റെ കഴുത്തിൽ ഇട്ടു. ഗായു കൊണ്ടുവന്ന സിന്ദൂരം അവളുടെ സീമന്തരേഖയിൽ ഇട്ടു കൊടുത്തു നെറ്റിയിൽ ചുണ്ടമർത്തിയപ്പോൾ വേദ് ഒന്ന് ചുമച്ചു. ഗായു ചിരിച്ചു. മഹി അവനെ നോക്കി കണ്ണുരുട്ടി. വേദ് വേഗം ബാഗ് കൈയിലെടുത്തു പുറത്തേക്കിറങ്ങി.
ശ്രീലകത്ത് എല്ലാവരും അവളെ കാത്തിരിക്കുകയായിരുന്നു.
ലത അമ്മായിയും ശ്രീ മാമനും വൈശാഖനുമെല്ലാം ഉണ്ടായിരുന്നു അവളെ സ്വീകരിക്കാൻ…
ദിവസങ്ങൾ കൊഴിഞ്ഞു വീണു.ചുറ്റും നോവിക്കുന്ന ഓർമ്മകൾ ഒരുപാട് ഉണ്ടായിരുന്നെങ്കിലും മഹിയുടെ സ്നേഹം അവളെ, എല്ലാം മറക്കാനായില്ലെങ്കിലും ഓർമിക്കാതിരിക്കാൻ സഹായിച്ചു…
…………………………………..
ആറേഴു മാസങ്ങൾക്കിപ്പുറം വേദ്ന്റെ കല്യാണമാണിന്ന്. അമ്പലത്തിലേക്കിറങ്ങാൻ കാത്തു റെഡി ആയികൊണ്ടിരിക്കവേ ആണ് മഹി റൂമിലേക്ക് വന്നത്.
“ആഹാ തമ്പുരാട്ടി ഇതുവരെ ഒരുങ്ങി കഴിഞ്ഞില്ലേ… ”
മഹിയുടെ ചോദ്യം കേട്ടു കാത്തു പറഞ്ഞു.
“കഴിഞ്ഞു മഹിയേട്ടാ ഈ പൂവ് കൂടി ”
കാത്തു മുല്ല പൂവ് മുടിയിലേക്കുയർത്തിയതും മഹി അത് വാങ്ങി മുടിയിൽ വെച്ച് കൊടുത്തു. എന്നിട്ട് അതിൽ മുഖമമർത്തി.
“കല്യാണം കഴിഞ്ഞിട്ട് ഇത്രേം ആയി എന്നിട്ടും ഇപ്പോഴും… ”
മുഖം വീർപ്പിച്ചു നിൽക്കുന്ന മഹിയുടെ കവിളിൽ പിടിച്ചു വലിച്ചു ചിരിയോടെ കാത്തു പറഞ്ഞു.
“ചെറുക്കാ കിന്നരിക്കാൻ നിൽക്കാതെ വേഗം പോയി റെഡി ആയി വന്നേ. ”
മുഖം കനപ്പിച്ചു പോവുന്ന മഹിയെ നോക്കി കാത്തു അടക്കിചിരിച്ചു.
പ്രിയപ്പെട്ടവരുടെ അനുഗ്രഹാശിസ്സുകളോടെ വേദ് അനുവിനെ താലി ചാർത്തി സ്വന്തമാക്കി.
ഗംഗയെ കണ്ടു കാത്തു അവളോട് സംസാരിച്ചു നിൽക്കെ അഭിയും മഹിയും അവർക്കരികിൽ എത്തി. ഗംഗയുടെ കഴുത്തിലെ താലിയുടെ തിളക്കം കണ്ണിലും വന്നു തുടങ്ങിയെന്നു കാത്തുവിന് മനസ്സിലായിരുന്നു. എല്ലാ കാര്യങ്ങൾക്കും ഓടി നടക്കുമ്പോഴും മഹിയുടെ കണ്ണുകൾ കാത്തുവിൽ എത്തുന്നുണ്ടായിരുന്നു.
ശ്രീലകത്തേക്ക് പോവുമ്പോൾ മഹിയായിരുന്നു ഡ്രൈവ് ചെയ്തത്. വേദ് അനുവിനോട് തെല്ലുറക്കെ പറഞ്ഞു.
“അതേയ് അനുക്കുട്ടി നമുക്കിന്നു ഫസ്റ്റ് നൈറ്റിൽ പാല് വേണ്ടാട്ടോ. പലരുമിവിടെ ഉറക്കഗുളികയുമായി കാത്തിരിക്കുന്നുണ്ട് ”
കേട്ടതും മഹി പറഞ്ഞു
“എടാ ചെറുക്കാ മിണ്ടാതിരുന്നോണം.കല്യാണം കഴിച്ചതാണെന്നൊന്നും നോക്കില്ല, എടുത്തു വെളിയിൽ കളയും ഞാൻ”
പിന്നെ മെല്ലെ പറഞ്ഞു.
“മനുഷ്യനിവിടെ പാല് പോയിട്ട്… ”
മെല്ലെയാണ് പറഞ്ഞതെങ്കിലും ഗായുവിന്റെ അടക്കിയ ചിരി കണ്ടു കാത്തു ചൂളി.
പാടുകൾ മായില്ലെങ്കിലും മുറിവുകൾ ഉണങ്ങി തുടങ്ങി, ശ്രീലകത്ത് സന്തോഷം തിരികെ വരികയായിരുന്നു.
രാത്രി അനുവിനെ പാലുമായി മണിയറയിലേക്ക് വിടുന്നതിനിടയിൽ ഗായു ഒരു ഗ്ലാസ്സ് പാൽ കാത്തുവിന്റെ കൈയിലേക്ക് കൊടുത്തു. മെല്ലെ പറഞ്ഞു
“ഇനിയും നിന്റെ കാട്ടാളനെ ദേഷ്യം പിടിപ്പിക്കണ്ട.. ചെല്ല്… ”
ചമ്മിയ ചിരിയോടെ കാത്തൂ റൂമിലേക്ക് നടന്നു.
ഷെൽഫിൽ നിന്നും എന്തോ എടുക്കുകയായിരുന്ന മഹി പാലുമായി വരുന്ന കാത്തുവിനെ കണ്ടു ഒരു നിമിഷം നോക്കി നിന്നെങ്കിലും ഒരു കുസൃതിചിരിയോടെ അവളുടെ അരികിലെത്തി ചോദിച്ചു.
“പാല് മാത്രമേയുള്ളോ അതോ… ”
“ദേഷ്യമുണ്ടോ മഹിയേട്ടന് എന്നോട്, ഇത്രയും കാത്തിരിക്കേണ്ടി വന്നതിൽ? ”
അവളെ ചേർത്തു നിർത്തി മഹി പറഞ്ഞു.
“എന്തിന് കാത്തൂ? ശരീരത്തോടൊപ്പം നിന്റെ മനസ്സിലെ മുറിവുകളും ഉണങ്ങിത്തുടങ്ങണം എന്ന് പറഞ്ഞത് ഞാൻ തന്നെയല്ലേ. ഞാൻ എന്ത് ആഗ്രഹിച്ചാലും നീ എതിർക്കില്ല എന്നെനിക്ക് അറിയില്ലേ. പിന്നെ രാവിലെ കുറച്ചു മുഖം വീർപ്പിച്ചത് കൊണ്ടു കാര്യമുണ്ടായല്ലോ. എന്റെ ഭാര്യ പാലുമായി എത്തിയല്ലോ..ഇനി.. ”
കണ്ണുകളിൽ കുസൃതിയുമായി മഹി അവളിലേക്ക് ചേരുമ്പോൾ പുറത്തു മഴ ചാറുന്നുണ്ടായിരുന്നു.
പ്രണയത്തിന്റെ മഴയിൽ നനഞ്ഞു അവരൊന്നാവട്ടെ…അവളറിയാതെ അവൻ മനസ്സിൽ ഒളിപ്പിച്ചു വെച്ച സ്നേഹം മുഴുവൻ പങ്കിട്ടെടുക്കട്ടെ….അല്ലേ…
സ്നേഹത്തോടെ സൂര്യകാന്തി… 💕
Click Here to read full parts of the novel
ആദ്യമായാണ് ഒരു തുടർക്കഥ എഴുതുന്നത്. അതിന്റെതായ പോരായ്മകളും ആത്മവിശ്വാസകുറവും ഒക്കെ ഉണ്ടായിരുന്നു. എഴുതി പൂർത്തിയാക്കാൻ സാധിക്കില്ല എന്ന് തോന്നിയ പല സന്ദർഭങ്ങളിലും നിങ്ങളുടെ പ്രോത്സാഹനം കൊണ്ടു മാത്രമാണ് എഴുതി തീർക്കാൻ സാധിച്ചത്.
ഈ നോവൽ നിങ്ങൾ പ്രതീക്ഷിച്ച പോലെ ഇഷ്ടപ്പെട്ടുവോ എന്നറിയില്ല. എങ്ങനെയുണ്ടായിരുന്നു എന്ന് ഒരു രണ്ട് വരി എനിക്കായി കുറിക്കാമോ..😍
വെബ്സൈറ്റിൽ ഈ കഥക്ക് താഴെ ഒന്ന് സ്ക്രോൾ ചെയ്ത് നോക്കിയേ.. leav a reply എന്ന സെക്ഷൻ കണ്ടോ?.. അവിടെ ഒന്ന് അഭിപ്രായം എഴുതാമോ.. വായിച്ച എല്ലാവരും ഒന്ന് എഴുതണേ 😍അടുത്ത കഥ എഴുതുവാൻ ഒരു പ്രോത്സാഹനമാണ് നിങ്ങളുടെ ആ രണ്ട് വരികൾ… ❤️
ഒരുപാട് നന്ദിയും സ്നേഹവും…. എല്ലാവരോടും… 🙏💕
അടുത്ത കഥയുമായി വരാംട്ടോ
“നിൻ നിഴലായി “😍
സൂര്യകാന്തി (ജിഷ രഹീഷ് )
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Well written…സ്റ്റോറി തുടക്കം മുതൽ വളരെ പ്രതീക്ഷ ഉള്ള തായിരുന്ന് ..പ്രണയം സസ്പെൻസ് ഒക്കെ കൂടി നല്ല സ്റ്റോറി…ബട്ട് അവസാന പാർട്ട് അത്രയ്ക്ക് നന്നായില്ല എന്ന് തോന്നി …
ഓക്കേ ശ്രദ്ധിക്കാം ട്ടോ 👍പുനർജനനി എന്ന ഒരു നോവൽ വെബ്‌സൈറ്റിൽ കാണാം അതും സൂര്യകാന്തിയുടെ നോവൽ ആണ് ട്ടോ ❤️ഇത് പോലെ ഒരു സൂപ്പർ ത്രില്ലിംഗ് നോവൽ ആണ്. വെബ്‌സൈറ്റിൽ നോവൽ സെക്ഷൻ എടുത്ത് നോക്കി നോക്കു.. ഫുൾ പാർട്സ് ഉണ്ട്. അതുപോലെ ഇനി “നിൻ നിഴലായ്” എന്ന സ്റ്റോറി ആയി വരാം ട്ടോ 😍❤️👍
സൂപ്പറായിട്ടുണ്ട്…” ഇനിയും എഴുതൂ ……… നല്ല കുടുംബ കഥകൾ ……
പുനർജനനി എന്ന ഒരു നോവൽ വെബ്‌സൈറ്റിൽ കാണാം അതും സൂര്യകാന്തിയുടെ നോവൽ ആണ് ട്ടോ ❤️ഇത് പോലെ ഒരു സൂപ്പർ ത്രില്ലിംഗ് നോവൽ ആണ്. വെബ്‌സൈറ്റിൽ നോവൽ സെക്ഷൻ എടുത്ത് നോക്കി നോക്കു.. ഫുൾ പാർട്സ് ഉണ്ട്. അതുപോലെ ഇനി “നിൻ നിഴലായ്” എന്ന സ്റ്റോറി ആയി വരാം ട്ടോ 😍❤️👍
Spr enikk orupaad ishttamaayi. Njan aadyamaayitta oru novel full vaayikkunnath.♥️♥️
Ivade orupadu novels und.. vayichu noku.. ishtavum
nannayittunde.. enikkishtayee….
Super ayitundu , suspense, love,but last part, kure character missing anallo last unni, nileena, renuka, agane enthu patti ,entho pettannu avasanippicha pole thonni.
Enik orupatt ishtamayi .🥰🥰
Super ayittunde. oro varikalkkum Jeevan undayirunnu .adutha story wait cheyyunnu
Adipoli ahn eniyum orupad ezhuthanm.. balammaamyk pna ntha sambaviche… an nyt pna nadannath elm oru mystery aaki poyathil cheriya oru vishamam und.. enkilum orupad ishtayi story
Orupad ishttayitta. Iniyum ithupolthe romantic family stories ezhuthanam.pnne ee nattinpuram tharavaad ee elements anu anikyu kooduthal ishttapettathu.ithupolthe nattinpuragalil nadakunna stories ezhuthukayanengil listeners athu kooduthal ishttamavum(my personal opinion )
സത്യത്തിൽ പ്രശംസ മാത്രം മതിയാവുമെന്ന് തോന്നുന്നില്ല. അത്രയ്ക്ക് വായനക്കാരിൽ ആകാംക്ഷ ഉളവാക്കിയത്.തുടർന്നും ഇത്തരം സർഗസൃഷ്ടികൾ പ്രതീക്ഷിക്കുന്നു. എല്ലാ വിധ ആശംസകളും നേരുന്നു.
നന്നായിട്ടുണ്ട് .കുറച്ചു ടെൻഷൻ ഉണ്ടായിരുന്നു ഓരോ ഭാഗം വായിച്ചു തീരുമ്പോഴും. എന്നാലും ഓരോ ഭാഗം വായിക്കുമ്പോഴും ആ രംഗങ്ങളെല്ലാം മനസ്സിൽ കാണാൻ പറ്റുന്നുണ്ടായിരുന്നു. ഇനിയും ഇതുപോലെയുള്ള നല്ല Storys പ്രതീക്ഷിക്കുന്നുണ്ട്
ഒത്തിരി സന്തോഷം 😍ഇനിയും നല്ല കഥകൾ ആയിട്ട് വരാം ട്ടോ ❤️വെബ്‌സൈറ്റിൽ നോവൽ സെക്ഷൻ നോക്കി നോക്കു.. ഇത് പോലുള്ള ത്രിലിംഗ് നോവലുകളുടെ ഫുൾ പാർട്ടുകളും ഒറ്റയടിക്ക് വായിക്കാം 😊👍
Spr aaayind enim write cheyyan nokkuuu.1st tym aaaanu njn oru novel full aaayit read cheyyaneeeee
ഒത്തിരി സന്തോഷം dear.. ഇനിയും ഒരുപാട് കഥകൾ വായിക്കണം.. വെബ്‌സൈറ്റിൽ നോവൽ സെക്ഷൻ എടുത്ത് നോക്കു.. ഫുൾ പാർട്സ് ഉള്ള ഒരുപാട് ത്രില്ലിംഗ് നോവലുകൾ കിട്ടും 👍😊
ഒത്തിരി സന്തോഷം.. ഇനിയും വരുന്ന കഥകൾ വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു 👍
Super Story ayirunuto. Eniyum azhutanam. Petanu tane puthiya storyumayi varanoto .
Full part inn oru divasam irunnaan vaayichath…..enikk orupad ishttam aayi….iniyum ithupole ulla stories ezhuthanam..😍😍
Enikk serikyum ishtapettu.😍😍 Interesting aayirunnu. Vayichu thudangippo athu theerkkand oru samadhanam indayirunnillya. Kore suspense ittekkalle. Punarjaniyum vayichirunnu. Athum orupad ishtapettu. Iniyum ithupolathe nalla stories ezhuthanam.
Next story start cheythittund.. Support cheyanam.. Kude undavanam
ശരിക്കും എനിക്ക് തന്നോട് ഒരു അസൂയ തോന്നുന്നുണ്ടോ എന്നൊരു സ൦ശയം.തന്റെ ഈ എഴുത്ത് അത്ര സൂപ്പറാട്ടോ😉.പക്ഷെ അതിലുപരി എന്തെന്നില്ലാത്ത ഒരു ബഹുമാനവും🙂…..എപ്പോഴെങ്കിലും ഒരുനോക്ക് നേരിൽ കാണണമെന്ന ഒരാഗ്രഹവു൦……. 😍
ഒരുപാട് ഇഷ്ടായി ട്ടോ നന്നായിട്ടുണ്ട്
ശരിക്കും..മഹിയും കാത്തുവും മനസിൽ നിന്നു മായുന്നേ ഇല്ല,,അത്രക്കും പിടിച്ചിരുത്തി😍…ഇനിയും നല്ല സംരഭങ്ങൾ ഉണ്ടാവട്ടെ..അഭിനന്ദനങ്ങൾ
നല്ല സ്റ്റോറി 💞💞ഒരുപാട് ഇഷ്ടായി.. ഇനിയും പ്രതീക്ഷിക്കട്ടെ നല്ല എഴുത്തുകൾ…. 😍😍
sooryakanthik… nannayirunnu.. abianthanagal.. adyam thudangyath nagamanikyathil ayrunnnu.. aa kavum kulavum kanunum thonny… vangmayachithram ennu thanne parayam.. ipso thiranju pidikanu sooryakanthiyude adutha srishti.. eniyum ezuthanam..
Story assalayitta adipoli…👌👌❤️❤️❤️🧡🧡🧡🧡🧡
nalla novel. veendum ezhuthu
Nannayittund…..oro bhakavum valare akamshayodu ann vayichirunnath …iniyum nannayitulla stry ezhuthanam all the bst
Poli storey aanutto. ithrem prethishichila endhayalum inyum ith polathe storey ayuthan sadhikkatte
Verry Good Story.. punarjaniyum vayichirunnu. ithanu kuduthal ishtappettath. thudarnnum ezhuthuka.
നന്നായിട്ടുണ്ട്. അവസാനം വരെ സസ്പെൻസ് നിലനിർത്താൻ പറ്റി. കുറെയധികം പേരുകൾ, ആ പേരുകളിൽ വന്ന ഒരു കൺഫ്യൂഷൻ ഒഴിവാക്കിയാൽ ബാക്കിയൊക്കെ കൊള്ളാം. തുടർന്നും എഴുതുക..ആശംസകൾ !
സൂപ്പർ
Markkanavatha Oro kadhapthrtheyum snehthal nirenju ente mansileku thana sooryakanthiku ente abhinthangl.. thank you for the wonderful story stay blessed..