Skip to content

എയ്ഞ്ചൽ – പാർട്ട് -69

angel story

✍✍ *രചന – ഫർഷാദ് ഷ വയനാട്*

ആ മുഖം വീണ്ടും എന്റേ മുന്നിൽ പ്രത്യക്ഷപ്പെടുകയുണ്ടായി…

എന്റേ ഐഷു എന്ന് അലറി വിളിച്ച് കൊണ്ട് ഒലിച്ചിറങ്ങുന്ന രക്ത തുള്ളികളോടേ അവളേ നെഞ്ചോട് ചേർത്ത് പിടിച്ച് കാറിൽ കയറ്റി ഹോസ്പിറ്റലിലേക്ക് ചീറി പാഞ്ഞു കൊണ്ട് പോയ ആ ആദിയുടേ മുഖം ….

ഡോക്ടർനോടും നൈസുമാരോടും ന്റെ ഐഷുവിന് എന്ത് പറ്റിയെന്ന് അലമുറയിട്ട് ചോദിക്കുന്ന ആ ആദിയേ ….

അവൾക്കൊന്നും വരുത്തരുതെന്നും അവളുടേ ജീവൻ രക്ഷിക്കാൻ വേണ്ടി എന്തും ചെയ്യാമെന്നും പറഞ്ഞു അലറി വിളിക്കുന്ന ആ ആദിയേ ….

അത് കണ്ട നിമിഷം ഞാൻ ശരിക്കും ന്റെ ഷാനുവിനേ ഓർത്ത് പോയി…

അവനെവിടേയാണിപ്പോൾ… ന്റെ കാക്കുമാര് …. ഫെബി …നിച്ചു… അള്ളാ ….

ഇവരെല്ലാവരും എന്നേ ഒറ്റക്കാക്കി ഇതെങ്ങോട്ട് പോയി…

അവരേ കാണാത്തതിലുള്ള വേവലാതിയും വെപ്രാളവും ഭയവും കൊണ്ട് ഞാനവിടേ എല്ലാ സമാധാനവും നഷ്ടപ്പെട്ട് നിൽക്കുമ്പോൾ ….

തന്റേ ഐഷുവിന് എന്ത് പറ്റിയെന്നറിയാതേ സമാധാനിക്കാനുള്ള ഒരു ഉത്തരം പോലും ഡോക്ടർമാരിൽ നിന്നും ലഭിക്കാതേ നിറക്കണ്ണുകളോടേ വന്ന് കൊണ്ട് എന്റേ സ്ട്രച്ചറിൽ ചാരി നിന്ന ആ ആദിയേ ഞാനെന്റേ കൈകൾ കൊണ്ടവിടം പിടിച്ച് വെച്ചു…

ആദി എനിക്ക് നേരേ തിരിഞ്ഞതും …….

ടെൻഷൻ ഒന്നും ആവാതേ സമാധാനിച്ചിരിക്ക്… അവൾക്കൊന്നും വരില്ലായെന്ന് ആങ്യ ഭാക്ഷയിൽ ഞാൻ സമാധാനിപ്പിക്കുകയാണുണ്ടായത്…..

എന്റേ മനസ്സിൽ പിടഞ്ഞു കൊണ്ടിരിക്കുന്ന വേദനകളൊന്നും പുറത്ത് കാണിക്കാതേ ആദിയേ ഞാൻ സമാധാനിപ്പിക്കുമ്പോഴും അവന് അതൊന്നും ഉൾക്കൊള്ളാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല …

അപ്പോ ആ ഒരു നിമിഷം അവൻ എത്രത്തോളം അവളേ സ്നേഹിക്കുന്നുണ്ടെന്ന് ഞാനൊന്ന് കിടന്ന് ചിന്തിച്ച് പോയി എന്ന് പറയുന്നതിലും തെറ്റില്ല…

ഈ സമയം അവൻ അവന്റേ അയിഷുവിനേച്ചൊല്ലി തല തല്ലി കരയുകയായിരുന്നു….

ആദിൽക്കാ …പ്ലീസ് നിങ്ങൾ ഇങ്ങനേ കരയല്ലേ …. അവൾക്കൊന്നും സംഭവിക്കില്ല ഇക്കാ… അങ്ങനേ സമാധാനിക്ക് കുറച്ച് നേരം ….
എന്നൊക്കേ ഞാൻ പറഞ്ഞ് കൊണ്ടേയിരുന്നു .

എന്റേ സ്ട്രച്ചറിൽ ചാരി നിന്ന ആദിൽക്കയുടേ കൈയ്യിലേ പിടി ഞാൻ വിടാതേ മൂപ്പരേ സമാധാനിപ്പിക്കുമ്പോഴും ഓപ്പറേഷൻ തിയറ്ററിൽ നിന്നും പുറത്തേക്ക് ആരെങ്കിലും ഇറങ്ങി വരുന്നുണ്ടോയെന്ന് കണ്ണുംനട്ട് നോക്കി നിൽക്കുന്ന ആ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റിറ്റ് വീഴുകയായിരുന്നു….

എനിക്കെങ്ങനെയെങ്കിലും സ്ട്രച്ചറിൽ നിന്നും എഴുന്നേറ്റിരുന്ന് കൊണ്ട് ആ മിഴിനീർക്കണങ്ങളേ ഒപ്പിയെടുക്കണമെന്നൊക്കേയുണ്ട്… പക്ഷേ എങ്ങനേയൊക്കേ ശ്രമിച്ചിട്ടും എനിക്കതിന് സാധിക്കുന്നില്ലായിരുന്നു….

അതിനിടക്ക് ഡോക്ടർ പുറത്തേക്ക് വരികയും അത് കണ്ട് ആകാംശയോടേ അവർക്ക് നേരേ ഓടിയടുത്ത ആ ആദിയോട് തന്റേ ഐഷുവിനേ രക്ഷിക്കാൻ അവർക്ക് എത്രയൊക്കേ ശ്രമിച്ചിട്ടും കഴിഞ്ഞില്ല എന്ന് അവന്റേ തോളിൽ തട്ടി കൊണ്ട് പറഞ്ഞ നിമിഷം അവിടേ അലമുറയിട്ട് കരഞ്ഞു കൊണ്ട് ഒരു ഭ്രാന്തനേ പോലേ മാറുന്നത് കണ്ടപ്പോൾ …

അള്ളാ തന്റേ നെഞ്ചോട് ചേർത്ത് പിടിച്ച് സ്നേഹിക്കുന്ന ഒരാൾക്കും ഇതുപോലൊരു ഗതി ഒരിക്കലും വരുത്തല്ലേയെന്ന് പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു പെട്ടന്ന് എനിക്കു മുമ്പിലൂടേ നേഴ്സുമാരും ഡോക്ടർമാരും അങ്ങോട്ടുമിങ്ങോട്ടും പരക്കം പായുന്നതിനിടയിൽ സ്ട്രചറിൽ നല്ല സ്പീഡിൽ ഓപ്പറേഷൻ തിയ്യറ്ററിലേക്ക് കയറ്റുന്ന ആ രൂപത്തേ കണ്ട് ഞാൻ ഞെട്ടിത്തരിച്ചത്….

അത് വരേ അവിടേക്കിടന്ന് നിലവിളിച്ച അതേ ആദിയുടേ അവസ്ഥയായിരുന്നു ആ നിമിഷം മുതൽ പിന്നീടെനിക്കും ഉണ്ടായത് ….

ഇത്രയും നേരം അലമുറയിട്ട് കരഞ്ഞ ആ ആദിയേ ആശ്വസിപ്പിച്ച ഞാൻ പിന്നീട് അതിനേക്കാളും വലിയ ശബ്ദത്തിൽ കരഞ്ഞു നിലവിളിക്കാൻ തുടങ്ങി…..

തന്റേ നെഞ്ചോട് ചേർത്ത് പിടിച്ച് സ്നേഹിക്കുന്ന ഒരാൾക്കും ഇതുപോലൊരു ഗതി ഒരിക്കലും വരുത്തല്ലേയെന്ന് പ്രാർത്ഥിച്ച് കൊണ്ട് നാവ് അകത്തേക്കിട്ടില്ല അപ്പോഴേക്കും… ഇതെന്തൊരു വിധിയാ അള്ളാ….

ഞാൻ കണ്ട ആ ശരീരത്തിലേ പലയിടത്തു മുള്ള മുറിവുകളും ഒലിച്ചിറങ്ങുന്ന രക്തവുമെല്ലാം എന്നേ ഒരു ഭ്രാന്തിയാക്കി മാറ്റാൻ തുടങ്ങി….

സ്ട്രചറിൽ നിന്നും ഒന്നെഴുന്നേൽക്കാൻ പോലും എത്രയൊക്കേ ശ്രമിച്ചിട്ടും എനിക്ക് കഴിയുന്നതേയില്ല…

ആ മുഖം കണ്ടതും എന്റേ സകല സമനിലയും തെറ്റിയെന്ന് തന്നേ പറയാം.

ഷാനൂ …. ഷാനൂ എന്ന് നിലവിളിച്ച് കൊണ്ട് അലമുറയിട്ട് ഞാൻ കരയാൻ തുടങ്ങി …

എല്ലാവരും ആ നിമിഷം സ്ട്രച്ചറിൽ കിടന്നുകൊണ്ടുള്ള എന്റേ കരച്ചിൽ കണ്ട് എന്നേ തന്നേ നോക്കി നിൽക്കുന്നതിനിടയിലായിരുന്നു എന്നേ പോലേ അലമുറയിട്ട് കരഞ്ഞു കൊണ്ടിരുന്ന ആദിൽക്ക എന്റേ ഷാനുവിനേ അകത്തേക്ക് കയറ്റിയ സമയം നോക്കി ആ ഓപ്പറേഷൻ തിയറ്ററിനുള്ളിലേക്ക് ആരേയും വക വെക്കാതേ കയറിച്ചെന്നത് …

ആ സമയം എന്ത് ചെയ്യണമെന്നറിയാതേ ആ ആദിൽക്ക കയറിച്ചെന്നത് പോലേ എനിക്കും ഒന്ന് ന്റെ ഷാനുവിന്റേ അടുത്തെത്താൻ ഞാൻ ഒരുപാട് ആഗ്രഹിച്ചെങ്കിലും കിടന്ന സ്ട്രച്ചറിൽ നിന്നും ഒന്നെഴുന്നേൽക്കാൻ പോലും എനിക്ക് കഴിഞ്ഞതേയില്ല…

അള്ളാ … ന്റെ ഷാനുവിന് ഒന്നും വരുത്തരുതേ… ഞങ്ങളേ എങ്ങനെയെങ്കിലും രക്ഷിക്കണേ … അപ്പോ ന്റെ കാക്കുമാര് .. ഫെബി ..നിച്ചു ഇവരൊക്കേയിവിടേയൊക്കേ തന്നേ കാണോ …. അവർക്കും അപ്പോ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകോ ….

കരഞ്ഞു കരഞ്ഞു തളർന്ന് പോയ എനിക്ക് മുന്നിൽ ഒരാള് പോലും വരാൻ കൂട്ടാക്കിയില്ല….

അവിടേക്കിടന്ന് കൊണ്ട് ഞാൻ എങ്ങനെയൊക്കെയോ ചുറ്റിലും നോക്കിയെങ്കിലും ന്റെ കാക്കുമാരേയോ ഫെബിയേയോ നിച്ചുവിനേയോ അവിടേ എവിടേയും കാണാൻ പോലും കഴിഞ്ഞതേയില്ല…

അള്ളാ ..ന്റെ ഷാനു ….ഞങ്ങൾ ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടിയതാണള്ളാ…. ന്റെ കാക്കു അല്ലാതേ വേറേ ആരും ഞങ്ങൾക്കൊരാശ്രയമില്ലള്ളാ … ന്റെ ഫെബി … നിച്ചു.. സജാദ്ക്ക…..ഞങ്ങളേ ആരേയും ഞങ്ങളിൽ നിന്നും അകറ്റല്ലേ യാഅള്ളാ ….

എന്നൊക്കേ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഒരു സ്ട്രച്ചറിൽ നിച്ചുവിനേയും കൊണ്ട് ആളുകൾ ഓപ്പറേഷൻ തിയറ്ററിലേക്ക് ഓടിയടുത്തു കൊണ്ട് അവനേയും അകത്തേക്ക് കയറ്റിയത്…

ആ സ്ട്രച്ചറിൽ കിടന്നുകൊണ്ട് വേദന സഹിക്കാൻ കഴിയാതേ അലമുറയിടുന്ന നിച്ചുവിനേ ആശ്വസിപ്പിച്ച് കൊണ്ട് അവനൊപ്പം രക്തത്തിൽ കുളിച്ച് ഫെബിയും നടന്നു വരുന്നത് ആ സമയം എന്റേ ശ്രദ്ധയിൽ പെട്ടു.

നിച്ചുവിനേ അകത്തേക്ക് കയറ്റി ഓപ്പറേഷൻ തിയ്യറ്ററിന്റേ വാതിൽ അടഞ്ഞതും ….. അവിടേ നടക്കുന്നതെല്ലാം കുറച്ച് നേരം കൊണ്ട് കണ്ട് കണ്ട് മനസ്സ് മരവിച്ച് ഇത്രയും നേരം ഒറ്റപ്പെട്ടുകൊണ്ട് എന്ത് ചെയ്യണമെന്നറിയാതേ നിൽക്കേണ്ടി വന്ന ഞാൻ അത് വരേ ഉള്ളിൽ പിടിച്ച് വെച്ച എല്ലാ സങ്കടങ്ങളും ഫെബിയേ കണ്ട നിമിഷം ഫെബീ ….എന്നുറക്കേ വിളിച്ചു കൊണ്ട് അലറിയതും എന്റേ ശബ്ദം കേട്ട് കൊണ്ട് ഫെബീ ചുറ്റിലും ആകാംശയോടേ നോക്കാൻ തുടങ്ങി…

ഒടുക്കം എന്നേ കണ്ടതും ഫെബി എന്റേ അടുത്തേക്ക് ഓടി വന്ന് കൊണ്ട് എന്നേ കെട്ടിപ്പിടിച്ച് ഞങ്ങൾ രണ്ടും പരസ്പരം പൊട്ടി പൊട്ടിക്കരയാൻ തുടങ്ങി…

ആ സമയമൊക്കേ ഫെബിയുടേ ശരീരത്തിൽ നിന്നും രക്തം ഒലിക്കുന്നുണ്ടായിരുന്നു….

പക്ഷേ … ആ ആശുപത്രിയടക്കം രക്തക്കളമായി മാറിയപ്പോൾ ആർക്കും തന്നേ പരസ്പരം ശ്രദ്ധിക്കാൻ പോലും സമയമുണ്ടായിരുന്നില്ല…

എല്ലാവരും സ്വന്തം ജീവനും തന്റേ പ്രിയപ്പെട്ടവർക്കും വേണ്ടി എന്ത് ചെയ്യണമെന്നറിയാതേ അലയുകയായിരുന്നു.

ശരിക്കും ഞാനും ആ ഒരു നിമിഷമായിരുന്നു നമുക്ക് എന്തെങ്കിലും സംഭവിക്കുന്നതിനേക്കാൾ കൂടുതൽ നമ്മുടേ പ്രിയപ്പെട്ടവർക്ക് എന്തെങ്കിലും സംഭവിക്കുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന വേദനയുടേ കാഠിന്യം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കിയത്…

സ്നേഹത്തിന് മുന്നിൽ താനത്രയും നേരം അലറി വിളിച്ച ആ അയിശുവിനേ രക്ഷിക്കാൻ കഴിഞ്ഞില്ലായെന്ന് ഡോക്ടർ വിധിയെഴുതിയപ്പോൾ ഉണ്ടായ ആ ആദിയുടേ വേദന അത്രത്തോളമാണെങ്കിൽ അള്ളാ എനിക്കോർക്കാൻ കൂടി വയ്യല്ലോ…

ന്റെ ഷാനു … നിച്ചു….
പോരാത്തതിന് ന്റേ കാക്കുമാരൊക്കേ ഇപ്പോ എവിടെയാ അള്ളാ …

ഫെബി .. ഡാ .. എഴുന്നേൽക്ക് … എവിടേ …എവിടേ നമ്മളേ കാക്കുമാര് …. എന്താ ..എന്താ നമുക്ക് പറ്റിയത്…. എന്തെങ്കിലും ഒന്ന് പറയ് ഫെബി … കരഞ്ഞു കരഞ്ഞു എനിക്കിനി കരയാൻ കണ്ണീരില്ല ഫെബി ….എല്ലാം കണ്ട് കണ്ട് എന്റേ മനസ്സ് മരവിച്ചു പോയടീ ….. എന്തെങ്കിലും പറയ് ഫെബി … ന്റെ ഷാനൂ … അവനേ കുറച്ച് മുമ്പ് ഇന്റെ മുന്നിലൂടേ ദേയ് അങ്ങോട്ട് കൊണ്ട് പോയിട്ടും ഞാനിവിടേ ഉണ്ടായിട്ടു കൂടി ഒന്ന് കണ്ണ് വരേ തുറന്ന് നോക്കിയില്ല… എന്താ …എന്താ ന്റെ ഷാനുവിന് …. നമ്മളേ നിച്ചു…. അവൻ എന്തിനാ ഇങ്ങനേ കരയണേ …. ന്റെ കാക്കുമാരൊക്കേ എവിടേ ഫെബീ… എല്ലാവരും എന്നേ ഒറ്റക്കാക്കിയിട്ട് എവിടേയായിരുന്നു ഇത് വരേ … പറ ഫെബീ… പറ

അങ്ങനെയങ്ങനേ ഓരോന്ന് വിളിച്ച് പറഞ്ഞ് പറഞ്ഞ് ഞാൻ എന്റേ ഉള്ളിലേ എല്ലാ സങ്കടങ്ങളും ഫെബിയേയും കെട്ടിപ്പിടിച്ച് സ്ട്രച്ചറിൽ കിടന്ന് കൊണ്ട് പറഞ്ഞു കൊണ്ടേയിരുന്നു…

എന്നാൽ ഫെബി എന്നേ കെട്ടിപ്പിടിച്ച് കൊണ്ട് എന്റേ ഒരു ചോദ്യങ്ങൾക്കും ഒരു വാക്ക് പോലും മറുപടി തരാൻ കഴിയാതേ പൊട്ടി പൊട്ടിക്കരയുകയായിരുന്നു…..

ഞാനിവിടേ വന്ന സമയം തന്നേ എന്നേ നഴ്സുമാർ ഡ്രസ്സ് ചെയ്തിരുന്നെങ്കിലും ഫെബിയേ കെട്ടിപ്പിടിച്ചതോടേ വീണ്ടും ഞാൻ രക്തത്തിൽ ഒന്നാകേ കുളിച്ചു….

അവളുടേ ശരീരത്തിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്നുണ്ടെങ്കിലും അതൊന്നും വക വെക്കാതേയായിരുന്നു ഫെബിയുടേ കെട്ടിപ്പിടിച്ച് കൊണ്ടുള്ള കിടത്തം….

ഒന്നുച്ചത്തിൽ പൊട്ടിക്കരയാൻ പോലും കഴിയാതേ എന്നേയും കെട്ടിപ്പിടിച്ച് കൊണ്ട് കിടക്കുന്ന ഫെബിയുടേ ഇടത് ഭാഗത്ത് കൂടേ പെട്ടന്ന് സ്ട്രച്ചറിൽ കൊണ്ട് പോയ ആ വ്യക്തിയേ കണ്ടതും കാക്കൂ … എന്റെ കാക്കൂ എന്ന് വിളിച്ച് കൊണ്ട് ഞാനലറി വിളിക്കാൻ തുടങ്ങി …

ന്റെ കാക്കുവിന്റേ മുഖമൊന്നും ഞങ്ങൾക്ക് നോക്കാൻ പോലും കഴിയാത്ത അവസ്ഥ… രക്തത്തിൽ കുളിച്ചു കൊണ്ട് നെറ്റിയിലും പലയിടങ്ങളിലും ആഴത്തിലിറങ്ങിച്ചെന്ന മുറിവുകൾപ്പോലേ തോന്നിപ്പിക്കുന്നു…

ശരിക്കും അലറിയലറിത്തളർന്ന എന്റേ മുന്നിലൂടേ ന്റെ കാക്കുവിനേയും അവർ ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ട് പോയി…

അങ്ങനേ എന്ത് ചെയ്യണമെന്നറിയാതേ , ആരോട് പറയണമെന്നറിയാതേ ഞങ്ങൾ രണ്ടും കൂടേ അവിടേ കെട്ടിപ്പിടിച്ച് കൊണ്ട് അങ്ങനേ കരഞ്ഞു കരഞ്ഞു ഇരുന്നു….

ഒന്ന് സമാധാനിപ്പിക്കാൻ പോലും ഒരാളും ഇല്ലാതേ പടച്ചതമ്പുരാനോട് ഞങ്ങൾക്ക് ഇന്നലേ വരേ തന്ന സന്തോഷം തല്ലിക്കെടുത്തല്ലേ എന്ന് പ്രാത്ഥിച്ചുകൊണ്ടയിരുന്നു…

ഞങ്ങളിലാർക്കും ഒന്നും സംഭവിക്കരുതേ അള്ളാ …

എന്നൊക്കേ മനമുരുകി കരഞ്ഞു പറയുന്നതിനിടയിലായിരുന്നു ഒരു നേഴ്സ് ഞങ്ങളുടേ അടുത്തേക്ക് വന്നതും ഫെബിയുടേ ശരീരത്തിലൂടേ ഉറ്റിറ്റ് വീഴുന്ന രക്തം കണ്ട് കൊണ്ട് അവളേ എന്നിൽ നിന്നും പിടിച്ച് മാറ്റിക്കൊണ്ട് എങ്ങനൊക്കേയോ എഴുന്നേൽപ്പിച്ചതും….

ശേഷം നേഴ്സ് ഫെബിയുടേ ശരീരത്തിലൂടേ ഒന്ന് കണ്ണോടിച്ചതിന് ശേഷം അവളുടേ മുഖത്തും കൈകളിലും തടവി നോക്കിയിട്ട് മറ്റൊരു സ്ട്രച്ചറിൽ കിടക്കാൻ പറഞ്ഞു…

എന്നാൽ ഈ സമയം ഫെബി അതിന് കൂട്ടാക്കിയില്ലെന്ന് മാത്രമല്ല…. അവൾക്കൊന്നും സംഭവിച്ചിട്ടില്ലായെന്നും ….. ഈ സമയം ഞങ്ങളേ കാക്കുമാരേയൊക്കേ പോയി രക്ഷിക്ക് എന്നും പറഞ്ഞ് ആ നേഴ്സിനോട് ഒരു ഭ്രാന്തിയേപ്പോലേ തട്ടിക്കയറിക്കൊണ്ടേയിരുന്നു…

നേഴ്സ് പലാവർത്തി പറഞ്ഞിട്ടും അവൾ എന്നേ വിട്ട് പോകാൻ തുനിഞ്ഞതേയില്ല….

അവസാനം സഹി കെട്ടുകൊണ്ട് നേഴ്സ് എന്റേ സ്ട്രച്ചരിൽ വെച്ച് തന്നേ അവളേ ശരീരത്തിലൂടേ ഒലിച്ചിറങ്ങിയ രക്തം ഒപ്പിയെടുത്തു കൊണ്ട് ക്ലീൻ ചെയ്തു… മരുന്നും പുരട്ടി കൊടുത്തു…

ശരിക്കും ആ നഴ്സിനേ ഒരു എയ്ഞ്ചലിന് തുല്യമായി കണ്ടു പോയ നിമിഷം …

അത്രയും പ്രശ്നങ്ങൾ അവിടേ അരങ്ങേറുമ്പോഴും ഒരുപാട് ജീവന് വേണ്ടി എല്ലാവരും നെട്ടോട്ടം ഓടുമ്പോഴും ആ നേഴ്സിനേ ഫെബി ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടും അതൊന്നും വകവെക്കാതേ നല്ല നല്ല ആശ്വാസ വാക്കുകളൊക്കേ ഞങ്ങൾക്ക് തന്നുകൊണ്ട് രക്തത്തിൽ കുളിച്ചിരുന്ന ഫെബിയുടേ ശരീരത്തേ വൃത്തിയാക്കിയെടുത്ത ഞങ്ങളുടേ എയ്ഞ്ചൽ….

അതിന് ശേഷം ഞങ്ങളോട് ഇവിടേ വിശ്രമിക്കണമെന്നും … ഞങ്ങളുടേ കൂടേ വന്നവർക്കൊന്നും ഒന്നും സംഭവിക്കില്ലെന്നും .. ദൈവം കാക്കുമെന്നും പറഞ്ഞ് കൊണ്ട് ഞങ്ങളിൽ നിന്നും അടുത്ത പേഷ്യന്റിന്റേ അടുത്തേക്ക് നടന്നു നീങ്ങിയ ആ എയ്ഞ്ചൽ കുറച്ച് നേരത്തേക്ക് ഒരാശ്വാസം തന്നേയായി മാറുകയായിരുന്നു ….

അവർ പോയതോടേ വീണ്ടും ഒറ്റപ്പെട്ട ഞങ്ങൾ രണ്ടും ഓരോന്നോർത്ത് പരസ്പരം കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി….

അതിനിടയിൽ ഫെബിയും പതിയേ സംസാരിച്ചു തുടങ്ങി…

ആ നഴ്സ് വീട്ടിലേക്ക് വിളിക്കാൻ പറഞ്ഞു കൊണ്ട് നേരത്തേ ഫോൺ നീട്ടിയെങ്കിലും അതിന് ഞങ്ങളുടേ മനസ്സ് സമ്മതിച്ചതേയില്ല…

പാവം … ഈ ഒരു കാര്യം അറിയുന്ന നിമിഷം ഞങ്ങളുടേ ഉമ്മച്ചിമാരുടേ അവസ്ഥ ഓർക്കാൻ കൂടി കഴിയണില്ലല്ലോ അള്ളാ ….

ഞങ്ങൾക്കാർക്കും ഒന്നും സംഭവിക്കാതേ … വീട്ടിലേക്ക് വിളിച്ച് പറയേണ്ട ഒരു സാഹചര്യം ഉണ്ടാക്കാതേ എത്രയും പെട്ടന്ന് വീട്ടിലേക്ക് തിരിച്ച് പോകാൻ കഴിയണേയള്ളാ …

ഇതിപ്പോ മര്യാദക്ക് ടീച്ചറേ കൂടേ പോകേണ്ട ഷാനുവിനേയും നിച്ചുവിനേയും ഞങ്ങളേ കൂടേ പിടിച്ച് നിർത്തിയിട്ട് അവർക്കും ഈ ഗതി വന്നല്ലോ എന്നാലോചിക്കുമ്പോഴാ……

ഫെബി … സജാദ്ക്കയേ കണ്ടതേയില്ലല്ലോ…..എവിടെ സജാദ്ക്ക… ബാക്കിയെല്ലാവരും ഇവിടേ എത്തിയില്ലേ.. ശരിക്കും അവിടേ എന്താ സംഭവിച്ചത്…ഞാനവിടേ എല്ലായിടത്തും നോക്കി… നിങ്ങളേ ആരേയും കണ്ടതേയില്ല .. നമ്മളേ കാറും കണ്ടില്ല. എന്താ എല്ലാവർക്കും പറ്റിയത് ഇതിന് മാത്രം…
എന്തെങ്കിലും പറയ് ഫെബി ..ഇങ്ങനേ മിണ്ടാതേ നിൽക്കാതേ ….

എന്ന് പറഞ്ഞതും …. ആ ആക്സിഡന്റിൽ ഞാൻ ആദ്യം കാറിൽ നിന്ന് തെറിച്ച് വീണെന്നും പിന്നീട് ഒരുപാട് താഴ്ച്ചയിലേക്ക് കാറ് മറിഞ്ഞെന്നും അതിന് ശേഷം സംഭവിച്ച കാര്യങ്ങളും സജാദ്ക്കയുൾപ്പെടേ എല്ലാവരേയും അവിടേ നിന്നും ഇങ്ങോട്ടേക്ക് കൊണ്ടു വന്നെന്നും ഫെബി എന്നോട് പറഞ്ഞു…

ഷാനുവിനും സജാദ്ക്കക്കും ന്റെ കാക്കുവിനും അവിടേ വെച്ച് തന്നേ ബോധം ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞതും എന്റേ തലയൊക്കേ വെട്ടിപ്പൊളിയുന്നത് പോലേ തോന്നാൻ തുടങ്ങി…

ചുറ്റിലും ഒരു ഇരുട്ട് കയറുന്ന പോലേ …

എന്ത് ചെയ്യണമെന്നറിയാതേ ആരെയോർത്ത് കരയണമെന്നറിയാതേ മനസ്സ് മരവിച്ചു പോയ നിമിഷം ….

പെട്ടന്നായിരുന്നു ഓപ്പറേഷൻ തിയ്യറ്ററിന്റേ വാതിലുകൾ ഉള്ളിൽ നിന്നും തുറക്കപ്പെട്ടത്…

ആകാംശയോടേയും അതിലുപരി പ്രതീക്ഷയോടേയും അൽപ്പമെങ്കിലും ആശ്വാസം നൽകുന്ന കാഴ്ച്ചയായിരിക്കണേ ഞങ്ങൾ കാണാൻ പോകുന്നത് എന്ന് ചിന്തിച്ച് കൊണ്ട് ഞങ്ങൾ രണ്ടും ആ ഓപ്പറേഷൻ തിയ്യറ്ററിന്റേ വാതിലുകൾ തുറന്ന് പുറത്തേക്ക് വരുന്നയാളേ നോക്കിയിരുന്നെങ്കിലും …

അയാളേ കണ്ടയുടനേ ആദ്യം തന്നേ എല്ലാ പ്രതീക്ഷയും പോയി എന്ന് തന്നേ പറയാം….

പക്ഷേ …. കുറച്ച് നേരത്തേ ഡോക്ടർ മരിച്ചെന്ന് വിധിയെഴുതി ഒരു ഭ്രാന്തനേപ്പോലേ അകത്തേക്ക് കയറിപ്പോയ ആ ആദിയുടേ മുഖത്ത് തിരിച്ച് അവിടേ നിന്നും ഇറങ്ങിയപ്പോൾ ഒരു ചെറു പുഞ്ചിരി പ്രകടമായിരുന്നു …

ആ സമയം അതിന്റേ പൊരുൾ എന്താണെന്ന് എനിക്കൊന്നും മനസ്സിലായതേയില്ല…

എന്റേ നെഞ്ച് കത്തിയെരിയുമ്പോഴും അതിന്റേ പൊരുൾ അറിയാൻ ചെറിയ ആകാംശയുമുണ്ടായിരുന്നു….

ഞാൻ ആദിയേ ഒന്ന് ഉറക്കേ വിളിച്ചാലോ എന്ന് പോലും ചിന്തിച്ച് പോയി….

അതിനിടക്കായിരുന്നു ആദി ഞങ്ങളുടേ അടുത്തു കൂടേ നടന്ന് വന്നതും അവന്റേ കൂടേയുണ്ടായ ഒരാളോട് അപകടം മനപ്പൂർവ്വമുണ്ടാക്കിയതാണെന്നും ആ ലോറിക്കാരനേക്കൊണ്ട് ചെയ്യിച്ചതാണെന്നും ഈ ആദിയുടേ അയ്ശുവിനേ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്നും അതിന് കാരണക്കാരായവരേ ആദി തന്നേ തീർക്കുമെന്നും പറഞ്ഞ് കൊണ്ട് അവിടേ നിന്നും ഇറങ്ങി പോയത്…

അവിടേ നിന്നും പോകാൻ നിന്ന ആദിയേ പിടിച്ച് വെക്കാൻ ശ്രമിച്ച കൂടേയുണ്ടായവനേ തള്ളിമാറ്റി കൊണ്ടായിരുന്നു ആദി ഇറങ്ങി പോയത്…

ഈ സമയം മനപ്പൂർവ്വം ഉണ്ടാക്കിയ ഒരപകടം ആണെന്നും അതിൽ ഞങ്ങൾ കൂടേ ബലിയാടാകേണ്ടി വന്നു എന്നറിഞ്ഞതും ഞാനും ഫെബിയും പരസ്പരം മുഖത്തോട് മുഖം നോക്കി കരയുകയല്ലാതേ വേറേ മാർഗമൊന്നും ഉണ്ടായിരുന്നില്ല….

പിന്നീട് ഈ ഐഷുവും ആദിയും എന്റേ മനസ്സിലേ ഒരു ചോദ്യ ചിന്നമായി മാറി തുടങ്ങി…

ഇങ്ങനൊരു സാഹചര്യത്തിലും അയ്ശുവിന്റേ കൂടേ ഇവിടേ നിൽക്കാൻ തയ്യാറാവാതേ അവൾക്കു വേണ്ടി പ്രതികാരം ചെയ്യാൻ പുറപ്പെട്ട ആ ആദി പോയ വഴികളിലേക്ക് ഞാൻ അറിയാതേയാണെങ്കിലും ഒരിക്കൽക്കൂടി നോക്കി പോയപ്പോഴാണ് ഞങ്ങൾക്ക് മുന്നിൽ നിര നിരയായ് നിരത്തിയ സ്ട്രച്ചറുകളിൽ മരണപ്പെട്ട് വെള്ള പുതച്ച് കിടത്തിയ ആളുകളിൽ ഇന്നലേ വരേ ഞങ്ങളിലൊരാളായി കൂടേയുണ്ടായ നല്ല പരിചയമുള്ള ഒരു മുഖവും മിന്നിമറിഞ്ഞത്….

തുടരും
💘💘💘💘💘💘💘💘💘💘💘💘💘💘💘💘

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.7/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “എയ്ഞ്ചൽ – പാർട്ട് -69”

Leave a Reply

Don`t copy text!