സമയം കടന്നുപോകുംതോറും എന്റെ ചങ്കിടിപ്പ് കൂടിക്കൂടി വന്നു ,. മിലൻ സാറോ സിബി ടീച്ചറോ എത്തിയിട്ടില്ല,. എന്റെ കൂടെ വന്നവരുടെയെല്ലാം മുഖത്തും സമാനമായ ഭാവഭേദങ്ങൾ മിന്നിമറയുന്നുണ്ടായിരുന്നു,..
ഐഷു മിലൻ സാറെവിടെ എന്നെന്നോട് ആംഗ്യഭാഷയിൽ ചോദിച്ചു,..നിരാശയോടെ ഞാൻ തലകുനിച്ചു,. പെട്ടന്നാണ് ആൽബി എനിക്ക് നേരെ കുതിച്ചെത്തിയത്,.. അവൻ ബലത്തിൽ എന്റെ കൈ പിടിച്ചെഴുന്നേല്പിച്ചു പുറത്തേക്ക് നടന്നു,..
“ആൽബി കൈ വിട് പ്ലീസ്,…. ”
അവൻ എന്നെയൊരു മൂലയിലേക്ക് തള്ളി,…
“എന്താ നിന്റെ ഉദ്ദേശം? എനിക്ക് വട്ടൊന്നുമില്ല അവരുടെ സെന്റിമെന്റൽ സീൻസ് സിനിമ കാണുന്നത് പോലെ ഇങ്ങനെ കണ്ടോണ്ടിരിക്കാൻ,.. ”
എനിക്കത് മനസിലാവും, പക്ഷേ മിലൻ സാറും സിബി ടീച്ചറും വരാതെ എങ്ങനെ ലോഞ്ച് ചെയ്യും,…
“ഹലോ, തന്നോടാ ചോദിച്ചത് !”
“പ്ലീസ് ആൽബി,. കുറച്ചു നേരം കൂടി വെയ്റ്റ് ചെയ്യ്,… ”
“സമയമെത്രയായെന്നാ,. ഒരു ദിവസമാ നീ കാരണം പോയത്,.. ഇനി ആര് വന്നാലും വന്നില്ലേലും ഞാൻ അനൗൺസ് ചെയ്യാൻ പോകുവാ !”
“പ്ലീസ് ആൽബി,.. ” ഞാനവന്റെ കൈ പിടിച്ചു,..
ആൽബി എന്റെ കൈ വിടുവിച്ച് അകത്തേക്ക് പോയി,…
കണ്ണു തുടച്ച് തിരിഞ്ഞതും മുന്നിൽ ഇഷാൻ,.. ഇഷാനെ ഞാനിവിടെ ഒട്ടും പ്രതീക്ഷിച്ചതല്ല,.. അവന്റെ മുഖത്ത് നഷ്ടബോധമുണ്ട്, അത് മാത്രമല്ല ആൽബി എന്നോട് ഇത്രയും അടുത്ത് പെരുമാറിയതൊന്നും അവന് തീരെ ഇഷ്ടപ്പെട്ടിട്ടില്ലെന്ന് അവന്റെ ഭാവങ്ങളിൽ നിന്നും എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു,.
അടുത്ത നിമിഷം ബുക്ക് ലോഞ്ചിങ്ന് വേണ്ടിയുള്ള അനൗൺസ്‌മെന്റ് മുഴങ്ങി,…
ഇഷാനെ പാടെ അവഗണിച്ചു ഞാൻ അകത്തേക്ക് നടന്നു,..
പുസ്തകപ്രകാശനത്തിനായി ജേക്കബ് സാറിനെയും അതേറ്റു വാങ്ങാനായി യാമിനിചേച്ചിയെയും വേദിയിലേക്ക് ക്ഷണിക്കുന്നു,..
യാമിനി ചേച്ചി വിശ്വാസമാവാതെ എന്നെ നോക്കി,. ബുക്ക് ആരാണ് ഏറ്റു വാങ്ങുന്നതെന്ന് ഞാൻ എവിടെയും വ്യക്തമാക്കിയിരുന്നില്ല,.. ഫസ്റ്റ് കോപ്പി മിലൻ സാറിന് കൊടുക്കണമെന്നാണ് കരുതിയത്,. സാർ എത്താത്ത സ്ഥിതിക്ക് യാമിനി ചേച്ചി തന്നെയാണ് ഇതേറ്റു വാങ്ങാൻ ഏറ്റവും അർഹതപ്പെട്ട വ്യക്തി,…
ചേച്ചി വിറയ്ക്കുന്ന കാൽവെയ്പുകളോടെ സ്റ്റേജിലേക്ക് കയറി,.. നീണ്ട കയ്യടികൾക്കിടയിൽ സ്വർണക്കടലാസിൽ പൊതിഞ്ഞ ബുക്കിന്റെ കോപ്പി ജേക്കബ് സാർ യാമിനി ചേച്ചിക്ക് നീട്ടി,.. ഇരുകൈയും നീട്ടി ചേച്ചിയത് ഏറ്റുവാങ്ങി,. വൈഷ്ണവിയും ക്യാമറമാനും ഓരോ നിമിഷവും മികവോടെ ഒപ്പിയെടുത്തു,..
കടലാസ് അഴിച്ച് ചേച്ചി ക്യാമറയ്ക്ക് നേരെ ബുക്ക് ഉയർത്തിക്കാണിച്ചു,.. ഒരു നിമിഷത്തേക്കവിടം നിശബ്ദമായി .. പലരും പരസ്പരം നോക്കി,..
“മിലൻ” എന്നവരുടെ നാവുകൾ ശബ്ദിച്ചു,… അവർ ചുറ്റും തങ്ങളുടെ സാറിനെ തിരയുകയായിരുന്നു,…
ആദ്യമായാണ് എന്റെ ഒരു പുസ്തകപ്രകാശനത്തിന്, ഇത്രയും വികാരനിർഭരമായ നിമിഷങ്ങൾ ഉണ്ടാവുന്നത്,.. ഞാൻ പതിയെ മൈക്കിന് നേരെ നടന്നു,..
“നമസ്കാരം,… ”
ശബ്ദങ്ങൾ അടങ്ങുംവരെ ഞാൻ കാത്തു നിന്നു,..
“ഫസ്റ്റ് ഓഫ് ഓൾ, താങ്ക് ഗോഡ്,…
താങ്ക് യൂ അച്ഛാ, അമ്മാ, എന്നെ തളർന്നു പോകാതെ പിടിച്ചു നിർത്തിയതിന്, ഐഷു ഒരു കൂടപ്പിറപ്പായി എന്റെ കൂടെ നിന്നതിന് … വൈഷ്ണവി,. കൈവിടാതിരുന്നതിന്,.. ആൽബി, എന്നിൽ വിശ്വാസമർപ്പിച്ചതിന്,.. ”
ഞാൻ തുടർന്നു,..
“ഇത്രയും വികാരനിർഭരമായൊരു ചടങ്ങ് എന്റെ ജീവിതത്തിൽ ഇതിന് മുൻപ് ഉണ്ടായിട്ടില്ല,. ”
ഒരു മൊട്ടുസൂചി വീണാൽ പോലും കേൾക്കാവുന്ന നിശബ്ദത,..
“ഇതെന്റെ രണ്ടാം ജന്മമാണ്,. അതിന് സാക്ഷ്യം വഹിക്കാൻ എത്തിയിരിക്കുന്നത് നിങ്ങളും,.
“ലവ്, റിജെക്ഷൻ & റിഗ്രെറ്റ് ” ഇതിന് മുൻപ് ഞാൻ എഴുതിയ പുസ്തകം,. മുംബൈയിലെ പ്രശസ്തമായ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ചായിരുന്നു അതിന്റെ ലോഞ്ചിങ്,. എഴുത്തുകാരിയുടെ അസാന്നിധ്യത്തിൽ, മിന്നി മറയുന്ന ക്യാമറ ഫ്ലാഷ് ലൈറ്റുകൾക്ക് മുൻപിൽ പ്രകാശനം നടത്തിയ പുസ്തകം,.
ഞാനപ്പോഴും കോടതികൾ കയറിയിറങ്ങുകയായിരുന്നു, ഒരു വിശ്വാസവഞ്ചനക്കേസിൽ ന്യായം തേടി,..
കവർ പേജിൽ “ബൈ അനുപമ മേനോൻ !” എന്ന പേര് തിളങ്ങി നിന്നത് കാരണം, ചൂടപ്പം പോലെ വിറ്റ് പോയ ആ പുസ്തകം
നഷ്ടങ്ങൾ മാത്രമായിരുന്നു എന്റെ ജീവിതത്തിൽ സമ്മാനിച്ചത്,
എന്റെ കരിയർ, റെപ്യൂട്ടേഷൻ, എല്ലാം നഷ്ടപ്പെട്ടു,
പുസ്തകങ്ങൾ തെരുവുകളിൽ കൂട്ടം കൂട്ടിയിട്ട് കത്തിക്കപ്പെട്ടു,. പലതും ബീച്ചുകളിലും പാർക്കുകളിലും കപ്പലണ്ടിപ്പൊതികളായി വിൽക്കപ്പെട്ടു,.
കൂട്ടം കൂടി നിന്ന് ചിരിക്കാനും കുറ്റപ്പെടുത്താനുമുള്ള ഒരു ഐഡന്റിറ്റി മാത്രമായി റൈറ്റർ അനുപമ മേനോൻ,.”
ദൂരെ മാറി തല കുനിച്ച് നിൽക്കുന്ന ഇഷാനെ ഞാൻ കണ്ടു,.
“ആത്മവിശ്വാസം നഷ്ടപ്പെട്ട ഞാൻ വല്ലാതെ തളർന്നു,. ഞാൻ ഡിപ്രെഷനിലേക്ക് വീണുപോയി,. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ച ചില നിമിഷങ്ങൾ,. ഈ രാത്രി ഇരുട്ടിവെളുക്കാതിരുന്നെങ്കിൽ, സൂര്യനുദിക്കാതെയിരുന്നെങ്കിൽ, എന്നൊക്കെ ചിന്തിച്ച നിമിഷങ്ങൾ,…
ഒടുവിൽ ഞാൻ സൈക്കാട്രിസ്റ്റും സുഹൃത്തുമായ ഡോക്ടർ നവീൻ ശുക്ലയെ കൺസൾട്ട് ചെയ്തു,.
മെഡിസിൻസ് കഴിക്കാൻ തുടങ്ങി,. ഒടുവിൽ നവീന്റെ നിർദേശപ്രകാരം ഞാൻ നാട്ടിലേക്ക് തിരിച്ചു,.. ആ യാത്രയിൽ ഞാൻ കണ്ടു മുട്ടിയതിൽ ഒരാൾ വൈഷ്ണവിയായിരുന്നു,.. പിന്നെ മറ്റൊരാൾ, വളരെ ഗൗരവക്കാരനും ചൂടനുമായ ,. ഒരു മനുഷ്യൻ, മിലൻ,.. നിങ്ങളുടെയെല്ലാം മിലൻസാർ,… ”
അവരുടെയെല്ലാം കണ്ണുകളിൽ ആക്ഷംക്ഷയുടെയും പ്രത്യാശയുടെയും തിരിനാളങ്ങൾ തെളിയുന്നത് ഞാൻ കണ്ടു,..
“വഴക്കിലും തെറ്റിദ്ധാരണകളിലും തുടങ്ങിയ ആ ബന്ധം പിന്നീട് സൗഹൃദത്തിന്റെ പുതിയ ആഴങ്ങൾ എനിക്ക് കാണിച്ചു തന്നു,.. എഴുതാനുള്ള ആത്മവിശ്വാസം തന്നു,.. ഒടുവിൽ ഈ കാണുന്ന എന്നെ എനിക്ക് തിരികെ തന്നു,… നൗ ഐ ആം ബാക്ക് ടു ദി വേൾഡ് ഓഫ് ലിറ്ററേചർ,..
ഡെഫിനിറ്റിലി, ഇതൊരു പ്രണയകഥയാണ്,. പ്രണയമെഴുതാൻ ആർക്കും പറ്റില്ലേ, എഴുത്തിലേക്കുള്ള തിരിച്ചുവരവ് പ്രണയമെഴുതിതന്നെ വേണമായിരുന്നോ എന്ന് ചോദിച്ചവർ ധാരാളമുണ്ട്,..
ജീവിതത്തിൽ ഒരിക്കൽ പോലും പ്രണയിക്കാത്ത മനുഷ്യനില്ല,. അത് കൊണ്ട് പ്രണയമെന്നത് ഒരു മോശം കാര്യമൊന്നുമല്ല,. മനുഷ്യന്റെ ഉള്ളിൽ നിന്നും സ്വാഭാവികമായി വരാറുള്ള ഇമോഷൻ അതിലൊന്നാണ് പ്രണയവും,.
പലർക്കും പലതിനോടാവും പ്രണയം,. ചിലപ്പോൾ ചില വസ്തുക്കളോട് അതുമല്ലെങ്കിൽ മറ്റൊരു വ്യക്തിയോട്,. അതിനു പ്രായമോ, ലിംഗമോ, നിറമോ, മതമോ ഒന്നും കാണണമെന്നില്ല,..
എന്നാൽ പ്രണയിക്കുന്നവരെ മനസിലാക്കാൻ നമ്മളിൽ എത്ര പേർ ശ്രമിക്കാറുണ്ട്? അവരുടെ മനസ്സിലെന്താണെന്ന് ഒരു നിമിഷം നമുക്ക് അവരുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കാൻ പറ്റുമോ? പറ്റുമായിരിക്കും എന്നാൽ സാധ്യത വിരളമാണ്,… നമ്മുടെ ഓപ്പോസിറ്റ് നിൽക്കുന്ന ആളുടെ മനസ്സിൽ എന്തായിരിക്കുമെന്ന് ഒരു നിമിഷം കറക്റ്റ് ആയി ചിന്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ തീരാവുന്ന പ്രശ്നങ്ങളേ ഈ ലോകത്തുള്ളൂ,..
ഈ ബ്രേക്ക്‌അപ്പ് എന്ന് പറയുന്നത് അത്ര വല്ല്യ കുറ്റമാണോ? രണ്ടു വ്യക്തികൾക്ക് പരസ്പരം അഡ്ജസ്റ്റ് ചെയ്തു ജീവിക്കാൻ പറ്റുന്നില്ലെങ്കിൽ, ഇറ്റ് ഈസ് ബെറ്റർ ടു ബ്രേക്ക് അപ്പ്,. ഇല്ലാത്ത സ്നേഹം അഭിനയിച്ചു പരസ്പരം വഞ്ചിക്കുന്നതിലും നല്ലത് ബ്രേക്ക്‌അപ്പ് തന്നെയാണ്,..
പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തിൽ ബ്രേക്ക്‌അപ്പ് എന്ന വാക്ക് ഉച്ഛരിക്കാൻ പോലും പേടിക്കണം, മലയാളികൾക്കിടയിൽ വാക്കിന് ചെറിയ ചേഞ്ച് ഉണ്ട്, എന്താ അത്? ആ തേപ്പ്,..
അവളെന്നെ തേച്ചിട്ട് പോയി, അവനെന്നെ തേച്ചിട്ട് പോയി എന്ന് പറഞ്ഞു നടക്കുന്നത് പോലും ഒരു ട്രെൻഡ് ആയി മാറിയിട്ടുണ്ട് ഇപ്പോ,.
പിന്നെ കുറെയെണ്ണം ഉണ്ട് വിവരമില്ലാതെ പെട്രോളും കത്തിയും ഒക്കെയായി ഇറങ്ങുന്നവർ,. എന്നെ വിഷമിപ്പിച്ച് അവൻ അല്ലെങ്കിൽ അവൾ സുഖമായി ജീവിക്കണ്ട എന്നൊക്കെ കരുതി ജീവനെടുക്കാൻ ഇറങ്ങിതിരിച്ചവർ,.
പക്ഷേ അവരിലും വലിയ ദുരന്തങ്ങൾ മറ്റു ചിലരാണ്, ഇത്തരം പ്രവണതകളെ സപ്പോർട്ട് ചെയ്യുന്നവർ,. തേച്ചിട്ട് പോകുന്നവർ സൂക്ഷിക്കുക,.. എത്രത്തോളം വൈകൃതമായ ചിന്താരീതികൾ,..
ഈ കഥയിലും വാശി കാണിച്ചാൽ നേടിയെടുക്കാവുന്നതേ ഉണ്ടായിരുന്നോളു പ്രണയം, അതുമല്ലെങ്കിൽ എനിക്ക് കിട്ടാത്ത പ്രണയം വേറെ ആർക്കും കിട്ടണ്ട എന്ന് കരുതാമായിരുന്ന ഒന്ന്, പക്ഷേ ഇതിലെ നായകനും നായികയും കുറച്ചു വ്യത്യസ്തരാണ്,.. യഥാർത്ഥ പ്രണയം എന്താണെന്ന് മനസ്സിലാക്കിയവർ,…
എനിക്ക് ഈ ബുക്ക് വേറെ എവിടെ വെച്ച് വേണമെങ്കിലും ലോഞ്ച് ചെയ്യാമായിരുന്നു,. പക്ഷേ എന്തുകൊണ്ട് സെന്റ് മേരീസ് ഐ ടി സി എന്ന് ചോദിച്ചാൽ,. ഈ പ്രണയം മൊട്ടിട്ടതും കൊഴിഞ്ഞു വീണതും ഈ മണ്ണിൽ വെച്ചായത് കൊണ്ട്,…
പക്ഷേ എല്ലാ പ്രണയങ്ങൾക്കും ശുഭപര്യവസാനം ഉണ്ടാവാറില്ലല്ലോ ചിലത് അപൂർണമായി തന്നെ തുടരും അത് തന്നെയാണ് അതിനെ മനോഹരമാക്കുന്നതും ”
എല്ലാവരും പരസ്പരം നോക്കി,..
“മിലൻ സാർ,… താങ്കൾ എവിടെയാണെങ്കിലും ഇത് കേൾക്കുന്നുണ്ടെന്ന് എനിക്കറിയാം… ഐ ക്യാൻ ഫീൽ യുവർ പ്രെസെൻസ്,.. താങ്ക് യൂ സോ മച്ച് ഫോർ എവെരിതിങ്, താങ്ക് യൂ ഓൾ !”
നീണ്ട കയ്യടികളും, സന്തോഷത്തിന്റെ കൂക്കിവിളികളും മുഴങ്ങി,.. ഇവിടിപ്പോൾ വീണ്ടും ആ പഴയ 2006-2007 എലെക്ട്രിക്കൽ ബാച്ചിനെ കാണാൻ എനിക്ക് കഴിഞ്ഞു,. ആ പഴയ ക്ലാസ്സ്‌മുറിയിൽ മിലൻസാറിന്റെ അരുമകളായ കുട്ടികൾ,.. എല്ലാം ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലെ രംഗങ്ങൾ പോലെ എന്റെ കണ്മുന്നിൽ തെളിഞ്ഞു വരുന്നു, ..
പലരും എന്നെ പരിചയപ്പെടാനും ഓട്ടോഗ്രാഫിനും ഒക്കെയായി വന്നു,.. അവരിലേവർക്കും അറിയേണ്ടിയിരുന്നത് തങ്ങളുടെ സാറിനെക്കുറിച്ചായിരുന്നു,… ഞാൻ ഒരു മീഡിയേറ്റർ മാത്രം,…
“എസ്ക്യൂസ് മി,..”
എട്ടോ പത്തോ, വയസ്സ് പ്രായം വരുന്ന ഒരാൺകുട്ടിയാണ്,… അവന്റെ കയ്യിൽ മിലൻറെ ഒരു കോപ്പി ഉണ്ട്,.. അവൻ എനിക്ക് നേരെ പുഞ്ചിരിച്ചു,…
“ഒരു സെൽഫി എടുത്തോട്ടെ,… ” അവൻ ചോദിച്ചു,…
“ഓ,.. അതിനെന്താ,.. ”
ഞാൻ പോസ് ചെയ്തു കൊടുത്തു,..
“ഒരു ഓട്ടോഗ്രാഫ് കൂടെ തരാമോ? ”
“യാ ഷുവർ !”
ഞാൻ ഫ്രണ്ട് പേജിൽ,.. ബെസ്റ്റ് വിഷസ് ഡിയർ എന്നെഴുതി സൈൻ ചെയ്തു,…
“താങ്ക് യൂ,.. ”
“യൂ ആർ ഓൾവേസ് വെൽക്കം,. ആട്ടെ,.. മോന്റെ പേരെന്താ? ”
“മിലൻ എലിസബേത് വർഗീസ് !”
അതും പറഞ്ഞവൻ പുറത്തേക്കോടി,.. മിലൻ,.. എലിസബത്ത് വർഗീസ്,.. അതിനർത്ഥം,..
അവന്റെ പുറകെ ഞാൻ പുറത്തേക്കോടി,..
മുറ്റത്തു സ്റ്റാർട്ട് ചെയ്തു നിർത്തിയ കാറിലേക്ക് അവൻ കയറുന്നത് കണ്ടു,.. ഡോർ വലിച്ചടക്കുന്ന ഒരു വളയിട്ട കൈകളും,… ഒരു പക്ഷേ അത് സിബി ടീച്ചർ ആകാം,.. ഞാൻ ആ കാറിന് പിന്നാലെ ഗേറ്റ് വരെഓടി,.. പക്ഷേ അത് ഏറെ ദൂരം മുന്നോട്ടേക്ക് പോയിരുന്നു,…
ശ്ശെ, ഒന്ന് കാണാൻ കൂടി പറ്റിയില്ല നിരാശയിൽ ഞാൻ തിരികെ നടന്നു,… ഞാൻ പറഞ്ഞതല്ലേ സാറിനോട്,.. വന്നില്ലല്ലോ,… വന്നിരുന്നെങ്കിൽ ഒരുപക്ഷെ,.
അമർഷമടക്കി തിരികെ പടി കയറുമ്പോൾ തൂണിന് മറവിൽ നിന്നും വെളിയിലേക്ക് വന്ന രൂപം കണ്ടു ഞാൻ ചെറുതായൊന്ന് ഞെട്ടി,…
“മിലൻ സാർ,…. ”
സാർ എനിക്ക് നേരെ പുഞ്ചിരിച്ചു,…
“സാറെപ്പോഴാ വന്നത്? ”
“ഞാൻ ഇവിടെത്തന്നെ ഉണ്ടായിരുന്നു,… ”
“സാറെന്താ പിന്നെ അകത്തേക്ക് വരാഞ്ഞത്? ”
“എന്തോ,.. തോന്നിയില്ല, .. ”
“സിബി ടീച്ചർ,…. ”
“കണ്ടിരുന്നു,…. ”
“എന്നിട്ട്? ”
ആകാംക്ഷയോടെ ഞാൻ സാറിനെ നോക്കി,…
“ചിരിച്ചു,… ”
“പിന്നെ? ”
“പിന്നെയവൾ ഹസ്ബൻഡിനും മോനുമൊപ്പം കാറിൽ കയറിപ്പോയി,… ”
അപ്പോഴത് സിബി ടീച്ചർ തന്നെയായിരുന്നു,.. ഐഷു പറഞ്ഞത് ശരിയാ,.. യഥാർത്ഥ ലൈഫും കഥകളിലെ ലൈഫും തമ്മിൽ വളരെയധികം വ്യത്യാസമുണ്ട്, വേണെങ്കിൽ എഴുത്തുകാർ വിചാരിച്ചാൽ എത്ര കാലം വേണമെങ്കിലും നായകനോ, നായികയ്‌ക്കോ കാത്തിരിക്കാം,..റിയൽ ലൈഫ് ഒരിക്കലും നമ്മളാഗ്രഹിക്കുന്നത് പോലെ ആകണമെന്ന് യാതൊരു നിർബന്ധവുമില്ല,.. അതിന്റെ ആ ഒരു നിഗൂഢത തന്നെയാണ് ഓരോ വ്യക്തിയെയും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് പോലും,..
“എന്താ താൻ ആലോചിക്കുന്നത്? ”
“ഹേയ് ഒന്നൂല്ല,.. സാറ് അകത്തേക്ക് വാ, എല്ലാവരും സാറിനെക്കാണാൻ കാത്തിരിക്കുവാ ! ”
“ഞാൻ വരാം,.. പക്ഷേ അതിന് മുൻപൊരു കാര്യം,… ”
“എന്തേ? ”
“തന്റെ പെർമിഷൻ ഇല്ലാതെ ഞാൻ ഒരാളെ ഇങ്ങോട്ടേക്ക് വിളിക്കാൻ പോവാ !”
“ആരെയാ,.. ”
“ഇഷാൻ,…. ”
ഇഷാനെ അപ്പോൾ ഇങ്ങോട്ടേക്ക് ക്ഷണിച്ചത് സാറാണോ?
“അന്ന് തന്നെ ഹോസ്പിറ്റലിൽ വെച്ച് കണ്ട ശേഷം ഇഷാൻ എന്നെ അന്വേഷിച്ചു വന്നിരുന്നു,.. സംഭവിച്ചതെല്ലാം പറഞ്ഞു,.. ക്ഷമിക്കാൻ പറ്റുന്നതാണെങ്കിൽ ക്ഷമിച്ചൂടെ? ”
ഞാൻ ഇഷാനെയും സാറിനെയും മാറിമാറി നോക്കി,.. ഞങ്ങളെ ഒറ്റയ്ക്ക് വിടാൻ വേണ്ടിയിട്ടാവണം സാർ ഇഷാന്റെ ചുമലിൽ ഒന്ന് തട്ടി അകത്തേക്ക് കയറിപ്പോയി,…
“അനു,… ”
“കൈസേ ഹോ ഇഷാൻ? ഹൗ ഈസ് യുവർ ലൈഫ്? ”
“ഐ ആം നോട്ട് ഓക്കേ അനു,.. തേരെ ബിനാ മേ ജീ നഹി സക്താ അനു,… ” (നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല അനു )
“ദെൻ സീഖ് ലോ ഇഷാൻ,… ഞാനിപ്പോൾ പഠിച്ചു കഴിഞ്ഞു നീയില്ലാതെ എങ്ങനെ സന്തോഷത്തോടെ ജീവിക്കാമെന്ന് !”
“അനൂ പ്ലീസ്,.. ”
“ബന്ധങ്ങൾ കണ്ണാടിപോലെയാണ് ഇഷാൻ, ഒരു തവണ പൊട്ടിപ്പോയാൽ പിന്നീടൊരിക്കലും കൂടിച്ചേർന്ന് പഴയത്പോലെയാവില്ല,.. അയാം സോറി,. ”
ഞാൻ പറഞ്ഞതെന്താണെന്ന് അവന് മനസിലായിക്കാണുമോ എന്നറിയില്ല, എങ്കിലും ഞാൻ തലയുയർത്തി സ്ലോ മോഷനിൽ തന്നെ നടന്നു,.. അവന്റെ ദാദിയും, അമ്മയും ഇഷ്ടമുള്ള പെണ്ണിനെക്കൊണ്ടവനെ കെട്ടിക്കട്ടെ,.. ഇവന് വേണ്ടി ഇനിയും കരയാൻ എനിക്ക് മനസില്ല,.
“അനൂ,… ”
ദൈവമേ ആരാണോ? ആൽബിയാണ്,…
” നമ്മൾ വിചാരിച്ചതിലും നല്ല റെസ്പോൺസ് ആണുട്ടോ വരുന്നത്,.. എത്ര പേരാണെന്നറിയുവോ ബുക്കിന്റെ കോപ്പി ചോദിച്ചു വിളിച്ചത്,.. ഇപ്പോൾ തന്നെ ഔട്ട് ഓഫ് സ്റ്റോക്ക് ആണ് .. പ്രിന്റ് ചെയ്യാൻ ഞാൻ പ്രെസ്സിൽ വിളിച്ചു പറഞ്ഞിട്ടുണ്ട് ”
ആൽബി ആവേശത്തോടെ പറഞ്ഞു,…
“ഞാനല്ലല്ലോ, ആൽബിയല്ലേ പ്രെഡിക്ട് ചെയ്തത്, ആയിരം കോപ്പി പോലും വിറ്റഴിയില്ലെന്ന്, !”
അവന്റെ മുഖത്തെ ചിരി മാഞ്ഞു,..
“ശ്ശേ,.. താൻ അതും മനസ്സിൽ വെച്ച് നിൽക്കുവാണോ,. വിട്ടേക്ക്,.. ഇറ്റ് ഈസ് ദി ടൈം ടു സെലിബ്രേറ്റ് !”
“ആദ്യം ബുക്ക് പ്രിന്റ് ചെയ്യാനുള്ള ഓർഡർ കൊടുക്ക് ദെൻ സെലിബ്രേഷൻ,… ”
“തനിക്കെന്താ ഇത്രയും ഗൗരവം? ”
“അങ്ങനെ തോന്നിയോ? ”
“ചെറുതായിട്ട് !”
“സാരമില്ല സഹിച്ചോ,.. ”
അത്രയും പറഞ്ഞു ഞാൻ മുന്നോട്ടേക്ക് നടന്നു, തിരിഞ്ഞു നോക്കണോ, വേണ്ട,… ഇത്രേം നേരം എയർ പിടിച്ചു നിന്നവനാ,.. എന്തൊരു ജാഡയായിരുന്നു,
ഐഷു എന്നെ പിടിച്ചു നിർത്തി,…
“എന്താ മോളെ ആൽബിയുമായൊരു ചുറ്റിക്കളി,.. പ്രേമമാണോ, അതോ ഇഷാനെകാണിക്കാനോ? ”
എനിക്ക് ചിരി വന്നു,.. പ്രേമം,.. അതും ആൽബിയോട്,…
“എന്താടി ചിരിക്കണേ? ”
“നിന്റെ ചോദ്യം കേട്ടാൽ ചിരി വരാതിരിക്കുവോ? ഇഷാന്റെ വേറൊരു ടൈപ്പ് ആണ് ആൽബി,.. എനിക്കൊട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റൂല്ല,… ”
“ചില പ്രണയങ്ങളുടെയൊക്കെ തുടക്കം ഈ അടിയാണ് മോളെ,.. ”
“ഓ,.. ഞാനറിഞ്ഞില്ലല്ലോ,.. വല്ലാത്തൊരു കണ്ടുപിടുത്തം,.. നിനക്ക് വേറൊരു പണിയുമില്ലേ ഐഷു !”
“ദേ, നീ ഒന്ന് നോക്ക്,.. ആൽബിയുടെ കണ്ണുകളിൽ തീക്ഷ്ണതയോടെയെന്തോ കത്തുന്നില്ലേ? അത് നിന്നോടുള്ള പ്രണയമല്ലേ? ”
ഞാനും ഐഷു പറഞ്ഞത് കേട്ട് ആൽബിയെ തിരിഞ്ഞു നോക്കി,.. ചെറിയൊരു വശപ്പിശക് ഇല്ലാതില്ല,..
“ഐഷു പണ്ട്, ഇതേപോലൊരു നോട്ടം നോക്കാൻ പറഞ്ഞതാ നീ ഇഷാനെ,.. ആ തീക്ഷ്ണത കാരണം എന്റെ ലൈഫ് ആണ് പോയത്,.. സോ ഞാൻ ഇനി ആ വഴിക്കേ ഇല്ല,. !”
ഞാൻ ഹോളിലേക്ക് നടന്നു,.. മിലൻ സാറെവിടെ? മൂലയിൽ ആ വലിയ കൂട്ടം പൊതിഞ്ഞിരിക്കുന്നത് മിലൻ സാറിനെയാണെന്ന് മനസിലാക്കാൻ അധികമെനിക്ക് പാടു പെടേണ്ടി വന്നില്ല,…
സിബി ടീച്ചറുടെ പ്രണയം എനിക്ക് വീണ്ടെടുത്ത് കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല എന്നുള്ളത് ഒരു സത്യമായി നിലനിൽക്കുമ്പോഴും,. കാലം ഇത്ര കഴിഞ്ഞിട്ടും സാറിനെ ഇത്രയധികം സ്നേഹിക്കുന്ന ഈ സ്റ്റുഡന്റസ്ന് മുൻപിൽ അവരുടെ സാറിനെ കൊണ്ടുപോയി നിർത്താൻ കഴിഞ്ഞല്ലോ, എന്നത് ആശ്വാസമായി,..
“അനുപമ,… ”
ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ തിരിഞ്ഞു നോക്കി,.. അവിടെ അഞ്ചാറ് പേർ കൂട്ടം കൂടി നിൽപ്പുണ്ട്,… ഞാൻ അവർക്കരികിലേക്ക് ചെന്നു,…
“എന്നെ മനസ്സിലായോ? ”
അയാൾ ചോദിച്ചു,. ആ ഗ്രൂപ്പ് ഫോട്ടോയിൽ കണ്ടിട്ടുണ്ട് എന്നല്ലാതെ,… എങ്കിലും കണ്ണടച്ച് ഞാൻ പറഞ്ഞു,…
“അച്ചൻകുഞ്ഞാണോ? ”
അവരുടെ കണ്ണുകളിൽ അത്ഭുതം,..
വെറുതെ എറിഞ്ഞതാണ്, എങ്ങാനും ശരിയായിപ്പോയോ?
“കുട്ടിക്ക് എങ്ങനെ മനസിലായി? ”
“ഞാൻ ജസ്റ്റ് ഗസ് ചെയ്തു,.. ”
“എന്നാപ്പിന്നെ ഞങ്ങളെക്കൂടിയൊന്ന് ഗസ് ചെയ്തു പറഞ്ഞേ,.. ”
ഈശ്വരാ പെട്ടോ,.. ആദ്യമായാണ് ഞാൻ എഴുതിയ കഥാപാത്രങ്ങളെയെല്ലാം നേരിൽ കാണുന്നതും പരിചയപ്പെടുന്നതുമെല്ലാം,..
പിന്നെയൊരു റിക്വസ്റ്റ് കൂടി, അവർക്കും, മിലൻസാറിനുമൊപ്പം ഗ്രൂപ്പ് ഫോട്ടോയിൽ ഞാൻ കൂടി വേണമെന്നും,..
********
“താങ്ക് യൂ സോ മച്ച് അനു,.. ഇങ്ങനൊരു ദിവസം എനിക്ക് തന്നതിന്,.. ”
“എന്തിനാ സാർ താങ്ക്സ് ഒക്കെ പറയണത്? സാറാണ് ആ പഴയ അനുപമയെ എനിക്ക് തിരിച്ചു തന്നത്, അതിന് പ്രത്യുപകാരമായി ഞാൻ ഇതെങ്കിലും ചെയ്യണ്ടേ സാർ? ”
സാർ മറുപടിയൊന്നും പറയാതെ സ്റ്റാഫ് റൂമിലെ സാറിന്റെ പഴയ ആ സീറ്റിൽ പോയിരുന്നു,… ഇന്ന് സാറിനൊപ്പം ആ ബെഞ്ചിന്റെ അങ്ങേത്തലക്കൽ ഇരിക്കാൻ സിബി മിസ്സ് ഇല്ല,..
“സാർ ഞാനൊരാഗ്രഹം പറഞ്ഞാൽ സാധിച്ചു തരുവോ? ”
“പറയടോ, പറ്റുന്നതാണേൽ ചെയ്യുന്നതിനെന്താ കുഴപ്പം? ”
“സാറൊരു കല്യാണം കഴിക്കണം !”
മിലൻസാറിന്റെ മുഖം മങ്ങി,…
“അതുതന്നെയാവില്ലേ സിബി മിസ്സും ആഗ്രഹിച്ചിട്ടുണ്ടാവുക,…. ”
സാർ നിശ്ശബ്ദതനായിത്തന്നെ തുടർന്നു,..
ഇനി പറഞ്ഞിട്ട് കാര്യമില്ല,… ഞാൻ തിരികെ നടക്കാൻ തുടങ്ങിയതും സാർ പിന്നിൽ നിന്നും വിളിച്ചു,..
“ഡോ,.. ഞാൻ നെക്സ്റ്റ് വീക് വരുന്നുണ്ട്,.. വയനാടിന് !”
“ഹേ,.. സത്യാണോ? ” സന്തോഷവും ആകാംക്ഷയും ഒട്ടുംതന്നെ മറച്ചുപിടിക്കാതെ ചോദിച്ചു,.
“മ്മ്,.. പെണ്ണ് കാണാൻ !”
“അവിടെ എവിടെയാ? ”
“തലപ്പുഴ !”
“തലപ്പുഴ എവിടെയാ? ”
“തലപ്പുഴ തനിക്ക് എവിടെയൊക്കെയറിയാം? ”
“അങ്ങനെ ചോദിച്ചാൽ,.. ” ഞാൻ തലയിൽ കൈ വെച്ചു,…
“എന്നാൽ പിന്നെ ഞാൻ വരുന്നത് വരെ വെയിറ്റ് ചെയ്യ്,.. ”
“ഓക്കേ !”
എന്തായാലും സാറിന്റെ തീരുമാനം മാറിയതിൽ എനിക്ക് സന്തോഷമുണ്ടായിരുന്നു,…
******
“അനു,.. നിന്നെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ട് !”
ഉറക്കത്തിൽ നിന്നും വിളിച്ച് അമ്മ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി,.
“അയ്യോ, ഇപ്പോഴോ? ”
“പിന്നെപ്പോഴാ,.. നീ തന്നെയല്ലേ സെറ്റിലാവണം എന്നൊക്കെ പറഞ്ഞത്? ”
“അത് വെറുതെ പറഞ്ഞതാ,.. എനിക്കിപ്പോ കല്യാണമൊന്നും വേണ്ടാട്ടോ,.. ”
“എന്തായാലും അവർ വന്ന് കണ്ടിട്ട് പോട്ടേന്നേ,. ഇഷ്ടല്ലെങ്കിൽ കെട്ടണ്ട !”
******
“ഐഷു നീയെനിക്കൊരു സൊല്യൂഷൻ പറഞ്ഞു താ !”
“നിന്റെ ആ കുരുക്കിൽ ഞാൻ ഒരുപാട് ഹാപ്പി ആണ് മോളെ,.. ഓൾ ദി വെരി ബെസ്റ്റ് !”
“സൊല്യൂഷൻ കണ്ടെത്താൻ നിന്നെ വിളിച്ച എന്നെ പറഞ്ഞാൽ മതീലോ,.. ” ഞാൻ ദേഷ്യത്തിൽ ഫോൺ കട്ട് ചെയ്തു,..
ഇനിയെന്ത് ചെയ്യും എന്റെ ഈശ്വരാ, എന്തായാലും അവർ വരട്ടെ, ഇഷ്ടായില്ലെന്നും പറഞ്ഞ് നൈസ് ആയിട്ട് ഒഴിവാക്കിയാൽ മതീല്ലോ !
അങ്ങനെ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ഞാൻ ഞായറാഴ്ച രാവിലെ തന്നെ സാരിയൊക്കെ വാരിചുറ്റി നിന്നു,..
പെട്ടന്നാണ് എന്റെ ഫോൺ റിങ് ചെയ്തത്,… ഒരു അൺനോൺ നമ്പർ ആയിരുന്നു,..
“ഹലോ,… ”
“മിലനാണ്,.. ”
“ഹാ സാർ,.. ”
“ഞാൻ തന്റെ വീടിന് മുൻപിൽ ഉണ്ട്,… ”
“ആണോ ഞാൻ ദേ വരുന്നു !”
റൂമിൽ നിന്നും ഞാൻ നൂറേ നൂറിൽ പാഞ്ഞു, പുറത്തേക്ക്,..
“എങ്ങോട്ടാ മോളെ? ”
“മിലൻ സാർ വന്നിട്ടുണ്ട്,.. ”
“എന്നിട്ടെവിടെ? ”
“പുറത്തുണ്ട് !”
ഞാൻ മുറ്റത്തേക്ക് ചെന്നപ്പോൾ, ഷർട്ടും മുണ്ടും ചന്ദനക്കുറിയുമൊക്കെ അണിഞ്ഞു സാർ എന്റെ മുന്നിൽ നിൽക്കുന്നു,..
“സാർ ഇന്നും ഏതോ അമ്പലത്തിൽ പോയി കാര്യായിട്ട് പ്രാർത്ഥിച്ചിട്ടുണ്ടല്ലോ !”
“മ്മ്,.. ഒരു ശുഭകാര്യത്തിന് ഇറങ്ങുമ്പോൾ ഈശ്വരനെ കൂട്ടുപിടിക്കുന്നത് നല്ലതാ,…. ”
“കൊള്ളാം കൊള്ളാം,.. കേറി വാ എന്തായാലും !”
“അല്ല താനെന്താ ഈ സാരിയൊക്കെ ഉടുത്ത്? ”
“ഇന്നെന്നേയും ആരോ പെണ്ണ് കാണാൻ വരുന്നുണ്ടെന്നേ !”
ഞാൻ ദുഖത്തോടെ പറഞ്ഞ് നിർത്തിയതും സാറിന് ചിരി പൊട്ടി,..
“എന്താ ചിരിക്കണേ? ”
“ഒന്നൂല്ല !”
“എനിക്കതിൽ ടെൻഷനൊന്നും ഇല്ല, കല്യാണമൊഴിവാക്കാനാണോ വഴികളില്ലാത്തത് !”
പറഞ്ഞു തീർന്നില്ല അപ്പോഴേക്കും ഒരു കാർ വീടിന്റെ മുറ്റത്ത് വന്നു നിന്നു,.. ദൈവമേ അവരാണോ?
അതിൽ നിന്നും ആദ്യമിറങ്ങിയത് വൈഷ്ണവിയായിരുന്നു,.. പുറകെ അവളുടെ അച്ഛനും അമ്മയും,. എന്റെ ശ്വാസം നേരെ വീണു,..
“ആഹാ,.. വൈഷ്ണവിയോ,.. ”
അവളെന്നെ സന്തോഷത്തോടെ ഹഗ് ചെയ്തു,..
” താനെന്താ വഴിക്കൊക്കെ ? ”
“ഞങ്ങളൊരു പെണ്ണ് കാണാൻ ഇറങ്ങിയതാ, അപ്പോൾ ഇതിലെയൊന്ന് കേറാം എന്ന് കരുതി,.. !”
“ആഹാ കൊള്ളാലോ,. ഇന്ന് മൊത്തം പെണ്ണുകാണലിന്റെ പെരുമഴയാണല്ലോ,.. ”
ഡ്രൈവിംഗ് സീറ്റിൽ നിന്നിറങ്ങിയ വെള്ള ഷർട്ടും ബ്ലൂ ജീൻസും ഇട്ട ചെറുപ്പക്കാരനെ ഞാൻ എവിടെയോ കണ്ടിരുന്നു,.. അന്ന് വൈഷ്ണവിക്കൊപ്പം വന്ന ക്യാമറ മാൻ,.. ഓ ഇതവളുടെ ചേട്ടനായിരുന്നോ,..
“കേറി വാ അകത്തേക്ക് !”
“മ്മ്,.. ”
“അല്ല എവിടെയാ പെണ്ണ്? ”
“ഇവിടെ അടുത്തൊക്കെത്തന്നെയാ,.. ”
“ഇരിക്ക്ട്ടോ,.. ഞാൻ യാമിനി ചേച്ചിയോട് ചായയെടുക്കാൻ പറയാം ”
എല്ലാവരും എന്തോ രഹസ്യം പറഞ്ഞു ചിരിക്കുകയാണ്,.
“എന്താ വൈഷ്ണവി? !”
“ഹേയ് ഒന്നൂല്ല,. എന്തായാലും ഒരു പെണ്ണുകാണൽ ചടങ്ങിൽ ആദ്യായിട്ടാവും, പെണ്ണ് തന്നെ മുറ്റത്തേക്കിറങ്ങിവന്ന് ചെക്കനെ വീട്ടിലേക്ക് സ്വീകരിച്ചോണ്ട് പോകുന്നത് എന്ന് പറയുകയായിരുന്നു !”
ഒരു നിമിഷത്തേക്ക് എനിക്കൊന്നും കത്തിയില്ല,.
“എന്താ പറഞ്ഞേ? ”
“അല്ല സാധരണ പെണ്ണ് ചായയുമായി നാണം കുണുങ്ങി വരണതാണല്ലോ പതിവ്, ഇത് ചേച്ചി ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചില്ലേ? ”
ഈയടുത്തൊന്നും ആരും ഇത്രമാത്രം ചടച്ചിട്ടുണ്ടാവില്ല,.. അപ്പോൾ അമ്മ പറഞ്ഞ ആലോചന ഇവരുടേതാണ്,..
ഞാൻ മിലൻസാറിനെ തല ചെരിച്ച് നോക്കി,..
“സാരമില്ല കുട്ടി,.. ഇത് നല്ലൊരു മാറ്റമാണ്,… ”
“അപ്പോൾ ഇത് എല്ലാരും കൂടെ പ്ലാൻ ചെയ്തതാരുന്നോ? ”
“ഹേയ് അല്ലടോ,.. ഇതൊരു കോ ഇൻസിഡന്റ് മാത്രം,.. ”
ഭഗവാനെ പെട്ടു,.. ഇനി എങ്ങനെ രക്ഷപെടും,.. മിലൻ സാറിന്റെ കാര്യം തന്നെ എടുത്തിടാം,..
“അപ്പോൾ സാറിന് പെണ്ണ് കാണാൻ പോണ്ടേ? ”
“അത് ഇവിടെ അടുത്താ,.. ആദ്യം ഇതൊന്ന് കഴിയട്ടെ,.. ”
യാമിനി ചേച്ചി അപ്പോഴേക്കും ചായയുമായി വന്നു,..
“ഇതെടുത്ത് കൊടുക്ക് മോളെ !”
ആദ്യായിട്ടാണ് ഒരു പുരുഷന്റെ മുന്നിൽ ഇത്രയ്ക്കും നാണിച്ചു നിൽക്കുന്നത്, .
“ഇനി കുട്ടികൾക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ സംസാരിക്കട്ടെ,.. ”
*******
“തനിക്കെന്റെ പേരറിയുവോ? ”
“ഇല്ല !”
“ഒന്നൂല്ലെങ്കിലും വീഡിയോ ഗ്രാഫറുടെ പേരെങ്കിലും അന്ന് ചോദിച്ചൂടായിരുന്നോ? ”
“അയാം റിയലി സോറി,.. ആ തിരക്കിനിടയ്ക്ക് ഞാൻ വിട്ടുപോയി,.. ”
അയാൾ ചിരിച്ചു,.. ആ ചിരിക്കൊരു പ്രേത്യേക ഭംഗിയുണ്ടായിരുന്നു,. ഞാൻ പെട്ടന്നയാളുടെ മുഖത്ത് നിന്നും കണ്ണുകൾ പിൻവലിച്ചു,..
“എനിവേ, അയാം വൈശാഖ് ”
അയാൾ എനിക്ക് നേരെ ഷേക്ക്‌ഹാൻഡിനായി കൈ നീട്ടി,..
“നൈസ് ടു മീറ്റ് യൂ !”
അയാളുടെ കൈകൾക്ക് നല്ല ചൂടുണ്ടായിരുന്നു,.. പെട്ടന്ന് തന്നെ ഞാൻ കൈകൾ വലിച്ചു,..
“വൈഷ്ണവിക്ക് ഒരുപാട് ഇഷ്ടമായിരുന്നു തന്നെ,. ആരാധന അങ്ങനെ പറയാം,.. തന്റെ ഇന്റർവ്യൂ കാണുമ്പോഴൊക്കെ പറയും, ഏട്ടാ ആ ചേച്ചീനെ മതി എന്റെ ഏട്ടത്തി ആയിട്ടെന്ന്,. അന്ന് തന്നെ ഫ്ലൈറ്റ്ൽ വെച്ചു കണ്ടു എന്ന ദിവസം കക്ഷി എന്നെ ഉറക്കിയിട്ടില്ല,.. ”
എന്ത് പറയും അയാളോടെന്നറിയാതെ ഞാൻ നിന്നു,..
“വൈശാഖ് ആക്ച്വലി !”
“തനിക്ക് വേറെ റിലേഷൻ ഉണ്ടാരുന്നു എന്നല്ലേ,. അതൊക്കെ അറിയാടോ,.. പാസ്റ്റിനെ കുറിച്ച് ഞാനൊട്ടും ബോതേഡ് അല്ല !”
“അയ്യോ അതല്ല,.. ”
“പിന്നെ? ”
അയാൾ എന്നെ നോക്കി,..
“നമുക്ക് പിന്നീട് സംസാരിച്ചാൽ പോരെ,.. മിലൻ സാർ പുറത്ത് വെയിറ്റ് ചെയ്യുവാ,.. സാറിന്റെ മനസിലുള്ള ആ കുട്ടിയാരെന്നറിയാതെ എനിക്കൊരു സമാധാനവും കിട്ടില്ല,… ”
ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു നിർത്തി,.. വൈശാഖിന്റെ മുഖത്തെ അമ്പരപ്പ് പതിയെ ചിരിയിലേക്ക് വഴി മാറി,..
“ചെല്ല്,.. ”
“ആർ യൂ ഷുവർ? ”
“മ്മ് !”
“താങ്ക് യൂ സോ മച്ച് !” ഞാൻ പുറത്തേക്കോടി,.. എന്താ സംഭവിച്ചതെന്നറിയാതെ എല്ലാവരും എന്നെ നോക്കി,..
“മിലൻ സാർ നമുക്ക് പോവാം !”
“എങ്ങോട്ട്? ”
“പെണ്ണ് കാണാൻ !”
“അപ്പോൾ തന്റെ കാര്യവോ? ”
എല്ലാവരും ആകാംക്ഷയിൽ എന്നെയും പുറകെ വന്ന വൈശാഖിനെയും നോക്കി,..
“അത് എന്താച്ചാൽ അച്ഛനും അമ്മയുമായി സംസാരിച്ചോളൂ,.. അവരുടെ ഒപ്പീനിയൻ പോലെ !”
വൈശാഖിനു ശ്വാസം നേരെ വീണു,..
“ഇനി പോവാലോ? ”
“മ്മ് !”
മിലൻസാർ, എഴുന്നേറ്റു,..
“സാർ സ്കൂട്ടി എടുക്കാലെ? ”
“എന്തിന് നടന്നു പോകാനുള്ള ദൂരമേയുള്ളൂ,.. ”
“ആണോ? ”
“മ്മ് !”
“എങ്കിൽ നമുക്ക് പെട്ടന്ന് പോയി വരാം അല്ലേ? ”
“ആ !”
“എങ്കിലേ,.. വൈഷ്ണവി, ഇഫ് യൂ ഡോണ്ട് മൈൻഡ് കുറച്ചു നേരം വെയിറ്റ് ചെയ്യോ, ഞങ്ങൾ അധികം വൈകാതെ എത്തും, ഉച്ചക്കത്തെ ഊണൊക്കെ കഴിഞ്ഞു പതിയെ ഇറങ്ങിയാൽ പോരെ? ”
“ഓ,.. അതിനെന്താ,.. എന്നാൽ പിന്നെ സാറിന്റെ കൂടെ പെണ്ണ് കാണാൻ ഞങ്ങളും കൂടെ വരാം !” വൈഷ്ണവിയും പറഞ്ഞു,…
“കുറേ ദൂരം നടക്കാനുണ്ടോ സാർ? ”
“ഹേയ്,.. ഇല്ല,.. ദേ അപ്പുറത്തെ വീടാ !”
കൊച്ചുകള്ളാ,.. അപ്പോൾ അല്ലിയാരുന്നോ സാറിന്റെ മനസിലെ പെൺകുട്ടി, അന്നേ ഞാൻ ഗസ് ചെയ്തതാ അലിയുമായി സാറിനെന്തോ കണക്ഷൻ ഉണ്ടെന്ന്,.. ഷേക്‌സ്പിയർ നോവലുകളുടെ എക്സ്ചേഞ്ച്,.. മീഡിയേറ്റർ അപ്പു, എവിടെ? പള്ളിയിൽ പോയി കാണണം,.. എന്തായാലും സാർ ആള് കൊള്ളാട്ടോ..
“താനെന്താ ആലോചിക്കണത്? ”
വൈശാഖ് എന്റെ ചുമലിൽ തട്ടി,.. ഞെട്ടലിൽ ഞാൻ അയാളെ നോക്കി,..
“ഒന്നൂല്ല !” ഞാൻ പെട്ടന്ന് കണ്ണുകൾ പിൻവലിച്ചു,..
“കേറിയിരിക്ക് !”
അല്ലിയുടെ മുത്തശ്ശി ഞങ്ങളെ സ്വീകരിച്ചിരുത്തി,…
മിലൻസാർ തെല്ലൊരു മടിയോടെ കാര്യമവതരിപ്പിച്ചു,… മുത്തശ്ശിയുടെ മുഖം തെല്ലൊന്ന് മങ്ങി,…
“മുത്തശ്ശി ഒന്നും പറഞ്ഞില്ല !”
“ഞാനെന്ത് പറയാനാ, അവളുടെ ഇഷ്ടം പോലെ,.. ”
“എന്നാൽ പിന്നെ നമുക്ക് അല്ലിയോട് ചോദിക്കാം അല്ലേ സാർ? അല്ലി ” ഞാൻ ഉറക്കെ വിളിച്ചു,…
കണ്മുന്നിൽ കണ്ട കാഴ്ച്ച വിശ്വസിക്കാനാവാതെ ഒരു നിമിഷം ഞാൻ സ്തബ്ധയായി നിന്നു,.. വീൽചെയറിൽ അല്ലി,..
അല്ലിയുടെ പേരെന്റ്സ് ഒരു ആക്‌സിഡന്റിൽ മരിച്ചുപോയി എന്നറിയാമായിരുന്നെങ്കിലും, ഇങ്ങനൊരവസ്ഥയിൽ ആയിരിക്കും അല്ലിയെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല,..
“ഒരിക്കലും അല്ലിയോടുള്ള സഹതാപത്തിന്റെ പേരിലല്ല ഞാൻ അല്ലിയെ എനിക്ക് തരുമോ എന്ന് ചോദിച്ചത്,.. എനിക്കല്ലിയെ ഒരുപാട് ഇഷ്ടമായത്കൊണ്ട് തന്നെയാ,.. ”
ആർക്കും മറുത്തൊന്നും പറയാനില്ലായിരുന്നു,.. സിബി ടീച്ചർ വേറെ കല്ല്യാണം കഴിച്ചത് നന്നായി,.. ഇല്ലെങ്കിൽ അല്ലിയെന്ത് ചെയ്തേനെ,…
മിലൻ എന്നാൽ ഹിന്ദിയിൽ കൂടിച്ചേരൽ, കണ്ടുമുട്ടൽ എന്നൊക്കെയാണ് അർത്ഥം,.. ആരെയൊക്കെ തമ്മിൽ കൂട്ടിച്ചേർക്കണമെന്ന് ദൈവം ആദ്യമേ തീരുമാനിച്ചു വെച്ചിട്ടുണ്ടാകും, ഓരോ അരിമണിയിലും അത് തിന്നേണ്ടവന്റെ പേരെഴുതി വെച്ചിട്ടുണ്ടാകും എന്ന് പറയുന്നപോലെത്തന്നെ,.
മിലൻസാറിനൊപ്പം അല്ലിയുടെ പേരെന്ന പോലെ, എനിക്കൊപ്പം വൈശാഖിന്റെ,..
ശോ, പിന്നേം ചടച്ച്,….
അപ്പോൾ എങ്ങനാ ഹാപ്പി എൻഡിങ് അല്ലേ?
-ശുഭം –
by അനുശ്രീ
Click Here to read full parts of the novel
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Super.ella partum kurache manikkoor konde theerthu .entho oru feeling theernnotte .vaikipoyi ennariyam .polichu 👍👍💖💖💖
സൂപ്പർ
Oru vallaatha feel aa ee kadha. Vayichu theerunnathu vareyulla aa vingal. Entha paraya…
All the best Anusree.
Chechi adipwoli , super 🥰🥰🥰