അവൾ
അവൾ അവളുടെ പൊടി പിടിച്ച ഓർമ ചെപ്പ് തുറക്കുകയാണ്.
ചെപ്പ് തുറന്നപ്പോൾ ലഭിച്ച ആദ്യത്തെ ഓർമ , അവൾക്കു ലേശം നാണക്കേടുണ്ടാകുന്നതായിരുന്നു .പല ഓർമകളും അവൾ അവളുടെ പ്രിയതമനോട് പറഞ്ഞിട്ടുണ്ടെങ്കിലും ഇത് അവൾ പറഞ്ഞിരുന്നില്ല . കേട്ടാൽ, തന്നെ കളിയാക്കി ചിരിച്ചാലോ❗❗❗
അവൾ അന്ന് രണ്ടിലോ മുന്നിലൊ ആണ് പഠിക്കുന്നത് .അവളുടെ അച്ഛൻ ഒരു കൂലിപ്പണിക്കാരനായിരുന്നു .അമ്മ അക്കാലത്തു ഒരു തയ്യൽക്കടയിൽ ജോലി ചെയ്യുകയായിരുന്നു .പിന്നീട് അവർ ഒരു ആപ്പീസിൽ പോയിരുന്നു.ഈ ആപ്പീസ് എന്നുള്ളത് ഞങ്ങൾ കൊല്ലംകാരുടെ മാത്രം കുത്തകയാണ് .കശുവണ്ടി ഫാക്ടറി ആണ് ഈ ആപ്പീസ്.അക്കാലത്തൊക്കെ അവൾ എല്ലാരോടും പറയും എന്റെ അച്ഛന് പ്രൈവറ്റ് ജോലിയും അമ്മക്ക് ഗവണ്മെണ് ന്റ് ജോലിയുമാണെന്ന് .ഈ പറഞ്ഞ ആപ്പീസ് ഗവണ്മെന്റിന്റേത് ആണ് .
അവൾ എന്നും സ്കൂളിലേക്കു പോകാനൊരുങ്ങുമ്പോൾ ആകെ വിഷമമാണ് .സ്കൂളിൽ പോകാൻ മടിച്ചിട്ടല്ല കേട്ടോ .കുളിച്ചിട്ട് വന്ന ജെട്ടി ഇടണം .അതാണവളുടെ സങ്കടം .ഇടാൻ മടിച്ചിട്ടല്ല .എന്തുകൊണ്ടെന്നാൽ ,അവളുടെ ജെട്ടിയെല്ലാം വലിഞ്ഞു പോയി . പിന്ന് കുത്തിയാണ് എന്നും സ്കൂളിലേക്കു പോവുക .അവളുടെ തുണിയെല്ലാം അലക്കുന്നത് അവളുടെ അമ്മയാണ് എന്നിട്ടെന്തേ അമ്മയിത് കണ്ടില്ലേ .ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ അവർ ശ്രദ്ധിച്ചിട്ടുണ്ടാവില്ല.മക്കളുടെ വയറു നിറക്കാനുള്ള ചിന്തയിൽ ജെട്ടിയെ കണ്ടില്ല.
അക്കാലത്തൊക്കെ അവൾക്കോ അവളുടെ അച്ഛനോ അമ്മക്കോ ഏട്ടനോ പുതിയ ഡ്രസ്സ് വാങ്ങാറില്ല .ഒരു ബന്ധുവിന്റെ , ധനികനായ അയൽക്കാരുടെ പഴയ വസ്ത്രങ്ങളാണ് അവർ ധരിച്ചിരുന്നത് .
അവൾ ഒരു ദിവസം വിചാരിച്ചു , “എനിക്ക് വയ്യ ഈ ജെട്ടി ഇട്ടു പോകാൻ , എന്നും ഒരേ പിന്ന് കുത്തി പിന്ന് നശിച്ചു “.രണ്ട അടി നടന്നു കഴിയുമ്പോൾ പിന്ന് പൊട്ടും .പിന്നെ ജെട്ടിയും പാവാടയും ചേർത്ത് പിടിച്ചങ്ങ് നടക്കും . അപ്പോഴോ ,ആ പിന്ന് അരയിലെല്ലാം കൊണ്ട് കയറും .പിന്ന് മാറ്റാമെന്ന് വച്ചാൽ വഴിയിൽ നിന്ന് പാവാട പോക്കാനൊക്കുമോ . വഴിയിൽ ആരെ കണ്ടാലും എന്ത് കണ്ടാലും അനങ്ങില്ല .ശ്രദ്ധ തെറ്റിയാൽ ജെട്ടിയിലെ പിടിപോയാലോ……..
സ്കൂളിലെത്തിയാൽ മുത്രപ്പുരയിലേക്കോടും.ജെട്ടിയുടെ രണ്ടറ്റവും വൃത്തിയായി കുത്തും .ഒന്ന് ചാടി നോക്കും . “സമാധാനം അഴിയുന്നില്ല”.
പിന്നെ കളിക്കാൻ പോകും.കളിക്കാൻ ചെന്നാലും പേടിയാ എങ്ങാനും അഴിഞ്ഞാലോ . ഏകദേശം ആ വർഷം മുഴുവനും അവളുടടെ ചിന്ത ആ ജെട്ടിയിൽ താങ്ങി നിന്നു .ജെട്ടി ഇടാതെ സ്കൂളിൽ പോയാലോ എന്ന് വരെ അവൾ ആലോചിച്ചു. പക്ഷെ ആ ചിന്ത അവൾ മാറ്റിവച്ചു.
”ഇതിലും ഭേദം കോണാൻ മതിയാരുന്നു”.
അവളെ കുറ്റം പറയാനൊക്കില്ല .പൊതുസ്ഥലത്തു വച്ച് ഒന്നു കുനിയാണേൽ കൈ നെഞ്ചോട് പിടിക്കുന്ന ഉത്തമ സ്ത്രീ സമൂഹത്തിലെ ഒരംഗമായ അവൾ ഇങ്ങനെ ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ ……… .
തുന്നൽക്കാരിയായ അമ്മയോട് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളെന്ന് അവൾക്കറിയില്ലാരുന്നോ എന്തോ ???????
അവൾ അമ്മയോട് പറഞ്ഞിരുന്നില്ല.അങ്ങനെ ദിവസങ്ങൾ കടന്നു പോയി നാട്ടിൻപുറങ്ങളിൽ വൈകുന്നേരങ്ങളിൽ വീട്ടിലെ ആണുങ്ങൾ കമ്പോളം കൂടുന്ന പതിവുണ്ടല്ലോ .പെണ്ണുങ്ങൾ ഒത്തുകൂടിയാൽ നുണയും കൊതിയും പറയുകയാണെന്ന് പറയും.ഈ ആണുങ്ങൾ എന്താണാവോ പറയുക?????????
എന്തായാലും ഒരു ദിവസം അച്ഛൻ കമ്പോളത്തിൽ പോയപ്പോൾ അവളെയും കൂട്ടി .ജെട്ടി കാര്യമോർത്തപ്പോൾ പോകാൻ മനസ്സുവന്നില്ല.എന്നാൽ അച്ഛൻ നിർബന്ധിച്ചപ്പോൾ കുടെ കുടി.രാത്രിയല്ലേ ,റോഡിൽ വണ്ടികളുമുണ്ട്.അച്ഛൻ അവളുടെ വലതു കൈയിൽ പിടിച്ചു. ഇടതു കൈ അവൾ പാവാടയിലും ജെട്ടിയിലും ചേർത്തു പിടിച്ചു .അച്ഛൻ കണ്ടവരോടൊക്കെ വർത്താനം പറഞ്ഞു .
“നടക്കച്ചാ മതി” .
കുറെ നേരമായാൽ ആളുകൾ ശ്രദ്ധിക്കില്ലേ , എന്താ ഈ കുട്ടി ഒരു കൈ ഇങ്ങനെ പിടിച്ചിരിക്കുന്നത് ????????
ആൺകുട്ടികളുടെ നിക്കർ ഊരിപ്പോകുന്ന കഥയൊക്കെ നാം കേട്ടിട്ടുണ്ട്. പക്ഷെ ………..
അവൾ അച്ഛന്റെ കൈ പിടിച്ച വേഗം നടത്തിച്ചു . അപ്പോഴതാ മുമ്പിൽ നിൽക്കുന്നു ഒരു മഹാ വൃക്ഷം പോലെ അവളുടെ മാമൻ……..
ദൈവമേ ഇത് എത്ര നേരമുണ്ടാകും????????????
അവളുടെ കൈ കഴക്കാൻ തുടങ്ങി .കൈ മാറി പിടിച്ചു.അതും കഴച്ചു.ദൈവമേ ഏത് നേരത്താണോ അച്ഛന്റെ കൂടെ വരാൻ തോന്നിയത് ?????????
കാൽ അകത്തി നിന്നാലോ .അപ്പോൾ ഊരി വീഴില്ലല്ലോ ļļļļļļļ
വേണ്ട ഞാനൊരു പെണ്കുട്ടിയല്ലേ . അറ്റെൻഷനിൽ നിൽകാം .
ആ വിദ്യ ഏറ്റു .അരയിൽ നിന്നും ജെട്ടി ഉയൂരിയെങ്കിലും അവളുടെ തുടകൾ അതിനെ താങ്ങി നിർത്തി .അവൾ കൈകൾ യഥേഷ്ടം ചലിപ്പിച്ചു.അവൾ ജെട്ടിയെ മറന്നു തുടങ്ങി.
അവളുടെ ശ്രദ്ധ അവിടെയുള്ള കടകളിലേക്കും മിഠായി ഭരണിയിലേക്കും മാറി.ഏതോ ഒരു ദുർബല നിമിഷത്തിൽ അവൾ ജെട്ടിയെ മറന്നുപോയി .അവളുടെ കൈകൾക്കൊപ്പം കാലുകളും ചലിക്കാൻ തുടങ്ങി.
തുടയിൽ താങ്ങി നിന്ന ജെട്ടി അതാ സ്വതന്ത്രയായി താഴേക്കു വീണു .
അവൾ ഞെട്ടി .ദൈവമേ ന്റെ ജെട്ടി ……….
ജെട്ടി വീണതിന്റെ 4ഇരട്ടി വേഗതയിൽ അവൾ അതിനെ വലിച്ചു പഴയ സ്ഥാനത്തു വച്ചു .
ചുറ്റും നോക്കി , ഭാഗ്യം ആരും കണ്ടില്ല ………
അവളുടെ കൂടെ നിന്ന അച്ഛൻ പോലും കണ്ടില്ല…………..
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
congrats,Well done keep it up