ജീന ആകാംഷയോട് അവനു പറയാൻ ഉള്ളത് കേൾക്കാൻ നിന്നു
“താൻ ഇന്നലെ പറഞ്ഞതൊക്കെ ശെരിക്കും സത്യം ആരുന്നോ
.
“പിന്നെ ഞാൻ തമാശ പറഞ്ഞതായി ആണോ തോന്നിയത്
അവൾക് ദേഷ്യം വരുന്നുണ്ടാരുന്നു
“ഞാൻ ഇന്നലെ ഉറങ്ങിയിട്ടില്ല
ഇന്നലെ മുഴുവൻ താൻ പറഞ്ഞത് ഓർക്കുവരുന്നു
“ഉറക്കം കെടുത്താൻ ഉള്ളത് ഒന്നും ഞാൻ പറഞ്ഞില്ലല്ലോ
“എന്നെ കുറേ കാലം ആയിട്ട് മനസ്സിൽ കൊണ്ട് നടകുവാണെന്ന് പറഞ്ഞില്ലേ
താൻ ഒരിക്കൽ പോലും എന്നോട് ഒന്നും പറഞ്ഞില്ലല്ലോ
ഒരിക്കൽ എങ്കിലും നിനക്ക് എന്നോട് പറയാമായിരുന്നു
അതിനുള്ള എല്ലാ സ്വാതന്ത്രങ്ങളും നിനക്ക് എന്റെ അടുത്ത് ഉണ്ടാരുന്നു
പിന്നെ നിനക്ക് തോന്നുന്നുണ്ടോ ഞാൻ പണവും സ്വത്തും ഒക്കെ നോക്കുന്ന ആൾ ആണെന്ന്
അവൾ മിണ്ടാതെ നിന്നു
“ഇനി ഇപ്പോൾ എന്ത് ചെയ്യും?
അവളെ നോക്കി അവൻ ചോദിച്ചു
“ഇനി എന്ത് ചെയ്യാനാ ഞാൻ എല്ലാം മറക്കാൻ ശ്രെമിക്കുവാണ്
“അങ്ങനെ മറക്കാൻ പറ്റുമോ
അവൾ മിണ്ടിയില്ല
“നീ പറഞ്ഞില്ലേ സ്നേഹിച്ച ആളിൽ നിന്ന് കിട്ടുമ്പോൾ മാത്രമേ സ്നേഹത്തിന് വിലയുള്ളൂ എന്ന്
പക്ഷെ അങ്ങനെ അല്ല
നമ്മൾ സ്നേഹിക്കുന്നവർ അല്ല നമ്മളെ കാത്തിരിന്നു സ്നേഹിക്കുന്നവരെ വേണം നമ്മൾ സ്നേഹിക്കാൻ
ഞാൻ ജെനിയെ സ്നേഹിച്ചു പക്ഷെ അവൾ ഒരിക്കൽ പോലും എന്നെ സ്നേഹിച്ചിട്ടില്ല
പക്ഷെ റോഷൻ ചേട്ടായി അവൾ അറിയാതെ അവളെ സ്നേഹിച്ചു
കാത്തിരുന്നു ആ സ്നേഹം അവൾക് നിരസിക്കാൻ കഴിയുമരുന്നില്ല
“ഇത് പറയാൻ ആണോ ഇവിടെ നിർത്തിയത്
“അല്ല ഞാൻ ഒരു കാര്യം തീരുമാനിച്ചു ജെനിയോട് ഒരു പ്രതികാരം ചെയ്യാൻ
അവൾ ഭയത്തിൽ അവനെ നോക്കി
“എന്താ പേടിച്ചു പോയോ
അവൻ പൊട്ടി ചിരിച്ചു
“ഞാൻ നിന്നെ അങ്ങ് കെട്ടാൻ പോവാ
എന്നിട്ട് നല്ല അടിപൊളി ആയിട്ട് ജീവിച്ചു ജെനിയെ അസൂയപെടുത്തണം
അവൾ വിശ്വാസം വരാതെ അവനെ നോക്കി
“ചേട്ടൻ തമാശ പറയുവാണോ?
“ഇത് തമാശ ആയിട്ട് തനിക് തോന്നുന്നുണ്ടോ
എന്നെ ഇത്രയും സ്നേഹിക്കുന്ന തന്നെ അല്ലാതെ വേറെ ആരെയാ ഞാൻ വിവാഹം കഴിക്കുന്നത്
. ഞാൻ പപ്പയെ കൂട്ടി അങ്ങോട്ട് വരാം ഉടനെ
അവൻ പറഞ്ഞു കഴിഞ്ഞതും അവൾ പൊട്ടിക്കരഞ്ഞു
അവൻ അവളുടെ കൈ പിടിച്ചു
“ഇനി കരയല്ലേ
“സന്തോഷം കൊണ്ട് കരഞ്ഞതാ
അവൾ കണ്ണുതുടച്ചു പറഞ്ഞു
“എങ്കിൽ നമുക്ക് പോകാം അച്ഛനെ കാണാൻ ഉള്ളത് അല്ലേ
“അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ
നിന്നോട് സംസാരിക്കാൻ വേണ്ടി
“ഓഹോ എങ്കിൽ എന്നെ കൊണ്ട് വിട്
“കേറിക്കോ
അവൾ അവനോടൊപ്പം കയറി
“അല്ല ബാക്കിൽ കേറുന്നില്ലേ
അവൻ ചിരിച്ചോണ്ട് ചോദിച്ചു
“ഇനി അതിന്റെ ആവിശ്യം ഉണ്ടോ
അവളും ചിരിച്ചോണ്ട് ചോദിച്ചു
അവൻ അവളെ വീട്ടിൽ കൊണ്ടാക്കി
12 മണിയോടെ ആണ് ജെനിയും റോഷനും എത്തിയത്
അവർ വന്നപാടെ ജീന ഓടി വന്നു
“നിങ്ങൾ എന്താ ചേച്ചി താമസിച്ചത്”
” ഇച്ചായന്റെ ഒരു ഫ്രണ്ടിനെ വീട്ടിൽ കയറിയിട്ടാ വരുന്നത്
അതാ
” ഞങ്ങൾ എല്ലാവരും എത്ര നേരിട്ട് കാത്തിരിക്കാന്നറിയോ വല്യമ്മച്ചി ആണെങ്കിൽ ഈ മുറ്റത്ത് തന്നെയായിരുന്നു
” ചേച്ചിയെ കാണാനാവും എല്ലാവരും കാത്തിരിക്കുന്നത് അല്ലേ
റോഷൻ ചോദിച്ചു
” ചേച്ചിയെ മാത്രമല്ല ചേട്ടായിയെ കൂടെ കാണണം
” നിൻറെ കത്തിയടി തീർന്നെങ്കിൽ ഞങ്ങൾക്ക് അകത്തേക്കു കയറാമായിരുന്നു
റോഷൻ പറഞ്ഞു
“അയ്യോ ഞാനത് മറന്നു കേറി വാ ചേട്ടാ
“അമ്മച്ചി അവർ വന്നു
അവൾ വിളിച്ചു പറഞ്ഞു
മേരിയും വല്യമ്മച്ചിയും തിടുക്കത്തിൽ പുറത്തേക്ക് വന്നു
“മക്കളെ നിങ്ങൾ എന്താ താമസിച്ചത്
“വരുന്ന വഴി എന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ കയറി അമ്മച്ചി
റോഷൻ പറഞ്ഞു
ജെനി ചെന്നപാടെ വല്യമ്മച്ചിയെ കെട്ടിപിടിച്ചു ഇരുന്നു
“ആഹാ ഇപ്പോൾ നമ്മൾ ഔട്ട് അല്ലേ
റോഷൻ ചോദിച്ചു
.
“അത് അങ്ങനെ ആണ് ചേട്ടാ ചേച്ചിയും വല്യമ്മച്ചിയും നല്ല കൂട്ടാണ്
ഇനി ചേച്ചിക്ക് ആരേം വേണ്ട
റോഷനും വല്യമ്മച്ചിയുടെ അടുത്തായി സ്ഥാനമുറപ്പിച്ചു
അവർ രണ്ടുപേരെയും ഇരുകൈകളും കൊണ്ട് കെട്ടിപിടിച്ചു
ഉച്ചക്ക് കഴിക്കാൻ മേരി താറാവ് കറി ആയിരുന്നു സ്പെഷ്യൽ ആയി ഉണ്ടാക്കിയത്
വൈകുന്നേരം ജോജിയും റോഷനും കൂടി സംസാരിച്ച് ഇരിക്കുമ്പോഴാണ് മേരി വന്നത്
“മോനെ വൈകിട്ട് ഭക്ഷണത്തിനു എന്തേലും പ്രേതെകിച്ചു വാങ്ങണോ
“ഒന്നും വേണ്ട അമ്മച്ചി
ഒരു ഗ്ലാസ് പാൽ മതി
ഒരു മരുന്നുണ്ട് പാലിൽ ചേർത്ത് കുടിക്കാൻ
അവൻ ജെനിയെ നോക്കി ഒരു കുസൃതിയോടെ ആണ് പറഞ്ഞത്
അവളുടെ മുഖത്തെ പരിഭ്രമം കണ്ട് അവൻ ചിരി അടക്കാൻ ശ്രെമിച്ചു
.
അവർ കിടക്കാൻ പോകുന്നതിന് മുൻപ് മേരി അവളുടെ കയ്യിൽ ഒരു ഗ്ലാസ് പാൽ നൽകി
അവൾ അത് വാങ്ങി
അവൻ ചെല്ലുമ്പോൾ റോഷൻ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു
നല്ല കുളിര്കാറ്റ് അകത്തേക്ക് വരുന്നുണ്ടാരുന്നു
“എന്ത് ചെയ്യുവാ
അവൾ ചോദിച്ചു
” ഞാൻ പുറത്തെ കാഴ്ചകൾ ഒക്കെ കാണുവരുന്നു നല്ല കുളിർകാറ്റ് ചാറ്റൽമഴ തണുപ്പ് ഉഗ്രൻ ആംബിയൻസ് അല്ലേ
ഒരു ഫസ്റ്റ്നെറ്റിനു വേണ്ട എല്ലാ സിറ്റുവേഷൻസും ഉണ്ട്
അവൻ അവളുടെ കയ്യിൽ നിന്ന് പാൽ വാങ്ങി
കുറച്ചു അവൻ കുടിച്ചു
ബാക്കി അവൾക് നീട്ടി
അവൾ അത് വാങ്ങി കുടിച്ചു
അവൻ അവളെ വട്ടം ചുറ്റി പിടിച്ചു
അവളെ അവന്റെ മുഖത്തിനു നേരെ നിർത്തി
അവളുടെ തലമുടി ഒതുക്കികൊണ്ട് പറഞ്ഞു
” കാലങ്ങൾക്കു മുൻപേ ഞാനും നീയും ഒന്നായിരുന്നു അതുകൊണ്ടാണ് ഞാനെന്ന പ്രണയം നിന്നെ തേടി വന്നത്
അതുവരെ ഇല്ലാത്ത ഒരു നാണം തന്നെ പുൽകുന്നത് അവൾ അറിഞ്ഞു
അവൻ അവളെ തന്നോട് ചേർത്ത് നിർത്തി അധരങ്ങളിൽ ചുംബിച്ചു
തന്നിൽ വികാരങ്ങളുടെ വേലിയേറ്റം ഉണ്ടാകുന്നത് അവളും അറിഞ്ഞു
പിന്നീട് ചുംബനങ്ങൾ ഒരു മഴ പോലെ അവളിൽ പെയ്തിറങ്ങി
അവൻ ഒരു കാറ്റ് പോലെ അവളിൽ പടർന്നു
രാവിലെ ഉണർന്നപ്പോൾ അവൾക് അവനെ കണ്ടപ്പോൾ അതുവരെ ഉണ്ടാകാത്ത ഒരു നാണം ഉണ്ടായി
അവൾ അവനെ ഉണർതാത്ത എഴുനേറ്റു പോകാൻ ശ്രെമിക്കവേ
അവൻ അവളെ വലിച്ചു അവനോട് ചേർത്ത് കിടത്തി
“അവിടെ കിടക്കഡി പെണ്ണെ
നി എവിടെക്കാ ഓടുന്നത്
“നേരം ഒരുപാടായി ഞാൻ എഴുനെൽകട്ടെ ഇച്ചായ
“വേണ്ട
അവൻ അവളെ ഒന്നുടെ വരഞ്ഞുമുറുക്കി
അവൾ എങ്ങനെയൊക്കെയോ അവനിൽ നിന്ന് അടർന്നു മാറി എഴുനേറ്റു
അവൾ ഓടി അടുക്കളയിലേക്ക് പോയി
അവൻ ചിരിച്ചു കൊണ്ട് ഒന്നുടെ പുതച് കിടന്നു
അവൾ ചെന്നപ്പോഴേക്കും മേരി ഒരു ഗ്ലാസ് എടുത്ത് അവളുടെ കയ്യിൽ നൽകി
” ഇവിടെ സൗകര്യങ്ങള് കുറവാണെന്ന് നീ അവനോട് പറഞ്ഞില്ലേ
ഉറക്കം ഒന്നും ശെരിയായിട്ടുണ്ടാരിക്കില്ല
“ഇച്ചായനു അങ്ങനെ ഒന്നും ഇല്ല അമ്മച്ചി
.
അതും പറഞ്ഞു അവൾ ചായ എടുത്തു അവനു കൊണ്ട് കൊടുത്തു
അവൾ കുളിച്ചു വന്നപ്പോൾ
റോഷൻ പല്ലുതേക്കുവാരുന്നു
അവളെ കണ്ടപാടെ അവൻ കുസൃതിയോടെ കണ്ണടച്ച് കാണിച്ചു
2 ദിവസം കൂടി അവർ അവിടെ നിന്നു
പോകുന്നതിനു മുൻപ് ഉള്ള ദിവസം ജെനിയെ അവൻ വല്യമ്മച്ചിയുടെ കൂടെ കിടക്കാൻ സമ്മതിച്ചു
പോകാൻ നേരത്തെ റോഷൻ വല്യമ്മച്ചിയെ കാണാൻ വന്നു
“ഞങ്ങൾ എന്നാൽ പോയിട്ട് വരട്ടെ വല്യമ്മച്ചി
“എങ്കിൽ പോയി വാ മോനെ
അവൻ കുറച്ചു നോട്ടുകൾ അവരുടെ കയ്യിൽ വച്ചു കൊടുത്തു
“ഇത് വല്യമ്മച്ചിയുടെ കയ്യിൽ ഇരിക്കട്ടെ
അതും പറഞ്ഞു അവരുടെ ചുളിവ് വീണ കവിളിൽ ഒരു ഉമ്മയും കൊടുത്തു അവൻ ഓടി പോയി
പോകാൻ നേരം അവൻ ജെനിയുടെ കയ്യിൽ കുറച്ചു കാശ് കൊടുത്തിട്ട് പറഞ്ഞു
“അമ്മച്ചിയുടെ കയ്യിൽ കൊടുത്തേക്
ചിലവുകൾ കാണില്ലേ ഇനി നീ ഉടനെ വരില്ലല്ലോ
അവൾ അത് മേരിയുടെ കയ്യിൽ കൊടുത്തു
മനസ് നിറഞാണ് ജെനി വീട്ടിൽ നിന്ന് ഇറങ്ങിയത്
വീട്ടിൽ നിന്ന് ഇറങ്ങി അവർ നേരെ പോയത് ഊട്ടിയിലേക്കാണ്
അവിടെ ഒരു ആഴ്ചയോളം ചിലവഴിച്ചത്തിനു ശേഷം ആണ് അവർ വീട്ടിൽ എത്തിയത്
റോഷൻ ഉള്ളപ്പോൾ ജെനിയുടെ അവസ്ഥ മെച്ചമാരുന്നു എങ്കിലും റോഷൻ ഇല്ലാത്തപ്പോൾ ജേനിയോടുള്ള ഗ്രേസിയുടെ ഇടപെടൽ വളരെ മോശമരുന്നു
അവൾ പലതും കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു
അങ്ങനെ ഇരിക്കെ ആണ് അവളെ വിഷമിപ്പിച്ചു ആ വാർത്ത കേട്ടത്
റോഷന്റെ ലീവ് ഇനി ഒരാഴ്ച കൂടെ ഉള്ളു എന്ന്
“നാളെ രാവിലെ ഒരിടത് പോകണം നേരത്തെ റെഡി ആകണം
അവൻ അവളോട് പറഞ്ഞു
“എവിടെക്കാ ഇച്ചായ
“അതൊക്കെ ഉണ്ട്
അവൾ രാവിലെ നേരത്തെ ഉണർന്നു റെഡി ആയി
അവനോടൊപ്പം യാത്രതിരുച്ചു
അവൻ ഒരു കോളേജിന് മുൻപിൽ വണ്ടി നിർത്തി
“എന്താ ഇവിടെ
“അതൊക്കെ ഉണ്ട് നീ വാ
അവൻ പ്രിൻസിപ്പലിന്റെ റൂമിലേക്കു ചെന്നു
.
“റോഷൻ വന്നോ ഇത്രയും നേരത്തെ എത്തും എന്ന് പ്രേതീക്ഷിച്ചില്ല
ഇരിക്കു
അവർ ഇരുന്നു
“ഇതാണല്ലേ വൈഫ്
“അതേ
“എല്ലാം ശെരിയാകിട്ടുണ്ട്
സർട്ടിഫിക്കറ്റ്സ് എല്ലാം ഓക്കേ ആണ്
കുട്ടിക്ക് നല്ല മാർക്ക് ഉള്ളത് കൊണ്ട് മെറിട്ടിൽ തന്നെ അഡ്മിഷൻ കിട്ടി
ഹോസ്റ്റൽ കാണണം എങ്കിൽ പോയി കണ്ടോളു
.
ജെനി ഒന്നും മനസിലാകാതെ ഇരികുവരുന്നു
അവിടെ നിന്നും പുറത്തിറങ്ങി ഉടനെ ജെനി അവനോട് ചോദിച്ചു
” എന്താ ഇതൊക്കെ എനിക്ക് ഒന്നും മനസ്സിലായില്ല
” ഇതിൽ കൂടുതൽ മനസ്സിലാക്കാൻ ഒന്നുമില്ല നീ പഠിക്കാൻ പോകുന്നു ബികോമിന് ഈ കോളേജിൽ
” അതെങ്ങനെ
” അതൊക്കെ ഞാൻ ശരിയാക്കി ജോജിയെ കൊണ്ട് നിൻറെ സർട്ടിഫിക്കറ്റ് എടുത്തു ഞാൻ മെറിറ്റിൽ അപ്‌ലെ ചെയ്തിരുന്നു
ബാക്കിയൊക്കെ സാറ് പറഞ്ഞത് നീ കേട്ടല്ലോ
ഇനി നീ പഠിച്ചില്ല എന്ന് ആരും പറയേണ്ട
അവൾക്ക് അവനെ കെട്ടിപ്പിടിച്ച് കരയണമെന്ന് തോന്നി ഒരുപാട് കാലത്തെ സ്വപ്നമായിരുന്നു ഒരു ഡിഗ്രി എങ്കിലും വേണമെന്നുള്ളത്
ഒരിക്കൽ വേണ്ടെന്നു വച്ചതാണ് ഈ സ്വപ്നം ഇപ്പോൾ വീണ്ടും തന്നെ തേടി വന്നിരിക്കുന്നു അവൾക്ക് സന്തോഷവും സങ്കടവും ഒരുപോലെ വന്നു
” ഹോസ്റ്റലിൽ പോയി കാണാം”
” എന്തിനാ ഹോസ്റ്റലിലെ നിൽക്കുന്നത് വലിയ ദൂരം ഒന്നുമില്ലല്ലോ വീട്ടിൽനിന്ന്
” തൽക്കാലം ഹോസ്റ്റൽ മതി
അവളോടുള്ള ഗ്രേസിയുടെ ഇടപെടൽ കണ്ടിട്ട് ആയിരുന്നു അവൻ അങ്ങനെ തീരുമാനിച്ചത്
നാളെ റോഷൻ തിരികെ പോവുകയാണ് മറ്റെന്നാൾ ജെനി കോളേജിൽ പോയി തുടങ്ങും
” എന്താടോ വല്ലാതെ ഇരിക്കുന്നത്
അവൻറെ ബാഗ് അടുക്കുന്നു അവളോടായി അവൻ ചോദിച്ചു
“ഒന്നുമില്ല
അപ്പോഴേക്കും അവൾ കരഞ്ഞിരുന്നു
” അയ്യേ എന്തായിത് നീ ഡിഗ്രി പൂർത്തിയാകുമ്പോഴേക്കും ഞാൻ ഇങ്ങു പോരും
പിന്നെ നിൻറെ അടുത്ത് തന്നെ ഉണ്ടാവും എനിക്കും ഇനി നിന്നെ പിരിഞ്ഞു ഇരിക്കാൻ ആകില്ല
പിന്നെ ഞാൻ ഇവിടെ നിന്നാൽ നീ ഡിഗ്രി പൂർത്തിയാകില്ല
പകരം ഡേകെയർ തുടങ്ങണ്ടി വരും
“ഛെ
അവൾ ഒരു തലയിണ എടുത്ത് അവന്റെ ദേഹത്തേക്ക് എറിഞ്ഞു
“ദാ ഇത് നിനക്ക് വേണ്ടി വാങ്ങിയതാ
അവൻ ഒരു കവർ അവൾക് നീട്ടി
അതിൽ ഒരു സ്മാർട്ട് ഫോൺ ആരുന്നു
“ഇതെന്തിനാ
“എനിക്ക് എന്റെ പെണ്ണിനെ കാണാൻ തോന്നുമ്പോൾ ഒക്കെ കാണാൻ വേണ്ടിയാ
“എനിക്ക് ഇത് എങ്ങനെ ഉപയോഗിക്കണം എന്ന് അറിയില്ല
“അത് ഞാൻ പഠിപ്പിക്കാം
” നാളെ എയർപോർട്ടിലേക്ക് നീ വരണ്ട
” അതെന്താ
” നിന്നെ കണ്ട എനിക്ക് പോകാൻ തോന്നുന്നില്ല
ആ രാത്രി രണ്ടുപേരും ഉറങ്ങിയില്ല
വിരഹത്തിന്റെ നോവും പേറി അവളുടെ മടിയിൽ അവൻ കിടന്നു
റോഷൻ ചെന്നു കഴിഞ്ഞു ജെനിയെ വിളിച്ചു സംസാരിച്ചു
പിറ്റേന്ന് ഔസേപ്പും ജോജിയും കൂടെ അവളെ കോളേജിൽ കൊണ്ടാക്കി
ഫോൺകോളുകളും വീഡിയോ കോളുകളും അവരുടെ വിരഹം കുറയ്ക്കുന്നതിൽ ഒരുപരിധി വരെ സഹായിച്ചു
ജെനി എന്നും റോഷന്റെ വീട്ടിലേക്കും സ്വന്തം വീട്ടിലേക്കും വിളിച്ചു ബന്ധങ്ങൾ നിലനിർത്തി
ഇതിനിടെ ഗ്രേസി ബാത്റൂമിൽ വീണു കാലൊടിഞ്ഞു
അവരെ നോക്കണമെന്ന് ഭയന്ന് ഗ്രീഷ്മ വീട്ടിലേക്ക് പോയി
റോബിൻ ഒരു ഹോം നേഴ്സിനെ ഏർപ്പാടാക്കി
പക്ഷേ ഹോംനേഴ്സ് അവരുടെ കാര്യങ്ങൾ നന്നായി നോക്കിയില്ല
കോളേജ് അവധി ആയിരുന്ന സമയമായിരുന്നതിനാൽ ജലീൽ ഗ്രേസിയുടെ ശുശ്രൂഷ ഏറ്റെടുത്തു
റീന പൊലും ഗ്രെസിയുടെ റൂമിൽ കേറാൻ മടിച്ചു
ഗ്രെസി കിടന്നകിടപ്പിൽ ആരുന്നു എല്ലാം
ജെനി ഒരു മടിയും ഇല്ലാതെ ഗ്രെസിയുടെ എല്ലാ കാര്യങ്ങളും ഭംഗി ആയി നോക്കി
2 ചികിത്സയ്ക്കുശേഷം ഗ്രേസി എഴുന്നേറ്റുനടന്നു
“മോളെ
ഗ്രെസി അവളെ വിളിച്ചു
അവളുടെ കണ്ണുകൾ ഈറണഞ്ഞു
ആദ്യമായാണ് അമ്മ തന്നെ മോളെ എന്ന് വിളിക്കുന്നത്
“ഈ അമ്മയോട് ക്ഷെമിക്കണം
അമ്മയുടെ അറിവില്ലായ്മ കൊണ്ടാണ് മോളോട് അങ്ങനെ ഒക്കെ ഇടപെട്ടത് ക്ഷെമിക്കണം
“അങ്ങനെ ഒന്നും പറയല്ലേ അമ്മേ
ഇരുവരും കെട്ടിപിടിച് കരഞ്ഞു
വീട്ടിലെ പ്രശ്നങ്ങൾ മാറി എന്ന് അറിഞ്ഞതിൽ റോഷനും ഒരുപാട് സമാധാനമായി
തുടർന്ന് ജനി വീട്ടിൽ നിന്നും പോയി പഠിക്കാൻ തുടങ്ങി ഇടയ്ക്ക് സ്വന്തം വീട്ടിലേക്ക് പോവും
ജനിയുടെ വീട്ടിലേക്ക് ഉള്ള ചിലവ് കാശ് റോഷൻ കൃത്യമായി ജനിയുടെ അക്കൗണ്ടിൽ എല്ലാമാസവും ഇട്ടുകൊടുത്തു
മൂന്നു വർഷങ്ങൾ പെട്ടെന്ന് പോയി
ഇതിനിടയിൽ ജീനാക്ക് ജോലിയായി
ജോജി പഠനം പൂർത്തിയാക്കി
റോഷന്റെ കമ്പനിയിൽ ജോലിക്ക് കയറി
റോഷൻ തന്റെ സ്വപ്നം പോലെ വീട് വച്ചു അടുത്ത മാസം ഹൌസ് ഫാർമിംഗ് ആണ്
റോഷൻ ഗൾഫിലെ ജോലി റിസൈൻ ചെയ്തു
എറണാകുളത്തു ഒരു കമ്പനിയിൽ ജോലിക് കയറി
ജെനി ഡിഗ്രി അവസാന വർഷ പരീക്ഷ എഴുതി ഇരിക്കുന്നു
ആൽബിയും ജീനയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചു
ജീനക്ക് വേണ്ടി വിവാഹം ഉറപ്പിക്കാൻ ആയി റോഷനും ജോജിയും ഗ്രെസിയും ഔസേപ്പും മേരിയും ആണ് പോയത്
” നീ ആള് കൊള്ളാമല്ലോ ആൽബിമോനെ
അവളുടെ അനിയത്തിയെ തന്നെ കെട്ടാൻ തീരുമാനിച്ചാലോ
സമ്മതിച്ചിരിക്കുന്നു
റോഷൻ ആൽബിയുടെ ചെവിയിൽപറഞ്ഞു
“ചേച്ചിയോ കിട്ടിയില്ല അനിയത്തി എങ്കിൽ അനിയത്തി
അവൻ ചിരിച്ചു പറഞ്ഞു
രണ്ടുപേരും ചിരിച്ചു
.
ഇതിനിടയിൽ റീന വിളിച്ചു ഒരു ദുഃഖവാർത്ത അറിയിച്ചു
ജെനി തലകറങ്ങി വീണു എന്ന്
ഉടനെ തന്നെ റോഷൻ തിരിച്ചുപോയി
അവളേം കൊണ്ട് ഹോസ്പിറ്റലിൽ പോയി
“ജെനിയുടെ കൂടെ ആരാ
ഡോക്ടർ ചോദിച്ചു
റോഷൻ അങ്ങോട്ട് ചെന്നു
“അവൾക് എങ്ങനെ ഉണ്ട് ഡോക്ടർ
“പേടിക്കാൻ ഒന്നുമില്ല
ഷീ ഈസ് കാരിങ്
റോഷന് സന്തോഷം അടക്കാനായില്ല
“ഒരു സന്തോഷം കൂടെ ഉണ്ട് റോഷൻ
“എന്താ ഡോക്ടർ
“വരാനിരിക്കുന്നത് ഒന്നല്ല രണ്ടുപേർ ആണ്
ജെനിയുടെ സ്കാനിംഗ് റിപ്പോർട്ടിൽ ട്വിൻസ് ആണെന്ന് ആണ് അറിയാൻ സാധിച്ചത്
അതുകൊണ്ട് നല്ല കേറിയിങ് വേണം
“ഞാൻ നോക്കിക്കോളാം ഡോക്ടർ
എല്ലാവർക്കും സന്തോഷം ആയി
ഹൌസ്ഫാർമിംഗ് കഴിഞ്ഞു മേരിയും വല്യമ്മച്ചിയും ജെനിയോടൊപ്പo വന്നു നിന്നു
അവൾക് ഇഷ്ട്ടപെട്ട സാധനങ്ങൾ ഉണ്ടാകാൻ ഗ്രെസിയും മേരിയും മത്സരിച്ചു
10 മാസങ്ങൾക് ശേഷം ജെനി രണ്ടു പൊന്നോമനകൾക് ജന്മo നൽകി
ഒരു കുഞ്ഞു ജെനിയും
ഒരു കുഞ്ഞു റോഷനും
ആശുപത്രിയിൽ വച്ചു ആരും കാണാതെ റോഷൻ അവളുടെ നെറ്റിയിൽ ഉമ്മ വച്ചു
അവൾ ഓർത്തു ഇനി ജീവിതത്തിൽ അവൻ എത്ര ഉമ്മ തന്നാലും അന്ന് പെയ്ത മഴയിൽ തന്ന ആ ചുംബനതോളം വരില്ല ഒന്നും
അത്രയ്ക്കും പ്രിയപ്പെട്ടതായിരുന്നു ആ ചുംബനം
( അവസാനിച്ചു)
Click Here to read full parts of the novel
എത്രത്തോളം നന്നായി എന്ന് അറിയില്ല ആദ്യമായി എഴുതിയതാണ്
ഇഷ്ടമായെങ്കിൽ എനിക്ക് വേണ്ടി ഒരു വരി കുറിക്കുക
ഒരു കഥ മനസ്സിൽ ഉണ്ട്
ഉടനെ ഇടുന്നതായിരിക്കും
നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രം
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
adipoliya
Ipozhano vayiche? kure ayalo kazhinjittu.. same writer de puthiya novel thudangitund
Super .patayan vakkukal Ella
Super…ividathe kadhakal onninonnu super aannu…oru bagath ninnum vayichu thodagute ullu..super..ivide athan vatiji poyi..allavarum nalla kalakaranu..all wish to all..may god bless.keep on going..