Skip to content

അന്ന് പെയ്യ്ത മഴയിൽ – 16

അന്ന് പെയ്യ്ത മഴയിൽ

അവൾ ഓടി അവൻറെ അടുത്തേക്ക് വന്നു

” ഹായ് ആൽബി ചേട്ടാ”

” ആഹാ ജീന എന്ന് വന്നു?

” ഞാൻ വിവാഹത്തിന് ഒരാഴ്ച മുൻപ് വന്നിരുന്നു”

” താൻ ഇപ്പൊ എന്താ പഠിക്കുന്നേ”

” Bsc നേഴ്സിങ് മൂന്നാം വർഷമാണ്
ഒരു വർഷം കൂടി കഴിഞ്ഞാൽ ജോലി ആകും

അവൻ ചിരിച്ചു

ആൽബി പഴയതിലും ഒന്നുകൂടി ഗ്ലാമറായി എന്ന് അവൾക്കു തോന്നി പണ്ട് അവനോട് ഇഷ്ടമുള്ള കാലത്ത് അവനോടു കൂടുതൽ അടുക്കാൻ വേണ്ടി പള്ളിയിൽ ഒക്കെ വരുമ്പോൾ ഒരുപാട് സംസാരിക്കുമായിരുന്നു അങ്ങനെ ഒരു ഫ്രണ്ട്ഷിപ്പ് അവനുമായി ഉണ്ടാക്കിയിരുന്നു
അതെ നന്നായി എന്ന് അവൾക്ക് ഇപ്പോൾ തോന്നി
അവൾ അവനെ തന്നെ ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു
സുന്ദരനാണ് അവൻ അലസമായ മുടിയിഴകൾ കട്ടി മീശ ഇപ്പോൾ അവിടെ ഇവിടെ താടി വളർന്നിട്ടുണ്ട്
വിടർന്ന കണ്ണുകൾ പക്ഷേ ആ കണ്ണുകളിൽ എന്തോ വിഷമം തളം കെട്ടി കിടക്കുന്നു

ആൽബിയും ജീനയെപ്പറ്റി ചിന്തിക്കുകയായിരുന്നു

ജെനിയുടെ സൗന്ദര്യം അതേപോലെ പകർന്നു കിട്ടിയിട്ടുണ്ട് അവൾക്ക്
ജീന കുറച്ചുകൂടി മോഡേൺ ആണ് അത് മാത്രമാണ് ആകെയുള്ള വ്യത്യാസം
അവൻ മനസ്സിലോർത്തു

” നിങ്ങളുടെ ഒരു സ്റ്റാഫിനെ വിവാഹം ആയിട്ട് ഇന്നലെ ആരും വരാഞ്ഞത് മോശമായിപ്പോയി”

ജീന പറഞ്ഞു

” ഇന്നലെ ഒരു പ്രത്യേക സാഹചര്യമായിരുന്നു എനിക്ക് വരാൻ പറ്റാത്ത പോയി”

മേരിയും വല്യമ്മച്ചിയും എത്തിയിരുന്നു

” ഇനി ആരെങ്കിലുമുണ്ടോ അമ്മച്ചി ആൽബി ചോദിച്ചു

” ഇല്ല മോനേ ഞങ്ങളെ മാത്രമേയുള്ളൂ

” അപ്പോൾ പോകാമല്ലോ അല്ലേ

” പോകാം മോനേ

മേരിയും ജീനയും വല്യമ്മച്ചിയും പുറകിൽ കയറി
ജോജി ആൽബി ഒപ്പം മുൻപിൽ ഇരുന്നു

” അളിയന് ഒരു ഫ്രണ്ട് കാറുമായി വരുമെന്ന് പറഞ്ഞോളൂ അത് ആൽബി ചേട്ടനാണെന്ന് പറഞ്ഞില്ല
അളിയനെ ആൽബിചേട്ടന് അറിയാമായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു

ജോജി പറഞ്ഞു

” എനിക്ക് പഠിക്കുന്ന കാലം മുതലേ റോഷൻ ചേട്ടായി അറിയാം സ്കൂളിലും കോളേജിലും ഒക്കെ എൻറെ സീനിയറായിരുന്നു

” എന്താ മോനെ അപ്പച്ചൻ ഇന്നലെ വിവാഹത്തിന് വരാഞ്ഞത്

മേരി ചോദിച്ചു

” മിനിഞ്ഞാന്ന് വൈകിട്ട് മമ്മി ബാത്റൂമിൽ നിന്നും വീണു കാലിന് ചെറിയ പൊട്ടലുണ്ട് ഞങ്ങളെല്ലാവരും ഹോസ്പിറ്റലിൽ ആയിരുന്നു അതുകൊണ്ട് അമ്മച്ചി വരാതിരുന്നത്
വിവാഹത്തിന് വരാതിരുന്നത് പപ്പയ്ക്ക് നല്ല വിഷമമുണ്ട്

” അത് സാരമില്ല കുഞ്ഞേ
വല്യമ്മച്ചി പറഞ്ഞു

അവൻ ചിരിച്ചു

” ജീന എന്നാ പോകുന്നത്
അവൻ ചോദിച്ചു

” ഞാൻ ഒരാഴ്ച കൂടെയുണ്ട് ചേട്ടാ

റിസപ്ഷന് പോകാനായി എല്ലാവരും ഒരുങ്ങുകയായിരുന്നു ഗ്രീഷ്മയുടെ പരിചയത്തിലുള്ള ഒരു ബ്യൂട്ടീഷൻ ആണ് ജനിയെ ഒരുക്കാൻ എത്തിയത്

ഒരുങ്ങാൻ പോകുന്നതിനു മുൻപ് റോഷൻ വന്നു

” ജെനി ഒന്നു വന്നേ ”

അവൾ അവനോടൊപ്പം മുറിയിലേക്ക് നടന്നു

“ഞാൻ നിനക്കായി വാങ്ങിയ ഗിഫ്റ്റ് ആണ് ഇത് ഒരുങ്ങി കഴിഞ്ഞ് അണിഞ്ഞാൽ മതി”

അവൻ ഒരു ബോക്സ് അവൾക്ക് നേരെ നീട്ടി

അവൾ അത് തുറന്നു നോക്കി
ഒരു ഡയമണ്ട് സെറ്റ് ആയിരുന്നു അത്
ഭംഗിയുള്ള ഒരു ഡയമണ്ട് നെക്ലേസും കമ്മലും
പിന്നെ രണ്ട് ഡയമണ്ട് വളകൾ

” ആ ഡ്രസ്സിന് ഇതാണ് മാച്ചിംഗ്”

അവൻ പറഞ്ഞു

” എന്തിനാ ഇങ്ങനെ കാശ് കളയുന്നത് ഇതൊക്കെ എന്തിനാ വാങ്ങിയത് ഉള്ളതൊക്കെ ഇട്ടാൽ പോരായിരുന്നോ”

” പോരാ എൻറെ ഭാര്യ ഞാൻ ഇഷ്ടപ്പെട്ടു വാങ്ങുന്ന ഒക്കെ ഇടണം”

” കാശ് എന്തിനാ കളയുന്നത് എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ”

” ഇത് ഞാൻ ഇപ്പം പുതിയത് വാങ്ങിയത് ഒന്നുമല്ല കഴിഞ്ഞവർഷത്തെ നിൻറെ ബർത്ത്ഡേക്ക് വാങ്ങിയത് ആണ്”

അവൾ അത്ഭുതത്തിൽ അവനെ നോക്കി

അവൻ ഒരു ബാഗ് അവളുടെ നേരെ നീട്ടി

” ഇത് കണ്ടോ ഞാൻ നിന്നെ സ്നേഹിച്ച അന്നുമുതൽ ഇന്നുവരെ നിൻറെ ബർത്ത്ഡേക്ക് വാങ്ങിയ ഗിഫ്റ്റുകൾ ആണ് ഇത് തുറന്നു നോക്ക്”

അവൾ ആ ബാഗ് തുറന്നു അത് കണ്ട് അവൾ അത്ഭുതപ്പെട്ടു പോയി

അതിൽ നിറയെ കുറെ സാധനങ്ങൾ ഉണ്ടായിരുന്നു
പത്തുരൂപയുടെ ബർത്ത് ഡേ കാർഡ് മുതൽ തൻറെ കയ്യിലിരിക്കുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ഡയമണ്ട് ആഭരണങ്ങൾ വരെ
ഓരോ ഗിഫ്റ്റും അവൻ കാണിച്ചുകൊടുത്തു
ഓരോ ഗിഫ്റ്റ് കാണുമ്പോഴും ആ കാലത്തെ അവൻറെ സാമ്പത്തികസ്ഥിതി അവൾക്ക് മനസ്സിലാകുമായിരുന്നു
ഒന്നും കയ്യിൽ ഇല്ലായിരുന്ന കാലത്ത് പോലും അവൾക്ക് വേണ്ടി അവൻ ചെറിയ ഗിഫ്റ്റുകൾ വാങ്ങി സൂക്ഷിച്ചു
സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു

അവള് അവൻറെ അടുത്തേക്ക് ചെന്നു

അവനെ കെട്ടിപ്പിടിച്ച് കുറേനേരം ആ നെഞ്ചിൽ അങ്ങനെ നിന്നു
ഇടയ്ക്കെപ്പോഴോ അവൻറെ കൈകൾ അവളുടെ തലമുടി കളെ പുണർന്നു

” ജനീ”
ആർദ്രമായി അവൻ വിളിച്ചു

അവളുടെ തേങ്ങൽ അവന് കേൾക്കാമായിരുന്നു

” കരയുകയാണോ നീ”

” ഈ സ്നേഹത്തിന് ഒക്കെ ഞാൻ എന്താ പകരം നൽകുക

” ഒന്നും പ്രതീക്ഷിച്ചല്ല
എന്നും ഇങ്ങനെ എൻറെ അരികിൽ ഉണ്ടായാൽ മതി നീ

അവൾ പെട്ടെന്ന് അവൻറെ കവിളുകളിൽ അവളുടെ ചുണ്ടുകൾ അമർത്തി
പിന്നീട് കണ്ണുനീരും ചുംബനങ്ങളും മത്സരിക്കുകയായിരുന്നു

ഡോറിൽ ആരോ മുട്ടുന്നത് കേട്ടാണ് ജനീയും റോഷനും യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവന്നത്

എത്ര നേരം അങ്ങനെ നിന്നു എന്ന് അവർക്ക് തന്നെ അറിയുമായിരുന്നില്ല

കണ്ണുകൾ തുടച്ച് ജനി വാതിൽ തുറക്കാൻ പോയി

” റെഡിയാവേണ്ടേ ജനി സമയം പോയി
ഗ്രീഷ്മ ആയിരുന്നു അത്

” വരുവാണ് ചേച്ചി

” എങ്കിൽ പെട്ടെന്ന് വരാൻ നോക്ക്

അവൾ റോഷന്നോട് പറഞ്ഞിട്ട് അവളുടെ പിന്നാലെ പോയി

പിങ്ക് കളർ ഉള്ള പാർട്ടിവെയർ അനാർക്കലി ആയിരുന്നു അവളുടെ വേഷം റോഷൻ നൽകിയ ഡയമണ്ട് നെക്ലേസ് കാതിൽ രണ്ട് ഡയമണ്ട് കമ്മൽ കൈകൾ രണ്ടും ഡയമണ്ട് വള
സിമ്പിൾ ആയിരുന്നു അവളുടെ മേക്കപ്പ്
റോഷൻ പിങ്ക് കളർ ഉള്ള ഷർട്ടും ബ്ലാക്ക് കോട്ടും ആയിരുന്നു

ആൽബിയുടെ കാർ റിസപ്ഷൻ നടക്കുന്ന ഹാളിൽ എത്തിയിരുന്നു
അവിടുത്തെ ആർഭാടം കണ്ട് മേരിയും കുട്ടികളും തരിച്ചു നിന്നു പോയി

വീടിനടുത്ത് തന്നെയായിരുന്നു റിസെപ്ഷൻ ഹാൾ
ഭംഗിയായി ഒരുക്കിയിട്ടുണ്ടായിരുന്നു
ബലൂൺ പൂക്കളം വച്ച് ഒരു ആർച്ച്
അതിൽ ഭംഗിയായി ഇരുവരുടെയും പേര് എഴുതിയിരുന്നു

മേരിയേയും മറ്റുള്ളവരെയും കണ്ടപ്പോൾ അവൾക്ക് വല്ലാത്ത ആശ്വാസം തോന്നി അവൾ ഓടി അവരുടെ അരികിലേക്ക് ചേർന്നു

” എന്താ അമ്മച്ചി നിങ്ങൾ ഇത്രയും താമസിച്ചത്”

ഒരു കൊച്ചു കുട്ടിയെ പോലെ അവൾ പരിഭവം പറഞ്ഞു

” ഞങ്ങളെ കുറച്ചുകൂടി നേരത്തെ ഇറങ്ങണം എന്ന് വിചാരിച്ചതാ ഇവളുടെ ഒരുക്കം കാരണമാ താമസിച്ചത്”

അവർ ജീന നോക്കി പറഞ്ഞു

” വെറുതെ പറയാൻ ചേച്ചി ഞാൻ അതിനു മാത്രം ഒന്നും ഒരുങ്ങി യിട്ടില്ല

” ആരു പറഞ്ഞു നീ നന്നായിട്ടുണ്ട് നല്ല ഭംഗിയുണ്ട്

” ചേച്ചി നല്ല ഗ്ലാമർ ആയിട്ടുണ്ട്

” നിങ്ങൾ ഇങ്ങനെ പരസ്പരം പുകഴ്ത്തിക്കൊണ്ട് ഇവിടെ നിൽക്ക് ഞാൻ അളിയനെ ഒന്ന് കാണട്ടെ

ജോജി പറഞ്ഞു

അവൻ അകത്തേക്ക് പോയി

” ത്രേസ്യാ കൊച്ചേ, കൊച്ചിനെങ്കിലും ഒന്ന് പറഞ്ഞു കൂടായിരുന്നോ നേരത്തെ വരാൻ

അവൾ വല്യമ്മച്ചിയുടെ കവിളിൽ തലോടി പറഞ്ഞു

” പോടീ പെണ്ണേ
അവർ ചിരിച്ചു

അവൾ എല്ലാവരെയും അകത്തേക്ക് ക്ഷണിച്ചു കൊണ്ട് പോയി

ജോജി ചെന്നപ്പോൾ റോഷൻ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു

ജോജിയെ കണ്ടപാടെ റോഷൻ കെട്ടിപ്പിടിച്ചു

” എന്താടാ ഇത് ആകെപ്പാടെ ഉള്ള ഒരു അളിയനാണ് നീ ഇങ്ങനെ കറക്റ്റ് സമയത്ത് ആണോ വരേണ്ടത്”

റോഷന്റെ ആ മറുപടി ജോജിക്ക് ഒരുപാട് ഇഷ്ടമായി

” ഞാൻ കാലത്ത് ഇറങ്ങണം എന്ന് ഓർത്തു പക്ഷേ ഒരു ടെസ്റ്റ് ഉണ്ടായിരുന്നു അളിയാ അതുകൊണ്ട് താമസിച്ചത്”

” അത് സാരമില്ലടാ എവിടെ അമ്മച്ചി ഒക്കെ വന്നിട്ടില്ല”

” ഉണ്ട് അപ്പുറത്ത് നിൽപ്പുണ്ട്”

റോഷൻ ചെന്ന മേരിയേയും ജീനയെയും വല്യമ്മച്ചിയെയും കണ്ടു

തുടർന്ന് വൈകുന്നേരം വരെ റിസപ്ഷൻ നീണ്ടുനിന്നു

പെട്ടെന്നാണ് ജനിയെ ഒരു കൈവന്ന് പുണർന്നത് നോക്കിയപ്പോൾ വീണ

” ഞാൻ വീട്ടിൽ വന്നപ്പോൾ നിന്നെ കണ്ടില്ലല്ലോ വീണ

” നീ വന്നപ്പോൾ ഞാൻ എറണാകുളത്ത് ആയിരുന്നു എനിക്ക് ഒരു ചെറിയ ജോലി കിട്ടി

” എന്താ നീ കല്യാണത്തിന് വരാഞ്ഞത്

” ആക്ച്വലി ഞാൻ ലീവ് കിട്ടാഞ്ഞത് കൊണ്ടാണ് വരാഞ്ഞത് മാക്സിമം ട്രൈ ചെയ്തിരുന്നു പക്ഷേ സമയത്ത് കിട്ടിയില്ല ട്രെയിനിങ് പിരീഡ് ആയതുകൊണ്ട് അവർ പറയുന്ന സമയത്ത് വരാൻ പറ്റു

” അപ്പൊ വിവാഹം ഉടനെ ഇല്ലേ

” അത് ചിലപ്പോൾ ഒരു വർഷം കൂടി കഴിഞ്ഞ് കാണു
എൻഗേജ്മെൻറ് കാണൂo
സുജിത്തിനും ജോലിയൊക്കെ അങ്ങോട്ട് റെഡിയായതെ ഉള്ളു ”

അപ്പോഴേക്കും റോഷനും സുജിത്തും അവിടെക്ക് എത്തി

” ജനി നീ എനിക്കെതിരെ കൊട്ടേഷൻ കൊടുക്കും എന്ന് എനിക്ക് പേടിയുണ്ടായിരുന്നു

സുജിത്ത് ജെനിയോട് പറഞ്ഞു

” എന്തിനാണ്?

” അല്ല ഈ പുള്ളി വിളിച്ചു കുറെ പ്രാവശ്യം ശല്യംചെയ്തപ്പൊൾ

എല്ലാവരും ചിരിച്ചു

” എവിടേക്കാ ഹണിമൂൺ?
സുജിത്ത് റോഷനോട് ചോദിച്ചു

” തീരുമാനിക്കണം

റോഷൻ ഒരു കുസൃതിയോടെ പറഞ്ഞു

” ഇതാണ് എൻറെ വെഡിങ് ഗിഫ്റ്റ് സോറി ഞങ്ങളുടെ വെഡിങ് ഗിഫ്റ്റ്

സുജിത്തും വീണയും രണ്ടു കവർ അവർക്ക് നേരെ നീട്ടി

” നിങ്ങൾ എനിക്ക് തന്ന ഏറ്റവും വലിയ ഗിഫ്റ്റ് ആണ് ഈ നിൽക്കുന്നത്
റോഷൻ അവരോടായി ജെനിയെ നോക്കി പറഞ്ഞു

” എങ്കിലും ഇത് ഞങ്ങളുടെ ഒരു സന്തോഷത്തിന് ഇരിക്കട്ടെ
വീണ പറഞ്ഞു

അവർ പോയതിനു ശേഷമാണ് ആൽബി അവിടേക്ക് വന്നത്

” നീ എന്നാഡാ ഇന്നലെ കല്യാണത്തിന് വരാഞ്ഞത്

റോഷൻ ആൽബിയെ ചെറുതായൊന്ന് ഇടിച്ചു കൊണ്ട് ചോദിച്ചു

” മനപ്പൂർവം വരാഞ്ഞതല്ല ചേട്ടായി
അമ്മച്ചി ഒന്ന് ബാത്റൂമിൽ വീണു ചെറിയ പൊട്ടലുണ്ട് അതുകൊണ്ട് വരാഞ്ഞത് ഹോസ്പിറ്റലിലായിരുന്നു

” എന്നിട്ടിപ്പോ അമ്മയ്ക്ക് എങ്ങനെയുണ്ട്
റോഷൻ ചോദിച്ചു

” ഇപ്പം കുഴപ്പമൊന്നുമില്ല
തിരക്കൊക്കെ കഴിഞ്ഞു രണ്ടാളും അങ്ങോട്ട് ഇറങ്ങു
ആൽബി പറഞ്ഞു

“ഇറങ്ങാമെടാ
നീ പ്രോഗ്രാം കഴിഞ്ഞല്ലേ പോകു

“ഞാൻ ഇവിടെ ഉണ്ടാകും ചേട്ടായി

ജെനി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു

അവന്റെ മുഖത്ത് ദുഃഖം ഉണ്ടെന്ന് റോഷന് മനസിലായി
അത്രക്കും സ്നേഹിച്ചതാണ് അവൻ ജെനിയെ
റോഷൻ ഓർത്തു

റിസപ്ഷന്റെ തിരക്കുകൾക് ഇടയിൽ ആണ് ജീന ഒരിടത്തു മാറി നിൽക്കുന്ന ആൽബിയെ കണ്ടത്
ഇതാണ് അവന്റെ മനസ്സറിയാൻ പറ്റിയ അവസരം എന്ന് അവൾക് തോന്നി
അവൾ അവന്റെ അടുത്തേക്ക് പോയി

“ആൽബി ചേട്ടായി എന്താ ഇവിടെ വന്നു നില്കുന്നത്

“വെറുതെ
അവൻ പുഞ്ചിരിക്കാൻ ശ്രെമിച്ചു

“ഞാൻ കണ്ടപ്പോൾ തന്നെ ചോദിക്കണം എന്ന് വിചാരിച്ചതാ
ചേട്ടായിക്ക് ആ പഴയ പ്രേസരിപ്പ് ഒന്നുമില്ല
ആകെ ഒരു മൂഡോഫ്
എന്ത് പറ്റി

“എയ് ഒന്നുമില്ല തനിക്കു തോന്നിയത

“തോന്നിയത് ഒന്നുമല്ല
എന്നോട് പറയാൻ പറ്റാത്തത് ആണെങ്കിൽ പറയണ്ട

“അങ്ങനെ അല്ല ജീന

“എങ്കിൽ പറ
നമ്മുടെ വിഷമങ്ങൾ മറ്റൊരാളിനോട് പറയുമ്പോൾ ഒരു ആശ്വാസം കിട്ടും

“അത്രക് ഒന്നുമില്ല
എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ട്ടമാരുന്നു

ഒരുനിമിഷം അവളുടെ നെഞ്ച് പിടഞ്ഞു
താൻ ജീവനുതുല്യം സ്നേഹിച്ച ആൾ ആണ് പറയുന്നത് മറ്റൊരു പെൺകുട്ടിയെ ഇഷ്ട്ടം ആരുന്നു എന്ന്

“അവളുടെ വിവാഹം കഴിഞ്ഞ ദിവസം കഴിഞ്ഞു അതിന്റെ സങ്കടത്തിൽ നില്കുവരുന്നു

അവൾക് തെല്ലു ആശ്വാസം തോന്നി

“അവൾക് ചേട്ടനെ ശെരിക്കും ഇഷ്ട്ടം ആയിരുന്നെങ്കിൽ അവളുടെ വിവാഹം നടക്കുമരുന്നില്ല
പിന്നെ അതോർത്തു സങ്കടപെടണ്ട കാര്യം ഉണ്ടോ

“അല്ലെങ്കിലും അവൾക് എന്നെ ഇഷ്ട്ടം ആയിരുന്നില്ല ഇഷ്ട്ടം എനിക്ക് മാത്രമേ ഉണ്ടാരുന്നുള്ളൂ

അവൾക് എവിടൊക്കെയോ ഒരു പ്രേതീക്ഷ തോന്നി

“അത് മറന്നു കള ചേട്ടാ
എന്നിട്ട് ചേട്ടനെ സ്നേഹിക്കുന്ന ഒരു പെണ്ണിനെ കെട്ടി അവളുടെ മുന്നിൽ കൂടെ നടക്കണം

“ഞാൻ ഒരു കാര്യം പറഞ്ഞാൽ താൻ ആരോടും പറയരുത്

“ഇല്ല പറ

“ആ പെൺകുട്ടി തന്റെ ചേച്ചി ആരുന്നു

അവൾ ഞെട്ടി നിന്നു

(തുടരും )

Click Here to read full parts of the novel

4.5/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “അന്ന് പെയ്യ്ത മഴയിൽ – 16”

    1. Thanks. Follow us on Telegram and other social media for the latest updates. Also please share with our friends and family

Leave a Reply

Don`t copy text!