Skip to content

അന്ന് പെയ്യ്ത മഴയിൽ – 15

അന്ന് പെയ്യ്ത മഴയിൽ

പള്ളിയിലെ ചടങ്ങുകളെല്ലാം കഴിഞ്ഞ് എല്ലാവരും ഭക്ഷണം കഴിക്കാൻ ആയിപോയി
ഗ്രീഷ്മയും റീനയും കൂടിച്ചേർന്ന് ജനിയെ രണ്ടാം സാരി ഉടുപ്പിച്ചു

ചുവപ്പിൽ ഗോൾഡൻ കരയുള്ള പട്ടുസാരി ആയിരുന്നു

റോഷൻ ചുവന്ന കളർ ജുബ്ബയും കസവു മുണ്ടുമായിരുന്നു വേഷം

റോഷൻറെ ബന്ധുക്കളെ എല്ലാം ജനി പരിചയപ്പെട്ടു
എല്ലാവർക്കും അവളെ ഇഷ്ടമായി

എല്ലാവരും ഭക്ഷണം കഴിച്ചതിനുശേഷം 3 മണിയോടെ റോഷൻ റെ വീട്ടിലേക്ക് പോകാനൊരുങ്ങി

മൂന്നേകാൽ ഓടെ റോഷൻറെ വീട്ടിലെത്തി
ഗ്രീഷ്മ ബൈബിളും കൊന്തയും ജെനിയുടെ കൈയിൽ കൊടുത്ത വലതുകാൽ വച്ച് അകത്തേക്ക് കയറ്റി
ഇരുവരും കയറിയതിനു ശേഷം മധുരം നൽകി

റോഷൻ റെ വീട്ടിൽ ജനിയെ ആക്കി മേരിയും കുട്ടികളും വല്യമ്മച്ചിയും തിരിച്ചു യാത്രയാകാൻ ഒരുങ്ങി

അനുസരണയില്ലാതെ ജെനിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി

” രണ്ടുദിവസം കഴിഞ്ഞ് രണ്ടാളും അങ്ങോട്ടേക്ക് എത്തണം
വല്യമ്മച്ചി പറഞ്ഞു

” വരാം
അവൾ പറഞ്ഞു

” നാളെ വൈകുന്നേരം റിസപ്ഷന് എല്ലാവരും എത്തണം റോഷൻ ആയിരുന്നു പറഞ്ഞത്

” വരാം മോനെ മേരി പറഞ്ഞു

അവരുടെ വണ്ടി കണ്ണിൽനിന്ന് മായുന്ന വരെ ജനി നോക്കിനിന്നു
ഓർമ്മവെച്ച നാൾ പിന്നെ വീട്ടിൽ നിന്നും മാറി നിന്നിട്ടില്ല അവൾക്ക് സങ്കടം അടക്കാനായില്ല
റീന വന്നു വിളിച്ചു കൊണ്ടുപോയി

വിവാഹം കഴിഞ്ഞ് വിളക്ക് നൽകാനും മധുരം നൽകാനും എല്ലാം എത്തിയത് ഗ്രീഷ്മ ആയിരുന്നു അതിലൊന്ന് ഗ്രേസി ഇടപെട്ടില്ല എന്നത് റോഷൻ ശ്രദ്ധിച്ചു

റീന ജനിയെ റോഷൻറെ മുറിയിൽ കൊണ്ടാക്കി

” ഇതാണ് ചേട്ടായിയുടെ മുറി ഇന്നുമുതൽ ചേച്ചിയുടെയും”

അവൾ ചിരിച്ചു

” ഈ കബോർഡിൽ ചേച്ചിക്ക് ആവശ്യമുള്ള ഡ്രസ്സ് ഒക്കെ വെച്ചിട്ടുണ്ട്”

ജനി തലയാട്ടി

” ചേച്ചി ഒന്ന് കുളിച്ച് ഫ്രഷ് ആയിക്കോ ഞാൻ പുറത്ത് നിൽക്കാം ദേ അതാണ് എൻറെ റൂം”

അവളുടെ മുറി കാട്ടിക്കൊടുത്തു

അവൾ പോയപ്പോൾ ജെനി മുറി അടച്ചു ആ മുറി മൊത്തത്തിൽ ഒന്നു നോക്കി നല്ല ഭംഗി വൃത്തിയുമുള്ള മുറി ഒരു കബോർഡ് ഒരു അലമാര ഒരു ടേബിൾ ഒരു കട്ടിൽ ഒരു ബാത്ത് റൂം രണ്ട് ജനാലകൾ അതായിരുന്നു ആ മുറി

അവൾ കബോർഡിൽ നിന്നും ഇളം പച്ച നിറത്തിൽ ഒരു ചുരിദാർ എടുത്തു
കുളിക്കാൻ പോയി

കുളി കഴിഞ്ഞു വന്നപ്പോൾ ഒരു ഉണർവ് തോന്നിയിരുന്നു
ആഭരണങ്ങളെല്ലാം അവൾ അലമാരയിൽ വെച്ചു
മിന്നു മാലയും രണ്ട് വളകളും കാതിലെ കമ്മൽ മാത്രം ഇട്ടു പിന്നെ അവൻറെ പേര് എഴുതിയ മോതിരവും
മുടി ഒന്ന് ഇഴ ഇട്ടു
അവൾ പുറത്തേക്കിറങ്ങി

അവിടെ ചില ബന്ധുക്കൾ ഒക്കെ ഉണ്ടായിരുന്നു അവർ അവളെ പരിചയപ്പെടാനും സംസാരിക്കാനും വന്നു
പതിയെപ്പതിയെ എല്ലാവരും തിരിച്ചു പോകാൻ തുടങ്ങി
റീനയുടെ കൂട്ട് അവൾക്ക് വലിയ ആശ്വാസമായിരുന്നു

സമയം ഒൻപതു മണിയായി

” എല്ലാവർക്കും കഴിക്കാം
ഗ്രീഷ്മ പറഞ്ഞു

” നീ പോയി റോഷനെ വിളിച്ചിട്ട് വാ റീനയോട് ഗ്രീഷ്മ പറഞ്ഞു

റീന ചെന്നപ്പോൾ റോഷൻ കൂട്ടുകാരെ യാത്രയാകയായിരുന്നു

” എൻറെ ചേട്ടായി മതി റിസപ്ഷൻ ഉണ്ടല്ലോ നാളെ
അപ്പോൾ കാണാമല്ലോ എല്ലാവരെയും”

” കഴിഞ്ഞടീ”

” ജനിച്ചേച്ചി നോക്കിയിരിക്കുകയാണ്”

” കുറച്ചു വെയിറ്റ് ചെയ്യട്ടെ
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു

റോഷനെ കണ്ടപ്പോൾ വല്ലാത്ത ആശ്വാസം തോന്നി ജനിക്ക്

” നീ കഴിക്കുന്നില്ലേ
ഗ്രീഷ്മ ചോദിച്ചു

” ഞാൻ ഒരു ചെറിയ കുളി
കുളിച്ചിട്ട് വരാം

അവൻ ജനിയെ നോക്കിയാണ് പറഞ്ഞത്

റോഷൻ വരുന്നത് വരെ ജനി ഗ്രീഷ്മയുടെ യും റീന യുടെയും അടുത്തിരുന്നു

” റോഷൻ പഠിച്ച സ്കൂളിൽ തന്നെയാണ് ജനി പഠിച്ചത് അല്ലേ
ഗ്രീഷ്മ ആണ് ചോദിച്ചത്

” അതെ
അവൾ ചിരിച്ചു

” എങ്കിലും ജെനിയുടെ ഒരു ഭാഗ്യമേ
ഒരു MBAകാരനെ കിട്ടിയില്ലേ
ഇന്നത്തെ കാലത്ത് നല്ല പഠിപ്പ് ഉള്ളവർക്ക് പോലും ഇങ്ങനെ ഒന്നും കിട്ടില്ല ഇതിപ്പോ പ്ലസ് ടു വരെ പഠിച്ചിട്ടു പോലും കിട്ടിയതോ MBA പഠിച്ച ആളിനെ ഭാഗ്യമാണ്

അവൾക്ക് വല്ലായ്മ തോന്നി

” പറയുന്ന കേട്ടാൽ തോന്നും ചേച്ചിക്ക് ഭയങ്കര പഠിത്തം ഉണ്ടെന്ന്
ചേച്ചിയെ പോലെ ഒന്നുമായിരുന്നില്ല ജനിചേച്ചി പഠിക്കാൻ മിടുക്കിയായിരുന്നു സ്കൂൾ ടോപ് ആണെന്ന് ചേട്ടായി പറഞ്ഞിട്ടുണ്ട് സാഹചര്യം കൊണ്ട് പഠിക്കാൻ പറ്റാതെ പോയതാ
അല്ലാതെ ചേച്ചിയെ പോലെ തോറ്റിട്ട് പഠിത്തം നിർത്തിയതല്ല

റീന പറഞ്ഞു

” എല്ലാവരും കൂടെ എന്താ പറയുന്നത് ഔസേപ്പ് ചോദിച്ചു

” വെറുതെ ഓരോന്ന് പറയുമായിരുന്നു അപ്പച്ച
റീന പറഞ്ഞു

ജെനി എഴുന്നേറ്റു

” ഇരിക്ക് മോളെ
മോള് വല്ലതും കഴിച്ചോ

” ഇല്ല ഇച്ചായൻ കുളിക്കാൻ പോയേക്കുവാ വന്നിട്ട് ഒരുമിച്ച് കഴിക്കാൻ

” ഇവൻറെ ഒരു കാര്യo
ഇന്നെങ്കിലും നേരത്തെ വരാൻ ഉള്ളതിന്

” അമ്മ എവിടെ അപ്പച്ചാ?
അവൾ ചോദിച്ചു

” അത് അവൾക്ക് ഒരു തലവേദന കിടക്കുവാ ഇന്ന് മുതൽ വൻ വെയിലുകൊണ്ട് നടന്നതല്ലേ
അയാൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു

അത് കള്ളമായിരുന്നുവെന്ന് അവൾക്ക് ഊഹിക്കായിരുന്നു

അവളെ ചിന്തകളിൽ നിന്നും ഉണർത്തി കൊണ്ട് റോഷൻ വന്നു

” നീ എവിടെയായിരുന്നു ഈ കുട്ടി ആദ്യമായിട്ട് വീട് മാറി നിൽക്കുമ്പോൾ നീയിങ്ങനെ നടന്നാൽ എങ്ങനെയ
ഔസേപ്പ് ചോദിച്ചു

” കുളിക്കാൻ പോയതാണ് അപ്പച്ച

” എല്ലാവരും കഴിക്കാൻ നോക്ക് ഗ്രീഷ്മ പറഞ്ഞു

ജനി കഴിക്കാൻ ഇരിക്കാതെ നിന്നു

” ചേച്ചി ഇരിക്
റീന പറഞ്ഞു

” ഞാൻ പിന്നെ ഇരുന്നോളാം

” താൻ ഇങ്ങോട്ട് ഇരിക്ക ഡോ റോഷൻ അവൻറെ നേരെയുള്ള കസേര വലിച്ചിട്ടു പറഞ്ഞു

അവൾ അവനെ അനുസരിച്ച് അടുത്തിരുന്നു
ഗ്രീഷ്മ ആഹാരം വിളമ്പി ചപ്പാത്തിയും ചിക്കൻ കറിയും ആയിരുന്നു

” റോബിൻ എവിടെ?
അവൻ ഗ്രീഷ്മയുടെ ചോദിച്ചു

” എൻറെ പപ്പയും മമ്മിയും ഒക്കെ കൊണ്ടാക്കാൻ പോയിരിക്കുകയാണ്

” അമ്മച്ചി എവിടെ

” അവൾക്ക് ഒരു ചെറിയ തലവേദന
കിടക്കുവാ
അവൻറെ മുഖത്ത് നോക്കാതെ ഔസേപ്പ് മറുപടി പറഞ്ഞു

അതിൽനിന്നും എല്ലാം റോഷന് വ്യക്തമായിരുന്നു

പിന്നീട് ആരും ഒന്നും മിണ്ടിയില്ല

ഭക്ഷണം കഴിച്ച് കഴിഞ്ഞ് ജനി ഗ്രീഷ്മ യോടൊപ്പം അടുക്കളയിൽ നിന്നു

ഗ്രീഷ്മ ഒരു ഗ്ലാസ് പാൽ അവളുടെ കൈയിൽ നൽകി

” ജനി പൊയ്ക്കോളൂ”

” ചേച്ചി എനിക്കെന്തോ ടെൻഷൻ പോലെ

അത് കേട്ട് അവൾ ചിരിച്ചു

” ഭർത്താവിൻറെ വീട്ടിൽ ആദ്യത്തെ ദിവസം എല്ലാ പെൺകുട്ടികൾക്കും ഉള്ളതാണ് താൻ പേടിക്കേണ്ട ചെല്ല്

അവൾ ചെല്ലുമ്പോൾ മുറിയിൽ റോഷൻ ഉണ്ടായിരുന്നില്ല
കുറച്ച് മുമ്പ് വന്നത് പോലെ ആയിരുന്നില്ല മുറി
ബെഡിൽ ലവ് ആകൃതിയിൽ റോസാപ്പൂക്കൾ വിതറിയിട്ട് ഉണ്ട്
മുല്ലപ്പൂമൊട്ടുകൾ കൊണ്ട് മാല
അവൾ പാല് ടേബിളിൽ വച്ച് ബാത്റൂമിൽ റോഷൻ ഉണ്ടോ എന്ന് നോക്കി
അപ്പോഴേക്കും ഡോർ തുറന്ന് റോഷൻ കയറിവന്നു

“ദുബായിലുള്ള എൻറ ഒരു ഫ്രണ്ട് വിളിച്ചതാ
സംസാരിക്കുകയായിരുന്നു

അവൾ ചിരിച്ചു

” നിനക്കെന്താ തുള്ളൽ പനിയുണ്ടോ കൈ വിറയ്ക്കുന്ന ല്ലോ

അപ്പോഴാണ് അവളും അത് ശ്രദ്ധിച്ചത് കൈ വിറച്ചു കുറേ പാൽ പോയിരിക്കുന്നു

” നിനക്ക് നല്ല ടെൻഷൻ ഉണ്ട് അല്ലേ

” പിന്നെ കാണാതിരിക്കുമോ

” സാരമില്ല ഞാൻ മാറ്റി കൊള്ളാം അവൻ കുസൃതിയോടെ പറഞ്ഞു

അവൾ നാണിച്ച് തല താഴ്ത്തി

” ഇവിടെ ഇരിക്
അവൻറെ അടുത്തായി അവളെ പിടിച്ചിരുത്തി

അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് അവൻ പറഞ്ഞു
” അങ്ങനെ ഞാൻ എൻറെ രാജകുമാരിയെ സ്വന്തമാക്കി”

” കളിയാക്കിയതാണോ”

” എന്തിന് നീ എൻറെ രാജകുമാരി അല്ലേ

” അമ്മയ്ക്ക് ഈ വിവാഹത്തിന് തീരെ ഇഷ്ടമുണ്ടായിരുന്നില്ല അല്ലേ

” അതെന്താ നീ അങ്ങനെ ചോദിച്ചത്

” എനിക്ക് അത് മനസ്സിലായി അതുകൊണ്ട് ചോദിച്ചതാ

” ഞാൻ പറഞ്ഞില്ലേ എന്നെ വിവാഹം അമ്മ ആഗ്രഹിച്ച ആളിനെ കൊണ്ട് നടക്കാത്തതിന് ഒരു പിണക്കം അത്രേയുള്ളൂ നിന്നോട് അടുത്ത് ഇടപഴകുമ്പോൾ അമ്മയ്ക്ക് മനസ്സിലാവും നിന്നെ

” ഇത്രമാത്രം സ്നേഹിക്കാൻ എന്തായിരുന്നു കാരണം

” എനിക്ക് അറിയില്ല നീ എന്ന് വെച്ചാൽ എനിക്ക് ഭ്രാന്തായിരുന്നു ഇല്ലാതെ എനിക്ക് പറ്റില്ല ആയിരുന്നു

” അതിനുമാത്രം എന്തു പ്രത്യേകതയായിരുന്നു എനിക്ക് ഉണ്ടായിരുന്നത്

” ഇഷ്ടം തോന്നാൻ അങ്ങനെ പ്രത്യേകതകൾ ഒന്നും വേണ്ട
ഇഷ്ടം തോന്നുന്നത് എന്ത് കാരണത്താൽ ആണെന്ന് നമുക്ക് അറിയില്ല ചിലപ്പോൾ ഒരാളുടെ സ്വഭാവം ആകാം സംസാരം ആകാം കഴിവുകൾ ആവാം സൗന്ദര്യം ആവാം
അങ്ങനെ എന്തുമാവാം പക്ഷേ നിന്നിലേക്ക് അടുപ്പിച്ചത് എന്താണെന്ന് എനിക്കറിയില്ല

മറക്കാൻ ഒക്കെ ശ്രമിച്ചിരുന്നു മറക്കാൻ തുടങ്ങിയപ്പോൾ തീവ്രമായി നിന്നെ ഓർക്കാൻ തുടങ്ങി തമ്മിൽ കണ്ടപ്പോൾ എനിക്ക് മനസ്സിലായി നിൻറെ ഉള്ളിൽ ഞാൻ ഉണ്ടെന്ന്

” എങ്ങനെ

” നിൻറെ കണ്ണുകളിൽ എന്നോടുള്ള പ്രണയം ഉണ്ടായിരുന്നു ആ മഴയത്ത് അന്ന് ഞാൻ ആദ്യമായി നിന്നെ ചുംബിച്ചപ്പോൾ
നിൻറെ നെറ്റിയിൽ എൻറെ ചുണ്ട് പതിഞ്ഞപ്പോൾ ആ തണുപ്പിലും നിനക്ക് ചുട്ടു പൊള്ളുന്ന ചൂടായിരുന്നു
അതൊക്കെ നിനക്ക് എന്നോടുള്ള പ്രണയമായിരുന്നു

അവൻ തന്നെ മനസ്സിലാക്കുന്ന ഉണ്ടായിരുന്നുവെന്ന് അവൾക്ക് മനസ്സിലായി

” ഞാൻ ജോജിയെ വിളിച്ചിരുന്നു

” എന്തു പറഞ്ഞു
ആവേശത്തോടെ അവൾ ചോദിച്ചു

” നാളെ റിസപ്ഷന് വണ്ടി അയക്കാം എന്ന് പറയാൻ വേണ്ടി വിളിച്ചതാ

” എന്തിനായിരുന്നു ഈ റിസപ്ഷൻ ഒക്കെ

” റിസപ്ഷന് ഒരുപാട് ആളുകൾ ഒന്നുമില്ല കുറച്ചു പേരെ ഉള്ളൂ വളരെക്കുറച്ചുപേർ എൻറെ കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളും അവരുടെ കുടുംബങ്ങളും പിന്നെ എൻറെ സുഹൃത്തുക്കളും അങ്ങനെ കുറച്ചു പേര്

” വീണ വിവാഹത്തിന് വന്നില്ലേ ഞാൻ നോക്കി

” നീ വിളിച്ചിരുന്നോ

” ഞാൻ അവളുടെ വീട്ടിൽ പോയി വിളിച്ചിരുന്നു

” നിന്നെ വീണ്ടും എനിക്ക് കിട്ടാൻ കാരണം അവള
ഞാൻ മറന്നു പോകുമോ?
വിവാഹത്തിന് വരാൻ എന്തു തടസ്സം ഉണ്ടെന്ന് പറഞ്ഞിരുന്നു രണ്ടുപേരും നാളെ റിസപ്ഷന് എത്തും

” എങ്കിൽ പിന്നെ നമുക്ക് ഫസ്നൈറ്റ് തുടങ്ങിയാലോ അവൻ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു

അവളുടെ മുഖത്തെ ടെൻഷനും കയ്യിലെ വിറയലും കൂടി

അത് കണ്ട് അവൻ ചിരിച്ചു

” ഞാൻ നിൻറെ ടെൻഷൻ കാണാൻ വേണ്ടി പറഞ്ഞതാ
പെൺകുട്ടികൾക്ക് കൂടുതൽ സുരക്ഷിതത്വം തോന്നുന്നത് അവരുടെ വീട്ടിൽ ആണെന്ന് കേട്ടിട്ടുണ്ട്
അതുകൊണ്ട് നമുക്ക് ജീവിതം നിൻറെ വീട്ടിൽ വച്ച് തുടങ്ങിയാൽ മതി

അവൾക്ക് അവനോട് വല്ലാത്ത മതിപ്പും ബഹുമാനവും തോന്നി എല്ലാവരും പറയുന്നത് പോലെ തന്നെ തൻറെ ഭാഗ്യമാണ് അവൻ

” അപ്പോൾ നമുക്ക് ഉറങ്ങാം”

അവൾ തലയാട്ടി

അവളോട് ചേർന്നാണ് അവൻ കിടന്നത്

രാവിലെ ഉണർന്നപ്പോൾ ജെനി റോഷൻറെ കരവലയങ്ങളിൽ ആയിരുന്നു
ഉറങ്ങി കിടക്കുന്ന അവനെ കണ്ട ഒരു കൊച്ചു കുഞ്ഞിനെ നിഷ്കളങ്കത അവൾക്ക് അനുഭവപ്പെട്ടു
അവനെ ഉണർത്താതെ കൈമാറ്റി പതുക്കെ അവൾ കുളിക്കാനായി പോയി
കുളിച്ചു വന്നപ്പോഴും അവൻ നല്ല ഉറക്കമായിരുന്നു
അവൾ അടുക്കളയിലേക്ക് ചെന്നു

അവൾ ചെല്ലുമ്പോൾ ഗ്രേസി അടുക്കളയിൽ ഉണ്ടായിരുന്നു

അവളെ കണ്ടതും അവരുടെ മുഖം മങ്ങി

” അമ്മയുടെ തല വേദന കുറവുണ്ടോ”

” ഇല്ല കൂടിയിട്ടേയുള്ളൂ”
നിൻറെ ആഭരണങ്ങൾ ഒക്കെ എന്തിയേ

” എല്ലാം ഞാൻ ഊരി വെച്ചിരിക്കുകയാണ് അമ്മേ

” അതൊക്കെ ഇട്ടുകൊണ്ട് നടക്കണം ഇല്ലെങ്കിൽ എല്ലാവരും കരുതും അവനൊരു ഗതിയില്ലാത്ത വീട്ടിൽ നിന്നാണ് വിവാഹം കഴിച്ചത് എന്ന് സത്യമാണെങ്കിലും മറ്റുള്ളവരെ അറിയിക്കണം എന്നില്ലല്ലോ

അവരുടെ എടുത്തടിച്ച പോലെ ഉള്ള മറുപടി അവളെ തെല്ലുലച്ചു

” എനിക്ക് ഒരുപാട് ആഭരണങ്ങൾ ഒന്നും ഇട്ടു കൊണ്ട് നടക്കുന്നത് ഇഷ്ടമല്ല”

” അത് ജീവിതത്തിൽ ഇതുവരെ നീ അതൊന്നും ഇടാത്തത് കൊണ്ടാണ് ഇട്ട് ശീലമായിക്കൊള്ളും”

അവൾക്ക് കരയാൻ ആണ് തോന്നിയത്

” ചായ എടുത്ത് അവന് കൊണ്ട് കൊടുക്ക്”

അവൾ ചായ ഒരു കപ്പിലേക്ക് പകർന്നു അതുമായി മുറി ലക്ഷ്യം വച്ച് നടന്നു

” ഇച്ചായാ എഴുന്നേൽക്ക്”

അവൻ കണ്ണു തുറന്നു

” ആഹാ നീ രാവിലെ കുളിയൊക്കെ കഴിഞ്ഞോ?
ഭർത്താവ് ഉണരുമ്പോൾ കുളികഴിഞ്ഞ് ഈറൻ മുടിയിൽ തോർത്ത് കെട്ടി ഐശ്വര്യം തുളുമ്പുന്ന മുഖവുമായി ഒരു കപ്പ് ചായയുമായി മുന്നിൽ നിൽക്കുന്ന ഭാര്യ
ആഹാ അന്തസ്സ്”

അവളുടെ മുഖം കണ്ടപ്പോൾ തന്നെ എന്തോ ഒരു പന്തികേട് അവനു തോന്നി

” എന്തുപറ്റി മുഖം വല്ലാതെ ഇരിക്കുന്നത്”

” ഒന്നുമില്ല”

” രാവിലെ അടുക്കളയിൽ ചെന്നപ്പോൾ അവിടെ അമ്മ ഉണ്ടായിരുന്നു
അമ്മ എന്തെങ്കിലും ഡയലോഗ് പറഞ്ഞു കാണാം
അപ്പോഴേക്കും നീ മൂഡ് ഓഫ് ആയി കാണും
ഇതല്ലേ സത്യം

” എങ്ങനെ മനസ്സിലായി

” എടി പൊട്ടികാളി രാവിലെ തന്നെ നിൻറെ മൂഡ് കളയുക എന്നതാണ് അമ്മ ഉദ്ദേശിച്ചത് നീ അതിനെ നിന്ന് കൊടുക്കുവാനോ ചെയ്യേണ്ടത്,
അമ്മ പറയുന്നത് ഒക്കെ ഒരു ചെവിയിൽ കൂടി കേട്ട് മറു ചെവിയിലൂടെ വിടണം

അവൻ അവളുടെ മുഖം കൈകളിലെടുത്ത് പറഞ്ഞു

” പ്രായമായവരല്ലേടാ നീ
ക്ഷമിച്ചുകള എനിക്ക് വേണ്ടി

അവൾ ഒരു തേങ്ങലോടെ അവൻറെ നെഞ്ചിലേക്ക് ചേർന്നു

അവൻ അവളെ വലിച്ച് തന്നിലേക്ക് അടുപ്പിച്ച് കിടത്തി

” ശോ എന്താ ഇത്
ആരെങ്കിലും കണ്ടാലോ ”

” കാണട്ടെ നീയെൻറെ ഭാര്യയല്ലേ

” വിടുന്നെ ഡോർ പോലും അടച്ചിട്ടില്ല

” എങ്കിൽ പോയി അടച്ചിട്ടു വാ നമുക്ക് കുറച്ച് നേരം കൂടെ കിടക്കാം പുറത്ത് നല്ല മഴയൊക്കെ ഉണ്ട്

” അയ്യടാ എഴുന്നേറ്റ് വാ ചായ തണുക്കുന്നു

അവൻ അവളെ ചേർത്ത് മൂർദ്ധാവിൽ ചുംബിച്ചു

” ഒരു ആവേശത്തിന് പുറത്ത് പറഞ്ഞതാ നിൻറെ വീട്ടിൽ വച്ച് ജീവിതം തുടങ്ങാം എന്ന് മറ്റേ നാളെ വരെ എനിക്ക് കൺട്രോൾ തന്നാൽ മതിയായിരുന്നു കർത്താവേ കാത്തോണേ

” ഒന്ന് പോ ഇച്ചായാ
അവൾ നാണത്താൽ മുഖം കുനിച്ചു

അവൻ എഴുന്നേറ്റ് ചായ എടുത്തു കുടിച്ചു

” അയ്യേ പല്ല് തേക്കാതെ ആണോ കുടിക്കുന്നത്

” എടീ ബെഡ് കോഫി എന്ന് പറയുന്നത് ബെഡിൽ ഇരുന്നു കുടിക്കുന്ന കോഫി ആണ്

അത് പറഞ്ഞ് അവൻ ചായ കുടിച്ചു

” ഞാന് കുളിച്ചിട്ടു വരാം
പിന്നെ നിനക്ക് റിസപ്ഷൻ ഇടാനുള്ള ഡ്രസ്സ് ഞാൻ സെലക്ട് ചെയ്തത്
അത് ഈ കബോർഡിൽ ഉണ്ട് നീ ഒന്ന് ഇട്ട് നോക്ക് ആൾട്ടർ ചെയ്യണമെങ്കിൽ നേരത്തെ ചെയ്യാം മൂന്നുമണിക്കാണ് റിസപ്ഷൻ

” റിസപ്ഷൻ ഒക്കെ വേണമായിരുന്നോ ഇച്ചായാ?

” എടീ ലൈഫ് ഒരൊറ്റ കല്യാണമല്ലേ ഉള്ളൂ അത് അടിപൊളി ആയിട്ട് നടത്തണം നീ അത് ഇട്ടു നോക് ഞാൻ കുളിച്ചിട്ടു വരാം

അവൾ കബോർഡിൽ നിന്നും ഒരു കവർ എടുത്തു
അതിൽ പിങ്ക് നിറമുള്ള ഒരു പാർട്ടി വെയർ അനാർക്കലി ആയിരുന്നു
ഒരുപാട് മുത്തുകളും കല്ലുകളും ഉള്ളതിനാൽ എങ്ങനെ അത് ഇട്ടുകൊണ്ട് നടക്കുമെന്ന് അവൾ വിചാരിച്ചു അത്രയ്ക്ക് ഭാരമായിരുന്നു അതിന്
അവളത് ഇട്ടുനോക്കി
ശരിക്കും അളവെടുത്ത് അയച്ചത് പോലെ പാകം ആയിരുന്നു

അവൻ കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ അവൾ മുറിയിൽ തന്നെ ഉണ്ടായിരുന്നു

” ഇട്ടു നോക്കിയോ”

” നോക്കി കറക്റ്റ് ആണ്”

” അതാണ് എൻറെ സെലക്ഷൻ തെറ്റിയിട്ടില്ല”

അവൾ ചിരിച്ചു

കുളി കഴിഞ്ഞ് രണ്ടുപേരും ഒരുമിച്ച് ഹാളിലേക്ക് ചെന്നു
അവർ ചെന്നപ്പോൾ എല്ലാവരും കഴിക്കാനായി ഇരിക്കുകയായിരുന്നു

” നിങ്ങളെ നോക്കിയിരിക്കുകയായിരുന്നു”
ഔസേപ്പ് പറഞ്ഞു

” ഇനി കഴിക്കാമല്ലോ”
റോഷൻ പറഞ്ഞു

” ഇരിക്ക്”
അവൻ അവന് നേരെയുള്ള കസേര ചൂണ്ടി അവളോട് പറഞ്ഞു

അവൾ ഇരിക്കാൻ തുടങ്ങിയതും ഗ്രേസി ഇടപെട്ടു

” ജനി നീ ഇരുന്നാൽ എങ്ങനെയാ
എല്ലാവർക്കും ഭക്ഷണം വിളമ്പണ്ടേ”


അതിന് ഇവിടെ വേറെ ആരുമില്ലേ”
റോഷൻ ചോദിച്ചു

” ഇവിടെ വേറെ ആരെങ്കിലും ഉള്ളതായി നീ കണ്ടോ ഗ്രീഷ്മ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുകയാണ്
റോബിനും അപ്പച്ചനും ഭക്ഷണം നോക്കിയിരിക്കുന്നത് നീ കണ്ടില്ലന്നുണ്ടോ

” അമ്മച്ചിക്ക് കൈക്ക് എന്തെങ്കിലും അസുഖം ഉണ്ടോ

” അതെന്താ നീ അങ്ങനെ ചോദിച്ചത്

” ഇവിടെ ഇരുന്ന് ഓർഡർ ഇടാതെ അമ്മച്ചിക്ക് തന്നെ വിളമ്പി കൂടെ

” ഓ നിൻറെ ഭാര്യയുടെ വിളമ്പാം പറഞ്ഞത് നിനക്ക് ഇഷ്ടപ്പെട്ട കാണില്ലല്ലോ

” എന്നെ പ്രതി ഒരു വഴക്ക് വേണ്ട ഞാൻ വിളമ്പി കൊള്ളാം
ജെനി പറഞ്ഞു

അവൾ എല്ലാവർക്കും ഭക്ഷണം വിളമ്പി അപ്പവും മുട്ടക്കറിയും ആയിരുന്നു

” എല്ലാവർക്കും വിളമ്പി കഴിഞ്ഞല്ലോ ഇനി ഇരിക്ക്”

റോഷൻ പറഞ്ഞു

” ഞാൻ പിന്നെ ഇരുന്നോളാം”

” ഒടുവിൽ ഇരിക്കാൻ നീ ഇവിടുത്തെ വേലക്കാരി ഒന്നുമല്ല എൻറെ ഭാര്യയാണ് എൻറെ ഭാര്യ എന്നോടൊപ്പം ആണ് ഇരിക്കേണ്ടത് നീ ഇങ്ങോട്ട് ഇരിക്ക്

റോഷൻ ഗ്രേസയെ നോക്കിയാണ് അത് പറഞ്ഞത്

അവൾ അവൻ പറഞ്ഞതനുസരിച്ച് അവൻറെ അടുത്ത് ഇരുന്നു
അവൻ തന്നെ അവളുടെ പ്ലേറ്റിൽ അപ്പവും കറിയും വിളമ്പി
ഗ്രേസിയുടെ മുഖം വലിഞ്ഞു മുറുകി
തുടർന്ന് ആരും ഒന്നും സംസാരിക്കാതെ കഴിച്ചു

രണ്ടു മണിയായപ്പോൾ മേരിയും ജീനായും ജോജിയും വല്യമ്മച്ചിയും
ഒരുങ്ങി കഴിഞ്ഞിരുന്നു
റോഷൻറെ ഒരു ഫ്രണ്ട് വണ്ടിയുമായി വരുമെന്ന് പറഞ്ഞിരുന്നു

വണ്ടി ഹോൺ അടിക്കുന്നത് കേട്ട് ജോജി അവിടേക്ക് ചെന്നു

വണ്ടിയുമായി ആൽബി അവിടെയുണ്ടായിരുന്നു

” ജീന വേഗം വണ്ടി വന്നു
ജോജി പറഞ്ഞു

അവർ വേഗം റെഡിയായി വന്നു

ഡ്രൈവിംഗ് സീറ്റിലിരുന്ന ആളെ കണ്ടപ്പോൾ ജീനയുടെ ഹൃദയം തുടികൊട്ടി

“”” ആൽബി”””

വർഷങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന മുഖം ആണ് അത്
ഇവിടെ വിട്ടു പോയിട്ടും മനസ്സിൽ നിന്നും മായാത്ത ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ
അത് ആൽബി യോടുള്ള ഇഷ്ടമായിരുന്നു
പണ്ട് സൺഡേ സ്കൂളിന് പഠിക്കുന്ന കാലം മുതൽ മനസ്സിൽ കയറിയതാണ് ആൽബി ഒരിക്കലും തുറന്നു പറഞ്ഞിട്ടില്ല
അതിൻറെ കാരണം ചേച്ചിയുടെ ജോലിയായിരുന്നു
പിന്നെ അത്രയും സമ്പന്നമായ ഒരു കുടുംബത്തിൽ കയറാൻ തനിക്ക് അർഹതയില്ല എന്ന സത്യവും
പക്ഷേ ഇപ്പോൾ തൻറെ കയ്യിൽ മാന്യമായ ഒരു ഡിഗ്രി ഉണ്ട്
ഉടനെ ജോലി ആകും
ചേച്ചി ജോലി റിസൈൻ ചെയ്തു ഇനി അതൊന്നും തനിക്ക് തടസ്സമല്ല ഈ പ്രാവശ്യം പോകുന്നതിനു മുൻപ് ആൽബി യോട് തൻറെ മനസ്സ് തുറക്കണം അവൾ മനസ്സിൽ ഉറപ്പിച്ചു

( തുടരും)

Click Here to read full parts of the novel

4.3/5 - (15 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!