Skip to content

അന്ന് പെയ്യ്ത മഴയിൽ – 14

അന്ന് പെയ്യ്ത മഴയിൽ

ജെനി ഒന്നും മനസ്സിലാകാതെ അവനെ നോക്കി

” ഞാൻ ജോലിക്ക് പോകാതിരുന്നാൽ എൻറെ വീട്ടിലെ കാര്യം എന്താകുoന്ന് ഇച്ചായൻ അറിയില്ല
ഇതുകൊണ്ടൊക്കെ തന്നെയാണ് ഞാൻ പറഞ്ഞത് ഉടനെ കല്യാണം വേണ്ടാന്ന്”

” നിൻറെ വീട്ടിലെ കാര്യം നീ നടത്തുന്നതിനേക്കാൾ ഭംഗിയായി നടക്കും അത് ഞാൻ നോക്കിക്കോളാം നീ ഇന്ന് തന്നെ ഷോപ്പിൽ പറയണം നാളെ മുതൽ വരില്ലന്ന്”

“എന്നെ ഇങ്ങനെ ധർമ്മസങ്കടത്തിൽ ആകരുത്”

” എന്താ ജെനി നിനക്ക് താല്പര്യമില്ലേ ഈ വിവാഹത്തിന്

” അതുകൊണ്ടല്ല ഒരാളുടെ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്.
ജിനയ്ക്ക് അടുത്തവർഷം ജോലി ആകും.
ജോജിയും രണ്ടുവർഷത്തിനുള്ളിൽ ജോലിയിൽ കയറും
അത് കഴിഞ്ഞാൽ എനിക്ക് സമാധാനമാണ് ആണ്
ഞാൻ പോന്നാൽ കാര്യങ്ങളൊക്കെ അവതാളത്തിലാകും”

” ഈ രണ്ടു വർഷം നീ ചെയ്യുന്നതൊക്കെ ഞാൻ ചെയ്തോളാം ആ ഒരു ഉറപ്പ് ഞാൻ നിനക്ക് നൽകുന്നു

” ഇനി ഞാൻ ഒന്നും പറയുന്നില്ല ഇച്ചായൻ അമ്മയുടെ കയ്യിൽ കാശ് സ്വർണ്ണവും ഒക്കെ കൊടുക്കുന്നത് ഞാൻ കണ്ടു ശരിക്കും പറഞ്ഞോ ഒരു ആത്മാഭിമാനം ഇല്ലാതെയാണ് ഞാൻ ഈ കല്യാണത്തിന് ഇപ്പോൾ ഒരുങ്ങുന്നത് സ്വർണ്ണവും പണവും ഇങ്ങോട്ട് വാങ്ങി കല്യാണം കഴിക്കുക ഒരു പെണ്ണിനെ സംബന്ധിച്ചെടുത്തോളം വലിയ അഭിമാനക്ഷതം ആണത്

‘” നീ ഇപ്പോഴും ഒരു അന്യൻ ആയിട്ടാണ് നീ കണ്ടിരിക്കുന്നത് അതുകൊണ്ടാണ് ഇപ്പോഴും അങ്ങനെ തോന്നുന്നത് ഞാൻ വിവാഹം കഴിച്ചാലും നിനക്ക് ചെയ്തു തരേണ്ട ഒക്കെ നേരത്തെ ചെയ്യുന്നതായി ഞാൻ കണ്ടിട്ടുള്ളൂ എൻറെ മനസ്സിൽ നീയുമായി ഉള്ള വിവാഹം നേരത്തെ കഴിഞ്ഞതാണ്”.

” അങ്ങനെയല്ല ഞാൻ പറഞ്ഞത്

” അത് വിടൂ ഞാൻ പറഞ്ഞ കാര്യം പറ നിനക്ക് ജോലിക്ക് പോകണം എന്ന് നിർബന്ധം ഉണ്ടോ ഉണ്ടെങ്കിൽ പൊയ്ക്കോ ഞാൻ എതിർക്കില്ല

” ഇല്ല
ഇച്ചായൻറെ ഇഷ്ടമാണ് എൻറെ ഇഷ്ടം

അവൻ അവളെ ഷോപ്പിന് മുൻപിൽ ഇറക്കി
അവൾ സ്നേഹയുടെ എല്ലാം പറഞ്ഞു
സ്നേഹയ്ക്ക് ഒരുപാട് സന്തോഷമായി

നാലഞ്ചു വർഷക്കാലമായി തൻറെ കുടുംബം കഴിഞ്ഞത് ഈ ജോലിയിലാണ് വല്ലാത്ത ആത്മബന്ധമുണ്ട് ഈ കടയോട് അവൾ മനസ്സിൽ ഓർത്തു ഷോപ്പിൽ ഉള്ള എല്ലാവരോടും വിവാഹം ആണെന്ന് പറഞ്ഞു ക്യാബിനിൽ പോളിനെ കാണാനായി അവൾ പോയി

” സാർ ”

” എന്താണ് ജനി

” എൻറെ വിവാഹം ഉറപ്പിച്ചു സാർ ഈ മാസം 19 ന്

” ആണോ കൺഗ്രാറ്റ്സ്

” താങ്ക്സ്
സാറിനോട് ഒരു കാര്യം പറയാനാണ് ഞാൻ വന്നത്

” കുട്ടി പറഞ്ഞുകൊള്ളു

” നാളെ മുതൽ ഞാൻ ജോലിക്ക് വരില്ല റേസിഗ്നേഷൻ ലെറ്റർ മാനേജറുടെ കയ്യിൽ കൊടുത്തിട്ടുണ്ട് പിന്നെ
അന്ന് സാർ വീട്ടിൽ വന്നത് എന്തിനാണെന്ന് ഞാൻ പിന്നീടാണ് അറിഞ്ഞത് ഒരിക്കലും സാറിൻറെ മകനെ ഞാൻ അങ്ങനെ കണ്ടിട്ടില്ല എന്നോട് മനസ്സിൽ വിദ്വേഷം ഒന്നും കാണരുത്
സാറിനെ ഞാൻ ദൈവത്തെപ്പോലെയാണ് കരുതുന്നത് ഒന്നുമില്ലാതെ എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്നപ്പോൾ ഒരു കൈത്താങ്ങ് തന്നത് സാറിൻറെ ജോലിയാണ് സാറിനോട് ഇന്നും നന്ദി മാത്രമേ ഉള്ളൂ

” കുട്ടിയോട് എനിക്ക് ഒരു വിദ്വേഷവും ഇല്ല ഇഷ്ടമായിരുന്നു എനിക്ക് തന്നെ അതുകൊണ്ടുതന്നെയാണ് ആൽബി ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഞാൻ വീട്ടിൽ വന്നതും അവൻറെ മനസ്സിൽ ചെറിയ വിഷമം ഒക്കെ കാണൂ എങ്കിലും അതൊക്കെ പതിയെ മാറിക്കോളും നിനക്ക് നല്ലൊരു ജീവിതം ഉണ്ടാകും അതുപോലെ നീ കഷ്ടപ്പെട്ടിട്ടുണ്ട്

” വിവാഹത്തിന് വരണം

” അത് പ്രത്യേകം പറയണം എന്നില്ല ഞാൻ എത്തും

അയാൾ മേശയിൽ നിന്നും ഒരു ചെക്ക് എഴുതി അവൾക്ക് നൽകി

” ഇത് എന്താണ് സാർ”

” പിരിഞ്ഞുപോകുമ്പോൾ തരുന്ന തുകയായ വിവാഹസമ്മാനം ആയോ ഒക്കെ ഇതിനെ കാണാം ഇത് വാങ്ങികാത്തിരിക്കരുത് ഇത് എൻറെ വിവാഹ സമ്മാനം ആണ്

അവൾ വാങ്ങാതെ നിന്നു

” കുട്ടി ഒരു മടിയും വിചാരിക്കേണ്ട
5 വർഷക്കാലം ഈ സ്ഥാപനത്തിനു വേണ്ടി നീ ആത്മാർത്ഥമായി ജോലി ചെയ്തു അതിനു നൽകുന്ന പ്രതിഫലം ആയി കരുതിയാൽ മതി

അവൾ അത് വാങ്ങി

അമ്പതിനായിരം രൂപയുടെ ചെക്ക് ആയിരുന്നു അത്

” എങ്കിൽ ഞാൻ പോകട്ടെ സാർ”

” ശരി കൂട്ടി പൊയ്ക്കോളൂ”

ജോലികഴിഞ്ഞ് വീട്ടിൽ ചെന്ന് അവൾ കുറേനേരം വല്യമ്മച്ചിയുടെ മടിയിൽ കിടന്നു

” എന്താ മോളെ നീ ഇങ്ങനെ നോക്കുന്നത്

” ഒന്നുമില്ല വല്യമ്മച്ചി ഇനി എന്നാ ഇങ്ങനെ വല്യമ്മച്ചിയുടെ മടിയില്

” പോകുന്നതിനു മുൻപ് നിൻറെ വിവാഹം കാണണം എന്നുണ്ടായിരുന്നു
കർത്താവ് ആ പ്രാർത്ഥന കേട്ടല്ലോ

” എവിടെ പോകുന്ന കാര്യമാണ്

” നിൻറെ വല്യപ്പച്ചൻ അടുത്തേക്ക്

” അയ്യട ഇപ്പം വിടാൻ പോവല്ലേ ഞാൻ വല്യമ്മച്ചി എൻറെ യും ജീനയുടെ യും ജോകുട്ടൻറെ യും ഒക്കെ കല്യാണം കൂടിയിട്ട് പോകത്തുള്ളൂ

” ആയിക്കോട്ടെ
അവർ പറഞ്ഞു

അവൾ കുറെ നേരം കൂടി ഇരുന്നു

അന്ന് രാത്രി കിടക്കുമ്പോൾ മുഴുവൻ അവൾ റോഷനെ കുറിച്ച് ചിന്തിച്ചു

എത്ര പെട്ടെന്നാണ് അവൻ തൻറെ ജീവിതത്തിൽ ആരൊക്കെയോ ആകുന്നത് അവൾ ആലോചിച്ചു ഇഷ്ടമായിരുന്നു എനിക്ക് അവനെ പണ്ടുതൊട്ടേ ആദ്യമായി അവൻ നോക്കിയപ്പോഴും പുറകെ നടന്നപ്പോഴും ഒക്കെ വെറുതെയാണെങ്കിലും ആരെങ്കിലുമൊക്കെ കല്യാണ കാര്യം പറയുമ്പോൾ അറിയാതെ ആദ്യം ഓടിവരുന്നത് അവൻറെ മുഖമായിരുന്നു മനസ്സിലേക്ക്

അവൻ തന്നെ സ്നേഹിക്കുന്നുണ്ടെന്ന് അറിയാതെ തന്നെ പലപ്പോഴും താൻ അവനെപ്പറ്റി ചിന്തിച്ചിട്ടുണ്ട് അതെ മനസ്സിലെവിടെയോ അവനുണ്ടായിരുന്നു ഒരു മഴക്കാലത്താണ് ആദ്യമായി അവൻ തന്നോട് ഇഷ്ടം പറയുന്നത് പിന്നീടും ഒരു മഴക്കാലത്താണ് ആദ്യമായി അവൻ തന്നെ വിളിക്കുന്നത് ഒരു മഴക്കാലത്താണ് അവൻ തന്നെ ചുംബിക്കുന്നത് ഇപ്പോൾ ഒരു മഴ പോലെ ഒരു മഴ പെയ്തു തോർന്ന പോലെ തൻറെ ദുഃഖങ്ങളെല്ലാം സ്വന്തമായി ഏറ്റെടുത്ത് പെയ്യാൻ വെമ്പി നില്ക്കുകയാണ് അവൻ അന്ന് പെയ്ത മഴയിൽ അവൻ തന്നെ ചുംബനത്തിനോടൊപ്പം താൻ അവന് നൽകിയത് തൻറെ ഹൃദയമായിരുന്നു
അവൾ ഓർത്തു

അപ്പോഴാണ് പോൾ തന്ന കാശിനെ പറ്റി അവൾ ഓർത്തത്

ആ കാശിന് റോഷൻ എന്തെങ്കിലും സമ്മാനം വാങ്ങണം എന്ന് അവൾ ഓർത്തു

അപ്പോൾ തന്നെ ഫോൺ ബെല്ലടിച്ചു
നോക്കിയപ്പോൾ റോഷനാണ്

” ഞാനിപ്പോ ആലോചിച്ചത് ഉള്ളു”

” അതാണ് മോളെ ടെലിപ്പതി നീ ആലോചിക്കുമ്പോൾ ഞാനിവിടെ അറിയും

” സമ്മതിച്ചു

” എടി നാളെ കല്യാണ ഡ്രസ്സ് എടുക്കാൻ വേണ്ടി പോവാ റീന പറയുന്നു നീയും കൂടി വരാൻ മന്ത്രകോടി ഒക്കെ എടുക്കുമ്പോൾ നീയും വേണ്ടേ നീ അമ്മച്ചിയും കൂട്ടി വാ നിങ്ങൾക്കും ഡ്രസ്സ് എടുക്കാ ലോ

” അയ്യോ നാളെ ജീന വരും വന്നിട്ട് ഡ്രസ്സ് എടുക്കാൻ പോകാമെന്ന് കരുതി ഇരിക്കുകയായിരുന്നു

” എങ്കിൽ പിന്നെ അത് മതി നീ എനിക്കിഷ്ടപ്പെട്ട മന്ത്രകോടി ഉടുത്താൽ മതി

” ഇഷ്ടങ്ങൾ എല്ലാം എനിക്ക് ഇഷ്ടമാണ്

” അപ്പോൾ നാളെ നിന്നെ കാണാൻ ഒരു വഴി ഇല്ല അല്ലേ

” ഇനിയും ഒരു 10 ദിവസം കൂടി കഴിഞ്ഞാൽ പിന്നെ എപ്പോഴും കാണുമല്ലോ

” അതല്ലെടീ കല്യാണത്തിന് മുമ്പ് കാണുന്നത് ഒരു പ്രത്യേക രസമാ

” മറ്റെന്നാൾ ധ്യാനത്തിന് വരില്ലേ
അപ്പോൾ കാണാമല്ലോ

( ക്രിസ്ത്യൻ കല്യാണങ്ങളിൽ വിവാഹത്തിന് മുൻപ് മൂന്നുദിവസം വധൂവരൻമാർക്ക് വിവാഹ മുന്നൊരുക്ക ധ്യാനം ഉണ്ട് അതിന് മിക്കവരും ഒരുമിച്ചാണ് പോകാറ്)

” അത് ശരിയാണല്ലോ

” നാളെ എവിടെയാ പോകുന്നത്

” റീനയ്ക്ക് നിർബന്ധം എറണാകുളത്തു നിന്ന് തന്നെ ഡ്രസ്സ് എടുക്കണം എന്ന് അങ്ങോട്ട് പോകുന്നത് നേരത്തെ പോകണം

” എന്നാൽ കിടന്നോ

” ശരി ഗുഡ് നൈറ്റ്

അവൻ ഫോൺ വെച്ചതിനു ശേഷം അവൾ ചിന്തിച്ചു വിവാഹമുറപ്പിച്ച അതിനുശേഷം ആരും ഇതുവരെ തന്നെ വിളിച്ചിട്ടില്ല റീന പോലും തന്നെ ഒന്ന് വിളിക്കാത്തത് അവളെ നിരാശയാക്കി ഒരുകാര്യം അവൾക്ക് പകൽ പോലെ വ്യക്തമായിരുന്നു ഈ വിവാഹത്തിൽ റോഷന് മാത്രമേ താല്പര്യം ഉള്ളൂ

എല്ലാം ശരിയാകും എന്ന് സ്വയം ചിന്തിച്ച് അവൾ കിടന്നു

പിറ്റേന്ന് രാവിലെ ജീന എത്തി

” ചേച്ചി എടി കള്ളി കണ്ണടച്ച് പാല് കുടിച്ചു അല്ലേ

ജനി ചിരിച്ചു

പിറ്റേന്ന് എല്ലാവരും കൂടി പോയി വിവാഹത്തിനും മനസ്സമതത്തിനും ആവശ്യമായ വസ്ത്രങ്ങൾ എടുത്തു

ജനി ഗോൾഡൻ കളർ സാരിയാണ് വിവാഹത്തിന് എടുത്തത്
റോയൽ ബ്ലൂ കളർ സാരി മനസ്സമതത്തിനും
ജീനായ്ക്കും ജോജിക്ക് മേരിക്കും വല്യമ്മച്ചിക്ക് ഡ്രസ്സുകൾ എടുത്തു

അത്യാവശ്യമുള്ള ബന്ധുക്കളെ മേരിയും ജോജിയും പോയി വിളിച്ചു
മനസ്സ് മതത്തിൻറെ ഫുഡ് ജോജി ക്ക് പരിചയമുള്ള കേറ്ററിംഗ് ഏൽപ്പിച്ചു

മനസ്സമതത്തിൻറെ തലേന്ന്
ജീന ജെനിയുടെ റൂമിലേക്ക് വന്നു

” ചേച്ചി”

” എന്താടി

” ഈ ചേട്ടായി പണ്ട് ബസ്റ്റോപ്പിൽ ഒക്കെ ചേച്ചിയെ വായ്നോക്കിയ പുള്ളി അല്ലേ

” നിനക്ക് ഓർമ്മയുണ്ടായിരുന്നു അല്ലേ

” പിന്നെ ഇല്ലാതെ എൻറെ ക്ലാസ്സിലെ കുറെ ഗേൾസ് പുള്ളിയുടെ ഫാൻ ആയിരുന്നു എന്നാ ഒരു ഗ്ലാമറാ ആയിരുന്നു പുള്ളിക്ക്

” ഞാൻ നോക്കിയിട്ട് വലിയ ഗ്ലാമർ ഒന്നുമില്ല
അല്പം അസൂയയോടെ ജനി പറഞ്ഞു

” ചേച്ചിയുടെ അത്രയും വരില്ല കേട്ടോ

” പോടി അവൾ ജീനയുടെ തലക്കെട്ട് കിഴുക്കി

” പുള്ളി എന്നാലും ഇത്രനാളും കാത്തിരുന്നില്ലേ ചേച്ചി

” അതാണ് എനിക്കും അൽഭുതം

” ചേച്ചി ക്കായി ദൈവം നിയോഗിച്ച താ
ചേച്ചിയുടെ കഷ്ടപ്പാട് കണ്ട് ദൈവം തന്നത

” ആയിരിക്കും

പിറ്റേന്ന് രാവിലെ മനസ സമ്മതത്തിൻറെ തിരക്കുകൾ ഓടെയാണ് എല്ലാവരും ഉണർന്നത്

കുറേ ബന്ധുക്കളൊക്കെ എത്തിച്ചേർന്നിരുന്നു

വീട്ടിൽ സൗകര്യം കുറവായതിനാൽ എല്ലാവരും പള്ളിയിൽ എത്താനാണ് നിർദ്ദേശിച്ചിരുന്നത്
എങ്കിലും കുറേപ്പേർ വീട്ടിലെത്തിയിരുന്നു
ജീനായും ജീനയുടെ കൂട്ടുകാരും ചേർന്ന് ജനിയെ ഒരുക്കി

റോയൽ ബ്ലൂ കളർ സാരി
കഴുത്തിൽ ഒരു ചെറിയ നെക്ലൈസ് കാതിൽ രണ്ട് ജിമിക്കി
ഇരുകൈകളിലും രണ്ടു വളകൾ വീതം
ഷാംപൂ ചെയ്ത വിടർത്തിയിട്ട മുടി കൾ
ഇത്രയുമേ ഒരുക്കങ്ങൾ ഉണ്ടായിരുന്നുള്ളൂ

അവർ പള്ളിയിൽ എത്തിയപ്പോൾ റോഷനും കൂട്ടരും എത്തിയിരുന്നു
അവളുടെ സാരിക്ക് ചേർന്ന ജുബ്ബ ആയിരുന്നു അവൻറെ വേഷം

ആ സാരിയിൽ അവൾ ഒന്നുകൂടി സുന്ദരിയായ അവന് തോന്നി

ഇരുവരും അടുത്ത നിന്നു അച്ഛൻ ബൈബിൾ എടുത്തു

” ജനി കുരിശിങ്കൽ ഔസേപ്പിൻറെയും ഗ്രേസി യുടെയും മകൻ റോഷൻ ഔസേപ്പിന്നെ ഭർത്താവായി സ്വീകരിക്കാൻ നിനക്ക് സമ്മതമാണോ?

” സമ്മതം ”

അവൾ മറുപടി പറഞ്ഞു

” റോഷൻ,
തിരുമുറ്റത്ത് ആൻറണിയുടെയും മേരിയുടെയും മകൾ ജെനി ആൻറണിയെ ഭാര്യയായി സ്വീകരിക്കാൻ നിനക്ക് സമ്മതമാണോ”

” സമ്മതമാണ്”

” ഇനി ഇരുവരും വിവാഹ മോതിരങ്ങൾ പരസ്പരം കൈമാറുക”

ഇരുവരും മോതിരങ്ങൾ കൈമാറി

മനസമ്മതം ത്തിന് ശേഷം എല്ലാവരും ആഹാരം കഴിച്ചു
റോഷൻറെ ബന്ധുക്കൾക്ക് എല്ലാം ജനിയെ ഇഷ്ടപ്പെട്ടു

തൻറെ അനിഷ്ടം മനസ്സിലൊളിപ്പിച്ച ഗ്രേസി നിന്നു

ഔസേപ്പ്ൻറെ പെങ്ങൾ ഗ്രേസി യോട് ആയി ചോദിച്ചു

” എൻറെ ഗ്രേസി ചേച്ചി എവിടുന്ന് കിട്ടി ഇങ്ങനെ ഒരു പെണ്ണിനെ

” അതെന്താ നാത്തൂനെ അങ്ങനെ ചോദിച്ചത്

” എന്നാ സുന്ദരിയാണെന്ന് പറയുമായിരുന്നു
റോഷൻ ഒപ്പം നല്ല കട്ടക്ക് നിൽക്കുന്ന ഒരു പെൺകൊച്ച് മുഖം കണ്ടാൽ അറിയാം നല്ല അച്ചടക്കവും ദൈവാനുഗ്രഹവും ഒക്കെ ഉള്ള പെൺകൊച്ച് ആണെന്ന്

അത് കേട്ടപ്പോൾ അതിൽ അഭിമാനം തോന്നി ഗ്രേസിക്ക്

” അത് പിന്നെ അവൻ കണ്ടുപിടിച്ചത് മോശം ആകുമോ”

” അതൊക്കെ പോട്ടെ ഇനി പെൺകൊച്ചിനെ വീട്ടിലേക്ക് പോകണ്ടേ

ഗ്രേസിയുടെ നെഞ്ചിലൊരു ഇടിവെട്ടി അവളുടെ വീട്ടിൽ ഇവരെയൊക്കെ കൊണ്ടു പോയാൽ അവളുടെ അവസ്ഥ ഇവരൊക്കെ അറിഞ്ഞാൽ തൻറെ മകൻ ഒന്നുമില്ലാത്ത ഒരു പെണ്ണിനെ കല്യാണം കഴിച്ചു എന്ന് എല്ലാവരും അറിയും അവർക്ക് തല ചുറ്റുന്നത് പോലെ തോന്നി എന്ത് ചെയ്യും എന്ന് ഒരു രൂപവുമില്ല അവളുടെ വീട്ടിൽ ആരും പോകാൻ പാടില്ല ആരും ഒന്നും അറിയാൻ പാടില്ല അതിന് എന്ത് ചെയ്യുമെന്ന് ഗ്രേസി തലപുകഞ്ഞ് ആലോചിച്ചു

ഒടുവിൽ റോഷനെ കണ്ട് കാര്യം പറയാൻ തീരുമാനിച്ചു
റോഷനും ജെനീയും ഫോട്ടോ എടുക്കുന്ന തിരക്കിൽ ആയിരുന്നു

” നീ ഇങ്ങോട്ടൊന്നു വന്നേ ”
ഗ്രേസി അവനെ വിളിച്ചു

” എന്താ അമ്മച്ചി”

” എടാ ബന്ധുക്കളൊക്കെ ചോദിക്കുന്നു അവളുടെ വീട്ടിലേക്ക് പോകണ്ട എന്ന്”

” അതിനെന്താ”

” പിന്നെ എല്ലാവരും കൊണ്ട് കാണിക്കാൻ പറ്റിയ കൊട്ടാരം അല്ലേ”

” കൊട്ടാരം മാത്രം കാണാൻ കൊള്ളൂ എന്നുണ്ടോ”

” എന്താണെങ്കിലും ആരെയും അവളുടെ വീട്ടിലേക്ക് കൊണ്ട് പോകാൻ പറ്റില്ല ഇത്രയും ഗതികെട്ട ഒരു വീട്ടിൽ നിന്നാണ് നീ കല്യാണം കഴിക്കുന്നത് എന്ന് വേറെ ആരെയും അറിയിക്കാൻ പറ്റില്ല ഞാൻ പറയുന്നതൊന്നും നീ കേട്ടില്ല ഇതെങ്കിലും കേട്ടില്ലെങ്കിൽ നിൻറെ വിവാഹത്തിന് ഞാൻ ഉണ്ടാവില്ല”

ഇനി അവരോട് തർക്കത്തിൽ അർത്ഥമില്ല എന്ന് റോഷന് തോന്നി
ഈ ആവശ്യം ജെനയും തന്നോട് മുൻകൂട്ടി പറഞ്ഞതായിരുന്നു

പെണ്ണിൻറെ വീട്ടിലേക്ക് പോകാൻ ഒരുപാട് ദൂരമുണ്ടെന്നും തിരിച്ചുപോകുമ്പോൾ ഒരുപാട് വൈകും എന്നു പറഞ്ഞ് ആ യാത്ര റോഷൻ ഒഴിവാക്കി

ജനിക്കും അത് ആശ്വാസമായിരുന്നു

മനസമ്മതം കഴിഞ്ഞ് വീട്ടിലെത്തി ഇരിക്കുമ്പോഴാണ് ഹരി സാർ വന്നത്

” ഇതാരാ സാറോ കേറി ഇരിക്ക്”
മേരി പറഞ്ഞു

ജനി സാറിനെ കണ്ടു ചിരിച്ചു കൊണ്ടു വന്നു

” സാർ എന്താ പള്ളിയിൽ വരാഞ്ഞത്”

” ഒരു മരണം ഉണ്ടായിരുന്നു അവിടേക്ക് പോയതാണ് വിവാഹത്തിന് എനിക്ക് വരാൻ സാധിക്കില്ല അതുകൊണ്ടാണ് ഇപ്പോൾ വന്നത്”

” അതെന്താ സാർ വിവാഹത്തിന് വരാത്തത്”

” മോളുടെ ലാം ലൈറ്റിങ് ആണ് ഞാൻ ബാംഗ്ലൂര് പോവുകയാണ് അന്ന്”

സാർ അത് നേരത്തെ പറഞ്ഞത് ജനി ഓർമ്മയിൽ എടുത്തു അദ്ദേഹത്തിൻറെ മകൾ എംബിബിഎസിന് ബാംഗ്ലൂരിൽ പഠിക്കുകയാണ്

” ഓ അത് ഞാൻ മറന്നു പോയി”

“ഇനി അങ്ങോട്ട് വരില്ല ആയിരിക്കുമല്ലോ
അറിഞ്ഞു ഞാൻ ജോലിക്ക് വരില്ലെന്ന് പറഞ്ഞതൊക്കെ”

” അത് പിന്നെ സാർ അവിടുന്ന് വരാൻ ഒരുപാട് താമസമാണ്”

” സാരമില്ലെടോ തനിക്ക് നല്ലൊരു ജീവിതം ഉണ്ടായി കണ്ടാൽ മതി അത്രയ്ക്ക് കഷ്ടപ്പെട്ടിട്ടുണ്ട് താൻ”

അവൾ ചിരിച്ചു അയാൾ ബാഗിൽ നിന്നും ഒരു പൊതിയെടുത്ത് അവൾക്ക് നൽകി

” എന്താണ് സാർ ഇത്”

” ഇത് എൻറെ വിവാഹ സമ്മാനം”

അവൾ അത് വാങ്ങി അപ്പോഴേക്കും മേരി ചായ കൊണ്ടുവന്നിരുന്നു അയാൾ അതു കുടിച്ച് യാത്രയായി
അയാൾ പോയപ്പോൾ എന്താണ് തന്നത് എന്ന് അവൾ തുറന്നു നോക്കി
നോക്കിയപ്പോൾ ഒരു പവനോളം തൂക്കമുള്ള ഒരു വള ആയിരുന്നു അത്

അവളത് മേരിയുടെ കൈകളിൽ ഇട്ടു

” എനിക്ക് എന്തിനാ ഇതൊക്കെ നീ ഇട്ടാൽ മതി”

” എനിക്കിപ്പോൾ ആവശ്യത്തിന് ഇല്ലേ ഇത് അമ്മയുടെ കയ്യിൽ കിടക്കട്ടെ എൻറെ ഒരു ഓർമ്മയ്ക്ക്”

അതും പറഞ്ഞ് അവൾ അകത്തേക്ക് പോയി മേരി കണ്ണുനീർ തുടച്ചു

പിന്നീടുള്ള ദിവസങ്ങൾ പെട്ടെന്ന് പോയി ഇതിനിടെ ജീനായെയും കൂട്ടി അവൾ റോഷന് ഒരു ഗിഫ്റ്റ് വാങ്ങി
ഒരു പവനോളം വരുന്ന ഒരു മാല അതിൽ ഭംഗിയുള്ള ഒരു ലൗവിലെ ലോക്കറ്റ്
അത് തുറന്നാൽ അകത്ത് ജെനി എന്ന് ആലേഖനം ചെയ്തിരിക്കുന്നു
അത് അവനായി നൽകാൻ അവൾ തീരുമാനിച്ചു

” ഇതാകുമ്പോൾ ചേച്ചി എന്നും ചേട്ടായിയുടെ നെഞ്ചിൽ കിടന്നോളൂo”
ജീന കളിയാക്കി

അവൾ കളിയാക്കി എങ്കിലും ജെനി ഉദ്ദേശിച്ചതും അതുതന്നെയായിരുന്നു
അതിനായി പ്രത്യേകം പറഞ്ഞു പണിതതാണ് ലോക്കറ്റ്

പോൾ തന്ന കാശിൽ ബാക്കിയുള്ള അതിന് ജോജിക്ക് ഒരു മോതിരവും വല്യമ്മച്ചിക്ക് ഒരു കമ്മലും അവൾ വാങ്ങി

” ചേച്ചി വിവാഹം ആയിട്ട് എനിക്ക് ഒന്നും വാങ്ങി തന്നില്ലല്ലോ”
ജീന പരിഭവം പറഞ്ഞു

” നിനക്കൊരു വലിയ സർപ്രൈസ് ഉണ്ട്”

” എന്ത്”

” അതൊക്കെ പറയാം”

” പറ ചേച്ചി”

” ഞാൻ ഒരു ചിട്ടി തുടങ്ങിയിരുന്നു നിനക്ക് വേണ്ടി നീ പഠിക്കാൻ പോയ കാലത്ത് തുടങ്ങിയതാ വലിയ കാശിന് ഒന്നുമല്ല കേട്ടോ ചെറു തോരണം അത് ഇന്നലെ അടിച്ചു അതിനു ഞാൻ ഒരു സാധനം വാങ്ങിയിട്ടുണ്ട്

” എന്ത്”

അവളൊരു ബോക്സ് അവൾക്ക് നേരെ നീട്ടി

ജീന അത് വാങ്ങി തുറന്നു നോക്കിയപ്പോൾ ഒരു കുഞ്ഞു മാല ആയിരുന്നു ഒരു കുഞ്ഞു കുരിശിൻറെ ലോക്കറ്റ്

” ഇഷ്ടായോ നിനക്ക്”

ജീനയുടെ കണ്ണുകളിൽ കണ്ണുനീർ തുള്ളികൾ ഇറ്റു വീണു

” അയ്യേ എന്തായിത് കരയാതെ എത്ര നാളത്തെ സ്വപ്നമാണ് സ്വന്തമായി ഒരു മാല
എപ്പോഴും ഫോൺ വിളിക്കുമ്പോൾ നീ എന്നോട് പറയാമായിരുന്നില്ലേ എനിക്ക് മാത്രമേ ഒന്നുമില്ലാത്ത ഉള്ളു ഒരു മാല എങ്കിലും വാങ്ങി തരുമോ ചേച്ചിന്ന്
അന്നേ തുടങ്ങിയത് ഞാൻ
10um 50 ഉം ഒക്കെ ആയിട്ട് വെച്ചതാണ്”

അവൾ പറഞ്ഞു കഴിഞ്ഞതും ജീന അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു

” എന്താ മോളെ ഇത് ആളുകൾ ശ്രദ്ധിക്കും”

” ചേച്ചിയെ ഞങ്ങളൊക്കെ ഒരുപാട് മിസ്സ് ചെയ്യും
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു”

ഇനി മൂന്നു ദിവസങ്ങൾ കൂടി വിവാഹത്തിന് ഉള്ളൂ ജനിക്കു ടെൻഷൻ കൂടിവന്നു
അവിടെ റോഷൻ അല്ലാതെ മറ്റാർക്കും വിവാഹത്തിൽ താല്പര്യമില്ല എന്നോർത്തപ്പോൾ അവളുടെ ഹൃദയത്തിൽ ഒരു നൊമ്പരം ഉണ്ടായി

തുടർന്നുള്ള ദിവസങ്ങളിൽ റോഷൻ അധികം ഫോൺ വിളിച്ചില്ല വിവാഹത്തിരക്കുകളിൽ ആയിരുന്നു

മന്ത്രകോടിക്ക് ഇടാൻ ബ്ലൗസ് തയ്ക്കാൻ റീന യോടൊപ്പം പോയിരുന്നു
അവൾ വളരെ സ്നേഹത്തോടെ ഇടപെട്ടത് ജനീയിൽ ഒരു കുളിർമ നിറച്ചു

നാളെയാണ് വിവാഹo

ആ രാത്രി അവൾക്ക് ഉറങ്ങാൻ തോന്നിയില്ല

രാവിലെ എഴുന്നേറ്റ് കുളിച്ച് റെഡിയായി
ജീനയുടെ ഒരു ഫ്രണ്ട് ബ്യൂട്ടീഷൻ വന്ന് അവളെ ഒരുക്കി
ഗോൾഡൻ കളർ സാരിയും ഗോൾഡൻ കളർ നെറ്റും ആയിരുന്നു വേഷം
ആഭരണങ്ങളെല്ലാം ഇട്ട് ഒരുങ്ങിയപ്പോൾ ജനി അതീവ സുന്ദരിയായി കാണപ്പെട്ടു
ജോജിയുടെ കൂട്ടുകാരൻറെ വണ്ടി ആയിരുന്നു വിവാഹ വണ്ടിയായി ഒരുക്കിയത് വിവാഹം റോഷൻ പള്ളിയിൽ വച്ചായിരുന്നു
എല്ലാവരും പള്ളിയിലേക്ക് പോകാനായി ഒരുങ്ങി
ജെനിയോടൊപ്പം കാറിൽ മേരിയും വല്യമ്മച്ചിയും ജീനായും കയറി ജോജി ആയിരുന്നു വണ്ടിയോടിച്ചത്
ജോജിയുടെ കൂട്ടുകാരൻ ടോമിയുടെ ഒരു ഇന്നോവ കാർ ആയിരുന്നു

പുറകെയുള്ള ബന്ധുക്കൾക്ക് എല്ലാം ഒരു ട്രാവലർ ഉം രണ്ടുമൂന്ന് കാറുകളും റോഷൻ ഏൽപ്പിച്ചിരുന്നു

ജനി പള്ളിയിൽ എത്തിയപ്പോൾ റോഷൻറെ വണ്ടി മുൻപേ കിടക്കുന്നത് കണ്ടു

പള്ളിയുടെ മുൻപിൽ റോഷൻ വേഡ്സ് ജെനി എന്ന ഒരു ആർച്ച് ഉണ്ടായിരുന്നു
ഇരുവരും എൻഗേജ്മെൻറ് നിൽക്കുന്ന ഫോട്ടോയും

ഇത്രയും വലിയ ഒരു കല്യാണം ഒന്നും താൻ പ്രതീക്ഷിച്ചിരുന്നില്ല അവൾ മനസ്സിൽ ഓർത്തു

സ്യൂട്ടും കോട്ടും ആണ് റോഷൻറെ വേഷം
ഡ്രസ്സിൽ അവൻ ഒന്നുകൂടി സുന്ദരനായ പോലെ അവൾക്ക് തോന്നി
ഗ്രീഷ്മ യും റോബിനും കുട്ടികളും ഒരേ കളറിൽ ഉള്ള ഡ്രസ്സ് ആയിരുന്നു
അതുപോലെ ഔസേപ്പും ഗ്രേസി യും ഒരേ കളർ ഡ്രസ്സ് ആയിരുന്നു
റീന മാത്രം വേറിട്ട ഒരു കളർ ഗൗൺ ആയിരുന്നു

വലിയ ആർഭാടം നിറഞ്ഞതായിരുന്നു പള്ളിയും വിവാഹത്തിൻറെ ഒരുക്കങ്ങളും

ജനിക്കു തന്നോട് തന്നെ നാണക്കേട് തോന്നി
ഒരിക്കലും താൻ ആയിരുന്നില്ല അവൻറെ വധുവായി വരേണ്ടത്

സമയമായപ്പോൾ ഒരേ കളർ ഡ്രസ്സ് അണിഞ്ഞു കുറെ കുട്ടികൾ വന്ന
ജനിയെ പുറത്തേക്ക് വിളിച്ചു
കാറിൽ നിന്നിറങ്ങിയ പാട് ഫോട്ടോഗ്രാഫർ പിന്നാലെ കൂടി

തുടർന്ന് കുറെ ഫോട്ടോകൾ എടുത്തു ഇരുവരും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയും ജെനീയും കുടുംബവും നിൽക്കുന്ന ഫോട്ടോയും
ജോജിയും ജീനയും ജെന്നിയും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയും അങ്ങനെ കുറെ ഫോട്ടോകൾ എടുത്തു

സമയമായപ്പോൾ അവരുടെ ബന്ധുക്കളിൽ ആരോ ഒരാൾ വിളിച്ച് അകത്തേക്ക് കൊണ്ടുപോയി

അച്ഛൻ കുർബാന തുടങ്ങിയിരുന്നു

തുടർന്ന് മന്ത്രകോടിയിൽ നിന്നും എടുത്ത് ഏഴു നൂലിൽ കോർത്ത മിന്ന് റോഷൻ അവളുടെ കഴുത്തിൽ ചാർത്തി
( ക്രിസ്ത്യൻ കല്യാണങ്ങളിൽ പെണ്ണിന് വാങ്ങുന്ന മന്ത്രകോടി അഥവാ രണ്ടാം സാരിയിൽ നിന്നും ഏഴു നൂലുകൾ എടുത്ത് കോർത്ത് ആണ് മിന്ന് കെട്ടുന്നത്)

റോഷൻ ജെനിയുടെ കഴുത്തിൽ മിന്നുകെട്ടി

“പുതിയ കുടുംബത്തിൻ കതിരുകൾ ഉണരുന്നു തിരുസഭ വിജയത്തിൻ തൊടുകുറി അണിയുന്നു”

മൈക്കിലൂടെ പാട്ട് വന്നുകൊണ്ടിരുന്നു.
ജെനി കണ്ണടച്ച് മനസ്സുരുകി പ്രാർത്ഥിച്ചു

( തുടരും)

Click Here to read full parts of the novel

4.4/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!