“എടാ പറയാൻ,.. ”
പ്രണവിന് അരിശം കേറി,..
“നിനക്കിപ്പോ എന്താ അറിയേണ്ടത് ?”
“നീ കാരണം ഉണ്ടായതെന്ന് പറഞ്ഞില്ലേ അതിന്റെ കാരണം !”
പ്രണവിന്റെ മുഖത്ത് നഷ്ടബോധം ഉണ്ടായിരുന്നു,..
**********
ഇരുവരെയും നന്നായി വിയർത്തിരുന്നു,.. അവളുടെ നോട്ടം ഫേസ് ചെയ്യാനാകാതെ,. അവൻ മുഖം താഴ്ത്തി,…
“ആർ യൂ ഓക്കേ അഞ്ജലി ?” ആര്യ ചോദിച്ചു
അവന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ അവൾ തലയാട്ടി,.. അവനെ അത് കൂടുതൽ പരവശനാക്കി, .
“ഒന്ന് പിടിച്ചേ!” സഹായത്തിനായി ആര്യ പ്രണവിനെ നോക്കി, അവൻ അനങ്ങിയില്ല,..
“എന്തോന്നാ സഖാവേ നോക്കി നിൽക്കണത്,.. പിടിക്കാൻ ?”
അവൻ അനങ്ങാതെ നിന്നതേ ഉള്ളൂ,. അഭിറാം സഹായിച്ചു.. അഞ്ജലി ഒരു വിധം നേരെ നിന്നു,.. അവൾ ഒന്ന് വേച്ചു,.. പ്രണവിന്റെ കൈകൾ അവളെ താങ്ങി,. അവന്റെ നെഞ്ചിടിപ്പിന്റെ ആഴം അവൾക്കറിയാൻ കഴിഞ്ഞു,..
“ഈ കുട്ടീനെ വീട്ടിൽ കൊണ്ടാക്കണ്ടേ ?”
“ആ അഭി,.. ഈ അവസ്ഥയിൽ തനിച്ചു വിടണ്ട,… ”
“എന്നെ ഈ ചേട്ടൻ കൊണ്ടോയാൽ മതി,.. ”
പ്രണവ് ഞെട്ടിപ്പോയി,… കൂടെയുണ്ടായിരുന്നവരും,.. അവളുടെ മുഖത്ത് ഗൗരവം,..
“ഹേയ് അതൊന്നും പറ്റൂല്ല,.. എനിക്ക് കുറേ തിരക്കുള്ളതാ ”
“നിങ്ങളല്ലേ എന്നെ പൂട്ടിയിട്ടത്,.. അപ്പോൾ വീട് വരെ എത്തിക്കാനുള്ള ഉത്തരവാദിത്തം നിങ്ങൾക്കാ,.. ”
അവൻ മറ്റു വഴിയില്ലാതെ സമ്മതിച്ചു,..
“അഭി, നീ വണ്ടി, പാർട്ടി ഓഫീസിൽ വെച്ചേക്ക്,.. ”
“അതെന്താ,. ?”
“നമ്മൾ ഓട്ടോയ്ക്കാ പോവണത് !”
“അതൊന്നും പറഞ്ഞാൽ പറ്റില്ല,. എനിക്ക് ചേട്ടന്റെ കൂടെ ബുള്ളറ്റിൽ വന്നാൽ മതി,… ”
“അതെന്റെ ബുള്ളറ്റ് ഒന്നും അല്ല,. ദേ ഇവന്റെയാ ഇവൻ കൊണ്ട് വിടും,.. !”
അഭിറാം പ്രണവിനെ നോക്കി കണ്ണുരുട്ടി !
ആര്യ ചിരിയടക്കി,. അഞ്ജലി ഗൗരവത്തിൽ തന്നെയാണ് !.
“എന്നെ ചേട്ടൻ തന്നെ കൊണ്ട് വിട്ടാൽ മതി,. അല്ലാതെ ഞാനിവിടെന്ന് പോവുകയും ഇല്ല,. ചേട്ടനെ ഇട്ട് വിടുകയും ഇല്ല,…
“ഇത് വല്ലാത്ത ശല്യമായല്ലോ,.. വാ കേറാൻ !”
മറ്റു വഴിയില്ലാതെ അവൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു,.. അഞ്ജലി അഭിറാമിനെ സൈറ്റ് അടിച്ചു കാണിച്ചു…
“അപ്പോൾ ഇവിടെ നടന്നതെല്ലാം ആ കൊച്ചിന്റെ ഡ്രാമ ആയിരുന്നോ ?”
ആര്യ കൈ മലർത്തി,..
*****
അവൾ അടുത്തിരിക്കുംതോറും അവൻ അകലം പാലിച്ചു,..
“എനിക്ക് ചൊറിയും ചിരങ്ങുമൊന്നും ഇല്ല ഇങ്ങനെ അകന്നിരിക്കാൻ,.. ”
അഞ്ജലി രണ്ടും കല്പിച്ചവന്റെ തോളിൽ കൈ വെച്ചു,…
“താനെന്താ ഈ ചെയ്യണത് ?”
“എന്തേ ? എന്തായാലും നിങ്ങൾ ചെയ്തത്രേം ഇല്ലല്ലോ,.. ”
“അതൊരു മിസ്റ്റേക്ക് പറ്റി സോറി,. ക്ഷമിച്ചേക്ക് ”
“അതല്ല, . ”
“പിന്നെ ?”
അവളവന്റെ ഉടലിൽ ചുറ്റി പിടിച്ചു,.. വണ്ടിയൊന്ന് പാളി,….
“എന്നെ കിസ്സ് ചെയ്തില്ലേ ??”
അവൻ വണ്ടി നിർത്തി,..
“മോളിറങ്ങി നടന്നു പൊക്കോ,. എനിക്ക് വയ്യ,.. ”
“അതെന്താ വയ്യാത്തെ ? എന്നെ മര്യാദക്ക് വീട്ടിൽ കൊണ്ടുപോയി ആക്കിക്കോ,..”
“നിന്നെക്കൊണ്ട് വലിയ ശല്ല്യം ആയല്ലോ,.. ”
“ആവണമല്ലോ, നിങ്ങളോട് ഞാൻ പറഞ്ഞോ എന്നെ പൂട്ടിയിടാൻ,.. ”
“എനിക്ക് ഏതു നേരത്താണോ ഈ വയ്യാവേലി വലിച്ചു തലയിൽ കേറ്റാൻ തോന്നിയത്?”
മഴതുള്ളി അവളുടെ നെറ്റിത്തടങ്ങളെ പുൽകി,…
“അയ്യോ മഴ,… ” അവൾ ഓടി പള്ളിയുടെ അടുത്തേക്ക് ഓടി,..
മഴ ശക്തമാവുകയാണ്,…
“നിങ്ങൾ സഖാക്കൾ പള്ളിയിൽ കേറൂല്ലേ ? നല്ല മഴയാട്ടോ,.. ” അവൾ വിളിച്ചു ചോദിച്ചു,.. മറ്റു ഗത്യന്തരമില്ലാതെ അവനും കയറി !
” നല്ല മഴ,.. ” അഞ്ജലിയുടെ കൈകളിൽ തട്ടി മഴത്തുള്ളികൾ അവന്റെ മുഖത്ത് തെറിച്ചു,..
അവൻ ദേഷ്യമടക്കാൻ ശ്രമിച്ചു… അഞ്ജലി അവന്റെ അടുത്തേക്ക് നീങ്ങി നിന്നതും അവൻ തടഞ്ഞു,..
” ചിലരെ കൊണ്ട് എവടെ ഇറങ്ങിയാലും ഇതാണ് അവസ്ഥ,… ”
“എന്നെയുദ്ദേശിച്ചാവും ?”
“അയ്യോ മാഡത്തെ ഞാൻ ഉദ്ദേശിച്ചേ ഇല്ലേ ?”
അവൾ ഉറക്കെ ചിരിച്ചു,…
“നിന്നെയൊക്കെ എങ്ങനാടി വീട്ടുകാർ സഹിക്കണത്,… ഇതിനെയൊക്കെ കെട്ടുന്നവന്റെ അവസ്ഥ ”
“മാഷെന്നെ കെട്ടുന്നോ ??”
അവൻ ഞെട്ടലിൽ അവളെ നോക്കി,. മുഖത്തൊരു ഭാവ വ്യത്യാസവും ഇല്ല,…
“എന്റെ പൊന്നോ അത്രയും കപ്പാസിറ്റി ഒന്നും എനിക്കില്ലായെ,.. ”
“ഞാൻ സീരിയസ് ആയിട്ട് ചോദിച്ചതാ,.. സഖാവിനെ എനിക്ക് ഭയങ്കര ഇഷ്ടായി,… ”
“നോക്ക് മോളെ എനിക്ക് നിന്റെ കൂടെ തമാശ കളിക്കാൻ ഒട്ടും സമയമില്ല,… ഇതെല്ലാം നിന്റെ പ്രായത്തിന്റെ ഓരോ തോന്നലാ,.. പിന്നെ ഓർത്ത് ചിരിക്കാൻ വേണ്ടി മാത്രമുള്ളത്,… ” അവന്റെ ഉള്ളിൽ ഒരു വിങ്ങലുണ്ടായത് അവളറിഞ്ഞു,…
“പ്രായത്തിന്റെ കുഴപ്പമല്ലന്ന് ബോധ്യപ്പെടുത്താൻ ഞാനെന്തു ചെയ്യണം പറയ്,.. ”
“തൽക്കാലം ഒന്നും ചെയ്യാനില്ല,.. കുറച്ചു നേരം ഒന്ന് മിണ്ടാതിരുന്നാൽ മതി, …. ”
“ഞാൻ മിണ്ടുന്നതപ്പോൾ ശല്യമാണല്ലേ ?”
“അതേ,. ശല്യമാണ്,.. ”
“എങ്കിൽ നിങ്ങളെന്നെ കൊണ്ട് വിടണ്ട ഞാനൊറ്റയ്ക്ക് പൊക്കോളാം,.. ”
“ഈ മഴയത്തോ ?”
“ഞാൻ മഴ നനഞ്ഞാൽ നിങ്ങക്കെന്താ കുഴപ്പം ? ”
“എനിക്കെന്താടി കുഴപ്പം,. നീ പനിയും പിടിച്ചു രണ്ടു മൂന്ന് ദിവസം വീട്ടിൽ കിടക്കും അത്ര തന്നെ,… ”
“ദേ എടി പോടീ എന്നൊന്നും വിളിക്കണ്ട !”
“അതെന്താ വിളിച്ചാൽ ?”
“ഞാൻ നിങ്ങടെ ആരും അല്ലാത്ത സ്ഥിതിക്ക് അങ്ങനെ വിളിക്കുന്നത് എനിക്കിഷ്ടമല്ല !”
“ഓ,. അങ്ങനാണോ,.. ഭവതി ക്ഷമിച്ചാലും !”
“ഈ മഴ ഒന്ന് കുറയുന്നില്ലാലോ ദൈവമേ ?”
“ഡീ,.. സോറി മാഡം,.. ഇവിടേക്ക് കയറി നിൽക്ക് വെറുതെ ഊത്തലടിക്കണ്ട,.. ”
“ഞാൻ എനിക്കിഷ്ടമുള്ളത് പോലെ നിൽക്കും,…. നിങ്ങൾക്കെന്താ?”
അവനവളുടെ കയ്യിൽ പിടിച്ചു തന്നിലേക്ക് വലിച്ചടുപ്പിച്ചു,…
“ഇതിന് ഞാനെന്താ അർത്ഥമാക്കേണ്ടത്,.. ”
“തൽക്കാലം നീ അർത്ഥമൊന്നും ഇടണ്ട,.. ഓക്കേ,… ” അവളുടെ മുഖം മങ്ങി,…
മഴ മാറിയതും അവൾ ഇറങ്ങി നടന്നു,..
“ഡോ,.. നിൽക്കാൻ,.. ”
“വീട് ഇവിടടുത്താ ഞാൻ പൊക്കോളാം !”
“നിക്ക് ഞാനും കൂടെ വരാം, എന്തായാലും കൊണ്ടാക്കാമെന്ന് പറഞ്ഞുപോയില്ലേ ?”
നടക്കുമ്പോൾ അവൾ നിശ്ശബ്ദയായിരുന്നു,. അവനും കൂടുതലൊന്നും ചോദിച്ചില്ല,.. എത്രയൊക്കെ മുരടത്തരം പുറത്ത് കാണിച്ചാലും ഈ കാന്താരിയുടെ മുന്നിൽ തന്റെ മനസ്സ് വല്ലാതെ ദുർബലപ്പെടുന്നുണ്ട്,…
പ്രതീക്ഷിക്കാതെയുള്ള അവളുടെ ചുംബനമാണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്,…
“നീയെന്താ ഈ കാണിച്ചത് !” പതർച്ച മറച്ചു
അവൻ ദേഷ്യപ്പെടാൻ ഒരു ശ്രമം നടത്തി,…
“സഖാവ് ആരെയും സ്വപ്നം കണ്ടാ നടക്കണത്,.. എന്റെ വീടെത്തി,.. ”
“ഇങ്ങനാ വീടെത്തി എന്ന് പറയണത്,.. ”
“സഖാവ് സ്പെഷ്യൽ അല്ലേ ?? എല്ലാരേം പോലെ അല്ലല്ലോ !”
“എടി, പെൺപിള്ളേരായാൽ ഇത്തിരി അടക്കവും ഒതുക്കവും ഒക്കെ വേണം,.. അല്ലാതെ,.. ”
“ആ എനിക്കിത്തിരി അടക്കവും ഒതുക്കവും ഒക്കെ കുറവാ,.. എന്തേ,.. എനിക്ക് തന്നതെ ഞാൻ തിരിച്ചു തന്നിട്ടുള്ളൂ,… ”
“എന്ത് തന്നതാ?… ”
“കിസ്സ്,.. ”
“അത് സി. പി. ആർ,.. അല്ലാതെ കിസ്സ് ഒന്നും അല്ല,.. ”
“ഓ,.. പിന്നെ സഖാവെന്തിനാ വിയർത്തത് ? ഒരു മെഡിക്കൽ എയ്ഡ് തന്നപ്പോഴേക്കും വിയർത്തു കുളിച്ചു, തൊണ്ടയിലെ വെള്ളം വറ്റി,.. ആകെ വിറച്ചു !”
അവൾ വിടാനുള്ള ഭാവമില്ലെന്ന് അവന് ഉറപ്പായി,..
“ആദ്യായിട്ടാ ഒരു പെൺകുട്ടിക്ക്,.. ”
“അത്രേ,. ഉള്ളൂ,.. ആദ്യായിട്ടാ ഒരന്യ പുരുഷൻ എന്നെ തൊടുന്നത് പോലും,. അത് കൊണ്ട് എനിക്ക് ചേട്ടൻ സ്പെഷ്യൽ ആയപോലെ ഞാനും ചേട്ടന് സ്പെഷ്യൽ ആണ് ! അപ്പോൾ നല്ലപോലെ ആലോചിച്ചൊരു തീരുമാനം പറഞ്ഞാൽ മതി….
ഇത്രയും ഖട്ട്സ് ഉള്ള ഒരു പെണ്ണിനെ താൻ വേറെ കണ്ടിട്ടില്ല… ഒരു കൂസലും ഇല്ലാതെയാണവൾ തന്നോട് തോന്നിയ വികാരമെന്തെന്ന് മുഖത്ത് നോക്കി പറഞ്ഞത്,..
“വീട്ടിൽ കേറുന്നോ ?”
“ഇല്ല,.. ” പെട്ടന്നായിരുന്നു അവന്റെ മറുപടി,..
“ഇറ്റ്സ് ഓക്കേ,.. അപ്പോൾ ബൈ, ഐ ലവ് യൂ,.. !”
പിന്നീട് സ്കൂൾ വിട്ട് പോകുമ്പോൾ എന്നെ കാത്തു നിൽക്കുക എന്നത് അവളുടെ പതിവായി,…. സാധരണ ആൺകുട്ടികളിൽ ആണ് അങ്ങനൊരു സ്വഭാവം കണ്ടു വരിക,.. ഇതിപ്പോ,..
അങ്ങനെ പാർട്ടിയുടെ ഏരിയ സമ്മേളനത്തിൽ പ്രസംഗിച്ചു കൊണ്ട് നിൽക്കുമ്പോഴായിരുന്നു അവളുടെ വരവ്,.. ആൾക്കൂട്ടത്തിൽ നിന്നുമവൾ കൈ ഉയർത്തി കാണിച്ചു,.. അതോടെ തന്റെ കിളി പോയി,..
“ദൈവമേ ആ കുരിശ് ഇവിടെയും വന്നോ ?”ദാ അവിടെന്നും ഫ്ളൈയിങ് കിസ്സ്,.. ആരും ഇതൊന്നും കാണല്ലേ എന്നവൻ ഉള്ളിൽ പ്രാർത്ഥിച്ചു,.. ഒരുവിധം പ്രസംഗം പൂർത്തിയാക്കി ഇറങ്ങി,..
“വാ,.. സഖാവ് ഇറങ്ങി… ” അഞ്ജലി അമൃതയുടെ കൈ പിടിച്ചു,…
“എടി,. വേണ്ടാട്ടോ,.. ഇപ്പോൾതന്നെ ഓവറാ,.. അന്ന് അടച്ചിട്ടതിന്റെ വാശിക്കുള്ളത് മൊത്തം ആയിട്ടുണ്ട്,… ” അഞ്ജലി അത്ഭുതത്തോടെ അമൃതയെ നോക്കി,..
“നിന്നോടാരാ പറഞ്ഞത് വാശി ആണെന്ന്?”
“അഞ്ജു ആർ യൂ സീരിയസ് ?”
“യെസ്,.. ഐ ഫെൽ ഇൻ ലവ് വിത്ത് ഹിം !” അമൃതയുടെ വായടഞ്ഞുപോയി,.. പിന്നെ അഞ്ജലിക്കൊപ്പം നടന്നു
അവന്റെ കണ്ണുകൾ അഞ്ജലിയെ തിരഞ്ഞു,. “എന്തോന്നാ സഖാവേ എവിടെയാ ശ്രദ്ധ ?” മധു ഗൗരവത്തിൽ ആയിരുന്നു,.
“അത് സഖാവേ ഞാൻ, .. ” പ്രണവിന്റെ മുഖത്ത് പരിഭ്രമം ! മധു അഞ്ജലിയെ കണ്ടു,.
“മനസിലായി,… ശ്രദ്ധ എവിടെയെന്നൊക്കെ,.. പ്രസംഗിക്കുമ്പോൾ വാക്കുകളുടെ അക്ഷരപ്പുഴ ഒഴുക്കാറുള്ള നീ ഇന്ന് പലയിടത്തും തട്ടിത്തടഞ്ഞാണ് നിന്നത് ,. പാർട്ടി സമ്മേളനമാണ് വരുന്നത്,. യൂത്ത് വിങ്ങിൽ ഞാൻ നിന്റെ പേരാണ് നിർദേശിച്ചിരിക്കുന്നത്,.. പ്രണയമൊന്നും ഒന്നും തരില്ല സഖാവേ,. വർക്ക് ചെയ്യണം ”
“എന്റെ പൊന്ന് സഖാവേ, എനിക്കാ കൊച്ചിനോട് പ്രേമമൊന്നും ഇല്ല, ചെറിയൊരബദ്ധം പറ്റി പോയി,.. ഇന്നത്തോടെ അവസാനിപ്പിക്കുന്നുണ്ട്,. അവളുടെ സൂക്കേട്,… ” അവൻ മുണ്ടും മടക്കി കുത്തി,.. അരികിലേക്ക് വന്നു,…
“ഡി,.. ചേട്ടൻ നല്ല കലിപ്പിലാണല്ലോ, പണിയാകുമെന്നാ തോന്നണത്,.. ”
“എനിക്കാ കലിപ്പൻ ചേട്ടനെയാണ് ഇഷ്ടം,.. ആ വരവ് കണ്ടില്ലേ എന്നാ ഒരു ഗ്ലാമർ ആണ്, .. ”
“നിനക്കൊക്കെ സ്കൂൾ വിട്ടാൽ വീട്ടിൽ പൊക്കൂടെ, ആരെ വായിനോക്കി നടക്കുവാ ഇവിടെ?”
“അങ്ങനെ എല്ലാരേം ഒന്നും വായി നോക്കൂല്ല,.. ഞാൻ ചോയ്ച്ച കാര്യത്തിന് സഖാവൊരു മറുപടി തന്നില്ല,… ”
അവൻ അഞ്ജലിയെ നോക്കി,.. പിന്നെ അമൃതയെയും,….
“ഒരു മിനുട്ട്,.. കുട്ടി ഒന്ന് ഇവിടെ നിൽക്ക്,. ഞാനിവൾക്ക് മറുപടി കൊടുത്തിട്ട് പറഞ്ഞു വിടാവേ,… ”
അവൻ അവളുടെ കൈ പിടിച്ചു,… ഒരു ടിപ്പറിന്റെ മറവിലേക്ക് തള്ളി,…
“എനിക്കറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ ? എന്താ നിന്റെ പ്രശ്നം ?”
“സഖാവ്,.. ”
അവൻ ദേഷ്യം കടിച്ചമർത്തി,…
“എനിക്ക് പ്രേമിക്കാനൊന്നും സമയമില്ല,.. എന്റെ പ്രണയം,.. അത് ചുവപ്പിനോടാ ”
“ആഹാ,. എനിക്കും റെഡ് കളർ ഭയങ്കര ഇഷ്ടവാ,.. പ്രണയത്തിന്റെ നിറം തന്നെ ചുവപ്പല്ലേ ?”
“എനിക്ക് സമയമില്ല,. നിന്റെ വട്ടിനൊത്ത് തുള്ളാൻ,.. ” അവൻ പോയതും അവളവന്റെ കൈ പിടിച്ചു,…
“എന്താണ്,… ”
“എന്നെ ഇഷ്ടാണോ അല്ലയോ എന്ന് മാത്രം പറഞ്ഞാൽ മതി,… ”
“അല്ല,. സമാധാനമായോ ?” അവനവളുടെ കൈ വിടീച്ചു,.. അവളുടെ മിഴികൾ നിറഞ്ഞൊഴുകി,..
“ഞാൻ സീരിയസ് ആയിട്ടാ പറഞ്ഞത്,.. ”
“ഞാനും,.. ” അവൻ തിരിഞ്ഞു നടന്നു,.. അവളവന്റെ കൈ പിടിച്ചു,.. പിന്നെ അവനോട് ചേർന്നു നിന്നു
“ഇത് വല്ലാത്തൊരു ശല്യമായല്ലോ !” അവൻ തിരിഞ്ഞതും പുറകിൽ നിന്നവൻ അവന് നേരെ കത്തി വീശി,…
അപ്രതീക്ഷിതമായിരുന്നു അയാളുടെ നീക്കമെങ്കിലും,.. അവൻ ഒഴിഞ്ഞു മാറി,.. കത്തിമുന അവന്റെ ചുമലിൽ ചെറുതായി പോറലുണ്ടാക്കി,.. ആളുകൾ ഓടിക്കൂടാൻ തുടങ്ങിയതും,.. അയാൾ ഉദ്യമം പാതി വഴിയിലുപേക്ഷിച്ചു സ്ഥലം വിട്ടു,..
കൈകളിൽ ഒരു നനവ്,. ഒരു പൂ കൊഴിയും പോലെ അവളവന്റെ മേത്തേക്ക് വീണു,.. അഞ്ജലിയുടെ ബോധം മറഞ്ഞിരിക്കുന്നു,.. അവന്റെ കൈകളിൽ അവളുടെ രക്തം പടർന്നിരുന്നു,. ഒരു നിമിഷത്തേക്ക് പ്രണവ് അന്ധാളിച്ചു പോയി,..
“അഞ്ജലി,… ” അവൻ ഉറക്കെ വിളിച്ചു,..
അവൾക്ക് അനക്കമില്ല,..
“പ്രണവ് ആരാ അത്???” മധു അവനരികിലെത്തി !
“മധുവേട്ടാ എന്റെ അഞ്ജലി !”
അവനവളെ കൈകളിൽ കോരിയെടുത്തു,…
(തുടരും )
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission