Skip to content

പറയാതെ – പാർട്ട്‌ 7

  • by

📝 റിച്ചൂസ്

കയ് കൊണ്ട് മഴത്തുള്ളികളെ തട്ടി കളിച്ച് നിൽക്കേ ചെവി പൊട്ടുന്ന ഹോൺ അടി കേട്ടാണ് അവിടേക്ക് നോക്കിയത് … ഹെൽമെറ്റും raincoat ഉം ധരിച്ച ഒരാൾ. കലപില ഹോൺ അടിച്ച് ലൈറ്റും ഇട്ട് വര്ണ ബുള്ളറ്റ് എന്റെ മുമ്പില് വന്ന് നിന്നു. പിന്നാലെ ഒരു ജീപ്പും ഇണ്ട്.

ഹെൽമെറ്റ്‌ മാറ്റിയതും അനസ് !!!!!!
റബ്ബേ…. ഇവാനിനി എന്തിനുള്ള പുറപ്പാടാണാവോ.. രാവിലെ പറഞ്ഞതിന്റെ കലിപ്പ് തീർക്കാനാവോ… ഇന്നലെ ഗുണ്ടകളെ വിട്ട്.. ഇന്ന് നേരിട്ട് എന്റെ കാര്യം തീരുമാനായി. എന്തിന്റെ കേടാ aysha അനക്ക് .രാവിലെ ഓന്നേ കൊത്താൻ പോയിട്ടല്ലേ .അനുഭവിച്ചോ

ബുള്ളെറ്റിനിറങ്ങി അവൻ ഇന്റെ മുമ്പിൽ വന്ന് നിന്നു. നെഞ്ച് പെടപെടാന്ന് ഇടിക്ക്ണ് ണ്ട്. തൊണ്ടേല്ലെ വെള്ളം വരെ വറ്റി .

“ഇജ്ജ് ഇന്ന് ഏതോ സതീഷനെ പറ്റി പറഞ്ഞില്ലേ…”

” ആാാ.. അ.. അതിന്…”

” ഡാ.. അവനെ ഇങ്ങട് കൊണ്ടുവാ.. ഇവനാണോ അവൻ”

” ആാാ ..ഇവനെന്നെ ആാാ കാലമാടൻ” (ഞാന്‍)

” ന്നാ സതീഷേ.. തൊടങ്ങിക്കോ. ഉള്ളത് ഉള്ള പോലെ പറേണം. ഞാനാണോ നിനക്ക് കോട്ടെഷൻ തന്നത്.?”

സതീഷ് തലതാത്തി നിക്കാണ്. ഇന്നലെ കിട്ടിയ ഇടി ഓന്റെ മേത്ത് ശരിക്ക് കാണാണ്ട്. അവിടേം ഇവിടേം 5-6 കെട്ടും.

” ഡാ .. വാ തൊറന്ന് പറയാൻ ..”

” അല്ല മാഡം..അല്ലാ.. ഇയാളല്ല എനിക്ക് കോട്ടെഷൻ തന്നത് ”

” പിന്നെ ആരാ ” (ഞാന്‍)

“ഒരു പെണ്ണാ. ”

“പെണ്ണോ….????” (ഞാന്‍)

“ആാാ . ചോയ്ച്ചപ്പോ അനസിന്റെ പെങ്ങളാണ് ന്ന് പറഞ്ഞു”

” എന്റെ പെങ്ങളോ !!!!!”

” നൗറിയോ!!!!” (ഞാന്‍)

“എന്റെ പെങ്ങളങ്ങനെ ചെയ്യില്ല ”

“ഇന്നലെ വൈകീട്ടാണ് ആാാ കൊച്ച് എന്നെ കാണാൻ വന്നത്. ഈൗ മാഡം സ്ഥിരം പോകാറുള്ള വഴിയും പറഞ്ഞു തന്നു. ഒന്ന് പേടിപ്പിച്ചു വിട്ടാ മതിയെന്ന് പറഞ്ഞ് 10000 /- രൂപയും തന്നു . ”

“അവനെ കൊണ്ട് പൊയ്ക്കോ . ഞാൻ വന്നോളാം” (അനസ്)

“ഇപ്പൊ എങ്ങനെണ്ട്. ഇനിയും താൻ വാദിക്കോ ..പെങ്ങൾക് വേണ്ടി…എനിക്കറിയാം. ഇത് താനും കുടി ചേർന്നുള്ള കളിയാ.. ”

“ഡോ .. താൻ കളിക്ക് നിക്കല്ലേ. നടന്നത് നടന്നു. ഇനി ഇതിന്റെ മേൽ എന്റെ പെങ്ങളെ നേർക് വന്നാ…”

” വന്നാ താൻ എന്ത് ചെയ്യും.. ഞാൻ ഇതങ്ങനെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ല.. പിന്നെ ഇങ്ങനൊരു കള്ള കുമ്പസാരം നടത്തിയാല് എന്റെ മനസ്സ് മാറും ന്നും താൻ വിചാരിക്കണ്ട. തന്റെ പെങ്ങൾക്കെയ് ഒരല്ല് കുടതലാ.. സാരല്ലാ.. ഞാൻ അതങ്ങട് ഓടിച്ചു കളഞ്ഞോളാ.. ”

” ഡീ……..”

“പോടാ ..ആദ്യം വീട്ടിലെ പെണ്ണിനെ നിലക്ക് നിർത്ത്. എന്നിട്ട് നാട്ടിൽക് ഇറങ്ങിയ മതി”

മഴക്ക് കുറവൊന്നുല്ലാ.. ഇനി ഇവിടെ നിന്നാ ശരിയാകുലാന്ന് അറിയാവുന്നോണ്ട് അവൻ അടുത്ത ഡയലോഗ് അടിക്കുന്നെന്ന് മുന്നേ നഞ്ഞാലും വേണ്ടീല്ല സ്‌കൂട്ടിയടുത്ത് സ്ഥലം വിട്ടു.

******************************

വീട്ടില് എത്തി പാത്തും പതുങ്ങീം റൂമിലേക്ക് നടന്നു .മഴ കൊണ്ട് ഫുൾ നനഞ്ഞ് ഇരിക്കല്ലേ .ഉമ്മച്ചി കണ്ടാ പിന്നെ അത് മതി .

“ആരാ ഇന്റെ റൂം ഒക്കെ ഇങ്ങനെ ആലംകോലാക്കിയത്.!!. മോനൂസേ… ഡാ മോനൂസേ ..
എന്താടാ ഈ കാണിച്ച് വെച്ചിരിക്കണേ”

“അത് ..ഞാൻ .. അത് എന്റെ ബോൾ തിരഞ്ഞതാ”

” ഓന്റൊരു ബോള്.. നിക്കടാ അവിടെ”

ഓന്റെ പിന്നാലെ സ്റ്റെയർകേസ് ഇറങ്ങി ഹാൾക്ക് ഓടി. മുട്ടൻ പണി ഇമ്മക്ക് തന്നെ കിട്ടി. എന്റെ ഡ്രെസ്സിന്ന് ഒറ്റിയ വെള്ളത്തിൽ ഊരകുത്തി വീണു. മോനു കയ് കൊട്ടി ചിരിക്കാ..

“ഐവാ.. മേമ വീണേ.. മേമ വീണേ..”

” പോടാ.. ”

എന്താ അവിടെന്ന് ഉമ്മ ചോയ്ച്ചു വരുന്നെന്നു മുന്നേ എങ്ങനൊക്കെയോ നീച്ച് റൂമിക്ക് വിട്ടു . .

*****************************

ഹാച്ചീ… ഒടുക്കാത്തൊരു തുമ്പല്.. ഹാച്ചീ. ഇത് നിക്കുന്നില്ലല്ലോ.. ആാാ കാലമാടൻ കാരണം ഉള്ള മഴയൊക്കെ കൊള്ളേം ചെയ്തു…

“ഡീ .. അയ്ശുവേ …സാൻഡ്‌വിച്ച് ഇണ്ട്.. അനക്ക് വേണോങ്കി വാ.. ”

“ഇതാ വരുന്നു…”

സാൻഡ്‌വിച്ച് ന്ന് കേട്ടപ്പഴാണ് ഇമ്പോസിഷൻ നെ കുറിച്ച് ഓർമ വന്നത്… അലാക്കിന്റെ ഔലുംകഞ്ഞി.. എനിക്കൊന്നും മേലാ 500 വട്ടം എഴുതാൻ…
അപ്പഴാണ് 1000 വോൾട് ട്യൂബ്‌ലൈറ്റ് എന്റെ മനസ്സിൽ കത്തിയത്.. അസർപ്പ്.!!!.

“അസരപ്പേ.. മുത്തേ..
ഉമ്മച്ചിയേയ് .. അസർപ്പെവിടെ…”

” ഒന്നതാ റൂമില് ടാബ് മ്മേ.. ”

“അസരപ്പേ.. ഡാ ഇജ്ജ് ആകെ ഷീണിച്ചല്ലോ .. ഫുഡ്‌ കഴിച്ചില്ലേ ഇജ്ജ്…”

“എന്താ പതിവില്ലാത്തൊരു സുഖാന്യോഷണം.”

” ഈൗ.. ഡാ ഒരു help ചെയ്യോ.. ”

“അങ്ങനെ വരട്ടെ .. വെറ്തല്ല ഈ സ്നേഹപ്രകടനം…”

” തക്കുടു വാവ അല്ലെ ..പ്ലീസ്.. ”

“ആദ്യം കാര്യം പറ. എന്നിട്ട് ആലോയ്ക്ക ”

” കാര്യം കാണാൻ കഴുത കാലും പിടിക്കണം എന്നാണല്ലോ😠… ”

“എന്തേലും പറഞ്ഞോ..”

” ഏയ്.. അത് പിന്നെ ഒരു ചെറിയ ഇമ്പോസിഷൻ.. കുറച്ചൊള്ളു ഒരു 500 വട്ടം രണ്ട് theory എഴുതണം.. എഴുതി തരോ ”

” ഹഹഹ … അത്രോള്ളു.. 500*2 =1000 വട്ടം ല്ലേ… ”

“ആാാ.. ”

“നടക്കുല മോളെ.. അനക്ക് കിട്ടിയ പണി അല്ലെ.. സ്വന്തക്ക് അങ്ങട് എഴുതിയെച്ചാ മതി.. ”

(എന്തൊരു ഡിമാൻഡ് ആ ee കുറിപ്പിന്ന്..)

” അങ്ങനെ പറയല്ലേടാ.. ഇത്തൂസിന്റെ പൊന്നല്ലേ ..പ്ലീസ് ”

” ഓകെ.. എന്ത് തരും?”

” എന്ത് വേണം”

” എന്തും തരോ ”

“പിന്നേ.😆.. ”

“എന്നാ ഒരു 2000/- ഇങ്ങടുത്തോ.. ”

“എന്താ .. രണ്ട് theory എഴുതാൻ 2000 രൂപയോ😲…!!!! ”

” പറ്റില്ലങ്കി വേണ്ട.. എഴുതാൻ വേറെ ആളെ നോക്കിക്കോ ”

(അവസരം മുതലെടുക്കുന്നോടാ തെണ്ടീ..)

” എന്തേയ് ….തരുന്നോ ”

” തരാം ..”

അങ്ങനെ 2000 പോയി കിട്ടി

” ഇനി എഴ്തുല്ലേ …”

” എഴുതാം but..”

” ഇനിയെന്താ …വേറെ ഒരു ആവശ്യ കുടി ഉണ്ട്.. ”

“ദേ അസർപ്പേ.. കളിക്ക് നിക്കല്ലേ ട്ടാ”

” ഇന്നാ വേണ്ടാ .. പിടിച്ചോ അന്റെ 2000. വേറെ ആരേലും കൊണ്ട് എഴുതിച്ചോ ”

” എന്താച്ചാ ഇന്നാ പറഞ്ഞു തോലക്ക് ”

” അത് എഴുതീട്ട് പറയാ…”

റബ്ബേ എനിക്ക് ക്ഷമ താ… അവനെ കടിച്ച് തിന്നാനുള്ള ദേഷ്യം കടിച്ചമർത്തി. എഴുതിയ പേപ്പർ കയ്യില് കിട്ടട്ടെ.. എന്നിട്ട് കാണിച്ചേരാടാ..

********************************

“ഇത്തൂസേ ….അന്റെ ഫോൺ അതാ അടിക്ക് ണ്.. ഇത്തൂസേ…”

“കാറല്ലേടീ. ഇതാ വരുന്നു… Aysha . tv ടെ volume കോറച്ചേ.. ബാക്കിള്ളോർക്കൊന്നും ചെവി കേകണ്ടേ”

” സ്വകര്യല്ലങ്കിലോ…”

” ഈൗ പെണ്ണിനെ കൊണ്ട് തോറ്റു ”

” hello..എന്താടീ …ayshu കൊച്ചല്ലേ”

” ഇന്റെ അൻവറേ.. കൊച്ചുങ്ങളെക്കാളും കഷ്ട്ടാ ഓൾടെ കാര്യം.. ഇജ്ജാന്നെയാ ഓളെ ഇങ്ങനെ വഷളാക്കി വേച്ച്ക്ണേ…”

” ഹഹഹ… മുപ്പതിയേര് എവിടെ. ഒന്ന് കൊടുത്തെ..”

” ഡീ aysha. അനക്കിതാ ഫോൺ.. ഇക്കുസാ..”

“ഇക്കൂസേ… ഞാൻ ചത്തിട്ടൊന്നുല്ലാ. ജീവിച്ചിരിപ്പുണ്ടിവിടെ.. ”

“ഓഹ് കലിപ്പിലാണല്ലോ…”

” കലിപ്പില് തന്ന്യാ… എത്രീസായി ഇക്കു ഒന്ന് വിളിച്ചിട്ട്… എന്നെ മറന്ന് കാണും ല്ലേ.. എനിക്കറിയാം.”

” അജ്ജോടാ …എന്റെ മോളൂസിനെ ഞാൻ അങ്ങനെ മറക്കോ… Buzy ആയതോണ്ടല്ലേ പൊന്നേ…”

” പിന്നെ ഞങ്ങളൊക്കെ എന്താ ഇവിടെ ഈച്ചനാട്ടി ഇരിക്കാണോ .ഒരു buzyക്കാരൻ വന്നുകുണു… ”

“പോടീ.. പിന്നെ ഓൾക് സുഖല്ലേ…”

” ഏത് ഓള് ..???”

(സനയെ ആണ് ഉദ്ദേശിക്കണേന്ന് അറിയാ.. ഞാൻ അറിഞ്ഞ ഭാവം നടിച്ചില്ല… )

” ഡീ .. അവളില്ലെ…”

” ഏത് അവള്…??. ”

“അത് പിന്നെ സന..”

” അങ്ങനെ പറ….അൽഹംദുലില്ലാഹ്.. ഓൾക് സുഖാട്ടോ..”

“ആഹ് ….”

“എന്താ ഇക്കൂസേ…ഓളെ പേരെന്താ ഇങ്ങട്ട് പറഞ്ഞാല്…
ഇനി ഇക്കൂസിന്റെ പെണ്ണ് തന്നെയല്ലേ ഓള്.. പിന്നേയ് വേഗം വന്നില്ലേ ഞങ്ങൾ ഓളെ ഇങ്ങട്ട് കൂട്ടി കൊണ്ടരും.. പറഞ്ഞില്ലാ വേണ്ടാ”

” ഓ… ആയ്ക്കോട്ടെ മാഡം… ന്നാ ഇക്കൂസ്‌ വെക്കട്ടെ ..ഒന്ന് പൊറത്തേക്കിറങ്ങാൻ നിക്കാ. ..”

“ഒക്കെ ഇക്കൂസേ… അസ്സലാമു അലൈക്കും”

” വഅലൈക്കു മുസ്സലാം”

******************************

സമയം 10.00 കഴിഞ്ഞു ..

” ഡാ എഴുതിയോ ? ”

“എന്താ…”

” അല്ലാ… എഴുതി കഴിന്നോടാ ചക്കരെന്ന് ”

” അങ്ങനെ പറ… കഴിഞ്ഞു ”

” ന്നാ .. താ ”

” ആദ്യം എന്റെ 2 nd ആവശ്യം നിറവേറ്റ് ”

” 2nd ആവശ്യം എന്താന്ന് പറഞ്ഞാലല്ലേ ഇത്തൂസിന് ചെയ്യാൻ പറ്റു മുത്തേ ”

” soap ഒന്നും വേണ്ടാ…”

” ഓ എന്താ matter”

” simple ,ഒരാളെ ഫോൺ ല് വിളിച്ച് ……..”

“ഒരാളെ ഫോൺ ചെയ്യാണോ വേണ്ടേ.. ഇതിനാണോ ഇജ്ജ് ഇങ്ങനെ muscle പിടിച്ചീന്നേ.. ഇപ്പൊ ശരിയാക്കിത്തരാ ”

” തോക്കിൽ കേറി വെടി വെക്കല്ലേ ഇത്തൂസേ..”

” ന്നാ.. വേം പറ.. ”

ഒരാളെ ഫോൺ ല് വിളിച്ച്ട്ട് ഒരു ചെറിയ i love u പറേണം”

” i love u വോ…!!!!!!.. ..”

“Yes..”

” അതൊന്നും നടക്കൂലാ.. ഞാൻ എന്തിന് പറേണം..”

” അപ്പൊ പറീല്ലാ…??”

” ഇല്ലാ…

” ഇന്നാ ഇത് കത്തിച്ചു കളയട്ടെ ”

” വേണ്ടാ. ഞാന്‍ പറയാ ”
(ഡാ $%##$ എല്ലാം മനസ്സിൽ ആട്ടോ )

” ആരോടാ പറയണ്ടേ ? ”

“അതൊക്കെ പിന്നെ പറയാം. ഇജ്ജ് ആദ്യം പറഞ്ഞത് ചെയ്യ് . ”

” ഇനീം ഇണ്ടോ വെല്ല demand ഉം ?? ”

“ഇല്ലാ.. കഴിഞ്ഞു. പറഞ്ഞാ ആ spot ല് പേപ്പർ തരും. ”

” ഓകെ.. ഞാനിപ്പോ just അങ്ങോട്ട് ഒരു
i love u പറേണം .. അത്രേല്ലേ ഒള്ളു.. No more dialogues ”

വെല്ല തെറിയൊക്കെ ആണെങ്കില് വെച്ച് കാച്ചായിരുന്നു.. ഇതിപ്പോ i love u ഒക്കെ. അതും ജീവിതത്തിൽ ആദ്യായിട്ട് ഒരാളോട്

“റിഹേഴ്സൽ വേണം”

” എന്തിന് ..എനിക്ക് പറയാൻ അറിയാ”

” ചുമ്മാ പറഞ്ഞപോരാ.. ഫീലാ വരണം . പറ ”

” I love u ”

” അയ്യേ… ഇജ്ജെങ്ങട്ടാ ഓട് ണ്… സാവധാനം പറ.. റൊമാന്റിക് ആയിട്ട് ”

” I love u ”

“പോരാ😝 ”

” I love u ”

“അന്നേ കൊണ്ട് പറ്റൂല്ല ഇത്തൂസേ ”

” പറ്റും.. ഇജ്ജാ നമ്പർ താ ”

” കൊളാക്കോ..”

” ഇല്ലാന്ന് ..”

“നമ്പർ എന്റെ ഫോൺ ല് ടൈപ്പി call ചെയ്തു… റിംഗ് ചെയ്യുന്നുണ്ട് .speaker ല് ഇട്ടു .

” ഹലോ.. ”

” ഇത്തൂസേ.. പറ hello ന്ന് ” (അസർപ്പ് പതുക്കെ)

” ഹ….ഹലോ… ”

“ആരാ..”

” പറ i love u ന്ന് പറ”

” i love u😍 ”

“എന്താ..”

ഞാൻ അതും പറഞ്ഞ് ഫോൺ cut ചെയ്തു ”

“ഇത്തൂസേ😱… എന്താ ഒരു feel.. അനക്ക് ഇങ്ങനേം ഒരു മുഖണ്ട് ല്ലേ…”

“ചെക്കാ… കുടുതൽ കളിച്ചാ ഇന്റെ വേറെ ഒരു മുഖം കുടി ഇജ്ജ് കാണും. മര്യാദക്ക് പേപ്പർ തരുന്നുണ്ടോ..”

” ഓ … ഇന്നാ..”

അവൻ പോകാൻ നിന്നതും

” ഡാ ഞാൻ കറക്റ്റ് പറഞ്ഞില്ലേ. ഇനി പറ.
ഇത് ആരുടെ നമ്പറാ !???? ”

തുടരും……..

Click Here to read full parts of the novel

ഫ്രണ്ട്സ്.. കമന്റ്‌ വെറും ഒരു ഭംഗി വാക്കിൽ ഒതുക്കാതെ കഥയെ കുറിച്ചുള്ള നിങ്ങളെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്ലീസ് പറേണം.. ഇന്നാലെ എനിക്ക് കഥ കുടുതൽ നന്നായി മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കു…

4.5/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!