Skip to content

പറയാതെ – പാർട്ട്‌ 10

  • by
parayathe aksharathalukal novel

📝റിച്ചൂസ്

💕💕💕💕💕💕”ചില പ്രണയങ്ങൾ അങ്ങനാ…നമ്മളൊന്ന് കൊതിക്കും…പടച്ചോൻ മറ്റൊന്ന് വിധിക്കും. ….ആ വിധിക്ക് നിലവില്‍ കൈപ്പുണ്ടങ്കിലും ഒടുവില്‍ അതിനാകും ഏറ്റവും കൂടുതല്‍ മധുരവും……”💕💕💕💕💕💕💕

“എന്തായിവിടെ പ്രശ്നം ?? ”

റബ്ബേ പോലീസ് !!!!!!

ഞങ്ങൾ എല്ലാരും ഒരു ഞെട്ടലോടെ നിക്കാണ് .

“ആരാടാ നിങ്ങളൊക്കെ.
നിങ്ങൾ തമ്മിൽ എങ്ങനാ പരിചയം ?.
ചോദിച്ചത് കേട്ടില്ലേ ???”

സംഭവം അറിഞ്ഞാ എല്ലാരേം തൂക്കിയെടുത്തു ജീപ്പിലിടും. പിന്നെ ചോദ്യം പറച്ചിലൊക്കെ അവിടെ ചെന്നാവും. റബ്ബേ.. വീട്ടിൽ അറിയും. പ്രശ്നാവോല്ലോ.. ഇത് കളം മാറ്റി ചവിട്ടലാ നല്ലത് .

“sir… He is my husband ”

ഞാൻ അനസിന്റെ കയ്യിൽ പിടിച്ച് മുഖത്ത് പുഞ്ചിരി വരുത്തി കൊണ്ട് പറഞ്ഞു

“ഏ..എപ്പോ😲 ”

പുറത്തേക് കണ്ണ് തള്ളി കൊണ്ട് അനസെന്നെ നോക്കി .

“ഈൗ ഇക്കുസ് എപ്പഴും ഇങ്ങനാ..സ്ഥലോം കാലോം നോക്കാൻണ്ട് വഴക്ക് ഇണ്ടാകും.”

എന്നും പറഞ്ഞ് ഞാൻ അവന്റെ കവിളിൽ ഒരു നുള്ള് കൊടുത്തു….

“എന്തോകെയാടീ ഇജ്ജീ പേരേണേ…” (അനസ്)

ഷാനക്കും ഷിറിക്കും സനക്കും എന്റെ ട്രാക്ക് മനസ്സിലായെന്ന് തോനുന്നു. അവര് രംഗത്തിറങ്ങി

“അതെയ് .. സാറേ … ഒരു കാര്യം പറയാണ്ട് .. ഒന്നിങ്ങു വരുമോ ”

എന്നും പറഞ്ഞ് അവരാ പോലീസേരനെ കുറച്ചു അപ്പുറത്തേക്ക് മാറ്റി നിർത്തി. അവർ എന്തൊക്കെയോ സംസാരിക്ക് ണ് ണ്ട്.. ഒന്നും കേക്കാൻ പറ്റ്ണില്ലാ.. ഈ കുരിപ്പേള്ള് എന്താവും പറേണുണ്ടാകാ??.. കൊളമാക്കി കയ്യിത്തരോ 😯… ആക്ടിങ് ആണെന്ന് പിടികിട്ടിയാ .. ആഹാ . എന്റെ കാര്യം തീരുമാനാകും… ഒടുവിൽ ആ ഗൗരവം വിട്ട് അയാളുടെ മുഖത്ത് ചിരി വിടരുന്നത് ഞാൻ കണ്ടു…ഏറ്റന്ന് തോനുന്നു. …

★★★

” ഇത്രേ ഒള്ളു പ്രശ്നം !!!.
ഈ നിസാര കാര്യത്തിനാണോ മോള് ഇങ്ങനെ പിണങ്ങുന്നേ .. മോൻ വഴക്ക് ഉണ്ടാകുന്നതിന്ന് പകരം അവളെ പറഞ്ഞു മനസ്സിലാക്കല്ലേ ചെയ്യണ്ടേ. ”

“അത് സാർ… ” (അനസ്)

“ഇവിടെ ഒരു സീന്‍ ഇണ്ടാക്കി നിങ്ങടെ പ്രശ്നം നാട്ടെരെ കുടി അറീക്കണോ… ”

ഷാന എന്നെ ഇടം കണ്ണിട്ട് കരയെന്ന്
ആംഗ്യം കാണിക്കുന്നുണ്ട് .
പിന്നെ ഒന്നും നോകീല്ലാ.. കുട്ടികളെ പോലെ കണ്ണും തിരുമ്പി ഒറ്റ കരച്ചില്. എന്താ നടക്കുന്നെന്ന് അറിയാതെ അനസും ഫ്രണ്ട്സും നിന്ന നിപ്പാണ്.

” മോള് കരയണ്ട … ആ ഫോട്ടോ ഡിലീറ്റ് ആക്കിയ പ്രശ്നം തീർന്നില്ലേ .എന്നിട്ട് വേറെ എടുക്കാം . നമുക്കെല്ലാവർക്കും ഒരുമിച്ച് . എന്തേയ്… ”

ഞാൻ കരച്ചില് നിർത്തി ആന്ന് സമ്മതം മൂളി .

“ഏതു ഫോൺലാ ഫോട്ടോ എടുത്തേ ”

ഷിബിൻ അവന്റെ ഫോൺ മറക്കാൻ നോക്കിയപ്പോ ഞാൻ പറഞ്ഞു

” ദാ ആ കൊരങ്ങന്റെ ഫോൺ ല്ല് ”

എന്തായാലും എടുത്തവനെ കൊണ്ട് തന്നെ ആ ഫോട്ടോ ഡിലീറ്റ് ചെയ്യിപ്പിച്ചു.😀😀 പോരാഞ്ഞ് സാർന്റെ കൂടെ ഒരു സെൽഫി എടുക്കേം ചെയ്തു.
എന്നിട്ട് സാർ ഞങ്ങളോടായി

” ഇനി നീ എങ്ങാനും മോളെ വഴക്ക് പറഞ്ഞുന്ന് അറിഞ്ഞാ… മോളെ ഇതാണ് എന്റെ നമ്പർ എന്താവശ്യം ഇന്ടെലും ഈ അങ്കിളെ വിളിക്കാം ..കേട്ടല്ലോ. ഇനി ഇവൻ വഴക്ക് പറഞ്ഞാ എന്നോട് പറയണട്ടോ. നമുക്ക് നല്ല അടി കൊടുക്കണം. മോളും വഴക്ക് ഇണ്ടാകാതെ നല്ല കുട്ടിയായി ഇരിക്കണം ട്ടോ..”

” ആാ…”

” gd girl..”

” അപ്പൊ ശരി..”

” റ്റാ റ്റാ..”

അയാള് പോയി കഴിന്നതും

“വിടടീ എന്റെ കയ്യിന്ന് .നല്ല അഭിനയായിരുന്നല്ലോ മോള്..”

“ആണോ…. “thankz for ur compliments.. ഇനി താനെയ് ഈ pic പത്രത്തിൽ ഇടേ യൂട്യൂബിൽ പോസ്റ്റേ എന്താച്ചാ ചെയ്തോ. ഞങ്ങൾക്ക് ഒരു പ്രോബ്ലോം ഇല്ലാ..😆”

” ഡീ 😠😠…..”

“മനസ്സിലായല്ലോ… ആയിഷയോട് കളിച്ചാ ഇങ്ങനെ ഇരിക്കും. അപ്പൊ മോൻ നിന്ന് കാല് കഴക്കണ്ടാ.. പോകാൻ നോക്ക്…”

” വാടാ …”

അവൻ ആകെ ചമ്മി നാറി സ്ഥലം വിട്ടു.

ഞങ്ങൾ ഒരുപാട് ചിരിച്ചു… ശേഷം

” എടീ… നിന്നെ ഞങ്ങള് സമ്മൈച്ച്.. കറക്റ്റ് ടൈം ല് ഇയ്യാ അടവ് പ്രയോഗിച്ചോണ്ട് നമ്മൾ രക്ഷപെട്ടു ..” (ഷാന)

“അല്ലാ … ഇത്പറ ഇങ്ങള് എന്താ ആ പോലീസേരനോട് പറഞ്ഞേ. ??..”

അവർ പിന്നേം പൊരിഞ്ഞ ചിരി..

” എടീ .. പറയടീ . ഇളിക്കാണ്ട് …”

“അതേയ് നീ തല്ലരുത് ട്ടാ.. ” (സന)

“കാര്യം പറയ്….”

” നിനക്ക് മുഴുത്ത വട്ടാണെന്ന്….” (ഷിറി)

“എന്താ……!!!!!!!!! ”

★★★★★★★★★★★★★

“സാർ …അത് പിന്നെ.. അത് ഞങ്ങടെ ഫ്രണ്ടാ aysha.. ആള് ഒരു ചെറിയ മെന്റൽ patient ആണ്. എന്തെകിലുമൊക്കെ ചെറിയ കാര്യത്തിന്ന് വഴക് ഇണ്ടാകും…” (ഷിറി)

” ഓ … i see …”

“ഇപ്പൊ തന്നെ ഒരു സെൽഫി എടുത്തത് clear ഇല്ലാന്ന് പറഞ്ഞ് വെറുതെ വാശി പിടിക്കാണ് ..അത് ഡിലീറ്റ് ആക്കി വേറെ എടുക്കണം പോലും.. എന്നിട്ട് ഇപ്പൊ അവളെല്ലാ… hus ആ വഴക്ക് ഇണ്ടാക്കിയതെന്നെല്ലേ സാറോട് പറഞ്ഞേ…” (ഷാന)

“അത്രക്ക് complicated ആണോ ??…”

” അതെ സാർ ….” (സന)

“അവളെ സപ്പോർട്ട് ചെയ്ത് സംസാരിച്ചില്ലേ അവൾ കൂടുതൽ violent ആകും. ഡോക്ടർ വരെ വിട്ട് പറഞ്ഞിട്ടുണ്ട് ” (ഷാന)

” പാവം കുട്ടി… ഈൗ ചെറുപ്രായത്തിൽ തന്നെ.. any way കാര്യങ്ങൾ നമുക്ക് മയത്തിൽ handle ചെയ്യാം.. നിങ്ങൾ വാ…”

★★★★★★★★★★★★★★★

” അതെയ്… നിനക്ക് ഒന്നല്ല .. ഒരു 5-6 പിരി ലൂസ് ആന്ന്…” (ഷാന)

” എഡീ.. .😠….. ”

“സത്യം പറയാലോ… നീ അറിഞ്ഞോ അറിയാതയോ നിന്റെ ആക്ടിങ് കറക്റ്റ് suit ആയി ഞങ്ങടെ situation ന്ന്..😂😂.” (സന)

” എടി ദുഷ്ട്ടേ…. ”

“എറിയല്ലേ.. അതെന്റെ ഫോൺ ആ…..”

“അയ്യോ… ഹമ്മേ…..”

“ഇങ്ങളെ ഞാൻ ശരിയാക്കിത്തരാടീ….. ”

★★★★★★★★★★★★★★

“എടീ.. എനിക്ക് നിന്റെ ഈൗ മാക്സി tight ആ… “(ഷാന)

“എനിക്ക് പാക്കാണ്.. നോക്ക് aysha .. എങ്ങനെണ്ട്..” (ഷിറി)

“പാടത്തു കോലം കുത്തിയ മാരി ഇണ്ട്…”

” പോടീ ……” (ഷിറി)

“😂😂😂” (സന)

കുറെ നാൾ കൂടിയാ ഞങ്ങൾ ഇങ്ങനെ ഒരുമിച്ച് കൂടണേ… ബിഗ് ബോസ്സ് ലെ pearly യും shreniya യും ; കഥയല്ലിത് ജീവിതവും നായിക നായകനും ഫാഷൻ ഷോ ഉം തുടങ്ങി അഭിനയവും ആട്ടവും പാട്ടും കൊണ്ട് നേരം പുലരുവോളം ഞങ്ങൾ ഇരുന്നു..

8 മണി ക്ലോക്കിൽ മുഴങ്ങി. വെൾളാഭിഷേകമില്ലാത്ത ആദ്യത്തെ പ്രഭാതം .. ഉറക്കച്ചടപ്പ് ഉണ്ടേലും കുളിച്ച് ready ആയി clg ക്ക് വിട്ടു.
ഇന്ന് പ്രിൻസി വരും. പ്പ്യൂണേ കണ്ട് complient ലെറ്റർ കൊട്ത്ത് class ലേക്ക് വിട്ടു .

★★★★★★★★★★★★★★★★

“ഇക്കൂസേ ….” (നിയ)

“എന്താ ഇങ്ങളെ മനസ്സില്. … ” (അനസ്)

“എന്താണ്.??? ..”

” അല്ലാ …ഉപ്പച്ചി ഇന്നലെ കുടി ഉമ്മീനോട് പറയ്ന്ന്ണ്ട്… ഉപ്പച്ചിനെ കൊണ്ട് എല്ലാം ഒരുമിച്ച് മാനേജ് ചെയ്യാൻ കഴിയ്ണില്ലാ… ഇക്കു എത്രയും പെട്ടന്ന് കമ്പനി എംഡി പോസ്റ്റ്‌ ഏറ്റടുക്കണം എന്ന്…”

” ഉഉഫ്ഫ്ഫ് …ബിസിനസ്‌ കാര്യങ്ങളൊക്കെ നോക്കി നടത്താൻ കുഞ്ഞി എളാപ്പ ഇല്ലേ… ഉപ്പാനോട് ആ പോസ്റ്റ്‌ വേറെ ആരേലും ഏല്പിക്കാൻ പറ..”

” ഉപ്പ ആരേം ഏൽപിക്കില്ല… കമ്പനി എംഡി അനസാ … അതവനുള്ളതാ. എന്നൊക്കെയാ ഉപ്പച്ചി പറേണെ…”

” ഞാനെയ് ഇപ്പൊ അടുത്തൊന്നും ദുബായ് പോകാൻ കെരുതീട്ടില്ല… first of all its a stressfull job..”

” പിന്നെ നാട്ടിൽ തേരാ പരാ നടക്കാനും ഇത്തൂസിന് വേണ്ടി തല്ല് ഇണ്ടാകനുമാണോ ഇക്കു ഇക്കണ്ട പഠിപ്പൊക്കെ പഠിച്ചേ..”

“ഹഹഹാ … ആര് തല്ല് ഇണ്ടാകീന്നാ ഇജ്ജീ പറേണെ….”

” ആാ ഐഷാത്ത എന്തൊരു പാവാ.. ഇത്തക്ക് വേണ്ടി ഇക്കു അല്ലേ ഐഷാത്താനോട്ട് വഴക് ഇണ്ടാക്കിയെ..”

” ഞാൻ ഒരു വഴക്കിനും പോണില്ല … അവളാ എന്നെ ചുമ്മാ ചൊറിയാൻ വരുന്നത് ..”

“ചുമ്മാതാണോ.. ഇത്ത ഒരോന്ന് വേണ്ടാത്തത് ചെയ്യും.. അതിനൊക്കെ ചുക്കാൻ പിടിക്കാൻ ഇക്കയും..”

” ആഹാ… അത് കൊള്ളാല്ലോ.. നീ ഇപ്പൊ അവളുടെ സൈഡായോ…”

” ഇപ്പൊ അല്ല … എപ്പഴും ഞാൻ ഐഷാത്താന്റെ സൈഡാ . എന്റെ ഇത്തൂസ് ചെയ്യുന്നതെല്ലാം തെറ്റാ.. i knw ”

” ഇതും പറഞ്ഞ് അങ്ങോട്ട് ചെല്ല്.. നിന്നെ ഈൗ വീട്ടീന്ന് ചവിട്ടി പൊറത്താകും അവള് ..”

“ഹഹഹഹ…. എന്നെ ആവില്ല.. ഇത്തയെ ആവും പൊറത്താക്കാ.. ഇങ്ങനെ പോയാ കോളേജിൽ ന്ന്…”

” അങ്ങനെ ഒറപ്പിക്കാൻ വരട്ടെ.. നിന്റെ ഇത്തൂസ് ചുമ്മാ ഒന്നും അങ്ങനെ തോൽക്കില്ല… അങ്ങനൊരു വാക്ക് ഞങ്ങടെ ഡിക്ഷണറീലേ ഇല്ലാ അവസാനം വരെ പോരാടും..”

“ഇന്നാ ആ വാക്ക് ഐഷാത്ത ഡിക്ഷ്ണറീല് ചേർത്തരും..പിന്നെ. . നിങ്ങള് എത്ര പോരാടീറ്റും കാര്യല്ലാ ഐഷാത്ത തന്നെ ജയിക്കും ..കണ്ടോ ..”

“കാണാം നൗറിയേ ചിലപ്പോ അവൾക് തോല്പിക്കാൻ പറ്റിയേക്കാം.. but.. ഈ അനസിന്റെ മേത്ത് കൈ വെച്ച ആദ്യത്തെയും അവസാനത്തെയും പെണ്ണാണവൾ.. അന്നേ ഞാൻ അവളെ നോക്കി വെച്ചതാ.. അന്ന് തൊട്ട് ഉള്ളതിനൊക്കെ ഉള്ള കണക്ക് ഞാൻ അവൾക് എണ്ണി എണ്ണി കൊടുക്കും..”

” അതിനൊക്കെ ഇക്കുസ് എണ്ണി എണ്ണി മേടിക്കേം ചെയ്യും ..”

” നിന്നെ ഞാൻ ഇന്ന് …..”

“ഇമ്മാ…. ഓടിവായോ….”

★★★★★★★★★★★★★★★

ബെല്ലും ബ്രേക്കുമില്ലാത്ത ലീലാ മിസ്സിന്റെ class ല് വെട്ടി ഇട്ട വാഴ പോലെ ഇരിക്കുമ്പഴാണ് പ്രിൻസി എന്നെ cabine ക്ക് വിളിക്കുന്നു എന്ന് പറഞ്ഞ് പ്യൂൺ വന്നത് .

റബ്ബേ .. Audio clip ഇതുവരെ കിട്ടീട്ടില്ലാ.. എന്തോകെയാവോ എന്തോ… cabine ക്ക് കേറിയതും ഒരു side ലായി nourin നിക്കുന്നു …
അവളെ കണ്ടതും ശരിക്കും ഞാൻ നെട്ടീ ….എന്താ കാര്യം എന്നല്ലേ………

തുടരും. …

Click Here to read full parts of the novel

4.8/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!