Skip to content

എയ്ഞ്ചൽ – പാർട്ട് – 36

  • by
angel story

💘💘💘💘💘💘💘💘💘💘💘💘💘💘💘💘

✍✍ *രചന – ഫർഷാദ് ഷ വയനാട്*

📚 *എയ്ഞ്ചൽ* 📚

📝Part -3⃣6⃣📝

💘💘💘💘💘💘💘💘💘💘💘💘💘💘💘💘

പതിവ് പോലെ ഇന്നും കറക്ട് സമയത്ത് തന്നെ യാതൊരു മടിയും കൂടാതെ മ്മളെ നേരം വെളുത്തിട്ടുണ്ട്ട്ടോ . അല്ലാ അതിപ്പോ സൂര്യൻ അക്കാര്യം നല്ല ഉത്തരവാധിത്തത്തോട് കൂടി തന്നെ നിർവ്വഹിക്കുമെന്നുള്ളത് ഞാൻ പറഞ്ഞില്ലെങ്കിലും ഇങ്ങൾക്കറിയാലോലേ.

പക്ഷെങ്കിൽ മ്മക്ക് നേരം വെളുക്കാൻ ഇന്ന് കുറച്ച് പാട്പെടും. മ്മളെ കാക്കു പാതിരാത്രി റൂമിൽ കയറി വന്ന് ഉള്ള ഉറക്കവും അങ്ങട് കളഞ്ഞീലേ . കള്ള പഹയൻ
😡😡

അല്ലെങ്കിലെ ടെൻഷൻ കാരണം ഉള്ള മനസ്സമാധാനം ഒക്കെ പോയി എങ്ങനെയോ ഒന്ന് ഉറങ്ങി സെറ്റ് ആയി വന്നതാ.. അപ്പോഴല്ലേ കാലന്റെ വരവ്. ഓന്റെ ഒലക്കമ്മലെ ഓരോ ചോദ്യങ്ങൾ കൊണ്ട് മ്മളുണ്ടോ ഉറങ്ങണ്, 😢😢

ന്റെ ഉറക്കവും കളഞ്ഞ് മ്മളെ കാക്കു സുഖായിട്ട് കിടന്നുറങ്ങും ചെയ്ത് . അത് കണ്ടാ ൻക് ണ്ടോ സഹിക്ക്ണ്.

പിന്നേ ഓനെ പിടിച്ച് എഴുന്നേൽപ്പിക്കുന്നത് അത്ര നല്ലതിനാവൂല എന്നറിയാവുന്നത് കൊണ്ട് ഓനുറങ്ങുന്നതും നോക്കി ഓന്റെ ചൂടും പറ്റി അങ്ങനെ കിടന്നൂ .

അള്ളാ . ഞാൻ ഈ കെട്ടിപ്പിടിച്ച് കിടക്കുന്നത് ന്റെ ഷാനുവിനേയങ്ങാനുമാണെങ്കിലോ. ആഹാ പൊളിക്കും ന്നാൽ . ആലോചിക്കാൻ കൂടി വയ്യ. ❤❤🥰

ഏയ് . അല്ലെങ്കിൽ വേണ്ട . അ തെണ്ടിയേയും ന്റെ ഈ കാക്കുവിനേയും തമ്മിൽ ഉപമിക്കാത്തതാ നല്ലത്. ചതിയനാ ഓൻ . ചതിയൻ ഷാനു .

ന്റെ കാക്കുവിനേപ്പോലെ ഈ ലോകത്ത് കാക്കു മാത്രേ ഉണ്ടാകൂ. ഇതിന്റെയത്രയൊന്നും വരില്ല മറ്റാരുടേയും സ്നേഹം .

ഇനിയങ്ങാനും കാക്കൂന്റെ കല്യാണം കഴിഞ്ഞാൽ ന്നെ ഇത് പോലെ ഈ മൊതലിനെ കെട്ടിപ്പിടിച്ച് കിടക്കാൻ ന്റെ നാത്തൂൻ സമ്മദിക്കാതെ അങ്ങാനും വരോ . 🤔

ന്നാ വെടി വെച്ച് കൊല്ലും ഞാൻ ഓളെ . ഈ ഷാനയോട കളി .
☹☹
അല്ലാ . ന്നാലും എനിയിപ്പോ അങ്ങനെ ചെയ്യോ . അങ്ങനെയെങ്കിൽ അതിനെനി ഒരൊറ്റ വഴിയേ ഉള്ളൂ. ഈ മൊതലിനെ മ്മളെ പാത്തൂസിന്റെ തലേല് തന്നെ കെട്ടിവെച്ച് കൊടുക്കാ. അതാകുമ്പോ രണ്ടിന്റേം ഇടയിൽ കിടന്ന് എനിക്ക് കൊഞ്ചി കൊഴയാലോ .
😄😄
ന്നാലും ൻക് അതല്ല ഇപ്പോഴത്തേ പ്രശ്നം . എടീ മിൻഹ യക്ഷി പട്ടീ തെണ്ടീ…. Beep Sound…. നിന്റെയൊക്കെ ഒരു ഭാഗ്യം . അടിച്ചുമാറ്റിയല്ലോടീ ന്റെ ഷാനുവിനേ ഭൂദേവി. 😡😡😡☹☹😭😭

ഇങ്ങള് ഇപ്പോ വിചാരിക്കും ഞാൻ എന്തൊക്കെയോ പിച്ചും പെയ്യും പറയാന്നല്ലേ . അത് പിന്നേ മ്മക്ക് സമയം പോണ്ടേ . 😇😇

ഞാനങ്ങനെ എന്റെ അമർഷം മുഴുവനും പറഞ്ഞ് തീർക്കുമ്പോഴാ മ്മളെ കാക്കുവിന്റെ ഫോൺ പെട്ടന്ന് റിങ് ചെയ്തത്.

*7:25 AM*

മ്മളെ ഉറക്കോ പോയി. അത് കളഞ്ഞത് ഓനാണേലും ന്റെ കാക്കുവായിപ്പോയില്ലേ . ഓന്റെ ഉറക്കം കൂടെ കളയണ്ട എന്ന് വെച്ച് വേഗം അ ഫോൺ അങ്ങ് കൈക്കലാക്കി. ഇതാരാപ്പോ ഈ നേരത്ത് അതും കാക്കൂനേ വിളിക്കാൻ . എന്നും പറഞ്ഞ് നോക്കിയതും .

XXXXXXXXXX

പരിചയമില്ലാത്ത നമ്പറാ . ആരായിരിക്കും. 🤔🤔ആ…നോ ഐഡിയ. കാക്കൂനേ വിളിക്കുന്നതാകുമോ ബുദ്ധി . ഏയ് വേണ്ട . ഉറങ്ങിക്കോട്ടെ . ആരാ നോക്കാം.

ഹലോ …..👱‍♀

അസ്സലാമു അലൈക്കും . 👱

വഅലൈക്കുമുസ്സലാം . 👱‍♀

കാക്കു എവിടെ .. 👱

ആരെ കാക്കു .ന്റെ ഒരു കാക്കു ഉറങ്ങാണ്. 👱‍♀

അതിന് അൻക് ആകെ ഒരു കാക്കു അല്ലേ ഉള്ളൂ. 👱

അതിൻറെ കണക്കെടുക്കാൻ വിളിച്ചതാണോ ഇങ്ങള് . 👱‍♀

നിനക് എന്താ ഈ ഉറക്കൊന്നും ബാധകമല്ലേ . 👱

എന്റെ കാര്യം നോക്കാൻ ഇങ്ങളാരാ. ഇത് നല്ല കഥ . അതേയ് കാക്കു എണീക്കുമ്പോ എന്തേലും പറയണേൽ അത് പറ. 👱‍♀

ഹ. ചൂടാവുല്ലടോ . നിന്റെ കാക്കു എപ്പോ എണീക്കും. 👱

അതേയ് എണീക്കുമ്പോ സമയം നോക്കിയിട്ട് അറിയിക്കാവേ . 👱‍♀

ഒരാള് ഫോണിൽ വിളിച്ച് കാര്യം തിരക്കുമ്പോ ഇങ്ങനെയൊക്കെയാ സംസാരിക്കാ. 👱

ഒരാൾ ഫോണിൽ വിളിച്ച് കാര്യം തിരക്കുമ്പോൾ മറുപടി തരുന്നത് പരിചയമില്ലാത്ത ആളാണെങ്കിൽ അയാൾക്ക് വിളിക്കുന്ന ആള് ആരാണെന്ന് പരിചയപ്പെടുത്തിത്തരാതെ ഓളെ കാര്യം അന്നേഷിക്കയല്ല വേണ്ടത്. അതിന് ഞാൻ എന്താ ഇയാളെ കെട്ടിയോളോ എന്റെ കാര്യം അനേഷിക്കാൻ. 👱‍♀

ഹ. നല്ല ചൂടിലാണല്ലോ ഷാന. ആര് പറഞ്ഞു എനിക്ക് നിന്നെ പരിചയമില്ലാന്ന്. 👱

ഓഹോ ബെസ്റ്റ് . ഇത് ഷാനയാന്ന് ഇയാൾക്കപ്പോൾ അറിയാം . പക്ഷെ എനിക്കറിയൂലല്ലോ ഇങ്ങളാരാന്ന്. അതേയ് ആരാന്ന് പറഞ്ഞാൽ കാക്കു എണീക്കുമ്പോ പറയാ. ഇല്ലേ ഞാൻ വെക്കാണ് ഫോൺ . 👱‍♀

നിനക്ക് പരിചയമില്ലാത്ത ആളാ . ഷാനിദ് വിളിച്ചിരുന്നു എന്ന് പറഞ്ഞാൽ മതി.👱

ഇതങ്ങ് ആദ്യേ പറഞ്ഞാൽ പോരേ ആരായാലും . 👱‍♀

അല്ലാ . ആരാന്നാ പറഞ്ഞേ . ഹലോ .. ഹലോ
വെച്ചോ അപ്പോഴേക്കും ഛെ . ഷാനിദ് എന്നല്ലേ പറഞ്ഞേ ഇപ്പോ . അപ്പോ ന്റെ മൊഞ്ചനല്ലേ ഓൻ . 👱‍♀

ഛെ. ദുഷ്ഠൻ വെക്കാൻ കണ്ടൊരു സമയം . തിരിച്ച് വിളിച്ചാലോ . ഏയ് അല്ലേ വേണ്ട. ഓൻക് ഇപ്പോ മ്മളോടൊന്നും സംസാരിക്കാനും അല്ലെങ്കിലും നേരമില്ലല്ലോ. എന്നേ വേണ്ടേൽ ന്റെ കാക്കുവിനേ എന്തിനാ ഓൻക് . അങ്ങനെ ന്നെ വേണ്ടാത്തോരേ ന്റെ കാക്കുവിനും വേണ്ട.

ഇപ്പോ ശരിയാക്കിത്തരാ നിന്നെ ഞാൻ .☹☹

XXXXXXXXXX – settings – block user contact – And , Delete Number 😡

അല്ല പിന്നേ . ഇനിയൊന്ന് വിളിക്കുന്നത് ൻക് കാണണല്ലോ. ഈ ഷാനയോട് കളിച്ചാൽ ഇങ്ങനെയിരിക്കും.

മ്മള് നല്ലോണം കെട്ടിപ്പിടിച്ച് കിടന്നതാ മ്മളെ കാക്കൂനേ. അതും ഇല്ലാണ്ടാക്കി ദുഷ്ഠൻ . ഇനിയിപ്പോ ഈ പുതപ്പിന്റെ ഉള്ളിൽ കയറിപ്പറ്റണേൽ ചില്ലറപ്പണിയൊന്നും അല്ലല്ലോ.

എന്തായാലും ഇന്നത്തെ മ്മളെ ഉറക്ക് അങ്ങനെ ഗോപിയായ്ക്ക്ണ് . എന്റെ ഉറക്കും കളഞ്ഞിട്ട് ഉറങ്ങണ ഉറക്കം കണ്ടില്ലേ. ന്നാലും ന്റെ കാക്കൂ . എങ്ങനെ കഴിയുന്നു ഇങ്ങനെ പോത്ത് പോലെ സുഖായിട്ട് കിടന്നുറങ്ങാൻ . കണ്ടിട്ടാണേൽ സഹിക്കണുമില്ല. പിടിച്ചെണീപ്പിച്ചാലോ ഈ കൊരങ്ങനേ .

*08:00 AM*

മുകളിലെന്താ കാന്താരീ.

ഓ. എണീറ്റോ തമ്പ്രാൻ . എന്തേയ് വരുന്നോ . നക്ഷത്രങ്ങളെണ്ണാ .

രാവിലെത്തന്നെ നല്ല ചൂടിലാണല്ലോ. എന്ത് പറ്റീ .

അതേയ് ഉറങ്ങീ തീർന്നെങ്കിൽ എണീറ്റ് ന്റെ ബെഡിൽന്ന് സ്ഥലം കാലിയാക്കാൻ നോക്ക്.
ന്റെ ഉറക്കവും കളഞ്ഞ് . ഈ ലോഡ് ഇവിടന്ന് പോയിട്ട് വേണം എനിക്കൊന്ന് സുഖായിട്ട് ഉറങ്ങാൻ . 😡

എന്തോ . എങ്ങനേ . നിനക്ക് ഇന്നലെ രാത്രി എന്തായിരുന്നു പണി .

ദേയ് കാക്കൂ . ന്നെ കൊണ്ട് വെറുതേ പറയിപ്പിക്കാൻ നിക്കല്ലേ . സമയം നോക്ക് 8 മണിയായി. ഇത് വരെ മര്യാദക്ക് കണ്ണടച്ചിട്ടില്ല മനുഷ്യൻ . അതറിയോ . 😡

8 മണിയോ . അള്ളോ. അതേ ഉറങ്ങിയിട്ടില്ലേൽ ഇനി ഉറങ്ങണ്ട മോള്. എണീക്കാൻ നോക്ക് വേഗം . സമയം കൊറേയായി. 10 മണിക്ക് സജ്ജാദിന്റെ വീട്ടിൽ എത്താം എന്ന് ഞാൻ പറഞ്ഞതാ . പോണം നമുക്ക്

അച്ചോടാ അ പറഞ്ഞ ആളങ്ങ് ഒറ്റക്ക് പോയാൽ മതിട്ടോ . ഉറങ്ങാൻ പോകാണ്. ഞാനൊന്നും വരുന്നില്ല. എന്നെ വിളിക്കണ്ട . ഗുഡ് നൈറ്റ് .

അ കാക്കു പുതപ്പ് വിട്. ൻക് ഉറങ്ങണം പറഞ്ഞില്ലേ .

അന്നെ ഞാൻ ഉറക്കിത്തരാ . എണീക്കടീ .

കാക്കു . തമാശ കളിക്കല്ലേ . പ്ലീസ് പുതപ്പ് താ . ന്റെ കാക്കുവല്ലേ. താടാ കൊരങ്ങാ.

സോറി മോളേ . ഒരു രക്ഷയും ഇല്ല . അന്റെ ഉറക്ക് ഞാൻ ഇപ്പോ ശരിയാക്കിത്തരാ .

കാക്കു എന്നെ നിലത്തിറക്ക് ഇതെങ്ങോട്ടാ കൊണ്ടോണേ. പ്ലീസ് . പ്ലീസ് . പ്ലീസ് .

ദേയ് ഇതാ ബാത്ത്റൂമിൽ എത്തിച്ച് തന്നിക്ക് . ഇനി നീ കുളിക്കുന്നോ . അതോ ഈ ബക്കറ്റ് വെള്ളം തലേക്കൂടി പാരണോ.

വേണ്ട കാക്കൂ .പ്ലീസ് . ൻക് ഉറങ്ങണം പറഞ്ഞില്ലേ ഞാൻ

പോയി വന്നിട്ട് സുഖായിട്ട് ഉറങ്ങിക്കോട്ടോ …

ഇജ് ഉറങ്ങുമ്പോ പാവല്ലേ , സുഖായിട്ട് ഉറങ്ങിക്കോട്ടേ എന്ന് വെച്ച എന്നെ പറഞ്ഞാൽ മതിയല്ലോ അല്ലേലും . കൊരങ്ങാ. അന്നോടൊക്കെ പടച്ചോൻ ചോദിക്കും.

ഞാനങ്ങ് സഹിച്ചു. മോള് വേഗം കുളിച്ചിട്ട് ഇറങ്ങാൻ നോക്ക്. അപ്പോഴേക്കും ഞാനും റെഡിയാകട്ടേ .

ഉം. ഓക്കെ . ന്നാ മോൻ വിട്ടോ.

നീ എങ്ങോട്ടാ ന്റെ പുറകേ . കുളിക്കടീ പോയിട്ട്.

ആ. വിടടാ കൊരങ്ങാ. ന്റെ ഡ്രസ്സ് പിന്നേ ഇജ് എടുത്ത് തരോ.

ഉം. ഞാനെടുത്ത് വെച്ചോളാ. കുളിച്ചിട്ട് ഇറങ്ങിയാൽ മതി ഇജ് ഇതിന്റെയുള്ള്ന്ന് . ഇല്ലേ ബെഡ് അവിടേ കാണുമ്പോ അൻകെന്തെങ്കിലുമൊക്കെ തോന്നും.

കാക്കൂ .. പ്ലീസ് ന്നാ അ കുളിയിലെങ്കിലും ഡിസ്കൗണ്ട് താ .

അയ്യടീ . കുളിച്ചിട്ട് ഇങ്ങോട്ട് ഇറങ്ങിയാൽ മതി.

പോടാ കൊരങ്ങാ. ഇത് വല്ലാത്ത കഷ്ടായി പോയി. അന്നെ ഇവിടെ പിടിച്ച് കിടത്തിയ ന്നെ പറഞ്ഞാൽ മതിയല്ലോ അല്ലേലും.

എന്ത് ചെയ്യാന കുളിച്ചല്ലേ പറ്റൂ. അ എന്തായാലും മ്മളെ കള്ളക്കുളിയൊക്കെ കഴിഞ്ഞ് പുറത്ത് ചാടിയപ്പോഴേക്കും മ്മളെ കാക്കു മ്മക്കുള്ള ഡ്രസ് ഒക്കെ എടുത്ത് അടിപൊളിയായി വെച്ചിട്ടുണ്ട്. മ്മള് പിന്നേ തലയൊക്കെ തോർത്തി ഡ്രസ് ഒക്കെ ഇട്ട് .

അപ്പോഴേക്കും മ്മളെ കാക്കു സുന്ദരനായി റൂമിൽ ലാന്റായിക്ക്ണ്.

ഹ . ഷാന ഇത് വരെ റെഡിയായില്ലേ.

ന്റെ കാക്കൂ . നിക്ക് ഇപ്പോ കഴിയും . അതേയ് ദാ ഈ സുറുമ എഴുതി താ .

ഇന്നിതിന്റെ ആവശ്യന്താ . ഇജ് വരാൻ നോക്ക് . സമയം പോണ് .

ഹ . പ്ലീസ് എഴുതി താ കാക്കൂ . ഇല്ലേ ഞാൻ ഇല്ല .

ഉം.

അങ്ങനെ വഴിക്ക് വാ. ഇനി ഹിജാബ് .

ഹിജാബോ . അതൊന്നും വേണ്ട . ഈ ഷാൾ ചുറ്റിയിട്ട് വാ പെണ്ണേ .

അയ്യടാ. ൻക് ഹിജാബ് ഇടണം . ഇല്ലെങ്കിൽ അന്നത്തത് പോലെ ആരേലും കണ്ടാൽ ആകെ പണിയാകും.

ഇത് വല്ലാത്തൊരു കഷ്ടം ആയിപ്പോയല്ലോ ഷാന.

അതെ എനിക്ക് കൂടെ വരണംന്ന് യാതൊരു നിർബന്ധവുമില്ല. ഞാൻ പറഞ്ഞത് ഒന്നും ചെയ്യാൻ പറ്റില്ലെങ്കിൽ കാക്കു പൊക്കോ. അല്ല പിന്നേ.

അങ്ങനെ കാക്കൂന്നോട് വാശി പിടിച്ചിട്ട് ആണെങ്കിലും മ്മള് നല്ല സുന്ദരിയായിക്ക്ണ്ട് ട്ടോ. അത് പിന്നേ മ്മളെ കാക്കു മാത്രം അണിഞ്ഞൊരുങ്ങി സുന്ദരനായാൽ എങ്ങനെ ശരിയാകും.

വേഗം കിച്ചണിൽ പോയി രണ്ടു പേരും ചായ ഒക്കെ കുടിച്ചു മ്മളെ ഉമ്മിക്ക് ഒരു ചക്കര ഉമ്മ ഒക്കെ കൊടുത്തു ബുള്ളറ്റും എടുത്ത് അവിടന്ന് സ്ഥലം കാലിയാക്കി.

ഈ പഹയൻ ആണെങ്കിൽ നല്ല സ്പീഡിൽ ആണ് പോകുന്നത്.

കാക്കൂ പതുക്കെ പോ ഇല്ലെങ്കിൽ അവിടെ ആയിരിക്കില്ല എത്തുന്നത് പൊട്ടാ.

ഹ. മിണ്ടാതിരിയടീ …

പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല എന്നു മനസ്സിലായ സ്ഥിതിക്ക് ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല.

അപ്പോഴാണ് പരിചിതമായ ഒരു മുഖത്തെ ഞാൻ പെട്ടന്ന് മറികടന്ന് പോയത് പോലെ തോന്നിയത്.

ഓഹോ. ഇന്ന് ഇങ്ങനൊരു കാര്യം ഉണ്ടായിരുന്നല്ലോ. മ്മളാണേൽ കാക്കുവിന്റേ രാവിലത്തേ കാട്ടിക്കൂട്ടല് കൊണ്ട് അതങ്ങ് മറന്നു പോയി.

ഒരു കണക്കിന് ഓനോട് ഞാൻ വരുന്നില്ല എന്നും പറഞ്ഞു വീട്ടിലിരുന്നിരുന്നെങ്കിൽ ഇപ്പോ ടെൻഷനടിച്ചു ഉരുകികൊണ്ടിരിക്കേണ്ട സമയമാണ്.

ഭാഗ്യം വന്നത്. ഇല്ലെങ്കിൽ ഇങ്ങനെ ഒരു കാഴ്ച കാണാൻ പറ്റുമായിരുന്നോ .

സമയം ഇപ്പോ 9:15 ആയി . 9 മണി മുതൽ എനിക്ക് വേണ്ടിയുള്ള ബസ്റ്റോപ്പിലെ കട്ട കാത്തിരിപ്പ് . പാവം എത്ര നേരം അവിടെ അങ്ങനെ നിൽക്കുമോ എന്തോ .

മോളേ മിൻഹ എനിക്കുവേണ്ടി കാത്തിരിക്കാതെ നീ വേഗം ചെല്ലാൻ നോക്ക് നിന്റെ ഷാനുവിന്റേ അടുത്തേക്ക്.

നിനക്കുവേണ്ടി എന്തൊക്കെയോ സ്പെഷ്യൽ അ കോന്തൻ അവിടെ ഒരുക്കിയിട്ടുണ്ട് എന്നല്ലേ അന്ന് പറഞ്ഞത്. നിങ്ങൾ പോയി ആഘോഷിക്ക് . മ്മളില്ലേ അവിടെ കട്ടുറുമ്പാ കാൻ .

ഇന്ന് ന്റെ ഷാനുവും മിൻഹയും ഒരു വീട്ടിൽ .അള്ളാ ആലോചിക്കാൻ കൂടി വയ്യല്ലോ എനിക്ക്.

ഇല്ല .. ഇന്ന് അതിനെക്കുറിച്ചുള്ള ഒരു ചിന്തയും എൻറെ മനസ്സിലേക്ക് കടന്നു വരാനേ പാടില്ല. അതിന് ഇന്നത്തെ എന്റേയും കാക്കുവിന്റേയും ഈ യാത്ര മാക്സിമം അടിച്ചു പൊളിക്കണം.

പക്ഷേ എങ്ങനെ എനിക്ക് അതിന് കഴിയും.

ഒരുപാട് നാളുകൾക്കു ശേഷം ഞാനിന്ന് ന്റെ പൊന്നുപ്പച്ചിയുടെ ഓർമ്മകളുറങ്ങിക്കിടക്കുന്ന എന്റെ നഷ്ടപ്പെട്ട അ വീടിന് മുന്നിലൂടെയല്ലേ കടന്നു പോവുക. അവിടെയെത്തി കഴിഞ്ഞാൽ അയൽവാസികൾ എന്നെ തിരിച്ചറിഞ്ഞാൽ , അവരൊക്കെ ഏതു കണ്ണു കൊണ്ടായിരിക്കും എന്നെ കാണുക , എങ്ങനെയായിരിക്കും അവർ എന്നോട് പെരുമാറുക, സ്വന്തം ഉപ്പച്ചിയെ കൊല്ലാൻ കാരണക്കാരിയായവളാ ഞാൻ . സ്വന്തം ശരീരത്തെ പിച്ചിചീന്താൻ ശ്രമിച്ച അ കഴുകന്റെ ഓർമ്മകളുള്ള സ്ഥലം. അന്ന് അവിടെ നിന്നും വന്നിട്ട് പിന്നേ ഇന്നാണ് ഞങ്ങൾ അങ്ങോട്ട് പോകുന്നത്.

അപ്പൊ പിന്നെ എനിക്ക് എങ്ങനെ സന്തോഷിക്കാൻ കഴിയും .

അങ്ങനെ ഓരോന്നാലോചിച്ച് ആലോചിച്ച് സമയം പോയതേയറിഞ്ഞില്ല.

ഷാന മോളേ ചായ കുടിക്കണ്ടേ .

ഇനിയിപ്പോ ചായ കുടിക്കണോ കാക്കൂ . അവിടേ എത്താറായില്ലേ.

ദേയ് ചായ കുടിച്ചിട്ട് പോകാം . കാക്കു ഉപ്പച്ചിന്റെ കബറിന്റടുത്ത് പോകും. സജാദ് അങ്ങോട്ട് എത്തിക്കോളും .എന്നിട്ട് അവിടുന്ന് നമുക്ക് ഒന്നിച്ച് ഓന്റെ വീട്ടിലേക്ക് പോകാം .

ഉം .കെ . ഞാൻ ഇവിടെ നിൽക്കാം. കാക്കു പോയി വാങ്ങിയിട്ട് വാ .

മ്മളെ കാക്കുവിന് പിന്നേ ഇവിടെ എത്തിയാൽ ചായ നിർബന്ധാ .

അതിന് കാരണം എന്താണെന്നോ . ഞങ്ങള് ഇപ്പോ നിൽക്കുന്നത് മ്മളെ അമ്മദ്ക്കാന്റെ ചായക്കടയുടെ അടുത്താണ് .

അതാരാ എന്നാണോ ചിന്തിക്കുന്നത് .

ഹ. ഇങ്ങക്ക് ഓർമ്മയില്ലേ കഴിഞ്ഞ ആഴ്ച ഞങ്ങൾ രണ്ടും അതിരാവിലെ ചായ കുടിക്കാൻ വേണ്ടി വന്നത്. മ്മളെ ഷാനു ഞങ്ങളെ കണ്ട് ബുള്ളറ്റിന്റെ പുറകിൽ ഓടി വന്ന് അവസാനം ഒരു ബൈക്ക് തട്ടി അവന്മാർ നിലത്ത് വീണ് ആകെ അൽക്കുൽത്തായത് . അതേ കട തന്നെയാണ് ഇതും .

ദാ ഈ അമ്മദ്ക്കാന്റെ കടയിൽ നിന്നും തുടങ്ങും ന്റെ പൊന്നുപ്പച്ചിന്റെ ഓർമ്മകൾ .

ഇപ്പോ ഇങ്ങൾക്ക് മനസ്സിലായി കാണുമല്ലോ . അതിരാവിലെ ഇടക്ക് മ്മളെ കാക്കുവിനേയും കൂട്ടിയുള്ള ഈ കറക്കത്തിന്റെ ഉദ്ദേശ്യം.

മ്മളെ ഉപ്പച്ചിന്റെ ഓർമ്മകൾ അഴവെറക്കാൻ വേണ്ടിയാ ഇങ്ങോട്ട് വരുന്നത്. പക്ഷേങ്കിൽ എത്ര പ്രാവശ്യം വന്നാലും ഇവിടെനിന്നും മുന്നോട്ട് ചലിക്കാൻ മനസ്സുകൊണ്ട് ഇത് വരേ കഴിഞ്ഞിട്ടില്ല.

എപ്പോഴും വിചാരിക്കും ന്റെ ഉപ്പച്ചീടെയും ഞങ്ങളുടെയും സന്തോഷവും കളിയും ചിരിയും ഒക്കെ ഉറങ്ങി കിടക്കുന്ന ന്റെ അ നഷ്ടപ്പെട്ട വീടിന്റെ മുന്നിലൂടെയൊക്കെ ഒന്ന് പോകണം എന്ന് .

ഇവിടെയെത്തുമ്പോൾ അതിനൊന്നും കഴിയാറില്ല എന്നതാണ് സത്യം. പക്ഷെങ്കിൽ ഇന്ന് ഞങ്ങൾ അവിടേക്ക് എന്തായാലും പോവുകയാണ്. കാരണം ഞങ്ങൾക്ക് വേണ്ടി സജ്ജാദ്ക്ക കാത്തിരിക്കുന്നുണ്ടാവും .

എൻറെ കാക്കു വർഷങ്ങൾക്കു ശേഷം ഒരുപാട് സന്തോഷിക്കുന്ന ഒരു ദിവസമായിരിക്കും ഒരുപക്ഷേ . മനസ്സു കൊണ്ട് കഴിഞ്ഞിട്ടല്ലെങ്കിലും ഞങ്ങൾ കണ്ടും അനുഭവിച്ചും സഹിച്ചും ഞങ്ങളുടെ മനസ്സ് മരവിച്ചു എല്ലാം നഷ്ടപ്പെടേണ്ടി വന്ന അ ഒരു നിമിഷത്തിൽ നഷ്ടങ്ങളുടെ ഏടുകളിൽ പഴയ ഓർമ്മകൾ ഒരിക്കലും ഞങ്ങളെ പിന്തുടരാതിരിക്കാൻ വേണ്ടി എന്നെന്നേക്കുമായി പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന , ചെറുപ്പം തൊട്ട് എന്തിനും കൂടെ ഉണ്ടായിരുന്ന ആ ഉറ്റമിത്രത്തെ ഇന്ന് കാണാൻ പോവുകയാണ് ന്റെ കാക്കു. സ്വന്തം കൂടപ്പിറപ്പായി ജനിച്ചില്ലെങ്കിലും ന്റെ കാക്കുവിന് തുല്യമായി ഞാൻ കണ്ടതും ന്റെ പൊന്നുപ്പച്ചിയും ഉമ്മിയും ഞങ്ങൾക്ക് തുല്യമായ് കണ്ടതുമായ ഞങ്ങളുടെ സജ്ജാദ്ക്ക.

മോളേ ഷാന . ദാ ചായ കുടിക്ക് .

ഉം. കാക്കു. വാ അവിടേയിരിക്കാം.

ഇവിടെയെത്തി കഴിഞ്ഞാൽ കഴിഞ്ഞു ഞങ്ങളുടെ കളിയും ചിരിയുമൊക്കെ . എത്രയൊക്കെ സന്തോഷിക്കണം എന്നു വെച്ച് വന്നാലും അതിനൊന്നും കഴിയാറില്ല എന്നതാണ് പരമാർത്ഥം.

കഴിഞ്ഞ ആഴ്ച കാക്കു ചായയുമായി വന്ന അതേ സ്ഥലത്ത് തന്നെയാണ് ഇപ്പോൾ ഞാൻ ഇരിക്കുന്നത് ട്ടോ . ഇവിടെ വെച്ചായിരുന്നു അന്ന് ഞാൻ ഷാനു അമ്മദ്ക്കാന്റെ കടയിൽ നിൽക്കുന്നത് കണ്ടത്.

പിന്നെ എന്തൊക്കെയാ സംഭവിച്ചതെന്ന് നിങ്ങൾ ആരും മറന്നിട്ടുണ്ടാവില്ലല്ലോ. അല്ലേ.

എൻറെ മനസ്സിൻചെപ്പിലെ ഒരുപാട് ഓർമ്മകളുറങ്ങിക്കിടക്കുന്ന ഒരു വലിയ കലവറയാണ് ഈ സ്ഥലം.

ഞാൻ അന്ന് ഷാനുവിനെ കണ്ടതിന് സെക്കൻഡുകൾക്ക് മുമ്പ് തന്നേ അതേ സ്ഥാനത്ത് മിന്നിമറഞ്ഞ മറ്റൊരു മുഖം കൂടിയുണ്ട്.

എല്ലാ ദിവസവും നേരം വെളുത്താൽ എന്റെ കയ്യും പിടിച്ച് നടക്കാനിറങ്ങുന്ന ന്റെ ഉപ്പച്ചിയുടെ മുഖം . നടന്ന് നടന്ന് അവസാനം ചെന്നെത്തി നിൽക്കുന്നത് ഈ അമ്മദ്ക്കാൻറെ ചായപ്പാത്രത്തിനരികിലായിക്കും.

മൂപ്പരോട് സൊറയും പറഞ്ഞ് രാവിലത്തെ അടിപൊളി കട്ടൻ ചായയും കൈക്കലാക്കി ദാ ഞങ്ങൾ രണ്ടും ഇവിടെ വന്നിരുന്നാ കുടിക്കാറ്.

ന്റെ ഉപ്പിനെ കാണണം തോന്നുമ്പോഴൊക്കെ ഞാൻ എന്തേലൊക്കെ നമ്പറടിച്ച് കാക്കു വിനെയും കൈക്കലാക്കി ഇവിടെ ഇങ്ങനെ വന്നിരിക്കും.

പക്ഷെങ്കിൽ ഉപ്പച്ചി പോയതോടെ അമ്മദ്ക്കാന്റെ മുന്നിലേക്ക് ചെല്ലാൻ മാത്രം മ്മക്ക് ഇത് വരെ കഴിഞ്ഞിക്കില്ല.

എന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ഒരു പക്ഷേ എനിക്ക് അത് സഹിക്കാൻ കഴിഞ്ഞെന്നു വരില്ല. അതാണ് മ്മളെ കാക്കുവിനേ അങ്ങോട്ട് തള്ളിവിടുന്നത്.

ഓനെ പിന്നേ അമ്മദ്ക്കാക്ക് അറിയാൻ വഴിയില്ല. കാരണം എഞ്ചിനീയറിംഗ് എന്നും പറഞ്ഞ് ആശാൻ ഫുൾ ടൂറിൽ അല്ലായ്നോ.

ടീ . എന്താ ആലോചിച്ചിരിക്കണേ പോകാം നമുക്ക് . സജ്ജാദ് പള്ളിയിൽ എത്തിയിട്ടുണ്ട്.

കെ . പോകാം കാക്കൂ .

ഇന്നും ഇവിടെയിരുന്ന് അമ്മദ്ക്കാന്റെ കടയിലേക്ക് എത്തി നോക്കിയപ്പോൾ ഉപ്പച്ചി മ്മളേം നോക്കി പുഞ്ചിരിച്ച് നിൽക്കുന്നത് ഒരു മിന്നായം പോലെ മ്മള് കണ്ട്ക്ക്ണ്ട്ടോ. പക്ഷേ ആ സ്ഥാനത്ത് മ്മളെ മൊഞ്ചനെ മാത്രം കാണാൻ കഴിഞ്ഞില്ല.

പിന്നിട്ട ഓരോ വഴികളും എന്നെ വല്ലാതെ വേദനിപ്പിക്കാൻ തുടങ്ങി. വീണ്ടും ഓർമിക്കാൻ ഒരിക്കലും ആഗ്രഹിക്കാത്ത വഴികളിലൂടെ ആണല്ലോ എൻറെ യാത്ര . ഉപ്പച്ചിന്റെ കൈയ്യും പിടിച്ച് സ്കൂളിലേക്ക് നടന്ന് നീങ്ങിയ നല്ല നല്ല ഓർമ്മകൾ, നുസ്റത്താന്റെയും ഐഷുത്താന്റേയും വീട് . ദേയ് ഒരു ദിവസം എന്നെ പട്ടിയോടിച്ച സ്ഥലം, അങ്ങനങ്ങനേ ഓരോന്ന് ഓർത്ത് ഓർത്ത് മ്മളിതാ അവസാനം ന്റെ ഉപ്പച്ചിയുള്ള പള്ളീടെ മുന്നിൽ എത്തിയിക്ക്ണ്.

അവിടെ എത്തിയപ്പോഴേക്കും ഞാനാകെ തളർന്നു പോകുന്നത് പോലെ ഒക്കെ തോന്നി.

വാ ഇറങ്ങ് . മോളേ

മ്മള് ഇറങ്ങി തിരിഞ്ഞതും പിന്നെയവിടെ നിമിഷ നേരം കൊണ്ട് എന്തൊക്കെയോ സംഭവിച്ചു .

മ്മളെ കാക്കുവും സജ്ജാദ്ക്കയും കെട്ടിപ്പിടിച്ച് കൊണ്ടുള്ള സ്നേഹ പ്രകടനങ്ങൾ .

മൂപ്പര് എവിടുന്നാ പൊട്ടിപ്പുറപ്പെട്ടത് എന്ന് പോലും നമ്മൾ കണ്ടില്ല. എല്ലാം വളരെ പെട്ടെന്നായിരുന്നു.

അവരെ സ്നേഹപ്രകടനം ഒക്കെ കഴിഞ്ഞപ്പോ മ്മളെ കണ്ണ്ണ്ട് നിറഞ്ഞങ്ങനെ ഒഴുക്കുന്നു.

കാക്കു വിൻറെ കഴിഞ്ഞാൽ പിന്നേ അടുത്ത ചെസ്സ് നമ്പർ മ്മളല്ലേ .

മ്മളും കെട്ടിപ്പിടിച്ച് കൊറേ കരഞ്ഞു പോയി. അത് പിന്നേ കരയണ്ടാന്ന് മ്മളെ കണ്ണീരിന് കൂടി തോന്നണ്ടേ .

ഷാന ഇവിടെ നിൽക്ക് . ഞങ്ങള് ഉപ്പിന്റെ അടുത്ത് പോയിട്ട് വരാ .

ടാ . അ ബുള്ളറ്റ് അവിടെ എവിടേലും സൈഡ് ആക്കി വെക്ക് . മോളേ ന്നാ കീ . അ കാറിൽ പോയി ഇരുന്നോ . ഞങ്ങളിപ്പോ വരാം.

കെ. എന്ന് പറഞ്ഞ് മ്മള് കാറിന്റെ അടുത്തേക്ക് നീങ്ങിയതും പ്രതീക്ഷിക്കാതെയായിരുന്നു പുറകിൽ നിന്നും ഒരാൾ എന്നെ വിളിച്ചത്.

ഹ അതാരാപ്പോ മ്മളെ ഇവിടെ നിന്നിട്ട് ഷാന എന്ന് വിളിക്കാൻ മാത്രം . പടച്ചോനെ ഈ ഹിജാബ് ഇട്ടിട്ടും ഇത്രേം വർഷം കഴിഞ്ഞിട്ടും ന്നെ മനസ്സിലാക്കാൻ മാത്രം ആരാണത് എന്നും ചിന്തിച്ചു കൊണ്ട് തിരിഞ്ഞതും .

മ്മളാകെ ഷോക് ആയിപ്പോയി എന്ന് തന്നെ പറയാലോ .

നീയോ… പടച്ചോനെ .

തുടരും….

💘💘💘💘💘💘💘💘💘💘

Click Here to read full parts of the novel

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!