💘💘💘💘💘💘💘💘💘💘💘💘💘💘💘💘
✍✍ *രചന – ഫർഷാദ് ഷ വയനാട്*
📚 *എയ്ഞ്ചൽ* 📚
📝Part -3⃣5⃣📝
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
അള്ളാ കാക്കു എന്തൊക്കെയാ ഈ പറയുന്നത്. ഈ പ്രോജക്ട് കാരണം ന്റെ കാക്കുവിന്റെ കണ്ണും നിറച്ചല്ലോ ഇവന്മാർ തെണ്ടികൾ . മിൻഹ ഇവന്മാരോട് പറഞ്ഞതു പോലെ ഇനിയിപ്പോ പ്രോജക്ടിന് പ്രസന്റ് ചെയ്യുന്ന ആളൊക്കെ മുഖം കാണിക്കേണ്ടി ഒക്കെ വരുമോ . അ അതെന്തേലും ആയ്ക്കോട്ടെ . തൽക്കാലം കാക്കുവിനോട് ഇപ്പോ അ കാരണം മാറ്റാനൊന്നും പോകണ്ടാ . അല്ലേലും പ്രോജക്ടിന് എനിക്ക് പകരം വേറെ ഒരുത്തിയെയും സെറ്റ് ആക്കിയിട്ട് പിന്നേ എന്തിനാ എന്റെ കാക്കുവിന്റെ മുന്നിൽ ഇങ്ങനെ വന്ന് നിൽക്കുന്നത്. ഒന്ന് പൊക്കൂടേ അവർക്ക് .
അവരെ മുന്നിൽ നിന്നും എന്തായാലും ഞാൻ പിടിച്ചു വെച്ച എന്റെ കണ്ണീർ കണങ്ങൾ പൊഴിക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ എത്ര സമയം എന്ന് വെച്ചാണ് ഞാൻ ഇങ്ങനെ പിടിച്ച് നിൽക്കുക. പ്ലീസ് എന്റെ മുന്നിൽ നിന്നും ഒന്നു പോയി തരൂ .
… *തുടർച്ച* ……
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
ഷാനിദ് ഞങ്ങൾ വീട്ടിലോട്ട് പോവുന്നു. എന്റെ എല്ലാവിധ ആശംസകളും ഉണ്ടാകും നിങ്ങളോടൊപ്പം. നിങ്ങൾ അറിഞ്ഞതൊക്കെ തന്നെയാണ് കാരണം. അവളെ ഫ്രണ്ട് പറഞ്ഞതിനപ്പുറം എനിക്കും ഒന്നും പറയാനില്ല.അവൾ പങ്കെടുക്കില്ല.
ഹ. ഇത് നല്ല കഥ . ന്റെ കാക്കൂ … ഞാൻ പങ്കെടുക്കുന്നില്ലാന്ന് അവർക് തന്നെയറിയാല്ലോ . പകരം വേറെ ആളും അവർക്ക് സെറ്റ് ആയിക്ക്ണ് . പിന്നേ ഇപ്പോ കാക്കു എന്തിനാ അവന്മാരോട് ഇങ്ങനെയൊക്കെ പറയാൻ പോകുന്നേ. എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ എന്താ ഈ നടക്കുന്നതെന്ന്.
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
പെട്ടന്നായിരുന്നു ഷാനയുടെ കാക്കുവിന്റെ കോൾ വന്നത്.
അത്യാവശ്യമായിട്ട് കാണേണ്ടതുണ്ട് എന്നും പാർക്ക് വരേ ഒന്ന് വരാമോ എന്നുമായിരുന്നു കാക്കുവിന്റെ ചോദ്യം .
പിന്നേ മ്മളെ കാര്യം പറയണോ. നാട്ടിലെ പാറ്റയോടും ഇലയോടും എന്തിന് പറയുന്നു ഇഴഞ്ഞു പോകുന്ന ഉറുമ്പുകളോട് വരെ കഥ പറഞ്ഞ് വീട്ടിലെത്തുന്ന ഞാൻ നിമിഷം നേരം കൊണ്ടല്ലേ വീട്ടിലെത്തി ഡ്രസ്സ് ഒക്കെ മാറ്റി നിച്ചുവിനേയും പൊക്കി പാർക്കിലെത്തിയത്.
കാക്കു വിളിച്ച സ്ഥിതിക്ക് ഒരുപാട് പ്രതീക്ഷകളോടെ ആയിരുന്നു ഞാൻ അവിടെ എത്തിയത്. മ്മളെ മൊഞ്ചത്തിയും അ കാക്കുവിന്റെ കൂടെ ഉണ്ടാവണേ എന്നു മാത്രമായിരുന്നു അവിടെ എത്തുന്നതുവരെയുള്ള പ്രാർത്ഥന.
ഇല്ലാത്ത സമയം ഉണ്ടാക്കി ഇങ്ങനെ അണിഞ്ഞൊരുങ്ങി ഇവിടെയെത്തിയതിന്റെ പിന്നിൽ അവളെ കാണുക എന്ന ഒരൊറ്റ ഉദ്ദേശമായിരുന്നു.
കാക്കുവിനെ കണ്ടതും ആ ഒരു പ്രതീക്ഷ അങ്ങ് ഏതിലേയോ പോയി എന്നു തന്നെ പറയാലോ. പുള്ളിക്കാരൻ ഒറ്റയ്ക്കേ ഉള്ളൂ.
ഇനിയിപ്പോ മൂപ്പര് എന്തിനാ വിളിച്ചു വരുത്തിയത് എന്ന് കൂടെ അറിഞ്ഞാൽ മതി.
ഞാനും നിച്ചുവും കൂടെ കാക്കുവിന്റെ അടുത്ത് എത്തിയതും പ്രോജക്ടിനെ കുറിച്ചറിയാനാണ് വിളിപ്പിച്ചതെന്ന കാര്യം ഞങ്ങൾക്ക് ഉറപ്പായി.
മ്മളെ ആവശ്യവും അങ്ങനെ മനസ്സിൽ കിടന്നുകൊണ്ട് പിമ്പിരി കൊള്ളുന്നതിനാൽ ഈ കാക്കുവിനെ കൈയ്യിലാക്കി കൊണ്ട് ഷാനയേ എങ്ങനേയെങ്കിലും പ്രോജക്ടിൽ പങ്കെടുപ്പിക്കണം എന്നുള്ളതായിരുന്നു എൻറെ അടുത്ത ലക്ഷ്യം. ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട് ഇത് വരെ നടന്ന എല്ലാ കാര്യങ്ങളും ഞാൻ കാക്കുവിനോട് വിശദീകരിച്ചു കൊടുത്തു .
ഇതിനെ കുറിച്ച് ഓരോ കാര്യങ്ങൾ ഞാൻ പറയുമ്പോഴും അതുമായി ബന്ധപ്പെട്ടുള്ള കാക്കുവിന്റെ ഓരോ സംശയങ്ങൾ കേട്ടാൽ എൻറെ പ്രോജക്ടിലെ വിഷയവുമായി നല്ല ഐഡിയ ഉള്ള ആളാണെന്ന് എനിക്ക് വ്യക്തമാക്കാമായിരുന്നു.
ഓരോ പുതിയ പുതിയ ഐഡിയാസും കാക്കുവിൽ നിന്നും ലഭിക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ അതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ അറിയാൻ ശ്രമിച്ചത്.
അപ്പോഴാണ് എൻറെ ബ്രദർ ഈ കാക്കുവിന്റെ ഉറ്റ ചങ്കായിയായിരുന്നുവെന്നും ന്റെ സജ്ജാദ്ക്കയെ ഈ കാക്കു ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നും എനിക്ക് അ മുഖത്ത് നിന്നും വാഴിച്ചെടുക്കാൻ പറ്റിയത്.
കാക്കു പറയുന്ന എല്ലാം കേട്ടുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു ഞാൻ അവിടെ കാണാൻ ആഗ്രഹിച്ച ന്റെ പെണ്ണിന്റെ എൻട്രി . അവളെ കണ്ടാൽ പിന്നേ ന്റെ കാര്യം പറയണ്ടല്ലോ.
എന്തായാലും ഓള് പ്രതീക്ഷിക്കാതെയാണ് മ്മളെ അവിടെ വച്ച് കണ്ടതെന്ന് മനസ്സിലാക്കാൻ വലിയ സമയം ഒന്നും വേണ്ടിവന്നില്ല.
അതിൻറെ ഒരു ചമ്മലും കുട്ടിത്തം മാറാത്ത അവൾടെ കുട്ടിക്കളികളും എന്നോടുള്ള വാശിയും ഒക്കെയായി അവിടെ ഓരോന്ന് അരങ്ങേറിയപ്പോൾ എന്റെ ചിരി പിടിച്ച് നിർത്താൻ കുറച്ചൊന്നുമല്ല ഞാൻ പാടുപെടേണ്ടി വന്നത്.
അപ്പോഴും എന്റെ പ്രതീക്ഷ മുഴുവനും ഇന്നത്തതോട് കൂടി ഷാനയുടെ പിണക്കമൊക്കെ മാറി പ്രോജക്ടിൽ പങ്കെടുക്കാൻ വരുമെന്നുള്ളത് മാത്രമായിരുന്നു. പക്ഷെ അവസാനം ഒരൊറ്റ നിമിഷം കൊണ്ട് കാക്കു അവൾ പ്രോജക്ടിൽ പങ്കെടുക്കില്ല എന്നും പറഞ്ഞ് ഞങ്ങളിൽ നിന്നും അകന്നു നീങ്ങിയപ്പോൾ അത് വരേയുണ്ടായിരുന്ന എന്റേ അവസാനത്തേ എല്ലാ പ്രതീക്ഷകളും അവരോടൊപ്പം തന്നെ അങ്ങ് ദൂരേക്കായ് അകലുകയായിരുന്നു .
✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍✍
മ്മള് വീട്ടിലെത്തി വേഗം കുളിച്ച് മാറ്റി റൂമിലെ ജനലിലൂടെ പുറത്തേ കാഴ്ച്ചകളും നോക്കിയങ്ങനേയിരുന്നു. എന്തൊക്കെയോ മനസ്സിൽ കിടന്ന് ഉള്ള സമാധാനവും നഷ്ടപ്പെട്ട് എന്ന് തന്നെ പറയാലോ . ഓരോന്ന് ആലോചിച്ച് ആലോചിച്ച് തലക്ക് ഭ്രാന്ത് പിടിക്കാണ്. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ .
മിൻഹ എന്തിനായിരിക്കും നാളെ ഷാനുവിന്റെ വീട്ടിലേക്ക് എന്നോട് ചെല്ലാൻ പറഞ്ഞത്.
ഷാനു അറിഞ്ഞുകൊണ്ടാവാൻ എന്തായാലും ചാൻസില്ല .അങ്ങനെയെങ്കിൽ അവൻ ഇന്ന് ഞങ്ങളോട് പറയേണ്ടതായിരുന്നു . അപ്പോൾ എന്തായിരിക്കും അവളുടെ ഉദ്ദേശ്യം.
മ്മക്കാണേൽ ഓനെ വിട്ട് കൊടുക്കാനും തോന്നണില്ലല്ലോ അള്ളാ. നാളെ അവനും മിൻഹയും ഒരു വീട്ടിൽ . അതിന് ശേഷം പ്രോജക്ടിന്റെ പേരും പറഞ്ഞ് അവർ ഒരുമിച്ച് കഴിയുന്ന മൂന്ന് ദിവസങ്ങൾ . ഇതൊക്കെ പോരേ എന്റെ ഉറക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടാൻ . സത്യത്തിൽ എന്നിൽ നിന്നും പൂർണ്ണമായും എന്റെ ഷാനുവിനെ എനിക്ക് നഷ്ടപ്പെട്ട് കഴിഞ്ഞിട്ടുണ്ടാകുമോ . എത്രയൊക്കെ അവനെ മറക്കാൻ ശ്രമിച്ചിട്ടും അതിന് മാത്രം എനിക്ക് കഴിയുന്നില്ലല്ലോ അള്ളാ .
ഇതിപ്പോ എനിക്കും എന്നെ സ്നേഹിക്കുന്നവർക്കുമൊക്കെ എന്നും സങ്കടങ്ങൾ മാത്രമാണല്ലോ കൂട്ടിനുള്ളത്. ഇതിന് മാത്രം എന്ത് പാപമാണള്ളാ ഞാൻ ചെയ്ത് പോയത്. മതിയായില്ലേ നിനക്ക് എന്നേ ഇത്ര മാത്രം പരീക്ഷിച്ചിട്ട് .
ഇവടെയാണേൽ ഇങ്ങനെ ഒറ്റക്കിരിന്നാൽ എപ്പോ ഭ്രാന്ത് പിടിച്ചെന്ന് ചോദിച്ചാൽ മതി.
മ്മളെ കാക്കു ഇതെവിടെപ്പോയി. പാർക്കിൽ നിന്ന് വന്നത് മുതൽ ആളെ അനക്കമൊന്നുമില്ലല്ലോ.
ഉമ്മാ .. ഉമ്മച്ചി …
കാക്കു ഇതെവിടെപ്പോയിന്റെമ്മച്ചി .
ഓനതാ മോളേ റൂമിൽ . ഇജ് പോയിട്ട് ഓനോട് എണീറ്റ് ഇങ്ങട് വരാൻ പറയ്. വന്നപ്പോ കേറിക്കൂടീക്കല്ലോ റൂമിൽ. ഇന്നിപ്പൊതെന്താ ഇങ്ങനെ .
ആഹാ അത് ശരി. ഇവിടെ കിടക്കാണോ .
ടാ . പൊട്ടാ .. കാക്കു.. എന്താ മാഷേ .. എന്ത് പറ്റീ . ടാ … എണീക്ക് കാക്കു .
ന്തടീ കാന്താരി ..ഞാൻ കുറച്ച് കിടക്കട്ടേ ..
അയ്യടാ . ഇപ്പോഴല്ലേ ഒരു കിടത്തം . എണീറ്റ് വാ . ഉമ്മി വിളിക്കിണ്ട്.
ഹ. നിന്നോടല്ലേ പറഞ്ഞേ . ഒന്ന് പോയേ ശല്യം ചെയ്യാതെ . ഓരോ ശല്യങ്ങൾ
പെട്ടന്നായിരുന്നു കാക്കുവിന്റെ ദേഷ്യത്തോടെയുള്ള സംസാരം. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. ഞാൻ പിന്നേ ഒന്നും പറയാതെ അവിടെ നിന്നും എണീറ്റ് പോയി. ആദ്യമായിട്ടാണ് ന്റെ കാക്കു എന്നോട് ഇങ്ങനെയൊക്കെ സംസാരിക്ക്ണത് . എനിക്കത് വല്ലാത്തൊരു ഫീലിങ് തന്നെ ആയിരുന്നു. എന്ത് പറ്റി എന്റെ കാക്കുവിന്, പാവം വല്ലാതെ വിശമം ആയിക്കാണും .അല്ലങ്കിൽ ന്റെ കാക്കു ഒരിക്കലും എന്നെ ഇങ്ങനെ വേദനിപ്പിക്കാൻ നിൽക്കില്ല. ഇനിയിപ്പോ ഈ ഒരു ടെൻഷന്റെ കുറവും കൂടെ ഉണ്ടായിരുന്നുള്ളൂ.
മ്മള് പിന്നേ മ്മളെ റൂമിൽ പോയി ഒന്നിനെക്കുറിച്ചും ചിന്തിച്ച് കൂടുതൽ കാടു കയറാൻ നിൽക്കാതെ ഇരുകൺകളുമടച്ച് ഒറ്റക്കിടത്തമായിരുന്നു. അല്ലെങ്കിലും ടെൻഷനിൽ നിന്നും മുക്തി നേടാനുള്ള ഏറ്റവും നല്ല വിദ്യ അത് തന്നെയാണല്ലോ.
അങ്ങനെ എപ്പോഴോ ഞാൻ അറിയാതെ മയങ്ങിപ്പോയിട്ടുണ്ടായിരുന്നു. പിന്നീട് എപ്പോഴോ ഒരു കൈ വന്ന് എന്റെ നെറ്റിയിൽ തലോടുന്നത് പോലെ തോന്നിയിട്ടാണ് പെട്ടന്ന് ഞെട്ടിയുണർന്നത്.
പാവം ന്റെ കാക്കുവിന്റെ ഒലിച്ചിറങ്ങുന്ന മിഴികളായിരുന്നു കണ്ണ് തുറന്ന് നോക്കിയപ്പോൾ മങ്ങിയ ഇരുണ്ട വെളിച്ചത്തിൽ എനിക്ക് കാണാൻ കഴിഞ്ഞത്.
കാക്കു ഇതെന്താ .. സമയം നോക്ക് .. ഉറക്കമൊന്നുമില്ലേ . അയ്യേ ഇതെന്താ കരയുകയാണോ . എന്ത് പറ്റീ അങ്ങനെയങ്ങനെ ഒരുപാട് ചോദ്യങ്ങൾ .
ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഒരു മറുപടിയും കാണാതെയായപ്പോൾ മ്മള് വേഗം പുതപ്പൊക്കെ മാറ്റി കാക്കൂന്റെ അടുത്തേക്ക് നീങ്ങിയിരുന്നു .
ഹലോ . ഇതെന്ത് പറ്റിയെന്ന് . ഹ.. പറ മാഷേ.
സോറി മോളേ.
സോറിയോ . അതെന്തിന് .
മ്മള് പിന്നേ ഉറങ്ങി എണീറ്റെങ്കിലും കൂടെ മ്മളെ ബോധം അങ്ങ് എണീറ്റ് വന്നിട്ടില്ലായിരുന്നു. പിന്നേയല്ലേ ഫ്ലാഷ് ബാക്കിലോട്ട് പോയപ്പോൾ കാര്യങ്ങൾ ഓടിയത്.
അയ്യേ . ഈ കാക്കു അതൊന്നും വിട്ടിട്ടില്ലേ അപ്പോ . ഞാൻ അതപ്പൊഴേ മറന്നു. ഇയ്യ് അല്ലാതെ ന്നെ വേറെ ആരാ കാക്കൂ ചീത്ത പറയാനൊക്കെ ഉള്ളത്. അതിന് കണ്ണും നിറച്ചിരിക്കുന്നു .അയ്യേ .. ഷെയിം ..ഷെയിം
അതേയ് കാക്കൂ . അ സമയം കണ്ടോ . പോയിട്ട് ഉറങ്ങാൻ നോക്ക്. ചെല്ല് . ടിൻ. ടിൻ. പോട്ടെ വണ്ടി .. ഹ പോടാ .
നിക്കടി പെണ്ണേ പോകാ.
ന്നാ പോ… ൻക് ഉറങ്ങണം പിരാന്താ..അല്ലേ ഒരു കാര്യം ചെയ് . ഇന്ന് വാ ഇവിടെ കിടന്നോ .
പുതപ്പ് മാത്രം ചോദിച്ച് വരാൻ നിൽക്കണ്ട . തരൂല . ഞാൻ കിടന്ന് .. ബെസ്റ്റ് .. ആരോട് പറയാൻ .. ഹ. വന്ന് കിടക്കടാ കൊരങ്ങാ . . . . അല്ല പിന്നേ.
ഉം. കിടന്നപ്പോഴേക്കും ഉറങ്ങിയോ . അനക്കമൊന്നുമില്ലല്ലോ .
കാക്കൂ ..
പുതപ്പ് കൊടുക്കൂല പറഞ്ഞിട്ട് വിട്ട് കിടക്കാ തോന്നണ് . പാവം .
കാക്കു ഇങ്ങോട്ട് വാടാ കൊരങ്ങാ. ന്നാ പുതപ്പ്. വേണേ കേറിക്കോ . കുറച്ച് കഴിഞ്ഞാൽ ഈ ഓഫർ കിട്ടൂല . പറഞ്ഞേക്കാം.
ഒന്ന് പോടീ
ഓഹോ ന്നാ അവിടെ കിടക്ക് . അല്ല പിന്നേ.
അള്ളാ .. ദേയ് . പോണ് ന്റെ പുതപ്പ്. അ കാക്കു ന്റെ പുതപ്പ് താടാ പട്ടീ.
വേണേൽ ഇതിന്റെ ഉള്ളിൽ കയറിക്കോ .
ഓ. എങ്ങനേ . എന്റെ പുതപ്പിനുള്ളിൽ എന്നോട് തന്നെ വേണേ കയറിക്കോന്നോ . അതെവിട്ത്തെ ന്യായം.
ഓനോട് പിന്നേ ഓവർ വാശി പിടിക്കാത്തതാ നല്ലത് എന്ന് മ്മക്കറിയാവുന്നത് കൊണ്ട് ഞാൻ എപ്പോ കേറി എന്ന് ചോദിച്ചാൽ മതിയല്ലോ.
തീരേ സ്നേഹമില്ലാത്ത ഒരു പുതപ്പ്. ആരേലും വിളിക്കുമ്പോത്തേക്ക് അങ്ങോട്ട് പോകന്നേ . നാളെ മുതൽ ഈ ഞാൻ തന്നെ കാണൂ .അത് മറക്കണ്ട.
ഷാന .
ന്താ കാക്കൂ . ൻക് ഉറങ്ങണം . മിണ്ടാതെ കിടക്കടോ . ഇല്ലേ എണീറ്റ് പോ .
ഈ കാക്കു ഒരു കാര്യം ചോദിച്ചാൽ ന്റെ കാന്താരി സത്യം പറയോ കാക്കൂനോട് .
അതിന് ഞാൻ എപ്പോഴാ നുണ പറഞ്ഞത് ആ വോ.
ഈ പ്രോജക്ട് , നിന്റെ ക്ലാസ്സിലെ കുട്ടികൾ , നിന്റെ ഫ്രണ്ട്സ് , നിന്റെ ഈ മുഖം അങ്ങനങ്ങനെ എല്ലാം കൊണ്ടും ന്റെ മോൾക്ക് ഒരുപാട് സങ്കടങ്ങൾ താങ്ങാവുന്നതിലും അപ്പുറത്താണെന്നറിയാം. ഇതൊന്നുമല്ലാതെ ഈ കാക്കുവിൽ നിന്നും മറച്ചു വെക്കുന്ന എന്തെങ്കിലും വിശമം എന്റെ മോൾക്ക് ഉണ്ടോ.
അള്ളാ … എന്താ ഇപ്പോ കാക്കു ഇങ്ങനെയൊക്കെ ചോദിക്കുന്നു. ഞാൻ എന്താണ് മറുപടി ന്റെ കാക്കൂനോട് പറയാ.അല്ലേലും കാക്കൂ നോട് എങ്ങനെ പറയാനാ ന്റെ മൊഞ്ചനെ ഒരു യക്ഷി അടിച്ചു മാറ്റിയെന്ന് . ഏയ് .. വേണ്ടാ.
കാക്കൂ ഉറങ്ങുന്നുണ്ടോ കിടന്നിട്ട് .
ഹ. പറ മോളേ . ചോദിച്ചതിന് .
ഇല്ല കാക്കൂ . എന്താ ഇപ്പോ ഇങ്ങനൊക്കെ ചോദിക്കാൻ മാത്രം കാരണം. ന്റെ കാക്കു തൽക്കാലം ആവശ്യമില്ലാതെ ഒന്നും ആലോചിച്ചു കൂട്ടാൻ നിൽക്കണ്ടാ . എനിക്കിതാ ഇങ്ങനെ ന്റെ കാക്കുവിന്റെ നെഞ്ചിൽ തല വെച്ച് കെട്ടിപ്പിടിച്ചുറങ്ങിയാൽ തീരാവുന്ന പ്രശ്നമൊക്കേ ഉള്ളൂ . അല്ലാതെ കാക്കു വിചാരിക്കുന്ന പോലെ വേറെ ഒരു പ്രശ്നവുമില്ല.
ഉം. നമുക്ക് നാളെ ഒരു സ്ഥലം വരെ പോകണം കേട്ടോ കാന്താരി.
നാളെയോ . അതെവിടേക്കാ കാക്കൂ .
അതൊക്കെയുണ്ട് .
എന്നെ സജ്ജാദ് വിളിച്ചിരുന്നു ഒരുപാട് നാളുകൾക്ക് ശേഷം . നമ്മള് വീട് മാറി വന്നിട്ട് ഇതുവരെ അവനെ ഒന്ന് ബന്ധപ്പെടാൻ ഒരിക്കൽ പോലും ശ്രമിച്ചില്ലല്ലോ. പരാതികൾ മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ അ പാവത്തിന് . നമ്മൾ എത്രയൊക്കെ ന്യായീകരിക്കാൻ ശ്രമിച്ചാലും അവനോട് ചെയ്തത് തെറ്റ് തന്നെയാണ്. അല്ലേ മോളേ . ഒരു വീടു പോലെ കഴിഞ്ഞതല്ലായിരുന്നോ . അ ഷാനുവാണ് ഇന്ന് സജ്ജാദിന് നമ്പർ കൊടുത്തത് എന്നാ പറഞ്ഞത്.
നല്ല പയ്യന്മാരാലേ അവര് . സത്യത്തിൽ അവന്മാരെയൊക്കെ കണ്ടിട്ടാണല്ലോ അന്ന് നമ്മള് ഓടിയതെന്നോർക്കുമ്പോഴാ .
ഉം. പിന്നേ . നല്ല പയ്യന്മാരാ. ദുഷ്ടൻ . തെണ്ടികൾ . ചതിയൻ .
നീ ഒന്ന് പോടി കാന്താരി . അവരെക്കാണുമ്പോ കാണുമ്പോ നീയെന്തിനാ ഇങ്ങനെ ചുമ്മാ വെറുപ്പിക്കുന്നത്. എന്താ സംഭവം.
എന്ത് സംഭവം . ഒര് സംഭവവും ഇല്ല. ന്റെ കാക്കു ഉറങ്ങ്ന്നുണ്ടോ ഒന്ന്. ഇല്ലേ ഞാനിപ്പോൾ ചവിട്ടി പുറത്താക്കും. പറഞ്ഞേക്കാം.
ഉം. ഉറങ്ങിക്കോ . ഉറങ്ങിക്കോ രാവിലെ എണീറ്റ് വേഗം റെഡിയായിക്കോണം.
ഉം. ഓക്കെ . ഓക്കെ . അത് ഒക്കെ നാളത്തേ കാര്യം. ഇപ്പോ മോന് ഉറങ്ങാൻ നോക്ക് സമയം കളയാതെ. ബാക്കിയൊക്കെ രാവിലേ നേരം പെലാ പെലാന്ന് പെലർന്നിട്ട് ആലോചിക്കാം നമുക്ക് കൂടെ വരണോ വരണ്ടേ എന്ന് .
അല്ലെങ്കിലും നാളെ എങ്ങോട്ടേലും ഒന്ന് പോകുന്നത് തന്നെയാ എന്തുകൊണ്ടും നല്ലത്. ഇവിടെ ഇങ്ങനെ ഇരുന്നാൽ ഓരോന്നാലോചിച്ച് കൊണ്ട് തലക്ക് ഭ്രാന്ത് പിടിക്കും എന്നുള്ള കാര്യം പറയേണ്ടല്ലോ. ഷാനുവിന്റേയും മിൻഹയുടേയും അടിപൊളി ദിവസമല്ലേ നാളെ . എനിക്കത് ആലോചിക്കാൻ കൂടി വയ്യ. തൽക്കാലം അതെല്ലാം മനസ്സിനെ തൊട്ടുണർത്താതിരിക്കണമെങ്കിൽ ഒരു യാത്ര അനിവാര്യമാണ്. അവരുടെ ദിവസം അതവര് തന്നെ ആഘോഷിക്കട്ടേ. അല്ലെങ്കിലും ഞാൻ എന്തിനാ അതൊക്കെ ആലോചിച്ച് വെറുതേ എന്റെ ഉള്ള സമാധാനം കൂടി കളയുന്നത്.
ന്നാലും എന്തിനായിരിക്കും ഞാൻ നാളെ അവളെ കൂടെ ഷാനുവിന്റെ വീട്ടിലേക്ക് പോകണം എന്ന് പറഞ്ഞത് . എത്ര ആലോചിച്ചിട്ടും അതിനുമാത്രം ഒരു ഉത്തരം കിട്ടിയില്ലല്ലോ അള്ളാ . അ അതെന്തെങ്കിലുമൊക്കെ ആകട്ടേ. പോയിട്ടില്ല എങ്കിൽ എന്റെ പഴയകാല ചരിത്രം ഷാനുവിനേ അറിയിക്കും എന്നല്ലേ മിൻഹ പറഞ്ഞത് . എനിപ്പോ അവൾ എല്ലാം ഷാനുവിനേ അറിയിക്കുമോ . ആ … എന്തേലുമൊക്കെ ആവട്ടേ . ഞാനിപ്പോ എന്തിനാ ആവശ്യല്ലാത്തതൊക്കെ ചിന്തിച്ച് കൂട്ടുന്നത്.
ഈ ഷാന ഇനി ഒന്നും ചിന്തിച്ച് കൂട്ടുന്നതിൽ ഒരർത്ഥവ്യമില്ല. ഷാനു എന്നിൽ നിന്നും നഷ്ടപ്പെട്ട സ്ഥിതിക്ക് ബാക്കിയെല്ലാം വരുന്നോട്ത്ത് വെച്ച് കാണാം.
എനിക്കിതാ ന്റെ ഈ കാക്കൂനേ എന്നും ഇത് പോലെ ഓന്റെ നെഞ്ചത്ത് തലയും വെച്ച് ഇങ്ങനെ കെട്ടിപ്പിടിച്ചുറങ്ങാൻ അള്ളാഹുവിന്റെ വിധി മാത്രം ഉണ്ടായാൽ മതി. അതിൽ കൂടുതൽ മറ്റാരുടെയും സ്നേഹം ആഗ്രഹിക്കാൻ അല്ലെങ്കിലും എനിക്ക് ഇന്ന് എന്തവകാശമാണുള്ളത്.
ആഹാ . ഉറങ്ങിയോ ഇത്ര പെട്ടന്ന് ആശാൻ .
കാക്കൂ .. കാക്കൂ .
ബെസ്റ്റ് . ഇനിയിപ്പോൾ ഞാനായിട്ട് എന്തിനാ ഇവിടെ ഉറങ്ങാതെ ഇങ്ങനെ നിൽക്കുന്നത്. അപ്പോ ഓക്കേ . നാളെ കാണാം . ഗുഡ് നൈറ്റ് .
തുടരും….
💘💘💘💘💘💘💘💘💘💘
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission