ഇടവപാതി തകർത്തു പെയ്യുകയാണ് ഉരുളിയിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടാണ് ജെനി ഉണർന്നത്,നോക്കിയപ്പോൾ സമയം 6.15, പ്രാർത്ഥിച്ചിട്ട് ജെനി വേഗം അടുക്കളയിലേക്ക് ഓടി,മേരി കട്ടന്കാപ്പി ഉണ്ടാകുവാരുന്നു,
” ദാ മോളെ കാപ്പി.. ”
“സമയം പോയല്ലോ അമ്മച്ചി എന്താ ഒന്ന് വിളിക്കാഞ്ഞേ? ”
” നീ ഇന്നെങ്കിലും നന്നായി ഉറങ്ങട്ടെ എന്ന് വെച്ചു വിളിക്കാഞ്ഞേ ഇന്ന് ട്യൂഷൻ ഇല്ലല്ലോ”
“ഇല്ല വൈകിട്ട് സാർ വിളിച്ച് രാവിലെ സ്പെഷ്യൽ ട്യൂഷൻ ഉണ്ടെന്ന് പറഞ്ഞാരുന്നു, ”
അതും പറഞ്ഞു അവൾ കുളിക്കാൻ പോയി,
എന്റെ കുഞ്ഞിന്റെ കഷ്ടപ്പാടുകൾ ഇനി എന്ന് മാറും ഈശോയെ മേരി ഓർമകളിൽ മുഴുകി,
ജെനിക്ക് 10 വയസുള്ളപ്പോൾ ആണ് ഒരു ആക്‌സിഡന്റിൽ ആന്റോച്ചയൻ മരിക്കുന്നത്, അതിനുശേഷം തങ്ങളുടെ കഷ്ടപ്പാടുകൾ കണ്ടിട്ട് സ്റ്റീഫൻ അച്ചൻ പള്ളിസ്കൂളിൽ തൂപ്പുകാരി ആയി ജോലി ശെരിയാക്കി നൽകിയത്, ആ ജോലി കൊണ്ട് പട്ടിണി ഇല്ലാതെ ജീവിക്കാം എന്നല്ലാതെ വേറെ ഒരു ഗുണവും ഇല്ലാരുന്നു, ജെനിമോൾ നന്നായി പഠിക്കുന്നത് കൊണ്ട് പള്ളിസ്കൂളിൽ പ്ലസ് ടു വരെ ഫ്രീ ആയി പഠിപ്പിച്ചു, പ്ലസ് ടു കഴിഞ്ഞപ്പോൾ സ്റ്റീഫൻ അച്ചൻ പറഞ്ഞതാണ് വീടും 5 സെന്റ് പുരയിടവും വെച്ച് ജെനിയെ നഴ്സിംഗനു വിടാൻ, പക്ഷെ ഇളയത്തുങ്ങളുടെ ഭാവി ഓർത്തു ജെനി സമ്മതിച്ചില്ല, അവൾ അച്ചനോട് അവൾക് ഒരു ജോലി വേണം എന്നും അമ്മച്ചിയെ സഹായിക്കണം എന്നും അച്ചനോട് പറഞ്ഞപ്പോൾ തന്റെ കണ്ണുകൾ നിറഞ്ഞു പോയി, അങ്ങനെ 18 വയസിൽ ജെനിമോൾ ജോലികാരി ആയി, പള്ളിലെ പോൾമുതലാളിയുടെ തുണിക്കടയിൽ സെയിൽസ് ഗേൾ ആയി ജോലിക്ക് കയറി, ഈ സമയം ഒരു ട്യൂഷൻ സെന്ററിൽ പാർട്ട് ടൈം ആയി പഠിപ്പിക്കാനും അവൾ പോയി, രാവിലെ 7 മണിക്ക് ട്യൂഷൻ സെന്ററിലേക്കും അവിടെ നിന്ന് 9.30 തുണിക്കടയിലേക്കും, ഞായറാഴ്ചകളിൽ പള്ളിസ്കൂളിലെ കുട്ടികളെ വയലിൻ പഠിപ്പിച്ചും അവൾ ജീവിതം പച്ചപിടിച്ചു, ഇപ്പോൾ അവൾക് പ്രായം 22, ഈ 4 വർഷം കൊണ്ട് അവൾ ഒരുപാട് കാര്യങ്ങൾ ചെയ്തു, തന്നെ ജോലിക്ക് വീടാതെ വീട്ടിൽ ഇരുത്തി ജീനയെ നഴ്സിങിന് വിട്ടു ജോജിയെ ഡിഗ്രിക്ക് ചേർത്തു, സ്വന്തം ഭാവി മറന്ന് അവൾ വീടിനു വേണ്ടി ജീവിക്കുന്നു, തനിക്ക് ഒരു മകൻ ഉണ്ടാരുന്നു എങ്കിൽ ചെയ്യണ്ടത് അവൾ ചെയ്യുന്നു,
“എടി മേരി ഇത്തിരി കട്ടൻ ഇങ്ങു താടി… ”
അമ്മച്ചിയുടെ ആ ചോദ്യമാണ് മേരിയെ ഓർമകളിൽ നിന്ന് ഉണർത്തിയത്
ദാ അമ്മച്ചി അവൾ കാപ്പി പകർന്നു കൊടുത്തു
“നല്ല മഴയാനല്ലോടി കൊച്ചിന് പോകണ്ടേ”
” അവള് കുളിക്കുന്നു ”
“മഴ ഇങ്ങനെ ആയാൽ ഉടനെ അടുത്ത പ്രെളയം വെരും” തെരേസ്സ്യാമ്മച്ചി ആത്മഗതം പറഞ്ഞു പോയി
മേരി ജോജിയെ ഉണർത്താനായി പോയി
ജെനി കുളിച്ചു തലയിൽ തോർത്തും കെട്ടി തന്റെ മുറിയിലേക്കു വന്നു, ക്ലോക്കിൽ സമയം 6.30 ആയിരിക്കുന്നു, അവൾ അലമാരിയിൽ നിന്നും ഒരു കോട്ടൺ സാരീ എടുത്തു ഉടുക്കാൻ തുടങ്ങി, ജെനി റെഡി ആയി വന്നപ്പോഴേക്കും മേരി പുട്ടും പഴവും കാപ്പിയും എടുത്തു വെച്ചിരുന്നു, ജെനി ഇരുന്നു കഴിക്കുന്നതിടയിൽ ജോജി പറഞ്ഞത്
“ചേച്ചി സെമസ്റ്റർ ഫീസ് അടക്കുന്ന ഡേറ്റ് നാളെയെ ”
“എനിക്ക് ഓർമ ഉണ്ടഡാ ചെറുക്കാ നാളെ രാവിലെ പോരെ ”
“അതല്ല ചേച്ചി
ജോബി പറഞ്ഞു ഇന്ന് ഒരു കാറ്ററിംഗ് പരുപാടി ഉണ്ടെന്ന് ഒരാളുടെ കുറവുണ്ടെന്ന് ഞാൻ പോകട്ടെ ചേച്ചി ”
” എന്തിനു ? അതിന്റെ ഒന്നും ആവിശ്യം ഇല്ല ഞാൻ നാളെ തരാം”
” ചേച്ചിക് ഒരു സഹായം ആകുമല്ലോന്ന് ഓർത്തു ഞാൻ ചെല്ലാം എന്ന് പറഞ്ഞു ”
“ഇപ്പോൾ എന്റെ മോൻ പഠിച്ചാൽ മതി പഠിച്ചു നല്ല ജോലി കിട്ടിട്ട് ചേച്ചിയെ സഹായിച്ചാൽ മതി നീ പോയിരുന്നു പഠിക്കാൻ നോക്കടാ”
അതും പറഞ്ഞു അവൾ ചിരിച്ചോണ്ട് ബാഗ് എടുത്തു ഇറങ്ങാൻ തുടങ്ങി പെട്ടന്ന് എന്തോ ഓർത്തപോലെ നിന്നു “വല്യമ്മച്ചീടെ ഗുളിക വാങ്ങികണ്ടേ ആ ചീട്ട് ഇങ്ങു താ ”
” നിനക്ക് നല്ല ഓർമ ആണല്ലോ മോനെ” അതും പറഞ്ഞു അവർ ചീട്ട് എടുക്കാൻ അകത്തേക്ക് പോയി
ചീട്ടും വാങ്ങി അമ്മച്ചിയോടു യാത്രയും പറഞ്ഞു ജെനി ഇറങ്ങി, ബസ് സ്റ്റോപ്പ് മുഴുവൻ വെള്ളം ആണ് ഒരുവിധം സാരീ നനയാതെ അവൾ നിന്നു,ബസ് എത്തി ജെനി ട്യൂഷൻ സെന്ററിന് മുന്നിൽ ഇറങ്ങി
ജെനിയെ കണ്ടപാടെ ഹരി സാറിന്റെ മുഖം വിടർന്നു,” താനും ഇന്ന് മഴയായൊണ്ട് കാണില്ലെന്ന് ഞാൻ ഓർത്തു, ”
“എനിക്ക് മഴ ഒന്നും പ്രശ്നം അല്ല സാറേ ”
അയാൾ ചിരിച്ചു
അവൾ ക്ലാസ്സിലേക്ക് പോയി
7 മുതൽ 10 വരെ ഉള്ള ക്ലാസ്സിലെ കുട്ടികൾക്കു ഇംഗ്ലീഷ് പഠിപ്പിക്കുകയാണ് ജെനി
ക്ലാസ്സ് കഴിഞ്ഞു ജെനി ഹരി സാറിന്റെ റൂമിലേക്കു ചെന്നു
“എന്താ ജെനി ”
“സാർ എനിക്ക് ഒരു 2500 രൂപ വേണം അനിയന്റെ സെമസ്റ്റർ ഫീസ് കൊടുക്കാനാ ഈ മാസം ശമ്പലത്തിൽ നിന്ന് പിടിച്ചോ ”
” ഇങ്ങനെ ആയാൽ ശമ്പളം ഒന്നും കാണില്ലല്ലോടോ” എന്ന് പറഞ്ഞു കൊണ്ട് അയാൾ പേഴ്സിൽ നിന്നും 2500 രൂപ നൽകി അവൾ അത് വാങ്ങി ബാഗിൽ വെച്ച് നടന്നു
പാവം കുട്ടി അയാൾ മനസിൽ ഓർത്തു
ഒരു വളവു കഴിഞ്ഞാൽ തുണിക്കട ആണ്
അവൾ നടന്നു കടയിൽ എത്തി സ്കൂൾതുറപ്പ് സമയം ആയോണ്ട് രാവിലെ തന്നെ തിരക്കുണ്ട് കടയിൽ
കൗണ്ടറിൽ നിന്ന ആൽബി ദൂരെ നിന്നും വരുന്ന ജെനിയെ കണ്ടു
അവന്റെ കണ്ണുകളിൽ സന്തോഷം നിറഞ്ഞു നിറം മങ്ങിയ കോട്ടൺ സാരിയിൽ അവൾ സുന്ദരി ആയി അവനു തോന്നി മുഖത്തെ oru ചെറിയ കറുത്ത പൊട്ട് ഒഴിച്ചാൽ ഒരു മേക്കപ്പും അവളുടെ മുഖത്ത് ഇല്ല, കഴുത്തിൽ ഒരു കൊന്ത ചെറിയ ഒരു വെള്ളമുത്ത്മാല കാതിൽ ഒരു ചെറിയ വെള്ളമുത്ത് കമ്മൽ കൈയിൽ രണ്ടു കരിവള പിന്നിൽ കുളിപ്പിന്നൽ കെട്ടി ഇട്ടിരിക്കുന്ന മുടി അരയോളം ഉണ്ട് ഒരു ആഭരണങ്ങളും ഇല്ലാതെ തന്നെ അവൾ സുന്ദരി ആണെന്ന് ഓർത്തു ഏറെനാളായി അവൾ മനസ്സിൽ കയറിയിട്ട് അതിനു കാരണം അവളുടെ സ്വഭാവം തന്നെ ആണ് പക്ഷെ ഇതുവരെ ഒന്നും അവളോട് പറഞ്ഞിട്ടില്ല അതിനു കാരണം തന്റെ പാപ്പയാണ്, സ്വന്തം തൊഴിലാളി പെൺകുട്ടിയെ പപ്പാ മരുമകൾ ആയി കാണുമോ എന്ന് അറിയില്ല എങ്കിലും തന്റെ ഇഷ്ടത്തിന് അപ്പുറമായി പപ്പക്ക് ഒന്നും ഇല്ല ആൽബിയുടെ ചിന്തകൾക്ക് ഇടവേള ഇട്ടു കൊണ്ട് പോളിന്റെ xuv 500 കടയുടെ ഗേറ്റ് കടന്ന് വന്നു.
അപ്പോഴേക്കും ജെനി തന്റെ ജോലികളിൽ കടന്നിരുന്നു
“ആൽബി നീ പമ്പിലേക്ക് ചെല്ല് അവിടെ ആൾ ഇല്ല ”
“ഇറങ്ങുവാ പപ്പാ ”
ഒരിക്കൽ കൂടി ജെനിയെ നോക്കിയിട്ട് അവൻ തന്റെ ബൈക്കിൽ കേറി പോയി
ലഞ്ച് ബ്രേക്കിന് ശേഷം ആണ് ജെനി തന്റെ മൊബൈൽ നോക്കിയത് 7 മിസ്സ്ഡ് കാൾ നോക്കിയപ്പോൾ ജീന ആണ്
അവൾ അപ്പോൾ തന്നെ തിരിച്ചു വിളിച്ചു
ഒറ്റ ബെല്ലിൽ തന്നെ ഫോൺ എടുക്കപ്പെട്ടു
“ഹലോ chechi”
“പറ മോളെ ”
“ചേച്ചി ഞാൻ പറഞ്ഞ കാര്യം എന്തായി ”
കഴിഞ്ഞ മാസമേ അവൾ പറഞ്ഞതാണ് മൂന്നാംവർഷത്തേക്കുള്ള പുസ്തകങ്ങൾ വാങ്ങിക്കാൻ 10000 രൂപ വേണം എന്ന് അതിനായി കൂട്ടുകാരി സ്നേഹയോടൊപ്പം ഒരു ചിട്ടി താൻ കൂടിയിട്ടുണ്ട് അത് ഇന്ന് വൈകുന്നേരം കിട്ടും
“ശെരിയാക്കിട്ടുണ്ട് നാളെ ഇട്ടു തരാം മോളെ ”
“പിന്നെ എന്തൊക്കെ ഉണ്ട് ചേച്ചി വിശേഷം വീട്ടിൽ എല്ലാർക്കും സുഖം അല്ലേ ”
“സുഖം ആണ് മോളെ ഞാൻ ഷോപ്പില വീട്ടിൽ ചെന്നിട്ട് വിളിക്കാം ”
“ശെരി ചേച്ചി ”
ഫോൺ ബാഗിൽ വെച്ച് ജെനി ഡ്യൂട്ടിക് കയറി
“സ്നേഹേ കാശ് ഇന്ന് വൈകിട്ട് കിട്ടില്ലേ ”
“ഞാൻ കൊണ്ടുവന്നിട്ടുണ്ട് പെണ്ണേ ”
“നാളെയെ ജീനക്ക് പൈസ അയക്കണ്ടത് ”
“നിന്റെ ഈ കഷ്ടപ്പാടൊക്കെ എന്ന് തീരും പെണ്ണേ ”
“സ്വന്തം വീടിനു വേണ്ടി കഷ്ടപ്പെടുന്നത് ഒരു സുഖം ആണെഡി ”
വൈകുന്നേരം സ്നേഹ തന്ന പൈസയും വാങ്ങി വല്യമ്മച്ചിക്ക് ഉള്ള മരുന്നും വാങ്ങി അവൾ വീട്ടിൽ എത്തി
അവിടെ മേരി അവൾക് ഇഷ്ട്ടപെട്ട അവലും കട്ടൻ കാപ്പിയും ഉണ്ടാക്കി വെച്ചിരുന്നു
കുളികഴിഞ്ഞു അത് കഴിച്ചു അവൾ സന്ധ്യാപ്രാര്ഥനക്ക് ഇരുന്നു, ജപമാല പകുതി ആയപ്പോൾ ആണ് ജിജോ വന്നത് മേരി അവനെ ഒന്ന് ദേഷ്യത്തിൽ നോക്കി
വൈകുന്നേരം അത്താഴത്തിനു മേരിയെ സഹായിക്കാൻ ജെനിയും കൂടി,
ചക്ക വെയിച്ചതും മത്തിക്കറിയും പയറുമെഴുക്കുപെരട്ടിയും മോരും ആരുന്നു വൈകിട്ട് എല്ലാരും കഴിച്ചു കഴിഞ്ഞപ്പോൾ ജെനി ജോജിയുടെ മുറിയിൽ എത്തി അവൻ എന്തോ വായിക്കുവാരുന്നു അപ്പോൾ
“ഡാ നീ എന്തെടുക്കുവാ”
“ലൈബ്രറിയിൽ നിന്നെടുത്ത ബുക്ക് വായിക്കുവാരുന്നു ”
“ദാ നിന്റെ സെമസ്റ്റർ ഫീസ് ”
അവൻ അത് വാങ്ങി നോക്കി
“ചേച്ചി 2000 രൂപ മതി ഇത് കൂടുതൽ ഉണ്ട്”
“നിനക്കും ആവിശ്യങ്ങൾ ഒക്കെ കാണില്ലേ അത് കൈയിൽ ഇരിക്കട്ടെ”
അതും പറഞ്ഞു അവൾ മുറിയിലേക്കു പോയി
ജോജി കെയിലെ കാശിലേക്ക് നോക്കി
പാവം ചേച്ചി തനിക്കു ആവിശ്യങ്ങൾ ചേച്ചിയോട് പറയാൻ ബുദ്ധിമുട്ടാണെന്ന് ഓർത്താണ് പാവം 500 രൂപ കൂടുതൽ തന്നത് അല്ലേലും ചേച്ചി അറിയാതെ താൻ ചെറിയ ജോലികൾക്ക് ഒക്കെ പോയി പോക്കറ്റ്മണി ഉണ്ടാകുന്നുണ്ട് അങ്ങനെ ആണ് ഒരു സ്മാർട്ട് ഫോൺ വാങ്ങിയത്
ജെനി മുറിയിൽ എത്തിയപ്പോഴേക്കും വല്യമ്മച്ചി ഉറക്കം പിടിച്ചിരുന്നു അവൾ ചെറുപ്പം മുതലേ വല്യമ്മച്ചിയുടെ കൂടെ ആണ് കിടക്കുന്നത് ജീനയും അമ്മച്ചിയും അപ്പുറത്തെ മുറിയിലും മഴ പെയ്യ്താൽ ചോരാത്ത ഒരു മുറി പോലും ഇല്ല
പെട്ടന്ന് ജെനിയുടെ ഫോൺ ബെൽ അടിച്ചു
ജെനി ക്ലോക്കിൽ നോക്കി സമയം 10.15
ഈ സമയത്ത് ആരാ എന്ന് അവൾ ഓർത്തു
ജീന ആരിക്കും എന്ന് ഓർത്തു ഫോൺ എടുക്കാനായി ചെന്നു
നോക്കിയപ്പോൾ പരിചയം എല്ലാത്ത നമ്പർ ആണ് ഈ സമയത്ത് ആരാണെന്ന് അറിയാതെ ഫോൺ എടുക്കണ്ടാന്ന് നിശ്ചയിച്ചു
വീണ്ടും ഫോൺ വന്നു കൊണ്ട് ഇരുന്നു
ജീന കൂട്ടുകാരുടെ ഫോണിൽ നിന്ന് വിളികുവാരിക്കും എന്ന് ഓർത്തു അവൾ ഫോൺ എടുത്തു
“ഹലോ ”
“ഹലോ ജെനി ആന്റണി alle”
മറുവശത്തു നിന്നും പക്വത ഉള്ള ഒരു പുരുഷ ശബ്‌ദം
“അതെ ഇത് ആരാണ്? ”
“എത്ര നേരമായി വിളിക്കുന്നു എന്താ ഫോൺ എടുക്കാതെ ”
ശബദ്ധത്തിലെ അധികാരാഭാവം ജെനിക്ക് ഇഷ്ടപ്പെട്ടില്ല
“നിങ്ങൾ ആരാണ്? ”
“നിന്റെ മാപ്പിള ”
അത് പറഞ്ഞു ഫോൺ കട്ട് aayi
പുറത്തു മഴ പെയ്തു തുടങ്ങി
(തുടരും )
Click Here to read full parts of the novel
NB ആദ്യത്തെ കഥ ആണ് തെറ്റുകൾ സദയം ക്ഷെമിക്കുക പ്രോത്സാഹനം നൽകുക
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission