💘💘💘💘💘💘💘💘💘💘💘💘💘💘💘💘
✍✍ *രചന – ഫർഷാദ് ഷ വയനാട്*
📚 *എയ്ഞ്ചൽ* 📚
📝🅿🅰®T -3⃣9⃣📝
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
മോളൂ താത്ത പോട്ടേ ട്ടോ. മോൾക്ക് ദേശ്യായോ മോളേ കാക്കുവിനെ തല്ലിയത് . ന്നോട് ക്ഷമിക്കണം ട്ടോ . ഇനി ഈ കാക്കുവിന്റേ മുന്നിൽ ഈ താത്ത ഒരിക്കലും വരില്ലാ എന്നും പറഞ്ഞ് അ കാന്താരിയെ കെട്ടിപ്പിടിച്ച് ഒരുപാട് ഉമ്മയങ്ങ് വാരി വിതറി. അപ്പോഴേക്കും ഞാൻ പൊട്ടി പൊട്ടിക്കരഞ്ഞു പോയിരുന്നു.
പോകാം ഫെബീ..
ഷാനു ഒരിക്കൽക്കൂടി സോറി & ഗുഡ് ബൈ.
*തുടർച്ച* ……
💘💘💘💘💘💘💘💘💘💘
പോട്ടെടാ കൊരങ്ങാ. ഇജ് ഇനി അന്റെ മൊഞ്ചത്തി വന്നിട്ട് ഓളെയും കെട്ടിപ്പിടിച്ച് ഇവിടെ ഇരുന്നു ട്ടോ . ഇയ്യും അന്റെ ഒരു റൂമും. കോപ്പിലെ ഒരു മൊഞ്ചത്തിയും . ഇനി വീട്ടിലോട്ട് വാ റോസ് പറിക്കാൻ . അ കൈ ഞാൻ വെട്ടും. പറഞ്ഞേക്കാം.
ഇജ് ഇങ്ങോട്ട് വാ വെട്ടാൻ . ഞാൻ നിന്ന് തരണ്ട് . ന്റെ ഈ കൈ മാങ്ങാ പറിക്കാൻ പോയതല്ല. അത് മറക്കണ്ട ഫെബീ.
വാ . പോകാം . ഇവനോട് പറഞ്ഞിട്ടൊന്നും കാര്യമില്ല. കാന്താരി അപ്പോ ശരി ഞങ്ങൾ പോയി.
പോണ്ട ഫെബിത്ത. പ്ലീസ്
ഇജ് വാ കാന്താരി . മ്മക്ക് ന്റെ വീട്ടിൽ പോകാ.
ആ. ഓ. കെ
അമ്മായി. ഞങ്ങൾ പോയി. കാന്താരീനെ കൂട്ടീക്ക്ണ്ട് ട്ടോ. കുറച്ച് കഴിഞ്ഞിട്ട് ഇങ്ങോട്ട് ആക്കി കൊടുക്കാം.
കുറച്ച് കഴിഞ്ഞിട്ട് പോകാ മോളേ . ഞാൻ അടുക്കളയിൽ ഓരോ പണിയിലായിരുന്നു. നിന്റേ ഫ്രണ്ട് വന്നതല്ലേ . അടുപ്പത്ത് കുറച്ച് ചായക്ക് വെള്ളം വെക്ക് ഫെബി .
അതൊന്നും വേണ്ട അമ്മായി ഞങ്ങൾ വീട്ടിൽ ന്ന് കഴിച്ചിട്ടാ ഇങ്ങോട്ട് വന്നത്.
അത് പറഞ്ഞാൽ പറ്റൂല്ല . ചായക്ക് വെള്ളം വെക്ക് നീ . അവളെന്താ വിചാരിക്ക . ഒരു വീട്ടിൽ വന്നിട്ട് .
ഞാൻ എന്ത് വിചാരിക്കാനാ താത്ത . എനിക്ക് വേണ്ടാഞ്ഞിട്ടാണ്.
ഫെബീ. ന്നാ ഒരു പത്ത് മിനിറ്റ് . അ പായസം ഇപ്പോ ആകും . നിങ്ങൾക്ക് അത് കുടിച്ചിട്ട് പോകാം .
മോളേ ഇങ്ങനെ ഇതിലെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കളിക്കാതെ അവിടേ ഇരിക്ക്.
എന്താ അമ്മായി പായസം ഒക്കെ .
അതൊന്നും പറയണ്ട മോളെ . ഷാനുവിന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി വരുന്നുണ്ട് എന്ന് പറഞ്ഞിട്ട് ഇന്നലെ തുടങ്ങിയിട്ടുണ്ട് ഒരുക്കം .
ഇത് കഴിഞ്ഞിട്ട് അടുത്തത് ബിരിയാണി ഉണ്ടാക്കണം എന്നാ ഓന്റെ ഓർഡർ .
ഓഹോ. അപ്പോ മിൻഹയെ വരവേൽക്കാൻ ആഘോഷങ്ങൾ തകൃതിയായിട്ട് തന്നെ ഇവിടേ നടക്കുന്നുണ്ടല്ലേ.
അള്ളാ ഇവ്ട്ന്ന് പോയാലോ . ഇതൊന്നും കണ്ടുനിൽക്കാൻ കഴിയുന്നില്ലല്ലോ ൻക്.
എന്താ മോളേ പേര്. എവിടെയാ വീട് . നിന്റെ ക്ലാസ്സിലാണോ ഇവള് ഫെബി .
അമ്മായി ഓളെ പേര്. അ നിച്ചു ഇവിടെ ഉണ്ടായ്നോ .
ഉമ്മച്ചി ദാ ഇവിടെ വെച്ച്ക്കെ ഇതൊക്കെ . എല്ലാം വാങ്ങീക്ക് .
അള്ളാ നിച്ചു. അല്ലെങ്കിലും ഒരു കണക്കിന് പറഞ്ഞാൽ ഇവൻ പെട്ടന്ന് ഇങ്ങോട്ട് വന്നത് നന്നായി . ഇല്ലേ ഫെബി എന്റെ പേര് പറഞ്ഞു കൊടുത്തേനേ ഓളെ അമ്മായിനോട് .
ഇപ്പോ എന്തോ നിച്ചുനേ കാണുമ്പോ ഒരു സഹതാപം ഒക്കെ തോന്നിപ്പോകാണ് ഓൻ യത്തീമാന്ന് അറിഞ്ഞതിന് ശേഷം . ന്നാലും ഷാനുവിന്റെ വീട്ടിൽ ഉള്ളവർ നന്മയുള്ളവരാ . ഇല്ലെങ്കിൽ ഒരിക്കലും സ്വന്തം മോനേ നോക്കുന്ന പോലെ ഒരിക്കലും ഇവനേ നോക്കില്ല. കണ്ടാലറിയാ . നല്ല സ്നേഹമുണ്ട് അവർക്ക് പരസ്പരം .
ഉമ്മ ഷാനു എവിടേ .
ഓനതാ മോളിലുണ്ടടാ .
ഫെബി ഇജെപ്പൊ വന്ന് , ഇതാരാ കൂടേ.
ഇതെന്റെ ഒരു ഫ്രണ്ടാടാ .
ആ . കെ – ഉമ്മാ ഷാനയൊക്കെ ഉണ്ടോ മോളില് .
ഞാനോ, എന്താ ഇവൻ ചോദിക്കിന്നേ. എനിക്ക് ഒന്നും മനസ്സിലാകുന്നില്ലല്ലോ. ഇനി അ കാന്താരിന്റെ പേരായിരിക്കോ ഷാന എന്ന്.
അതാരാടാ .
ബെസ്റ്റ് അപ്പോ ഉമ്മാക്കും അറിയില്ലെന്ന് സാരം. അപ്പോപ്പിന്നേ കാന്താരിയല്ല. പിന്നേയേത് ഷാനയാ
ഇന്നവന്റെ ഫ്രണ്ട്സ് വരും പറഞ്ഞില്ലേ അവര് വന്നോന്ന് . മിൻഹയൊക്കെ
ഇല്ലടാ മോനേ . അവരെത്തിയിട്ടില്ല. വരായിരിക്കും.
വാട്ട് . അപ്പോ മിൻഹ എന്നേ ക്ഷണിച്ചത് ഇവരും കൂടെ അറിഞ്ഞു കൊണ്ടാണോ . അങ്ങനെയെങ്കിൽ എന്തിന്.
അവരെ ആഘോഷം കണ്ട് കണ്ട് ഞാൻ ഉരുകിത്തീരുന്നത് കണ്ട് ഇവർക്ക് സന്തോഷിക്കാനോ . അല്ലാതെന്തിനാപ്പോ .അതിനു തന്നെയായിരിക്കും.
അല്ലെങ്കിൽ പിന്നേ ഇനിയിപ്പോ മിൻഹയുടെ പേര് അബദ്ധത്തിൽ മാറി ഈ പൊട്ടൻ എന്റെ പേര് പറഞ്ഞ് പോയതാണോ . ആ… ആർക്കറിയാ ഇതിപ്പോ ആവശ്യല്ലാതെ മ്മളെക്കൂടി ടെൻഷൻ ആക്കാൻ . എന്തേലും ആകട്ടേ.
ടാ .നിച്ചൂ… ഓന്റെ റൂമിൽ പോയി നോക്ക്. ഓന്റെ റൂമാണെന്ന് പറയില്ല ഇപ്പോൾ കണ്ടാൽ . ആള് ഫുൾ എക്സ്സൈറ്റ്മെന്റിലാ .
ഉം. അത് ഫെബീ ആദ്യം അവൾമാർ ഒക്കെ ഇങ്ങോട്ട് വരട്ടേ . ന്നിട്ട് ഞാൻ പൊളിച്ചു കയ്യിൽ കൊടുക്കുന്നുണ്ട് ഷാനൂന്.
ഇന്നലത്തെ അ റൂമിന്റെ കോലം ഫോട്ടോ എടുത്ത് എൻറെ കയ്യിൽ ഞാനെടുത്തു ഭദ്രമാക്കി വെച്ചിട്ടുണ്ട്.
അത് വെച്ചിട്ട് ഓൻക് ഒരു എട്ടിന്റെ പണി കൊടുക്കണം. അല്ലേ ഉമ്മച്ചിയേ.
പണിയൊക്കെ കൊടുത്തോ. ലാസ്റ്റ് രണ്ടെണ്ണം കൂടെ കിടന്ന് അടി കൂടാതെ ഇരുന്നാൽ മതി .
ഞാൻ ഇപ്പോ അതല്ല ആലോചിക്കുന്നേ ഉമ്മച്ചിയേ. ഈ പൊട്ടൻ ഇങ്ങനെയൊക്കെ അടിപൊളി ആക്കി വെച്ചിട്ട് ലാസ്റ്റ് അവൾമാർ ഒന്നും വരികയുമില്ല. പിന്നേ ഉമ്മച്ചി കഷ്ടപ്പെട്ടു ഉണ്ടാക്കിയ ബിരിയാണിയും പായസ്സവും ഒക്കെ തിന്നും കുടിച്ചും തീർക്കാൻ ഞാൻ കുറച്ച് കഷ്ടപ്പെടല്ലോ എന്നാലോചിക്കുമ്പോഴാ .
അതെന്താടാ അങ്ങനെ . അവൾമാർ വരുന്ന കാര്യത്തിൽ ഉറപ്പൊന്നും ഇല്ലേ .
അതൊക്കെ വലിയ കഥയാ ൻറെ ഉമ്മച്ചിയെ . വന്നാൽ കാണാം. അത്രേ ഉള്ളൂ.
ഹ ഇങ്ങള് എന്താ ഇങ്ങനേ നോക്കുന്നു. പേടിക്കണ്ട ഉമ്മച്ചിയേ ബിരിയാണിയും പായസവും അല്ലേ ഇങ്ങളെ പ്രശ്നം. അത് ഞാനേറ്റുന്നേയ് .
ഇനിയിപ്പോ ഇങ്ങക്ക് ന്നെ വിശ്വാസം ഇല്ലേൽ … ടീ ഫെബീ നിന്റെ ഈ ഫ്രണ്ട് ഇപ്പോ പോണ്ടട്ടോ . കേട്ടല്ലോ പെങ്ങളേ. അവര് വരോ ഇല്ലയോ നോക്കിയിട്ട് പോകാം .
അത് എന്ത് സ്വഭാവടോ . അപ്പോ അവര് വന്നാൽ ഞങ്ങൾക്ക് ബിരിയാണിയില്ല. നല്ല ആളാ .
അയ്യോ . അങ്ങനെയല്ലാ പെങ്ങളേ . ഇനിയിപ്പോ അവര് വന്ന് കഴിച്ച് ബാക്കിയില്ലേൽ ഞാൻ കഴിക്കാൻ വെച്ചത് പെങ്ങൾക്ക് തരാട്ടോ.
ഹ. ഞാൻ ചുമ്മാ പറഞ്ഞതാടോ ഞങ്ങൾ ഇപ്പോ പോകും.
നിന്റെ ഉറപ്പില്ലാത്ത ബിരിയാണിയൊന്നും കാത്ത് നിൽക്കാൻ ഞങ്ങൾക്ക് നേരമില്ല നിച്ചൂ. ഞങ്ങൾക്ക് ന്റെ ഉമ്മച്ചി അടിപൊളി ബിരിയാണി ഉണ്ടാക്കിന്നിണ്ട്.
അവിടേം ബിരിയാണിയാണോ . അത് പൊളിച്ച് . ന്നാ ഞാൻ ഇവിട്ത്തേ ബിരിയാണി കഴിച്ചിട്ട് പിന്നേ രാത്രി കഴിക്കാൻ അങ്ങോട്ട് വരാട്ടോ ഫെബീ.
അയ്യടാ. അതിന് അൻകിള്ള ബിരിയാണിക്കുള്ള അരി ഇട്ടിട്ടില്ല അവിടെ . ഇനി ഞാൻ കഴിക്കാതെ അൻക് ന്റെത് തരാനാണേൽ ഉദ്ദേശിച്ചിട്ടുമില്ല.
ഓഹോ. പകരം വീട്ടാണല്ലേ അപ്പോ.
ഹ . ഹ. ടാ നിച്ചു. ൻക് അവിടെ ഇട്ട അരിക്കുള്ള ബിരിയാണി ഞാൻ കഴിക്കാതെ എടുത്തു വെക്കാട്ടോ . ഇജ് രാത്രിപ്പോയി കഴിച്ചോ. .
താങ്ക്യൂ പെങ്ങളേ, കണ്ട് പടിക്ക് ഫെബീ അന്റെ ഫ്രണ്ടിനേ . അതേയ് പെങ്ങളേ പേര് എന്താ .
പടച്ചോനെ വടി കൊടുത്ത് അടി വാങ്ങിയല്ലോ ഞാൻ . മിണ്ടാതിരുന്നാൽ പോരായിരുന്നോ എനിക്ക് . എന്താപ്പോ പേര് പറയാ .
ഇത്രേം ദിവസം ഇവന്റെ ഡയലോഗ് ഒക്കെ കേട്ടപ്പോ തോന്നാത്ത ഒരു പ്രത്യേക തരം ഇഷ്ടം തോന്നാണല്ലോ അള്ളാ സത്യത്തിൽ ഇവനോട് ഇങ്ങനെ സംസാരിച്ചിരിക്കുമ്പോ . സമയം പോകുന്നത് അറിയുന്നതേയില്ല.
അപ്പോ എന്നെ കാണുമ്പോഴേ ഉള്ളൂലെ ഈ കടിച്ചു കീറാൻ വരുത്ത് . എന്തൊക്കെ സ്വപ്നങ്ങൾ ഉണ്ടാവും പാവത്തിന് . ഇവിടെ ന്റെ ഉപ്പച്ചി പോയിട്ട് ൻക് സഹിക്കാൻ കയ്യണില്ല. അപ്പോ പിന്നേ ഉമ്മയും ഉപ്പയും ജീവിച്ചിരിപ്പില്ലെങ്കിൽ . പാവം . എല്ലാ ആഗ്രഹങ്ങളും നഷ്ടപ്പെട്ട് എല്ലാ സ്വപ്നങ്ങളും തകർന്നിട്ട് എങ്ങനെയാണ് ഇങ്ങനെയൊക്കെ എപ്പോഴും ചിരിച്ച് നിൽക്കാൻ ഇവന് കഴിയുന്നത്.
തിങ്കളാഴ്ച്ച എന്ത് തന്നെ സംഭവിച്ചാലും. എനിക്കവന്റെ ഒരാഗ്രഹം നിറവേറ്റി കൊടുക്കണം . ഓൻ ഇഷ്ടപ്പെടുന്ന ഓന്റെ നാജിയെ ഓൻക് സമ്മാനിക്കണം എനിക്ക്. എന്നേ കൊണ്ട് അത് മാത്രമേ ഓൻക് വേണ്ടി ചെയ്യാൻ കഴിയൂ.
അള്ളാ . ഓൻ പേര് ചോദിച്ചായ്രുന്നല്ലോ. മ്മള് ആണേൽ അതങ്ങ് മറന്നും പോയി. എന്താപ്പോ പറയാ ന്റെ പേര്.
അങ്ങനെയിരുന്നാലോചിച്ചപ്പോയ . ഇവന്മാർ ആ വിഷയം ഒക്കെ എപ്പോയോ വിട്ട്ക്ക്ണ് തോന്നുന്നു. ഇപ്പോ വേറെ എന്തോ സംസാരിക്കാണല്ലോ. മ്മളാണേൽ കുറച്ച് നേരത്തേക്ക് നിച്ചുവിന്റെ കാര്യം ചിന്തിച്ച് ഒന്നും അറിയാതെ പോയി.
ഇനി ഫെബി അങ്ങാനും ന്റെ പേര് പറഞ്ഞ് കാണാേ .
ഏയ് അതിന് വഴിയില്ല എന്തായാലും .
മ്മള് മെല്ലെ ഫെബിയേ തോണ്ടി.
എന്തടീ .
അതേയ് നീ പേര് പറഞ്ഞോ. ഇല്ലല്ലോ.
ഉം. പറഞ്ഞല്ലോ. അതിനെക്കുറിച്ചല്ലേ നിന്നെ ഇവിടെ ഓൻ കളിയാക്കുന്നേ. കേൾക്കുന്നില്ലേ നീ . ഏത് ലോകത്താ.
കളിയാക്കേ. ന്റെ പേര് കേട്ടിട്ടെന്തിനാ കളിയാക്കുന്നേ. അള്ളാ ഈ പൊട്ടന് ന്റെ പേര് കേട്ടിട്ട് അപ്പോ ഞാനാരാന്ന് സംശയം ഒന്നുമില്ലേ . ഷാനു കേട്ടാൽ എപ്പോൾ മനസ്സിലാക്കി എന്ന് ചോദിച്ചാൽ മതി.
പെങ്ങളേ . ആരാ ഷാഹിൽ എന്ന പേരിട്ടത് . അയ്യേ ബോയ്സിന്റെ പേര്. ഹ ഹ
മ്മളെ പേര് ഷഹന ഷാഹിൽ എന്നാണല്ലോ. ഈ പൊട്ടനോടാരാ അപ്പോ ഷാഹിൽന്ന് പറഞ്ഞത്.
മ്മള് ഫെബിയേ നോക്കിയതും.
അതേയ് . നീ ഇനി കൊളാക്കണ്ട . ഞാൻ അവരോട് ഷാഹിൽ മാത്രേ നിന്റെ പേര് പറഞ്ഞുള്ളൂ.
ഓഹ് അങ്ങനേ . അത് നന്നായി . താങ്ക്യു ഫെബീ. കുറച്ച് കളിയാക്കിയാലും വേണ്ടില്ല. ന്റെ പേര് അറിയാത്തതാ നല്ലത്.
അപ്പോ ഇവനും നിന്നേ അറിയോ .
ആഹാ ബെസ്റ്റ് . എടീ ഞങ്ങൾ എല്ലാരും ഒരു ക്ലാസ്സിലാ പഠിക്കണേ .
വാട്ട് . ഹ ഹ ഹ
എടീ പതുക്കേ ചിരിക്ക്. കൊളമാക്കെല്ലെടി തെണ്ടി.
ടീ ഫെബി എന്തോന്നടീ വട്ടായാ . മിണ്ടാതിരിയ ടീ.
എ. എങ്ങനെ . അ. അത് ഞങ്ങൾ ഒരു തമാശ പറഞ്ഞതാണ്. ചിരി കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല മോനേ.
എന്ത് തമാശ ഞങ്ങളോടും പറയ് . ഞങ്ങളും ചിരിക്കട്ടെ .
അത് നിനക്കൊന്നും കേട്ട് ചിരിക്കാൻ പറ്റിയ തമാശയല്ല കൊരങ്ങാ.
ഓഹ്.. ന്നാ പറയണ്ട .
മക്കളെ ദാ പായസം.
താങ്ക്യൂ .
ഉമ്മച്ചിയെ ഞാൻ ടേസ്റ്റ് നോക്കിയിട്ട് അവർക്ക് കൊടുക്കുന്നതല്ലേ നല്ലത്.
അതുവേണ്ട നിച്ചു . നീ ടേസ്റ്റ് നോക്കിയാൽ പിന്നെ അവർക്ക് ഉണ്ടാവില്ല.
പെങ്ങളേ … പെങ്ങൾക്ക് വേണ്ടി തന്ന പായസവും എനിക്ക് വേണ്ടി മാറ്റിവയ്ക്കുന്നോ .
പോടാ നിച്ചു ഇവ്ട്ന്ന് . ദേയ് അ കലത്തിൽ പോയി തലയിട്ടോ കൊതിയാ . ചെല്ല്
ഇജ് പോടീ ഫെബീ.
ഹ.ഹ
ദേയ് ഷാനൂ . മിൻഹയൊക്കെ വരുമ്പോഴേക്കും ഇവൾമാർ പായസം കാലിയാകുംന്നാ തോന്നണേ.
അള്ളാ ഷാനു . നമ്മളെ അതുവരെയുള്ള ചിരിയൊക്കെ ഏതിലേയോ പോയി. ഞാൻ ഫെബിയേ നോക്കിയതും. അവൾ കണ്ണടച്ചു കാണിച്ചു. പിന്നേ ഷാനുവിന് നേരെ പതുക്കേ തിരിഞ്ഞപ്പോൾ പഹയൻ എന്നെ കണ്ണുരുട്ടി കാണിക്കുന്നു.
നിങ്ങള് പോയില്ലേ.
നീ എന്താ ഷാനു അവരെ പറഞ്ഞയക്കാണോ .
ഏയ് ഇല്യമ്മച്ചിയേ..എന്നും പറഞ്ഞ് ഓൻ ഞങ്ങളെ നേരെ ഫ്രണ്ടിൽ വന്ന് നിന്നു .
പെട്ടന്നായിരുന്നു കാന്താരിയുടേ പണി
അതില്ലേ ഉമ്മച്ചിയേ നേരത്തേ…. എന്ന് പറഞ്ഞപ്പോഴേക്കും ഫെബി കാന്താരിയുടെ വാ പൊത്തി.
മിണ്ടല്ലടീ കാന്താരീ .
നേരത്തേ എന്താ ഫെബീ എന്നോടും പറയ് …
അതൊന്നുമില്ല അമ്മായിയേ . ഇവള് വെറുതേ .
കാന്താരിയെ നോക്കി ഫെബി പേടിപ്പിക്കുന്നുണ്ട്. ഒരു സൈഡിൽ ഷാനുവും അവളെ നോക്കി കണ്ണുരുട്ടുണ്ട്. എനിക്ക് ആണേൽ നിന്നിട്ട് കാലുറക്കുന്നുമില്ല.
ഈ കാന്താരി എങ്ങാനും നേരത്തെ ഉണ്ടായ തൊക്കെ പറഞ്ഞു കൊടുത്താൽ അയ്യേ .ആലോചിക്കാൻ കൂടി വയ്യ. പടച്ചോനെ പണിയാകോ,
മിണ്ടല്ലേ പ്ലീസ് കാന്താരി
ന്നാ ഇൻക് മഞ്ച് വേണം .
ഉം. വാങ്ങിത്തരാ തെണ്ടീ.
ഉം. ന്നാ ഓ .കെ . പറ്റിച്ചാൽ ഞാൻ പറയും. മറക്കണ്ട .
ആടീ കാന്താരി വാങ്ങി തരാമെന്ന് പറഞ്ഞില്ലേ .
ഭാഗ്യത്തിന് കറക്റ്റ് സമയത്തായിരുന്നു നിച്ചുവിന്റെ ചോദ്യം. അതോടെ അ വിഷയത്തിന് അവസാനമായി.
എങ്ങനെയുണ്ട് പെങ്ങളെ എൻറെ ഉമ്മച്ചിയുടെ പായസം.
പൊളിച്ചടാ. അടിപൊളി .
അങ്ങനെയാണോ . ഏയ് അങ്ങനെ വരാൻ വഴിയില്ലല്ലോ. അതെങ്ങനെ സംഭവിച്ചു.
എന്ന് നിച്ചു ഉമ്മച്ചിയെ നോക്കി കളിയാക്കി കൊണ്ട് ചോദിച്ചു.
അപ്പോപ്പിന്നേ ഉമ്മച്ചിയേ… ഇങ്ങോട്ട് ഇന്ന് വരുന്നവർക്ക് പായസം എടുത്തു വെക്കണോ .എന്താ ഇങ്ങളെ അഭിപ്രായം.
ഇവനെ കൊണ്ട് ഞാൻ തോറ്റല്ലോ അള്ളാ . അനക്ക് വേണ്ടത് എടുത്തു കുടിച്ചിട്ട് പോടാ . ന്നിട്ട് ബാക്കി ഉണ്ടെങ്കിൽ ഒക്കെ മതി വരുന്നവർക്ക് .
മോൾ അതൊന്നും കാര്യാക്കണ്ട . ഓൻ അങ്ങനെയാ എല്ലാരോടും .
ഉം . ഇതൊക്കെയല്ലേ ഉമ്മാ ഒരു രസം . ഇങ്ങളെ ഭാഗ്യാ ഇവര്.
ഉമ്മയോ .അതെപ്പോ , അതേ പെങ്ങളേ . ഇത് ന്റേം ഷാനൂന്റേം ദേയ് ഈ കാന്താരീന്റേം മാത്രം ഉമ്മയാ. അത് കൊണ്ട് പെങ്ങള് ഉമ്മാ എന്ന് വിളിക്കണ്ട . അല്ലേ ഉമ്മച്ചിയേ.
ഓള് വിളിച്ചോട്ടെടാ . എനിക്ക് നിങ്ങളെ പ്രായത്തിലുള്ള എല്ലാവരും എൻറെ മക്കൾ തന്നെയാ .
അങ്ങനെ ഇപ്പൊ വേറൊരാളും വിളിക്കണ്ട . അതിനു ഞാൻ സമ്മതിക്കില്ല.
ഹ ഹ . അതേയ് നിച്ചൂ ഞാനൊരു കാര്യം ചോദിക്കട്ടെ. നീ എന്നെ പെങ്ങളെ എന്ന് വിളിക്കുകയാണെങ്കിൽ എനിക്കെന്താ നിൻറെ ഉമ്മയെ ഉമ്മ എന്ന് വിളിച്ചാൽ .
അ. അത് ശരിയാണല്ലോ എങ്കിലും പെങ്ങള് ഉമ്മാന്ന് വിളിക്കണ്ട .
അവള് വിളിച്ചോട്ടടാ ചെക്കാ . നിന്റെയൊരു കാര്യം.
വേണ്ട . വേണ്ട . വേണ്ട
ടീ .ഇവിടെ നിന്നാൽ സമയം പോകുന്നത് അറിയില്ല. ഞങ്ങൾ പോകട്ടെ എന്നാൽ . പോകാ ഫെബീ .
നിക്ക് മക്കളേ . ഉച്ചക്ക് ചോറ് കഴിച്ചിട്ട് പോകാം .
ഉമ്മ അത് പറഞ്ഞതും ഞാൻ ഷാനുവിനേ നോക്കിയതും ഓൻ കണ്ണുരുട്ടുന്ന് . ദുഷ്ടൻ
വേണ്ട ഉമ്മ ഇന്ന് ഇങ്ങൾക്ക് ഊൺ കഴിക്കാൻ ആകുമ്പോഴേക്കും ദേയ് ഓന്റെ പ്രിയപ്പെട്ടവരൊക്കെ വരുന്നില്ലേ .
ഉം. അത് ശരിയാ ഇവള് പറഞ്ഞത് അമ്മായി. ഷാനു നേരത്തേ ഓന്റെ റൂമിലേക്ക് വരെ കേറ്റിയില്ല ഞങ്ങളേ. ഓന്റെ പ്രിയപ്പെട്ടവരൊക്കെ വരുന്നുണ്ട് ഇന്ന് ഞങ്ങൾ അവിടെ ഇരുന്നാൽ ശരിയാവില്ല എന്നൊക്കെ പറഞ്ഞു ഞങ്ങളെ പുറത്താക്കി. അല്ലെടാ ഷാനു .
ആണോ അത് എന്തു പണിയാടാ ചെയ്തത് ഷാനു . ആദ്യായിട്ട് ഈ വീട്ടിൽ വരുന്നവരോട് ഇങ്ങനെയൊക്കെയാ .. മോൾ അതൊന്നും കാര്യമാക്കണ്ട ട്ടോ .
ഏയ് .അങ്ങനെയൊന്നുമില്ല ഉമ്മച്ചിയേ. ഫെബി വെറുതേ ഓനെ ചൂടാക്കാണ്.
എന്നും പറഞ്ഞ് ഷാനുവിനെ നോക്കിയതും ഓന്റെ മുഖത്തൊരു ചെറിയ പുഞ്ചിരി വിടർന്നു.
അമ്മായി ഞാൻ ചുമ്മാ പറഞ്ഞതാ ഇങ്ങളെനി അത് കാര്യമാക്കണ്ട . പിന്നേയ് ഉച്ചക്ക് ഞങ്ങൾക്ക് മിച്ചം വരുന്ന ചോറ് ദേയ് ഈ കൊതിയൻ നിച്ചുവിന്റെ അണ്ണാക്കിലേക്ക് ഇട്ട് കൊടുക്ക് ട്ടോ . ഞങ്ങള് പോകാൻ നോക്കട്ടേ. ഒരുപാട് നേരമായില്ലേ വന്നിട്ട് . ഇവളെ കാക്കു അവിടേ വീട്ടിൽ ഉണ്ട് . ഞങ്ങളെ നോക്കുന്നുണ്ടാകും.
ആഹാ ഇവളെ കാക്കുമുണ്ടോ . അപ്പോ എവിടെയാ മോളേ വീട് . ഇന്ന് സ്ക്കൂൾ ഇല്ലാത്തതോണ്ട് വെറുതേ കറങ്ങാൻ വേണ്ടി ഇറങ്ങിയതാണോ.
ഉം. അതെ ഉമ്മാ . വീട്ടിൽ ഉമ്മ ഒറ്റക്കാ. വേഗം പോണം .
മോളെന്നാൽ ഇടക്കൊക്കെ ഇറങ്ങ് ഇങ്ങോട്ട് .
അമ്മായ്ക്ക് ഇവൾ ആരാണെന്ന് മനസ്സിലായോ .
അത് കേട്ടതും മ്മള് ഫെബിയേ ഒന്ന് നോക്കി കണ്ണുരുട്ടി . പക്ഷേങ്കിൽ അപ്പോഴേക്കും അവൾ പറഞ്ഞു കഴിഞ്ഞിരുന്നു..
ഈ വീട് ആദ്യം ഇവരുടെതായിരുന്നു അമ്മായി. അപ്പോൾ എന്റെ വീട്ടിൽ വന്നപ്പോൾ ഈ വീട് കാണണം എന്ന് ഒരാഗ്രഹം പറഞ്ഞപ്പോൾ ഞാൻ കൂട്ടി കൊണ്ടു വന്നതാ.
ആഹാ . ന്നിട്ട് ഇത്രേം നേരം എന്താ അത് പറയാതിരുന്നത്.
അത് ഇവൾ ഇവിടെ ഒരാളോട് പറഞ്ഞതിന് അത്യാവശ്യം കിട്ടിയിട്ടുണ്ട് ഉമ്മച്ചി. അല്ലെടാ .
എന്ന് ഷാനുവിനെ നോക്കി ചിരിച്ച് കൊണ്ട് ഫെബി പറഞ്ഞു.
അതെന്താ ഓൻ തന്നേ .
നിനക്ക് വേണോ നിച്ചു. ഷാനു ദേയ് ഇവൾക്ക് കൊടുത്തത് ഇവനും വേണംന്ന് . നീ ഒന്ന് കൊടുത്തേക്കണേ . നിച്ചു അവൻ തരും മറക്കാതെ ചോദിച്ചു വാങ്ങിച്ചോ .
കാന്താരി വാപൊത്തി ചിരിക്കുന്നു.
പോടീ ഫെബി .
എന്നും പറഞ്ഞ് ഷാനു ദേഷ്യത്തോടെ കണ്ണുരുട്ടി കാണിക്കുന്നു
നഷിപ്പിച്ച് .ഇവൾ ഇപ്പോ എന്തിനാ അള്ളാ ഇതൊക്കെ പറഞ്ഞേ. ഛെ . വേണ്ടായിരുന്നു. എന്റെ വീടായിരുന്നൂന്ന് ഉമ്മച്ചി അറിയരുതായിരുന്നു.
മോളേ . ഉമ്മയ്ക്കൊക്കെ സുഖമാണോ .
ഉം. അതെ . കുഴപ്പല്ലാ . സുഖം
ഞാൻ അറിഞ്ഞിരുന്നു ഇവിടെ വന്നതിനുശേഷം . സാരല്ല മോളേ. ഒക്കെ അള്ളാന്റെ ഓരോ പരീക്ഷണങ്ങളല്ലേ.
ഞാൻ ചെറിയ പുഞ്ചിരിയിൽ എല്ലാം അവസാനിപ്പിച്ചു .
അള്ളാ നിച്ചുവിന് ഇതെന്ത് പറ്റീ. കുറച്ചു നേരമായല്ലോ ഞാൻ ശ്രദ്ധിക്കുന്നു. ഇതെന്റെ വീട് ആയിരുന്നെന്നറിഞ്ഞതിന് ശേഷം ഓൻക് എന്തോ ഒരു മാറ്റം ഉണ്ടല്ലോ. ഇനിയെങ്ങാനും എന്നെ മനസ്സിലായോ ആവോ. എന്താ ഇവൻ ഇങ്ങനേ എന്നെ വല്ലാതേ നോക്കുന്നേ.
എന്നെ മനസ്സിലായിട്ടാണെങ്കിൽ തന്നെ ഓനെന്തിനാ കരയുന്നേ. അതിന് കരയണ്ട ആവശ്യം ഒന്നും ഇല്ലല്ലോ. ഓന്റെ കണ്ണുകൾ ആകെ കലങ്ങിയിട്ടുണ്ടല്ലോ.
എല്ലാവരും പല ചർച്ചകളിൽ ആയിരുന്നു അവിടേ . അ സമയം എന്റെ മുഖം അവരുടെ കൂടെ ഒക്കെത്തന്നെ ഉണ്ടെങ്കിലും ശ്രദ്ധ മുഴുവൻ നിച്ചുവിലായിരുന്നു,
ആളെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ. ഇതിപ്പോ എന്താ കഥ.
ഞാൻ ഷാനുവിനേ ശ്രദ്ധിച്ചപ്പോ ഞങ്ങളെ രണ്ടാളെയും മാറി മാറി നോക്കി കൊണ്ടിരിക്കുകയാണ് ഷാനു.
അപ്പൊ പിന്നെ ഞാൻ രണ്ടും കല്പിച്ചു ചോദിക്കാൻ തന്നെ തീരുമാനിച്ചു.
ഹലോ മാഷേ . എന്താ ഇങ്ങനേ നോക്കണേ . എന്ത് പറ്റീ. ആകെ മൂഡ് ഓഫ് ആയല്ലോ. എന്തെങ്കിലും പ്രശ്നമുണ്ടോ.
നിച്ചു എന്താടാ . എന്ത് പറ്റീ മോനേ .ഇയ്യ് ഉമ്മച്ചി നോട് പറയ്.
അവൻ എന്റേ അടുത്തേക്ക് അടുത്തേക്ക് നീങ്ങി നീങ്ങി വന്നു.
പടച്ചോനെ ഇതെന്താ സംഭവം.
അവൻ എൻറെ അടുത്തെത്തി. എൻറെ കണ്ണുകളിലേക്കു തന്നെ സൂക്ഷിച്ചു നോക്കി കൊണ്ടിരിക്കുകയാണ്. എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ റബ്ബേ. അവൻറെ കണ്ണുനീർത്തുള്ളികൾ ഉറ്റി ഉറ്റി വീഴാൻ തുടങ്ങി.
എല്ലാവരും ആകാംഷയോടെ നോക്കി നിൽക്കുകയാണ്.
പെട്ടന്നവൻ എന്നേ കെട്ടിപ്പിടിച്ചു പൊട്ടി പൊട്ടിക്കരഞ്ഞു.
അ ഒരു നിമിഷം എല്ലാവരും ഞെട്ടിപ്പോയി.എൻറെ കാര്യം പിന്നെ പറയേണ്ടല്ലോ. എന്റെ കണ്ണീര് എപ്പോ വന്നു എന്ന് ചോദിച്ചാൽ മതി .
എല്ലാവരും കാര്യം തിരക്കുന്നുണ്ട് അവനോട് .പക്ഷേ അവൻ അതൊന്നും കേൾക്കാതെ എന്നേ കെട്ടിപ്പിടിച്ച് പൊട്ടി പൊട്ടി കരഞ്ഞു കൊണ്ടിരിക്കുകയാണ്.
ഷാനു വന്ന് അവനേ പിടിച്ച് മാറ്റാൻ നോക്കി.അവൻ മാറാൻ തയ്യാറാവുന്നില്ല
ഞാൻ ഷാനുവിനോട് വേണ്ട എന്നും പറഞ്ഞ് ബാക്കിലേക്ക് തള്ളി.
അവൻ കരഞ്ഞ് തീരട്ടേ എന്ന് ഞാനും വിചാരിച്ചു. പെട്ടന്ന് അവൻ എന്റേ ശരീരത്തിൽ മുറുക്കിയ കൈകൾ പതുക്കേ മാറ്റി . എന്റെ മുഖത്തേക്ക് അവന്റെ കണ്ണുകളോടിച്ചു.എനിക്കൊന്നും മനസ്സിലാകാതെ ഞാനും അവനെ തന്നെ നോക്കി നിന്നു . എന്റെ മുഖത്തേ മുറിവിലൂടെ എന്നേ തന്നെ നോക്കിക്കൊണ്ട് അവന്റെ കൈ വിരലുകൾ കൊണ്ട് തടവാൻ തുടങ്ങി.
എനിക്ക് ഒരു എത്തും പിടിയും കിട്ടണില്ലല്ലോ അള്ളാ .
എല്ലാവരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും മുഖത്തോടുമുഖം നോക്കി നിൽക്കുകയാണ്. ആർക്കും ഒന്നും മനസ്സിലാവുന്നില്ല .
എന്താ കാര്യം എന്ന് അറിഞ്ഞാൽ അല്ലേ ആശ്വസിപ്പിക്കാൻ പറ്റൂ. ഇവൻ പിന്നേയും എന്നേ കെട്ടിപ്പിടിച്ചു പൊട്ടി പൊട്ടി കരയാണല്ലോ.
തുടരും….
💘💘💘💘💘💘💘💘💘💘
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission