Skip to content

നിത്യവസന്തം – 18

നിത്യവസന്തം തുടർക്കഥകൾ

പിനീട് ഒന്നും ചോദിക്കാൻ എനിക്ക് കഴിഞ്ഞില്ല കാരണം അവന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളോട് ചേർന്നിരുന്നു..

ആ ചുംബനം ഞാനും ആഗ്രഹിച്ചിരുന്നോ… കാരണം അവനെ ഞാനും എതിർത്തില്ല.. കുറച്ച് കഴിഞ്ഞു അവൻ തന്നെ മാറി എന്റെ കണ്ണുകളിൽ നോക്കി നിന്നു… എന്തോ ഉള്ളിൽ ഒരു ദേഷ്യവും തോന്നില്ല എങ്കിലും ചുമ്മാ കുറച്ച് മുഖത്തു വരുത്തി ഞാൻ ചോദിച്ചു…

എന്താ ഈ ചെയ്തേ…

ചെയ്തത് എന്താ എന്ന് നിനക്ക് മനസിലായില്ലേ.. നിനക്ക് ഇഷ്ടപെട്ടില്ലെങ്കിൽ തിരിച്ച തന്നോ..
എന്ന് പറഞ്ഞു വീണ്ടും എന്റെ അടുത്തേക്ക് വരാൻ തുടങ്ങിയതും അവനെ തട്ടി മാറ്റി ഞാൻ അവിടെ നിന്നും ഓടി.. അപ്പോഴും എന്റെ മുഖത്തു ഒരു ചിരി സ്ഥാനം പിടിച്ചിരുന്നു..

അവനെ ചിന്തിച്ചു കൊണ്ട് ഓടിയത് കൊണ്ട് ആയിരിക്കും ആരോ ഒരാളുമായി അറിയാതെ തട്ടി.. നോക്കിയപ്പോൾ പ്രിൻസിന്റെ അച്ഛൻ ആയിരുന്നു..

ആ ഗൗരവം വിട്ടു മാറാതെ ഉള്ള മുഖം കണ്ടപ്പോൾ അറിയാതെ എന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു…

sorry അങ്കിൾ..
എന്ന് പറഞ്ഞു പോവാൻ തുടങ്ങിയതും..

നിത്യേ..
ഞാൻ തിരിഞ്ഞു നോക്കി…

പ്രിൻസുമായി അടുക്കുന്നത് നല്ലതിന് അല്ല..
അത്രെയും പറഞ്ഞു അദ്ദേഹം പോയി..

അതുവരെ ഉള്ളിൽ ഉണ്ടായിരുന്ന സന്തോഷം ആ വാക്കുകളിൽ കൂടി ഇല്ലാതെ ആയി..

പിനീട് അന്ന് പല തവണ പ്രിൻസ്‌ എന്നെ നോക്കി ചിരിച്ചപ്പോൾ ഒന്നും മനസ്സ് അറിഞ്ഞു ചിരിക്കാൻ എനിക്ക് കഴിഞ്ഞില്ല..

അന്ന് അമ്മു ചേച്ചിയോട് യാത്ര ചോദിക്കുന്നതിന്റെ ഇടയിൽ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു.. ഒരു കൂടപ്പിറപ്പിനെ പിരിയുന്ന സങ്കടം ആയിരുന്നു അത്..

കരയണ്ട.. നിന്റെ മനസിലെ ഇഷ്ടം എന്നോട് പറഞ്ഞാൽ വേണമെങ്കിൽ ഇപ്പോൾ തന്നെ നിന്നെയും അമ്മു ചേച്ചിയുടെ കൂടെ കൊണ്ട് പോവാൻ സാധിക്കും.. ഒരു താലി കെട്ടേണ്ട താമസമേ ഉള്ളു..
പ്രിൻസ് എന്റെ അടുത്ത വന്നു ചെവിയിൽ പറഞ്ഞപ്പോൾ അറിയാതെ ഒരു സന്തോഷം വന്നു എങ്കിലും അവന്റെ അച്ഛന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങി കൊണ്ടേ ഇരുന്നു…

പിനീട് അങ്ങോട്ട്‌ ഉള്ള ദിവസം ശരിക്കും ഒറ്റപ്പെടൽ ആയിരുന്നു എനിക്ക്.. അമ്മു ചേച്ചി കൂടെ ഇല്ലാത്തതു കൊണ്ട്.. എങ്കിലും എന്നും കോളേജിൽ വച്ചു നമ്മൾ ഒരുപാട് സംസാരിക്കും.. കല്യാണം കഴിഞ്ഞതിന് ശേഷം ചേച്ചി കുറച്ചും കൂടെ ഒന്ന് സുന്ദരി ആയി..

പ്രിൻസുമായും സംസാരം ഉണ്ട് എങ്കിലും.. ഇതു വരെ ഞാൻ അവനോട് ഇഷ്ടം ആണ് എന്ന് ഇതു വരെ പറഞ്ഞിട്ട് ഇല്ല.. അപ്പോഴാണ് അവന്റെ കോളേജ് ജീവതത്തിൽ വിരാമം ഇട്ടു കൊണ്ട് ഫൈനൽ സെമ്മിന്റെ എക്സാം വന്നത്.. എക്സാം ഒന്നും അവൻ അങ്ങനെ കാര്യം അക്കിലെങ്കിലും ആൽബിചായൻ ഉള്ളത് കൊണ്ട് അവനും ഉയപ്പാൻ പറ്റില്ല.. അങ്ങനെ നമ്മൾ തമ്മിൽ ഉള്ള സംസാരം കുറഞ്ഞു എങ്കിലും ഞങ്ങൾക്ക് ഇടയിൽ ഉള്ള ഓരോ നോട്ടത്തിനും നൂറുനൂറു കാര്യങ്ങൾ പരസ്പരം സംസാരിക്കാൻ ഉണ്ടായിരുന്നു..

ക്ലാസ്സിലേക്ക് പോകുന്ന വഴിക്ക് പ്രിൻസ് ഒട്ടും പ്രധീക്ഷികാതെ എന്റെ മുമ്പിൽ വന്നു.. ഒരു മുഖവരയും കൂടാതെ അവൻ സംസാരിച്ചു തുടങ്ങി..

ഇന്നത്തോടെ എന്റെ കോളേജ് ജീവിതം തീരുകയാണ്.. എന്നാലും നാളെ ഞാൻ കോളേജിൽ വരും..
ഞാൻ അവന്റെ മുഖത്തു നോക്കി..
നിന്റെ മനസ്സിൽ ഞാൻ ഉണ്ട് എന്ന് എനിക്ക് അറിയാം.. പക്ഷെ അത് പോരാ.. നിന്റെ നാവിൽ നിന്നും തന്നെ എനിക്ക് അത് കേൾക്കണം.. അതിനു വേണ്ടി മാത്രമാ ഞാൻ നാളെ വരുന്നത്.. ഞാൻ കോളേജ് ഗേറ്റിന്റെ അവിടെ നിക്കും.. ഒരിക്കൽ എന്റെ ബുദ്ധിമോശം കാരണം നീ പോയതാ… വരണം..
അത്രെയും പറഞ്ഞു പ്രിൻസ് എന്റെ അടുത്തു നിന്നും നടന്നകന്നു…

അന്ന് ക്ലാസ്സിൽ ഇരുന്നപ്പോഴും തിരിച്ചു വീട്ടിൽ വന്നപ്പോഴും.. കിടക്കാൻ തുടങ്ങിയപ്പോഴും.. നാളെ എന്ത് പറയും എന്ന് മാത്രം ആയിരുന്നു എന്റെ മനസ്സിൽ.. എന്നെ പിന്നോട്ട് വലിക്കുന്നത് പ്രിൻസിന്റെ അച്ഛന്റെ വാക്കുകൾ ആണ്.. പക്ഷെ പ്രിൻസിനെ മറക്കാൻ എനിക്ക് കഴിയുമോ…

രാവിലെ എഴുനേറ്റു കുളിച്ചു അമ്മയുടെ ഫോട്ടോയുടെ മുമ്പിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ ഉള്ളിൽ ഒരു ഉറച്ച തീരുമാനം എടുത്തിരുന്നു… ഒരു ജീവിതം ഉണ്ടെങ്കിൽ അത് പ്രിൻസിനോട് ഒത്തു മാത്രം ആയിരിക്കും എന്നൊരു തീരുമാനം.. എന്റെ മറുപടിക്ക് വേണ്ടി കാത്തുനിക്കുന്ന അവന്റെ മുമ്പിൽ അവനോട് ഉള്ള എൻ്റെ ഇഷ്ടവും ഞാൻ തുറന്നു പറയാൻ തീരുമാനിച്ചു..

കോളേജിലെക് പോകുന്നതിനു മുമ്പ് ഞാൻ ഒരിക്കൽ കൂടി അച്ഛന്റെ അടുത്തേക്ക് ചെന്നു.. ഞാൻ അച്ഛന്റെ അടുത്ത ഇരുന്നു..

അച്ഛാ.. എന്റെ മനസ്സിൽ ശരി എന്ന് തോന്നുന്ന ഒരു തീരുമാനം ഞാൻ എടുത്തു.. അച്ഛന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവണം…

അച്ഛന്റെ കൈ ചേർത്തു പിടിച്ചു സംസാരിച്ചപ്പോൾ തന്നെ ഉള്ളിൽ ഒരു ആശ്വാസം തോന്നി.. അച്ഛനോട് യാത്ര പറഞ്ഞു ഞാൻ ഇറങ്ങി..

അതുവരെ ഇല്ലാതെ ഇരുന്ന ഒരു വെപ്രാളം ആയിരുന്നു എനിക്ക് അപ്പോൾ… പെട്ടന്ന് കോളേജ് എത്താൻ ഉള്ള തിടുക്കം.. കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ട് ബസ്സ് വന്നു… പതിവിലും നേരത്തെ ആയതു കൊണ്ട് തന്നെ തിരക്ക് കുറവ് ആയിരുന്നു… സീറ്റിൽ ഇരുന്നപ്പോൾ മുമ്പ് ഒരിക്കലും അനുഭവപ്പെടാത്ത ദൂരം ആയിരുന്നു അന്ന് കോളേജ് എത്താൻ എന്ന് എനിക്ക് തോന്നി..

കോളേജ് സ്റ്റോപ്പ്‌ എത്തി.. നേരത്തെ ആയതു കൊണ്ട് തന്നെ ഞാൻ മാത്രമേ ഉണ്ടായിരുന്നോളു സ്റ്റോപ്പിൽ ഇറങ്ങാൻ .. ബസ്സ് പോയതും ഞാൻ കണ്ടു.. ഞാൻ മാത്രം അല്ല നേരത്തെ.. എന്നെ കാത്തു പ്രിൻസും കോളേജ് ഗേറ്റിന്റെ അവിടെ ബൈക്കിൽ ഇരിക്കുക ആയിരുന്നു…മറുവശത്തു നിക്കുന്നത് കൊണ്ട് തന്നെ അവൻ എന്നെ കണ്ടില്ല
അതെ എന്റെ ജീവനും ജീവിതവും റോഡിന്റെ മറുവശത്തു എന്നെയും കാത്തു നിക്കുന്നു… പിനീട് ഒന്നും ആലോചിക്കാതെ റോഡ് ക്രോസ്സ് ചെയ്യാൻ തീരുമാനിച്ചതും എന്റെ മുമ്പിൽ ഒരു കാർ വന്നു നിന്നതും ഒരുമിച്ചായിരുന്നു…

***************

നിത്യേ..

ഭവാനി ചേച്ചിയുടെ വിളി കേട്ട് ആണ് ചിന്തകളിൽ നിന്നും ഞാൻ ഉണർന്നത്..

എന്താ മോളെ.. നേരം എത്ര ആയി ഓരോന്നും ആലോചിച്ചുകൊണ്ടുള്ള ഇരുപ്പ് തുടങ്ങിട്ട്… ഉറങ്ങുന്നില്ലേ കുട്ടി നീ..

മറുപടി ആയി ഞാൻ ഒന്ന് ചെറുതായി പുഞ്ചിരിച്ചു..

അല്ലെങ്കിലും ഇന്ന് രാത്രി ഉറക്കം വരില്ല.. . അഞ്ചു വർഷത്തെ ജയിൽ വാസത്തിലെ അവസാന ദിവസം അല്ലേ…

ചേച്ചി പറഞ്ഞതാണ് ശരി… ഇന്ന് രാത്രി എനിക്ക് ഉറക്കം വരില്ല.. കാരണം അഞ്ചു വർഷത്തെ കാരാഗ്രഹ വാസം ഇന്ന് രാത്രിയോടെ അവസാനിക്കുന്നു.. ജീവിതത്തിന്റെ വികൃതികൾ എന്നെ എവിടെ ആണ് കൊണ്ട് എത്തിച്ചത്.. ജയിലിൽ… അതെ… പതിനെട്ടാം വയസ്സിൽ തന്നെ കൊലപാതിക ആവേണ്ട എൻ്റെ വിധിയെ കുറിച്ച് ഓർത്ത് ഞാൻ തന്നെ പുഞ്ചിരിച്ചു….

നിലത്തു പായയിൽ കിടന്നു എങ്കിലും ഉറക്കം എങ്ങോ അകലെ ആയിരുന്നു.. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ആവും എന്ന് കരുതിയ അന്ന് തന്നെ ഞാൻ ഇവിടെയും എത്തി.. എന്റെ കൂടെ ഉള്ള ഭവാനി ചേച്ചിയുടെ മുഖത്തു ഞാൻ നോക്കി… മകളെ അവളുടെ അച്ഛൻ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ സ്വന്തം ഭർത്താവിനെ കുത്തി കൊലപ്പെടുത്തി…മകളെ രക്ഷിച്ചതിന് ആ അമ്മയ്ക്ക് കിട്ടിയതും കാരാഗൃഹ വാസം…

എന്റെ അവസ്ഥയും ഏറെക്കുറെ അത് തന്നെ അല്ലേ…എല്ലാരേയും എന്നും ഓർക്കാർ ഉണ്ട്.. എന്നാൽ എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് ഒരാളുടെ മുഖം ആണ്.. എന്റെ അച്ഛന്റെ.. അന്ന് കോളേജിൽ പോവാൻ യാത്ര ചോദിച്ച ഇറങ്ങിയത് ആണ്.. അതിനുശേഷം ഇതു വരെ ആ മുഖം ഒന്ന് കാണാൻ എനിക്ക് കഴിഞ്ഞില്ല..

പിറ്റേന്ന് ജയിൽ വാർഡൻ എന്നെ വന്നു വിളിച്ചു.. ഞാൻ ഭവാനി ചേച്ചിയുടെ മുഖത്തു നോക്കി..
മോളെ.. ജീവിതം അവസാനിച്ചു എന്ന് തോന്നരുത്.. ഇവിടെ നിന്നും ഇറങ്ങുന്നത് മുതൽ തുടങ്ങുകെഉള്ളു..

ഞാൻ മറുപടി ആയി ചിരിച്ചു യാത്ര പറഞ്ഞു പുറത്ത വന്നു… എന്റെ കഥ എല്ലാം അറിയാവുന്നത് കൊണ്ട് ആയിരിക്കും അവർക്കും എന്നോട് ഒരു പ്രതേക കരുതൽ ഉണ്ട്

എല്ലാ ഫോര്മാലിൽറ്റീസും കഴിഞ്ഞു ഒപ്പ് ഇട്ടു ഈ കഴിഞ്ഞ അഞ്ചു വർഷവും ഞാൻ അണിഞ്ഞിരുന്ന മുപ്പത്തിനാല് എന്ന് നമ്പർ ഉള്ള വെള്ളം കുപ്പായം മാറ്റി
….രൂപത്തിൽ എങ്കിലും ആ പഴയ നിത്യ ആയി ഞാൻ പുറത്ത് ഇറങ്ങി…

പുറത്ത എന്നെയും കാത്തു സണ്ണിച്ചായനും ആൽബിച്ചായനും അമ്മു ചേച്ചിയും മിത്ര ചേച്ചിയും ഉണ്ടായിരുന്നു… പിന്നെ അമ്മു ചേച്ചിയുടെ കൈയിൽ ഒരു കൈ കുഞ്ഞും..

എന്നെ കണ്ടതും കുഞ്ഞിനെ സണ്ണിച്ചായന്റെ കൈയിൽ കൊടുത്തതിന് ശേഷം എന്റെ അടുത്തു വന്നു ഒന്നും പറയാതെ ഒരു കെട്ടി പിടുത്തം ആയിരുന്നു..

ഓഹ്…ജയിലിൽ ചിക്കനും മട്ടനും ഒക്കെ തിന്നു നീ അങ് സുന്ദരി ആയലോടി
ചേച്ചിയുടെ സംസാരം കേട്ട് ഞാൻ ചിരിച്ചു.. പക്ഷെ അപ്പോഴും ചേച്ചിയുടെ കണ്ണ് നിറയുക ആയിരുന്നു..

അഹ്.. ജയിലിൽ കിടന്നത് കൊണ്ട് എന്താ.. മഹാത്മാ ഗാന്ധിയും ജയിലിൽ കിടന്നിട്ട ഇല്ലേ.. പിന്നെ എന്താ.. ഒരു കുഴപ്പവും ഇല്ലാ.. അല്ലേ സണ്ണിച്ചാ..

പിന്നെ അല്ലാതെ.. ഒരു കുഴപ്പവും ഇല്ലാ…
എല്ലാരും ചിരിച്ചു കൊണ്ട് അംഗീകരിക്കാനും തുടങ്ങി..

പിന്നെ എന്റെ ശ്രദ്ധ ചെന്നു പതിച്ചത് സണ്ണിച്ചായന്റെ കൈയിൽ ഇരുന്ന് കുഞ്ഞിലേക്ക് ആയിരുന്നു… എന്നെ അവസാനം കാണാൻ വന്നപ്പോൾ അമ്മു ചേച്ചി ഏഴു മാസം ഗർഭിണി ആയിരുന്നു… ആൺ കുട്ടി ആയിരുന്നു.. കാഴ്ചയിൽ സണ്ണിച്ചായനെ പോലെ തന്നെ..

അപ്പോഴാണ് ഞാൻ മറ്റൊരു കാര്യവും ശ്രദ്ധിച്ചത് ഇവർ നാലു പേർ മാത്രമേ വന്നോളൂ… അറിയാതെ ആണെങ്കിലും ഒരാളെ കൂടി ഞാൻ പ്രധീക്ഷിച്ചു… എന്റെ മനസ്സ് വായിച്ചത് പോലെ അമ്മു ചേച്ചി പറഞ്ഞു..

പ്രിൻസ്.. നാട്ടിൽ ഇല്ലാ.. വിദേശത്താണ് അവൻ മാത്രം അല്ല.. അവന്റെ അച്ഛനും അമ്മയും എല്ലാരും..

ആ മറുപടി ഞാൻ ഒട്ടും പ്രധീക്ഷിച്ചില്ല എങ്കിലും ഉള്ളിൽ എവിടേയോ തോന്നിയ ആ നീറ്റൽ മാറ്റി വച്ചു ഞാനും സന്തോഷിച്ചു.. ഒരു കണക്കിന് അവൻ എങ്കിലും സന്തോഷമായി ഇരിക്കട്ടെ… എന്തിനാ ഒരു ജയിൽ പുള്ളിയെ അവൻ ജീവിത കാലം മുഴുവൻ ചുമക്കുന്നത്… എങ്കിലും ഉള്ളിൽ എവിടയോ ആഗ്രഹിച്ചിരുന്നില്ലേ അവൻ കാത്തിരിക്കും എന്ന്…

എന്നാൽ ഇനി താമസിപ്പിക്കണ്ട വാ കയറ് എല്ലാരും എയർ പോർട്ടിൽ പോവാം..
ആൽബിച്ചായൻ പറഞ്ഞത് കേട്ട് ഒന്നും മനസിലാവാതെ ഞാൻ ചോദിച്ചു..

എയർ പോർട്ടിൽ എന്തിനാ പോവുന്നെ…

അഹ്.. പ്രിൻസ് ഇന്ന് വരും നാട്ടിൽ… അവരെ പിക്ക് ചെയ്യാൻ ആണ്..
മിത്ര ചേച്ചി പറഞ്ഞു..

ഞാൻ… ഞാൻ ഇല്ലാ… നിങ്ങൾ പൊയ്ക്കോ…

ഒന്നും പറഞ്ഞാൽ പറ്റില്ല.. നീയും വന്നേ പറ്റു വാ..
അമ്മു ചേച്ചി എന്റെ കൈയും പിടിച്ചു കൊണ്ട് കാറിൽ കയറ്റി… വേറെ വഴി ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ കയറി..

അരമണിക്കൂർ ഉള്ളിൽ തന്നെ എയർ പോർട്ട്‌ എത്തി.. ഞങ്ങൾ എല്ലാരും അവിടെ കാത്തു നിന്നു… ഇനി അവന്റെ ജീവിതത്തിൽ ഉണ്ടായില്ലെങ്കിലും ഒന്ന് കാണാമല്ലോ എന്ന് ആശ്വാസത്തിൽ ഞാനും അവിടെ നിന്നു…

ദേ വരുന്നു..

സണ്ണിച്ചായൻ പറഞ്ഞതും എന്റെ നെഞ്ചിടിപ്പ് കൂടി ഞാൻ നോക്കി……പക്ഷെ….. എന്റെ ശ്രദ്ധ മുഴുവൻ ചെന്നു പതിച്ചത് പ്രിൻസിന്റെ പിന്നാലെ വീൽ ചെയറിൽ ലക്ഷ്മി അപ്പച്ചി പിടിച്ചു കൊണ്ട് വരുന്ന ആളിൽ ആയിരുന്നു…

അച്ഛൻ….

എന്നെ കണ്ടതും അച്ഛന്റെ മുഖവും തെളിഞ്ഞു.. അവർ ഞങ്ങളുടെ അടുത്ത എത്തിയപ്പോൾ ഞാൻ അച്ഛന്റെ മുമ്പിൽ ഇരുന്നു..

മോളെ…

ആ നിമിഷം…. മക്കളുടെ നാവിൽ നിന്നും ആദ്യം വാക്കുകൾ കേൾക്കുന്ന ഒരു രക്ഷാകർത്താവിനെ പോലെ എൻ്റെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു… ഒന്ന് അനങ്ങാൻ പോലും ആവാതെ കിടന്ന എന്റെ അച്ഛൻ ഇന്ന് നിവർന്നു ഇരിക്കാനും സംസാരിക്കാനും കഴിഞ്ഞു…

ഇതൊക്കെ… എങ്ങനെ…..

വാക്കുകൾ മുഴുപ്പിക്കാൻ എനിക്ക് സാധിച്ചില്ല അതിനു മുമ്പ് തന്നെ അച്ഛന്റെ മറുപടിയും വന്നു…

എല്ലാത്തിനും നന്ദി പറയേണ്ടത് ഇവനോടാ..
എന്ന് പറഞ്ഞു അച്ഛൻ പ്രിൻസിനെ കാണിച്ചപ്പോൾ…ഞാനും പതിയെ ആ മുഖത്തേക്ക് നോക്കി… ആ കണ്ണുകൾ എന്റെ മുഖത്തു തന്നെ പതിഞ്ഞിരുന്നു… അഞ്ചു വർഷങ്ങൾക്കു ഇപ്രവും ഞാൻ കണ്ടു അവന്റെ കണ്ണുകളിൽ അന്ന് കണ്ട അതെ സ്നേഹം… ഒരു നിമിഷം എന്റെ ചിന്ത പിന്നിലോട്ട് സഞ്ചിരിച്ചു… എന്റെയും പ്രിൻസിന്റെയും ജീവിതം ഒരുപോലെ മാറ്റി മറിച്ച ആ നശിച്ച ദിവസത്തിലേക്ക്…

റോഡ് ക്രോസ്സ് ചെയ്യാൻ തീരുമാനിച്ചതും മുമ്പിൽ ഒരു കാർ വന്നു നിന്നതും ഒരുമിച്ച ആയിരുന്നു.. എന്തെങ്കിലും ചോദിക്കുന്നതിന് മുമ്പ് തന്നെ മയക്കാൻ ഉള്ള എന്തോ അവർ എന്നെ മണപ്പിച്ചു… അവർ എന്നെ കാറിൽ കയറ്റി… അപ്പോഴും മയക്കത്തിൽ വിയുന്നതിന് മുമ്പും ഞാൻ കണ്ടു കാറിന്റെ ഗ്ലാസ്സിലൂടെ എന്നെ കാത്തു നിക്കുന്ന പ്രിൻസിനെ…..

പിനീട് കണ്ണ് തുറന്നപ്പോൾ എന്റെ കൈ ഞാൻ ഇരിക്കുന്ന ചെയറിൽ കെട്ടി ഇട്ടിരിക്കുക ആയിരുന്നു… ചുറ്റും നോക്കിയപ്പോൾ ഒരു ഗോഡൗൺ പോലെ തോന്നിപ്പിക്കുന്ന ഒരു സ്ഥലം… എന്റെ ഉള്ളിലെ ഭയം വർധിച്ചു… ഞാൻ കേട്ട് അഴിക്കാൻ ഒരുപാട് ശ്രമിച്ചു..

മോളെ…
പെട്ടന്ന് ആയിരുന്നു ആ വിളി ഞാൻ കേട്ടത്.. നല്ല പരിജയം ഉള്ള ശബ്ദം.. ആരാ എന്ന് നോക്കിയപ്പോൾ വിശ്വസിക്കാൻ ആവത്തെ ഞാൻ ഇരുന്നു…

രവീന്ദ്രൻ സർ……

എന്നാൽ എന്നും ആ മുഖത്തു കാണുന്ന ശാന്തതയോ ഒന്നും ആ നിമിഷം കണ്ടില്ല… പകരം തന്റെ ഇരയെ കിട്ടിയ ഒരു വെട്ടു മൃഗത്തിന്റെ സന്തോഷം മാത്രം ആയിരുന്നു ആ മുഖത്തു…

എന്ത് പറ്റി മോളെ…ഓഹ്… മറന്നു… എല്ലാരും ഒരുപാട് ബഹുമാനിക്കുന്ന രവീന്ദ്രൻ സാർ മോളെ എന്തിനാ ഇവിടേക്ക് പിടിച്ചു കൊണ്ട് വന്നത് എന്നല്ലേ..

എന്നെ അയിച്ചു വിട്..
അയാളോടുള്ള എല്ലാ ബഹുമാനവും കളഞ്ഞു ദേഷ്യത്തിൽ തന്നെ ഞാൻ പറഞ്ഞു..

അത്രേ ഉള്ളു.. ഞാൻ അഴിക്കാം..
എന്ന് പറഞ്ഞു അയാൾ എന്റെ കൈയിലെ കെട്ട അയിച്ചു..

ഞാൻ ചെയറിൽ നിന്നും എഴുനേറ്റു അവിടെ നിന്നും പോവാൻ തുടങ്ങിയതും അയാൾ എനിക്ക് തടസ്സമായി നിന്നു..
.
അങ്ങനെ എളുപ്പത്തിൽ മോളെ അങ് പറഞ്ഞു വിടാൻ അലല്ലോ ഈ രവീന്ദ്രൻ സർ ഇവിടേക്കു കൊണ്ട് വന്നത്..

എന്താ നിങ്ങൾക്ക് വേണ്ടത്.. എന്ത് തെറ്റാ ഞാൻ നിങ്ങളോട് ചെയ്തത്..

അഹ്… അത് പറഞ്ഞാൽ മോൾക്ക്‌ മനസിലാവില്ല.. കാരണം.. മോള് ജനിക്കുന്നതിന് മുമ്പ് ഉള്ള കഥയാണ്… ചുരുക്കി പറഞ്ഞാൽ നിന്റെ തന്ത എങ്ങനെയാ ഈ അവസ്ഥയിൽ ആയത് എന്ന്…

അയാൾ അവസാനം പറഞ്ഞപ്പോൾ മൊത്തത്തിൽ ഉള്ള അയാളുടെ ഭാവം മാറി..

എന്റെ അച്ഛൻ..

അതേടി… നിന്റെ അച്ഛൻ ചുമ്മാ ഇങ്ങനെ ആയത് അല്ല… ഞാൻ ആക്കിയത് ആണ്…

ഒരു ഞെട്ടൽ മാത്രം ആയിരുന്നു എനിക്ക് അപ്പോൾ
.

മനസിലായില്ല അല്ലേ… മനസിലാക്കി തരാം.. മാത്യു… അതായത് പ്രിൻസിന്റെ തന്ത.. എൻ്റെ ഒറ്റ സുഹൃത്ത്‌.. പാർട്ണർഷിപിൽ ഒരു ബിസിനസ്‌ തുടങ്ങി… ആ സമയത്ത് ആണ്.. അവനു നിന്റെ അച്ഛന്റെ സഹോദരി ലക്ഷ്മിയോട് പ്രണയം പൂവിട്ടത്…. അപ്പോഴും ഞാൻ അവനെ സപ്പോർട്ട് ചെയ്തു.. അവൻ ആഗ്രഹിച്ച പെണ്ണിനെ അവനെ നേടി കൊടുക്കാൻ കൂട്ടു നിന്നു… പക്ഷെ അപ്പോൾ ഒരു സംഭവം ഉണ്ടായി…

എന്റെ മുഖത്തു നോക്കി അയാൾ വീണ്ടും തുടർന്നു..
എന്താ എന്ന് അല്ലേ… തുടക്കത്തിൽ വലിയ ലാഭം ഒന്നും ഉണ്ടാവില്ല എന്ന് കരുതിയ ബിസിനെസ്സിൽ ഞങ്ങൾ പ്രതീക്ഷിച്ചതിനെകാൾ ലാഭം കിട്ടി… ഏതൊരു ബന്ധവും തകർത്തുന്ന ആ അതിഥി എന്റെ ജീവിതത്തിൽ വന്നു…. പണം… പക്ഷെ അപ്പോഴും അവന് അത് പങ്കിട്ടു എടുക്കുന്നതിൽ സന്തോഷമേ ഉള്ളു എങ്കിലും… എന്തോ എനിക്ക് അത് അങ് ഇഷ്ടപ്പെട്ടില്ല… കാശ് നമ്മൾ വീതം വയ്ക്കാൻ അലല്ലോ… മുഴുവൻ സ്വന്തം ആക്കാൻ അല്ലേ ശ്രമിക്കുന്നത്… അതു കൊണ്ട് തന്നെ ലക്ഷ്മിയുമായുള്ള അവന്റെ പ്രണയത്തിന് ഫുൾ സപ്പോർട്ട് ആയി ഞാൻ കൂട്ടു നിന്നു… അവനോടുള്ള സ്നേഹം കൊണ്ട് അല്ല.. അവളെ കെട്ടിയാൽ അവളുടെ വീട്ടുകാർ അവനെ ബാക്കി വച്ചിരിക്കില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട്..

പക്ഷെ.. എന്റെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിപ്പിച്ചത് ഒറ്റ ഒരാൾ ആണ്… നിന്റെ അച്ഛൻ…

അയാൾ പുച്ഛത്തോടെ വീണ്ടും തുടങ്ങി..

പെങ്ങൾ ഇറങ്ങി പോയതിന് ശേഷവും അവരെ ദ്രോഹിക്കാൻ അയാൾ പോയില്ല എന്ന് മാത്രം അല്ല… അവർ പോലും അറിയാതെ നിന്റെ തന്ത അവരെ സഹായിച്ചു കൊണ്ട് നിന്നു..അപ്പോൾ ഞാൻ മിണ്ടാത്തെ നിന്നാൽ ശരിയാവില്ലലോ… അതുകൊണ്ട് തന്നെ ഞാനും ഇടയിൽ നിന്നു കളിച്ചു.. ഞാൻ ആളുകളെ വിട്ടു അവരെ ശല്യം ചെയ്ത് കൊണ്ട് നിന്നു.. അത് എല്ലാം നൈസ് ആയി നിന്റെ തന്റയുടെ തലയിലും വച്ചു കൊടുത്തു..

കേട്ടത് ഒന്നും വിശ്വസിക്കാൻ ആവാതെ ഞാൻ നിന്നു..

അങ്ങനെ അവരുടെ കൂടെ നിന്നു അവരെ തന്നെ ദ്രോഹിച്ചു കൊണ്ട് എല്ലാ നിന്റെ അച്ഛന്റെയും തലയിൽ വച്ചു അങ്ങനെ പോയപ്പോൾ ആണ്.. വീണ്ടും വില്ലൻ ആയി നിന്റെ അച്ഛൻ വന്നത്.. എന്റെ എല്ലാ കളികളും അങ്ങേർക്കു എങ്ങനെയോ മനസിലായി… മാത്രം അല്ല അത് എല്ലാം മാത്യുവിനെ അറിയിക്കാനും അങ്ങേരു നോക്കി.. അപ്പോൾ അടുത്ത കളി ഞാനും കളിച്ചു… ആക്‌സിഡന്റ്…

മാത്യുവിന് ഒരു ചെറിയ ആക്‌സിഡന്റ് വരുത്തി… എന്നിട്ടോ അതും പാവം നിന്റെ അച്ഛന്റെ തലയിൽ തന്നെയാ വന്നത്…

എല്ലാം പറഞ്ഞു ഒരു ഭ്രാന്തനെ പോലെ അയാൾ ചിരിച്ചു..

പക്ഷെ എന്നാലും സത്യങ്ങൾ എല്ലാം അറിയുന്ന നിന്റെ അച്ഛൻ ജീവിക്കുന്നത് എനിക്ക് നല്ലത് അലല്ലോ… അതുകൊണ്ട് ഒരു ചെറിയ ടോസ് അവനും കൊടുത്തു.. പക്ഷെ ഞാൻ പ്രധീക്ഷിച്ചത് പോലെ ചത്തില്ല എങ്കിലും അതിലും വലുത് നടന്നു.. ഒന്ന് അനങ്ങാൻ പോലും ആവാതെ ഇപ്പോഴും ചത്തു ജീവിക്കുക അല്ലേ.. മാത്രം അല്ല നിന്റെ അമ്മയെയും ഫ്രീ ആയി ഞാൻ പരലോകത്തു എത്തിച്ചില്ലേ..

ഒരു തെറ്റും ചെയ്യാതെ ഒരു ജീവിതത്തിന്റെ മുക്കാലും തളർന്നു കിടക്കുന്ന എന്റെ അച്ചനെ കുറിച്ച് ഓർത്ത് മനസ്സ് നൊന്തു.. എന്റെ അമ്മയുടെ ആക്‌സിഡന്റും…

തീർന്നില്ല.. പകയുടെ വിത്തുകൾ ചെറുപ്പം മുതലേ ഞാൻ പ്രിൻസിന്റെ നെഞ്ചിലും അവൻ പോലും അറിയാതെ പാകി.. അവന്റെ അച്ഛനെയും അമ്മയും ദ്രോഹിച്ചവരോടുള്ള പക അവൻ വളരുംതോറും അവന്റെ കൂടെ വളർന്നു.. പക്ഷെ…. എപ്പോഴാ… നീ കാരണം അതും തകർന്നു..

അവനെയും കുറ്റം പറയാൻ പറ്റില്ലലോ
ആരെയും മോഹിപ്പിക്കുന്ന സ്വഭാവവും ശരീരവും അല്ല എൻ്റെ മോളുടെയും…
അയാളുടെ വൃത്തികെട്ട സംസാരം കെട്ട അറപ്പോടെ ഞാൻ മുഖം തിരിച്ചു..

പ്രിൻസിന്റെ മനസ്സിൽ നീ വരുന്നതിനു എത്രെയോ മുമ്പ് നിന്നെ ഞാൻ നോട്ടം ഇട്ടു കഴിഞ്ഞിരുന്നു… ഇവിടെ ഇപ്പോൾ നിന്നെ കൊണ്ട് വനത്തിന്റെ ഉദ്ദേശവും അത് തന്നെ…

എന്ന് പറഞ്ഞു അയാൾ എന്റെ അടുത്തേക്ക് വരാൻ തുടങ്ങി..

ഞാൻ ചത്താലും നിന്റെ ആഗ്രഹം നടക്കാൻ പോവിനില്ല..

എന്റെ ആവിശ്യം കഴിഞ്ഞാൽ എല്ലാ സത്യങ്ങളും അറിയുന്ന നിന്നെ ഞാൻ തന്നെ കൊന്നു കളഞ്ഞോളം..

എന്ന് പറഞ്ഞു അയാൾ എന്റെ കൈയിൽ പിടിക്കാൻ തുടങ്ങിയതും ചവുട്ട് ഏറ്റു അയാൾ താഴെ വിയുന്നതും ഒരുമിച്ച് ആയിരുന്നു..

പ്രിൻസ്…..

കൂടെ നിന്നു എന്നെയും എന്റെ കുടുംബത്തിന്റെയും ചതിക്കുവായിരുന്നു അല്ലേടാ..
എന്ന് പറഞ്ഞു പ്രിൻസ് അയാളെ തല്ലാൻ തുടങ്ങിയതും… അയാളുടെ കൂട്ടാളികൾ അവിടേക്ക് ഓടി വന്നു വന്നു…

അന്ന് ആ ആക്‌സിഡന്റിൽ തീർന്നില്ല… ഇവൻ ജീവനോടെ ഇവിടെ നിന്നു പോവാൻ പാടില്ല..

അയാൾ അത് പറഞ്ഞപ്പോൾ ഞാനും പ്രിൻസും അയാളുടെ മുഖത്തു നോക്കി..

അതേടാ.. നിനക്ക് അന്ന് ഉണ്ടായ ആക്‌സിഡന്റും എന്റെ ബുദ്ധിയിൽ നിന്നും ഉണ്ടായത് തന്നെ ആണ്.. ഞാൻ മോഹിച്ചത് നീ നേടാൻ പാടില്ലലോ..
എന്നെ നോക്കി അയാൾ പറഞ്ഞപ്പോൾ പ്രിൻസിന്റെ മുഴുവൻ നിയന്ത്രണവും പോയി അയാളെ തല്ലാൻ തുടങ്ങിയതും അയാളുടെ ഗുണ്ടകൾ വന്നു പ്രിൻസിനെ വളഞ്ഞു…

അത് ഒന്നും അവനെ തളർത്താൻ സാധിച്ചില്ല… എല്ലാരേയും തല്ലി ചതച്ചു കൊണ്ട് പ്രിൻസ് അയാളുടെ അടുത്തേക്ക് ചെന്നു..

ഇനിയും ആരെയും ചതിക്കാൻ നീ ജീവനോടെ ഉണ്ടാവാൻ പാടില്ല..
എന്ന് പറഞ്ഞു അയാളെ അവൻ തല്ലി കൊണ്ട് നിന്നു…തടുക്കാൻ അയാൾ ശ്രമിച്ചു എങ്കിലും കഴിഞ്ഞില്ല…

പെട്ടന്ന് ആണ് അയാളുടെ കൂട്ടത്തിൽ ഒരുത്തൻ എന്റെ കഴുത്തിൽ കത്തി വച്ചത്… അത് കണ്ടപ്പോൾ പ്രിൻസ് ഒരു നിമിഷം പകച്ചു നിന്ന പോയി…

അവൻ എന്റെ അടുത്തേക്ക് വരാൻ തിരിഞ്ഞതും അയാൾ അവന്റെ തലയിൽ തടി കൊണ്ട് ഇടിച്ചു വീഴുത്തിയതും ഒരുമിച്ച് ആയിരുന്നു..

പ്രിൻസെ..
തലയിൽ പിടിച്ചു കൊണ്ട് അവൻ താഴെ വീണു..കത്തുന്ന കണ്ണുകളായി പ്രിൻസ് അയാളെ നോക്കി..

സോറിഡാ മോനേ .. പിന്നിൽ നിന്ന കളിച്ചേ എനിക്ക് ശീലമുള്ളൂ..

എല്ലാം കണ്ടു കൊണ്ട് നിൽക്കാൻ എനിക്ക് സാധിച്ചില്ല… എന്റെ പ്രിൻസ്… എന്റെ കഴുത്തിൽ കത്തിയും പിടിച്ചു കൊണ്ട് നിക്കുന്ന അയാളുടെ കൈയിൽ ഞാൻ ആഞ്ഞു കടിച്ചു.. അയാളെ തല്ലി മാറ്റി ഞാൻ അവരുടെ അടുത്തേക്ക് ഓടി..

എന്റെ കൈ കൊണ്ട് തീരാൻ ആണ് നിന്റെ യോഗം..
എന്ന് പറഞ്ഞു അയാൾ വീണ്ടും പ്രിൻസിനെ അടിക്കാൻ തുടങ്ങിയതും.. എന്റെ മനസ്സിൽ ഒരു മുഖം മാത്രമേ വന്നോളൂ… എന്റെ അമ്മയുടേത്….പിന്നെ അവിടെ കിടന്ന ഒരു കമ്പി പാരാ കണ്ടത് മാത്രം എനിക്ക് ഓർമയുണ്ട്… പിന്നിൽ നിന്ന മാത്രം കളിച്ചു പരിജയം ഉള്ള അയാളുടെ പിന്നിൽ നിന്നു തന്നെ ഞാനും കുത്തി വിയുത്തി….

പിന്നെ ഞാൻ കണ്ടത് മരണ വെപ്രാളത്തോടെ താഴെ കിടന്നു പിടയുന്ന അയാളെ ആയിരുന്നു.. അയാളുടെ പിടച്ചിൽ അവസാനിച്ചപ്പോൾ എന്റെ കൈയിലെ കമ്പിയും ഞാൻ താഴെ ഇട്ടു.. മരിച്ചു കിടക്കുന്ന അയാളെ ഒരു വികാരവും ഇല്ലാതെ ഞാൻ നോക്കി നിന്നു…

നിത്യേ..
പ്രിൻസിന്റെ വിളിയിൽ ആണ് ഞാൻ അയാളിൽ നിന്നും നോട്ടം മാറ്റിയത്

ചോര തുള്ളികൾ കൊണ്ട് നിറഞ്ഞു നിക്കുന്ന എന്റെ കൈ കണ്ട അവന്റെ കണ്ണിൽ നിന്നും കണീർ പൊഴിഞ്ഞു… അത്രെയും നേരം നിർവികാരതയോടെ നിന്ന ഞാൻ അവന്റെ മുമ്പിൽ നിലത്തു വീണു പൊട്ടി കരഞ്ഞു….

പഴയത് ഒക്കെ ഓർത്തു കൊണ്ട് ഇരിക്കുവാണോ..
ഞാൻ നോക്കിയപ്പോൾ അച്ഛൻ ആയിരുന്നു
.
പെട്ടന്ന് മറക്കാൻ പറ്റിയ കാര്യങ്ങൾ അലല്ലോ മുമ്പ് നടന്നതൊക്കെ..
ഞാൻ ചിരിച്ചു കൊണ്ട് അച്ഛന് മറുപടി കൊടുത്തു…

ഇന്നലെ എയർ പോർട്ടിൽ നിന്നു എന്നെയും അച്ഛനെയും വീട്ടിൽ ആക്കി അവർ പോയി… പ്രിൻസിനോട് ഞാൻ ഒന്നും സംസാരിച്ചില്ല..

എന്റെ മോൾക്ക്‌ പ്രിൻസിനെ ഇപ്പോഴും ഇഷ്ടം ആണ് അല്ലേ..

ആ ഇഷ്ടം ഇല്ലാതെ ആവണം എങ്കിൽ ഞാൻ മരിക്കണം..
പറഞ്ഞു തീർന്നതും ആരോ കാളിങ് ബെൽ അടിച്ചു..

ഞാൻ ചെന്നു വാതിൽ തുറന്നു..

പ്രിൻസ്..

എന്ത് പറയണം എന്ന് അറിയാതെ ഞാൻ നിന്നു.. എന്നാൽ എന്നോട് ഒന്നും പറയാതെ പ്രിൻസ് അകത്തേക്ക് പോയി.. അച്ഛനെ ആണ് കാണാൻ പോയത് എന്ന് മനസിലായി..

ഞാൻ എൻ്റെ റൂമിലേക്ക്‌ നടന്നു…

പ്രിൻസിനെ എനിക്ക് മറക്കാൻ കഴിയില്ല.. എന്നാൽ അവന്റെ മനസ്സിൽ ഞാൻ ഇപ്പോഴും ഉണ്ടോ… ഇന്നലെ എയർ പോർട്ടിൽ വച്ചു കണ്ട അവന്റെ കണ്ണുകളിലെ ഇഷ്ടം എന്റെ തോന്നൽ ആണോ..

ആലോചനകളിൽ മുഴുകി നിന്നപ്പോൾ ആണ് പിന്നിൽ ആരോ നിക്കുന്നത് പോലെ തോന്നിയത്.. ഞാൻ തിരിഞ്ഞില്ല..

ഇനി എങ്കിലും സംസാരിച്ചൂടെ..
വർഷങ്ങൾക്കു ശേഷം ഞാൻ ഏറ്റവും കൂടുതൽ കേൾക്കാൻ കൊതിച്ച ശബ്ദം ഞാൻ കേട്ടു..

ഞാൻ തിരിഞ്ഞു അവനെ നോക്കി..

അവൻ എന്റെ അടുത്തേക്ക് വന്നു.. മുമ്പ് ഉണ്ടായി കൊണ്ട് ഇരുന്ന് അതെ നെഞ്ചിടിപ്പ് ഇപ്പോഴും എനിക്ക് ഉണ്ട്..

അഞ്ചു വർഷത്തിന് മുമ്പ് ചോദിച്ച ഒരു കാര്യത്തിന് മറുപടി നീ ഇതുവരെയും പറഞ്ഞില്ല… ഇനി എങ്കിലും പറയ്‌.. ഇഷ്ടാണോ എന്നെ..

കണ്ണ് നിറയുക മാത്രം ആണ് മറുപടി ആയി എനിക്ക് തിരിച്ചു കൊടുക്കാൻ സാധിച്ചത്..

മുമ്പ്… മുമ്പത്തെ പോലെ ആണോ ഇപ്പോൾ.. എല്ലാം മാറിയില്ലേ മാറിയില്ലേ..

എന്ത് മാറി എന്ന്.. നീ എനിക്ക് ഇപ്പോഴും ആ പഴയ നിത്യ തന്നെ ആണ്..

പക്ഷെ.. ഞാൻ.. ഞാൻ ഒരു കൊലയാളി..

അവൻ എന്റെ അടുത്തേക്ക് വന്നു എൻ്റെ രണ്ട കൈയും പിടിച്ച പറഞ്ഞു..

ആർക്കു വേണ്ടിയാ നീ കൊലയാളി ആയത്.. എന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി അല്ലേ നീ…. ഒരിക്കൽ ഞാൻ തന്നെ നിന്നെ നഷ്ടപ്പെടുത്തി.. രണ്ടാമത് വിധി നമ്മളെ ഈ അഞ്ചു വർഷവും വേർതിരിച്ചു… ഇനിയും വയ്യാ.. നീ കൂടെ ഉണ്ടാവണം ജീവിതാവസാനം വരെ..

എന്റെ കണ്ണുകളിൽ നോക്കി അവൻ അത്രെയും പറഞ്ഞപ്പോൾ ആ നെഞ്ചിൽ വീണു കരയാനെ എനിക്ക് കഴിഞ്ഞൊള്ളു
..

അവനും എന്നെ ചേർത്തു നിർത്തി…

ഞങ്ങൾക്ക് അകത്തേക്ക് വരാവോ…
പുറത്ത നിന്ന അമ്മു ചേച്ചി വിളിച്ചു ചോദിച്ചു

ചേച്ചിയും വന്നിട്ടുണ്ടോ..

എല്ലാരും വന്നിട്ടുണ്ട് എന്ന് അവൻ പറഞ്ഞു തീർന്നതും എല്ലാരും അകത്തു കയറി..

അമ്മു ചേച്ചിയും മിത്ര ചേച്ചിയും ആൽബിച്ചായനും സണ്ണിചായനും ലക്ഷ്മി അപ്പച്ചിയും മാത്യു അങ്കിളും… പ്രിൻസിന്റെ അച്ഛൻ ഇടയ്ക് വച്ചു ആ രവീന്ദ്രനെ സംശയം വന്നായിരുന്നു.. അതു കൊണ്ട് ആയിരുന്നു പ്രിൻസുമായി കൂടുതൽ അടുക്കുന്നതിൽ നിന്നും എന്നെ വിലക്കിയത്… അങ്കിൾ തന്നെ തെളിവ് സഹിതം അയാളെ പൂട്ടാൻ നിന്നപ്പോൾ ആണ് എൻ്റെ കൈ കൊണ്ട് അയാൾ തീർന്നത്…

അപ്പോൾ ഇനി തീയതിയും ജാതകവും ഒന്നും നോക്കുന്നില്ല ഈ ബുധനാഴ്ച കല്യാണം…
എല്ലാരും അംഗീകരിച്ചു.. ഇടയ്ക് പ്രിൻസ് എന്നെ നോക്കി ഒരു കള്ള ചിരിയും ചിരിച്ചു..

ഞാൻ ഏറെ കാത്തിരുന്ന ദിവസം.. പ്രിൻസിന്റെ മണവാട്ടി ആയി ഞാൻ അവന്റെ മുമ്പിൽ നിക്കുന്നു.. എന്നിൽ നിന്നും കണ്ണ് എടുക്കാതെ അവനും

ആഡംബരങ്ങൾ ഇല്ലാതെ മേധവാദ്യങ്ങൾ ഇല്ലാതെ അവൻ എന്റെ കഴുത്തിൽ താലി ചാർത്തി… ഞാൻ എന്റെ പ്രിൻസിന്റെ ഭാര്യയായി…

കല്യാണം കഴിഞ്ഞു ഞങ്ങൾ പോയത് സണ്ണിച്ചായന്റെയും ആൽബിച്ചായന്റെയും വീട്ടിൽ ആണ്..

സമയം കടന്നു രാത്രി ആയി.
അപ്പോൾ ഞങ്ങളുടെ റോൾ കഴിഞ്ഞു ഇനി നിങ്ങൾ ആയി നിങ്ങളുടെ പാട് ആയി.. എന്ന് പറഞ്ഞു എന്നെയും പ്രിൻസിനെയും റൂമിൽ ആക്കി അവർ പോയി… പിന്നാലെ പ്രിൻസ് ചെന്നു വാതിലും കുറ്റി ഇട്ടു..

അവൻ എന്റെ അടുത്തു വന്നു..

നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ.. ഒരിക്കൽ പോലും ഈ കഴിഞ്ഞ വർഷങ്ങളിൽ ഞാൻ നിന്നെ കാണാൻ വരാതെ ഇരുന്നതിൽ..

ഞാൻ ചിരിച്ചു കൊണ്ട് അതിന്റെ മറുപടിയും പറഞ്ഞു..
അതിന്റെ ഉത്തരം എനിക്ക് അറിയാം.. നിനക്ക് എന്നെ ഒരിക്കലും അങ്ങനെ ഒരു സാഹചര്യത്തിൽ കാണാൻ കഴിയാത്തത് കൊണ്ട്
.
അവൻ ചിരിച്ചു..

തിരിച്ചു ഞാൻ ഒരു ചോദ്യം ചോദിക്കട്ടെ.. അവൻ എന്റെ മുഖത്തേക്ക് നോക്കി..

അന്ന്.. നിനക്ക് എങ്ങനെ ആണ് മനസിലായത് എന്നെ അയാൾ കൊണ്ട് പോയത് ആ ഗോഡൗണിലേക്ക് ആണ് എന്ന്..

അത് ഒരാൾ പറഞ്ഞു..

ആര്

നിനക്കും അറിയാം.. ദേവു… ദേവിക നിന്റെ പഴയ കൂട്ടുകാരി..

സത്യം ആണോ..

അതേടി.. നിന്നെ കുറച്ച് പേർ ചേർന്നു കാറിൽ കൊണ്ട് പോവുന്നത് അവൾ കണ്ട പാടെ എൻ്റെ അടുത്തു വന്നു പറയുക ആയിരുന്നു.. വണ്ടിയുടെ നമ്പറും അവൾ നോട്ട ചെയ്തു.. പക്ഷെ എനിക്ക് ഒരു തെറ്റ് പറ്റി പോയി.. നിന്നെ രക്ഷിക്കാൻ എന്നെ കൊണ്ട് തനിച്ചു തന്നെ സാധിക്കും എന്ന് ഞാൻ വിശ്വസിച്ചു.. പക്ഷെ..

അവന്റെ മുഖം വാടി..

കഴിഞ്ഞ കാര്യങ്ങൾ ഇനി എന്തിനാ ഓർകുന്നേ.. അല്ലെങ്കിൽ തന്നെ.. ഞാൻ ജയിലിൽ ഒന്നും പോവാതെ ഇവിടെ തന്നെ ഉണ്ടായിരുന്നു എങ്കിലും നമ്മുടെ കല്യാണം ഇപ്പോൾ തന്നെ ആയിരിക്കും അല്ലേ നടക്കുന്നത്..

പ്രിൻസ് ചിരിച്ചു

പിന്നെ ജയിലിൽ വച്ച് എനിക്കും കുറച്ച് ഫ്രണ്ട്സിനെ ഒക്കെ കിട്ടി.. അ..

കഥ ഒക്കെ നാളെ പറയാം..
എന്ന് പറഞ്ഞു പ്രിൻസ് എന്റെ അടുത്തു വന്നു
.
അയ്യടാ..

അഹ്.. അഞ്ചു വർഷം സ്വന്തം പെണ്ണിനെ കാണാതെ ഇരുന്ന് ഒരു ആണിന്റെ വികാരം നിനക്ക് അറിയില്ല എന്ന് പറഞ്ഞു അവൻ എന്നെ ചേർത്തു നിർത്തി ചുംബങ്ങൾ കൊണ്ട് മൂടി..
ആ രാത്രിയിലെ ഓരോ യാമങ്ങളും ഞങ്ങളുടെ പ്രണയത്തിന് സാക്ഷി ആയി..മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഞാൻ പ്രിൻസിന്റെ മാത്രം ആയി..

**********

നമ്മൾ എങ്ങോട്ടാ പോവുന്നെ.

പറയാം

കുറച്ച് കഴിഞ്ഞതും ഒരു മനോഹരമായ ഒരു വീടിന്റെ മുമ്പിൽ കാർ നിന്നു

ഇത് ആരുടെ വീട് ആണ്..

ഇറങ്ങ.. പറയാം

ഞാൻ ഇറങ്ങി..അപ്പോൾ ആണ് ആ വീട്ടിലെ പേര് എന്റെ ശ്രദ്ധയിൽ പെട്ടത്.
നിത്യവസന്തം

അതിൽ തന്നെ നോക്കി നിന്നപ്പോൾ ആണ് പ്രിൻസ് പിന്നാലെ വന്നു എന്നെ കെട്ടി പിടിച്ചത്

ഈ വീട്..

നമ്മുടെ വീട്
പ്രിൻസിന്റെ മറുപടി കേട്ട ഞാൻ തിരിഞ്ഞു അവനെ നോക്കി..

ഇനി നമ്മൾ ജീവിക്കാൻ പോവുന്നത് ഇവിടെ ആണ്.. ഈ നിത്യവസന്തത്തിൽ

ഞാൻ പുഞ്ചിരിച്ചു..

പ്രിൻസിന്റെ കൈയും പിടിച്ചു ഞങ്ങൾ ആ വീട്ടിൽ ഒരുമിച്ചു കയറി.. അല്ല ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾ ഒരുമിച്ചു കയറി.. ഞങ്ങളുടെ നിത്യവസന്തത്തിൽ…

(അവസാനിച്ചു )

നിത്യവസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

4.7/5 - (23 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “നിത്യവസന്തം – 18”

Leave a Reply

Don`t copy text!