“ഞാൻ പറഞ്ഞതല്ലേ നിന്നോട്,.. ഇപ്പോൾ എന്തായി ?” ആരതിയുടെ കണ്ണ് നിറഞ്ഞു, ..
“എന്നാലും ആദിയേട്ടന് അവളോട് എങ്ങനെ, അവൾക്കും ആദിയേട്ടനോട് ദേഷ്യം തന്നെ ആയിരുന്നല്ലോ,.. ?”
മൃദുല ആരതിയുടെ കൈ പിടിച്ചു,…
“പല ലവ് സ്റ്റോറിയുടെയും തുടക്കം അടിയിൽ നിന്നാണ് മോളെ,. ”
ആരതി കണ്ണുനീർ തുടച്ചു.
“ആദിയേട്ടൻ എന്റെയാ,.. എന്റെ മാത്രം !”
“എന്റെ ആരതി,.. ആദിയേട്ടന് നിന്നെ അല്ല ആരുഷിയെ ആണിഷ്ടം,.. അതറിഞ്ഞിട്ടും നീ പുറകെ നടക്കുന്നത് ശരിയല്ലെന്നാ എന്റെ അഭിപ്രായം,… ” അപ്പോഴേക്കും ആദി സ്റ്റെപ് കയറി വന്നു,.. അവന്റെ മുഖത്ത് പതിവില്ലാത്ത സന്തോഷമുണ്ട്,…
“ഹായ്,.. എന്ത് പറ്റി ഒരു വിഷമം ?”
“അത് പിന്നെ,.” മൃദുല പറയാൻ ശ്രമിച്ചു,
“എന്റെ സ്കൂട്ടിയുടെ ടയർ പഞ്ചർ ആയി,.. ആരുഷിയെ ആണെങ്കിൽ ഇവിടെ നോക്കീട്ട് കാണുന്നില്ല,.. വിളിച്ചിട്ടും എടുക്കുന്നില്ല,. ”
മൃദുല ഞെട്ടലിൽ അവളെ നോക്കി,…
“ആരുഷി,.. കുറച്ചു മുൻപ് പോയതേ ഉള്ളൂ,.. ” ആദി പെട്ടന്ന് പറഞ്ഞു,… ആരതി അവനെ നോക്കി,.
“അല്ല കുറച്ചു മുൻപ് പോണത് കണ്ടു,.. ”
ആദി തിരുത്തി,…
“ഇനി ഞാൻ എന്ത് ചെയ്യും ഇനിപ്പോ ഒരോട്ടോ വിളിച്ചു പോവാം,.. അല്ലാതെന്ത് ചെയ്യാനാ !”
“ഒത്തിരി ലേറ്റ് ആയില്ലേ.. എന്തായാലും ഓട്ടോയിൽ ഒന്നും തനിച്ചു പോവണ്ട,.. ഞാൻ ഡ്രോപ്പ് ചെയ്യാം !”
ആരതി സന്തോഷത്താൽ മതി മറന്നു,.. പിന്നെ വിനയാന്വിതയായി ചോദിച്ചു
“അയ്യോ അത് ബുദ്ധിമുട്ടാവില്ലേ ?
“എന്ത് ബുദ്ധിമുട്ട്,.. തന്നെ പോണ്ട,.. പിന്നെ നമ്മളൊന്നും അന്യരല്ലല്ലോ !” ആരുഷിയെ ഒരിക്കൽ കൂടെ കാണാമല്ലോ എന്ന ആവേശത്തിൽ അവൻ പറഞ്ഞു
ആരതി പുഞ്ചിരിയോടെ മൃദുലയെ നോക്കി,..
“താങ്ക് യൂ,.. ”
“ആരതി ഇവിടെ നിക്ക് ഞാൻ വണ്ടിയെടുത്തിട്ട് വരാം !”
“ഓക്കേ,… ”
ആദി പോയതും ആരതി സന്തോഷത്താൽ മൃദുലയെ ഹഗ് ചെയ്തു,…
“സമ്മതിച്ചു മോളെ നിന്നെ,.. ഈ ഇടെയായി നീ നന്നായി കള്ളം പറയാൻ തുടങ്ങിയിട്ടുണ്ട്,.. ”
“ഇഷ്ട്ടപെട്ട ആളെ സ്വന്തമാക്കാൻ വേണ്ടി ഇത്തിരി കള്ളം പറയുന്നതിൽ തെറ്റൊന്നുമില്ല,… ”
“പക്ഷേ സ്വന്തമാക്കാൻ നീ ശ്രമിക്കുന്നത്,.. മറ്റൊരാൾക്ക് സ്വന്തമായ ആളിനെയാ,. അതും നിന്റെ സ്വന്തം സിസ്സിന്റെ,.. !”
ആരതിക്ക് ദേഷ്യം വന്നു,..
“അല്ല ആദിയേട്ടൻ അവളോട് ഇഷ്ടാണ് എന്ന് പറഞ്ഞിട്ടുണ്ടോ ? ഇല്ലാലോ ! അവളും പറഞ്ഞിട്ടില്ല,.. സോ,. നോ പ്രോബ്ലം !”
“പക്ഷേ നമുക്കത് അറിയാലോ,. പിന്നെ ആദിയേട്ടൻ റൂമിൽ വെച്ച് എന്താവും അവളോട് പറഞ്ഞിട്ടുണ്ടാവുക എന്ന് അറിയില്ലല്ലോ,. പ്രെപോസ് ചെയ്തിട്ടുണ്ടെങ്കിലോ ?”
ആരതിയുടെ മനസ്സിൽ അകാരണമായ ഒരു ഭയം രൂപപ്പെട്ടു വന്നു,,.
“വർത്തമാനം പറഞ്ഞു കഴിഞ്ഞെങ്കിൽ പോകാം,.. ” ആദി ഹോൺ അടിച്ചുകൊണ്ട് പറഞ്ഞു,…
ആരതി ആവേശത്തിൽ ഇറങ്ങി,…
“ബൈ ഡി,… ”
ആദിക്കൊപ്പം ബൈക്കിൽ,. തന്റെ സ്വപ്നമാണ് സത്യമാകാൻ പോകുന്നത്,.. വികാരങ്ങളുടെ വേലിയേറ്റങ്ങൾ പലപ്പോഴും അവളുടെ മനസ്സിനെ ഇളക്കി മറിച്ചുവെങ്കിലും അവൾ സ്വയം നിയന്ത്രിച്ചു,. ആരുഷിയോട് അവൾക്ക് അസൂയ തോന്നി
“തന്റെ വീടെത്തീട്ടൊ ഇറങ്ങ് ” താൻ ഒന്നും അറിഞ്ഞതേ ഇല്ല,..
“എന്തേ ഉറങ്ങിപ്പോയോ ??”
“ഹേയ് ഇല്ല,.. കയറുന്നില്ലേ ??”
“ഇല്ലടോ,.. പ്രോഗ്രാം കഴിഞ്ഞിട്ടില്ലല്ലോ,.. ഇടയ്ക്ക് ചാടീതറിഞ്ഞാൽ അവരെന്നെ കൊല്ലും,.. ശരി എന്നാൽ !”
“താങ്ക് യൂ,.. ”
“താങ്ക് യൂ ഒന്നും വേണ്ട,.. എന്നാ ഗുഡ് നൈറ്റ് !”
ആരതിയോട് യാത്ര പറയുമ്പോഴും ആദിയുടെ കണ്ണുകൾ തിരഞ്ഞത് ആരുഷിയെ ആയിരുന്നു,.. അവൾ ഒന്ന് ഇറങ്ങി വന്നിരുന്നെങ്കിൽ എന്നവൻ ആശിച്ചു,. എന്നാൽ അതുണ്ടായില്ല ആദി നിരാശയോടെ മടങ്ങി,..
അപ്സ്റ്റെയറിലെ തൂണിന്റെ മറവിൽ നിന്നും ഇതെല്ലാം ആരുഷി വ്യക്തമായി കാണുന്നുണ്ടായിരുന്നു,.
ആദിയുടെ ചുംബനത്തിന്റെ ചൂട് ഇപ്പോഴും മാറിയിട്ടില്ല ,. ആരുഷി കവിളിൽ കൈ വെച്ചു,.. അവനുമായുള്ള ഓരോ നിമിഷവും അവളുടെ ഓർമകളിൽ തെളിഞ്ഞു വന്നു ..
ആദിക്ക് ഇത്ര തരം താഴാൻ കഴിയുന്നത് എങ്ങനെയാണ് ? ചേച്ചിയെയും അനിയത്തിയേയും ഒരേപോലെ, ഒരേ സമയത്ത്! ആദിയുടെ ഗട്ട്സ് സമ്മതിക്കണം,.. ആദിക്ക് തന്നോട് ദേഷ്യമാണ്, സൈക്കളോജിക്കലി തന്നെ കീഴ്പ്പെടുത്താനാണ് അവന്റെ ഉദ്ദേശം,.. നിന്റെ വലയിൽ ഈ ആരുഷി വീഴില്ല മോനെ,.. ആദിക്ക് എന്നോടല്ലേ ദേഷ്യം പക്ഷേ എന്തിനാ അവൻ ആരതിയെ കൂടെ ഇതിലേക്ക് വലിച്ചിഴക്കുന്നത് ? ഇനി അവളിലൂടെ എന്നോട്,… ഇല്ല അവനിട്ട് തട്ടിക്കളിക്കാൻ ആരതിയെ ഞാൻ വിട്ടു കൊടുക്കില്ല,… ആരുഷി താഴേക്ക് ചെന്നു
“നീ ആരുടെ കൂടെയാ വന്നത് ?”
“ഞാനതെന്തിനാ നിന്നെ ബോധിപ്പിക്കുന്നത് ?” ആരതി തിരിച്ചടിച്ചു,.. ആരുഷി ദേഷ്യമടക്കി ശാന്തമായി ചോദിച്ചു,..
“നിന്റെ സ്കൂട്ടി എവിടെ ? നിനക്ക് ആദിയുടെ കൂടെ വരേണ്ട ആവശ്യമെന്താ ?”
അപ്പോൾ കൊണ്ട് വിട്ടത് ആദിയേട്ടനാണെന്ന് അവൾക്കറിയാം,. എന്നിട്ടും ആരാണെന്ന് ചോദിച്ചു,.. ആദിയേട്ടൻ തന്നെ കൊണ്ട് വിട്ടത് ആരുഷിക്ക് ഒട്ടും പിടിച്ചിട്ടില്ല,… പൊള്ളിക്കാണും !
“നീയെന്തിനാ എന്റെ കാര്യങ്ങളിൽ ഇടപെടുന്നത് ? ഞാൻ എനിക്ക് ഇഷ്ടമുള്ളവരുടെ കൂടെ വരും,.. ദാറ്റ് ഈസ് നൺ ഓഫ് യുവർ ബിസിനസ്.. നിനക്ക് മാത്രമേ ആൺകുട്ടികളുടെ കൂടെ കറങ്ങാൻ പോകാവുള്ളു എന്ന് നിയമമൊന്നും ഇല്ലല്ലോ !”
“എന്താ നീ പറഞ്ഞേ ?”
“ആരും ഒന്നും കാണുന്നില്ലെന്ന് വിചാരിക്കണ്ട,.. ആദിയേട്ടന്റെ കൂടെ നീ പോയതെല്ലാം ഞാനറിഞ്ഞു !”
“എടി, അത് ഒരു !”
“നീ ഒന്നും പറയണ്ട,.. അതോണ്ട് തന്നെ എന്നോടൊന്നും ചോദിക്കുകയും വേണ്ട,. ” ആരതി ദേഷ്യത്തോടെ അകത്തേക്ക് പോയി,.. ആരുഷി നിസ്സഹായയായി നിന്നു,… ആരുഷിയുടെ മിഴികൾ നിറഞ്ഞിരുന്നു…
ആദി തന്നെ തോൽപിച്ചു കൊണ്ടേ ഇരിക്കുകയാണ്,. എന്നാൽ ആരതി പാവമാണ്, ഇപ്പോൾ അവൾക്ക് തന്നോട് ദേഷ്യമാണ്,. അതുകൊണ്ടാണ് ഇങ്ങനൊക്കെ പറഞ്ഞത്,. അതിന് കാരണം അവൻ ഒറ്റ ഒരുത്തനാണ്, ആദി !.. എന്ത് ചെയ്യണമെന്നറിയാതെ അവൾ നിന്നു,..
*******
“ആരുഷി ഇന്ന് അച്ഛന്റെ ഓഫീസിൽ വർക്ക് ചെയ്യണ ശ്യാം അങ്കിളിന്റെ മോന്റെ വെഡിങ് റിസപ്ഷൻ ആണ്, നമുക്ക് പോണം !” രാധിക ഓർമപ്പെടുത്തി,..
“ഞാനെങ്ങും ഇല്ല !” ആരുഷി ഒട്ടും താല്പര്യമില്ലാതെ പറഞ്ഞു
“അതൊന്നും പറഞ്ഞാൽ പറ്റില്ല,. വന്നേ പറ്റുള്ളൂ,..നിനക്കിടാനുള്ള ഡ്രസ്സ് റൂമിൽ വെച്ചിട്ടുണ്ട്,.. വേഗം പോയി റെഡി ആവൂ,.. ”
“അമ്മ,.. എനിക്ക് പഠിക്കാനുണ്ട് !” അവസാന അടവ്,.
“ഓ,.. പഠിച്ചു നാളെ സിവിൽ സർവീസ് എക്സാം എഴുതാനുള്ളതല്ലേ ? പോയി റെഡി ആവടോ !”
പപ്പ പറഞ്ഞാൽ പിന്നെ ഒരു എസ്ക്യൂസും പറയാൻ പറ്റില്ല,. മറ്റു വഴിയില്ലാതെ ആരുഷി റൂമിലേക്ക് ചെന്നു ..
“എന്താ അമ്മ ഇത്,.. ഇതാണോ ഞാൻ ഇട്ടിട്ട് പോണ്ടത് ?”
“ആ,.. ” ആരുഷി ഭീതിയോടെ ഡിസൈനർ ലെഹംഗയിലേക്ക് നോക്കി,..
“ഇതൊന്നും ഞാൻ ഇടില്ലേ ! ”
“അതിന് എന്താ കുഴപ്പം? നല്ലതല്ലേ ? ”
“നോക്ക് പപ്പാ,.. ഇതെനിക്കൊട്ടും കംഫർട്ടബിൾ അല്ല,.. ഇതൊന്നും വലിച്ചോണ്ട് നടക്കാൻ എന്നെക്കൊണ്ട് പറ്റൂല്ല,.”
“എനിക്കേ രണ്ടു പെണ്മക്കളാണെന്നാ ഞാൻ അവരോടു പറഞ്ഞത്,. അത്കൊണ്ട് ഇത് തന്നെയിട്ട് മോൾ വന്നാൽ മതി,.. ” രാധിക തീർത്തു പറഞ്ഞു,. അവൾ അപേക്ഷാപൂർവം മാധവനെ നോക്കി,…
“ഇങ്ങനൊക്കെ അല്ലേ ഇട്ട് പഠിക്കണത് ?? ഭാവിയിൽ ഉപകാരം ചെയ്യും !” പപ്പ എന്തുദ്ദേശിച്ചാണ് അത് പറഞ്ഞതെന്ന് ആരുഷിക്ക് ബോധ്യമായി,… താൻ ജീവിതത്തിൽ കല്ല്യാണം കഴിക്കാനെ പോണില്ല,. പിന്നെന്തിനാ ഇത് ആരതിയുടെ കല്യാണതലേന്ന് സംഗീതിന് ഇടാൻ വേണ്ടീട്ടോ ?
******
“നീയെന്താ ആരുഷി ഇങ്ങനെ ? ഒരു മാലേം കമ്മലുമൊക്കെ ഇട്ടൂടെ ?”
“ഇത് തന്നെ താങ്ങാൻ പറ്റണില്ല,.. അന്നേരമാണ് അതൂടെ ?” രാധിക അവൾക്ക് ഓർണമെന്റ്സ് എടുത്തു കൊടുത്തു,..
“നിന്റെ അടുത്ത് ഉണ്ടാവില്ലെന്നറിയാം,. അതോണ്ട് വാങ്ങിയതാ,..”
അമ്മയ്ക്ക് ഇന്ന് വല്ലാതെ സ്നേഹം കൂടീട്ടുണ്ടല്ലോ,.. എന്ത് പറ്റി ആവോ ??
ആരുഷിയെ കണ്ടതും ആരതിയുടെ മുഖം മങ്ങി,..
“ദൈവമേ ആരിത് ? അപ്സരസോ,. നീ പെൺകൊച്ചു തന്നെയാർന്നോ ?”
“ഒന്ന് പോ പപ്പ,.. കളിയാക്കാതെ !”
“സത്യായിട്ടും സുന്ദരി ആയിട്ടുണ്ട്,.. എങ്കിലും നിന്റെ അമ്മേടെ അത്രേം വരൂല്ലാട്ടോ !” ഭാര്യയെ നോക്കി മാധവൻ പറഞ്ഞു,..
“മതിയേ,.. നന്നായി ബോധിച്ചു !” രാധിക കൈ കൂപ്പി,..
“ആരതി മോളെ ഇങ്ങ് വന്നേ ഒരു സെൽഫി എടുക്ക് ? നിന്റെ അനിയത്തി ഇന്ന് ആദ്യമായി പെണ്ണിന്റെ കോലത്തിൽ വന്ന ദിവസമല്ലേ ?,എപ്പോഴും ഇങ്ങനെ കാണാനും പറ്റില്ല. . അതോണ്ട് ഫേസ്ബുക്കിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യണം ??”
എല്ലാവരും ചിരിച്ചെങ്കിലും ആരതിയുടെ മുഖം കൂടുതൽ മങ്ങിയത് ആരുഷി ശ്രദ്ധിച്ചു,…
******
“നിന്നെ സമ്മതിക്കണം ആരതി ,. ഇതുപോലുള്ള ളോഹയൊക്കെ ഇട്ടോണ്ട് നടക്കുന്നില്ലേ ? പ്രിയ പ്രധാൻ മന്ത്രി ജി,. മേരി സ്വച്ച് ഭാരത് മിഷൻ അഭി ശുരു ഹുയീ ഹേ ” ആരുഷി പറഞ്ഞു,.
അവളെ പാടെ അവഗണിച്ചുകൊണ്ട് ആരതി മുന്നിൽ കയറി പോയി,.. ഇത്ര പബ്ലിക് ആയിപ്പോലും അവളിപ്പോൾ തന്നെ അവോയ്ഡ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു.
ആരുഷി നടന്നതും ലെഹങ്കയിൽ കാൽ തട്ടി അവളൊന്ന് വേച്ചു,.. എല്ലാം കയ്യിൽ നിന്നു പോയി എന്നവൾക്ക് ഉറപ്പായിരുന്നു,.. ആരോ അവളെ താങ്ങി,..
“ആദി ?”
ഇരുവരുടെയും കണ്ണുകൾ ഇടഞ്ഞു നിന്നു,.. ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയത് കൊണ്ട് ആദി പതിയെ കൈ അയച്ചു ആരുഷിയുടെ മനസ്സിൽ തലേന്നത്തെ രംഗങ്ങൾ ഓരോന്നായി മിന്നി മറഞ്ഞു,.. ആരുഷി ദേഷ്യം ഭാവിച്ചു കടന്നു പോകാൻ ശ്രമിച്ചതും,.. ആദി അവളുടെ കൈ പിടിച്ചു,…
“കൈ വിട്,.. ആദി,.. ഇതെങ്ങോട്ടാ,.. ” ആദി ആരുമില്ലെന്ന് ഉറപ്പുള്ള ഒരു റൂമിലേക്ക് തള്ളി അവളെ ആരുഷി വേച്ചു സോഫയിലേക്ക് വീണു,… ആദി ഡോർ ലോക്ക് ചെയ്തു,..
“കതക് തുറക്ക് ആദി,.. ഇല്ലേൽ ഞാൻ ബഹളം വെക്കും എന്നൊക്കെ അല്ലേ പറയാൻ പോകുന്നത് ? അധികം ടൈം ഒന്നും എടുക്കില്ല,.. എനിക്കൊരു കാര്യം പറയാനുണ്ട്,.. എന്നിട്ട് പൊയ്ക്കോ !”
ആരുഷി എഴുന്നേറ്റു,..
“എനിക്കൊന്നും കേൾക്കണ്ടെങ്കിലോ !”
ആദി അവളെ പിടിച്ചു നിർത്തി,..
“പ്ലീസ്,..” അവന്റെ അപേക്ഷയ്ക്ക് മുൻപിൽ അവൾ നിന്നു പോയി,.. ആദി അവളുടെ ചുമലിൽ പിടിച്ചു,.. ആരുഷി ഞെട്ടലിൽ അവനെ നോക്കി,. അവന്റെ കണ്ണുകൾ തന്നെ തളർത്തി കളയുന്നത് അവൾ അറിഞ്ഞു,.. ആദി പതിയെ അവളെ കണ്ണാടിക്ക് മുൻപിലേക്ക് തിരിച്ചു നിർത്തി,.. പിന്നെ അവളോട് ചേർന്നു നിന്നു,..
താനിപ്പോൾ ആദിയുടെ കരവലയത്തിനുള്ളിലാണ്,..
“നോക്ക് ആരുഷി നീയെത്ര സുന്ദരിയാണെന്ന്,..” ആദിയെയും തന്നെയും ഒരുമിച്ച് കാണുമ്പോൾ നല്ല ഭംഗിയുണ്ട്,.. ആരുഷി കണ്ണാടിയിൽ തന്നെ നോക്കി നിന്നു,.. ബാഹുബലിയിലെ പ്രഭാസും തമന്നയും തമ്മിലുള്ള കോമ്പിനേഷൻ സീൻ പോലുണ്ട് !
“നിന്നോട് എങ്ങനെയാ ഞാൻ താങ്ക്സ് പറയുക എന്നറിയില്ല ആരുഷി,.. ക്ഷമ ചോദിക്കാനും അവകാശമില്ലെന്നറിയാം,.. എങ്കിലും നിന്നോട് ഇപ്പോൾ ഒന്ന് മാത്രമേ പറയാനുള്ളു,.. ” അവൻ ആരുഷിയുടെ മുഖം തനിക്ക് നേരെ ഉയർത്തി, .. അവന്റെ കണ്ണുകളിൽ നോക്കി അവൾ നിന്നു,..
“ഐ ലവ് യൂ ആരുഷി !” ആരുഷി ഞെട്ടലിൽ അവനിൽ നിന്നുമടർന്നുമാറി,…
“സത്യായിട്ടും എനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട് ആരുഷി,.. നീയെനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് !”
“ജസ്റ്റ് സ്റ്റോപ്പ് ഇറ്റ് ആദി,.. നിനക്ക് നന്നായി അഭിനയിക്കാനറിയാം,. പലരും അതിൽ വീണിട്ടും ഉണ്ടാവും എന്നാൽ ആരുഷിയെ നീ ആ കൂട്ടത്തിൽ പെടുത്തണ്ട,.. ” ആദി അവളുടെ കൈ പിടിച്ചു,…
“നിന്നെ എങ്ങനെയാ വിശ്വസിപ്പിക്കുക എന്നെനിക്ക് അറിയില്ല ആരുഷി,.. ”
“എനിക്ക് നിന്നെ നന്നായി അറിയാം ആദി,. നിന്നെപ്പോലുള്ള ചെക്കന്മാരുടെ സ്വഭാവവും നന്നായി അറിയാം,.. എന്നെ വെറുതെ വിട്ടേക്ക് ?”
ആദി അവളെ തന്നിലേക്കടുപ്പിച്ചു
“ശരി ഞാൻ നിന്നെ വിട്ടാലും നീയെന്നെ വെറുതെ വിടുന്നില്ലല്ലോ ആരുഷി,.. കണ്ണടച്ചാലും തുറന്നാലുമെല്ലാം നീ തന്നെയാ എന്റെ മുൻപിൽ ”
ആദിയുടെ ഓരോ സ്പർശനവും തന്നെ തളർത്തിക്കളയുന്നത് അവൾ അറിഞ്ഞു,.. ആദിയോട് ഇങ്ങനെ ചേർന്നു നിൽക്കണം എന്ന് തന്നെയാണ് മനസ്സ് ആഗ്രഹിക്കുന്നത് എന്നാൽ ,..
ആദി തന്റെ ശത്രുവാണ്,. തന്നെ കീഴ്പ്പെടുത്താനായി അവൻ എന്തും പറയും,. താനതിൽ വീണു പോവാൻ പാടില്ല,. തന്നോട് മാത്രമല്ല,.. ആരതിയോടും അവൻ ഇതുപോലെ തന്നെയാണ്, പലപ്പോഴും അവരെ ഒരുമിച്ച് കണ്ടിട്ടും ഉണ്ട്,.. അതിനർത്ഥം,…
അടുത്ത നിമിഷം ആദി അവളെ ആലിംഗനം ചെയ്തു,.. ഞെട്ടലിൽ ആരുഷി അവനെ തള്ളിമാറ്റി,…
“ഹൗ ഡെയർ യൂ !” ആരുഷിക്ക് വാക്കുകൾ നഷ്ടപ്പെട്ട് പോയി,.. തുറന്നിട്ട ഷർട്ടിന്റെ ബട്ടണുകൾക്കിടയിൽ നിന്നും അവന്റെ ഇടനെഞ്ചിൽ പച്ച കുത്തിയിരിക്കുന്ന തന്റെ പേര് അവൾ വ്യക്തമായി വായിച്ചെടുത്തു,..
ആദിയുടെ കണ്ണുകളിൽ തെളിഞ്ഞ നിഷ്കളങ്കമായ സ്നേഹം അവളെ ഭയപ്പെടുത്തി,.. ആരുഷിയുടെ കണ്ണ് നിറഞ്ഞു,.. അവൾ തന്നെ ചുറ്റിപ്പിടിച്ചിരിക്കുന്ന അവന്റെ കൈ വിടുവിച്ചു,.. വാതിൽ ലക്ഷ്യമാക്കി നടന്നു,…
വാതിൽ തുറന്നതും മുൻപിൽ അനൂപ്,.. അവൻ ആരുഷിയെ മാറ്റി ഉള്ളിലേക്ക് കയറി,..
“അനൂപ് പ്ലീസ് വേണ്ട !” ആരുഷി കരയുമെന്നായി ! അവളെ അവഗണിച്ചുകൊണ്ട് അനൂപ് ആദിയെ ലക്ഷ്യമാക്കി നടന്നു,. ആദി എന്തും നേരിടാൻ തയ്യാറായി നിന്നു,…
(തുടരും )
Full Parts Here
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission