Skip to content

ഹൃദയസഖി – Part 4

ആദി ആരുഷി - ഹൃദയസഖി

ദിസ്‌ ഈസ് ദി ലാസ്റ്റ് കോൾ ഫോർ ചെസ്സ് നമ്പർ 106,…

“ആരുഷി,.. വാ ഇവിടെ ഇരിക്ക്,… ” മെറിൻ അവളെ പിടിച്ചിരുത്തി,..

“എന്താ ???”

“നമ്മുടെ ആദിയേട്ടന്റെ പെർഫോമൻസ് ആണ്,… നീ കൂടെ ഇരിക്ക് ”

“ഞാനെങ്ങും ഇല്ല,.. ഓരോരോ വട്ട്,… ” അവൾ എഴുന്നേറ്റതും,.. വേദിയിൽ നിന്നും ഗിറ്റാറിന്റെ മാന്ത്രിക ശബ്ദം. . കർട്ടൻ പൊന്തി,.. ആദിക്ക് വേണ്ടി കയ്യടികളും ആർപ്പുവിളികളും ഉയർന്നു …. അവന്റെ കണ്ണുകൾ ആരുഷിയുടെ മുഖത്ത് തറച്ചു നിന്നു,.. അവൾ സ്വയമറിയാതെ ഇരുന്നു പോയി,…ആദിയുടെ കണ്ണുകൾ ആരുഷിയിൽ നിന്നുമുയർന്നില്ല,.. അവന്റെ വിരലുകളിൽ നിന്നുതിർന്ന മാന്ത്രിക സ്വരം ആരുഷിയുടെ മനസ്സിനെ പിടിച്ചു വെച്ചു,…

“നന്നായി വായിച്ചൂല്ലേ ?”

“ഹാ,… ” ആരുഷി പറഞ്ഞു,…

“അല്ല നീ പോയില്ലാരുന്നോ ?” ആരുഷി ഒന്നും മിണ്ടാതെ എഴുന്നേറ്റു,..

“ഇവൾക്കിത് എന്താ പറ്റിയേ ?? ഈ ഇടയായി വല്ലാത്ത മാറ്റമുണ്ട്,.. വല്ലതും ചോദിച്ചാൽ പോലും ഒന്നും പറയാറില്ല.. ഇറങ്ങി ഒറ്റ നടപ്പാ,.. ”

“അതിന് മുൻപും വല്ല്യ മാറ്റമൊന്നും ഇല്ലാലോ ഇങ്ങനൊക്കെ തന്നെയല്ലേ ?,.. ”

“അതല്ലെടി,.. ആരുഷിക്ക് എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട്‌,.. അന്ന് ആദിയേട്ടന്റെ കയ്യിൽ നിന്നും അടി കിട്ടിയ അന്ന് തൊട്ട് ഞാൻ ശ്രദ്ധിക്കണതാ,…. ”

“എന്നാ ആ ഒറ്റ അടിയിൽ കിളി പോയിക്കാണും !” പ്രിയ ചിരിച്ചു കൊണ്ട് പറഞ്ഞു,.. പക്ഷേ മെറിനെന്തോ ചിരിക്കാനായില്ല

****– ******

വിജനമായ കോളേജ് വരാന്തയിലൂടെ ആരുഷി നടന്നു,.. മനസ്സിന്റെ പിടിമുറുക്കമെല്ലാം പോയത് പോലെ,.. വല്ലാത്ത ശാന്തത,.. പെട്ടന്നാണ് ആരോ അവളെ പുറകിൽ നിന്നും പിടിച്ചു വലിച്ചത്,…

“ആദി !”

ആരുഷി ഒരു ക്ലാസ്സ്‌ മുറിയിലേക്ക് തള്ളപ്പെട്ടു,.. അടുത്ത നിമിഷം അവൻ വാതിൽ കുറ്റിയിട്ടു,…

“നീയെന്താ ഈ ചെയ്യണത് ??? ഓപ്പൺ ദി ഡോർ,… വാതിൽ തുറക്കാനാ പറഞ്ഞത്… ഇല്ലെങ്കിൽ ഞാൻ ബഹളം വെക്കും,.. ”

ആദി അവൾക്കരികിലേക്ക് ചെന്നു,…

“ആദി പ്ലീസ്, സത്യായിട്ടും ഞാൻ ബഹളം വെക്കും !” ആരുഷി ഭിത്തിയിൽ ഇടിച്ചു നിന്നു,…

“നീ ബഹളം വെക്കുവോ,.. വെച്ചോ,.. ” ആദി അവളുടെ കൈകൾ അമർത്തി പിടിച്ചു,…

“ആദി നോ,… ” പിന്നെ പതിയെ അവളിലേക്ക് മുഖമടുപ്പിച്ചു,.. ആരുഷി കണ്ണുകൾ ഇറുക്കിയടച്ചു,. ഹൃദയമിടിപ്പ് കൂടി വരുന്നത് അവൾ അറിഞ്ഞു,… അവന്റെ അധരങ്ങൾ അവളുടെ കവിളിൽ അമർന്നു,… ആരുഷി പതറിപ്പോയി,… അടിവയറ്റിൽ നിന്നുമൊരാളൽ,.. അവളുടെ മിഴികൾ നിറഞ്ഞു,…

“വിളിച്ചു പറയുമ്പോൾ നീയിത് കൂടെ പറയ്,…” ആദിയെ ആകെ വിയർത്തിരുന്നു,.. അടുത്ത നിമിഷം ആദിയുടെ കരണം പുകഞ്ഞു,.. ആരുഷി കോപം കൊണ്ട് ജ്വലിക്കുകയായിരുന്നു …

ആരുഷി വാതിൽ തുറന്നു പുറത്തിറങ്ങിയതും,.. രാഹുലും,. മനുവും, ജിൻസണും കാത്തു നിൽക്കുന്നുണ്ടായിരുന്നു,.. അൽപ്പം ദൂരെയായി തൂണിന് മറവിൽ ആരതിയും മൃദുലയും,…

ആരുഷി അവരെ കടുപ്പിച്ചൊന്ന് നോക്കി,…. മനു അകത്തേക്ക് കയറി,..

“നീ പോയി പറയടി,.. കൂട്ടത്തിൽ ഗിറ്റാർ പൊട്ടിച്ചത് കൂടെ പറയ്,.. എന്നാപ്പിന്നെ ഒരുമിച്ച് വീട്ടിൽ ഇരിക്കാലോ,… ” ആരുഷി ഒന്ന് നിന്നു,..
ആദിയും ദേഷ്യമടക്കാൻ പാട് പെടുകയായിരുന്നു,..

“എന്താടാ സംഭവിച്ചത് ?”

“ഒന്നൂല്ല്യ,… ”

“അങ്ങനെ പറഞ്ഞാലെങ്ങനെയാ,.. നീയെന്തിനാ അവളെയും വിളിച്ച് ഇതിനകത്ത് കയറി വാതിലടച്ചത് , വീണ്ടും നീ പ്രശ്നമുണ്ടാക്കിയോ ???”

“കടങ്ങളൊന്നും തന്നെ ഈ ആരുഷി ബാക്കി വെക്കാറില്ലെന്ന് പറഞ്ഞു കൊടുത്തേക്ക് മിസ്റ്റർ ആദിദേവ് !” ആരുഷി രാഹുലിനെ മാറ്റി അകത്തേക്ക് കയറി,..

ആദി മുഖമുയർത്തിയില്ല,… അതിനർത്ഥം മനുവിന് മനസിലാക്കാൻ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല,…

“ഒന്ന് കൂടെ പറഞ്ഞിട്ട് പോവാൻ വന്നതാ ഞാൻ,… ” ആരുഷി മൊബൈൽ വീഡിയോ ഓപ്പൺ ചെയ്തു,…

ആരുഷി വന്നു പോയതിനു ശേഷം നടന്ന സംഭവങ്ങൾ ആയിരുന്നു റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നത്,.. അതിൽ നിന്നും,.. ജിൻസൺ ആദിയുടെ ഗിറ്റാറിന്റെ കമ്പികൾ മുറിക്കുന്ന ദൃശ്യങ്ങൾ വ്യക്തമായി ഉണ്ടായിരുന്നു,..

“നോക്ക് ആദി,.. എനിക്ക് നിന്നോട് ദേഷ്യമുണ്ട് എന്നത് സത്യവാ,.. നിനക്കെതിരെ അന്ന് പരാതി പറയാതിരുന്നതും അത്കൊണ്ടാ,.. നീ ഇവിടെ,.. എന്റെ കണ്മുന്നിൽ വേണമായിരുന്നു,.. എന്നാലും ഇത്തരത്തിലുള്ള ചീപ്പ്‌ ട്രിക്ക്സ് ആരുഷി ചെയ്യില്ല,.. വളഞ്ഞ വഴി എനിക്ക് തീരെ ഇഷ്ടമല്ല,.. കാരണം ഞാൻ സ്ട്രെയ്റ്റ് & ഫോർവേഡ് ആണ്,.. എന്നും !”

ജിൻസൺ പോകാനായി തുനിഞ്ഞതും രാഹുൽ പിടിച്ചു നിർത്തി,… ആദി അവനരികിലേക്ക് ചെന്നു,.. അവന്റെ കോളറിൽ പിടിച്ചു,.

“എന്തിനാടാ എന്നോട് ഇങ്ങനെ,.. ചങ്ക് എന്നും പറഞ്ഞു കൂടെ കൊണ്ട് നടന്നതല്ലേ,.. നീ എന്നെക്കുറിച്ച് ചിന്തിക്കേണ്ട അറ്റ്ലീസ്റ്റ് നമ്മുടെ കോളേജിനെക്കുറിച്ചെങ്കിലും ചിന്തിക്കാമായിരുന്നില്ലേ ?” ജിൻസൺ തല താഴ്ത്തി,…

ആരുഷി അവർക്കരികിലേക്ക് ചെന്നു,..
“ആരാ ആദി പറഞ്ഞത് ഇത് നിനക്കുള്ള പണിയാണെന്ന്,.. നിന്നോടവന് ഒരു വിരോധവും ഇല്ല,.. ഇത് എനിക്കിട്ട് പണിത ട്രാപ്പാണ്,.. വളരെ ആലോചിച്ചുണ്ടാക്കിയ ട്രാപ്പ്,… ” ആദിയുടെ കൈ അയഞ്ഞു,.. എല്ലാവരുടെയും ശ്രദ്ധ ആരുഷിയിലായി,..

“ഭയങ്കര ബുദ്ധിയോട് കൂടെ എക്സിക്യൂട്ട് ചെയ്തു,.. ബട്ട്‌ ചെറിയൊരു അശ്രദ്ധ,.. അതാണ് ജിൻസൺ നിങ്ങൾക്ക് പാരയായത്,… ”

ഞാൻ ആദിയുടെ ഗിറ്റാർ എടുക്കുന്ന ദൃശ്യം വരെയേ സി സി ടി വി യിൽ റെക്കോർഡ് ആയിട്ടുള്ളു,.. നിങ്ങൾ ശ്രദ്ധിച്ചിരുന്നോ ?? സിസ്റ്റം റൂമിന്റെ ഡ്യൂപ്ലിക്കേറ്റ് കീ ഉണ്ടാക്കി,.. സി. സി ടി. വി കേബിൾ ഡിസ്കണക്ട് ചെയ്തു,.. ഗിറ്റാറിന്റെ കമ്പി പൊട്ടിക്കാൻ പോയപ്പോൾ, ഡോർ ശരിക്ക് പൂട്ടാൻ തിടുക്കത്തിൽ ഇദ്ദേഹം മറന്നു പോയി,.. വാതിൽ തുറന്നു കിടക്കുന്നത് കണ്ടപ്പോൾ കുറ്റിയിടാൻ കയറിയതാഞാൻ അപ്പോഴാണ് ഏതോ ഒരു റൂമിന്റെ സി സി ടി വി കേബിൾ ഡിസ്കണക്ട് ചെയ്തിട്ടുണ്ടെന്ന് ശ്രദ്ധയിൽ പെട്ടത് ശ്രദ്ധിച്ചു നോക്കിയപ്പോൾ മനസിലായി,.. അത് നമ്മുടെ കോളേജിന് അനുവദിച്ചു തന്ന ഡ്രസ്സിങ് റൂം ആണെന്ന്,.. എന്തോ അപകടം ഉണ്ടെന്ന് തോന്നിയാ ഞാൻ അവിടേക്ക് തിരിച്ചു പോയത്,.. അത് സത്യമായിരുന്നു,.. പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെയാണ് വീഡിയോ എടുത്തതും,… ”

ആദി ശ്വാസമടക്കി നിന്നു,..
“പക്ഷേ ആരുഷി,.. താനിവനെ തല്ലിയതിനല്ലേ ആദി തിരിച്ചു തല്ലിയത്, ആ പ്രശ്നം അവിടെ വെച്ചു തീർന്നെന്നാ ഞങ്ങൾ കരുതിയത് ?”

“ഞാൻ ജിൻസണെ വെറുതെ തല്ലിയതൊന്നും അല്ല, . ഞങ്ങൾ തമ്മിൽ സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടേ പരിചയം ഉണ്ട്,.. അല്ലേ ജിൻസൺ ?” ജിൻസൺ മറുപടി പറഞ്ഞില്ല,..

“എല്ലാത്തിനും കൂടെയുള്ളത് ഒരുമിച്ചങ്ങ് കൊടുത്തു എന്നേ ഉള്ളൂ,.. അവിടെയാണ് ഓരോരുത്തർ കാര്യമന്വേഷിക്കാതെ,.. !” ആദി മുഖമുയർത്തിയില്ല,..

“എന്നാ പിന്നെ ശരി,… !”
ആരുഷി ആദിയുടെ നേരെ ഒന്ന് പുഞ്ചിരിച്ചു,.. ആദിക്ക് എന്ത് പറയണമെന്നറിയില്ലായിരുന്നു,. അവൾക്ക് നേരെ നോക്കാനുള്ള യോഗ്യത പോലും തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു,..

“സോറി ഡാ,.. ഞാൻ,.. ”

“നീയൊന്നും പറയണ്ട ജിൻസാ,… എനിക്കൊന്നും കേൾക്കണ്ട,. തെറ്റ് പറ്റിയത് എനിക്കാ,.. കാര്യമെന്തെന്ന് അന്വേഷിക്കുക കൂടെ ചെയ്യാതെ,.. എടുത്തു ചാടി ഓരോന്ന് ചെയ്തു ” ആദിയുടെ വാക്കുകൾ ഇടറിയത് ആരുഷി ശ്രദ്ധിച്ചു,..

*******

“താങ്ക് യൂ അനൂപേ,.. നീയെന്റെയും നമ്മുടെ കോളേജിന്റെയും മാനം രക്ഷിച്ചു,.. ” ആദി ഗിറ്റാർ അനൂപിന് നൽകി,..

“താങ്ക്സ് ഒന്നും വേണ്ട ചേട്ടാ,.. എന്നാ ശരി ഞാനങ്ങ്,… ”

ആദി കൃതജ്ഞതാപൂർവം പുഞ്ചിരിച്ചു,.. അനൂപ് ഒന്ന് നിന്നു . പിന്നെ ആദിയുടെ അടുത്തേക്ക് തിരികെ ചെന്നു,..

“ചേട്ടന്റെ അടുത്ത് പറയണ്ട എന്ന് തന്നെ കരുതിയതാ,.. പക്ഷേ മറച്ചുവെക്കാൻ കഴിയണില്ല,.. ” ആദി മനസിലാവാതെ അനൂപിനെ നോക്കി,…

“ഗിറ്റാർ അതെന്റെ അല്ല,.. ആരുഷീന്റെയാ,.. അവളാ പറഞ്ഞേ,. ഇത് ചേട്ടന് തരാൻ,.. അവൾ കൊടുത്താൽ വാങ്ങില്ലെന്ന്,.. ” ആദിക്ക് വിശ്വസിക്കാനായില്ല,..

“ഞാനിത് പറഞ്ഞെന്ന് അവളൊരിക്കലും അറിയല്ലേ ചേട്ടാ,. പറയില്ലെന്ന് പറഞ്ഞതാ,.. പക്ഷേ ഇവിടെ നടന്നതെല്ലാം കണ്ടപ്പോൾ പറയാതിരിക്കുന്നത് ശരിയല്ലെന്ന് തോന്നി,.. ” ആദിയുടെ മിഴികൾ നിറഞ്ഞു,..

“പാവാ ചേട്ടാ അവൾ,.. തെറ്റ് കാണുമ്പോൾ പ്രതികരിക്കും,.. അതാരായാലും,..,.. മറ്റുള്ളവർക്ക് അവൾ വാഴക്കാളിയായി തോന്നാം പക്ഷേ അവളുടെ ഓരോ വഴക്കിന് പിന്നിലും വ്യക്തമായ ഒരു റീസൺ ഉണ്ടാവും,.. ”

അവൻ പറഞ്ഞതെല്ലാം ശരിയാണ്,.. തനിക്കാണ് തെറ്റ് പറ്റിയത്,….

” ചേട്ടൻ ബെറ്റ് വെച്ചതൊക്കെ ഞാനറിഞ്ഞു,.. അതൊന്നും അവൾക്ക് അറിയില്ല,. ഞാനായിട്ട് പറയില്ല,. അതറിഞ്ഞാൽ അവൾ തകർന്നു പോകും,.. കാരണം,.. ആരുഷിക്ക് നിങ്ങൾ ആരൊക്കെയോ ആണ്,.. അവളുടെ മനസ്സിൽ നിങ്ങളോട് എന്തൊക്കെയോ ഫീലിംഗ്സ് ഉണ്ട്‌,.. പക്ഷേ വിട്ടേക്ക് അവളെ,.. വെറുതെ ഓരോ ആഗ്രഹങ്ങളും മോഹങ്ങളും കൊടുത്തു നിരാശപ്പെടുത്തണ്ട !”

ആദിക്ക് തന്നോട് തന്നെ പുച്ഛം തോന്നി,.. ആരുഷി തന്നെയാണ് ശരി,.. തെറ്റ് ചെയ്തത് താനാണ്,.. കാര്യം വീഴ്ത്തുമെന്ന് വെറുതെ ബെറ്റ് വെച്ചതാണെങ്കിലും,.. വീണുപോയത് താനാണ്,.. മറ്റാരോടും ഇതു വരെ തോന്നാത്ത ആ ഫീലിംഗ്,.. തനിക്ക് ആരുഷിയോട് തോന്നിത്തുടങ്ങിയിരുന്നു,.. താൻ പോലുമറിയാതെ അവൾ തന്റെ ഹൃദയത്തിന്റെ പാതിയായി മാറിയിരിക്കുന്നു,..

“യെസ്,.. ഐ ആം ഇൻ ലവ്… ഐ ഫെൽ ഇൻ ലവ് വിത്ത്‌ ആരുഷി !” ലോകം മൊത്തം കേൾക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു അവന്,.. പക്ഷേ,.. ഇപ്പോളെന്തോ ധൈര്യം ചോർന്നു പോകുന്നു,..

“എന്തേലും പറഞ്ഞോ ആദി ?” അനൂപിൽ നിന്നും ഗിറ്റാർ വാങ്ങുമ്പോൾ അവൾ ചോദിച്ചു,..

“താങ്ക്സ് പറഞ്ഞു,… ”

“അത്രേ ഉള്ളൂ ?”

“നിന്റെ ഗിറ്റാർ ആണെന്ന് അതിന് ആദിക്കറിയില്ലല്ലോ !” ആരുഷിയുടെ മുഖത്ത് നിരാശ പ്രകടമായിരുന്നു,..

“ഓക്കേ ബൈ,… ”

അനൂപിനോട് യാത്ര പറയുമ്പോഴും അവളുടെ കണ്ണുകൾ തിരഞ്ഞത് ആദിയെ ആയിരുന്നു,..

“നീ ആരെയാ നോക്കുന്നെ ?”
“ഹേയ്,.. ആരെയും നോക്കുന്നില്ല,.. ”

“ആരുഷി,.. ഞാനൊരു കാര്യം ചോദിക്കട്ടെ,.. ”

“എന്താടാ ?”

“ഡു യൂ റിയലി ലവ് ഹിം ?”

“എന്ത് ?”

“ആദിയെ നിനക്ക് ഇഷ്ടാണോ എന്ന് ?”

“നോ,.. ” ആരുഷി എടുത്തടിച്ചപോലെ മറുപടി പറഞ്ഞു,…

“എന്നാ ശരി,.. ലേറ്റ് ആവണ്ട പൊക്കോ !”
അനൂപ് കൂടുതലായൊന്നും ചോദിച്ചില്ല,…

ആദി ആരുഷിയെ തന്നെ നോക്കി നിന്നു,.. അനൂപിന്റെ കണ്ണുകൾ ആദിയെ വീക്ഷിക്കുന്നുണ്ടായിരുന്നു,…

ദേഷ്യമടക്കാനാകാതെ ആരതി ഭിത്തിയിൽ ആഞ്ഞിടിച്ചു,…

(തുടരും )

 

Full Parts Here

4.3/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!