Skip to content

ഹൃദയസഖി – Part 3

ആദി ആരുഷി - ഹൃദയസഖി

“എന്താ മാഷേ പേടിച്ചു പോയോ ?”
അവൾ ഉറക്കെ ചിരിച്ചു,…

“താനെന്താ കൊല്ലാൻ വന്നതാ ?” അവൾ പുഞ്ചിരിയോടെ അവന് നേരെ കൈ നീട്ടി,..

അവൻ ദേഷ്യമടക്കി സ്വയം എഴുന്നേറ്റു,.. ആരുഷിക്ക് നിരാശ തോന്നി,…
“തന്റെ ഹെൽപ് വേണ്ട,… ”

“അപ്പോൾ ഓർഡർ ബുക്ക് ചെയ്യണ്ടേ ?” ആദിക്ക് താൻ സ്വപ്നം കാണുകയാണെന്നാണ് തോന്നിയത്,…

“എന്താ പറഞ്ഞേ ? ”

“ഓർഡർ ബുക്ക് ചെയ്യണ്ടേ എന്ന്,.. ഒട്ടും സമയം ഇല്ലാട്ടോ നിങ്ങളെ ഡ്രോപ്പ് ചെയ്തിട്ട് ജിമ്മിൽ പോവേണ്ടതാ,… ”

“അല്ല ആരുഷി തന്നെയാണോ ഈ പറയണത് ?”

“അല്ല,. എന്റെ പ്രേതം,.. കയറുന്നുണ്ടോ ?”
ഇനി ജാഡയിട്ടു നിന്നാൽ അവൾ അവളുടെ വഴിക്ക് പോകും,.

“പോവാം,.. ” അവൻ സുഹൃത്തുക്കൾക്ക് നേരെ വിജയഭാവത്തിൽ കൈ ഉയർത്തി കാണിച്ചു,..

“അളിയാ,.. നമ്മുടെ പൈസ പോകുമെന്നാ തോന്നണത്,.. ആരുഷി അവനെ വണ്ടിയിൽ കയറ്റിയെടാ !”

“സത്യം,. ഇന്നേ വരെ അവൾ അവളുടെ പപ്പയെ അല്ലാതെ ഒരു പുരുഷനെയും തന്റെ വണ്ടിയിൽ തൊടാൻ കൂടെ അനുവദിച്ചിട്ടില്ല ”

“അതെങ്ങനെ നിനക്കറിയാം ?” മനുവിന്റെ ചോദ്യത്തിന് മുന്നിൽ ജിൻസൺ തല താഴ്ത്തി,..

“അല്ലളിയാ,. അവൾ അവനെയും വിളിച്ചു പോയെങ്കിൽ,. കൊട്ടേഷൻ വല്ലോം കൊടുത്തു അവനെ തട്ടിക്കളയാനാകും പ്ലാൻ,.. “രാഹുലിന്റെ ഗഹനമായ വീക്ഷണത്തെ ഒട്ടും തന്നെ കുറച്ചു കാണാതെ മനു പറഞ്ഞു,…

“അതിനവൾക്ക് കൊട്ടേഷൻ ടീമിന്റെ ആവശ്യമൊന്നുമില്ല,.. കണ്ടില്ലേ ഒറ്റയ്ക്ക് പോലും തീർത്തു കളയും !”

“എന്താണാവോ മനസിലെന്ന് അവൾക്ക് മാത്രം അറിയാം !”

********

“കൊള്ളാമല്ലേ ?”

“എന്ത് ?”

“നല്ല കാറ്റ്,. എത്ര മനോഹരമായ സായാഹ്നം,.. നൈറ്റ് ഡ്രൈവ് ആണ് കൂടുതൽ സുഖം,… ”

“മോൻ ആദ്യം ആ കയ്യൊന്ന് എടുത്തേ,. എനിക്ക് ലേശം സുഖക്കുറവുണ്ട് !”

“എന്തേ പേടിയാണോ,. ഞാനൊന്ന് തൊടുമ്പോഴേക്കും പ്രേമത്തിലെങ്ങാനും വീഴുമോ എന്ന് ?”

“ഞാനാണോ വീണത്,. മോനല്ലേ ? നേരത്തെ പൊടിമണ്ണിൽ,… ”

ഈ കുട്ടിപ്പിശാശ് മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാൻ തന്നെയാണ് ഉദ്ദേശം,…

“പിന്നെ എനിക്ക് ആ കാര്യത്തിൽ യാതൊരു പേടിയും ഇല്ല ,.. ”

“അതെന്താ വേറെ ലവർ ഉണ്ടോ ?”

“അല്ല ആദി,. ഇത് നിങ്ങളീ പൈങ്കിളി പെൺപിള്ളേരെ മാത്രം കണ്ടിട്ടുള്ളത്കൊണ്ടുള്ള പ്രശ്നവാ,. പക്ഷേ ഇത് ഐറ്റം വേറെയാ മോനെ ശങ്കരാ !”

ഇവൾ വളയുമെന്ന പ്രതീക്ഷ ഒന്നും വെയ്ക്കാതിരിക്കുന്നതാണ് നല്ലത്,..

“തനിക്ക് ഈ പ്രേമത്തിൽ ഒന്നും വിശ്വാസമില്ലേ ?”

“ഇല്ല !”

“അതെന്താ ആരേലും തേച്ചോ ?”

“ഇതുവരെ അങ്ങനൊരു ഫീലിംഗ് ലൈഫിൽ ഉണ്ടായിട്ടില്ല,… ”

അതാണ് കാരണം,.. ചുമ്മാതല്ല മാഡം ഇത്രയ്ക്കും കാലിപ്പത്തി ആയത്,…

“എനിക്കും,… ”
കണ്ണുമടച്ചു പറഞ്ഞു,…

“ചുമ്മാ തള്ളാതെ മാഷേ,.. നിങ്ങളൊക്കെ ചോക്ലേറ്റ് ബോയ്സ് അല്ലേ,.. നിങ്ങളെപ്പോലെ ഉള്ളവരെ ഒക്കെ ആരാണേലും ഒന്ന് പ്രേമിച്ചു പോകും,… ഞാനൊഴികെ !”

“അതെന്താ ഇത്ര ഉറപ്പിച്ചു പറയുന്നത് ?”

“ഉറപ്പായത് കൊണ്ട് തന്നെ,… അല്ലേലും ഈ പ്രേമം ഒക്കെ പൈങ്കിളി ആന്നേ,.. നമ്മുടെ ലെവെലിന് പറ്റൂല്ല !”

“ശരിയാ,.. ബട്ട്‌ ഇട്സ് എ വണ്ടർഫുൾ ഫീലിംഗ് ഇൻ ദി വേൾഡ് !”

“ആ അപ്പോൾ പ്രേമിച്ചിട്ടില്ല എന്ന് പറഞ്ഞത് വെറുതെ ആണല്ലേ ?” പെട്ടോ,. അവൾക്കൊരു ഇമ്പ്രെഷൻ ആയിക്കോട്ടെ എന്ന് കരുതി പറഞ്ഞതാണ്,…

“റിലേഷൻഷിപ്പിൽ ആയിട്ടില്ല,.. ”

“വൺ സൈഡ് ലവാ ?”

“മ്മ്,.. ”

“നല്ലതാ, ഇതുവരെ പറഞ്ഞില്ലേ ?!”

“ഇല്ലടോ,.. ഒരു പേടി,.. അക്‌സെപ്റ്റ് ചെയ്യുവോ എന്നൊക്കെ !”

“അത് പറഞ്ഞാലല്ലേ അറിയൂ !”

“ആ പെൺകുട്ടിയുടെ സ്ഥാനത്ത് താനാണെങ്കിൽ അക്‌സെപ്റ്റ് ചെയ്യുമോ ?” വെറുതെ എറിഞ്ഞു നോക്കിയതാണ് !

“ഒരിക്കലും ഇല്ല ” എടുത്തടിച്ചത് പോലുള്ള മറുപടി അവനെ തളർത്തി കളഞ്ഞു,… എങ്കിലും ചോദിച്ചു

“വൈ ?”

“എനിക്ക് വേസ്റ്റ് ആക്കാൻ ഒട്ടും ടൈം ഇല്ലാത്തത് കൊണ്ട്,… 24 അവർസ് കാണാതെ ഇരിക്കാൻ പറ്റില്ല,.. ഡെയിലി വിളിക്കണം,… മുത്തേ,. ചക്കരേ,.. വാവേ പറയടാ,.. അയ്യേ,.. എന്തൊരു ബോറിങ് ആണ്,.. പിന്നെ തേച്ചിട്ട് പോകുമ്പോൾ ചങ്ക് പൊട്ടി കരയണം, ഹാർട്ട്‌ ബ്രേക്കിംഗ് പോസ്റ്റ്‌ ഇടണം,.. സ്റ്റാറ്റസ് ഇട്ട് വാട്സ്ആപ്പ് നിറയ്ക്കണം,.. ഫുൾ ഓഫ് സ്ട്രെസ്സ്,.. ഹൊറിബിൾ യാർ,.. ജസ്റ്റ്‌ ഇറിറ്റേറ്റിങ് … ”

ഇനി അപ്പോൾ ഹോപ്പ് വേണ്ട,.. മാഡം പ്രണയവിരോധി ആണ് !

“പിന്നെ നോക്കുവാണേൽ, നമ്മൾ തമ്മിൽ ഒട്ടും സെറ്റ് ആവില്ല,.. കാരണം . നമ്മൾ എനിമീസ് ആണ്,.. അതോണ്ട് ഒട്ടും,… ”

ഇനി എന്ത് ചെയ്യും,.. അവര് പറഞ്ഞത് ശരിയാ,… ആരുഷിയെ വളക്കുക എന്നത് അത്ര എളുപ്പമൊന്നും അല്ല,…

“ദേ,.. ഇറങ്ങേണ്ട സ്ഥലമെത്തി,… ഇറങ്ങിക്കോ !” ഇത്ര പെട്ടന്നോ,… അവൻ പുഞ്ചിരിക്കാൻ ശ്രമിച്ചു,…
മനസെന്തോ ആരുഷിയെ വിട്ട് പോരാൻ മടിക്കുന്നത് പോലെ,..

“താൻ കൂടെ വരാവോ ഒരു ഹെല്പിന്,… ”

“അയ്യടാ,.. ഒരു ഹെൽപ് ചെയ്തപ്പോൾ,.. വീണ്ടും വീണ്ടും ഹെൽപ്പ് ചോദിക്കുവാണോ ?”

“പ്ലീസ്,.. ഞാൻ ഒറ്റയ്ക്ക് പോയാൽ ശരിയാവില്ല,.. ഗേൾസിന്റെ ഒർണമെന്റ്സ്, ഒക്കെ ഓർഡർ ചെയ്യാനുണ്ട്,… ”

“അതിന് ആരതിയെ കൂട്ടുന്നതാ നല്ലത്,.. ഞാൻ വേണേൽ വിളിക്കാം,… ”

“ഹെലോ,.. മാഡം പ്ലീസ്,.. ഒട്ടും ടൈം ഇല്ലാട്ടോ,.. !”
അവൻ കീ എടുത്ത് പോക്കറ്റിൽ ഇട്ടു,..

“ഇന്നൊരു ദിവസം ജിമ്മിൽ പോയില്ലെന്ന് വെച്ചാലും,.. തന്റെ ഫിറ്റ്നെസ്ന് മാറ്റമൊന്നും ഉണ്ടാവില്ല !”

“ഇത് വല്ലാത്ത ശല്യമായല്ലോ മാഷേ,.. ” മറ്റു വഴിയില്ലാതെ ആരുഷി അവനൊപ്പം നടന്നു,….

********
“ആരതി,.. ഇങ്ങ് വന്നേ,.. ദേ അത് നോക്ക് !”

“എന്താ ?” അവൾ താല്പര്യമില്ലാതെ ചോദിച്ചു,… മൃദുല ആരതിയുടെ കയ്യിലെ ഡ്രസ്സ്‌ വാങ്ങി തിരികെ വെച്ചു,. പിന്നെ അവളുടെ കൈ പിടിച്ചു നടന്നു,..

“നോക്കിക്കേ ആരാണെന്ന്,… ”

“ആദിയേട്ടൻ,.. ” അവളുടെ കണ്ണുകൾ തിളങ്ങി,.. അവനരികിലേക്ക് പോകാൻ തുടങ്ങിയതും മൃദുല തടഞ്ഞു,…

“കൂടെ ആരാണെന്ന് കൂടെ നോക്ക്,… ”

ആരുഷിയെ കണ്ടതും ആരതിയുടെ സർവ്വനിയന്ത്രണങ്ങളും നഷ്ടപ്പെട്ടു,..

“നീയിപ്പോ അങ്ങോട്ടേക്ക് പോണ്ട,.. നോക്കാം എന്തിനാ വന്നതെന്ന്,… ”
***—-***
ആരുഷിക്ക് ഷോപ്പിങ്ങിൽ ഒന്നും താല്പര്യം തീരെയില്ലെന്ന് അവന് തോന്നി,.. അവൾ മൊത്തത്തിൽ മാറി നിൽക്കുകയാണ്,…

“ഹേയ്,.. താനെന്താ ഇവിടെ മാറി നിൽക്കുന്നത്?,.. ”

“എന്റെ കീ തരാവോ !”

“വെരി സോറി മോളെ,.. ”

“എന്തൊരു കഷ്ടവാ ഇത് ?”
അവൻ പുഞ്ചിരിച്ചു,…

“തനിക്ക് മാലയും വളയുമൊന്നും വേണ്ടേ ?”

“ഞാനങ്ങനെ ഹെവി ഓർണമെന്റ്സ് ഒന്നും യൂസ് ചെയ്യാറില്ല !”

ഹെവി പോയിട്ട്,.. സിമ്പിൾ പോലും ഇല്ലല്ലോ !

“എന്തേലും പറഞ്ഞാരുന്നോ ?”

“ഹേയ് ഇല്ല,.. ” അവൻ ഒരു മാലയെടുത്ത് അവളുടെ കഴുത്തോട് ചേർത്ത് വെച്ചു,… അപ്രതീക്ഷിതമായ ആ നീക്കത്തിൽ അവൾ ഞെട്ടിപ്പോയി,..

“നോക്ക്,.. എന്തൊരു ഭംഗിയാണെന്ന്,.. ” അവൻ അവളെ കണ്ണാടിക്ക് മുന്നിലേക്ക് നിർത്തി,… അവളുടെ നഗ്നമായ കഴുത്തിൽ അവന്റെ കൈകൾ പതിഞ്ഞപ്പോൾ ആരുഷി ഒന്ന് പതറി .. ഹൃദയമിടിപ്പ് കൂടിവരുന്നത് അവൾ അറിഞ്ഞു,…

“ആദി പ്ലീസ് !”

“ഓ സോറി,.. ” അവൻ പിന്മാറി,.. എന്നാലും ആരുഷി കൂടുതലായൊന്നും പ്രതികരിക്കാതിരുന്നത്,.. അവനെ അത്ഭുതപ്പെടുത്തി,..

“എനിക്ക് പോണം,… ” അവൻ ബില്ല് പേ ചെയ്തു,..

ആരുഷി അസ്വസ്ഥയായത് അവൻ ശ്രദ്ധിച്ചു,…

അവൻ കീ കൊടുത്തിട്ടും അവൾ വാങ്ങിയില്ല,.. ആദി ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു,.. ആരുഷി അനങ്ങാതെ നിന്നതേ ഉള്ളൂ,…

“കേറ് മാഡം,.. ”
ആദിക്കൊപ്പം ആരുഷി,.. അതും അവളുടെ ബുള്ളറ്റിൽ,.. ഇന്നേവരെ നടന്നിട്ടില്ലാത്ത സംഭവം,…

“നിന്റെ ആദിയേട്ടൻ കൈ വിട്ട് പോയീന്നാ തോന്നണേ,.. അതും ആരുഷി…. ”

“ആദിയേട്ടൻ എന്റേത് മാത്രവാ,… വിട്ട് കൊടുക്കില്ല ഞാൻ ആർക്കും,…. ” ആരതിയുടെ ശബ്ദം ഉറച്ചതായിരുന്നു,…

*********

“നിർത്ത് ആദി ” ആരുഷി പെട്ടന്ന് പറഞ്ഞു,…

“എന്താ ?”

“വണ്ടി നിർത്താൻ,… ” അവൻ സൈഡിൽ ആയി വണ്ടിയൊതുക്കി,…

“ഇറങ്ങ് !”

“അല്ല,.. അത് പെട്ടന്ന് !”

“ഓർഡർ കൊടുക്കുന്നത് വരെയേ ഉള്ളൂ,.. ഞാൻ പറഞ്ഞ വാക്ക്,.. സോ ഇറങ്ങ്,… ” അവൻ മറ്റു വഴിയില്ലാതെ ഇറങ്ങി,…

അവൾ കൈ നീട്ടി,.. മനസില്ലാമനസോടെ അവൻ കീ കൊടുത്തു,… ആരുഷി ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു,…

“കന്യകനും നിഷ്കളങ്കനുമായ ഒരു യുവാവിനെ വഴിയിൽ ഒറ്റയ്ക്ക് ഇറക്കിവിട്ടിട്ട് പോവണോ ?” ആദി വിളിച്ചു ചോദിച്ചു,..

അവൾ തിരിഞ്ഞു നോക്കുക കൂടെ ചെയ്തില്ല… മറ്റു വഴിയില്ലാതെ അവൻ മനുവിന്റെ നമ്പർ ഡയൽ ചെയ്തു,…

*******

“ഇന്നെന്താടോ നേരത്തെ ?”

മാധവന്റെ ചോദ്യം അവൾ കേട്ടിരുന്നോ എന്തോ,.. മറുപടി നൽകാതെ അകത്തേക്ക് പോയി,…

“ഇന്നിനി എന്ത് പ്രശ്നമാണോ ഉണ്ടാക്കീട്ട് വന്നേക്കണത്,… ” രാധിക മാധവനെ നോക്കി,.. ആദ്യമായാണ് ആരുഷി തന്നിൽ നിന്നും ഒഴിഞ്ഞു മാറുന്നത്,..

അടുത്ത നിമിഷം വാതിലുകൾ കൊട്ടിയടക്കപ്പെട്ടു,.. അതയാളുടെ ഹൃദയത്തിലാണ് വിങ്ങലുണ്ടാക്കിയത്,..

ആരുഷിക്ക്തന്നോട് തന്നെ വെറുപ്പ് തോന്നി,…
താനിത് എന്താ ചെയ്യുന്നത് … ആദി തന്റെ ശത്രുവാണ്,.. എന്നിട്ടും ഞാനവനോട് സോഫ്റ്റ്‌ കോർണർ കാണിക്കുന്നത് എന്തിനാ,.. എല്ലാവരുടെയും മുന്നിൽ വെച്ചാ അവൻ തന്നെ തല്ലിയത്,.. നാണം കെടുത്തിയത്,… ആദിയും അതേപോലെ തന്നെ നാണം കെടും

എത്രയൊക്കെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചിട്ടും,.. ചിന്തകൾ ആദിയിലേക്ക് തന്നെ നീങ്ങുകയാണ്,..

“ഐ ഹേറ്റ് യൂ ആദി,… ” അവളുടെ മിഴികൾ നിറഞ്ഞൊഴുകി,…

*********

ഗിറ്റാർ കോംപെറ്റീഷനിൽ നെക്സ്റ്റ് ചെസ്നമ്പർ 105,….

“ആദി,.. അടുത്തത് നിന്റെ നമ്പർ ആണ്,.. ഫസ്റ്റ് അടിക്കണ്ടതാ,… ”

“ശരിക്ക് പ്രാക്ടീസ് ഒന്നും ചെയ്തിട്ടില്ലടാ, ”

“അതൊന്നും സാരമില്ല,.. എല്ലാതവണയും പോലെ ഇത്തവണയും നിനക്ക് തന്നെ കിട്ടും,… ” അവൻ ബാഗ് ഓപ്പൺ ചെയ്തു,… കണ്ട കാഴ്ച അവനെ ഞെട്ടിച്ചു കളഞ്ഞു,.. കമ്പികൾ എല്ലാം ആരോ മനപ്പൂർവ്വം പൊട്ടിച്ചു വെച്ചിരിക്കുന്നു,…

“ആരാടാ ഇങ്ങനൊരു പണി തന്നത് ???”

“ആരുഷി ആവും,.. വേറെ ആർക്കാ ഇവനോടിത്ര ദേഷ്യം,… ” ജിൻസൺ പറഞ്ഞു,..

ആദിയുടെ ചങ്ക് പിടഞ്ഞു പോയി,.. ആരുഷി ആകുമോ,. അങ്ങനെ ആവരുതെന്നവൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു,…

“ഇനിയെന്ത് ചെയ്യും,… ”

“ആരാ ഇങ്ങനത്തെ ചതി ചെയ്തതെന്ന് കണ്ടു പിടിക്കണം,… ”

അവൻ സിസ്റ്റം റൂമിലേക്ക്‌ ചെന്നു,..

സി. സി. ടി. വി ദൃശ്യങ്ങളിൽ തെളിഞ്ഞ ആരുഷിയുടെ മുഖം അവനെ കോപാകുലനാക്കി ,…

“വെറുതെ വിടില്ല ഞാൻ അവളെ,… ”

ചെസ്സ് നമ്പർ 106,…. വേദിയിൽ നിന്നും ഉയർന്നു കേട്ടു,.. എന്ത് ചെയ്യുമെന്നറിയാതെ ആദി നിന്നു

(തുടരും )

 

Full Parts Here

4.4/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!