” എന്നെ ആരും തല്ലിയില്ല മാഡം ” ആരുഷിയുടെ വാക്കുകൾ കേട്ട് ആദിയുടെ മാത്രമല്ല പ്രിൻസിപ്പലിന്റെയും കണ്ണുതള്ളിയെന്നതാണ് സത്യം,…
“അപ്പോൾ മുഖത്തെ പാട് റൂഷ് ഇട്ട് ചുവപ്പിച്ചതാവും അല്ലേ ?” ആരുഷി കവിളിൽ തൊട്ടു,.. വേദന ഇപ്പോഴും മാറീട്ടില്ല,.. ആദിയുടെ ഉള്ളൊന്ന് പിടഞ്ഞു,…
“എനിക്ക് പരാതിയില്ല മാഡം ”
പ്രിൻസിപ്പാൾ ഇരുവരെയും സൂക്ഷിച്ചു നോക്കി രണ്ടാളും തലതാഴ്ത്തി നിൽക്കുകയാണ് !
“ശരി,.. എങ്കിൽ എല്ലാം ഇവിടെ വെച്ച് തീർന്നോളണം,. ഇതിന്റെ പേരിൽ ഇനിയെന്തെങ്കിലും പ്രശ്നമുണ്ടായാൽ രണ്ടു പേർക്കും സസ്പെൻഷൻ അടിച്ചു കയ്യിൽ തരും,.. എസ്പെഷ്യലി ആരുഷി,.. വന്നിട്ട് അധികം ആയില്ലല്ലോ, അപ്പോഴേക്കും തന്നെ കേസുകൾ കെട്ടുകണക്കിന് ഉണ്ടാക്കി വെച്ചിട്ടുണ്ടല്ലോ,… ”
ഭീകരി !! ആദി അത്ഭുതത്തിൽ അവളെ നോക്കി,..
“പിന്നെ ആദി,… പെൺപിള്ളേരെ തല്ലുന്നത് അത്ര നല്ല സ്വഭാവം ഒന്നും അല്ല,.. ഈ കുട്ടിക്ക് പരാതി ഇല്ലാത്തത്കൊണ്ട് മാത്രവാ,. അല്ലെങ്കിൽ നിന്റെ ഇലക്ഷൻ സ്വപ്നം ഇവിടെ വെച്ച് തീർന്നേനെ !”
മണ്ടത്തരമായി ചെയ്തത്,.. ആരുഷിയോട് തനിക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ട്,…
“ഓക്കേ,.. എന്നാൽ ചെല്ല് രണ്ടാളും !”
ആരുഷി മുൻപേ ഇറങ്ങി നടന്നു,.. ആദി അവൾക്കൊപ്പം ഓടിയെത്തി,..
“ആരുഷി.. മാഡം ഒന്ന് നിന്നേ,… ”
“എന്താ ?”
“അപ്പോൾ മാഡം വല്ല്യ കെ. ഡി ആണല്ലേ ?” അവൾ മനസിലാവാത്തത് പോലെ അവനെ നോക്കി,..
“ഐ മീൻ,.. കുറേ കേസുകെട്ടുകളുടെ കഥ മാഡം പറഞ്ഞല്ലോ !”
“ദാറ്റ് ഈസ് നൺ ഓഫ് യുവർ ബിസിനസ് !” അവളുടെ മുഖം കോപം കൊണ്ട് ചുവന്നു,…
“എന്ത് പോക്കാ ഇത്,.. എനി വേ താങ്ക് യൂ സോ മച്ച്,. താൻ എനിക്കെതിരെ കംപ്ലയിന്റ് ഒന്നും ചെയ്തില്ലല്ലോ !”
“ഞാൻ ക്ഷമിച്ചു എന്ന് കരുതിയോ ?”
“ഇല്ല !”
“പിന്നെ,.. ”
“തന്റെ മുഖം കണ്ടാൽ അറിയാം എനിക്കിട്ട് ഒരു എട്ടിന്റെ പണി തന്നെ പുറകെ വരുന്നുണ്ടെന്ന് !”
“ഓ,. ഊഹിച്ചു ല്ലേ ? നല്ലതാ,.. ഇനി ഏതേലും പെണ്ണിന്റെ മേത്തു കൈ വെക്കുമ്പോൾ ഓർത്ത് വെച്ചോ,.. ”
“സത്യായിട്ടും എന്റെ ജീവിതത്തിൽ ആദ്യായിട്ടാ ഒരു പെണ്ണിനെ തല്ലുന്നത് !”
“ഹോ,… എന്നാൽ എന്റെ ജീവിതത്തിൽ ആദ്യായിട്ടാ ഒരാളെന്നെ തല്ലുന്നത് !”
അതിന്റെ കുഴപ്പം നല്ലോണം ഉണ്ട് ! അവൻ ശബ്ദമടക്കി പറഞ്ഞു,…
“എന്തെങ്കിലും പറഞ്ഞാരുന്നോ ?”
“ഹേയ് ഇല്ല,.. ഇനി ആരുടേയും തല്ല് വാങ്ങേണ്ടാന്നു പറയുവാരുന്നു !”
“തല്ല് വാങ്ങാൻ മാത്രമല്ല കൊടുക്കാനും അറിയാമെന്നു കൂട്ടുകാരനോട് ചോദിച്ചാൽ പറഞ്ഞു തരും, ..”
“നീ അതൊന്നും എന്നെ ഓർമിപ്പിക്കല്ലേ മോളെ,…. ”
“മോളേ വിളി ഒന്നും വേണ്ട,.. ”
“ഓക്കേ,.. സോറി മാഡം,.. കഴിഞ്ഞതെല്ലാം മായ്ച്ചു കള,.. ദോസ്തി കരോഗി മുജ്സെ ??”
“നഹി !”
“എന്തൊരു ദേഷ്യാടോ ഇത് ?”
“യൂ നോ വൺ തിങ് മിസ്റ്റർ ആദിദേവ്,… എനിക്ക് ഈ ഒലിപ്പിക്കുന്ന ചെക്കന്മാരെ തീരെ ഇഷ്ടല്ല,.. സോ എന്നെ വിട്ടേക്ക് !”
ആരുഷി നടന്നകന്നു !
“നിന്നെ അവൾ കോഴിയെന്നല്ലേ ആദി വിളിക്കാതെ വിളിച്ചത് ? ”
ഹേ,. രാഹുൽ,.. അപ്പോൾ ഈ തെണ്ടികൾ പുറകെ ഉണ്ടാരുന്നോ ! എല്ലാം കേട്ടു കാണുമല്ലോ,..
“എന്റെ ആദി,. നീ വിചാരിക്കുന്നത് പോലെ ഒരു പെൺകുട്ടിയെ അല്ല അവൾ,.. നിന്റെ ഒരു പുഞ്ചിരിക്കായി കാത്തുനിൽക്കുന്ന ഇഷ്ടം പോലെ ഗേൾസ് ഇവിടെ കാണും,… എന്നാൽ ഇത് വേറെ ലെവൽ !”
“എന്നാൽ ഞാനവളെ വളച്ചാലോ ?”
“നീ നടക്കണ വല്ല കാര്യവും പറയ് ആദി !”
“നടത്തി കാണിച്ചാൽ എന്ത് തരും !”
“നീ ചോദിക്കണത് എന്തും !”
“എന്നാ ബെറ്റ്,.. ആരുഷിയെ ഈ ആദി വളച്ചിരിക്കും !”
“നീ എന്ത് ധൈര്യത്തിലാടാ ആദിയോട് ബെറ്റ് വെക്കാൻ പോയത് ?”
“അവൾ വളയില്ല എന്ന കാര്യത്തിൽ അത്ര ഉറപ്പുള്ളത് കൊണ്ട്,.. ” ജിൻസൺ മുഖത്ത് തടവി,..
“ഇത് വരെ ആദി നോക്കിയ ഒരു പെണ്ണും വളയാതിരുന്നിട്ടില്ല !”
“അത് അവർ,.. ഇത് ആരുഷി മാധവ്,.. ”
ജിൻസന്റെ ശബ്ദത്തിന് നല്ല ഉറപ്പുണ്ടായിരുന്നു,..
*********
“ഹായ് ആരതി !”
“ആദിയേട്ടാ,… ”
“ഒരു കോഫീ കുടിക്കുന്നോ ?”
“അത്,.. ”
“എന്താ മടിയാണോ ?”
“ഹേയ് ഇല്ല,.. ” ആരതിക്കൊപ്പം ഇരുന്നു കോഫീ കുടിക്കുമ്പോഴും ആദിയുടെ കണ്ണ് പുറത്ത് ബാസ്കറ്റ് ബോൾ കോർട്ടിൽ ആരുഷിയുടെ മുഖത്തായിരുന്നു,… എന്താ ഫിഗർ… ഹോട്ട്,…
“എന്താ !”
“അല്ല ഭയങ്കര ചൂടാന്നു പറയുവാരുന്നു,.. നമുക്ക് കോൾഡ് കോഫീ മതീലെ ?”
“ആദിയേട്ടന്റെ ഇഷ്ടം !”
“താനും ആരുഷിയും ട്വിൻസ് അല്ലേ ?”
തങ്ങൾക്കിടയിലേക്ക് ആരുഷിയെ വലിച്ചിഴച്ചത് ആരതിയെ അസ്വസ്ഥയാക്കി !
“അതേ !”
“പക്ഷേ രണ്ടാളും എന്റയർലി ഡിഫറെൻറ് ആണല്ലോ ! ലുക്കിലും സ്വഭാവത്തിലും എല്ലാം,.. !”
“അത്,.. അവൾ ചെറുപ്പം തൊട്ടേ, അങ്ങനെയാ,.. എല്ലാതല്ലുകൊള്ളിത്തരവും കയ്യിലുണ്ട്,.. ആൺപിള്ളേരെപോലെയേ ഡ്രസ്സ് ചെയ്യൂ,. ആകെ മൊത്തത്തിൽ വിചിത്ര സ്വാഭാവം,. എന്നെ ഡാൻസ് പഠിപ്പിക്കാൻ വിട്ടപ്പോൾ അവൾ കരാട്ടെയും റെസ്ലിങ്ങും ഒക്കെ പഠിക്കാൻ പോയി !”
കർത്താവെ റെസ്ലിങ് ആണോ !
“എന്താ ആദിയേട്ടാ ?”
“ഹേയ് ഒന്നൂല്ല്യ ! ചോദിച്ചതാ ”
“അവളുണ്ടാക്കിയ പ്രശ്നങ്ങൾക്ക് കൈയ്യും കണക്കുമില്ല ! പക്കാ ഫെമിനിസ്റ്റ് പപ്പയെ അല്ലാതെ ഒരു പുരുഷനെയും അവൾക്ക് ഇഷ്ടമല്ല ! ”
അപ്പോൾ സന്തോഷമായി, വയറു നിറഞ്ഞു,.. തനിക്ക് പണിയേറി വരും,.. ബെറ്റ് വെച്ചത് അബദ്ധമായോ !
“ആദിയേട്ടൻ എന്താ ആലോചിക്കണത് ?”
“ഹേയ്,. ഒന്നൂല്ല,..നമുക്ക് പോവാം ”
അവൻ ആരുഷിയെക്കുറിച്ചാണ് ചോദിച്ചത്,. തന്നെക്കുറിച്ചു ഒന്നും ചോദിച്ചുമില്ല,. ആരുഷിയുടെയും ആദിയുടെയും കണ്ണുകൾ പരസ്പരം ഇടഞ്ഞു,… ആരുഷിക്ക് നേരെ നീളുന്ന അവന്റെ കണ്ണുകൾ ആരതിയെ ഭയപ്പെടുത്തി,..
*******
“അളിയാ,.. വല്ലോം നടക്കുവോ ഇപ്പൊത്തന്നെ മാസം 2 കഴിഞ്ഞൂട്ടോ,.. ആരുഷിയെ വളക്കുമെന്ന് പറഞ്ഞിട്ട് വളഞ്ഞത് അവളുടെ അനിയത്തി ആണല്ലോടാ ?”
“പോടാ അവിടെന്ന്,.. നോക്കിക്കോ വാലെന്റൈൻസ് ഡേയ്ക്ക് ഇനി കൃത്യം 1 മാസം,.. അന്ന് ഞാൻ തിരിച്ചു അവളെക്കൊണ്ട് ഇഷ്ടമാണെന്ന് പറയിപ്പിക്കും !”
“ഒരു മാസം കൊണ്ട് ഒരു പുൽക്കൊടി പോലും അനക്കാൻ നിന്നെക്കൊണ്ട് കഴിഞ്ഞില്ല,.. അതോണ്ട് ഇനി ഒരു മാസം കൂടി കാക്കാൻ ഞങ്ങൾക്ക് കുഴപ്പമൊന്നും ഇല്ല,.. ”
ഒരു മാസം കൊണ്ട് ഒന്നും നടക്കാൻ പോണില്ലെന്ന് ആദിക്കും ഉറപ്പുണ്ടായിരുന്നു,.. എന്തായാലും തോറ്റു പിന്മാറാൻ താനില്ല !
******
“ഹേയ് ആരുഷി…. ” ആരുഷിയെ കണ്ടതും അവൻ കൈ ഉയർത്തി കാണിച്ചു !
” ഇവൻ ഇതെന്ത് ഉദ്ദേശിച്ചോണ്ടാ,… പോക്ക് കണ്ടാൽ തോന്നും ഇപ്പോ വളച്ചു കുപ്പിയിലാക്കുമെന്ന്,… ” കൂട്ടുകാർ എല്ലാം വീക്ഷിച്ചു മതിലിൽ ഇരുന്നു
*****
“എന്താ കാര്യം ?”
“കണ്ട പാടെ ചൂടാവാതെടോ,.. ”
“എനിക്ക് നിങ്ങടെ തിരുമോന്ത കണ്ടാൽ തന്നെ ദേഷ്യം വരുമെന്നറിയാലോ പിന്നെ ചൂടാക്കാൻ വേണ്ടി തന്നെ എന്തിനാ കെട്ടിയെടുത്തത് ?”
“ആക്ച്വലി,.. തന്റെ ഹെൽപ് വേണം,… ”
“സോറി മോനെ,. ചെയ്യില്ല !”
“അങ്ങനെ പറയരുത്,.. നമ്മുടെ കോളേജിന് വേണ്ടിയല്ലേ,.. ഇന്റർസോൺ ഫെസ്റ്റ് അടുത്ത് വരാനായി,.. കുറച്ചു അത്യാവിശ ഷോപ്പിങ് ഉണ്ട്,… ഓർഡർ ഇന്ന് തന്നെ കൊടുക്കണം ”
“അതിന് ?”
“ഞാനാണല്ലോ ഫൈൻ ആർട്സ് സെക്രട്ടറി,. ”
“അതിന് ഞാനെന്ത് വേണം ?”
“വണ്ടീടെ ടയർ പഞ്ചർ ആയി,. ഒരു ലിഫ്റ്റ് തരണം !”
“വെരി വെരി സോറി മോനെ,. നടക്കില്ല,.. ”
“നിനക്ക് എന്നോട് പകയുണ്ടെന്നറിയാം,. പക്ഷേ നമ്മുടെ കോളേജിന്റെ ഭാവി,.. അതിപ്പോ നിന്റെ കയ്യിലാ,… ”
“കൂടുതൽ എക്സ്പ്ലൈൻ ചെയ്തു ബുദ്ധിമുട്ടണ്ട,. എന്റെ വണ്ടിയിൽ തന്നെ പോയാലെ ഓർഡർ എടുക്കുള്ളു എന്നവർ ഡിമാൻഡ് ഒന്നും വെച്ചിട്ടില്ലല്ലോ,. സോ കുറേ അലവലാതികൾ കൂടെയില്ലേ അവരുടെ വണ്ടി എടുത്തങ്ങ് പോയാൽ മതി !” ആരുഷി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു മുന്നോട്ടേക്ക് പോയി
ഏറ്റില്ല,.. അവന്മാർ കണ്ടു കാണുമോ എന്തോ ? തൂണിന് പിന്നിൽ മറഞ്ഞു നിന്നുള്ള അവരുടെ ചിരി കണ്ടാൽതന്നെ അറിയാം ആകെ അളിഞ്ഞു,.. ഒന്ന് പോയാൽ വേറൊന്ന് അങ്ങനെ എത്രയെത്ര പ്ലാനുകൾ,..
ഇതുവരെ ഒരാണിന് മുൻപിലും തല കുനിച്ചിട്ടില്ലാത്ത ആരുഷി,. ഈ ആദിക്ക് മുന്നിൽ തല കുനിച്ചു നിൽക്കും,..
പെട്ടന്നാണ് ആരുഷിയുടെ ബുള്ളറ്റ് അവന് നേരെ പാഞ്ഞു വന്നത് ? ആദി സൈഡിലേക്ക് മാറിയതും കല്ലിൽ കാലു തട്ടി നിലത്തേക്ക് വീണു,.. അവൾ ഹെൽമെറ്റ് ഊരി അവന് നേരെ പുഞ്ചിരിച്ചു ….. ആദി ദേഷ്യമടക്കാൻ പാട് പെട്ടു,..
(തുടരും )
Full Parts Here
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission