ഞാൻ ബാക്കി പറയുന്നതിന് മുമ്പ് തന്നെ ഏട്ടൻ കട്ടിലിൽ നിന്നും എഴുനേറ്റ് എന്റെ അടുത്തു വന്നു രണ്ടു കൈയിലും മുറുകെ പിടിച്ചു… ഞാൻ ആ കണ്ണുകളിൽ നോക്കി… ഞാൻ വരാതെ ഇരുന്നതിന്റെ ദേഷ്യം ആ കണ്ണിൽ വ്യക്തമായിരുന്നു…. സങ്കടവും.. ??
കുറച്ച് നിമിഷം പരസ്പരം കണ്ണുകളിൽ നോക്കിയത് അല്ലാതെ ഒന്നും പറഞ്ഞില്ല….
എവിടെയായിരുന്നു….. ?
പല ഭാവങ്ങളും കലർന്ന സ്വരത്തോടെ ആ ചോദ്യം മുമ്പിൽ വീണു…
നി ഈ വീട്ടിൽ ഇല്ലായിരുന്നു… പിന്നെ എവിടെ ആയിരുന്നു വൈകിട്ടു….
ഞാൻ.. വീട്ടിൽ…
എന്റെ ഉത്തരം ഒട്ടും വിശ്വസിക്കാൻ ആവാതെ വീണ്ടും നോക്കി ..
വീണ്ടും നിന്റെ ആരാ ഉള്ളത് അവിടെ പോവാൻ…
ഇപ്പോൾ ദേഷ്യം മാത്രം ആയിരുന്നു ആ സ്വരത്തിൽ..
ഓഹ്… മറന്നു… അച്ഛൻ ഉണ്ടല്ലോ..
അത്രെയും പറഞ്ഞു എന്റെ കൈ വിട്ടു..
ഏട്ടാ ഞാൻ….
എന്തോ ഒന്നും പറയാൻ കഴിഞ്ഞില്ല…. അറിഞ്ഞത് ഒന്നും എനിക്ക് തന്നെ ഉൾകൊള്ളാൻ കഴിയാത്തത് കൊണ്ട് ആണോ…
അല്ലെങ്കിൽ തന്നെ… നീ വന്നില്ല എന്ന് പറഞ്ഞു എനിക്ക് ഒരു പ്രശ്നവും ഇല്ലാ…. ഇനി ഒന്നിനും വരുകയും വേണ്ടാ….
പറഞ്ഞു മുറിക്ക് പുറത്ത പോയി….
അപ്പോഴും എന്തിനാ ഇങ്ങനെ നിർത്താതെ പരീക്ഷണം തരുന്നത് എന്ന് ഓർത്ത് ഉള്ളുരുകി ഞാൻ അവിടെ നിന്നു.
പ്രണവ് ഏട്ടൻ പോയി കഴിഞ്ഞതിന് ശേഷം പിന്നെ തിരിച്ചു വന്നില്ല…. ഒരുപാട് നേരം ഞാൻ കാത്തിരുന്നു . . പക്ഷെ വന്നില്ല… ഇത്രെയ്ക്കും ദേഷ്യം തോന്നാൻ മാത്രം ഏട്ടൻ എന്നെ ആത്രേയകും പ്രധീക്ഷിച്ചിരുനോ…
രാവിലെ നോക്കിയപ്പോൾ പ്രണവ് ഏട്ടനെ അവിടെ ഒന്നും കണ്ടില്ല..
മോളെ.. അവൻ നേരത്തെ കമ്പനിയിൽ പോയി..
എന്റെ മനസ്സ വായിച്ചത് പോലെ അമ്മ പറഞ്ഞു…
അപ്പോഴും മനസ്സിൽ ഒരു ഉറപ്പ് ഉണ്ട്.. എന്റെയും പ്രണവ് ഏട്ടന്റെയും ഇടയിൽ ഉള്ള ഈ പിണക്കം മാറ്റാൻ കഴിയും… പക്ഷെ അതിനു മുമ്പ് എനിക്ക് അറിയേണ്ട ചില കാര്യങ്ങൾ ഉണ്ട്…
അമ്മേ.. ഞാൻ ഒന്ന് വീട് വരെ പൊയ്ക്കോട്ടേ…
എന്റെ മനസ്സിൽ എന്തൊകെയോ ഉണ്ട് എന്ന് അമ്മയ്ക്ക് അറിയാം… അതു കൊണ്ടാവാം മറുത്ത് ഒന്നും പറയാതെ തന്നെ അമ്മ സമ്മതിച്ചത്…
ഞാൻ പെട്ടന്ന് ഫോണിൽ സ്വാതിയുടെ ഹോസ്റ്റലിൽ വിളിച്ചു…
അഹ്.. ഇപ്പോൾ വിളിക്കാം…
എന്ന് പറഞ്ഞു അവർ ഫോൺ ഹോൾഡ് ചെയ്‌തു…
കുറച്ച് കഴിഞ്ഞപോൾ സ്വാതിയുടെ ശബ്‌ദം മറുവശത്തു മുഴങ്ങി…
ചേച്ചി…
അഹ്.. സ്വാതി… നീ സ്കൂളിൽ പോവാൻ ഇറങ്ങിയോ..
ഉവ്വ് ചേച്ചി.. പോകാൻ തുടങ്ങുവാ..
നീ ഇന്ന് സ്കൂളിൽ പോകണ്ടാ… നമ്മുക്ക് ഒരുമിച്ചു വീട്ടിൽ പോകണം..
വീട്ടിലോ… എന്താ ചേച്ചി കാര്യം..
എല്ലാം ഞാൻ വന്നിട്ട് പറയാം…
അവളോട് പറഞ്ഞു ഫോൺ വച്ചു…
അമ്മേ ഞാൻ ഇറങ്ങുവാ..
ഇവിടത്തെ കാറിൽ പൊയ്ക്കൂടേ..
അത് വേണ്ടാ അമ്മേ.. ഞാൻ ഒരു ഓട്ടോയിൽ പൊയ്കോളാം…
അഹ്…
മോളെ താമസിക്കുക ആണെങ്കിൽ ബസ് സ്റ്റാൻഡിൽ തന്നെ നിന്നാൽ മതി… രോഹിണിയും പ്രവീണും അതിലെ വരുമ്പോൾ അവരുടെ കൂടെ വരാമല്ലോ..
ഞാൻ തലയാട്ടി..
ഒരിക്കൽ കൂടി അമ്മയോട് യാത്ര പറഞ്ഞു ഞാൻ ഇറങ്ങി നേരെ അവളുടെ ഹോസ്റ്റലിൽ ചെന്നു… എന്നെ പ്രധീക്ഷിച്ചു സ്വാതി പുറത്ത തന്നെ നിന്നിരുന്നു…
അതെ ഓട്ടോയിൽ തന്നെ അവളെയും കൊണ്ട് ഞാൻ വീട്ടിലേക്കു ചെന്നു…
വീട്ടിൽ ഇറങ്ങിയപ്പോൾ സ്വാതിയുടെ മുഖം കണ്ടപ്പോൾ തന്നെ മനസിലായി അവൾക് ഇവിടെ വരാൻ ഒട്ടും തലപര്യമില്ല എന്ന്…. എനിക്കും ഒട്ടും ആഗ്രഹമില്ല.. പക്ഷെ വിധി വീണ്ടും വീണ്ടും എന്നെ ഇവിടെ തന്നെ കൊണ്ട് വന്നു എത്തിക്കുന്നു..
ഓട്ടോയ്ക് പൈസ കൊടുത്തതിന് ശേഷം ഞാൻ തിരിഞ്ഞപ്പോൾ സ്വാതിയുടെ ചോദ്യം ചെയ്യൽ തുടങ്ങി..
എന്തിനാ ചേച്ചി നമ്മൾ ഇവിടെ വന്നത്… എന്താ കാര്യം..
നീ വാ.. എല്ലാം പറയാം..
ഞാൻ അവളോട് ഒപ്പം അകത്തു കയറിയപ്പോൾ അച്ഛനും ചെറിയമ്മയും ഉണ്ടായിരുന്നു….എന്നെ കണ്ടിട്ടും കാണാതെ മട്ടിൽ ഇരുന്നപ്പോൾ ആണ് അവർ സ്വാതിയെ കണ്ടത്..
മോളെ.. നിനക്ക് ഇപ്പോൾ എങ്കിലും വരാൻ തോന്നിയല്ലോ..
അത് ഒന്നും ശ്രദ്ധിക്കാതെ അവൾ വീണ്ടും എന്നോട് തിരിഞ്ഞു..
ചേച്ചി പറ… എന്തിനാ വീണ്ടും ഇവിടേക്ക് വന്നത്..
സത്യങ്ങൾ അറിയാൻ…
എന്ത് സത്യം..
ഒന്നും മനസ്സിലാവാതെ അവൾ ചോദിച്ചു..
എന്റെ അച്ഛനും അമ്മയും ആരാണ് എന്ന് സത്യം…
സ്വാതി ഒട്ടും വിശ്വസിക്കാൻ ആവാതെ എന്നെ നോക്കി..
ചേച്ചി എന്തൊക്കെയാ ഈ പറയുന്നേ..
എനിക്കും അറിയില്ല മോളെ… എന്താ എനിക്ക് ചുറ്റും നടകുന്നത് എന്ന് എനിക്ക് അറിയില്ല…
അവളോട് പറഞ്ഞതിന് ശേഷം അവരുടെ മുഖത്തേക്ക് നോക്കി…
ഈ ഇരിക്കുന്നത് അല്ല എന്റെ അച്ചൻ എന്ന് നിങ്ങൾ പറഞ്ഞു.. എന്നാൽ പറയാൻ മറന്ന് ഒരു കാര്യം കൂടെ ഉണ്ട്… പിന്നെ.. പിന്നെ ആരാ എന്റെ അച്ഛൻ….
കൈയിൽ മടക്കി വച്ചിരുന്ന…. അമ്മ എന്ന് ഞാൻ വിശ്വസിച്ചു ഇത്രെയും നാൾ ഞാൻ എന്റെ എല്ലാ സങ്കടങ്ങളും കഷ്ടപ്പാടുകളും തുറന്നു പറഞ്ഞത് ആ മുഖം മാഞ്ഞു പോയ ആ ഫോട്ടോയിൽ നോക്കി ആയിരുന്നു…
ഈ ഫോട്ടോയിൽ ഉള്ളത് ആരാ…
ആ ഫോട്ടോ ഞാൻ അവരുടെ രണ്ടു പേരുടെ മുമ്പിൽ നീട്ടിയപ്പോൾ രണ്ടു പേരും ഒരു പോലെ ഞെട്ടി..
ഈ ഫോട്ടോ നിനക്ക് എവിടെ നിന്ന് കിട്ടി.
അച്ഛൻ… അല്ല അച്ഛൻ എന്ന് ഞാൻ വിശ്വസിച്ച ആ മനുഷ്യനിൽ നിന്ന് ആയിരുന്നു ആ ചോദ്യം…
അപ്പോൾ ഈ ഫോട്ടോ കളഞ്ഞു പോയത് അല്ല… നീ എടുത്തു വച്ചത് ആണ് അല്ലേ..
അവർ പറഞ്ഞപ്പോഴും എനിക്ക് അറിയേണ്ടി ഇരുന്നത് എന്റെ ചോദ്യത്തിന് ഉള്ള ഉത്തരം ആയിരുന്നു …
ഇത് നിന്റെ തള്ള തന്നെയാ …. എവിടെ നിന്നോ കൈ കുഞ്ഞായ നിന്നെ ഇങ്ങേർക്ക് കിട്ടുമ്പോൾ നിന്റെ ആ തുണിയുടെ ഇടയിൽ എവിടെയാ കുരുങ്ങി കിടന്നതാ ഈ ഫോട്ടോ..
അപ്പോൾ എന്റെ അച്ഛൻ അമ്മ..
ഞങ്ങൾക്ക് അറിയില്ല ആരാ നിന്നെ ഉണ്ടാക്കിയത് എന്ന്…
അവർ പുച്ഛത്തോടെ പറഞ്ഞു നിർത്തി…
വളർന്നു വലുതാകുമ്പോൾ നല്ല വിലയ്ക് വിൽക്കാം എന്ന് കരുതി നിന്നെ ഇവിടെ തന്നെ അങ്ങ് നിർത്തി…. അതാ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ്.
മതി നിർത്തു…
സ്വാതി ആയിരുന്നു..
മോളെ നിനക്ക് മനസിലായില്ലേ…എവിടേയോ പിഴച്ചു പെറ്റ ഇവൾ നിന്റെ ചേച്ചി അല്ല…
മകളും ഭര്ത്താവും ജീവിച്ചു ഇരിക്കെ അന്യ പുരുഷനു പാ വിരിച്ചു കൊടുത്ത നിങ്ങളെ അമ്മ എന്ന് വിളിക്കുന്നതിനെ കാൾ എന്ത് കൊണ്ടും ആത്രേയക് മോശം അല്ല…
സ്വാതിയുടെ ആ വാക്കുകൾ കുറച്ച് ഒന്നുമല്ല അവരെ ഞെട്ടിപ്പിച്ചത്..
നീ എന്താടി വിളിച്ചു കൂവി പറയുന്നത്…
അത് അച്ഛൻ സ്വന്തം ഭാര്യയോട് തന്നെ ചോദിച്ചു നോക്ക്..
ഇനിയും എന്തിനാ ചേച്ചി ഇവിടെ നിക്കുനേ…. ഇവിടെ ചേച്ചിക്ക് മാത്രം അല്ല എനിക്കും ആരുമല്ല…
മുമ്പ് പറഞ്ഞത് പോലെ അല്ല…. ഇനി ഒരു തിരിച്ചു വരവ് ഇല്ലാ.. ഇവിടേക്ക്…
അത്രെയും സ്വാതി ഉറപ്പിച്ചു പറഞ്ഞു അവൾ എന്നെയും കൂട്ടി ആ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ കലങ്ങി മറിയുക ആയിരുന്നു ഉള്ളം… ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് അറിയാത്ത എന്റെ മാതാ പിതാക്കളെ കുറിച്ച് ഓർത്ത്…
ചേച്ചി നേരം ഒരുപാട് ആയി… പോകണ്ടേ….
ആർത്തു വരുന്ന തിരമാലകളെ നോക്കി അവൾ എന്റെ അടുത്ത ചോദിച്ചു…
ആ വീട്ടിൽ നിന്നും ഇറങ്ങിയതിന് ശേഷം എന്റെ മനസ്സ് മാറ്റാൻ അവൾ എന്നെയും കൊണ്ട് പല സ്ഥലത്തും പോയി… അവസാനം ഈ കടൽ തീരത്തും…
ചേച്ചി….ആരൊക്കെ ഇല്ലാ എന്ന് പറഞ്ഞാലും എന്നും എന്റെ ചേച്ചിക്ക് കൂട്ടായി ഈ അനിയത്തി ഇല്ലേ.. പിന്നെ എന്താ..
അവൾ എൻ്റെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവളുടെ നെറ്റിയിൽ ഞാൻ ഒരു മുത്തം കൊടുത്തു… അതെ… പറിച്ചു കളയണം എല്ലാം…
അവിടെ നിന്നും എഴുനേറ്റു ഞങ്ങൾ അവളുടെ ഹോസ്റ്റലിലേക് പോയി…. സന്ധ്യ ആവാറായിരുന്നു അവിടത്തെ വാർഡറിന് എന്നെ മുമ്പ് പരിജയം ഉള്ളത് കൊണ്ട് തന്നെ ഒന്നും പറഞ്ഞില്ല…
. ചേച്ചി…
തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവൾ വിളിച്ചു..
ചേട്ടനോട് എല്ലാം പറയണ്ടേ….
അവളുടെ ആ ചോദ്യത്തിന് എനിക്കും ഉത്തരം ഇല്ലായിരുന്നു…
ഞാൻ വീണ്ടും ഒന്നും പറയാതെ ബസ് സ്റ്റോപ്പിലേക്ക് നടന്നു..
രോഹിണി ചേച്ചിയും പ്രവീൺ ചേട്ടനെയും കാത്തു ഞാൻ ആ ബസ് സ്റ്റോപ്പിൽ ഇരുന്നു…..
മുമ്പിൽ മത്സരിച്ചു ഓടുന്ന വാഹനങ്ങളെ കാൾ വേഗത്തിൽ എന്നെ മനസ്സ് പാഞ്ഞു കൊണ്ടേ ഇരുന്നു…
പ്രണവ് ഏട്ടൻ… ഒരിക്കൽ ആ സ്ത്രീ അല്ല എന്റെ അമ്മ എന്ന് പറയേണ്ടി വന്നു… ഇപ്പോൾ സ്വന്തം അച്ഛൻ എന്ന് കരുതിയ ആ മനുഷ്യനും എന്റെ ആരുമല്ല….
കുറച്ച് കഴിഞ്ഞപ്പോൾ അവിടേക്ക് അല്പം പ്രായമായ ഒരു സ്ത്രീയും അവരുടെ കൂടെ ഒരു കൊച്ചു കുട്ടിയും വന്നു…
ഒരു ബാഗിൽ സാധനങ്ങൾ കൊണ്ട് വരുന്ന ആ പ്രായമായ ആ ഉമ്മയെ കണ്ടപ്പോൾ ഞാൻ അവരെ സഹായിച്ചു…
ഉമ്മുമ്മ എനിക്ക് കേക്ക് വേണം…
ആ കുട്ടി ചിണുങ്ങി കൊണ്ട് പറഞ്ഞപ്പോൾ അവർ ചിരിച്ചു കൊണ്ട് ആ ബാഗിൽ നിന്നും ഒരു പാക്കറ്റിൽ നിന്നും കേക്ക് എടുത്തു വാത്സല്യത്തോടെ കൊടുത്തു…
കൊച്ചുമോളാ… വല്യ വികൃതിയാ..
ആ ഉമ്മ എന്നോട് പറഞ്ഞു… അവൾ ആ കേക്ക് കഴിക്കുമ്പോൾ അവളെ നോക്കി ചിരിക്കണം എന്ന് ഉണ്ടെങ്കിലും കഴിയുനില്ല… ആത്രേയകും മടുത്തു പോയി… ജീവിതവും… ജീവനും….
എന്താ മോളെ.. .
എന്റെ മുഖത്തു നിഴലിച്ചു കാണുന്ന സങ്കടം കണ്ടു കൊണ്ട് ആയിരിക്കും ആ ഉമ്മ ചോദിച്ചത്…
ഒന്നുമില്ല.. എന്ന് പതിവ് കള്ളം പറയാൻ അപ്പോൾ എനിക്ക് തോന്നിയില്ല.. എന്നാൽ സങ്കടങ്ങൾ എല്ലാം മറ്റുള്ളവർക്ക് മുമ്പിൽ തുറന്നു കാട്ടാനും തോന്നിയില്ല…
ജീവിതവും വിധിയും നമ്മുടെ മുമ്പിൽ തകർത്ത ആടുമ്പോൾ നോക്കുകുത്തികൾ ആവാനേ ചിലപ്പോൾ നമ്മുക്ക് കഴിയു…
എന്ത് കൊണ്ടോ… എന്റെ നാവിൽ നിന്നും ആ വാക്കുകൾ വന്നു…
അത് കേട്ടു കുറച്ച് നിമിഷം ആ ഉമ്മ എന്റെ മുഖത്തു നോക്കി..
ഉമ്മുമ്മാ… ഒരു കേക്ക് കൂടി തരോ…
വീണ്ടും അവൾ ചോദിച്ചപ്പോൾ അവർ എന്തോ ആലോചിച്ചു ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു..
മോള് വന്നേ… ഉമ്മുമ്മാ ഒരു കഥ പറഞ്ഞൂ തരാം..
അതിനു ഐഷുട്ടി ഉറങ്ങുമ്പോൾ അല്ലേ ഉമ്മുമ്മാ കഥ പറഞ്ഞു തരുന്നേ…. എനിച്ചു ഇപ്പോൾ കേക്ക് മതി…
ഒരു കേക്കിന്റെ കഥയാണ് പറയുന്നത്ങ്കിലോ…
ആ വാക്കുകൾ കേട്ടപ്പോൾ ആ കൊച്ചു മാലാഖ അവളുടെ ഉമ്മുമ്മാ യുടെ അടുത്തേക്ക് ഓടി ചെന്നു… കഥ കേൾക്കാൻ….
പറയ് ഉമ്മുമ്മാ…
അവർ വാത്സല്യത്തോടെ അവളുടെ തലയിൽ തലോടി കൊണ്ട് പറയാൻ തുടങ്ങി…
ഒരിടത്തു ഒരു ഉമ്മയും മോനും ഉണ്ടായിരുന്നു…. ആ മോൻ ആണെങ്കിലോ അവനു എല്ലാ കാര്യത്തിനും ഭയങ്കര സംശയം ആണ്… അങ്ങനെ ഒരു നാൾ അവനു ഒരു സംശയം വന്നു… അവൻ അത് അവന്റെ ഉമ്മയോട് ചോദിച്ചു…
ആ ചോദ്യം കേൾക്കാൻ അവൾ കാതോർത്തു… എന്ത് കൊണ്ടോ ഞാനും..
അവൻ അവന്റെ ഉമ്മിയോട് ചോദിച്ചു… ഈ ദുഃഖവും സങ്കടവും ഇല്ലാത്ത ജീവിതം എങ്ങനെ ആയിരിക്കും എന്ന്…
അപ്പോൾ ആ ഉമ്മ എന്ത് പറഞ്ഞു…
അവന്റെ ഉമ്മ ഒന്നും പറഞ്ഞില്ലേ.. പകരം അവനു എന്റെ ഐഷു മോൾക്ക് ഏറ്റവും ഇഷ്ടമുള്ള കേക്ക് ഉണ്ടാക്കി കൊടുക്കാൻ തുടങ്ങി…
അപ്പോൾ അവൻ പറഞ്ഞു കേക്ക് ഉണ്ടാക്കുമ്പോൾ പഴവും മുട്ടയും അണ്ടിപരിപ്പും മുന്തിരിയും അത് ഒന്നും ഇടണ്ടാ എന്ന്…
ആ കഥയുടെ രീതി കണ്ട ഞാനും ശ്രദ്ധിച്ചു…
പക്ഷെ അവൻ എന്തൊക്കെ ആണോ ഇടണ്ടാ എന്ന് പറഞ്ഞത് അതൊക്കെ ഇട്ടു അവന്റെ ഉമ്മ അവനു കേക്ക് ഉണ്ടാക്കി കൊടുത്തു….
ശേഷം ഉണ്ടാക്കിയ കേക്കിൽ നിന്നും ഒരു കഷ്ണം എടുത്തു കഴിച്ചതും അതിന്റെ സ്വാതിൽ അത് ഉണ്ടാക്കി തന്ന അവന്റെ ഉമ്മയെ അവൻ വാനോളം സ്തുതിച്ചു….
അപ്പോൾ അവന്റെ ഉമ്മ അവന്റെ തോളിൽ തട്ടി എന്താ പറഞ്ഞത് എന്ന് അറിയോ..
നിനക്ക് ഇഷ്ടമല്ല എന്ന് നീ പറഞ്ഞ ആ സാധനങ്ങൾ എല്ലാം ഉപയോഗിച്ചു ഞാൻ ഈ കേക്ക് ഉണ്ടാക്കിയപ്പോൾ നിനക്ക് അതിന്റെ സ്വാത് ഇഷ്ടപ്പെട്ടു… ..
അത് പോലെ തന്നെ ആണ് മോനെ ദുഃഖവും സങ്കടവും ഇല്ലാത്ത ജീവിതം…. നമ്മുക്ക് അത് നമ്മുടെ ജീവിതത്തിൽ വേണ്ടാ എന്ന് നമ്മൾ ആഗ്രഹിക്കും…പ്രാർത്ഥിക്കും…. പക്ഷെ യഥാർത്ഥത്തിൽ അതൊക്കെ ഉണ്ട് എങ്കിലേ ജീവിതത്തിന്റെ യഥാർത്ഥ രൂചി നമ്മുക്ക് അറിയാൻ കഴിയുക യൊള്ളു..
ആ ഉമ്മ അവസാനം പറഞ്ഞ ആ വാക്കുകൾ എന്റെ മുഖത്തു നോക്കി ആയിരുന്നു…
എന്ത് കൊണ്ടോ ആ വാക്കുകൾ എന്റെ ചൂട് പിടിച്ച ഇരുന്ന് മനസിനെ പെട്ടന്ന് തണുപ്പിച്ചു….
അപ്പോൾ ആണ് അടുത്തുള്ള പള്ളിയിൽ ബാങ്ക് കൊടുത്തത്…ബാങ്ക് കേട്ടതും ഉമ്മ നിശബ്തമായി…ആ കൊച്ചു കുട്ടിയും…..
എന്ത് കൊണ്ടോ ഞാനും ആ പ്രാത്ഥന കേട്ടു അറിയാതെ മിഴികൾ അടച്ചു…. പറയുന്നത് മനസിലായില്ല എങ്കിലും അത്രെയും ഭക്തിയോട് കൂടിയ സ്വരത്തോടെ ഉള്ള ആ പ്രാർത്ഥന എന്റെ കണ്ണ് നിറയിച്ചു
ശ്രീകോവിലിനു മുമ്പിൽ തൊയ്‌തു പ്രാർത്ഥിക്കുമ്പോൾ മനസിന് ഉണ്ടാകുന്ന അതെ കുളിർമ്മ ദൈവത്തിന്റെ ഈ വിളിയിലും എനിക്കു കിട്ടി…
ബാങ്ക് വിളി കഴിഞ്ഞു..
കുറച്ച് കഴിഞ്ഞപ്പോൾ തന്നെ പ്രവീൺ ഏട്ടന്റെ കാർ എന്റെ മുമ്പിൽ നിർത്തി…
ഗായത്രി വാ..
രോഹിണി ചേച്ചി വിളിച്ചപ്പോൾ ആ ഉമ്മയെ ഒരിക്കൽ കൂടി നന്ദി പൂർവ്വം നോക്കി.. അപ്പോൾ അവർക്കും പോകാനുള്ള ബസ് വന്നു…
കാറിൽ കയറുമ്പോൾ ഞാൻ കണ്ടു അവിടെ ഉള്ള വീടുകളിൽ വിളക്ക് തെളിയിക്കുന്നത്… ഒരു നിമിഷം എല്ലാം മറന്നു മനസ്സ് നിറഞ്ഞു… ബാങ്ക് വിളി കേട്ടു സന്ധ്യ ദീപം തെളിയുക്കുന്ന എന്റെ നാടിന്റെ നന്മയെ കുറിച്ച് ഓർത്ത്…
കാറിൽ ഇരിക്കുമ്പോൾ മൊത്തത്തിൽ ഒരു ശാന്തത എനിക്ക് തോന്നി… സ്വാതി പറഞ്ഞത് പോലെ ഞാൻ എന്തിനു സങ്കട പെടണം… എന്നെ സ്നേഹിക്കാൻ ചുറ്റും ആളുകൾ ഉണ്ട്…. അത് കൊണ്ട് തന്നെ എല്ലാം മറക്കാൻ ഞാൻ തീരുമാനിച്ചു…
ഒപ്പം എല്ലാം പ്രണവ് ഏട്ടനോട് പറയാനും…
കാറിൽ പ്രവീൺ ഏട്ടന്റെയും രോഹിണി ചേച്ചിയുടെയും സംഭാഷണത്തിൽ ഞാനും കൂടി….
വീട് എത്തിയപ്പോൾ പ്രണവ് ഏട്ടൻ ഇല്ലായിരുന്നു… താമസിക്കാതെ വരുമല്ലോ…
ഇറങ്ങുമ്പോൾ കണ്ട എന്റെ വാടിയ മുഖം അല്ല വന്നപ്പോൾ കണ്ടത് കൊണ്ടാവാം അമ്മയ്ക്കും സന്തോഷം…
സമയം ഏറെ ആയിട്ടും പ്രണവ് ഏട്ടൻ വന്നില്ല… കാത്തിരുന്നു കാത്തിരുന്നു എപ്പോഴോ എന്റെ കണ്ണുകൾ എന്നെ ചതിച്ചു….
രാവിലെ ഏണിച്ചപ്പോഴും ഏട്ടൻ റൂമിൽ ഇല്ലായിരുന്നു… ഞാൻ മുറിക്ക് പുറത്ത നോക്കിയപ്പോൾ ഋഷിയുമായി എന്തോ സംസാരിക്കുക ആയിരുന്നു…
എന്നെ കണ്ടതും റിഷി എന്നെ നോക്കി ചിരിച്ചു ..
ഗുഡ് മോർണിംഗ് ഏട്ടത്തി…
ഉടനെ തന്നെ പ്രണവ ഏട്ടൻ അവിടെ നിന്നും പോയി… അത് കണ്ടപ്പോൾ ചങ്ക് ഒന്ന് പിടഞ്ഞു…
അപ്പോൾ മാത്രം അല്ല… പിനീട് ആ ദിവസവും മുഴുവനും… അങ്ങോട്ടുള്ള രണ്ട മൂന്ന് ദിവസവും ഇത് തന്നെ ആവർത്തിച്ചു…
ഞാൻ എണിക്കുനത്തിന് മുമ്പ് കമ്പനിയിൽ പോകും… വളരെ വൈകി തിരിച്ചു വരും…
ഉറങ്ങാതെ കാത്തിരുന്നാൽ പോലും ഒരു നോട്ടമോ വാക്കോ എനിക്ക് അന്യമായിരുന്നു..
ഇങ്ങനെ പോയാൽ പറ്റില്ല എന്ന് ഉറപ്പ് ആയപ്പോൾ രണ്ടും കല്പിച്ചു ഋഷിയോട് ഒരു . ദിവസം ഞാൻ പറഞ്ഞു..
റിഷി.. എനിക്ക് ഒരു സ്ഥലം വരെ പോകണം..
എവിടെക്കാ ഏട്ടത്തി..
കമ്പനിയിലേക്ക്..
അവൻ ബൈക്ക് സ്റ്റാർട്ട് ആക്കിയതും എന്റെ ഉത്തരം കേട്ടു അമ്പരന്നു
കമ്പനിയിലേക്കോ…. എന്താ ഇപ്പോൾ പ്രേതെകിച്ചു..
അതൊക്കെ ഉണ്ട്…
ഉയർന്നു നിക്കുന്ന കെട്ടിടം കണ്ടു ഒരു നിമിഷം പകച്ചു…
ഞാൻ അകത്തു വരണോ…
വേണ്ടാ… നീ ഇനി താമസിക്കണ്ടാ… പൊയ്ക്കോ..
റിഷി ടാറ്റാ തന്നു പോയതും ഞാൻ അകത്തേക്കും പോയി..
അകത്തു കയറി… റിസപ്ഷനിൽ ഒരു പെണ്കുട്ടി ആയിരുന്നു…
പ്രണവേട്ട…അല്ല.. പ്രണവ്..
എന്റെ ചോദ്യം കേട്ടു അവർ എന്നെ ഒന്ന് തറപ്പിച്ചു നോക്കി..
അപ്പോയ്ന്റ്മെന്റ് എടുത്തിട്ടുണ്ടോ…
ഇല്ലാ.. ഞാൻ..
ഇപ്പോൾ മീറ്റ് ചെയ്യാൻ പറ്റില്ല… പതിനഞ്ചു മിനിറ്റ് കഴിയണം..
വീണ്ടും തറപ്പിച്ചു പറഞ്ഞതിന് ശേഷം അവർ മുമ്പിൽ ഇരിക്കുന്ന ലാപ്പിൽ നോക്കി…
കൂടുതൽ എനിക്കും പറയണം എന്നുണ്ട് എങ്കിലും എന്റെ മുകളിൽ ഇരിക്കുന്ന ആളെ കുറിച്ച ഓർത്തപ്പോൾ ഒന്ന് അടങ്ങി…ഒന്നാമതെ പറയാതെ ആണ് വന്നത്….
നിന്ന് കാലു കഴകണ്ടാ എന്ന് കരുതി അവിടെ ഇട്ടിരുന്ന സോഫയിൽ ഇരിക്കാൻ പോയതും..
അയ്യോ.. എന്താ ഇവിടെ ഇരിക്കുന്നത്…
ഇനി ഇവിടെ ഇരിക്കാനും മുൻ കൂട്ടി അപ്പോയ്ന്റ്മെന്റ് എടുക്കണോ…
തിരിഞ്ഞു നോക്കിയപ്പോൾ ഒരു പുരുഷൻ ആയിരുന്നു…
മാഡം എന്താ ഇവിടെ ഇരിക്കുന്നത്… സാറിന്റെ ക്യാമ്പിൽ മുകളിൽ ആണ്… വരൂ മാഡം..
അയാളുടെ സംസാരത്തിൽ നിന്ന് തന്നെ മനസിലായി… അയാൾക്ക് എന്നെ മനസിലായി എന്നുള്ള കാര്യം…
ഞാൻ അയാൾക്ക് ഒരു പുഞ്ചിരി നൽകി പിന്നാലെ നടന്നു… ആദ്യം പോയത് ആ റിസപ്ഷനിൽ ഇരിക്കുന്ന ആ പെണ്ണിന്റെ അടുത്ത ആയിരുന്നു..
താൻ എന്ത് പണിയാണ് കാണിച്ചത്… പ്രണവ് സാറിനെ കാണാൻ വന്നിട്ട് എന്ത് കൊണ്ട് കടത്തി വിട്ടില്ല..
ഒന്നാമതെ. ഇന്ന് ഏതോ ഡീൽ പോയതിന് എല്ലാരേയും പൊരിച്ചു കൊണ്ട് ഇരിക്കുക ആണ് സർ.. അപ്പോൾ അപ്പോയ്ന്റ്മെന്റ് കൂടി ഇല്ലാത്ത ഒരാളെ കയറ്റി വിട്ടാൽ എന്റെ ജോലി തെറിക്കും..
മ്മ.. സംശയം വേണ്ടാ.. ഇത് സർ അറിയുമ്പോൾ മിക്കവാറും ജോലി തെറിക്കും… ഇത് ആരാ എന്ന് അറിയോ…. ഗായത്രി മാഡം ആണ്… പ്രണവ് സാറിന്റെ വൈഫ്…
അവസാനം കേട്ടതും ആ പെണ്കുട്ടി ഇരുന്നിരുന്ന ചെയറിൽ നിന്നും ഒറ്റ ചാട്ടം ആയിരുന്നു…
അയ്യോ…. Iam സോറി മാഡം…. ഞാൻ അറിഞ്ഞില്ല…. ആരും പറഞ്ഞില്ല…
ടെൻഷന്റെ ഇടയിൽ സിനിമ ഡയലോഗ് ഒക്കെ കയറി വന്നപ്പോൾ ഞാൻ ചിരിച്ചു..
സാരമില്ല…
മാഡം… സാറിനോട് പറഞ്ഞു എന്നെ കമ്പനിയിൽ നിന്ന് പുറത്ത ആക്കലെ..
അത് കേട്ടതും ഞാൻ ഒന്ന് പുഞ്ചിരിച്ചു.. എന്നെ ഇവിടെ കാണുമ്പോൾ എപ്പോൾ എന്നെ തന്നെ ഇവിടെ നിന്നും ചവുട്ടി ഇറക്കും എന്ന് ടെൻഷൻ അടിച്ച ഇരിക്കുന്ന എന്നോട്…..
മാഡം വരൂ…
അയാൾ എന്നെ ഏറ്റവും മുകളിലത്തെ നിലയിൽ കൊണ്ട് പോയി…
ഏട്ടന്റെ ക്യാബിനിൽ എത്താറായപ്പോൾ തന്നെ അകത്തു നിന്ന് നല്ല പോലെ ദേഷ്യം പിടിച്ച ആ ശബ്ദം കേൾക്കാമായിരുന്നു….
ഒരു ഡീൽ ഇന്ന് ക്യാൻസൽ ആയി…അതുകൊണ്ട് സർ നല്ല ചൂടിൽ ആണ്…. ഏതായാലും മാഡം വന്നത് നന്നായി…. ഞങ്ങൾക്ക് ഒരു ആശ്വാസം ആയി..
അത് കേട്ടപ്പോൾ എന്റെ ഉള്ള ആശ്വാസം കൂടെ പോയി.. വഴി അറിഞ്ഞൂടാത്തത് കൊണ്ട് ഇറങ്ങി ഓടാനും വയ്യാ… അഹ്… എന്തായാലും വരട്ടെ….
എന്റെ കൂടെ ഉള്ള അയാൾ ഡോറു അല്പം തുറന്നു തല അകത്തേക്ക് ഇട്ടു..
Sir…
What..
ആ വാട്ടിന്റെ ആഘാതം കൊണ്ട് ആവാം… പറയാൻ വന്നത് തൊണ്ടയിൽ തന്നെ അയാൾ ഒതുക്കി പകരം ഡോർ അല്പം കൂടെ തുറന്നു… ഇപ്പോൾ എന്നെ കാണാം…. തീർന്നു..
എന്നെ ഒട്ടും പ്രധീക്ഷിക്കാതെ കണ്ടതിന്റെ ഞെട്ടൽ ആ മുഖത്തു ഉണ്ടായിരുന്നു…. അത് വരെ ദേഷ്യം നിന്ന് കണ്ണിൽ വേറെ പല വികാരവും കണ്ടു..
പെട്ടന്ന് ഏട്ടൻ തന്നെ നോട്ടം പിൻവലിച്ചു… എന്നിട്ട് അവിടെ കൂടി നിക്കുന്നവരോട് ആയി പറഞ്ഞു…
എല്ലാം കറക്റ്റ് ആയിട്ട് ഉടനെ തന്നെ എനിക്ക് കിട്ടിയിരിക്കണം… Now Get Out…
അത് കേൾക്കാൻ കൊതിച്ചത് പോലെ എല്ലാവരും പുറത്ത ഇറങ്ങാൻ തുടങ്ങി എല്ലാരും ഏതോ ദൈവത്തെ പോലെ എന്നെ നോക്കി കൊണ്ട് പുറത്തേക്കു പോയി…. ഈശ്വരാ ഇത്രേയ്ക്ക് ഭീകരൻ ആണോ എന്റെ ഭർത്താവ്…
വരൂ മാഡം…
അയാൾ പറഞ്ഞപ്പോൾ എന്റെ ശവ കൊടിയിരം ആകാൻ പോകുന്ന അവിടേക്ക് ഞാൻ അകത്തു കയറി… അപ്പോഴും ഞാൻ പ്രണവ് ഏട്ടനെ നോക്കിയില്ല… പിന്നിലേക്ക് നോക്കി.. അയാൾ പോകലെ എന്ന് പ്രാർത്ഥിച്ചു…
എവിടെ കേൾക്കാൻ എനിക്ക് വീണ്ടും ഒരു പുഞ്ചിരി തന്നു ആ അവസാന പ്രദീക്ഷയും പോയി….ശോ.. വരണ്ടായിരുന്നു…
എല്ലാ ദൈവങ്ങളെയും വിളിച്ചു തിരിഞ്ഞതും മുമ്പിൽ പ്രണവ് ഏട്ടൻ..
ചിരിക്കാൻ ആണ് ഞാൻ ഉദ്ദേശിച്ചത് എങ്കിലും മുഖത്തു വരുന്നില്ല..
നീ എന്തിനാ കൊഞ്ഞണം കുത്തുന്നെ..
ആ ചോദ്യം മനസിലാക്കാൻ അല്പം വൈകി..
അത്.. ഞാൻ ചിരിച്ചതാ…
മ്മ..
ഒന്ന് മൂളി കൊണ്ട് കുറച്ചും കൂടെ എന്റെ അടുത്തേക്ക് നീങ്ങി..
എന്താ ഇവിടെ..
ദേഷ്യത്തിൽ അല്ല.. എന്നാലും എന്തൊക്കെയോ ആ മനസ്സിൽ ഉണ്ട്..
ഞാൻ.. ചുമ്മാ കമ്പനി കാണാൻ..
ഇത് എന്താ മ്യൂസിയും ആണോ കാണാൻ..
അഹ്.. ശരിയാ… ജോലി നടക്കട്ടെ ഞാൻ പോവാം…
രക്ഷപെട്ടു എന്ന് വിചാരിച്ചു തിരിഞ്ഞു എങ്കിലും അധികം ആയുസ്സ് ഉണ്ടായില്ല കൈയിൽ പിടിച്ചു തിരിച്ചു നിർത്തി ഇടുപ്പിൽ പിടി മുറുക്കി…
ആരെ കാണാൻ വന്നതാ…
മുഖം അടുപ്പിച്ചു ചോദിച്ചപ്പോൾ പല വികാരം ആയിരുന്നു മനസ്സിൽ..
കമ്പനി..
ഉത്തരം കേട്ടു പ്രണവ് ഏട്ടൻ ഒരു പുരികം പൊക്കി..
പ്രണവ് ഏട്ടനെ കാണാൻ..
ആ മറുപടി തന്നെ ആയിരുന്നു പ്രദീഷിച്ചത്…
എന്തെങ്കിലും പറയാൻ ഉണ്ടോ…
അത്..
ഏത്..
പിടി അപ്പോഴും മുറുകി ഇരുന്നത് കൊണ്ടാവാം ഒന്നും പറയാൻ പറ്റില്ല..
ഒന്നും പറയാൻ ഇല്ലേ…
വീണ്ടും ചോദിച്ചപ്പോൾ പതിയെ ഉത്തരം പറഞ്ഞു..
എന്തിനാ വീട്ടിൽ വച്ചു എന്നെ കാണുമ്പോൾ ഒഴിഞ്ഞു നടക്കുന്നെ
എന്നോട് എല്ലാം പറയുന്നവരോടെ ഞാൻ അങ്ങോട്ടും സംസാരിക്കാർ ഉള്ളു…
ഞാൻ എന്ത് പറഞ്ഞില്ല എന്നാ..
ഒന്ന് ഓർത്ത് നോക്ക്.. എല്ലാം പറഞ്ഞോ എന്ന്..
നിന്റെ അച്ഛന്റെ കാര്യം ഉൾപ്പെടെ..
അത് കേട്ടപ്പോൾ ഞാൻ ആ മുഖത്തു തന്നെ നോക്കി നിന്ന് പോയി… എല്ലാം ഞാൻ പറയാതെ തന്നെ പ്രണവ് ഏട്ടൻ അറിഞ്ഞു….പക്ഷെ എങ്ങനെ….. ?
അപ്പോൾ ഒരു മുഖമേ മനസ്സിൽ തെളിഞ്ഞോളു… മുപ്പത്തി രണ്ടും കാട്ടി ഏട്ടത്തി എന്ന് വിളിച്ചു കൊണ്ട് നടക്കുന്ന ഋഷിയുടെ മുഖം… സ്വാതി എല്ലാം അവനോടു പറഞ്ഞു കാണും.. അവൻ നേരെ പ്രണവ് ഏട്ടനോടും…
ഞാൻ പറയാൻ എത്ര തവണ വന്നിട്ടുണ്ട്… കേൾക്കാത്തത് എന്റെ കുറ്റം ആണോ…
കുറച്ചും കൂടെ പിടി മുറുക്കി ഏട്ടൻ പറഞ്ഞു..
നിന്റെ ഏറ്റവും വലിയ കുഴപ്പം എന്താ എന്ന് അറിയോ… ചോദിക്കുമ്പോൾ ഒന്നും പറയില്ലാ…. പിനീടു അത് പറയാൻ വേണ്ടി ഒരു അവസരത്തിന് കാത്തിരിക്കും…
അപ്പോൾ.. മനഃപൂർവം ആയിരുന്നു അല്ലേ ഒഴിഞ്ഞു നടന്നത്..
ആ ചുണ്ടിന്റെ അറ്റത്തു ഒരു പുഞ്ചിരി വിരിയുന്നത് ഞാൻ കണ്ടു… ഞാൻ തിരിഞ്ഞു പോകാൻ തുടങ്ങിയതും വീണ്ടും എന്നെ തിരിച്ചു ഭിത്തിയോട് ചേർത്തു നിർത്തി…
ആ കണ്ണിൽ ഇപ്പോൾ എപ്പോഴും കാണുന്ന ദേഷ്യം അല്ല ഞാൻ കണ്ടത്…..
പ്രണയം…. ??
************************************************
ബാങ്ക് വിളി കേട്ടു സന്ധ്യ ദീപം തെളിയിക്കുന്ന നമ്മുടെ നാട് എന്നത് എന്റെ സങ്കല്പം അല്ല… നമുക്ക് ചുറ്റും പലപ്പോഴും കാണുന്നത് ആണ്… ഇത് പോലെ നമ്മുടെ മത സൗഹ്രദം എന്നും നില നിൽക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു… (ഈ കഥ അല്ല ഈ part 😁)
(തുടരും.. )
ജീവാംശമായി തുടർകഥകൾ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission