സോറി.. എല്ലാത്തിനും…
അത്രെയും പറഞ്ഞു എന്റെ മറുപടിക്ക് കാക്കാതെ പെട്ടന്ന് പുറത്ത പോയി… സോറി… അതും എന്നോട്… സ്വപ്നം ആണോ എന്ന് പോലും ഒരു നിമിഷം ചിന്തിച്ചു നിന്ന് പോയി…
. ചിന്തയിൽ മുഴുകി നിന്നപ്പോൾ ആണ് സ്വാതിയുടെ ഹോസ്റ്റൽ കാര്യം ഓർമ വന്നത്…
പെട്ടന്ന് മുറിക്ക് പുറത്ത പോയി.. പ്രണവേട്ടനോട് പറയണോ… അതോ വേണ്ടേ….. അവസാനം പറയാൻ തന്നെ തീരുമാനിച്ചു….
പ്രണവേട്ടൻ പുറത്തേക്കു പോകാൻ തുടങ്ങുകയായിരുന്നു.. എന്റെ സാമിപ്യം അറിഞ്ഞത് കൊണ്ട് ആവാം പിന്നിലേക്ക് നോക്കി… ഷർട്ടിൽ നേരത്തെ ഉണ്ടായിരുന്നു സിന്ദൂരം കഴുകി കളഞ്ഞിട്ടുണ്ടായിരുന്നു… എന്നാലും ചെറിയ പാട് ഉണ്ട്….
എന്താ …
എന്നോട് ചോദിച്ചപ്പോൾ ആദ്യം ഉത്തരം പറയാൻ മടിച്ചു എങ്കിലും അവസാനം പറഞ്ഞു..
അത്…. ഞാൻ വീട്ടിലേക്ക് പോവുകാ..സ്വാതിയുടെ ഒരു ആവശ്യത്തിന്..
വാ .. ഞാൻ കൊണ്ട് വിടാം….
ആ മറുപടി ഞാൻ ഒട്ടും പ്രദീക്ഷിച്ചില്ല…
വേണ്ടാ.. ഞാൻ പൊയ്കോളാം..
അപ്പോൾ ഒരു നോട്ടം മാത്രം മതിയായിരുന്നു ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല…. എന്തൊക്കെ പറഞ്ഞാലും ദേഷ്യം ഇല്ലാതെ ആ മുഖം കാണാൻ കഴിയില്ല…
കാറിൽ ഇരിക്കുമ്പോൾ പല ചിന്തകൾ ആയിരുന്നു മനസ്സിൽ…
സ്വാതിക്ക് എല്ലാ അറിയോ..
ഏട്ടൻ ഒരു മുഖവരയും കൂടാതെ ചോദിച്ചു…
അറിയാം…
സാരിയുടെ തുമ്പ് ഇറുക്കി പിടിച്ച ഞാനും മറുപടി പറഞ്ഞു..
ഇപ്പോൾ എന്തിനാ അങ്ങോട്ട് പോവുന്നെ…
അവളെ.. അവിടെ നിർത്താൻ ഇനി പറ്റില്ല.. അതുകൊണ്ട് ഹോസ്റ്റലിൽ ആക്കാൻ തീരുമാനിച്ചു..
പെട്ടന്ന് കാർ സൈഡിലോട്ട് ആക്കി ഒതുക്കി… ഞാൻ ഏട്ടനെ നോക്കി…
എന്റെ മുഖത്തു സൂക്ഷിച്ചു നോക്കി കൊണ്ട് പ്രണവേട്ടനും..
എ.. എന്താ..
ഒന്നില്ല.. ഇപ്പോൾ മനസിലായി നിന്റെ കമ്മലും വളയും എവിടെയാണ് എന്ന്…
മറുപടി എനിക്ക് ഇല്ലായിരുന്നു..
പ്രണവേട്ടന് എന്തൊക്കെ പറയണം എന്ന് ഉള്ളത് പോലെ എനിക്ക് തോന്നി.. പക്ഷെ ഒന്നും പറയാതെ വണ്ടി സ്റ്റാർട്ട് ആക്കി… പിന്നെ വീട്ടിൽ എത്തുന്നത് വരെ ഒന്നും പറഞ്ഞില്ല…
വീട് എത്തിയപ്പോൾ ഞാൻ പുറത്ത ഇറങ്ങി….
തിരിഞ്ഞു നോക്കിയപ്പോൾ ഒന്നും പറഞ്ഞില്ലെങ്കിലും ആ കണ്ണുകൾ പലതും എന്നോട് പറയുന്നത് പോലെ എനിക്ക് തോന്നി…
കാർ വീട് മുറ്റത്തു നിന്ന് പോയതും ഞാൻ തിരിഞ്ഞു… വീടിന്റെ അകത്തു കയറാൻ ഞാൻ ഒരു നിമിഷം മടിച്ചു….
സ്വാതി…
അകത്തു കയറാൻ തോന്നിയില്ല… പുറത്ത നിന്ന് തന്നെ വിളിച്ചു…
അധികം താമസിക്കാതെ തന്നെ അവൾ പുറത്ത വന്നു… എന്നെ പ്രധീക്ഷിച്ചു നിന്നത് പോലെ അവളുടെ കൈയിൽ ബാഗുകളും ഉണ്ടായിരുന്നു…
ഇറങ്ങാം ചേച്ചി..
ഒരു നിമിഷം പോലും ഈ വീട്ടിൽ നിൽക്കാൻ അവൾക്കും താല്പര്യമില്ല എന്ന് അവളുടെ തിടുക്കം കണ്ടപ്പോൾ മനസിലായി…
അപ്പോൾ അവരും പുറത്ത വന്നു.. സ്വാതി പോകുന്നതിൽ അവർക്കും സങ്കടം ഉണ്ട് എന്ന് അവരുടെ മുഖം കണ്ടപ്പോൾ മനസിലായി…
മോളെ..
ചേച്ചി… എനിക്ക് ഇനി ഇവിടെ നിക്കാൻ വയ്യാ… ആരുടെയും മുഖം കാണാനും വയ്യാ… വാ പോകാം..
അവൾ വീണ്ടും പറഞ്ഞപ്പോൾ പിന്നെ ഞാനും അവളെയും കൂട്ടി അവിടെ നിന്ന് ഇറങ്ങി…
സങ്കടം തെളിഞ്ഞു നിന്ന് ആ സ്ത്രീയുടെ മുഖത്തു എന്നോടുള്ള ദേഷ്യം ആളിക്കത്തുന്നതും ഞാൻ കണ്ടു .
ചേച്ചി സങ്കടപെടണ്ടാ… ഞാൻ ഇവിടെ ഹാപ്പിയാണ്…
ഹോസ്റ്റലിൽ എത്തിയപ്പോൾ അവൾ ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു..
എന്നാലും.. നീ ഇവിടെ ഒറ്റയ്ക്ക്..
ഒറ്റയ്ക്കോ… സ്വന്തം വീട്ടിലെ കാലും സുരക്ഷ എനിക്ക് ഇവിടെ ഉണ്ട്… ചേച്ചി ഒന്നും ഓർത്തു സങ്കടപെടണ്ടാ..
കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ ഒരു കൂട്ടുകാരിയും അവിടെ ആണ് നിക്കുന്നത് എന്ന് മനസിലായി…. സ്കൂളിന്റെ അടുത്തുള്ള ഹോസ്റ്റൽ ആയത് കൊണ്ട് തന്നെ എല്ലാരും ആയി അവൾ പെട്ടന്ന് കൂട്ടായി…
അവളുടെ മുഖത്തു നേരത്തെ കണ്ട സങ്കടം
മാറി ഇപ്പോൾ സന്തോഷം കണ്ടപ്പോൾ എന്റെ മനസും ഒന്ന് തണുത്തു…
കുറച്ച് നേരം കൂടെ കഴിഞ്ഞു ഞാൻ അവിടെ നിന്ന് ഇറങ്ങി….
വീട് എത്തിയപ്പോൾ പുറത്തു ഒരു കാർ കിടക്കുന്നത് കണ്ടു…
ആരുടെ ആയിരിക്കും എന്ന് കരുതി അകത്തു കയറി…
ഹാളിൽ തന്നെ റിഷി ഉണ്ട്… പക്ഷെ എന്റെ ശ്രദ്ധ പൂർണമായും ചെന്നു പതിച്ചത് അവന്റെ പിന്നിൽ നിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ മേൽ ആയിരുന്നു…
എന്നെ കണ്ടതും അവൻ പതിവ് ചിരി ചിരിച്ചു…എന്റെ മനസ് വായിച്ചത് പോലെ അവൻ മറുപടി പറഞ്ഞു..
ചേച്ചിയുടെ കുരിപ്പ് ആണ്..
അവൻ ആ പെൺകുട്ടിയെ നോക്കി പറഞ്ഞതും അവൾ അവന്റെ വയറ്റിൽ ഒരു ഇടി കൊടുത്തു..
അഹ്… നിന്റെ ചേച്ചി വന്നിട്ടുണ്ടോ… ഞാൻ ഇതിന് മുമ്പ് കണ്ടിട്ട് ഇല്ലാ…
അകത്തേക്ക് വരുന്നതിനൊപ്പം ഞാൻ പറഞ്ഞു..
നന്നായി കാണാതെ ഇരുന്നത്.. അത് ഒരു അര വട്ട കേസ് ആണ് ഏട്ടത്തി..
അവൻ അത് പറഞ്ഞതും വീണ്ടും ആ കൊച്ചു കുറുമ്പി അവന്റെ വയറ്റിൽ ഒരു ഇടി കൊടുത്തു കൊണ്ട് പറഞ്ഞു..
എന്റെ അമ്മ എന്തേലും പറഞ്ഞാൽ ഉണ്ടല്ലോ…
അവളുടെ കുറുമ്പ് സ്വരത്തിലെ ഭീഷണി കേട്ടപ്പോൾ ഞാൻ അറിയാതെ ചിരിച്ചു… വയറും തടവി റിഷി നിന്നു..
ആ റിഷി ഞാൻ..
അവനോടു എന്തോ പറയാൻ വന്നപ്പോൾ ആയിരുന്നു എന്നെ അവന്റെ ചേച്ചി കണ്ടത്..
എന്നെ കണ്ടതും റിഷി ചിരിക്കുന്ന പോലെ ചിരിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു..
സാവിത്രി..
നശിപ്പിച്ചു…
റിഷി പിറു പിറുത്തു..
ചിരി വന്നു എങ്കിലും പുറമെ കാട്ടാതെ നിന്ന് ഞാൻ പറഞ്ഞു..
ഗായത്രി..
വീണ്ടും ആ ചേച്ചി ചിരിച്ചു..
അഹ്.. അതാ ഞാനും ഉദേശിച്ചേ.. പറഞ്ഞപ്പോൾ തിരിഞ്ഞു പോയതാ…
ഇപ്പോൾ ഏട്ടത്തിക്ക് മനസിലായില്ലേ ഞാൻ എന്ത് കൊണ്ടാ ഇങ്ങനെ ആയത് എന്ന്… പാരമ്പര്യം ആയി കിട്ടിയത് ആണ്..
ഡാ പോടാ… അവന്റെ അടുത്ത കടുപ്പിച്ചു പറഞ്ഞിട്ട് വീണ്ടും എന്നോട് ചിരിച്ചു കൊണ്ട് ഓരോന്നും സംസാരിച്ചു…
ഋഷിയെ പോലെ തന്നെ ആയിരുന്നു ഗംഗ ചേച്ചിയും… ഒന്നും കൂടെ ഉണ്ട് ചേച്ചി മൂന്ന് മാസം ഗർഭിണി ആണ്… എല്ലാം സംഭാഷണവും കേട്ടു കൊണ്ട് ഒരു ചെറിയ കാർന്നോരും അവിടെ ഉണ്ടായിരുന്നു…
ഞാൻ അവളുടെ അടുത്ത പോയി ഇരുന്നു..
എന്താ പേര്..
കുട്ടി പിശാശ്..
ഋഷി ആയിരുന്നു
പോടാ മാമാ..
ഋഷിയോട് പറഞ്ഞിട്ട് എന്നോട് തിരിഞ്ഞു..
നിരഞ്ജനാ… ഉണ്ണി മോള് എന്ന് വിളിക്കും…
ഞാൻ ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു…
പെട്ടന്ന് തന്നെ ഞാനും ഉണ്ണി മോളും കൂട്ടായി… ഒരു കുട്ടി കാന്താരി എന്ന് തന്നെ പറയാം….
എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ അപ്പച്ചി.. ഇനിയും നിന്നാൽ താമസിക്കും…
അഹ്… ഉണ്ണി മോളെയും കൊണ്ട് പോയാൽ നിനക്ക്ജോലിയുടെ ഇടയിൽ അവളെ ശ്രദ്ധിക്കാൻ പറ്റുമോ.. രണ്ട ദിവസം അവൾ ഇവിടെ നിക്കട്ടെ…
അത് വേണമോ അപ്പച്ചി…
കുറച്ച് മുമ്പ് ഉണ്ണി മോള് തലയിൽ ഇടി കൊടുത്ത സ്ഥലത്തു തടവി കൊണ്ട് റിഷി പറഞ്ഞു…
നീ ഒന്ന് മിണ്ടാതെ എരിക്കിടാ… മോളെ ഗംഗേ നീ പോയിട്ട് വാ ഉണ്ണി മോള് ഇവിടെ നിക്കട്ടെ..
അതെ ചേച്ചി… അവൾ ഇവിടെ നിക്കട്ടെ..
ഞാൻ പറഞ്ഞപ്പോൾ റിഷി എന്നെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു..
U too ബ്രൂട്ടസി…
ഞങ്ങൾ എല്ലാരും പറഞ്ഞപ്പോൾ ഗംഗ ചേച്ചി സമ്മതിച്ചു..
ഉണ്ണി മോളെ…ഇന്ന് ഇവിടെ ഒരു ബഹളവും ഉണ്ടാക്കാതെ നിക്കണം…നിന്റെ ഋഷി മാമനെ ഒഴിച്ച് ബാക്കി എല്ലാരും എന്ത് പറഞ്ഞാലും കേൾക്കണം..
ഓഹ്… അങ്ങനെ…
റിഷി ആയിരുന്നു..
അങ്ങനെ ഗംഗ ചേച്ചി പോയി… പോയതിന്റെ പിന്നാലെ തന്നെ ഉണ്ണി മോള് ഋഷിയുടെ തലയിൽ കയറാനും തുടങ്ങി…
ദേ.. അപ്പച്ചി ഈ സാധനത്തിനെ വിളിച്ചു കൊണ്ട് പോയെ…
അവൾ കുഞ്ഞ് അല്ലേടാ…
എന്ന് പറഞ്ഞു അമ്മയും പോയി…
മാമാ.. എനിക്ക് റോക്കറ്റ് ഉണ്ടാക്കി തരോ…
നിയെ ഒരു കുട്ടി ബോംബ്… അതിന്റെ മുമ്പിൽ റോക്കറ്റ് ഒന്നുംഅല്ല..
റിഷി അവളെ കളിയാക്കി കൊണ്ട് പറഞ്ഞു..
ഗംഗ ചേച്ചിക്ക് മൂന്നാമത്തെ മാസം ആണ് അല്ലേ..
എന്റെ ഏട്ടത്തി ഓർമിപ്പിക്കാതെ.. . ഇവിടെ ഒന്നിനെ സഹിക്കാൻ പെടുന്ന പാടെ എനിക്ക് അറിയാള്ളൂ… അടുത്ത പ്രോഡക്റ്റ് കൂടി വിപണിയിൽ ഇറങ്ങുമ്പോൾ എന്റെ കച്ചവടം ഏതാണ്ട് പൂട്ടും…
ഉണ്ണി മോളു പിന്നെ നേരെ അമ്മയുടെ അടുത്തേക്ക് ഓടി..
അപ്പച്ചി ആണ് അവൾക്ക് പേര് ഇട്ടത്… എന്റെ വീട്ടുകാർ വല്ലതും ആയിരുന്നു എങ്കിൽ വല്ല ബ്രഹ്മപുത്ര എന്ന് വല്ലതും ഇടുമായിരുന്നു…
അത് എന്താ അങ്ങനെ..
അത് എന്റെ അച്ഛൻ ജനിക്കുന്നത് തന്നെ രാമേശ്വരത്തു വച്ചാണ്… പിന്നെ രാമേശ്വരം എന്ന് പേര് ഇടാൻ പറ്റില്ലല്ലോ… അത് കൊണ്ട് രാമേശ്വരത്തെ സാമ്യമായി രാമേഷ് എന്ന് അച്ഛന് പേര് ഇട്ടു… അന്ന് തോട്ടു തുടങ്ങിയത് ആണ്… കുടുംബത്തിൽ ജനിക്കുന ഓരോ കൊച്ചിനും അങ്ങനെ പേര് ഇടാൻ… ചേച്ചി ജനിച്ചപ്പോൾ ഗംഗോത്രി എന്ന് ഇട്ടു.. അടുത്ത എന്റെ ഊഴം ആയിരുന്നു.. … ഋഷികേശ്.. അങ്ങനെ ഒരു പുണ്യ പുരാണ കുടുംബം ആയി പോവുന്നു..
അങ്ങനെ വല്ല പേരും ആ കുരുപ്പിനും ഇട്ടിരുന്നു എങ്കിൽ അവൾ വലുതായി പേര് ഇട്ട ആളെ കുഴിയിൽ പോയി അടിക്കുമായിരുന്നു..
അഹ്.. അവൾ പാവമല്ലേ…
അപ്പോൾ തന്നെ തിരിച്ച ഉണ്ണി മോള് ഓടി എന്റെ അടുത്തേക്ക് വന്നു..
ചേച്ചിക്ക് അറിഞ്ഞൂടാ ഈ സാധനത്തിനെ… ഒരിക്കെ റൂമിൽ എന്റെ ഹെഡ്സെറ്റ് കണ്ട രണ്ട തല ഉള്ള പാമ്പ് ആണ് എന്ന് പറഞ്ഞു തല്ലി പൊട്ടിച്ച കുരുപ്പ് ആണ് ഇത്..
നീ പോടാ മാമാ..
ചിണുങ്ങി കൊണ്ട് അവളും പറഞ്ഞു..
അവരുടെ തല്ലു കൂടലും കുസൃതിയും കണ്ടു ഞാനും അവരുടെ കൂടെ കൂടി…
ഓഹ്.. അപ്പോൾ ഏട്ടത്തിയുടെ അനിയത്തി പാവം ആണ് അല്ലേ..
രാവിലെ എവിടെ പോയിരുന്നു എന്ന് അവൻ ചോദിച്ചപ്പോൾ മടിച്ച ആണെങ്കിലും എല്ലാ കാര്യവും ഞാൻ അവനോട് പറഞ്ഞു..
മ്മ.. ആ വീട്ടിൽ എനിക്ക് ആകെ ഉണ്ടായിരുന്ന ആശ്രയം..
അഹ്.. എന്തായാലും ഇപ്പോൾ എല്ലാം കലങ്ങി തെളിഞ്ഞില്ലേ.. അല്ല അതൊക്കെ പോട്ടെ… ചേട്ടൻ ഇപ്പോൾ എങ്ങനെയാ…
ദേഷ്യപ്പെടൽ ഒന്നുമില്ല…
മ്മ.. അപ്പോൾ അലിഞ്ഞു തുടങ്ങി..
ഏഹ്.. അത് ഒന്നില്ല… പതിവ് പോലെ ദേഷ്യം ഇല്ലാ എന്നേയുള്ളു… സ്‌നേഹവും ഇല്ലാ..
അതൊക്കെ മനസ്സിൽ കാണും ഏട്ടത്തി..
അവൻ പറഞ്ഞു തീർന്നതും ഏട്ടൻ കമ്പനിയിൽ നിന്ന് അകത്തേക്ക് വന്നു..
നീ ഇന്ന് കോളേജിൽ പോയില്ലേ..
പോകാൻ തുടങ്ങിയത് ആയിരുന്നു..അപ്പോൾ ആണ് വന്നത്..
ആര്..
പ്രണവ് ഏട്ടൻ ചോദിച്ചതും ഉണ്ണി മോള് അവിടേക്ക് ഓടി വന്നു…
അഹ് ചേട്ടാ…
പോകാൻ തുടങ്ങിയ ഏട്ടൻ അവന്റെ വിളി കേട്ടു നിന്നു..
ഞാനും ചേട്ടനെ പോലെ കഴുത്തിൽ ഒരു ടാറ്റൂ അടിച്ചാലോ എന്ന് ചിന്തിക്കുവാ..
എനിക്കും അടിക്കണം എന്നാൽ..
അവൾ ആയിരുന്നു..
ഓഹ്.. പുട്ട് അടിക്കണ കാര്യം അല്ല പറഞ്ഞത്…
അവളോട് പറഞ്ഞിട്ട് ഏട്ടനോടു തിരിഞ്ഞു..
എങ്ങനെ ഇരിക്കും സൂപ്പർ ആയിരിക്കുമല്ലേ..
നീ എന്തോ ചെയ്യ്…
എന്ന് മട്ടിൽ ഏട്ടൻ പോകാൻ തുടങ്ങിയതും..
ഗായത്രി ഏട്ടത്തി അടിക്കുന്നോ ടാറ്റൂ..
അവന്റെ ആ ചോദ്യം കേട്ട് പ്രണവ് ഏട്ടൻ നിന്നു..
ചൂട് സമയവും അല്ലേ ഈ മുടി ഒക്കെ വെട്ടി കളഞ്ഞു നല്ല മോഡേൺ ലുക്കിൽ ആയാലോ…
അവൻ പറഞ്ഞു തീർന്നതും ഉത്തരം വന്നു..
അത് ഒന്നും വേണ്ടാ..
എന്റെ നാവിൽ നിന്ന് ആയിരുന്നില്ല ആ ഉത്തരം വന്നത്… പ്രണവേട്ടൻ ആയിരുന്നു..
അവൻ മനഃപൂർവം ആണ് അങ്ങനെ ഒക്കെ പറഞ്ഞത് എന്ന് അവന്റെ കള്ള ചിരി കണ്ടപ്പോൾ മനസിലായി…
ശരിയാ.. പറഞ്ഞതിലും കാര്യം ഉണ്ട്.. ചേച്ചി ഈ ലുക്കിൽ തന്നെയാ സൂപ്പർ… അല്ലേ ചേട്ടാ..
പ്രണവ് ഏട്ടൻ മറുപടി ഒന്നും പറഞ്ഞില്ല എങ്കിലും ആ മനസ്സിൽ ഉള്ള ഉത്തരം എനിക്കും അറിയാമായിരുന്നു…
ഇത് എന്താ രാത്രി സാധരണ ചപ്പാത്തി അല്ലേ… ഇന്ന് എന്ത് പറ്റി.. ഇടിയപ്പം ആയത്..
രാത്രി എല്ലാരും ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ ആയിരുന്നു റിഷി ആ ചോദ്യം എറിഞ്ഞത്
ഉണ്ണി മോൾക്ക് ഇടിയപ്പം അല്ലേ ഇഷ്ടം.. അതു കൊണ്ടാ..
എന്നിട്ട് അവൾ എവിടെ..
അവൻ ചോദിച്ചതും അടുക്കളയിൽ നിന്ന് ബിസ്കറ്റും കഴിച്ചു കൊണ്ട് അവൾ വരുന്നു..
അവൾ നേരത്തെ കഴിച്ചു.. ഇപ്പോൾ ദാ ബിസ്കറ്റും കഴിച്ചു കൊണ്ട് നിക്കുന്നു..
രോഹിണി ചേച്ചി ആയിരുന്നു…
പ്രണവ് ഏട്ടനും പ്രവീൺ ഏട്ടനും കഴിക്കാൻ വന്ന ഇരുന്നു..
ഡി ഉണ്ണി മോളെ… ഒരു ബിസ്കറ്റ് താടി..
റിഷി ഇളിച്ചു കൊണ്ട് അവളോട് ചോദിച്ചപ്പോൾ തരില്ല എന്ന് അവൾ ആംഗ്യം കാട്ടി..
ഡാ.. അവൾ പോലെ കൊച്ചു കുട്ടി ആണോ നീയും ബിസ്കറ്റ് കഴിക്കാൻ..
അത് എന്താ കൊച്ചു കുട്ടികൾക്ക് മാത്രമേ ബിസ്കറ്റ് കഴിക്കാളു എന്ന് വല്ല നിയമവും ഉണ്ടോ..
ഉണ്ണി മോളെ ഒരു ബിസ്കറ്റ്..
കൊടുക്ക് മോളെ.. മാമൻ അല്ലേ..
എല്ലാരും നിർബന്ധിച്ചപ്പോൾ അവൾ മടിച്ചു പാക്കറ്റിൽ നിന്നും ഒരു ബിസ്കറ്റ് എടുത്തു… ക്രീം ബിസ്കറ്റിന്റെ ക്രീം ഉള്ള ഭാഗം അവൾ കഴിച്ചിട്ട്.. ക്രീം ഇല്ലാത്ത ഭാഗം അവനും കൊടുത്തു…
കുരുപ്പ്..
അവൾ തറപ്പിച്ച നോക്കി.
അല്ല. ഈ കുരുക്കെ… ഇടിയപ്പത്തിന്റെ..
എല്ലാരുടെയും മുഖത്തു ഒരു പുഞ്ചിരി തെളിഞ്ഞു..
മോളെ രോഹിണി കുറച്ചും കൂടെ കഴിക്ക്… നിനക്ക് ഇപ്പോൾ ഷീണം ഉണ്ട്..
രോഹിണി വലിയമ്മയുടെ വയറ്റിൽ വാവ ഉണ്ട് അല്ലേ..
ചേച്ചി അവളെ നോക്കി ചിരിച്ചു..
എന്റെ അമ്മയുടെ വയറ്റിലും ഉണ്ടല്ലോ വാവ..
ശരിയാണല്ലോ.. ഇനി ഗായത്രി ഏടത്തിയും കൂടെ ഗർഭിണി ആയാൽ എല്ലാരും ആയി…
അവൻ പറഞ്ഞു തീർന്നതും കഴിച്ചു കൊണ്ട് ഇരുന്ന് ആഹാരം മണ്ടയിൽ കയറി പ്രണവേട്ടൻ ചുമച്ചു..
വെള്ളം കൊടുക്ക് മോളെ…
ഞാൻ വെള്ളം ഒഴിച്ച് കൊടുമുമ്പൊഴും നമ്മുടെ കണ്ണുകൾ ഇടയ്ക് ഇടയ്ക് ഉടക്കി..
ഞാൻ ഇന്ന് ഗായത്രി കുഞ്ഞമ്മയുടെ കൂടെ ആണ് കിടക്കുന്നെ…
ഉണ്ണി മോള് അതു പറഞ്ഞു തീർന്നതും അടുത്ത കുടിച്ചു കൊണ്ട് ഇരുന്ന് വെള്ളം മണ്ടയിൽ കയറി വീണ്ടും ഏട്ടൻ ചുമച്ചു..
ശെടാ.. ഇത് ഇനി വല്ല രോഗവും ആണോ.. ഇങ്ങനെ മണ്ടയിൽ കയറുന്നത്…
ഋഷി ആയിരുന്നു..
ഉണ്ണി മോള് റിഷി മാമന്റെ അടുത്ത കിടക്കു..
അപ്പച്ചി… ഞാൻ അപ്പച്ചിയോട് വല്ല തെറ്റും ചെയ്തോ… ഈ കുരുപ്പ് ഉറക്കത്തിൽ പോലും പാവം അല്ല..
എനിക്ക് ഗായത്രി കുഞ്ഞമ്മയുടെ കൂടെ കിടന്നാൽ മതി…
അവൾ വീണ്ടും വീണ്ടും പറഞ്ഞപ്പോൾ പിന്നെ വേറെ മാർഗം ഇല്ലായിരുന്നു..
ആഹാരം ഒക്കെ കഴിച്ചു പതിവ് ഇല്ലാതെ ഇന്ന് ഞാനും ഏട്ടനും ഒരുമിച്ച് ആയിരുന്നു മുറിയിൽ പോയത്… പക്ഷെ പോകുന്ന വഴിക്ക് ഉണ്ണി മോളെ കണ്ടില്ല… ചിലപ്പോൾ അമ്മയുടെ കൂടെ കിടന്ന് കാണും എന്ന് ചിന്തിച്ചു അകത്തു കയറിയതും ബെഡിന്റെ നടുക്ക് തന്നെ അവൾ കിടക്കുന്നു..
ഒരു നിമിഷം ഞാനും ഏട്ടനും പരസ്പരം നോക്കി…
വാ… നമ്മുക്ക് കിടക്കാം..
അവൾ നമ്മളെ കണ്ടപ്പോൾ വിളിച്ചു…
പ്രണവേട്ടൻ പതിയെ കട്ടിലിൽ പോയി ഇരുന്നു..
വാ… അവൾ വിളിച്ചപ്പോൾ ഞാൻ ആദ്യം നോക്കിയത് കട്ടിലിന്റെ അടിയിൽ ഞാൻ എന്നും വിരിച്ച കിടക്കുന്ന ഷീറ്റിൽ ആയിരുന്നു…
വാ..
അവൾ വീണ്ടും വിളിച്ചപ്പോൾ പതിയെ പതിയെ ഞാൻ കട്ടിലിൽ പോയി ഇരുന്നു..
പ്രണവേട്ടന്റെ മുഖത്തു നോക്കിയപ്പോൾ കട്ടിലിൽ കിടക്കാൻ കണ്ണ് കൊണ്ട് പറഞ്ഞു… പിന്നെ അധികം മടിച്ചില്ല അവളുടെ കൂടെ ഒരു അറ്റത്തു ഞാൻ കിടന്നു… ലൈറ്റ് ഓഫ് ചെയ്ത് ഏട്ടനും മറുവശത്തു കിടന്നു..
എന്ത് കൊണ്ട് എന്ന് അറിയില്ല ഒരു പ്രത്യക അനുഭൂതി ആയിരുന്നു അപ്പോൾ… അപ്പോഴും ഉണ്ണി മോള് നിർത്താതെ എന്തൊക്കെയോ സംസാരിച്ചു കൊണ്ട് കിടന്നു..
കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ കുറുമ്പി ശബ്‌ദവും നിന്നപ്പോൾ മനസിലായി അവൾ ഉറങ്ങി എന്ന്.. അപ്പോഴും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല…
റിഷി പറഞ്ഞത് പോലെ തന്നെ കുറച്ച് കഴിഞ്ഞപ്പോൾ അവൾ അവളുടെ പണി തുടങ്ങി… ആദ്യം ഒരു കൈ എന്റെ പുറത്തേക്ക് ഇട്ടു…
കുറച്ച് കഴിഞ്ഞ ഒരു കാല് എടുത്തു ഏട്ടന്റെ പുറത്തും… അതു കണ്ടപ്പോൾ ഒരു ചെറിയ ചിരി എന്റെ ചുണ്ടിൽ സ്ഥാനം പിടിച്ചു…
എപ്പോഴോ കണ്ണുകൾ അടഞ്ഞു ഞാനും നിദ്രയിൽ വീണു..
പതിവ് ഇല്ലാതെ അന്ന് അല്പം വൈകിയാണ് എഴുന്നേറ്റത്… കണ്ണ് തുറന്നപ്പോൾ കണ്ടത് എന്റെ കൈയിൽതല വച്ചു കിടക്കുന്ന ഉണ്ണി മോളെയും..
നോക്കിയപ്പോൾ എന്റെ തലയും എന്തിന്റെയോ പുറത്തു ആണ്.. തലയിണയിൽ അല്ല… പ്രണവ് ഏട്ടന്റെ കൈ…
ഇതൊക്കെ എപ്പോൾ സംഭവിച്ചു എന്ന് ചിന്തിച്ചു കിടന്നപ്പോൾ ആണ്.. പതിയെ പതിയെ പ്രണവ് ഏട്ടൻ കണ്ണ് ചിമ്മി തുറന്നത്..
എന്നെ പോലെ തന്നെ ഇതൊക്കെ എപ്പോൾ സംഭവിച്ചു എന്ന് നോട്ടം ഏട്ടന്റെ മുഖത്തും ഉണ്ടായിരുന്നു… എന്നാലും എന്ത് കൊണ്ടോ.. ദേഷ്യം ഇല്ലാ..
ഞാൻ ഒന്നും പറയാതെ കട്ടിലിൽ നിന്നും എഴുനേക്കാൻ തുടങ്ങിയതും മുടി പ്രണവ് ഏട്ടന്റെ വിരലിൽ കുടുങ്ങി…
ആദ്യം നോക്കിയത് ഉണ്ണി മോളെ ആയിരുന്നു.. ഭാഗ്യത്തിന് അവൾ സുഖ ഉറക്കം..
പിന്നെ പ്രണവ് ഏട്ടന്റെ മുഖത്തു നോക്കി പതിയെ കുരുങ്ങി കിടക്കുന്ന മുടികൾ എടുത്തു…
കട്ടിലിൽ നിന്നും എഴെന്നേറ്റു ഒരിക്കൽ കൂടി നോക്കിയപ്പോഴും ആ കണ്ണുകൾ നേരത്തെ തന്നെ എന്റെ മുഖത്തു സ്ഥാനം പിടിച്ചിരുന്നു…
പല വികാരങ്ങളും മനസ്സിൽ വന്നു… നാണവും.. ??
പതിവ് പോലെ തന്നെ രാവിലെ എല്ലാരും ഓരോ ജോലിയിൽ മുഴുകി…. അതിന്റെ ഇടയിൽ അങ്ങോട്ടും ഇങ്ങോട്ടും ഉണ്ണി മോള് ഓടി നടക്കുന്നു…
റിഷി എഴുന്നേറ്റില്ലേ…
രോഹിണി ചേച്ചി ചോദിച്ചപ്പോൾ തന്നെ കോളേജിൽ പോകാൻ റെഡിയായി അവൻ പുറത്തു വന്നു..
എന്ത് പറ്റി… നീ ഈ ഇടയായിട്ടു പതിവായി സമയത്തിന് കോളേജിൽ പോകുനുണ്ടല്ലോ… എന്താണ് പഠിക്കാൻ തന്നെ ആണോ.. അതോ.. വേറെ എന്തെങ്കിലും..
ചേച്ചി കുത്തി കുത്തി ചോദിച്ചപ്പോൾ അവൻ ചിരിച്ചു..
എന്ത് ചെയ്യാനാ ഏട്ടത്തി… ആവശ്യത്തിനെ കാൾ കൂടുതൽ സൗന്ദര്യം തന്നു ദൈവം എന്നെ ചതിച്ചില്ലേ…
.ഒരു ദിവസം കോളേജിൽ വച്ചു ഒരു പെൺകുട്ടി എന്നെ കാണാൻ ആരെ പോലെയാണ് എന്ന് അവൾ പറഞ്ഞത് എന്ന് അറിയോ..
കുറുനിരിയെ പോലെ..
ഉണ്ണി മോള് ആയിരുന്നു..
കുറുനിരി നിന്റെ അമ്മ..
അതു കേട്ടതും അവൾ കീറി വിളിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് ഓടി വന്നു..
ഏട്ടത്തി ജീവൻ ഉണ്ടെങ്കിൽ പിന്നെ കാണാം..
എന്ന് പറഞ്ഞു ഒറ്റ ഓട്ടം…
അഹ് മോളെ പെട്ടന്ന് റെഡിയാവ് നമ്മുക്ക് ഒന്ന് അമ്പലത്തിൽ പോകണം… രോഹിണിക്ക് മാസം തികഞ്ഞാൽ പിന്നെ പോകാൻ കഴിയില്ലലോ…
അമ്മ പറഞ്ഞപ്പോൾ ചേച്ചി റെഡിയാകാൻ പോയി.. ഞാനും…
മുറിയിൽ പ്രണവ് ഏട്ടൻ ഇല്ലായിരുന്നു ഭാഗ്യത്തിന് പെട്ടന്ന് തന്നെ നേരിയ ഒരു സാരീ എടുത്തു ഒടുത്തു…
സാരീ ഉടുത്തു കഴിഞ്ഞതും ചേച്ചി വന്നു… പൂവുമായി
ധാ.. അമ്മ തന്നതാ… നിനക്ക് അല്ലേ പൂ കൂടുതൽ വേണ്ടത്..
ചേച്ചി തന്നെ എനിക്ക് പൂവും വച്ചു തന്നു…
ആഹാ.. സുന്ദരി ആയിട്ട് ഉണ്ടല്ലോ..
അപ്പോൾ പ്രണവ് ഏട്ടനും മുറിയിലേക്ക് വന്നു..
നോക്കിയേ പ്രണവേ സുന്ദരി ആയിട്ട് ഉണ്ടല്ലേ ഗായത്രി..
ചേച്ചി പറഞ്ഞതും ഏട്ടൻ എന്നെ നോക്കി…
പക്ഷെ മുമ്പത്തെ പോലെ അല്ല… ആ കണ്ണിൽ ഒരു തിളക്കം ഞാൻ കണ്ടു…
വാ പെട്ടന്ന് അമ്മ താഴെ കാത്തു നിക്കുവാ..
ചേച്ചി എൻ്റെ കൈയും പിടിച്ചു താഴേക്കു പോകുമ്പോഴും എന്തോ ഒന്ന് ആ മുറിയിൽ തന്നെ എന്നെ പിടിച്ചു നിർത്തുന്നത് പോലെ എനിക്ക് തോന്നി…
അമ്പലത്തിൽ പതിവ് പോലെ തിരക്ക് ഇല്ലായിരുന്നു… ശ്രീ കോവിലിന്റെ മുമ്പിൽ കണ്ണ് അടച്ചു ഒന്നേ പ്രാർത്ഥിച്ചോള്ളൂ.. എന്റെ കുടുംബത്തെ കാത്തു കൊള്ളണേ എന്ന്…
വയ്ക്കാതെ തന്നെ വീട്ടിൽ തിരിച്ച എത്തി…
ഞങ്ങൾ അകത്തു കയറിയപ്പോൾ തന്നെ എല്ലാരും അവിടെ ഉണ്ടായിരുന്നു…
രോഹിണി ചേച്ചി പ്രവീൺ ഏട്ടന് ചന്ദനം തോട്ടു കൊടുത്തു…
ഞാൻ ഉണ്ണി മോൾക്കും..
മോളെ പ്രണവിന് ചന്ദനം തോട്ടു കൊടുക്ക്…
അമ്മ പറഞ്ഞപ്പോൾ ഞാൻ പ്രണവ് ഏട്ടന്റെ അടുത്തേക്ക് ചെന്നു… ദൈവവും കാര്യങ്ങൾ ഒന്നും വിശ്വാസം ഇല്ലാത്ത ആൾ ആണ്.. കൈ തട്ടി മാറ്റും എന്ന് വിചാരിച്ചു എങ്കിലും അതു ഉണ്ടായില്ല…
ആ നെറ്റിയിൽ ഞാൻ ചന്ദനം തോട്ടു കൊടുത്തു… ഒരു നിമിഷം മിഴികളിൽ നഷ്ടമായി ഞങ്ങൾ നിന്നു..
*************************************************
(തുടരും.. )
ജീവാംശമായി തുടർകഥകൾ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission