എന്താ ഇവിടെ…
ആ ചോദ്യം വന്നപ്പോൾ അതു വരെ അലച്ചു കൊണ്ട് നിന്ന് രണ്ടുപേരും നിർത്തി…
പ്രണവേട്ടനെ കണ്ടതും രണ്ടും എന്റെ പിന്നിൽ ആയി നിന്നു… എന്ത് പറയണം എന്ന് അറിയാതെ മൊത്തത്തിൽ കിളി പോയ അവസ്ഥയിൽ ഞാനും..
ഞങ്ങളുടെ അടുത്തേക്കായി വന്നു….
നീ എന്താ കോളേജിൽ പോയിട്ട് തിരിച്ചു വന്നത്..
ഋഷിയോട് ചോദിച്ചു..
അത്.. ഏട്ടത്തിയോട് ഒരു കാര്യം പറയാൻ വന്നതാ..
അവന്റെ മറുപടി കേട്ട് അടുത്ത സ്വതിയോടായി തിരിഞ്ഞു..
ഞാനും ചേച്ചിയോട് ഒരു കാര്യം പറയാൻ വന്നതാ…
രണ്ടു പേരുടെയും മറുപടി കേട്ട് അടുത്ത എന്നോടായി തിരിഞ്ഞു..
ഞാൻ… ഞാൻ അവർക്ക് എന്താ പറയാൻ ഉള്ളത് എന്ന് കേൾക്കാൻ വേണ്ടി വന്നതാ..
ഒരു ബോധവും ഇല്ലാതെ ഞാൻ ഉത്തരം പറയുമ്പോഴും പരസ്പരം മൗനത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളിക്കുക ആയിരുന്നു സ്വാതിയും ഋഷിയും…
എന്നാൽ ശരി ചേച്ചി… ഞാൻ പോട്ടെ….
എന്ന് പറഞ്ഞു ആദ്യം സ്വാതി പോയി..
എന്നാൽ ശരി ഏട്ടത്തി ഞാനും പോട്ടെ..
എന്ന് പറഞ്ഞു അടുത്ത ഋഷിയും പോയി…
എന്നാൽ ശരി ഗായത്രി ഞാനും ഇറങ്ങട്ടെ…. എന്ന് വാക്കുകൾ ഉണ്ടാകില്ല എന്ന് ഉറപ്പുണ്ടായിട്ടു പോലും അറിയാതെ ആഗ്രഹിച്ചു…
പ്രധീക്ഷിച്ചത് തന്നെ സംഭവിച്ചു…ഒന്ന് തിരിഞ്ഞു പോലും നോക്കാതെ പ്രണവേട്ടൻ കാറിൽ കയറി പോയി… ഓരോന്നും ആഗ്രഹിക്കുന്ന ഞാൻ മണ്ടി…
ഏട്ടത്തി…. ഏടത്തിയുടെ ആ ആകാശവാണി ഉണ്ടല്ലോ..
വൈകിട്ടു കോളേജ് വിട്ട് വന്ന റിഷി ആയിരുന്നു..
ഏത് ആകാശവാണി …
അഹ്.. റോഡിൽ കൂടെ ആകാശം നോക്കി നടക്കുന്ന ഏടത്തിയുടെ അനിയത്തി ഇല്ലേ…
ഓഹ്.. സ്വാതി..
അഹ്.. ആ സാധനം തന്നെ…. കോളേജിന്റെ ഫ്രണ്ടിലെ സ്കൂളിലെ ഏതെങ്കിലും സുന്ദരി കുട്ടികളെ നോക്കാം എന്ന് കരുതി അവിടെ നിന്നപ്പോൾ… അവളും അവിടെ…
അവൾ അവിടെ ആണ് പഠിക്കുന്നെ…
മ്മ.. ചുമ്മാതല്ല അവിടത്തെ വിദ്യാഭ്യാസ രംഗം മോശം ആണ് എന്ന് കേട്ടത്…
ഒന്ന് പോടാ.. അവൾ ഒരു പാവമാ..
മ്മ.. മനസിലായി…
മോളെ.. പ്രണവ് വന്നില്ലേ..
അമ്മ ആ ചോദ്യം ചോദിച്ചതും കമ്പനിയിൽ നിന്ന് പ്രണവേട്ടൻ അകത്തേക്ക് വന്നു…
ആ.. നീ വന്നോ…
നാളെ ആ വിശ്വാ മേനോന്റെ മകളുടെ കല്യാണം അല്ലേ… എനിക്കും നിന്റെ അച്ഛനും പോകാൻ കഴിയില്ല.. അതു കൊണ്ട് നീ നാളെ അവിടെ പോണം..
ആ.. എന്നോടും പറഞ്ഞിട്ടുണ്ട് കല്യാണത്തിനെ കുറിച്ച്.. ഞാൻ നാളെ പോകാം..
മൂന്ന് നാലു മണിക്കൂർ യാത്ര അല്ലേ… നീ തനിച്ചാണോ പോകുന്നേ…
അതെ എന്ന് രീതിയിൽ തലയാട്ടി
Don’t worry bro… ഞാനും കൂടെ വരാം നാളെ ..
റിഷി പറഞ്ഞപ്പോൾ അമ്മ അവനെ നോക്കി കണ്ണുരുട്ടി..
നിനക്ക് അപ്പോൾ നാളെ കോളേജിൽ പോകണ്ടേ..
എന്റെ ചേട്ടനെ കാളും വലുത് ആണോ അപ്പച്ചി ഈ ഋഷിക് ഇന്നലെ കണ്ട കോളേജ്…
തത്കാലം അപ്പച്ചിയുടെ കുട്ടി നാളെ കോളേജിൽ പോയാൽ മതി… നിന്റെ ചേട്ടന് കൂട്ടായി ഗായത്രി പോകും….
Wow.. Psychological move അപ്പച്ചി …
വീണ്ടും അമ്മ അവനെ നോക്കി കണ്ണുരുട്ടി
I mean.. Nice Idea അപ്പച്ചി…അപ്പോൾ ചേട്ടനും ബോർ അടിക്കില്ല… കല്യാണം കഴിഞ്ഞ നിങ്ങൾക്ക് ഒരു യാത്രയും ആയി…
എല്ലാം കേട്ടു കഴിഞ്ഞു ഒന്ന് മാത്രം എനിക്ക് ഉറപ്പുണ്ട്… എന്റെ സ്നേഹനിധിയായ ഭർത്താവ് സമ്മതിക്കില്ല എന്ന്..
ഏട്ടത്തി എന്ത് പറയുന്നു…
അത്.. പ്രണവേട്ടന്റെ ഇഷ്ടം..
അഹ്.. ഇതിൽ ഇപ്പോൾ ഇനി തീരുമാനിക്കാൻ ഒന്നില്ല… നാളെ നിങ്ങൾ രണ്ടു പേരും കൂടെ പോകുന്നു..
അത്രെയും പറഞ്ഞു അമ്മ പോയി…
ഒന്നും പറയാതെ പ്രണവേട്ടനും…
രാത്രി മുറിയിൽ കയറിയപ്പോൾ തന്നെ കട്ടിലിൽ പ്രണവേട്ടൻ ഇരിക്കുന്നു… ഞാൻ വാതിൽ അടച്ചു അകത്തേക്ക് കയറിയതും എന്റെ അടുത്തേക്ക് വന്നു…
നാളെ എന്താ അമ്മയോട് പറയേണ്ടത് എന്ന് അറിയാല്ലോ..
അറിയാം..
എന്താ..
കല്യാണത്തിന് പോകുന്നില്ല എന്ന്..
Good..
ഇനി കിടന്നോ..
അത്രെയും പറഞ്ഞു നേരെ കട്ടിലിൽ പോയി കിടന്നു… കുറച്ച് വാചകം കൂടുതൽ അർത്ഥം അതാണ് എന്റെ ഭർത്താവ്…
ഞാനും താഴെ ഷീറ്റ് വിരിച്ചു കിടന്നു… പ്രതേകിച്ചു ഒന്നും ചിന്തിക്കാനോ സന്തോഷിക്കാനോ ഇല്ലാത്തത് കൊണ്ട് പെട്ടന്ന് നിദ്ര ദേവി എന്നെ കടാക്ഷിച്ചു…
അവസാനം ഒരിക്കൽ കൂടി എന്തും നേരിടാനുള്ള കരുത്ത് തരണേ എന്ന് സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു അകത്തു കയറി…
റെഡിയായി കൊണ്ട് ഇരിക്കുക ആയിരുന്നു പ്രണവേട്ടൻ ഞാൻ അകത്തു കയറിയതും എന്നോട് ചോദിച്ചു..
അമ്മയോട് പറഞ്ഞോ.. ?
മ്മ..
എന്നിട്ട് എന്ത് പറഞ്ഞു…
..
ഉത്തരം ഒന്നും എന്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്നില്ല എന്ന് കണ്ടത് കൊണ്ട് വീണ്ടും ചോദിച്ചു..
അത്..
എന്താ നിന്റെ കൈയിൽ..
പിന്നിൽ ആയി വച്ചിരിക്കുന്ന എന്റെ കൈയെ നോക്കി ചോദിച്ചു..
. ഒന്നുമില്ല…
എന്റെ മറുപടിയിൽ തൃപ്തി വരാതെ എന്റെ അടുത്തേക്ക് വന്നു.. പിന്നിൽ നോക്കി അപ്പോഴും ഞാൻ മാറി..
എന്താടി… എന്താ നിന്റെ കൈയിൽ…
എന്നെ പിടിച്ചു നിർത്തി.. കൈയിൽ ഇരുന്നത് വാങ്ങി..
എന്താ ഇത്..
സാരീ..
അത് എനിക്ക് കാണാം.. നീ സാരീ വാങ്ങാൻ പോയത് ആണോ.. അമ്മയോട് കാര്യം പറയാൻ പോയത് ആണോ..
പറയാൻ പോയത് ആയിരുന്നു…അപ്പോഴാ ഇത് ഉടുത്തു കൊണ്ട് കല്യാണത്തിന് പോയാൽ മതി എന്ന് പറഞ്ഞു അമ്മ സാരീ കൈയിൽ തന്നത്….. പിന്നെ ഒന്നും പറയാനുള്ള ഗ്യാപ് കിട്ടിയില്ല…
കഴിയുന്നതും നിഷ്കളങ്കതയോടെ ഞാൻ ഉത്തരം പറഞ്ഞു എങ്കിലും എന്ത് കാര്യം… ഒരു കാര്യവും ഇല്ലാ…
ഉടനെ നീ ഈ സാരിയും വാങ്ങിച്ചു കൊണ്ട് വന്നു…
വേണമെങ്കിൽ തിരിച്ചു കൊണ്ട് പോയി കൊടുക്കാം..
പറഞ്ഞു തീർന്നതും കട്ടിലിൽ കിടന്ന് ഒരു തലയണ എടുത്തു ഒറ്റ ഏറി താഴേക്കു… ഭാഗ്യത്തിന് കൈയിൽ കിട്ടിയത് തലയണ ആയിരുന്നു…. വേറെ വല്ല പൊട്ടുന്ന സാധനവും ആയിരുന്നു എങ്കിൽ…
പത്തു മിനിറ്റ്…
അവസാനമായി പറഞ്ഞു പുറത്തേക്കു പോയി…
അത് കഴിഞ്ഞ ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ ആണ് എനിക്ക് കത്തിയത് പത്തു മിനിറ്റിനുള്ളിൽ റെഡിയായി ചെല്ലാൻ ആണ് പറഞ്ഞത് എന്ന്…
പിന്നെ ഒരു ഓട്ടം ആയിരുന്നു….
ആ.. ഏട്ടത്തി സുന്ദരി ആയിട്ടുണ്ടല്ലോ…
അമ്മ തന്ന സാരിയും ഉടുത്തു താഴേക്കു വന്നപ്പോൾ ഋഷിയുടെ വക കമന്റ് ആയിരുന്നു…
അപ്പോഴും എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ എന്റെ ഭർത്താവ് ഫോണും കുത്തി കൊണ്ട് നിക്കുന്നു…
അമ്മ എവിടെ..
അപ്പച്ചിയോട് ഞാൻ പറഞ്ഞേക്കാം നിങ്ങൾ പോയി എന്ന്…. പെട്ടന്ന് ഇറങ്ങാൻ നോക്ക്..
ഞങ്ങളെ ഒരുമിച്ച് പറഞ്ഞു വിടാനുള്ള ഋഷിയുടെ തിടുക്കം കണ്ടു പ്രണവേട്ടൻ അവനെ നോക്കി..
ഞാനും ഇറങ്ങുവാണ് കോളേജിലേക്ക്..
അവൻ ഒരു ചിരിയോടെ പറഞ്ഞൂ…
പിന്നെ ആധികം താമസിക്കാതെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി…
ഇതു വരെ ഒന്നും മിണ്ടിട്ടില്ല… കാറിൽ പ്ലേ ചെയുന്ന പാട്ട് അപ്പോൾ ഒരു ആശ്വാസം ആയി തോന്നി .. പാട്ടിന്റെ വരികളിലൂടെ ഓരോ ചിന്തകളിൽ മുഴുകി ഇരുന്നപ്പോൾ ആണ് പെട്ടന്ന് കാർ നിന്നത്…. ഇത്ര പെട്ടന്ന് പറഞ്ഞ സ്ഥലം എത്തിയോ എന്ന് ചുറ്റിലും നോക്കിയപ്പോൾ ഒരു ഞെട്ടൽ ആയിരുന്നു എനിക്ക്..
എന്റെ വീടു മുറ്റത്തു ആണ് വണ്ടി നിർത്തിയത് എന്ന് അറിഞ്ഞപ്പോൾ ഞാൻ ആ മുഖത്തേക്ക് നോക്കി..
വീട്ടിലെ നിന്നെ കാണുന്നത് ഇഷ്ടമില്ല.. അപ്പോൾ പോകുനടത്തും കൂടെ കെട്ടി എടുത്തു കൊണ്ട് പോകാൻ താല്പര്യമില്ല… അതുകൊണ്ട് ഞാൻ ഒറ്റയ്ക് പൊയ്കോളാം…
ഉള്ളിൽ ഒരു നീറ്റൽ മാത്രം ആയിരുന്നു അപ്പോൾ..
എന്താ പറഞ്ഞത് കേട്ടില്ലേ..
വീണ്ടും കടിപ്പിച്ചു പറഞ്ഞപ്പോൾ ഞാൻ കാറിന്റെ പുറത്ത ഇറങ്ങി ചോദിച്ചു..
അപ്പോൾ ഞാൻ എങ്ങനെയാ തിരിച്ചു പോവുന്നെ..
തിരിച്ചു വരുമ്പോൾ വിളിക്കാം.. അതു വരെ ഇവിടെ നിക്ക്..
താമസിക്കോ…
താമസിച്ചാലും എന്താ കുഴപ്പം… നിന്റെ സ്വന്തം വീട്ടിൽ ആകിട്ട അല്ലേ പോവുന്നെ..
എന്റെ മറുപടിക്ക് കാത്തു നിക്കാതെ ആ കാർ എന്റെ വീടു മുറ്റത്തു നിന്ന് പോയിരുന്നു…
സ്വന്തം വീട്.. ഞാൻ ഏറ്റവും ഭയക്കുകയും ഒപ്പം വെറുക്കുകയും ചെയുന്ന സ്ഥലം…
ഞാൻ തിരിഞ്ഞു എന്റെ വീടിനെ ഒന്ന് വീക്ഷിച്ചു… ഞാൻ ഇവിടെ നിന്ന് പോയിട്ട് ആഴ്ചകൾ മാത്രമേ ആവുന്നോള്ളൂ … പക്ഷെ മൊത്തത്തിൽ നല്ലത പോലെ വീട് മോഡി പിടിപ്പിച്ചിട് ഉണ്ട്… ഇത്രെയ്ക്കും പണം ആണോ അവർ പ്രണവേട്ടന്റെ വീട്ടിൽ നിന്നും വാങ്ങിച്ചു എടുത്തത് എന്ന് ഒരു നിമിഷം ചിന്തിച്ചു…
ഞാൻ അകത്തേക്ക് കയറാൻ തുടങ്ങിയതും ഒട്ടും പ്രധീക്ഷിക്കാതെ ഒരാൾ പുറത്തേക്കു വന്നു… സുധി…… അയാൾ എന്നെയും കണ്ടപ്പോൾ ഒന്ന് ഞെട്ടി.. …
എന്താടി… നിനക്ക് ഈ വഴി ഒക്കെ അറിയോ..
നിങ്ങൾക്ക് എന്താ ഇവിടെ കാര്യം..
അപ്പോൾ ചെറിയമ്മയും പുറത്തേക്കു വന്നു…
ഓഹ്… മഹാറാണിക്ക് ഓർമയുണ്ട് അല്ലേ നമ്മളെയൊക്കെ…
ഇയാൾക്ക് എന്താ ഇപ്പോഴും ഈ വീട്ടിൽ കാര്യം..
അതൊക്കെ എന്തിനാടി നീ അറിയുന്നത്… നിന്നെ വലിയ ഒരിടത്തേക്ക് കെട്ടിച്ചു വിട്ടല്ലോ.. ഇനി അവിടത്തെ കാര്യങ്ങൾ മാത്രം നോക്കിയാൽ മതി..
അവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് അറിയാം എന്ന് ഉള്ളത് കൊണ്ട് തന്നെ അകത്തേക്ക് പോയി…
അച്ഛൻ അവിടെ ഇല്ലായിരുന്നു…
എന്നിട്ടും ഈ സുധി എന്താ ഇവിടെ… വീണ്ടും എനിക്ക് എതിരെ എന്തെങ്കിലും പദ്ധതികൾ ഉണ്ടാക്കാൻ ആണോ എന്ന് ചിന്ത മനസിലൂടെ പാഞ്ഞു പോയി…
ചേച്ചി എപ്പോഴാ വന്നത്….
സ്കൂൾ വിട്ടു വന്ന സ്വാതി എന്റെ അടുത്തേക്ക് ഓടി വന്നു..
രാവിലെ എത്തി..
ഓഹ്.. അപ്പോൾ അമ്മയുടെ വക കുറെ പുരാണം കേട്ടു കാണുമല്ലോ..
അഹ്.. അത് പുതുമ ഉള്ളത് ഒന്നുമല്ലലോ…
അല്ല.. ചേട്ടൻ വന്നില്ലേ..
കുറച്ച് കഴിഞ്ഞു വരും…
അത് ഞാൻ തന്നെ എന്റെ മനസ്സിനോട് ആവർത്തിച്ചു പറഞ്ഞു കൊണ്ട് ഇരിക്കുക ആയിരുന്നു…
രാത്രി എട്ടു മണി കഴിഞ്ഞു.. എന്നിട്ടും പ്രണവേട്ടൻ വന്നില്ല…
ചേച്ചി എന്തെങ്കിലും കഴിച്ചോ..
കഴിച്ചതിന്റെ ഷീണം ഉണ്ട്…
എന്ത് പറ്റി ചേച്ചി…
എന്തോ ഉച്ചയ്ക്ക ആഹാരം കഴിച്ചതിന് ശേഷം ഒരു മനം പൊരുട്ടൽ… അതു കൊണ്ട് ഒന്നും വേണ്ടാ..
സംശയിക്കണ്ടാ… അങ്ങനെ ആണെങ്കിൽ അത് അമ്മയുടെ കൈകൾ തന്നെ..
അത് നേരത്തെ ഊഹിച്ചു..
കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ നേരെ ബാത്റൂമിലേക്ക് ഓടി… കഴിച്ചത് ഒകെ ശർദ്ധിച്ചു… സ്വാതി എന്റെ പുറം തടവി തന്നു..
ഈ അമ്മ എന്നാ നന്നാവുക..
വായും മുഖവും ഒക്കെ കഴുകി ഞാൻ തിരിഞ്ഞു..
കുറവുണ്ടോ ചേച്ചി… ആശുപത്രിയിൽ പോണോ…
ഏഹ്…അത് ഒന്നും വേണ്ടാ..
എന്താടി ഇവിടെ..
അമ്മ എന്താ ചേച്ചിക്ക് കഴിക്കാൻ കൊടുത്തത്…
നല്ല ഷീണവും ഉണ്ട്.. മാത്രമല്ല കഴിച്ചത് ഒക്കെ ശർദ്ധിക്കുകയും ചെയ്‌തു… ഇത് കുറച്ച് കൂടുതലാ..
സ്വാതി പറഞ്ഞു തീർന്നതും അവർ എന്നെ നോക്കി കൊണ്ട് പറഞ്ഞു..
മ്മ.. സാധാരണ പെൺപിളേർക്ക് ഇങ്ങനെ ഒക്കെ വരുന്നത് വയറ്റിൽ ഉള്ളപ്പോൾ ആണ്… അങ്ങനെ എന്തെങ്കിലും ആണോടി…
അതിനു ഇവളുടെ കല്യാണം കഴിഞ്ഞു ഒരു മാസം പോലും ആയില്ലലോ.. അതിനു മുമ്പ് പണി പറ്റിച്ചോടി…
സുധി ആയിരുന്നു..
നിങ്ങൾക്ക് എന്താ ഇതു വരെ ഇവിടെ നിന്നും പോവാൻ സമയം ആയില്ലേ..
അവൻ എപ്പോൾ പോകണം എന്ന് ഞങ്ങൾ തിരുമാനിച്ചോളാം.. ആദ്യം ചോദിച്ചതിന് ഉത്തരം പറയടി.. കല്യാണതിന് മുമ്പ് നീ പിഴച്ചോ..
കുടിച്ചു ബോധം ഇല്ലാതെ അച്ഛൻ ചോദ്യങ്ങളുമായി മുമ്പിൽ വന്നു..
സ്വാതി.. നീ അകത്തു പോയി ഇരുന്നു പഠിക്ക്.. നമ്മുക്ക് മേൽ കുറ്റം ചുമത്തണം എന്ന് എല്ലാരും ഉറപ്പിച്ചിട്ടുണ്ടെങ്കിൽ ഒന്നും പറഞ്ഞിട്ട് കാര്യമില്ല..
ആഹാരം മോശം ആയതു കൊണ്ടാണ് ശർദിച്ചത് എന്ന് അവിടെ നിന്ന് എല്ലാർക്കും അറിയാം… എന്നാലും എന്നെ കുറ്റക്കാരി ആക്കാൻ ഉള്ള ഒരു അവസരവും പാഴാക്കില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട്.. ഞാനും ഒന്നും പറയാൻ നിന്നില്ല….പോകാൻ തുടങ്ങിയതും ഒരു കാറിന്റെ ശബ്‌ദം കേട്ടു…
ഊഹിച്ചത് പോലെ തന്നെ പ്രണവേട്ടൻ ആയിരുന്നു.. കാറിൽ നിന്നും ഇറങ്ങില്ല എന്ന് വിചാരിച്ചു എങ്കിലും പുറത്ത ഇറങ്ങി വീട്ടിൽ വന്നു…
അഹ്… മോനെ സുഖമാണോ….
ചെറിയമ്മയുടെ കപട സ്നേഹം വ്യക്തമാവുന്ന വാക്കുകൾ കേൾക്കാതെ എന്റെ അടുത്തു വന്നു..
കുടുംബക്കാരെ ഒക്കെ കണ്ടു തീർന്നു എങ്കിൽ പോകാം…
ഞാനും മറുത്ത് ഒന്നും പറയാതെ കൂടെ ഇറങ്ങാൻ തുടങ്ങിയതും..
ആ മോനെ …വേറെ ഒന്നില്ല…. അവൾക് ഒരു മനഃപൊരുട്ടലും ഷീണം ഒക്കെ..ഒന്ന് ആശുപത്രിയിൽ കാണിക്കുന്നത് നല്ലതായിരിക്കും . വേറെ ഒന്നില്ല… മറ്റുള്ളവർ അറിഞ്ഞാൽ ചുമ്മാ ഓരോന്നും ഊഹിച്ചു പറയും..
എന്ത് ഊഹിച്ചു പറയും എന്ന്..
അല്ല.. നിങ്ങളുടെ കല്യാണം കഴിഞ്ഞു അധികം ആയില്ലലോ.. അപ്പോൾ ഇവൾക്ക് ഈ ലക്ഷണങ്ങൾ ഒക്കെ കണ്ടാൽ ആളുകൾ ചുമ്മാ ഓരോ പരദൂഷണം ഉണ്ടാക്കില്ലേ….. അപ്പോൾ ആശുപത്രിയിൽ കാണിച്ചു ഒന്നുമില്ല എന്ന് ഉറപ്പിക്കുന്നത് നല്ലത് അല്ലേ..
ആ സ്ത്രീയുടെ മുന വച്ചുള്ള സംസാരം കേട്ടപ്പോൾ പ്രായം മറന്നു പെരുമാറാൻ ആണ് തോന്നിയത്…
ഓഹ്…അതിനു ഇനി ആശുപത്രിയിൽ കാണിക്കേണ്ട കാര്യം ഒന്നുമില്ല… ചിലപ്പോൾ ഇവൾ പ്രെഗ്നന്റ് ആയിരിക്കും..
പ്രണവേട്ടന്റെ വാക്കുകൾ കേട്ട് ഒട്ടും വിശ്വസിക്കാൻ ആവാതെ ഞാൻ നിന്നു… ഞാൻ മാത്രം അല്ല എല്ലാരും..
അല്ല.. നിങ്ങൾ ഉൾപ്പടെ ഉള്ള നാട്ടുകാർ അല്ലേ എന്നെയും ഇവളെയും ഒരുമിച്ച് ഒരു ഗോഡൗണിൽ വച്ചു പിടിച്ചത്… അപ്പോൾ തന്നെ ഉഹിച്ചൂടെ അന്നും അതിനു മുമ്പും ഞാനും ഇവളും തമ്മിൽ പല ബന്ധങ്ങളും ഉണ്ടായിട്ടുണ്ട് എന്ന്..
എല്ലാം കേട്ടു വാ തുറന്നു നീക്കുവാണ് ചെറിയമ്മ..
ഇനി വല്ല ഡൗട്ടും..
അവർ ഇല്ലാ എന്ന് രീതിയിൽ തലയാട്ടി..
പിന്നെ ഒന്നും പറയാതെ പ്രണവേട്ടൻ പുറത്ത ഇറങ്ങി.. പിന്നാലെ സ്വതിയോട് മാത്രം യാത്ര പറഞ്ഞു ഞാനും ഇറങ്ങി..
ഞങ്ങൾ രണ്ടു പേരും കാറിൽ കയറി… പക്ഷെ കാർ സ്റ്റാർട്ട് ആകുന്നില്ല… രണ്ടു മൂന്ന് തവണ നോക്കിട്ടും സ്റ്റാർട്ട് ആയില്ല…
എന്തൊകെയോ പിറുപിറുത്തു കൊണ്ട് പുറത്ത് ഇറങ്ങി ബോണറ്റ് തുറന്നു… എന്നിട്ട് ആരെയോ വിളിച്ചു..
ഞാനും പുറത്തേക്കു ഇറങ്ങി… അപ്പോൾ സ്വാതി എന്റെ അടുത്തേക്ക് ഓടി വന്നു..
എന്താ ചേച്ചി.. കാർ സ്റ്റാർട്ട് ആവുന്നില്ലേ..
ഞാൻ അതെ എന്ന് രീതിയിൽ തലയാട്ടി..
നാളെയോ.. ഇന്ന് വരാൻ പറ്റിലെ…
അങ്ങനെ എന്തൊകെയോ പറഞ്ഞു ഫോൺ വച്ചു..
എന്താ..
പരുങ്ങലോടെ ഞാൻ ചോദിച്ചു..
Mechanic നാളെ വരുകയുള്ളു..
അപ്പോൾ നാളെ പോകാം.. ചേച്ചിയും ചേട്ടനും ഇന്ന് ഇവിടെ കിടക്കു..
അത് ഒന്നും വേണ്ടാ.. ഞാൻ വീട്ടിൽ വിളിച്ചു പറയാം. വണ്ടി വിടാൻ..
പറഞ്ഞു തീർന്നതും ഒരു ഇടി മിന്നൽ അടിച്ചു..
നല്ല മഴ കോളും ഉണ്ട്… ഇനി നാളെ പോകാം രണ്ടാളും വാ..
ആദ്യം സമ്മതിച്ചില്ലെങ്കിലും.. ഒടുവിൽ എങ്ങനെയൊക്കെയോ സമ്മതിച്ചു..
ആരുടേയും മുഖത്തു നോക്കാതെ തന്നെ ഏട്ടൻ അകത്തേക്ക് പോയി.. പിന്നാലെ ഞങ്ങളും…
കല്യാണം എങ്ങനെ ഉണ്ടായിരുന്നു..
റൂമിൽ വന്നതിന് ശേഷം ഞാൻ ചോദിച്ചു..
മൗനം മാത്രം ആയിരുന്നു ഉത്തരം..
കഴിക്കാൻ എടുക്കട്ടേ..
വേണ്ടാ..
അത്രെയും പറഞ്ഞു ബെഡിൽ കിടന്നു..
ഇവിടെ ഇന്ന് തങ്ങുന്നതിന്റെ എല്ലാ ദേഷ്യവും ആ മുഖത്തും വാക്കിലും വ്യക്തമായിരുന്നു..
ഞാനും പിന്നെ ഒന്നും ചോദിച്ചില്ല.. വാതിൽ അടച്ചു പതിവ് പോലെ ഷീറ്റ് വിരിച്ചു താഴെ കിടന്നു… അപ്പോഴേക്കും മഴ തകർത്തു പെയ്യുകയായിരുന്നു…
രാത്രി ഏറെ വൈകിയാണ് ഒരു ശബ്‌ദം കേട്ട് ഉണർന്നത് . ..അപ്പോഴേക്കും തകർത്തു പെയ്തിരുന്നു മഴ ഒന്ന് ശാന്തമായി…ആ സുധി ഇവിടെ ഒകെ തന്നെ കാണും എന്ന് ചിന്തയും എന്റെ സ്വാതി തനിച്ചാണ് മുറിയിൽ എന്ന് ഭയവും ഉള്ളിൽ ഉരുണ്ടു കയറിയപ്പോൾ ഞാൻ അവിടെ നിന്നും എഴുനേറ്റു…
കട്ടിലിലേക്ക് കണ്ണ് ഒട്ടിച്ചപ്പോൾ പ്രണവേട്ടൻ സുഖമായി ഉറങ്ങുന്നു… ഏട്ടനെ ഉണർത്താതെ പതിയെ വാതിൽ തുറന്നു പുറത്ത ഇറങ്ങി..
ആദ്യം നോക്കിയത് സ്വാതിയുടെ മുറിയിൽ ആയിരുന്നു… അവൾ കട്ടിലിൽ കിടന്ന് സുഖമായി ഉറങ്ങുന്നത് കണ്ടപ്പോൾ തന്നെ അതു വരെ ഭയന്ന മനസ്സ ശാന്തമായി…
ശബ്‌ദം കേട്ടത് തോന്നൽ ആകും എന്ന് കരുതി റൂമിൽ പോകാൻ തുടങ്ങിയതും അടുക്കള വാതിൽ ചാരിട്ടെ ഉള്ളു കുറ്റി ഇട്ടിട്ടില്ല…
ചെറിയമ്മ കുറ്റി ഇടാൻ മറന്നത് ആകും എന്ന് കരുതി വാതിൽ കുറ്റി ഇടാൻ അവിടേക്ക് പോയി.. ..ഇരുട്ട് ആണെങ്കിലും മിന്നലിന്റെ വെളിച്ചത്തിൽ അവിടെ കണ്ട കാഴ്ച എന്റെ ചുറ്റിലും ശൂന്യത പാലിച്ചു…
കണ്ണ് അറിയാതെ നിറഞ്ഞു…
ചെറിയമ്മ…. ആ സുധിയമായി……
മുമ്പ് ഒക്കെ അമ്മയുടെ സ്ഥാനത്തു ഞാൻ കണ്ടിരുന്ന ആ സ്ത്രീ… സ്വന്തം ഭർത്താവിനെയും മകളെയും വഞ്ചിച്ചു കൊണ്ട്.. വേറെ ഒരുത്തനുമായി…
പെട്ടന്ന് ആണ് ആരോ പിന്നിൽ നിക്കുന്നത് പോലെ തോന്നിയത്… തിരിഞ്ഞു നോക്കി എങ്കിലും ആരെയും കണ്ടില്ല…
അവിടെ നിക്കാൻ കഴിഞ്ഞില്ല.. പെട്ടന്ന് റൂമിൽ വന്നു… പ്രണവേട്ടൻ ആപ്പോഴും കട്ടിലിൽ കിടക്കുന്നു….
എന്നാലും ആ സ്ത്രീ….
ആരോട് ഇത് പറയാൻ ആണ്… സ്വന്തം പേര് പോലും മറക്കുന്ന രീതിയിൽ കുടിച്ചു നടക്കുന്ന അച്ഛനോടോ.. അതോ ഒന്നും അറിയാത്ത എന്റെ സ്വതിയോടോ…
ഓരോ ചിന്തയിൽ കിടന്നു എങ്കിലും ഉറക്കം പിന്നെ എന്നെ തേടി വന്നില്ല…
രാവിലെ ആയപ്പോൾ ആ വീട്ടിൽ നിന്നും പെട്ടന്ന് പോകാൻ ഉള്ള ചിന്ത മാത്രം ആയിരുന്നു എന്റെ മനസ്സിൽ… പ്രണവേട്ടനും…
ആ സ്ത്രീയുടെ മുഖത്തു പോലും നോക്കാതെ ഞാൻ പ്രണവേട്ടനുമായി അവിടെ നിന്നും ഇറങ്ങി…
വീട്ടിൽ എത്തുന്നത് വരെയും ഇന്നലെ രാത്രി കണ്ടത് എന്റെ മനസ്സിൽ നിന്നും പോയില്ല….
ഓരോ വിശേഷങ്ങളും ചോദിച്ചു കൊണ്ട് അമ്മയും രോഹിണി ചേച്ചി വന്നപ്പോഴും അധികം ഒന്നും എനിക്ക് സംസാരിക്കാൻ കഴിഞ്ഞില്ല…
ഞാൻ മുറിയിൽ കയറിയതും പിന്നിൽ നിന്നും പ്രണവേട്ടൻ എന്റെ കൈയിൽ പിടിച്ചു നേരെ തിരിച്ചു നിർത്തി…
ഭാര്യയുടെ രഹസ്യകാമുകനെ പിടിച്ച ഭർത്താക്കന്മാരുടെ കഥ കേട്ടിട്ടുണ്ട്.. എന്നാൽ സ്വന്തം അമ്മായി അമ്മയുടെ രഹസ്യകാരനെ നേരിട്ട് കണ്ട എന്നെ പോലത്തെ ആളുകൾ ചുരുക്കം ആയിരിക്കും അല്ലേ…
ആ സ്ത്രീയോടുള്ള അതെ പുച്ഛത്തോടെ ഏട്ടൻ എന്നോട് പറഞ്ഞപ്പോൾ മനസിലായി എല്ലാം പ്രണവേട്ടനും കണ്ടു എന്ന്…
************************************************
(തുടരും.. )
ജീവാംശമായി തുടർകഥകൾ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission