Skip to content

ജീവാംശമായി – Part 10

ജീവാംശമായി - തുടർകഥകൾ

ഈശ്വരാ….രാവിലെ കണിയായി പാല്‌ കണ്ടത് കൊണ്ടാണോ ഇന്ന് മൊത്തം ചായയുടെ കളി…

അയാൾ ചായ വാങ്ങിയതിനെ കാൾ സ്പീഡിൽ എനിക്ക് തിരിച്ചു തന്നു…

ഞ്ഞ.. ഞാൻ ഇത്ര ചൂട് ചായ കുടിക്കാറില്ല…
ഞാൻ മറുപടിയായി ഒരു ചിരി പാസാക്കി..

ആഹാ.. നീ എത്തിയോ…
പിന്നിൽ നിന്നും രോഹിണി ചേച്ചി വന്നു…

Yeah.. Iam back..

ഒരു മാറ്റവും ഇല്ലാ…. ആ ഗായത്രി ഇവൻ..

വേണ്ടാ.. വേണ്ടാ… എന്നെ ഞാൻ തന്നെ പരിചയപ്പെടുത്താം…
ഏട്ടത്തി… ഋഷി… ഋഷികേശ്…

ഫുൾ മോഡേൺ ഗെറ്റ് അപ്പിൽ നിക്കുന്ന ആളുടെ പേര് കേട്ടപ്പോൾ ചിരി ആണ് വന്നത്.. എങ്കിലും ഭാവവും സംസാരവും എല്ലാം കേട്ടപ്പോൾ മനസിലായി ഒരു പാവം ആണ് എന്ന്..

ചേട്ടന്റെ മുത്തേ..
അകത്തേക്ക് വന്നു രോഹിണി ചേച്ചിയുടെ വയറിനെ നോക്കി പറഞ്ഞു..

ഡാ… നീ എങ്ങനെയാ ചേട്ടൻ ആവുന്നേ… ബന്ധം പറഞ്ഞു വരുമ്പോൾ നീ കുഞ്ഞിന്റെ..

എന്റെ പൊഞ്ഞു രോഹിണിഏട്ടത്തി അവസാനം മുറ പറഞ്ഞു എന്നെ പിടിച്ചു കൊച്ചിന്റെ അപ്പുപ്പൻ ആക്കരുത്..

ഒന്ന് പോടാ.. ഗായത്രി ഋഷി ഇവിടത്തെ അച്ഛന്റെ സഹോദരിയുടെ മകനാണ്..
നീ എന്താടാ കല്യണത്തിന് വരാതെ ഇരുന്നത്..

കല്യണത്തിന് വന്നില്ലെങ്കിൽ എന്താ.. ഇപ്പോൾ വന്നില്ലേ.. ഭാര്യമാരെ മാത്രമേ കണ്ടോള്ളൂ… നിങ്ങളുടെ രണ്ടു പേരുടെയും ഭർത്താക്കൻ മാർ എവിടെ…

പ്രവീൺ ഏട്ടൻ നേരത്തെ കമ്പനിയിൽ പോയി..
രോഹിണി ചേച്ചി പറഞ്ഞു കഴിഞ്ഞപ്പോൾ അടുത്തേ എന്റെ മുഖത്തു നോക്കി..

പ്രണവ് സ..അല്ല പ്രണവേട്ടൻ മുകളിൽ ഉണ്ട്… ഞാൻ പോയി വിളിച്ചിട്ട് വരാം..
ഞാൻ വീണ്ടും മുകളിലേക്ക് പോയി.. ഇതിപ്പോ രാവിലെ തന്നെ എത്രാമത്തെ തവണയാണ് ഈ പടി കയറി ഇറങ്ങുന്നത്…

റൂമിൽ നോക്കിയപ്പോൾ ആളെ കണ്ടില്ല… എവിടെ പോയി എന്ന് ആലോചിച്ച തിരിഞ്ഞതും അകത്തേക്ക് വരുന്ന പ്രണവേട്ടനുമായി തട്ടി.. തിരിഞ്ഞു വന്നത് കൊണ്ട് തന്നെ എന്റെ മുടി ഷർട്ടിന്റെ ബട്ടൻസിൽ ചെറുതായി കുരുങ്ങി…

രാവിലെ ചൂട് ചായ കുടിച്ചതിന്റെ ചൂട് മുഖത്തു ഉണ്ടായിരുന്നു… ഇപ്പോൾ അടുത്ത ഇതും..

കത്തിരി എവിടെ..

അയ്യോ.. ബട്ടൻസ് മുറിക്കണ്ടാ..

ബട്ടൻസ് മുറിക്കാൻ അല്ല.. നിന്റെ മുടി മുറിക്കാനാ… യക്ഷിയെ പോലെ കുറെ ഉണ്ടല്ലോ…

എന്റെ തലയിൽ ആണ് മുടി എങ്കിലും തല കനം മുഴുവൻ അവിടെ ആണ്…

നിന്ന് ദിവാസ്വപ്നം കാണാതെ മുടി എടുക്കടി…

ഞാൻ ഷർട്ടിന്റെ ബട്ടൻസിൽ കുരുങ്ങി കിടന്ന് മുടികൾ പതിയെ മാറ്റി… ഇടയ്ക് ഇടയ്ക് ആ മുഖത്തേക്കും നോക്കിയപ്പോഴും ഒരു വികാരവും ഞാൻ കണ്ടില്ല… ഇത് എന്ത് മനുഷ്യനാ…മുടി മാറ്റിയതിന് ശേഷം ഞാൻ അല്പം മാറി നിന്നു..

ഒരാൾ വന്നിട്ടുണ്ട്..

ആരാ..

റിഷികേശ്…
ആ ഉത്തരം പറഞ്ഞത് ഞാൻ അല്ല.. ഡോറിന്റെ അവിടെ നിന്നായിരുന്നു…
നോക്കിയപ്പോൾ നേരത്തെ പോലെ തന്നെ വീണ്ടും ചിരിച്ചു കൊണ്ട് അവിടെ നിക്കുന്നു…

അകത്തേക്ക് ഓടി കയറി പ്രണവേട്ടനെ ഒറ്റ കെട്ടി പിടുത്തം ആയിരുന്നു.. അതും കൂടെ കണ്ടപ്പോൾ ഒരു കാര്യം ഉറപ്പായി മറ്റുള്ളവരെ പോലെ പ്രണവേട്ടനെ ഋഷിക്ക് വലിയ പേടി ഒന്നുമില്ല എന്ന്…

നീ എപ്പോഴാ വന്നത്..

ദേ ഇപ്പോൾ.. വന്നപ്പോൾ തന്നെ ഗായത്രി ഏടത്തിയുടെ ചായ കുടിച്ചു കൊണ്ട് അല്ലേ ഞാൻ കയറിയത് തന്നെ..

നീ ഇവനും ആ ചായ കൊടുത്തോ…

രണ്ടുപേരും എന്റെ മുഖത്തു നോക്കിയപ്പോൾ ചാണകത്തിൽ വിയുന്ന പോലത്തെ ചിരി ഞാൻ പാസ്സാക്കി..

അഹ്.. അതൊക്കെ പോട്ടെ..ഏട്ടത്തി ഇങ്ങു വന്നേ..
എന്റെ കൈയും പിടിച്ചു കൊണ്ട് പോയി പ്രണവേട്ടന്റെ അടുത്ത കൊണ്ട് പോയി നിർത്തി..

ആഹാ… സൂപ്പർ ജോഡി.. അവസാനം ആഗ്രഹിച്ച പോലത്തെ പെണ്ണ് കുട്ടിയെ തന്നെ നൈസ് ആയി കെട്ടി അല്ലേ..
അവൻ പറഞ്ഞപ്പോൾ ഒന്നും മനസ്സിലാവാതെ ഞാൻ നിന്നു..

എൻ്റെ പൊഞ്ഞു ഏട്ടത്തി…ഞാൻ മുമ്പ് എവിടെ പോയാലും നാടൻ തട്ടുകട ഉണ്ടോ എന്നാണ് നോക്കുന്നത് എങ്കിൽ ചേട്ടൻ നോക്കുന്നത് നാടൻ പെൺകുട്ടികളെ ആയിരുന്നു…

നീ എന്തൊക്കെയാ വിളിച്ചു പറയുന്നത്…നീ പോയെ…

ഓഹ്.. പിന്നെ… ഏടത്തിയും കൂടെ അറിയട്ടെ… ചേട്ടനോട് കോളേജിൽ വച്ച് ഒരു പെൺകുട്ടി ഇങ്ങോട്ട് വന്നു ഇഷ്ടം ആണ് എന്ന് പറഞ്ഞിട്ട് പോലും ആ കൊച്ചിന് നേരെ സാരീ ഒടുക്കാൻ അറിയില്ല ആവശ്യത്തിന് നല്ല മുടി ഇല്ലാ എന്ന് രണ്ട കാരണം കൊണ്ട് ആണ് ആ കുട്ടിയോട് ചേട്ടൻ ഇഷ്ടമല്ല എന്ന് പറഞ്ഞത്… ഇങ്ങനെ ഉള്ള ഈ മനുഷ്യൻ ആണോ കുറച്ച് മുമ്പും കൂടെ എന്നെ യക്ഷി എന്ന് വിളിച്ചു കളിയാക്കിയത്…

മാത്രമോ.. പിന്നെ ചേട്ടന്റെ കൂടെ…

നീ എപ്പോഴാ തിരിച്ചു പോവുന്നെ..
അവന്റെ സംസാരത്തിന്റെ ഇടയിൽ കയറി ഏട്ടൻ ചോദിച്ചു…

മൂന്ന്..

മൂന്ന് ദിവസമോ..

അല്ല..

പിന്നെ മൂന്ന് ആഴ്ചയോ..

അല്ല..

പിന്നെ… മൂന്ന് മാസം..
സംശയത്തോടെ പ്രണവേട്ടൻ ചോദിച്ചു..

അല്ല.. മൂന്ന് വർഷം…

മൂന്ന് വർഷമോ..

കണ്ടോ ഏട്ടത്തി ഞാൻ ഇവിടെ മൂന്ന് വർഷം കാണും എന്ന് പറഞ്ഞപ്പോൾ ചേട്ടന്റെ സന്തോഷം കണ്ടോ….
അവൻ പറഞ്ഞപ്പോഴും അത് സന്തോഷമായി എനിക്ക് തോന്നിയില്ല… ആ മുഖത്തു ഒരിക്കലും ഇല്ലാത്ത ആധി ആയിരുന്നു..

ഡിഗ്രിക്ക് ഇവിടെ അടുത്തുള്ള കോളേജിൽ അല്ലേ എനിക്ക് അഡ്മിഷൻ കിട്ടിയത്… അപ്പോൾ സതി അപ്പച്ചി പറഞ്ഞു ഹോസ്റ്റലിൽ നിക്കണ്ടാ ഇവിടെ നിന്ന് പഠിച്ചാൽ മതി എന്ന്… ഞാനും ഹാപ്പി..അപ്പച്ചിയും ഹാപ്പി… ഏടത്തിയും ഹാപ്പി അല്ലേ..

ഞാൻ അതെ എന്ന് രീതിയിൽ തലയാട്ടി..

നീയും ഹാപ്പി അല്ലേടാ കുട്ടാ..
പ്രണവ് ഏട്ടന്റെ തോളിൽ കൈ ഇട്ടു കൊണ്ട് ചോദിച്ചു..

ഒരുപാട്……

ഓരോ ദിവസം കഴിയും തോറും എന്റെയും പ്രണവ് ഏട്ടന്റെയും ഇടയിൽ ഉള്ള അകലം കൂടി വന്നു എങ്കിലും ബാക്കി ഉള്ളവരുമായി നല്ല രീതിയിൽ ഞാൻ അടുത്തു… രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ തന്നെ എൻ്റെ അതെ സമപ്രായം ആണ് ഋഷിക്ക് എങ്കിലും അവന്റെ ഏട്ടത്തി എന്ന് വിളിയിൽ അവനും എനിക്ക് എന്റെ സ്വന്തം അനിയനെ പോലെ ആയി..

പതിവ് പോലെ രാവിലെ കുളിച്ച കണ്ണാടിക് മുമ്പിൽ വന്നു നെറുകിൽ സിന്ധുരം ചാർത്തുമ്പോൾ പിന്നിൽ ആയി പ്രണവേട്ടൻ വന്നു.. പക്ഷെ പതിവ് പോലെ തന്നെ സ്നേഹത്തിന്റെ ഒരു അംശവും ഞാൻ ആ കണ്ണിൽ കണ്ടില്ല…

ആരെ ബോധിപ്പിക്കാനാ ഇതൊക്കെ…
പുച്ഛം മാത്രം ആയിരുന്നു ആ ചോദ്യത്തിൽ..

കല്യാണം കഴിഞ്ഞ പെണ്ണ് സിന്ദൂരം തൊടുന്നത് ആരെയും ബോധിപ്പിക്കാൻ അല്ല…

എന്തോ എന്നോട് പറയാൻ തുടങ്ങിയതും ഡോറിൽ ആരോ തട്ടി…വാതിൽ തുറന്നപ്പോൾ അമ്മ ആയിരുന്നു..

അഹ്.. നിങ്ങൾ രണ്ടാളും പൂജാമുറിയിലേക്ക് വാ

എന്തിനാ..
ഒട്ടും താല്പര്യമില്ലാതെ ഏട്ടൻ ചോദിച്ചു..

കല്യാണം കഴിഞ്ഞ ഏഴു ദിവസം കഴിഞ്ഞില്ലേ..ഇനി താലി മാലയിലേക്ക് കൊരുത്ത ഇടാം..

അതിനു ഞാൻ എന്തിനാ വരുന്നേ… സ്വയം ചെയ്യാം എന്നല്ലേ ഉള്ളു..

ഭാര്യ സ്വയം അല്ല ഭർത്താവ് ആണ് ചെയേണ്ടത് അതു കൊണ്ട് മുടക്കം പറയാതെ വരാൻ നോക്ക്..
അമ്മ അത്രെയും പറഞ്ഞു പോയി..

അമ്മ നിർബൻധിച്ചത് കൊണ്ട് ആയിരിക്കും പ്രണവേട്ടൻ പൂജാമുറിയിലേക്ക് പോയി .. പിന്നാലെ ഞാനും..

അമ്മ നിന്നത് കൊണ്ട് തന്നെ ഒന്നും പറയാതെ താലി എടുത്തു മലയിൽ ചേർത്തതിന് ശേഷം എന്റെ കഴുത്തിൽ അണിയിച്ചു…

രണ്ടു പേരും തൊഴുതു പ്രാർത്ഥിക്ക് നല്ലൊരു ജീവിതത്തിന് വേണ്ടി..

പക്ഷെ പ്രണവേട്ടൻ ചടങ്ങ് പോലെ എന്റെ കഴുത്തിൽ മാല ഇട്ടതിന് ശേഷം അവിടെ നിന്നും പോയി.. അപ്പോഴും ഞാൻ ദൈവത്തിനെ വിളിച്ച പ്രാർഥിച്ചത് എനിക്ക് ഒരു അഭയം തന്ന ഈ കുടുംബത്തിന് ഒരു ആപത്തും ഉണ്ടവല്ലേ എന്ന് മാത്രമാണ്…

എല്ലാം ശരിയാകും മോളെ..

അമ്മ ആ പറഞ്ഞ വാക്കുകൾ പലപ്പോഴും ഞാനും സ്വയം പറഞ്ഞു ആശ്വാസം കണ്ട എത്താൻ ശ്രമിച്ചിട്ടുണ്ട്… എല്ലാം ശരിയാകുമായിരിക്കും…

ഏട്ടത്തി എന്താ ഇവിടെ വന്നു നിക്കുന്നെ…

ഏഹ്.. ഒന്നില്ല.. ചുമ്മാ ഓരോന്നും ആലോചിച്ചു നിക്കുവായിരുന്നു..

നല്ല സങ്കടം ഉണ്ട് അല്ലേ…

ഞാൻ അവന്റെ മുഖത്തേക്ക് നോക്കി..

ഡിഗ്രിക്ക് ചേരാൻ വേണ്ടി മാത്രമല്ല ഞാൻ ഇവിടെ വന്നത്… എനിക്ക് എന്റെ പഴയ പ്രണവ് ചേട്ടനെ തിരിച്ചു കിട്ടാൻ കൂടി വേണ്ടിയാണ്…
അതിനു ഏട്ടത്തിയെ കൊണ്ടേ സാധികൊള്ളു…

ഈ താലിയുടെ ബലത്തിൽ എത്ര നാൾ ഞാൻ ഇവിടെ കാണും എന്ന് പോലും എനിക്ക് അറിയില്ല… ആത്രേയക്കും പ്രണവ് ഏട്ടൻ എന്നെ വെറുത്തു..

ആ വെറുപ്പ് സ്നേഹം ആക്കിയാൽ തീരവുന്ന പ്രശ്നങ്ങളെ ഉള്ളു..

അത് അത്ര എളുപ്പം അല്ല..

എളുപ്പം അല്ല.. സമ്മതിക്കുന്നു.. പക്ഷെ നടക്കാത്ത കാര്യവും അല്ല..

ഏട്ടത്തിക്കും അറിയാലോ പ്രിയയുടെ മരണം ആണ് ചേട്ടനെ ഇങ്ങനെ മാറ്റിയത്…. ആ വേദന പൂർണമായും മാറ്റാൻ സാധിക്കില്ലെങ്കിലും കുറയ്ക്കാൻ ഏട്ടത്തിക്ക് ഉറപ്പാഴും പറ്റും..

എങ്ങനെ.. എന്നോട് എപ്പോഴും ദേഷ്യമാണ്..

അതൊക്കെ പതിയെ മാറ്റാം..

എങ്ങനെ..

അത് എങ്ങനെ എന്ന് ചോദിച്ചാൽ.. . അഹ്… ഞാൻ ഇപ്പോൾ ഒരു ട്രയൽ കാണിച്ചു തരാം.. ഏട്ടത്തി കൂടെ നിക്കുമോ…

അഹ്..

അഹ്.. എന്നാൽ ആ സോഫയിൽ ഇരിക്ക്..
അവൻ പറഞ്ഞത് പോലെ ഞാൻ ആ സോഫയിൽ ഇരുന്നതും അവൻ ഒരു വിളി ആയിരുന്നു..

അയ്യോ.. രോഹിണി ഏട്ടത്തി… ചേട്ടാ…അപ്പച്ചി… ഓടി വരുന്നേ… ഗായത്രി ഏട്ടത്തി സ്റ്റെപ്പിൽ നിന്ന് വന്നു വീണേ…

അവന്റെ വിളി കേട്ട് ഇരുനടത്തു നിന്നു ഞാൻ ഞെട്ടി എഴുനേറ്റു..

എന്റെ പൊഞ്ഞു ഏട്ടത്തി എണികാതെ.. അവിടെ ഇരിക്ക്..

അവൻ വീണ്ടും എന്നെ അവിടെ ഇരുത്തി…

വിളി കേട്ട് എല്ലാരും അവിടേക്ക് വന്നു… എന്താ നടകുന്നത് എന്ന് അറിയാതെ ഞാനും..

എന്തിനാടാ വിളിച്ചു കൂവുന്നേ..
ആ ചോദ്യവുമായി എന്റെ ഭർത്താവും രംഗ പ്രവേശനം ചെയ്‌തു…

ചേട്ടാ..ഏട്ടത്തി വന്നു വീണു..
ഋഷി പറഞ്ഞത് കേട്ടു അവിടെ ഇരിക്കന്ന് എന്നെ നോക്കി..

അയ്യോ..മോളെ എന്തെങ്കിലും പറ്റിയോ…

അപ്പച്ചി.. ഈ സ്റ്റെപ്പിന് എന്തോ കുഴപ്പം ഉണ്ട്.. അന്ന് അപ്പച്ചിയും വന്നു വീണത് അല്ലേ..

ശരിയാ..

അമ്മ എന്താ ഈ പൊട്ടന്റെ വാക്കും കേട്ട് ഈ സ്റ്റെപ് പൊളിക്കാൻ പോവുകയാണോ..

പൊളിക്കുന്നതും പണിയുന്നതും ഒക്കെ പിനീട് ആവാം.. ആദ്യം പെട്ടന്ന് ഗായത്രിയെ ആശുപത്രിയിൽ എത്തിക്ക്..

രോഹിണി ചേച്ചി അത് പറഞ്ഞപ്പോൾ ഞാൻ ഋഷിയുടെ മുഖത്തു നോക്കി.. അവൻ എന്റെയും..

അയ്യോ ഹോസ്പിറ്റലിൽ ഒന്നും പോണ്ടാ… വലിയ കുഴപ്പം ഒന്നും കാണില്ല… ഒന്ന് കിടന്നാൽ ശരിയാവും അല്ലെ..

വന്നു വിയുന്നതിന് കിടന്നാൽ എങ്ങനെയാടാ ശരിയാവുന്നെ..

അതൊക്കെ ആവും… ചേട്ടാ എട്ടത്തിയെ ഒന്ന് മുകളിൽ കൊണ്ട് പോയെ..

എന്തിന്..
പ്രണവ് ഏട്ടൻ ഗൗരവത്തോടെ ചോദിച്ചു..

ആ.. സ്റ്റെപ്പിന് ആല്ലേ വന്നു വീണത്… നടക്കാൻ ബുദ്ധിമുട്ട് കാണും…

അതെ പ്രണവ്…നീ ഒന്ന് സഹായിക്ക്.. അവൾ ഒന്ന് കിടക്കട്ടെ… എന്നിട്ടും വേദന കുറവ് ഇല്ലെങ്കിൽ ആശുപത്രിയിൽ കൊണ്ട് പോവാം..

എല്ലാരും കൂടെ നിർബന്ധിച്ചപ്പോൾ അവാർഡ് പടം പോലെ നടക്കുന്നത് എല്ലാം കണ്ടു കൊണ്ട് ഇരിക്കുന്ന എൻ്റെ അടുത്ത സർ വന്നു..

മടിച്ചിട്ട് ആണെങ്കിലും എന്നെ പൊക്കി എടുത്തു… ഒരു നിമിഷം ത്രീശങ്കസ്വർഗ്ഗത്തിൽ എന്നത് പോലെ ആയി ഞാൻ..

ഏട്ടത്തി rest എടുക്കണേ..
എന്ന് റിഷി വിളിച്ചു പറഞ്ഞപ്പോൾ മനസിലായി പ്രണവേട്ടനെ കൊണ്ട് എന്നെ എടുപ്പിക്കാൻ ആണ് അവൻ ഇത് എല്ലാം ചെയ്തത് എന്ന്..

ഏട്ടൻ എന്നെ റൂമിൽ കൊണ്ട് പോയി… വന്നു വീഴുന്നു എന്ന് വിചാരിച്ചത് കൊണ്ട് എന്നോട് അല്പം മയത്തിൽ ഒക്കെ പെരുമാറും എന്ന് വിചാരിച്ചതും ball എറിയുന്നത് പോലെ എന്നെ അവിടെ കിടന്ന ഒരു കുഷ്യനിൽ എടുത്തു ഇട്ടു..

അമ്മ..
ആ ഒരു വിളി മാത്രമേ നാവിൽ നിന്ന് വന്നോളൂ.. എന്റെ നടുവ്…

ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഏട്ടൻ പോയി…. എന്റെ റിഷി… എന്നോട് ഈ ചതി വേണ്ടായിരുന്നു….

അപ്പോൾ അത് ഏറ്റില്ലേ..

പിന്നെ.. ഏറ്റു കിട്ടി… എന്റെ നടുവിന് ആണ് എന്ന് മാത്രം..

ശോ.. ഏട്ടത്തി വിഷമിക്കാതെ.. വേറെ ഒരു വഴി ഉണ്ട്..

എന്റെ പൊഞ്ഞു മോഞ്ഞേ… ഒരു വഴിയും വേണ്ടാ… ഇനി ഓടിക്കാൻ എന്റെ കൈയിൽ വേറെ നടുവ് ഇല്ലാ..

അവൻ ഇളിച്ചു കാണിച്ചു..

പിടിച്ചു വാങ്ങാൻ കഴിയുന്നത് അല്ലലോ സ്നേഹം വിധിച്ചത് ആണെങ്കിൽ നിന്റെ ചേട്ടന്റെ സ്നേഹം എനിക്ക് കിട്ടും..അതൊക്കെ പോട്ടെ… നിനക്ക് ഇന്ന് തോട്ടു കോളേജിൽ പോണ്ടേ…

അഹ്.. പോവാൻ തുടങ്ങുവാണ്..അപ്പോൾ വൈകുന്നേരം കാണാം…
ടാറ്റയും തന്നു അവൻ പോയി…ഒരു നിമിഷം നഷ്ടപ്പെട്ടുപോയ എന്റെ പഠനത്തിനെ കുറിച്ചുള്ള ചിന്ത മനസ്സിൽ വന്നു എങ്കിലും പതിയെ അത് മാച്ചു കളഞ്ഞു…

അടുക്കളയിൽ ഓരോനും ശാന്ത ചേച്ചിയോട് സംസാരിച്ചു കൊണ്ട് നിന്നപ്പോൾ ആണ് രോഹിണി ചേച്ചി വന്നത്..

ഗായത്രി നിന്റെ അനിയത്തി വന്നിട്ടുണ്ട്..

അത് കേട്ട് ഉടനെ ഞാൻ ഹാളിലേക്ക് ചെന്നു…

ചേച്ചി..
സ്വാതി വന്നു എന്നെ കെട്ടി പിടിച്ചു..

സുഖമാണോ നിനക്ക്..

ചേച്ചി കൂടെ ഇല്ലലോ എന്ന് ഒറ്റ വിഷമം മാത്രേ ഉള്ളു… ചേച്ചിക്കൊ..

എനിക്ക് നീ കൂടെ ഇല്ലലോ എന്ന് ഒറ്റ വിഷമവും..

നീ സ്കൂളിൽ പോവുന്നില്ലേ..

ഉച്ചയ്ക്ക ആണ് എക്സാം.. ചേച്ചിയെ കാണാം എന്ന് വിചാരിച്ചു നേരത്തെ ഇറങ്ങിയത് ആണ് വീട്ടിൽ നിന്ന്..

ചെറിയമ്മയും അച്ഛനും.

അച്ഛൻ ഇപ്പോഴും പണ്ടത്തെ പോലെ തന്നെ കുടിച്ചു നടക്കുന്നു.. പിന്നെ ചേച്ചി ഇല്ലാത്തോണ്ട് മനസില്ലാമനസോടെ അമ്മ അടുക്കളയിൽ കയറുന്നു…..
അതൊക്കെ വിട്.. ചേച്ചി എന്റെ മുഖത്തു സൂക്ഷിച്ചു നോക്കിക്കേ..

എന്തെ..

ചുമ്മാ നോക്ക്.

നോക്കിയപ്പോൾ ആണ് അവളുടെ മൂക്കിന്റെ അറ്റത്തു ഒരു വെള്ളി തെളിച്ചം കണ്ടത്…
ഓഹ്… മൂക്ക് കുത്തി അല്ലേ..

അഹ്.. ഇത് കാണിക്കാൻ ആണ് ഞാൻ മെയിൻ ആയി വന്നത്..

.ഓരോന്നും പറഞ്ഞു നിന്നപ്പോൾ ആണ് അവളുടെ യൂണിഫോം ടോപിലെ അറ്റത്തു കുറച്ച് ചെളി ഞാൻ ശ്രദ്ധിച്ചത്..

ഇത് എങ്ങനെയാ ടോപ്പിൽ ചെളി ആയത്..

അത് വരുന്ന വഴിക്ക്…

ബാക്കി പറയുന്നതിന് മുമ്പ് ആരോ കാളിങ് ബെൽ അടിച്ചു… ഞാൻ പോയി വാതിൽ തുറന്നു…
റിഷി..

നീ അപ്പോൾ കോളേജിൽ പോയില്ലേ..

ഏട്ടത്തി വരുന്ന വഴിക്ക്..
അവൻ പറഞ്ഞു തുടങ്ങിയതും അവിടേക്ക് സ്വാതി വന്നു..
ചേച്ചി ഞാൻ ഇറങ്ങുവാണ്..

അപ്പോൾ ആണ് അവർ പരസ്പരം കാണുന്നത്…
മുഖാമുഖം കണ്ടപ്പോൾ എന്തൊകെയോ പറയണം എന്നുണ്ട് രണ്ടു പേർക്കും..

ഏട്ടത്തി.. ഇവൾ എന്താ ഇവിടെ..

ചേച്ചി… ഇയാൾ എന്താ ഇവിടെ..

നിങ്ങൾക്ക് പരസ്പരം അറിയാമോ..

ടോപ്പിന്റെ അറ്റത്തു എങ്ങനെയാ ചെളി പറ്റിയത് എന്ന് ചേച്ചി എന്നോട് ചോദിച്ചില്ലേ… അത് ഇയാൾ കാരണം ആണ്..

കോളേജിൽ എന്താ പോവാത്തത് എന്ന് ഏട്ടത്തി ചോദിച്ചില്ലേ അത് ഇവൾ കാരണം ആണ്..

ശരിക്കും എന്താ സംഭവിച്ചത്…
ഒന്നും മനസ്സിലാവാതെ ഞാൻ ചോദിച്ചു..

ഞാൻ പറയാം… ഞാൻ വരുന്ന വഴിക്ക്.. ഇയാൾ ബൈക്ക് കൊണ്ട് ചെളി വെള്ളം എൻ്റെ ദേഹത്തു തെറുപ്പിച്ചിട്ട് നിർത്താതെ പോയി…

ബാക്കി ഞാൻ പറയാം..അങ്ങനെ നിർത്താതെ പോയപ്പോൾ ഇവൾ എന്നെ കല്ല് എടുത്തു എറിഞ്ഞു…

കല്ല് അല്ല ഒരു കൊച്ചങ്ങായാണ്..

എന്റെ പൊഞ്ഞു ഏട്ടത്തി.. സമയം വൈകിയത് കൊണ്ട് സ്പീഡിൽ പോയപ്പോൾ വഴിയിൽ കിടന്ന് വെള്ളം കുറച്ച് ഇവളുടെ ഡ്രെസ്സിൽ വീണു… അതിനു എന്നെ അവിടെ വച്ച് ഇത് എന്തൊക്കെ പറഞ്ഞു എന്ന് അറിയോ…

അത് നിർത്താതെ പോയത് കൊണ്ട് അല്ലേ..

നിർത്താതെ പോയാൽ നീ കൊച്ചങ്ങാ എടുത്തു ഏറിയോ..

അഹ് ചിലപ്പോൾ എറിഞ്ഞു എന്ന് ഇരിക്കും…

ഏട്ടത്തി ഇവളോട് പുറത്ത പോവാൻ പറ..

ചേച്ചി ഇയാളോട് അകത്തു പോകാൻ പറ..

ഓഹ്.. രണ്ടു പേരും ഒന്ന് നിർത്തു… ഈ ചെറിയ പ്രശ്നത്തിന് ആണോ ഇങ്ങനെ കിടന്ന് ബഹളം വയ്ക്കുന്നത്… സ്വാതി നീ ഒരു sorry പറഞ്ഞേക്ക്..

എനിക്ക് ഒന്നും വയ്യാ… ഞാൻ ചേച്ചിക്ക് ഈ മൂക്കുത്തി കാണിക്കാൻ വന്നതാ… ഞാൻ പോവേയാ..

അയ്യേ.. ഇത് എന്ത് മൂക്കുത്തി.. ഒരുമാതിരി പാണ്ടി പെൺപിള്ളേരെ പോലെ.. ഇത് ശരിക്കും ഏടത്തിയുടെ അനിയത്തി തന്നെയാണോ..

റിഷി.. നീ ഒന്ന് നിർത്തു..

കൃഷിയോ… പറ്റിയ പേര്..

ടി മൂക്കുത്തി..

പോടാ നോക്കുകുത്തി..

എന്താ ഇവിടെ…
ആ ചോദ്യം വന്നപ്പോൾ അതു വരെ അലച്ചു കൊണ്ട് നിന്ന് രണ്ടു പേരും നിർത്തി… പ്രണവേട്ടനെ കണ്ടതും അവർ രണ്ടു പേരും എന്റെ പിന്നിൽ ആയി നിന്നു..
മൊത്തത്തിൽ എന്താ പറയേണ്ടത് എന്ന് അറിയാതെ കിളി പോയ അവസ്ഥയിൽ ഞാനും…

***********************************************

 

(തുടരും.. )

ജീവാംശമായി തുടർകഥകൾ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

4.3/5 - (17 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!