💘💘💘💘💘💘💘💘💘💘💘💘💘💘💘💘
✍✍ *രചന – ഫർഷാദ് ഷ വയനാട്*
📚 *എയ്ഞ്ചൽ* 📚
📝Part -3⃣4⃣📝
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
പെട്ടെന്നായിരുന്നു മ്മള് വന്നോട്ത്ത് തന്നെ അങ്ങനെ സ്ഥംഭിച്ചു നിന്നു പോയത്.
എന്താ കാരണം എന്നാണോ . ഹ
അത് സിമ്പിളല്ലേ . ഇങ്ങൾക്കൊക്കെ ആലോചിച്ച് പിടി കിട്ടിയില്ലേൽ പിന്നെയാർക്കാ മക്കളേ കിട്ടാ . അതന്നെയാണ്ന്നേയ് .
മ്മളെ കാക്കൂനോട് സംസാരിച്ചു കൊണ്ടിരിക്കുന്ന അ 2 ആളുകൾ തന്നെ . ഇപ്പോ എങ്ങനെ ഓടിയില്ലേ ഇങ്ങൾക്ക് അതാരായിരിക്കുമെന്ന് . .
…. *തുടർച്ച* ……
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
മ്മളെന്തായാലും ഐസ്ക്രീമും മൂഞ്ചി കൊണ്ട് വന്ന് നിന്ന് അവസാനം മ്മളെ സിറ്റുവേഷനും അ ഒരവസ്ഥയിൽ ഒക്കെ തന്നെയായിക്ക്ണ്ട് ട്ടോ.
അല്ലാ . ഇവന്മാരെന്താ ഇപ്പോ ഇവിടെ. ഇനിയിപ്പോ കാക്കു കാത്ത് നിന്ന അ ലെവന്മാർ ഇവന്മാര് തന്നെയാണോ . അങ്ങനെയെങ്കിൽ ഇതൊക്കെ എപ്പോ സംഭവിച്ചു.
സംഭവം ന്റെ മൊഞ്ചനെ ഇങ്ങനെ നോക്കി നിൽക്കാൻ എന്ത് രസാ അള്ളാ . ആ മിൻഹ യുടെ കയ്യിൽ നിന്നും എനിക്ക് തന്നൂടെ ഈ മൊഞ്ചനെ .
അല്ലാ … ഇവന്മാർ ഇത്ര പെട്ടന്ന് യൂണിഫോം ഒക്കെ മാറ്റി ഇവിടെ എങ്ങനെ എത്തി. യൂണീഫോമിൽ കാണുന്ന ആളേ അല്ല എന്തായാലും ഈ കളർ ഡ്രസ്സിൽ കാണുമ്പോൾ . ഇങ്ങനെയൊക്കെ ഇവനെ കാണുമ്പോഴാണ് എനിക്ക് ശരിക്കും ഇവനെ നഷ്ടപ്പെട്ടതോർത്ത് സങ്കടം തോന്നണേ .
മിൻഹയോട് പൊരുതി നേടിയെടുത്താലോ ഈ മൊതലിനെ . അതിന് ഞാൻ മാത്രം വിചാരിച്ചിട്ട് എന്ത് കാര്യംല്ലേ. ഈ പോത്തിന്റേ തലയിലും അവൾ തന്നെയല്ലേ . ന്നാലും മിൻഹാ നിന്റെയൊക്കൊരു ഭാഗ്യം .
ഇവന്മാർ ഇനിയിതെന്തൊക്കെയായിരിക്കും സംസാരിക്കുന്നേ ന്റെ അള്ളാ. ഞാൻ ഇങ്ങനെ മാറി നിന്നാൽ എങ്ങനെ ശരിയാകും. എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടല്ലോ മോളെ ഷഹന. നീ സൂക്ഷിക്കുന്നത് നല്ലതാണ്.
ഉം. സൂക്ഷിക്കാം സൂക്ഷിക്കാം. പക്ഷേങ്കിൽ അത് അല്ലല്ലോ ഇപ്പോഴത്തെ മ്മളെ പ്രശ്നം. എങ്ങനെയേലും അവന്മാരെടുത്ത്ക്ക് പോയല്ലേ പറ്റൂ . കാക്കൂ കൊരങ്ങാ അൻക് ഞാൻ വെച്ചിട്ടിണ്ടടാ . ഇത് അറിയാണെങ്കിൽ അവിടെ തന്നെ ഇരുന്നാൽ മതിയായിരുന്നു. ഛെ വെറുതേ അ ചൂടന്റെ അടുത്ത്ന്ന് ഇങ്ങോട്ട് വന്ന് . ഇനിയിപ്പോ അവന്മാരെട്ത്ത്ക്ക് തന്നേ വേണ്ടേ പോകാൻ .
എന്തായാലും പോയല്ലേ പറ്റൂ. അങ്ങനെ മ്മള് മ്മളെ മൊഞ്ചനേയും നോക്കി കൊണ്ടങ്ങനെ ഐസ്ക്രീമും മൂഞ്ചി കൊണ്ട് മടിച്ച് മടിച്ച് രണ്ടും ആസ്വദിച്ച് അവരെ ലക്ഷ്യമാക്കി അങ്ങനെ നടന്നു നീങ്ങി.
അള്ളാ മ്മളെ മൊഞ്ചൻ മ്മളെ കണ്ടതും ഒറ്റ തിരിയലായിരുന്നു ഞാൻ ഓന്റെ മുന്നിൽന്ന് . എന്താ കാര്യം എന്നാണോ . മ്മള് ഇതെല്ലാം ആസ്വദിച്ചു വരുന്നതിനിടക്ക് മ്മളെ മുഖം മറക്കാൻ മറന്നു പോയിന്നേയ്.
പിന്നേ തിരിഞ്ഞ് നിന്ന് കൊണ്ട് വലിയ ശ്വാസം അങ്ങ്ട് വിട്ട്ട്ട് മ്മളെ മുഖമൊക്കെ മറച്ച് പതിയേ തിരിഞ്ഞ് നോക്കിയപ്പോ ചെക്കൻ മ്മളെത്തന്നെ നോക്കി നിൽക്കുകയാണ്. ഇവൻ എന്തിനാപ്പോ എന്നെ ഇങ്ങനെ നോക്കണത്. എനിയിപ്പോ ഓനെ കണ്ടു തിരിഞ്ഞതിൽ എൻറെ മുഖം അങ്ങാനും കണ്ടിട്ടുണ്ടാകുമോ ?
ഏയ് . അതിന് വഴിയില്ല. എന്തായാലും .
മ്മളങ്ങനെ പമ്മിപമ്മി ഇപ്പോ കാക്കൂന്റേ ബാക്കിൽ തന്നെ എത്തീക്ക്ണ് ട്ടോ.
ഈ ആദ്യമായി പെണ്ണ് കാണാൻ വേണ്ടി ചെക്കൻ വീട്ടിൽ വരുമ്പോൾ പെണ്ണിനുണ്ടാകുന്ന ഒരു തരം നാണമില്ലേ.. അതൊക്കെ കറക്ട് ആയിട്ട് തന്നെ മ്മളെ മുഖത്ത് ഉണ്ട് ഇപ്പോ .
അങ്ങനെ അവന്മാരെയൊന്നും കാണാത്ത മട്ടിൽ ചുറ്റുമുള്ള ലോക കാര്യങ്ങൾ നിരീക്ഷിക്കുന്ന തിരക്കിലാണ് ഞാൻ.
മ്മളെ മൊഞ്ചനാണേൽ കാക്കൂന്റെ കണ്ണും വെട്ടിച്ച് ഇടയ്ക്കിടക്ക് മ്മളെ നോക്കുന്നുണ്ടോ എന്നൊരു ചെറിയ സംശയം. അല്ലാ . അത് മ്മളെ ഒരു സംശയം മാത്രമാണ് ട്ടോ . കാരണം മ്മളെ നോക്കണ്ട ആവശ്യം ഓൻക്കില്ലല്ലോ . അതിന് നോക്കാൻ വേറെ ഒരുത്തി ഉണ്ടല്ലോ ഓൻക് .
ന്റെ നിരീക്ഷണം പലയിടത്തും ആണെങ്കിലും മ്മളെ കാതുകൾ ഇവരെ കൂടെ തന്നെയുണ്ട്. എന്താണ് ഇവരുടെ ഉദ്ദേശം എന്ന് അറിയണമല്ലോ.
ടീ . നീ എപ്പോ വന്നു. ഇതെന്താ എന്റെ ബാക്കിൽ നിനക്ക് പണി .
അത് പിന്നേ കാക്കൂ ഞാൻ വന്നിട്ട് എത്ര കാലമായി എന്ന് കാക്കൂന് നന്നായിട്ട് അറിയാലോ .അപ്പൊ പിന്നെ ആ ചോദ്യത്തിനു പ്രസക്തിയില്ല . ഓർത്ത് നോക്ക്ട്ടോ മോന് ഞാൻ എത്ര വർഷമായി പൊട്ടിപ്പുറപ്പെട്ടിട്ട് എന്ന് . പിന്നേ എന്താ ചോദിച്ചേ . എന്താ ബാക്കിൽ പണിയെന്നല്ലേ. ദേയ് അങ്ങോട്ട് നോക്കിയേ നല്ല സുന്ദരമായിട്ട് അവിടെ തേക്കുന്നത് കണ്ടോ അ ചേട്ടൻ . അത് നോക്കി നിന്ന് പോയതാ . കാക്കൂന് തേക്കാൻ അറിയൂലല്ലോ. ദേയ് അപ്പോ അത് നോക്കി നിന്നോട്ടോ . അല്ല പിന്നേ
ടാ ഷാനു . ഇവള് നിന്നെ നന്നായിട്ട് തേക്കാ തോന്നണല്ലോ. എന്താ സംഭവം.
അ .എനിക്കൊന്നും മനസ്സിലാകണില്ല. ഇവൾക്ക് വട്ടാണോ ഇനി . ആര് ആരെ തേച്ചൂന്നാ . അ . ശവം. ചന്തേ കണ്ട പരിചയം പോലും കാണിക്കുന്നില്ലല്ലോ ടാ.
അതിന് നീ ചന്ദേന്ന് അവളെ കണ്ടിരുന്നോ .
ഒന്ന് പോടാ . ഞാനൊരു അഭിഷുക്തി പറഞ്ഞതാ കൊരങ്ങാ.
ഓ. അങ്ങനേ . ന്നാ പിന്നേ അ ചന്ദേത്തേ പരിചയം കാണിക്കാത്തവരെ കൊണ്ട് മ്മള് പരിചയം കാണിപ്പിക്കണം. എങ്ങനേയെന്നല്ലേ . ദേയ് നീ കണ്ടോ .
ദേയ് ഷാന . അ ഐസ്ക്രീം കളയാനാണോ വാങ്ങിച്ചത്. ഒക്കെ ദേയ് നിന്റെ ഡ്രസ്സിൽ ഉറ്റി ഉറ്റി വീഴുന്നു.
ഹീ. നന്നായിപ്പോയി നിച്ചു . അത് ഞാൻ അങ്ങ് സഹിച്ചൂ. എന്നും പറഞ്ഞ് പല്ലിളിച്ചും കൊണ്ട് മ്മള് മ്മളെ കൈ അങ്ങ് ഉയർത്തി.
അ . ശരിയാണല്ലോ ഇത് ഞാൻ ഇപ്പോ എന്തിനാ എൻറെ കയ്യിൽ പിടിച്ചും കൊണ്ട് നിൽക്കുന്നത്. ഈ ശവങ്ങൾ കാരണം ൻക് ന്റെ ഐസ്ക്രീം വേസ്റ്റ് ആയി എന്നും പറഞ്ഞ് ഒറ്റെ ഏറായ്രുന്നു. മ്മളെ പാവം ഐസ്ക്രീം . ദേയ് പറക്ക്ണ്.
എടാ ഷാനു നീയൊക്കെ എന്നെങ്കിലും എന്റെ കൈയ്യിൽ അകപ്പെട്ടാൽ അന്ന് ഞാൻ ഇതിനൊക്കെ പ്രതികാരമായി ഒരു ലോഡ് ഐസ്ക്രീം വാങ്ങിപ്പിച്ചേനേ : പറഞ്ഞിട്ടെന്താ അ ദുഷ്ടത്തി കൊണ്ടുപോയില്ലേ അപ്പോഴേക്കും നിന്നേ.
എന്താടാ ഉണ്ടക്കണ്ണാ ഇങ്ങനെ നോക്കണേ .
കാക്കൂ ഇങ്ങളെ പെങ്ങളാന്നല്ലേ പറഞ്ഞേ ഇത്.
എങ്ങനെ സഹിക്കുന്നു ഈ മൊതലിനെ .
പോടാ നിച്ചുപ്പട്ടി .
കാക്കു പോകാ വീട്ടിലേക്ക് . ഇവറ്റകളോടൊക്കെ വർത്തമാനം പറഞ്ഞാൽ ന്റെ കാക്കുവിന്റെ സ്റ്റാറ്റസ് പോകും.
ഉം. പോകാലോ . അതിന് മുമ്പ് നീ ബാക്കിൽ നിൽക്കാതെ ഇവിടെ വന്ന് നിൽക്ക് . കാക്കൂ അന്നോട് ഒരു കാര്യം ചോദിക്കട്ടെ .
ഞാൻ ഇവിടെ തന്നെ നിന്നോളാം.
ഹ ഇങ്ങോട്ട് വാടീ പെണ്ണേ . എന്നും പറഞ്ഞു കാക്കു മ്മളെപ്പിടിച്ച് ഒറ്റ തള്ള് . ദേയ് കിടക്കുന്നു മ്മള് മ്മളെ മൊഞ്ചനേയും തട്ടി തെറിപ്പിച്ചിട്ട് ഓന്റെ തൊട്ടടുത്ത് തന്നേ.
മ്മളെ കയ്യിൽ ഒലിച്ചിറങ്ങിയ ഐസ്ക്രീം എവിട്ന്ന ഒന്നു കഴുകാ എന്ന് വിചാരിച്ച് നിൽക്കായിരുന്നു. എനിയിപ്പോ അതിൻറെ ആവശ്യം ഉണ്ടെന്നു തോന്നണില്ല . എല്ലാം മ്മളെ ചെക്കന്റെ ഷർട്ടിൽ കറക്ടായിട്ട് തുടച്ചിക്ക്.
മ്മള് ഓന്റെ മുഖത്തേക്ക് നോക്കിയതും ഓൻ മ്മളെ നോക്കി കണ്ണുരുട്ടുന്ന് .
മ്മള് പിന്നെ ആ കാര്യത്തിൽ മോശമല്ലാത്ത കൊണ്ട് തിരിച്ചും അത് തന്നെ പ്രയോഗിച്ചു.
അതേയ് ഇങ്ങനെ പരസ്പരം കണ്ണുരുട്ടി നിന്നാൽ ശരിയാവില്ലല്ലോ. എന്ന് മ്മള് പിന്നെയാണ് ആലോചിച്ചത്.
എന്താടാ കണ്ണു പൊട്ടാ കണ്ണുരുട്ടി നോക്കുന്നേ. മുമ്പിൽ വന്ന് നിന്നിട്ടല്ലേ . അൻറെ ഓളോട് പോയിട്ട് കഴുകി തരാൻ പറയ്.
അല്ലേലും കിട്ടിയ ചാൻസല്ലേ . മ്മള് പിന്നേ അത് മുതലാക്കാതേ നിൽക്കോ . പിന്നെ ഒന്നും നോക്കിയില്ല ചെക്കന്റെ അടുത്ത്ത്തന്നെ അങ്ങ് സ്ഥാനമുറപ്പിച്ചു .
മ്മളെ കാക്കൂന് പിന്നേ എൻറെ സ്വഭാവം നന്നായിട്ട് അറിയാവുന്നതുകൊണ്ട് എല്ലാം കണ്ടു മിണ്ടാതെ നോക്കി നിൽക്കുകയായിരുന്നു.
അതേയ് കാക്കൂ . ഈ പൊട്ടന്മാരെക്കൂടെ എന്താ പരിപാടി.
എനിക്ക് കുറച്ചു കാര്യങ്ങൾ അറിയണം ഷാന.
അത് വീട്ടിൽ പോയി ചോദിച്ചാൽ പോരേ കാക്കു . അതിനെന്തിനാ ഈ പൊട്ടന്മാർ .
ഞാൻ നിനക്ക് വേണ്ടി ഇന്ന് സ്കൂൾ പരിസരത്ത് വെയിറ്റ് ചെയ്ത സമയത്ത് ഒരുപാട് കുട്ടികൾ നിന്നെ കുറ്റപ്പെടുത്തുന്നത് എൻറെ കാതുകളിൽ കേൾക്കേണ്ടി വന്നു . എന്തോ പ്രോജക്ടിന്റെ കാര്യവും പറഞ്ഞിട്ട് നീ ടീച്ചേഴ്സ്ന്റെയും ഈ സ്ക്കൂളിന്റേയും ഒക്കെ ആഗ്രഹവും , പ്രതീക്ഷയുമൊക്കെ നശിപ്പിച്ചു എന്നൊക്കെ അങ്ങനെ പലതും അവര് പറഞ്ഞു കേട്ടൂ . അത് നിന്നെക്കുറിച്ചാവരുതേ എന്ന് ആയിരുന്നു ഈ കാക്കുവിന്റെ പ്രാർത്ഥന. പക്ഷെ അപ്പോഴാണ് അതിലൊരു കുട്ടി പറഞ്ഞത് അവളെ ബ്രദർ ആണ് ഷാനയേയും കാത്തു അ നിൽക്കുന്നതെന്ന് . അതെന്നെ ഒരുപാട് വേദനിപ്പിച്ചു.
അള്ളാ .ന്റെ കാക്കു എന്തൊക്കെയാ ഈ പറഞ്ഞു വരുന്നത്. ക്ലാസ്സിലുള്ളവർ എനിക്കു മാത്രമല്ല ന്റെ കാക്കൂനേം വെറുതേ വിടില്ലേ. ചെറ്റകൾ.
ഷാന . അങ്ങനെ എല്ലാവരും നിന്നെ കുറ്റപ്പെടുത്തണം എന്നുണ്ടെങ്കിൽ അതിനുള്ള കാരണം അറിയാൻ വേണ്ടിയാ നിൻറെ ചങ്ക്സിനേ ഞാൻ അവിടെ പിടിച്ച് നിർത്തിയത്. അപ്പോയാണേൽ അവൾമാർ ഒന്നും പറയുന്ന ലക്ഷണവും കാണുന്നില്ല . നിന്നോട് പിന്നെ ചോദിച്ചിട്ട് കാര്യമില്ലല്ലോ. എപ്പോ എൻറെ മുന്നിൽ നിന്നും അപ്രത്യക്ഷമായി എന്ന് നോക്കിയാൽ മതിയല്ലോ പിന്നേ . എനിക്കാണേൽ അത് അപ്പോൾ തന്നെ അറിയൽ നിർബന്ധവുമായിരുന്നു . കാരണം എന്നെ അത്രയ്ക്കും വേദനിപ്പിച്ചിട്ടുണ്ട് നിന്നെക്കുറിച്ചു അവര് പറഞ്ഞപ്പോൾ .
അങ്ങനെയാണ് പിന്നേ ഞാൻ ഇവന്മാരെ അവിടേക്ക് വിളിപ്പിച്ചത്. അന്ന് നമ്മളെ പുറകേ ഇവന്മാർ അങ്ങനെ പിന്തുടർന്ന് വരണം എന്നുണ്ടങ്കിൽ അവർക്ക് നീയുമായി എന്തെങ്കിലും ഒരു നല്ല ബന്ധം കാണണമല്ലോ. വേണ്ടേ. അത് മാത്രമല്ല ഇവന് എന്നെ കാണുമ്പോൾ ഒരു പതുങ്ങലാ .
ഞാനോ . എപ്പോ . ടാ നിച്ചൂ
ഉം .മിണ്ടല്ലടാ . നീ തന്നേ . കണ്ടു പിടിച്ചേ . അവളെ കാക്കൂ .
പോടാ പട്ടീ .
എല്ലാത്തിനും കാരണം ദേ ഇവന്മാരാ എന്നിട്ട് ചിരിക്കുന്നോ തെണ്ടികൾ . കാക്കു അറിയരുത് ന്ന് വിചാരിച്ചതാ . ഇപ്പോ ദേ അതും അറിഞ്ഞ് . പാവം കാക്കു. ഇതിനായിരുന്നോ അപ്പോൾ ടെൻഷൻ ആണെന്ന് പറഞ്ഞ് ഇങ്ങോട്ട് വന്നത്.
നേരത്തേ ഇവരെ ഞാൻ നമ്മുടെ അടുത്തേക്ക് വിളിച്ചപ്പോൾ ബുള്ളറ്റിന്റെ ഗ്ലാസ്സിലൂടെ ഞാൻ കണ്ട നിന്റെ മുഖത്തേ ടെൻഷൻ ഒക്കെ കണ്ടപ്പോ ഇവന്മാർ നമ്മുടെ അടുത്ത് എത്തുന്നതിനുമുമ്പ് തന്നെ നിങ്ങൾ ആരെങ്കിലും എന്നോട് എല്ലാം പറയും എന്നുള്ളതായിരുന്നു എന്റെ പ്രതീക്ഷ. കാരണം അത് വരെ ഇവന്മാരിൽ ആർക്കോ ഒരാൾക്ക് നിന്നോട് അങ്ങനൊരു പ്രത്യേക ഒരിഷ്ടം ഉണ്ടെന്നാണ് ഞാൻ കരുതിയത്.
അപ്പോ അ ഇഷ്ടം ഞാൻ അറിയുന്നത് പേടിച്ച് ഇവന്മാർ എത്തുന്നതിന് മുമ്പേ നിങ്ങൾ ഈ പ്രോജക്ടിന്റെ കാര്യം എടുത്തിടും എന്ന് ഞാൻ വിചാരിച്ചു. പക്ഷേ എനിക്കു തെറ്റിപ്പോയി.
അങ്ങനെ സംഭവിച്ചില്ലന്നു മാത്രമല്ല. ഈ പ്രോജക്ടിന്റെ അമരക്കാര് ഇവര് രണ്ടും ആണെന്നും അതിനു വേണ്ടിയാണ് ഇവർ നമ്മുടെ പുറകെ വന്നത് എന്നും ഇവൻ പറഞ്ഞപ്പോൾ നിങ്ങളെ എല്ലാവരെയും ഒരുമിച്ചു നിർത്തി സംസാരിക്കണം എന്ന് തോന്നി. അതുകൊണ്ടാണ് ഇപ്പോൾ ഇവിടെ ഇവരെ വിളിച്ചു വരുത്തിയത്.
ഓഹോ അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ ലേ . അപ്പോ കാക്കൂ കുറച്ച് വൈകിപ്പോയി ഇങ്ങനെ ഞങ്ങളെ നിർത്താൻ . അവൻക് പ്രോജക്ടിനുള്ള ആളൊക്കെ വേറെ ഉണ്ട് . അവന്റെ ലൈഫ് പാർട്ണർ . എന്ന് ഞാൻ പറയാൻ വരായിരുന്നു.
അതിനിടക്കാണ് കാക്കുവിന്റെ ഒരു ചോദ്യം .
ഷാന കുറച്ച് മുമ്പ് ഇവിടെ വെച്ച് നീ വരുന്നതിന് മുമ്പേ പ്രൊജക്റ്റിനെ കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും ഷാനു പറഞ്ഞു തന്നു എന്നോട് . ഒരുപാട് പ്രതീക്ഷകളുള്ളതാണ് ഇവന്റെ ഈ വർക്ക് . വലിയ വലിയ റെക്കോർഡ്സ് വരെ സൃഷ്ടിക്കാവുന്ന പ്രൊജക്റ്റ് .
മോൾക്ക് അറിയാലോ ഞാൻ എഞ്ചിനീയറിംഗിന് പഠിച്ചപ്പോൾ നമ്മളെ വീട്ടിൽ എന്റെ കൂടെ വന്നിട്ടുള്ള സജാദ്ക്കാനെ . അവൻ ഈ ഷാനുവിന്റെ ഫാമിലി റിലേറ്റിവ് ആണ് . അവനാണ് ഇവർക്ക് വേണ്ട പ്രോജക്ടിന്റെ സോഫ്റ്റ് വെയർ ഒക്കെ ക്രിയേറ്റ് ചെയ്തു കൊടുത്തിട്ടുള്ളത് . അവൻ എഞ്ചിനീയറിംഗ് ഒക്കെ കംപ്ലീറ്റ് ചെയ്തു ഇപ്പോ നാട്ടിലുണ്ടെന്നാണ് ഷാനു പറഞ്ഞത്. നാളെ ചിലപ്പോ നമുക്ക് അവനെ കാണാൻ പറ്റിയെന്ന് വരും. നമ്മളെ വീട് മാറിയതിന് ശേഷം പിന്നേ അവനേ ആരും കണ്ടതേ ഇല്ലല്ലോ. മ്മളെ ഉപ്പച്ചിക്ക് അത്രക്ക് ജീവനായിരുന്നില്ലേ അവൻ .
അത് പറഞ്ഞപ്പോഴേക്കും ന്റെ കാക്കുവിന്റെ വാക്കുകൾ ഇടറിയിരുന്നു. അന്ന് ഞാൻ കാരണം ന്റെ ഉപ്പച്ചിയെ ഞങ്ങൾക്ക് നഷ്ടപ്പെട്ടിട്ടില്ല എങ്കിൽ എനിക്ക് അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലാ എങ്കിൽ ഇന്ന് സജ്ജാദ്ക്കാന്റെ കൂടെ ന്റെ കാക്കുവും എഞ്ചിനീയറിംഗ് കംപ്ലീറ്റ് ചെയ്തിട്ടുണ്ടാവുമായിരുന്നു. എന്റെ അ വീടും സജ്ജാദ്ക്കാനേയും ഒന്നും ഞങ്ങൾക്ക് നഷ്ടപ്പെടില്ലായിരുന്നു. എന്റെ വീട്ടിലെ ഒരാളെപ്പോലെയായിരുന്നു സജ്ജാദ്ക്ക ഞങ്ങൾക്ക്. എല്ലാം നഷ്ടപ്പെട്ടപ്പോൾ പഴയ ഓർമ്മകൾ ഒരിക്കലും തിരിച്ചു വരാതിരിക്കാനും അത് പോലെ സജ്ജാദ് ക്കാന്റെ എൻജിനീയറിങ് വിശേഷങ്ങൾ അറിയാൻ കാക്കു ശ്രമിച്ചില്ലെന്നതുമാണ് സത്യം.
ഷാന . നിങ്ങളെ ടീച്ചറും ക്ലാസിലെ കുട്ടികളും എല്ലാവരും ഒരു പോലെ നിന്നെ ഇഷ്ടപ്പെട്ട് ഈ വർക്കിന് വേണ്ടി തിരഞ്ഞെടുത്തിട്ടും എന്തുകൊണ്ടാണ് നീ പങ്കെടുക്കുന്നില്ല എന്നു ഇങ്ങനെ വാശി പിടിക്കാൻ കാരണം.
പടച്ചോനെ എന്താ ഇപ്പോ ഞാൻ ന്റെ കാക്കൂനോട് പറയുക. അന്ന് ഷാനുവിന് എന്നെ ഒരുപാട് ഇഷ്ടമായിരുന്നു എന്നോ . അത് കൊണ്ട് ഞാൻ അവനുമായി കൂടുതൽ അടുത്തു കഴിഞ്ഞാൽ എന്നെക്കുറിച്ച് എല്ലാം അറിയുന്നതോടെ അവൻ എന്നിൽ നിന്നും അകലാൻ സാധ്യതയുള്ളതുകൊണ്ടാണ്ന്നോ.
അതെങ്ങനെ ഞാൻ എന്റെ കാക്കുവിനോട് പറയും.
അല്ലാ ഇനിയിപ്പോ എന്ത് കാക്കൂനോട് പറഞ്ഞാലും അതിൽ എന്ത് കാര്യമാണുള്ളത്. അവൻറെ കൂടെ ഞാൻ പ്രൊജക്റ്റിൽ മത്സരിക്കാൻ എന്റെ കാക്കു ഈ ഒരു നിമിഷം മുതൽ ആഗ്രഹിച്ചാലും അത് നടക്കാൻ പോകുന്നില്ല.കാരണം ഇന്നൊരാൾ അതിന് വേണ്ടി കാത്തിരിക്കുന്നുണ്ട്. അവളെ ഒഴിവാക്കി കൊണ്ട് എന്നെ പ്രോജക്ടിലേക്ക് തിരഞ്ഞെടുക്കുവാനും പോകുന്നില്ല. പിന്നെ ഇപ്പോൾ ഇങ്ങനെ ഒരു സംസാരത്തിൽ എന്തു കാര്യമാണുള്ളത്. വേണ്ട എങ്ങനേലും കാക്കുവിനേയും കൊണ്ട് ഇവിടെ നിന്നും പോയേ പറ്റൂ. ഇല്ലെങ്കിൽ എൻറെ കാക്കു ഒരുപാട് പ്രതീക്ഷകൾ നെയ്തു കൂട്ടും .അത് പാടില്ല.
ഷാന നിന്നോട് ചോദിച്ചത് കേട്ടില്ലേ. എന്തുകൊണ്ടാണ് നീ പ്രോജക്ടിൽ പങ്കെടുക്കുന്നില്ല എന്ന് പറഞ്ഞതെന്ന് പറയ് ഈ കാക്കുവിനോടെങ്കിലും. എല്ലാവരുടെയും മുന്നിൽ ഇങ്ങനെ തല താഴ്ത്തി നിൽക്കേണ്ട അവസ്ഥ നിനക്ക് വരാൻ ഈ കാക്കു ആഗ്രഹിക്കുന്നില്ല.
അള്ളാ . എന്താണ് ഞാൻ ന്റെ കാക്കുവിനോട് പറയണ്ടത്. എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ.
അപ്പോഴാണ് നിച്ചു കാക്കുവിനെ വിളിച്ചത്.
കാക്കു. ഇവളുടെ ഒരു ഫ്രണ്ട് ഉണ്ട് മിൻഹാ .
ഫ്രണ്ടോ, അത് പണ്ട് . എന്റെ ഷാനുവിനെ എന്നിൽ നിന്നും പിടിച്ചെടുത്ത ദജ്ജാലാണവൾ.
യൂറോപ്പ്യൻ രാജ്യങ്ങളിലെ മെയിൻ സൈന്റിഫിക് കമ്പനികളിലെ പ്രമുഖ വ്യക്തിത്വങ്ങളാണ് ഈ മത്സരം നിർണ്ണയിക്കാൻ അവിടെ എത്തുന്നത്. അവർക്കു മുമ്പിൽ ഒരിക്കലും ഷാനയേപ്പോലെ ഹിജാബ് ഒക്കെ ധരിച്ച ഒരാൾക്ക് മത്സരത്തിൽ പങ്കെടുക്കാൻ എന്തായാലും സാധ്യമാകില്ല. അത്രയും സൂക്ഷ്മതയോടെയായിരിക്കും അവർ മത്സര വിജയിയെ നിർണ്ണയിക്കുന്നത്. പ്രസന്റ് ചെയ്യുന്ന ആളിന്റെ മുഖം അവർക്ക് എന്തായാലും വ്യക്തമാക്കേണ്ടി വരും. ഷാന അവളുടെ മുഖം ഒരിക്കലും ഒരാളുടെ മുമ്പിലും പ്രദർശിപ്പിക്കാൻ തയ്യാറല്ല എന്നായിരുന്നു ഈ മിൻഹ ഞങ്ങളോട് ഷാന പറഞ്ഞു എന്നും പറഞ്ഞ് അറിയിച്ചത്.
വാട്ട് , മിൻഹക്ക് എവിടെ നിന്ന് ഇത്രക്ക് ഡീറ്റെൽ ആയിട്ട് മത്സരത്തെക്കുറിച്ച് കിട്ടി . ഇതുകൊണ്ടാണ് ഞാൻ മത്സരത്തിൽ പങ്കെടുക്കാത്തത് എന്ന് അവളോട് ഞാൻ എപ്പൊ പറഞ്ഞു. ഞാൻ പോലും ഇപ്പോഴാണ് ഇങ്ങനെയൊരു കാര്യം കേൾക്കുന്നത് തന്നെ .
ഇങ്ങനെയൊക്കെ ആലോചിച്ച് കൊണ്ടാണ് മ്മള് മ്മളെ കാക്കുവിന്റെ മുഖത്തേക്ക് നോക്കിയത്. പാവം കാക്കുവിന്റെ കണ്ണുകൾ നിറഞ്ഞത് പോലെ തോന്നി.
നമ്മൾക്ക് എന്താ കാരണം എന്ന് മനസ്സിലായില്ല. മ്മളെ പിരികം പൊക്കി കാക്കുവിനോട് എന്ത് പറ്റി എന്ന് ചോദിച്ചു. കാക്കു ഇപ്പോ പൊട്ടിക്കരയും എന്ന് തോന്നിയപ്പോൾ മ്മള് കാക്കൂനേം തള്ളികൊണ്ട് അവരിൽ നിന്നും മാറി നിന്നു .
എന്ത് പറ്റി കാക്കൂ . പെട്ടെന്ന് കണ്ണൊക്കെ നിറഞ്ഞല്ലോ.
ന്റെ കാന്താരി ഈ മുഖം മറ്റുള്ളവർക്കു മുമ്പിൽ പ്രദർശിപ്പിക്കേണ്ട ഒരു അവസ്ഥയോർത്തിട്ടാണല്ലേ എല്ലാവരും കുറ്റപ്പെടുത്തിയിട്ടും മത്സരത്തിൽ നിന്നും പിന്മാറിയത്. സോറി മോളേ . കാക്കു എന്തെങ്കിലും പറഞ്ഞു പോയിട്ടുണ്ടേൽ ക്ഷമിച്ചോ മോള്. കാക്കുന് ഇപ്പോഴാണ് പങ്കെടുക്കാത്തതിന്റെ കാരണം മനസ്സിലായത് . ഈ കാക്കൂ അത്രക്കങ്ങ് ചിന്തിച്ചില്ല. എല്ലാവരുടെയും കുറ്റപ്പെടുത്തലുകളെല്ലാം സഹിച്ച് നിൽക്കായിരുന്നില്ലേ ഇത്രയും ദിവസം . സാരല്ല . നമുക്ക് ഈ മത്സരം വേണ്ട. പോകാം നമുക്ക് വീട്ടിലേക്ക് . അങ്ങനെ നിന്റെ ശരീരത്തിലേറ്റ മുറിപ്പാടുകളെ ചോദ്യം ചെയ്തു കൊണ്ടുള്ള ഒരു വിജയമൊന്നും നമുക്ക് വേണ്ടാ . എനിക്ക് എന്റെ കാന്താരിയെ ഈ ഹിജാബിനുള്ളിൽ തന്നെ കണ്ടാൽ മതി .
അള്ളാ കാക്കു എന്തൊക്കെയാ ഈ പറയുന്നത്. ഈ പ്രോജക്ട് കാരണം ന്റെ കാക്കുവിന്റെ കണ്ണും നിറച്ചല്ലോ ഇവന്മാർ തെണ്ടികൾ . മിൻഹ ഇവന്മാരോട് പറഞ്ഞതു പോലെ ഇനിയിപ്പോ പ്രോജക്ടിന് പ്രസന്റ് ചെയ്യുന്ന ആളൊക്കെ മുഖം കാണിക്കേണ്ടി ഒക്കെ വരുമോ . അ അതെന്തേലും ആയ്ക്കോട്ടെ . തൽക്കാലം കാക്കുവിനോട് ഇപ്പോ അ കാരണം മാറ്റാനൊന്നും പോകണ്ടാ . അല്ലേലും പ്രോജക്ടിന് എനിക്ക് പകരം വേറെ ഒരുത്തിയെയും സെറ്റ് ആക്കിയിട്ട് പിന്നേ എന്തിനാ എന്റെ കാക്കുവിന്റെ മുന്നിൽ ഇങ്ങനെ വന്ന് നിൽക്കുന്നത്. ഒന്ന് പൊക്കൂടേ അവർക്ക് .
അവരെ മുന്നിൽ നിന്നും എന്തായാലും ഞാൻ പിടിച്ചു വെച്ച എന്റെ കണ്ണീർ കണങ്ങൾ പൊഴിക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ എത്ര സമയം എന്ന് വെച്ചാണ് ഞാൻ ഇങ്ങനെ പിടിച്ച് നിൽക്കുക. പ്ലീസ് എന്റെ മുന്നിൽ നിന്നും ഒന്നു പോയി തരൂ .
തുടരും….
💘💘💘💘💘💘💘💘💘💘
Click Here to read full parts of the novel
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission