💘💘💘💘💘💘💘💘💘💘💘💘💘💘💘💘
✍✍ *രചന – ഫർഷാദ് ഷ വയനാട്*
📚 *എയ്ഞ്ചൽ* 📚
📝Part -3⃣2⃣📝
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
നാളെ രാവിലെ കൃത്യം 9 മണിക്ക് ഞാൻ നിന്റെ വീടിന്റെ അടുത്തുള്ള ബസ്റ്റോപ്പിൽ കാണും .
എന്റെ കൂടെ വന്നില്ല എങ്കിൽ നാളത്തോട് കൂടി നിന്റേ ഈ ഹിജാബിന്റെ രഹസ്യം ഞാൻ ഷാനുവിനെ അറിയിക്കും.
അത് മാത്രമല്ല പ്രോജക്ടിന്റെ അവസാന നിമിഷത്തിലാണ് ഇപ്പോ ഉള്ളത്. ഞാൻ നീ കാരണം പങ്കെടുക്കുന്നില്ല എന്ന് മത്സരത്തിന് വേണ്ടി പോകുന്ന അന്നായിരിക്കും ടീച്ചറോട് പറയുക.
അ ഒരൊറ്റ ദിവസം കൊണ്ട് പിന്നെ പ്രോജക്ടിന് വേണ്ടി ആരെ പുതിയതായി പ്രസന്റ് ചെയ്യാൻ തിരഞ്ഞെടുത്താലും അവർക്ക് അതിന് എത്ര തല കുത്തിമറിഞ്ഞാലും Prepare ചെയ്യാൻ കഴിയില്ല. ട
പിന്നേ മത്സരം നടക്കില്ലാന്ന്. എല്ലാവരും കുറ്റപ്പെടുത്തുന്നത് അപ്പോ നിന്നെയായിരിക്കും. ബാ
നിന്റെ ഇഷ്ടം പോലെ . അപ്പോ മറക്കണ്ട നാളെ രാവിലെ 9 മണിക്ക് ബസ്റ്റോപ്പിൽ . വന്നാൽ നിനക്ക് കൊള്ളാം.
ടീ മിൻഹാ വേണ്ട.. മതി നിന്റെ ഭീക്ഷണിയൊക്കെ . കുറേയായി എല്ലാം കണ്ടും കേട്ടും കൊണ്ട് സഹിക്കുന്നു. അവള് വരാൻ പോണില്ല (നാജി )
ഒന്നു പോടീ . എനിക്ക് പറയാനുള്ളതൊക്കെ ഞാൻ പറഞ്ഞു കഴിഞ്ഞു. ബാക്കി ദേ ഇവളുടെ ഇഷ്ടം ( മിൻഹ)
*തുടർച്ച* ……
💘💘💘💘💘💘💘💘💘💘💘💘💘💘💘💘
ഷാന നീയെന്താ ഈ ആലോചിക്കണേ . നിന്റെ കാക്കു വന്നിട്ടുണ്ടാകും അവിടെ . അ പാവത്തിനെ അവിടെ ചുമ്മാ പോസ്റ്റ് ആക്കണ്ട . (പാത്തൂസ് )
അയ്യോടീ ഇവളെ കാക്കൂ അവിടെ പോസ്റ്റ് ആകുന്നതിന് നിനക്കെന്താ . ഓനവിടെ അത് വരെ ആരേലും കമന്റടിക്കട്ടേന്നേയ് . (നാജി )
അയ്യടീ ഇവിടെ ഈ പാത്തൂസ് ഉണ്ടാകുമ്പോ ഇവളെ കാക്കൂ വേറെയൊരുത്തിയേ കമന്റടിക്കാനോ . അതെങ്ങനെ ശരിയാകും. ഇവിടെ ചോദിക്കാനും പറയാനൊന്നും ആളില്ലെന്നാ വിചാരം. (പാത്തൂസ്)
ടീ .. ന്റെ കാക്കൂനെ തൊട്ട് കളിക്കണ്ട . അതെന്റെ മാത്രം പ്രോപ്പർട്ടിയാന്ന് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്. ന്റെ കാക്കൂന് സ്നേഹിക്കാൻ ഈ പെങ്ങളൂട്ടി മാത്രം മതി. (ഷാന )
അല്ലടീ ഷാന നാളെ എന്താ നിന്റെ തീരുമാനം. മിൻഹാ ഭീക്ഷണി മുഴക്കിയല്ലേ പോയത്. (നാജി )
എൻറെ തീരുമാനത്തിൽ അങ്ങനെ പ്രത്യേകിച്ച് ഒരു മാറ്റവുമൊന്നുമില്ല മോളേ. ഷാനു അവളുടേതായ സ്ഥിതിക്ക് ഇനിയിപ്പോ ഓൻ എന്ത് അറിഞ്ഞാലും എനിക്കെന്താ . ഇത്രത്തോളം ആയില്ലേ . ബാക്കി എല്ലാം വരുന്നിടത്ത് വച്ച് കാണാം. എത്രയാ എന്ന് വെച്ചിട്ടാ മിൻഹയുടെ ഭീഷണിക്ക് മുമ്പിൽ നമ്മൾ തോറ്റു കൊടുക്കുന്നത്.
അല്ല പിന്നേ . ഇപ്പോഴാ നീ പഴയ തന്റേടമുള്ള ഷാനയായത്. ഇവിടെ പൗരത്വ ബില്ല് വന്നിട്ട് പേടിച്ചിട്ടില്ല. പിന്നെയല്ലേ ഒരു മിൻഹ .പോകാൻ പറയ് അവളോട് . ഇവിടെ അവളും അമിത്ഷായും മോദിയും ഒക്കെ കണക്കാ മ്മക്ക് . (നാജി )
ഹ ഹ ഹ ഹ
അല്ലെടീ ന്നാലും എനിക്ക് മനസ്സിലാകാത്തതല്ല. അവളെന്തിനാ നിന്നെ ഷാനുവിന്റെ വീട്ടിലേക്ക് ക്ഷണിച്ചതെന്നാ. അവർ തമ്മിൽ അത്രയ്ക്ക് പിരിയാൻ പറ്റാത്തവരാണ് എന്നാണ് അവൾ നമ്മളോട് പറഞ്ഞത്. അങ്ങനെയെങ്കിൽ തന്നെ അവള് ഘോരഘോരം നേരത്തേ സിനുവിനോടും ബിച്ചൂട്ടിയോടും ഷാഹിയോടുമൊക്കെ നമ്മള് കേൾക്കേ പ്രസംഗിച്ചതാണ് നാളത്തെ ദിവസം അവരുടെ ആഘോഷമാണെന്ന് . പിന്നെ നിന്നെ എന്തിന് അവർക്കിടയിൽ ഒരു കട്ടുറുമ്പ് ആകാൻ അങ്ങോട്ട് ക്ഷണിച്ചു. എന്തോ ഒരു ശക്തമായ പ്ലാനിങ് ഉണ്ടല്ലോ മോളെ .(പാത്തൂസ്)
യെസ് ഉണ്ടാകാം . അതുകൊണ്ട് തന്നെയല്ലേ ഈ ഷാന നാളെ പോകുന്നില്ല എന്ന് പറഞ്ഞത്.
പക്ഷെടീ .. ഇനിയിപ്പോ ഷാനു തന്നെയായിരിക്കുമോ നിന്നെ നാളെ അവൻറെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു ചെല്ലാൻ പറഞ്ഞത്. നേരത്തെ ഓൻ വന്ന് അവളോട് സംസാരിച്ചതിനു ശേഷം അവളുടെ മുഖത്തും വലിയ സന്തോഷമൊന്നും കണ്ടതും ഇല്ല . (നാജി )
അതും ഒരുപക്ഷേ ആയിരിക്കാം . പക്ഷേ എന്തിന് ? (ഷാന)
ആ .. അതറിയാണേൽ ഞാൻ ഇപ്പോ നിന്നോട് ചോദിക്കാൻ നിൽക്കോ ? (നാജി )
ഹ ബെസ്റ്റ് . ഒന്ന് പോടീ കഴുതേ. അപ്പോ എങ്ങനെ ഷാന … അവളുടെ ഭീഷണിക്ക് മുമ്പിൽ പതറിയിട്ടല്ല. നിനക്ക് നഷ്ടപ്പെട്ടുപോയ എന്തെങ്കിലും ഒന്ന് അവിടെ അവശേഷിക്കുന്നുണ്ടെങ്കിലോ . ഒന്ന് പോയി നോക്കണോ . ഷാനുവിന്റെ മനസ്സങ്ങാനും മാറിയാലോ (പാത്തൂസ്)
വാട്ട് . ഏയ് വേണ്ടടീ . അ ചാപ്റ്റർ ഞാൻ എടുത്തു കളഞ്ഞതാണ്. ഇനി ഒരിക്കൽ കൂടി ഞാൻ അത് ആഗ്രഹിക്കുന്നില്ല. എനിക്ക് വയ്യടീ ഇനിയും സങ്കടപ്പെടാൻ(ഷാന)
അവള് പറഞ്ഞത് തന്നെയാ ശരി പാത്തൂസേ. പ്രത്യേകിച്ച് നാളെ കൂടെ ഉണ്ടാകുന്നത് അ മിൻഹയായിരിക്കും. അപ്പോ എന്തായാലും അത് നല്ലതിനായിരിക്കില്ല. (നാജി )
അവളുടെ ഭീക്ഷണി . അത് എനിക്കൊരു പ്രശ്നമേ അല്ല. ഓളെ ഓരോ വാശി തീർക്കല് കൊണ്ട് മറ്റുള്ളവരുടെ സ്വപ്നങ്ങൾ തകരാതിരുന്നാൽ മതിയായിരുന്നു. അ പ്രോജക്ട് അത് നടന്നേ മതിയാകൂ. ഇത്രയും കാലം എൻറെ പേരും പറഞ്ഞിട്ട് ആയിരുന്നു.ഇനി അവൾ കാരണം അത് തകരാതിരുന്നാൽ മതിയായിരുന്നു . അങ്ങനെ സംഭവിച്ചാലും എല്ലാവരും എന്നെ തന്നെയായിരിക്കും കുറ്റപ്പെടുത്തുക.(ഷാന)
പോകാം നമുക്ക് എനിക്ക് ബസ്സ് വരാനായി (നാജി)
ഉം . വാ നടക്ക് . ന്റെ കാക്കു പാവം . കട്ട പോസ്റ്റ് ആയി നിൽക്കുന്നുണ്ടാകും അവിടെ . നീ എങ്ങനെയ പോണേ പാത്തൂസേ (ഷഹന )
ഞമ്മക്ക് നടത്തം തന്നെ ശരണം . 5 മിനിറ്റ് അല്ലേ ഉള്ളൂ വീട്ടിലേക്ക് . നിങ്ങളൊക്കെ വാ ഒരു ദിവസം .
ഉം. ഇൻഷാ അള്ളാഹ് . വരുന്നുണ്ട്. അല്ലെടീ.
ഉം. അതേ . ദേയ് എന്റെ കാക്കൂ . (പാത്തൂസ് )
ടീ .ടീ . എങ്ങനെ … ആരുടെ കാക്കൂ . എന്റെ കാക്കൂന്ന് പറ . അങ്ങനെ മ്മള് ആർക്കും വിട്ട് തരൂലാ മോളേ ന്റെ കാക്കൂനേ . (ഷാന )
കാക്കൂ എന്നെയും നോക്കി അങ്ങനെ നിൽക്കുകയായിരുന്നു. പരസ്പരം കണ്ട ഉടനെ ഒരു റ്റാറ്റയങ്ങ് പാസ്റ്റാക്കി.
വിട്ട് തരണ്ട. നിന്റെ കാക്കൂനേ അറ്റ് ലിസ്റ്റ് ഞങ്ങൾക്കൊക്കെ ഒന്ന് പരിചയപ്പെടുത്തി തന്നൂടെടീ മരഭൂതമേ. (പാത്തൂസ് )
വേണ്ടട്ടോ ഷാന , പ്രത്യേകിച്ച് ഇവൾക്ക് , പിന്നേ എപ്പോ ഇവള് വളച്ച് എടുത്ത് എന്ന് ചോദിച്ചാൽ മതി .
പോടി ഇവൾക്ക് അസൂയയാ .
ഹായ് കാക്കൂ . സുഖാണോ . കൊറേ നേരായോ വന്നിട്ട് . (പാത്തൂസ് )
പ്രതീക്ഷിക്കാതെയായിരുന്നു അവളുടെ ചോദ്യം
ടീ … ടീ . പാത്തൂസേ. വേണ്ടാ . ന്റെ കാക്കു വന്നിട്ടേയ് 25 വർഷം ആയി ഇപ്പോ. ഞാൻ ഉള്ളോട്ത്തോളം കാലം ന്റെ കാക്കു ഡബിൾ ഹാപ്പിയാ. അല്ലേ കാക്കു. എനി എന്താ നിനക്ക് അറിയണ്ടേ.
ഒരുപാട് പുച്ഛം വിതറി നമ്മൾ അങ്ങ് പറഞ്ഞു അവസാനിപ്പിച്ചു.
ഞാൻ നിന്നോടല്ല ചോദിച്ചേ . ഈ കാക്കൂനോ ടാ . നിനക്കല്ലേ നിൻറെ കാക്കൂനെ പരിചയപ്പെടുത്തി തരാൻ പറ്റാത്തത് . കാക്കൂ ഇങ്ങളെ ഈ പെങ്ങൾക്ക് വൈങ്കര ജാഡയാ . ഇങ്ങളെ പരിചയപ്പെടുത്തി തരൂലാന്ന്. (പാത്തൂസ് )
കാക്കൂ കാക്കൂ . വണ്ടി വിട് .വണ്ടി വിട് . ഇവള് ശരിയല്ല. ഹ എടുക്കടാ കൊരങ്ങാ . (ഷാന) എന്നും പറഞ്ഞി കാക്കൂനേം പിടിച്ച് തള്ളി കൊണ്ടേയിരുന്നു.
കാെരങ്ങനോ .. നിനക്ക് ഞാൻ വെച്ചിട്ടിണ്ടടീ കാന്താരീ . ഞാൻ വണ്ടി വിടണം അല്ലേ. ഇപ്പോ വിടാവേ.
കാക്കു പെട്ടന്നായിരുന്നു അവൾമാർക്ക് നേരെ തിരിഞ്ഞത്.
അതേയ് എന്താ ഇയാളെ പേര്. (കാക്കു )
പാത്തുവിനെ നോക്കി പ്രതീക്ഷിക്കാതെ ഉള്ള ചോദ്യം ആയതുകൊണ്ട് അവളുടെ മുഖത്തും നല്ല സന്തോഷം കാണാമായിരുന്നു.
ഹ . അതെന്നെ . അങ്ങനെ ചോയ്ക്ക് ന്റെ കാക്കൂ . എന്റെ പേര് ഫാത്തിമ കാക്കൂ .
ഫാത്തിമാ കാക്കുവോ. Wow നല്ല പേര് .
ഹ. പോടി. ഫാത്തിമ ആണ് കാക്കൂന്ന് .
മിണ്ടാതിരിയടീ ഷാന . ഞാൻ ചോദിക്കട്ടേ (കാക്കു)
ഈ പൊട്ടത്തിയോട് വർത്തമാനം പറഞ്ഞു നിൽക്കാതെ വണ്ടി എടുക്കടാ കൊരങ്ങൻ കാക്കൂ . ദേയ് നാജി ഇവളേം വിളിച്ച് കൊണ്ടു പോകുന്നുണ്ടോ നീ .(ഷാന )
ഞാൻ ഈ നാട്ടുകാരിയല്ലേ (നാജി )
ഹ . അപ്പോ ഇയ്യാണ് നാജിയല്ലേ . ഞാൻ അന്നെ കാണാൻ കാത്തിരിക്കായിരുന്നു.
(കാക്കു)
പെട്ടെന്ന് അവൾ ആകെ ഞെട്ടിപ്പോയി. അതിൻറെ ഇടയ്ക്കായിരുന്നു പെണ്ണിൻറെ ഒരു ചോദ്യം .
അവളെ എങ്ങനെ അറിയാം കാക്കൂന് . (പാത്തൂസ് ) .
അ സമയം അവളുടെ ഒരു ആകാംക്ഷ കാണണമായിരുന്നു.
ദേയ് ഇവള് പറഞ്ഞിട്ടുണ്ട്. അങ്ങനെയൊക്കെ അറിയാം. (കാക്കൂ )
അപ്പൊ അവൾ കാക്കൂനോട് എൻറെ പേര് പറഞ്ഞിട്ടില്ല ഇതുവരെ (പാത്തൂസ് )
ഇല്ലല്ലോ മോളേ പാത്തൂസേ. ഹീ.. പാവട്ടോ . അങ്ങോട്ട് മാറി നിന്ന് കരഞ്ഞോട്ടോ . ആരും കാണണ്ട. (ഷാന)
പോടീ ഷാന കോന , കണ്ടോ കാക്കൂ ഇവളെ അഹങ്കാരം . ആ . അല്ലേലും എനിക്ക് ഇതു തന്നെ വേണം .ഒരു ദുർബല നിമിഷത്തിൽ ഇവളെ കട്ട ചങ്ക് ആകേണ്ടി വന്നു. എന്തു ചെയ്യാനാ കാക്കൂ . ഇങ്ങള് ഒക്കെ എങ്ങനെയാ ഇതിനെ സഹിക്കുന്നേ…
അതൊക്കെ വലിയ കഥയാ പാത്തൂസേ… (കാക്കൂ )
പോടാ കാക്കു …ദേയ് . ഇവൾമാരൊക്കെ ഇപ്പൊ പോകും. പിന്നെ വീട്ടിലേക്ക് അല്ലേ വരാ . അങ്ങട് നടക്ക് കാണിച്ചു തരാം ഈ ഷാന . വണ്ടിയെടുക്കടാ ദുഷ്ട്ടാ ..എന്നും പറഞ്ഞ് കാക്കുവിനെ കണ്ണുരുട്ടി കൊണ്ട് ഒരു ലോഡ് പുഛം അങ്ങ് വാരി വിതറി.
അപ്പോ സിസ്റ്റേർസ് . (കാക്കൂ )
ദേയ് പിന്നേം പോയി അവൾമാരുടെ അടുത്തേക്ക് . ഇനിയെന്തിനുള്ള പുറപ്പാടാണാവോ .
നാജി കാക്കൂ അ വിളിച്ചത് നിങ്ങൾ രണ്ടാളേയും ആണ് ട്ടോ . ഞാൻ അതിൽ പെടില്ല. (പാത്തൂസ് )
ആണോ . ഞാൻ ചോദിച്ചു നോക്കട്ടെ .നീ പെടില്ലേന്ന് . (നാജി )
അള്ളോ വേണ്ടാ . തൽക്കാലം ഞാനും അതിൽ പെട്ട്ക്ക്ണ് (പാത്തൂസ് )
ഇല്ലേ നീ ഇപ്പോ പെട്ടേനേ (നാജി )
ഹീ (പാത്തൂസ് )
അപ്പോ കാക്കൂ പറയ് (നാജി )
ഇവൾക്ക് ഇപ്പോൾ കുറച്ചു ദിവസമായിട്ട് ഭയങ്കര ദേഷ്യം ആണല്ലോ ഞാൻ എന്ത് ചോദിച്ചാലും . എന്തൊക്കെയോ എന്റെ അടുത്ത് നിന്ന് ഈ കാന്താരി മറച്ചു വെക്കുന്നുണ്ട്. എന്താ സംഭവം. ഏതോ ഒരുത്തൻ ഇവൾടെ ഉറക്കം എന്തായാലും കെടുത്തിയിട്ടുണ്ട് . അതുറപ്പാ . നിങ്ങൾ ഇവളെ കട്ട ചങ്ക് ആണെന്നല്ലേ പറഞ്ഞത്. അപ്പോ നിങ്ങൾക്ക് അറിയാതിരിക്കാൻ എന്തായാലും വഴിയില്ല . അപ്പോ പിന്നേ നിങ്ങള് യാദൃശ്ചികമായിട്ടാണെങ്കിലും എന്റെ കൊളുത്തിൽപെട്ട സ്ഥിതിക്ക് ഇനി അതങ്ങട് പറഞ്ഞിട്ട് പോയാൽ മതി രണ്ടാളും. (കാക്കൂ )
പടച്ചോനെ . ജാങ്കോ , നീയറിഞ്ഞോ അപ്പോ ഞാൻ ഇപ്പോ ശരിക്കും പെട്ട്ക്ക്ണ്. (പാത്തൂസ് )
വടി കൊടുത്ത് അടി വാങ്ങിച്ചതല്ലേ. ഇനിയെന്താ എന്ന് വെച്ചാൽ നീ തന്നെ പറഞ്ഞോ മോളേ നിന്റെ കാക്കൂനോട്. (നാജി )
അവൾക്കോ . ദേഷ്യമോ . ആണോടീ ഷാന . അതെന്താ കാക്കൂ . (പാത്തൂസ് )
അതെന്താന്ന് എന്നോടാണോ ചോദിക്കുന്നത്.അത് തന്നെയല്ലേ ഞാൻ നിങ്ങളോടും ചോദിച്ചത്. (കാക്കൂ )
അത് ശരിയാണല്ലോ. അപ്പോ കാക്കൂ .. അത് പിന്നേ .. ഇവള് … ദേഷ്യം .
അതേയ് എന്താ രണ്ടാളും കൂടെ ഇങ്ങനെ തപ്പിത്തപ്പി കളിക്കുന്നത്. എനിയങ്ങാനും ഷാനയുടെ മുഖത്ത് എന്തെങ്കിലും എഴുതി വച്ചിട്ടുണ്ടോ .അല്ല അവളുടെ മുഖത്തേക്ക് തന്നെ മാറി മാറി നോക്കുന്നത് കണ്ടു ചോദിച്ചതാ . ഞാൻ നോക്കിയിട്ടാണേൽ അവൾടെ മുഖത്ത് ഒന്നും കാണാനുമില്ല (കാക്കു)
ഹി . എന്നെ എന്തിനാ ഇങ്ങനെ നോക്കണത് . രണ്ടാളും കൂടെ ഉണ്ടാക്കിയതല്ലേ. എന്താ വെച്ചാ പറഞ്ഞിട്ട് വേഗം പൊക്കാ . എന്തായാലും ഇപ്പോൾ രണ്ടെണ്ണത്തിനെയും കാണാൻ നല്ല രസമുണ്ട്. ഹ ഹ ( ഷാന )
അപ്പോ നിങ്ങൾ രണ്ടാളും പറയില്ലാലേ . എന്നാ നിങ്ങൾ രണ്ടും പറയേണ്ട . ദേയ് ഇവളോട് പിന്നേ ഞാൻ ചോദിക്കണില്ല. അത് ഞാൻ ചോദിച്ചു ചോദിച്ചു മടുത്തതാ . അത് ചോദിച്ചാൽ പിന്നേ അവള് എപ്പോ എൻറെ മുന്നിൽ നിന്നും അപ്രത്യക്ഷമായി എന്ന് നോക്കിയാൽ മതി. എന്നാ ഓ കെ. ഞാൻ തന്നെ അപ്പോ കണ്ടു പിടിച്ചോളാം. ഇവളെ ഉറക്ക് കെടുത്തുന്ന ലെവൻ കുറേ നേരമായി ഇതിലെ ഏതിലെക്കെയോ എന്നെ ചുറ്റിപ്പറ്റി കറങ്ങി നടക്കുന്നു . പെട്ടെന്നിവനിതെവിടെ പോയി. ഒന്ന് ചുറ്റും നോക്കി . അ ദേയ് ലെവൻ അവിടെ .
നിങ്ങൾ അങ്ങോട്ട് നോക്കിയേ അവനല്ലേ .
ഞങ്ങൾ എല്ലാവരും ഒന്നിച്ച് അങ്ങോട്ട് നോക്കിയതും.
എവിടെ കാക്കൂ . അ ശരിയാണല്ലോ. നല്ല പരിചയമുള്ള മുഖം. കാക്കുന് ഇത്ര പെട്ടന്ന് അവനെ കണ്ടപ്പോൾ എങ്ങനെ മനസ്സിലായി. (പാത്തൂസ് )
ഈ പൊട്ടത്തി ഇങ്ങനെ വിളിച്ചു കൂവേണ്ട താമസം. ഞങ്ങളെ കിളി എപ്പോ പോയി എന്ന് ചോദിച്ചാൽ മതിയല്ലോ. പെട്ടെന്നായിരുന്നു നാജി പാത്തൂസിനേ തോണ്ടിയത്
ടീ . പാത്തൂസേ. മിണ്ടാതെടി .എന്തൊക്കെയാ നീ കാക്കൂനോട് പറയുന്നത്. (നാജി )
അപ്പോഴാണ് അവൾ ശരിക്കും ആലോചിച്ചത്
പടച്ചോനെ ഞാൻ എന്തൊക്കെയാ ഈ പറഞ്ഞത്. ഷാന നീ ശരിക്കും പെട്ടടീ , എന്നോട് ക്ഷമിക്കടി . ( പാത്തൂസ് )
എന്നും പറഞ്ഞു ഷാനയേ നോക്കിയതും
പോടി ഭദ്രകാളി . എല്ലാം കൊണ്ട് നശിപ്പിച്ച്
എന്നും പറഞ്ഞ് ഷാന കണ്ണുരുട്ടി കാണിച്ചു പാത്തൂസിനേ .
അപ്പൊ എങ്ങനെ ഇനിയിപ്പോ നിങ്ങൾ പറയേണ്ട ഞാൻ തന്നെ ചോദിച്ചോളാം. ടാ ഇവിടെ വാ .
എന്നും പറഞ്ഞ് പ്രതീക്ഷിക്കാതെ ആയിരുന്നു അവനെ ഞങ്ങളുടെ അടുത്തേക്ക് വിളിച്ചത് കാക്കൂ.
ഞങ്ങൾ എല്ലാവരും എന്താ ചെയ്യണ്ടേ എന്ന് അറിയാതെ പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു .
കാക്കൂ കാക്കൂ …പ്ലീസ് …വേണ്ട. : ഞാൻ പറഞ്ഞു തരാം. എന്റെ കാക്കുവല്ലേ. ഞാനിന്ന് വീട്ടിലെത്തിയാൽ എന്തായാലും പറഞ്ഞു തരും . പ്ലീസ് . വണ്ടി എടുക്ക് പോകാം നമുക്ക്
എന്നൊക്കെ പറഞ്ഞു നമ്മൾ ഒരുപാട് കാലുപിടിച്ചു നോക്കി. എവടേ ..കാക്കൂന് ഒരു മാറ്റവുമില്ല . നമ്മളെ ചെക്കൻ നന്നായി ഒന്ന് പേടിച്ചിട്ട് ഉണ്ടെങ്കിലും ഞങ്ങൾക്കു നേരെ അവൻ നടന്നു വന്നു കൊണ്ടേയിരിക്കുകയാണ്.അവനെ പോലെ തന്നെ ഞങ്ങളും നന്നായി ടെൻഷൻ ആവാൻ തുടങ്ങി . അവൻ അടുത്തെത്തിയാൽ എന്തായിരിക്കും കാക്കു അവനോട് ചോദിക്കുക. എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ. ഇങ്ങോട്ട് വരാതേ തിരിഞ്ഞ് ഓടടാ പട്ടീ . പ്ലീസ് . ഹ ആരോട് പറയാൻ ദേയ് ഞങ്ങളുടെ മുന്നിൽ നിൽക്കുന്നു. കൂടെ ദൈര്യം കൊടുക്കാൻ ഓന്റെ വാലും ഉണ്ട് .
എന്താ നിന്റെ പേര്.
ഷാനിദ്
ഞാൻ വിളിച്ചപ്പോ നിന്റെ മുഖത്ത് എന്താ ഇങ്ങനെ ടെൻഷൻ. അതിന് നീ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ . നീ കൊറേ ആയല്ലോ എന്നെ കാണുമ്പോൾ പതുങ്ങ്ന്ന് . എന്താ സംഭവം.
ഒന്നുല്ലല്ലോ കാക്കൂ .
ടാ … നിച്ചൂ. എന്തേലും പറയടാ. ഇവൾമാർ എന്തൊക്കെയോ പറഞ്ഞു കൊടുത്തിട്ടുണ്ട് എന്നാ തോന്നുന്നേ. എന്താ ചെയ്യാ .
നമ്മൾ കാക്കൂനെ ഒരുപാട് തോണ്ടി വീട്ടിലേക്ക് പോകാം എന്നു പറഞ്ഞിട്ട് . ഒന്ന് മൈൻഡ് വരെ ചെയ്യണില്ല ദുഷ്ടൻ . ചെക്കനാണേൽ കാക്കുവിൻറെ മുന്നിൽ നിന്ന് വിറക്കുകയാണ്.
ഇത്രയും നേരം പള പളാന്ന് വായിട്ടലച്ചോളൊക്കെ ആകെ ടെൻഷ്യൻ ആയി നല്ല രസമുണ്ട് ഇപ്പോ എന്തായാലും കാണാൻ . മ്മളെ കാര്യം പിന്നെ പറയേണ്ടല്ലോ.
നിങ്ങള് രണ്ടാളും സ്കൂൾ പരിസരത്തു നിന്ന് അല്ലാതെ എന്നെ എവിടെയെങ്കിലും വെച്ച് കണ്ടിട്ടുണ്ടോ . ഓർമ്മയുണ്ടോ നിങ്ങൾക്ക് . കഴിഞ്ഞാഴ്ച .
പടച്ചോനെ കാക്കു ഇത് എന്തിനുള്ള പുറപ്പാടാ. ചെക്കൻ കിടന്നു വിയർക്കുകയാണല്ലോ. അതൊക്കെ എന്തിനാ കാക്കൂ ഇപ്പൊ ചോദിക്കണേ .
നിങ്ങളോട് ചോദിച്ചിട്ട് മറുപടി ഒന്നും ഇല്ലേ . എന്നെ ഇതിനു മുമ്പ് എവിടെങ്കിലും വെച്ച് നിങ്ങൾ കണ്ടിരുന്നോ എന്ന് . നിങ്ങൾക്ക് ഓർമ്മ വരുന്നില്ല എങ്കിൽ ഞാൻ തന്നെ പറയാം ഇനി . ഒരു ദിവസം രാവിലെ ചായക്കടയിൽ വെച്ച് . അതിനു ശേഷം നിങ്ങൾ ഞങ്ങളെ പുറകെ ഫോളോ ചെയ്തു ഓടുകയും ചെയ്തു .ഒരു ബൈക്കിൽ തട്ടി രണ്ടുപേരും നിലത്തു വീഴുകയും ചെയ്തു. ശരിയല്ലേ .അതൊന്നും നിങ്ങൾ ഇത്ര പെട്ടെന്ന് മറക്കാൻ എന്തായാലും ചാൻസില്ല . അതൊക്കെ എന്തിനായിരുന്നു . അത് പറഞ്ഞാൽ നിങ്ങൾക്ക് പോകാം .
പടച്ചോനെ എല്ലാവരും മുഖത്തോട് മുഖം നോക്കി നിൽക്കുകയാണല്ലോ കാക്കൂനോട് എന്തായിരിക്കും ഇപ്പോൾ ഷാനു പറയുക. എനിക്കാണേൽ ഒരു പിടിയും കിട്ടുന്നുമില്ലല്ലോ പെട്ടെന്നായിരുന്നു നിച്ചുവിൻറെ ചോദ്യം.
ഷാനയുടെ കാക്കയാണോ ഇങ്ങള് . (നിച്ചു)
അതെ . (കാക്കൂ )
അവൻ അത് കേട്ട് ചിരിച്ചു പോയി. അത് കണ്ടിട്ട് ഞങ്ങൾ ആകെ ടെൻഷനിലായി.അവനിനി എന്തിനുള്ള പുറപ്പാടായിരിക്കും. എന്റെ കാക്കുവാണെന്ന് അറിഞ്ഞിട്ടും പിന്നെന്തിനാണ് അങ്ങനെ ചോദിച്ചത്. ഇനിയിപ്പോ ഞങ്ങൾക്ക് എന്തെങ്കിലും എട്ടിൻറെ പണി തരുമോ. അള്ളാ ഒരു പണിയും തരരുതേ .
ഹ . എന്നാൽ പറയണ്ടേ. കാക്കൂ . അപ്പോ ചുമ്മാതല്ല ഇവൻ കാക്കൂനെ കാണുമ്പോൾ നോക്കുന്നത്.
അള്ളാ . എന്താ ഇവൻ പറഞ്ഞു വരുന്നത് .
ഈ സ്കൂളിൽ ഒരു പ്രോജക്റ്റ് നടക്കുന്നുണ്ട് കാക്കൂ. അപ്പോ അതിലേക്ക് വേണ്ടി ഞങ്ങളെല്ലാവരും തിരഞ്ഞെടുത്തത് ഇവളെയായിരുന്നു . എല്ലാവരും പറഞ്ഞിട്ടും ഇവൾ മാത്രം പങ്കെടുക്കുന്നില്ല എന്നാണ് പറഞ്ഞത്. ഓള് ഉണ്ടെങ്കിൽ അത് വിജയിക്കും എന്ന് ഞങ്ങൾക്ക് എന്തായാലും ഉറപ്പാണ്. മത്സരം ഇവിടെവെച്ച് അല്ല കുറച്ചു ദൂരെയാണ് . അപ്പോൾ നിങ്ങൾ സമ്മതിക്കില്ല എന്നു പറഞ്ഞ് ഇവൾ ഒഴിഞ്ഞു മാറുകയായിരുന്നു.അതുകൊണ്ടാണ് ഷാനു കാക്കുവിനെ കണ്ടപ്പോൾ ചോദിക്കാൻ വേണ്ടി പുറകിൽ വന്നത്. അല്ലേ നാജി.
ദേയ് കിടക്കിണ് അതും നാജിയോട് . ഇവന്റെയൊരു കാര്യം. എന്തായാലും പകൃതി സമാധാനം ആയിക്ക്ണ് . എല്ലാവരുടേയും മുഖത്ത് ചെറിയൊരു പുഞ്ചിരി ഒക്കെ വരാൻ തുടങ്ങിക്ക്ണ്.
ശരിയാണോ ഷാന. എന്ന് കാക്കൂ എന്നെ നോക്കി ചോദിച്ചു.
പെട്ടെന്ന് ഞാൻ അത് സമ്മതിച്ചു. എങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ടല്ലേ പറ്റൂ.
പിന്നെ എന്തുകൊണ്ട് നീ എന്നോട് ചോദിക്കാതെ പങ്കെടുക്കുന്നില്ല എന്നു പറഞ്ഞു.
അത് കാക്കൂ എനിക്ക് താല്പര്യമില്ല പങ്കെടുക്കാൻ . കാക്കൂ വണ്ടി വിടാൻ നോക്ക്.
എനിക്ക് ഇപ്പോൾ പ്രത്യേകിച്ച് ഒന്നും സംസാരിക്കാൻ താല്പര്യം ഇല്ല . കാക്കു വണ്ടി എടുക്ക്.
കാക്കു. കാക്കൂന്റെ നമ്പർ ഒന്ന് തരാവോ .
ഓ അതിനെന്താ . xxxxxxxxxx
അള്ളാ ഷാനു എന്തിനായിരിക്കും ഇപ്പോൾ കാക്കൂന്റേ നമ്പർ വാങ്ങിയത്. എന്തെങ്കിലും പണി തരുമോ ഇനിയങ്ങാനും .
അപ്പോ ചങ്ക്സ് ഞങ്ങൾ പോയി. റ്റാറ്റാ . തിങ്കളാഴ്ച കാണാം.
ഓക്കെ . കാക്കൂ റ്റാറ്റാ ബായ് (പാത്തൂസ് )
ടീ മതിയടി പൊക്കോട്ടേ അവർ. അ കാക്കൂനേ വെറുതേ വിട്
ഇല്ല മോളേ ഇല്ല . അത് മോളേ പ്രതീക്ഷിക്കേ വേണ്ട . ദേയ് നിന്റെ ബസ്സ് . ഇതും പോയാൽ നീ നടക്കേണ്ടി വരും.
അത് ശരിയാ . അപ്പോൾ എല്ലാവരോടും . റ്റാ .റ്റാ ബൈ .ബൈ . ഓ. കെ .സി യു.
തുടരും….
💘💘💘💘💘💘💘💘💘💘
Click Here to read full parts of the novel
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission