Skip to content

എയ്ഞ്ചൽ – പാർട്ട് – 25

  • by
angel story

💘💘💘💘💘💘💘💘💘💘

✍✍ *രചന – ഫർഷാദ് ഷ വയനാട്*

📚 *എയ്ഞ്ചൽ* 📚

📝Part -2⃣5⃣📝

💘💘💘💘💘💘💘💘💘💘

മ്മള് വേഗം റൂമിൽ കയറി ജാക്കറ്റൊക്കെ അഴിച്ച് ചറ പറാന്ന് വലിച്ചെറിഞ്ഞ് വേഗം ബാത്ത് റൂമിൽ കയറി..

ഇന്ന് രാവിലെ എഴുന്നേൽക്കുന്നത് വരെ സ്ക്കൂളിൽ പോകാൻ യാതൊരു ആവേശവും ഇല്ലാത്ത എനിക്ക് ഇപ്പോ സ്ക്കൂളിൽ എങ്ങനേലും എത്തിയാൽ മതി എന്നായി…

മനസ്സ് മുഴുവനും ഇത് വരെ നടന്ന കാര്യങ്ങളായിരുന്നു .അവനെ കണ്ട അ ഒരു നിമിഷവും എന്നെ കണ്ട് പുറകേ ഓടി വന്നതും…

അവന്റെ വീണപ്പോഴുള്ള ചമ്മിയ ചിരിയും അങ്ങനങ്ങനെ ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് ഷാനു ഇപ്പോ എന്റെ കൂടെയുള്ളത് പോലെയൊക്കെ തോന്നാണ്.

പെട്ടന്ന് തന്നെ കുളിച്ച് പാട്ടും മൂളി കൊണ്ട് മ്മളെ റൂമിലേക്ക് ഒരൊറ്റച്ചാട്ടം ആയിരുന്നു..

ഹീ…….😜😜😜

എന്തേയ്…. അവിടെത്തന്നെ നിന്നേ .. കഴിഞ്ഞോ നിന്റെ ഡാൻസ്.. എന്തേയ് നിർത്തിയേ …😀😀

ഹി..നമ്മളാകെ ഐസ് ആയി എന്ന് പറയാലോ..

മ്മളെ കാക്കു റൂമിൽ എപ്പോഴോ ലാന്റ് ആയ്ക്ക്ണ്.. ഇന്നാണേൽ എല്ലാം കൂടെ ഓർത്ത് നമ്മളെ കൺട്രോൾ മൊത്തം പോയീന്നാ തോന്നണേ…

അമ്മാതിരി കോലത്തിലല്ലേ തുള്ളി കൊണ്ട് പാട്ടും പാടി ബാത്ത് റൂമിൽന്ന് റൂമിലേക്ക് ചാടിയത്..

ഹീ…കാക്കു എപ്പോ വന്ന്…. എന്ന് നമ്മള് തല താഴ്ത്തി കാൽ വിരൽ കൊണ്ട് നിലത്ത് ചിത്രം വരച്ച് ചമ്മിയ മുഖത്തോടെ ഒരു ചോദ്യം ആയിരുന്നു..

ഞാൻ വന്നിട്ട് 25 വർഷം കഴിഞ്ഞ്.. എന്തേയ്.. കുറച്ച് നേരത്തേയായിപ്പോയോ… എന്ന് കാക്കു നല്ല അന്തസ്സായിട്ട് നമ്മളെ തന്നെ നോക്കി കൊണ്ട് പറഞ്ഞവസാനിപ്പിക്കുകയും ചെയ്തു.

കുറച്ച്… ഒരു മണിക്കൂർ കൂടെ കഴിഞ്ഞിട്ട് പൊട്ടിപ്പുറപ്പെട്ടാ മതിയായിരുന്നു..
എന്നും പറഞ്ഞ് ഒരു ഇളിയും പാസ്സാക്കി മ്മളും പതുക്കേ അലമാരക്കരികിലേക്ക് നടന്നു..

എന്താ ഇന്നൊരു പ്രത്യേക ചുവട് വെപ്പൊക്കെ ..

എന്ത് പറ്റി.. കാന്താരീ.. എന്നും പറഞ്ഞ് കാക്കു ഞമ്മളെ പിടിച്ച് വലിച്ച് കാക്കൂന്റെ മടിയിൽ സെറ്റ് ആക്കി ഇരുത്തീക്ക്ണ്.

എനിയിപ്പോ ഈ ലോക്ക്ന്ന് കാക്കു വിജാരിച്ചാലല്ലാതെ രക്ഷപ്പെടാൻ പറ്റില്ല എന്ന കാര്യം ഉറപ്പായി..

ആകെ നമ്മള് ഈ ചോദ്യം ചെയ്യൽന്ന് രക്ഷപ്പെടാനാ നേരത്തേ ഓന്റെടുത്ത്ന്ന് മുങ്ങിയത്.

എനിക്കൊന്നും പറ്റിയില്ല മോനേ കാക്കൂ. എന്നും പറഞ്ഞ് മ്മള് ഓന്റെ കട്ടത്താടിയിമ്മേൽ അഭ്യാസങ്ങൾ ഇറക്കാൻ തുടങ്ങി. എവടെ ഓൻ ഇണ്ടോ ഞമ്മളെ വിടുന്നു..

ഉം.. അതേ ഒന്നും പറ്റിയില്ലാന്ന് കണ്ടപ്പോ മനസ്സിലായി മോളേ. അങ്ങനെ പറഞ്ഞു ഒഴിവായാലെങ്ങന ശരിയാകും….

ദേയ് അവൻമാരെ രണ്ടിനേം ഞാൻ നോട്ട് ചെയ്തിക്ക് .ന്റെ കാന്താരി പറഞ്ഞില്ലേൽ ഞാൻ തന്നെ അവന്മാരെ പൊക്കും.

അവൻമാരെ കണ്ടതിന് ശേഷമാണല്ലോ ഈ തുള്ളൽ . എന്താ സംഭവം എന്ന് വെച്ചാൽ ഈ കാക്കൂനോട് പറയുന്നതാ നിനക്ക് നല്ലത്.

എന്തായാലും അവന്മാരിലാരോ ഒരാൾ ന്റെ കാന്താരീന്റെ ഉറക്കം കെടുത്തുന്നുണ്ട്. അതുറപ്പാ. ഏതവനാ അത് മോളേ..

കാക്കു അങ്ങനൊന്നുമില്ല.. കാക്കൂന് തോന്നുന്നതാ.. നോക്ക് ഫുൾ നനങ്ങിട്ടാ ഞാൻ കാക്കൂന്റെ മടിയിൽ ഇരിക്കുന്നത്.. വിട് എന്നെ പോയി മാറ്റാൻ നോക്കട്ടേ..

ഡാൻസ് കളിക്കുന്നതിനിടക്ക് ഒന്ന് മര്യാദക്ക് തുടക്കാൻ വരെ ടൈം കിട്ടിയില്ലാലെ… ന്റെ കാന്താരീ…

ആ … എന്റെ ചെവി വിടടാ കൊരങ്ങാ..ൻക് വേദനിക്കുന്നു..എന്നെ വിട്… നോക്ക് എനിക്ക് സ്ക്കൂളിൽ പോണം കാക്കൂ.. മയങ്ങല്ലേ ഇയ്യ്.. സമയം നോക്ക്..

നീ ഇനി സ്ക്കൂളിൽ പോണോന്ന് ഞാൻ ഒന്ന് ആലോചിക്കട്ടേ. ആദ്യം എന്താന്ന് പറയ്…

ന്റെ കാക്കു അല്ലേ.. അതൊക്കെ ഞാൻ വിശദായിട്ട് പറഞ്ഞു തരുന്നുണ്ട് പിന്നീട്.. ഇപ്പോ ന്റെ കാക്കു എനിക്ക് മാറ്റി താ… ന്നിട്ട് സ്ക്കൂളിൽ ആക്കിത്താ പ്ലീസ്..

ഇനി ഇക്കാന്റെ കാന്താരി ഒറ്റക്കങ്ങ് മാറ്റിയാൽ മതി… ഇപ്പോഴും ചെറിയ കുട്ടിയാന്നാ വിചാരം..

ഈ കാക്കൂന്റെ ചെറിയ കുട്ടിയെന്നെ എപ്പോഴും ഈ ഷാന.. അത് കൊണ്ട് മാറ്റി സുന്ദരിയാക്കിത്താടാ കൊരങ്ങാ..

ആ….. വിടടീ.. എന്റെ താടീ. വേദനിക്കുന്നു പെണ്ണേ…. നിന്നെ ഞാൻ സുന്ദരിയാക്കണം അല്ലേ.. ഉം.. ഇന്ന് മുതൽ എന്തായാലും ഞാൻ സുന്ദരിയാക്കി തരാട്ടോ.. സുറുമയും ഒന്നും ഇടാതെ അവൻമാരുടേയൊക്കെ മുന്നിലേക്ക് പോയാൽ മതീന്റെ കാന്താരീ. എന്നും ഇതൊക്കെ ഇട്ട് പോകുന്നത് കൊണ്ടാണ് നിനക്ക് ഫാൻസിന്റെ ഒക്കെ എണ്ണം കൂടുന്നത്..

ഇങ്ങള് ഇങ്ങനെ അസുയപ്പെടല്ലേന്റെ കാക്കൂ.. മ്മളെ കണ്ണിനേലും കൊറച്ച് ഫാൻസ് ഉണ്ടായിക്കോട്ടേന്നേയ്. എന്ന് വെച്ച് ഞാൻ ന്റെ കാക്കുനെ ഒഴിവാക്കി ആരെ കൂടെയും പോകൊന്നുമില്ല. മ്മളെ ഈ ശല്യം എന്നും ന്റെ കാക്കൂന്റെ കൂടെത്തന്നെ ഉണ്ടാകും. കൂടിപ്പോയാൽ മ്മളെ ഈ മുഖം കാണുന്നത് വരെയുണ്ടാകും ഈ ഫാൻസൊക്കെ. അത് കഴിഞ്ഞാൽ അവര് പോയ വഴിയിൽ പുല്ല് വരെ മുളക്കില്ല.. സ്ക്കൂൾ ലൈഫിൽ ഇതൊക്കെ ഇല്ലാതെ എന്ത് രസാ അല്ലേലും ഉള്ളത്… ഈ ഷാനക്ക് ആഗ്രഹിക്കാനല്ലേ പറ്റൂ.. ആരേയും സ്വന്തമാക്കാനൊന്നും പറ്റില്ലല്ലോ..

എന്ന് മ്മള് മ്മളെ കാക്കുന്റെ മടിയിലിരുന്നു കൊണ്ട് ഓന്റെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോഴേക്കും അ കണ്ണുകൾ നിറഞ്ഞിരുന്നു… അള്ളാ ഞാൻ എന്തൊക്കെയാ ന്റെ കാക്കൂ നോട് ഈ വിളിച്ച് പറയുന്നത്.. എനിക്കെന്താ പറ്റിയേ.. ഇപ്പോ എന്തും വിളിച്ച് പറയാം എന്നൊക്കെ ആയോ.. പിന്നീടാണ് ഞാൻ എന്തൊക്കെയാ പറഞ്ഞതെന്നോർത്ത് എനിക്ക് തന്നെ അയ്യടാ എന്നായിപ്പോയത്.. എന്തായാലും അ പറച്ചിലോട് കൂടി കാക്കൂന് സംഭവം ഏതാണ്ടൊക്കെ പിടി കിട്ടിയിട്ടുണ്ട്..

ആരാ ന്റെ മോളോട് പറഞ്ഞേ.. സ്വന്തമാക്കാൻ കഴിയില്ലാന്ന്.. നിന്റെ എന്ത് ആഗ്രഹങ്ങളാ ഈ കാക്കു നിറവേറ്റാത്തത്.. നിനക്ക് നിന്റെ ആഗ്രഹങ്ങളൊക്കെ നിറവേറ്റിത്തരാൻ ഈ കാക്കുവില്ലേ…

എന്നും പറഞ്ഞ് അ കലങ്ങിയ കണ്ണുകളിൽ നിന്നും എന്റെ മുഖത്തേക്ക് ഒരു തുള്ളി കണ്ണുനീർ ഉറ്റി വീണ്.. അയ്യേ ന്റെ കാക്കൂ ഇതെന്താ ചെറിയ കുട്ടികളെപ്പോലെ.. അല്ലേലും ഈ കാന്താരിക്ക് എന്ത് ആഗ്രഹമാ ഉള്ളത് ന്റെ കാക്കൂ.. എന്റെ ഒരേ ഒരു ആഗ്രഹമല്ലേ എന്നും ന്റെ കാക്കൂ ന്റെ ചൂടും പറ്റി ഇങ്ങനെ കൂടെ ഉണ്ടാകണം എന്നുള്ളത്. അതിൽ കൂടുതൽ ആഗ്രഹമൊന്നും ഇല്ല ഈ കാന്താരീക്ക്.. എന്നും പറഞ്ഞ് ഞാൻ കാക്കൂന്റെ മിഴിനീർ എന്റെ കൈകളാൽ മായ്ച്ചു കളഞ്ഞു..

അതേയ് എനിക്ക് നേരം വൈകുന്നു ഇന്ന് ഇത്രക്ക് സെന്റിമെൻസ് മതി .എണീറ്റ് വന്നേ.. ദേയ് എനിക്ക് മാറ്റിത്തന്നിട്ട് സുന്ദരിയാക്കാൻ നോക്ക് വേഗം.. സമയം ഒരുപാടായി ന്റെ കാക്കൂ… ഹ..എണീറ്റ് വാടാ കുരങ്ങാ…

അങ്ങനെ ഞമ്മക്ക് വേഗം ഡ്രെസ്സ് ഒക്കെ ഇട്ട് തന്ന് സുറുമയൊക്കെ എഴുതി ഹിജാബൊക്കെ ഇട്ട് സുന്ദരിയാക്കി കിച്ചണിൽ പോയി ഉമ്മച്ചിന്റെ സ്പെഷ്യൽ ബ്രേക്ക് ഫാസ്റ്റ് ഒക്കെ അകത്താക്കി ഒരു ചക്കര ഉമ്മയും കൊടുത്ത് കാക്കൂന്റെ കൂടെ സ്ക്കൂളിലെത്തി. സ്ക്കൂളിലെത്തുന്നവരെ ഷാനു തന്നെ മനസ്സിൽ കിടന്ന് കളിക്കായിരുന്നു.. മ്മക്കതല്ലാ മനസ്സിലാകാത്തെ ഓൻ എന്തിനാ എന്റെ പുറകേ ഓടിയതെന്നാ. മിൻഹ പറഞ്ഞത് പോലെ അവര് തമ്മിൽ ഇഷ്ടത്തിലാണെങ്കിൽ പിന്നേ എന്റെ പുറകേ ഓൻ ഓടേണ്ട ആവശ്യം ഇല്ലല്ലോ… എനി ഒരേ സമയം രണ്ടാളേ വളക്കാനുള്ള പരിപാടിയാണോ.. അങ്ങനെയെങ്കിൽ ഇതോന്റെ അവസാനത്തേ നോക്കലായിരിക്കും.. എന്തായാലും ഇങ്ങനെ എന്തൊക്കെയോ ചിന്തിച്ച് കൊണ്ട് നമ്മളിപ്പോ ക്ലാസ്സിൽ എത്തീക്ക്ണ്.. ഇന്ന് ഇവൾമാരൊന്നും എത്തിയില്ലേ.. അപ്പോ നമ്മളാണോ ഫസ്റ്റ്..പടച്ചോനെ എനിക്കിതെന്താ പറ്റിയേ നേരത്തേ ക്ലാസ്സിലേക്കൊക്കെ വരാൻ..

നമ്മളോട് പിന്നേ ക്ലാസ്സിലേ മറ്റു കുട്ടികളൊക്കെ നന്നായി മൈന്റ് ചെയ്യുന്നത് കൊണ്ട് വേഗം ഡെസ്കിൽ തല വെച്ച് അങ്ങനെ കിടന്നൂ…

ടീ….ഷാന.. അത്ഭുതമാണല്ലോ.. നീ എന്താ ഇന്ന് ഇത്ര നേരത്തേ… ഇന്നലെ ക്ലാസ്സ് കഴിഞ്ഞ് വീട്ടിൽ പോയില്ലായിരുന്നോ.. ഇവിടെത്തന്നെയായിരുന്നോ കിടത്തം..

അത് കേട്ടിട്ടാ മ്മള് ഡസ്കിൽ നിന്നും തല പൊക്കിയത്…

ഹീ.. നല്ല തമാശ…. കോമഡി ആയിരിക്കും അല്ലേ…

അല്ലടീ ജോക്കാ…. എന്തേയ് ചിരിക്കണില്ലേ…

ചിരിക്കാൻ മനസ്സില്ലാ… നീ ഒന്ന് പോയേ….

ഈ കക്ഷി ആരാണെന്നാണോ.. ഇതാണ് മ്മളെ നിച്ചു.. ഓന്റെ വളിഞ്ഞ കോമഡി കേട്ടിട്ടായിരുന്നു നമ്മള് മേശന്റെ മോളിൽന്ന് തലപൊക്കിയത്..

അല്ല ഇവനെന്തിനാപ്പോ ന്നോട് ഡയലോഗ് അടിക്കാൻ വന്നത്.സാധാരണ പതിവില്ലാത്തതാണല്ലോ.. എന്തായാലും ഓൻ ക്ലാസിൽ വന്നാൽ നമ്മളെ ഹീറോയും കാണണല്ലോ.. ഒന്ന് ചുറ്റും നോക്കിയെങ്കിലും അവിടെയെവിടെയും കാണാനും ഇല്ലാ. ഇവനിതെവിടെപ്പോയി.. അള്ളാ ഇനി രാവിലെ ബൈക്കിൽ നിന്നും വീണങ്ങാനും എന്തേലും പറ്റിക്കാണോ.. ഇന്ന് ക്ലാസ്സിലേക്ക് വരാതിരിക്കോ.. ചോദിച്ച് നോക്കിയാലോ നിച്ചു വിനോട്.. ഏയ് അത് വേണ്ട.. ഓൻ എന്തെങ്കിലും വിചാരിച്ചാലോ… പക്ഷെ അറിയാഞ്ഞിട്ടാണേൽ ഞമ്മക്കൊരു സമാധാനവും കിട്ടണില്ലല്ലോ.. എന്താ ഇപ്പോ ഒരു വഴി.. ഇനിയങ്ങാനും ഇവൻ ഷാനുവിനെക്കുറിച്ചങ്ങാനും ആകുമോ എന്നോട് പറയാൻ വന്നത്.. എന്തായാലും ഓൻ എന്തിനാ വന്നത് എന്ന് ചോദിച്ച് നോക്കുന്നതാകും ബുദ്ധി..

അല്ലാ കുറേ നേരായല്ലോ ഇങ്ങനെ നോക്കി നിൽക്കുന്നു.. നീയെന്താ ആളെ വിളിച്ച് കളിയാക്കാണോ… ടാ പൊട്ടാ… നിന്നോടാ…. നിന്റെ വളിഞ്ഞ തമാശ പറഞ്ഞു കഴിഞ്ഞിട്ടുണ്ടേൽ സ്ഥലം കാലിയാക്കിക്കൂടെ ..

അത്.. അത് പിന്നേ എനിക്കൊരു ഹെൽപ്പ് വേണം .. പ്ലീസ്.. പറ്റില്ലാന്ന് പറയരുത്…

എന്റേ ഹെൽപ്പോ…. മനസ്സിലായില്ലാ…

നീ എനിക്ക് എങ്ങനേലും നാജിയെ ഒന്ന് സെറ്റ് ആക്കിത്തരോ.. എനിക്ക് വൈങ്കര ഇഷ്ടാ ഓളെ.. നിന്റെ ഫ്രണ്ട് അല്ലേ… പ്ലീസ്

വാട്ട്….

ഞാൻ വിചാരിച്ച് ഷാനുവിനെ കുറിച്ച് എന്തോ പറയാൻ വരാന്ന്.. ഈ രണ്ട് സാധനം അപ്പോ ഇതിനായിട്ടാണോ ക്ലാസ്സിലേക്ക് വരുന്നത്.. ഇത്രേം ദിവസം ഞാൻ ഇവൻ ഡീസന്റാന്ന് വിചാരിച്ച്.. ഇതിപ്പോ രണ്ടും കണക്കാണല്ലോ.. ഇവിടെ അല്ലെങ്കിൽ തന്നെ ഓന്റെ ഫ്രണ്ട് കാരണം മ്മളെ മനസ്സമാധാനം പോയിക്കിടക്കാ.. അപ്പോയാ അടുത്ത കുരിശ്.. അതും മ്മളെ ചങ്കിനെത്തന്നെ… രണ്ടും കൂടെ എന്റെ എല്ലാ ഫ്രണ്ട്സിനേയും വളച്ചെടുക്കാന്ന് വല്ല നിയ്യത്തും ചെയ്തിട്ടാകോ ഇറങ്ങി പുറപ്പെട്ടത്.

ഷാന… ഒന്നും പറഞ്ഞില്ല…. പ്ലീസ് (നിച്ചു)

ഷാന.. ഇതെന്ത് പറ്റീ.. നീ എന്താ നേരത്തേ.. (പത്തൂസ് )

അ… പാത്തു നീ എത്തിയോ.. എനിക്കെന്താ നേരത്തേ വരാൻ പറ്റില്ലേ.. ഇത് നല്ല കഥ..

ഉം.. അതൊക്കെ പോട്ടേ.. ഇന്ന് നല്ല സന്തോഷത്തിലാണല്ലോ.. അല്ലാ. ഇവനെന്താ ഇവിടെ.. (പാത്തൂസ്)

സന്തോഷം ഒക്കെ എന്താ എന്ന് എല്ലാ കുറുമ്പത്തികളും എത്തിയിട്ട് വിശദമായിട്ട് പറയാ മോളേ.. രാവിലെ തന്നെ ഞാൻ എന്റെ ചിമിട്ട് പൂവാല സംഘത്തിന് ഒരു എട്ടിന്റെ പണിയങ്ങ് കൊടുത്തു. അ ഒരു ത്രില്ല്ന്ന് ഞാൻ സത്യം പറഞ്ഞാൽ ഇപ്പോഴും മാറീട്ടില്ല.. അല്ലേടാ നിച്ചൂ…. എന്നും പറഞ്ഞ് അവനെയൊന്ന് നോക്കി കളിയാക്കി.. അതൊക്കെ കേട്ട് ചിരിച്ച് ചിരിച്ച് മണ്ണ് തപ്പാൻ മാത്രം ഉണ്ട് ന്റെ പാത്തൂ.. എല്ലാരും എത്തട്ടേ.. ന്നിട്ട് പറയാം

ചെക്കൻ ആകെ ഐസ്സായി എന്നാ തോന്നണേ..

ഹ എന്താന്ന് പറയടീ… നിന്നെ ഇങ്ങനെ ചിരിച്ച് കണ്ടിട്ട് എത്ര കാലമായി മോളേ..

അ നീ കുറച്ച് നേരം കൂടെ ക്ഷമിക്ക് പാത്തു.. സമയമുണ്ടല്ലോ.. എല്ലാരും കൂടെ എത്തട്ടേ..

അല്ല ടീ.. സത്യം പറ ..ഷാനൂൻെറ വലയിലങ്ങാനും ആയോ നീ… അല്ലാതെ നീ ഇത്രക്ക് സന്തോഷിക്കൂലല്ലോ മോളേ.. മാത്രമല്ല നിച്ചു നിന്റെ അടുത്തും.. എന്ന് എന്റെ കാതുകളിൽ പതുക്കേ പാത്തു വന്ന് പറഞ്ഞു..

നിച്ചു എന്റേടത്ത് ഉണ്ടായിട്ടെന്താ ഓനങ്ങാനും ആണോ എന്നെ ഇഷ്ടാന്ന് പറഞ്ഞത്.. ഇതതൊന്നും അല്ലടീ.. നീ സമാധാനിക്ക് പറയാം..

ഹ..നിച്ചു നീ പോകാണോ.. ഹ പോകല്ലടോ… നിനക്കല്ലേ എന്തോ ഹെൽപ്പ് വേണം എന്ന് പറഞ്ഞത്..
ദേയ് പാത്തൂ ഇവൻക് എന്തോ ഹെൽപ്പ് വേണം പോലും..

ഹെൽപ്പോ… അതെന്താ…(പാത്തൂസ്)

നീ പറയുന്നോ.. അതോ ഞാൻ പറയണോ ഇവളോട് നിച്ചൂ.. അല്ലെങ്കിൽ ഞാൻ തന്നേ പറഞ്ഞോളാം.. നീ പറയണ്ടാ..

പാത്തു ഇവൻക് മ്മളെ നാജിയോട് ഒരിഷ്ടം . ഒന്ന് സെറ്റ് ആക്കി കൊടുക്കാൻ…

ഹ… ഹ… ഹ,.. (പാത്തൂസ്)

ഹ.. ഇതെന്തടീ.. അലാറോ.. മെല്ലേ ചിരിക്കടീ..

അത് പിന്നേ ഷാന ഇതൊക്കെ കേട്ടാൽ എങ്ങനെ ചിരിക്കാതിരിക്കാ..

ഉം.. അതന്നേ..

നീയൊന്ന് പോയേ നിച്ചൂ… നിന്റെ ചങ്ക് കാരണം ഇവിടെ അല്ലെങ്കിലെ മനസ്സമാധാനം നഷ്ടപ്പെട്ട് നടക്കാ.. മനുഷ്യന് പുറത്തിറങ്ങാൻ പറ്റാതെയായി. എങ്ങോട്ട് തിരിഞ്ഞാലും ഓന്റെ പേരും വിളിച്ച് കളിയാക്കാ.. അപ്പോയാ അടുത്തത് എനി നിന്റെ വക. അതും ഞങ്ങളെ ചങ്കിനേത്തന്നേ. അല്ലാ… അറിയാൻ പാടില്ലാങ്ങിട്ട് ചോദിക്കാ.. വല്ല നേർച്ചയും ഉണ്ടോ നിങ്ങള് രണ്ടും കൂടെ..

നിച്ചൂ..ഞങ്ങളെ ചങ്ക്സ്നേ പ്ലീസ് ദൈവത്തേ ഓർത്ത് വെറുതേ വിട്.. പിന്നേ നീയൊരു കാര്യം കൂടി ചെയ്യ് നിനക്ക് പ്രേമിക്കാൻ അത്രക്ക് മുട്ടിയിരിക്കുകയാണെങ്കിൽ അ ലാസ്റ്റ് ബെഞ്ചിലിരിക്കുന്ന സിനു ഇല്ലേ .. ടാ അ സീനത്ത് . അവൾക്ക് നിന്നെ നല്ല ഇഷ്ടാ… നല്ല കമന്റടിയാ നിന്നെക്കുറിച്ച് ഇടക്കിടക്ക്. അവളെ നോക്കിക്കോ. എനി അവളെ പറ്റില്ലെങ്കിൽ അപ്പുറത്തേ ക്ലാസ്സിലൊരുത്തി ഉണ്ട്.. അവളും നിന്നെ കുറിച്ച് നല്ല കമന്റാ.. പേര് എനിക്കറിയില്ലാ..ചോദിച്ചിട്ട് വേണേ പറഞ്ഞു തരാ. ഇത് രണ്ടും കാണാൻ നിന്റെ അത്രക്കൊന്നും ഇല്ലേലും വല്ല്യ തരക്കേടില്ല. അത് കൊണ്ട് മോൻ സമയം കളയാതെ ചെല്ലാൻ നോക്ക്.. അവരെ വേണമെങ്കിൽ പറഞ്ഞാൽ മതി. ഞാൻ സംസാരിച്ച് സെറ്റ് ആക്കിത്തരാ….ഹ..ഹ ഹ

വെറുതേയല്ലടീ കാന്താരീ.. ഷാനു നിന്നെ വേണ്ടന്ന് വെച്ച് നിന്റെ ഫ്രണ്ട് മിൻഹയെ അവൻ സ്വീകരിച്ചേ… നിന്നോട് സഹായം ചോദിച്ചേ എന്നേ പറഞ്ഞാൽ മതിയല്ലോ അല്ലേലും.. എനിക്കറിയാം നിന്റെ സഹായം ഒന്നും ഇല്ലാതെ നാജിയെ വളക്കാൻ.. എന്നും പറഞ്ഞ് അവൻ അവിടെ നിന്നും പോയി .

വാട്ട്.. ഷാനു മിൻഹയെ സ്വീകരിച്ച്ന്നോ.. അപ്പോ മിൻഹ പറഞ്ഞത് ശരി തന്നെയാണോ.. അങ്ങനെയെങ്കിൽ എന്തിനാ ഇന്ന് രാവിലെ എന്നെ കണ്ടിട്ട് ഷാനു ഓടി വന്നത്.. മിൻഹയും നിച്ചുവും ഒരു പോലെ പറയണം എന്നുണ്ടെങ്കിൽ അതിലെന്തോ കാര്യം ഉണ്ടല്ലോ.. അള്ളാ എന്തൊക്കെയാ ഈ നടക്കുന്നേ.. എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ..

ഷാന.. എന്ത് പറ്റി… കുറച്ച് മുമ്പ് കണ്ട നിന്റെ അ സന്തോഷം അതൊക്കെ ഇത്ര പെട്ടന്ന് ഇതെവിടെ പോയി.. എന്താ ടീ പ്രശ്നം.. ഒന്ന് തെളിയിച്ചു പറ.. എനിക്ക് കുറച്ച് മുമ്പ് അ സന്തോഷിച്ച മുഖം തന്നെ കണ്ടാൽ മതിയടീ.. എന്താണെങ്കിലും നീ പറയ്.. ഇത്രയും നേരം നീ വിശ്വസിച്ചിട്ടില്ലായ്രുന്നോ മിൻഹ നമ്മളോട് പറഞ്ഞത്.. നിച്ചുവും കൂടെ അത് പറഞ്ഞപ്പോയാണല്ലോ നിന്റെ മുഖം വാടിയത്… അവനെ വിട്ട് കൊടുക്കാനും കൊടുക്കാതിരിക്കാനും നിനക്ക് കഴിയുന്നില്ലാലേ.. സാരല്ലടി.. ഒക്കെ ശരിയാകും.. നീ ചുമ്മാ ടെൻഷൻ ആയിട്ടെന്താ. (പാത്തൂസ്).

ഞാൻ ഇന്ന് രാവിലെ സംഭവിച്ചതൊക്കെ അവളോട് പറഞ്ഞു കൊടുത്തു.

ഷാന അപ്പോ അവന് ഇപ്പോഴും ഇഷ്ടമാണോ നിന്നേ .അപ്പോ പിന്നേ മിൻഹ നമ്മളോട് പറഞ്ഞതോ.എന്തടീ ഈ നടക്കുന്നതൊക്കെ..നിച്ചുവും മിൻഹ പറഞ്ഞത് പോലെത്തന്നെയാണല്ലോ പറഞ്ഞത്. പിന്നെന്തിനാ അവൻ രാവിലെ നിന്റെ പുറകേ വന്നത്..

അറിയില്ല.. അത് തന്നെയാ എനിക്കും മനസ്സിലാകാത്തെ..രാവിലെ ഇങ്ങനെയൊക്കെ സംഭവിച്ചതിന് ശേഷം നിച്ചു മിൻഹയെ പറ്റി നമ്മളോട് പറയുന്നതിന് മുമ്പ് വരെ അവൾ പറഞ്ഞതെല്ലാം നുണ ആണെന്നാ ഞാൻ വിശ്വസിച്ചേ. അങ്ങനെയായിരുന്നൂ ഷാനുവിന്റേ രാവിലത്തേ പെരുമാറ്റം. ബട്ട് ഇപ്പോൾ നിച്ചു അങ്ങനെയൊക്കെ പറഞ്ഞപ്പോൾ … എന്തോ എനിക്ക് തന്നെ അറിയണില്ല പാത്തൂസെ എന്തൊക്കെയാ ഈ നടക്കുന്നതെന്ന്..

വേറെയാർക്ക് മനസ്സിലായില്ലെങ്കിലും നിന്നെ എനിക്ക് മനസ്സിലാകും ഷാന.. നീ അവനെ വല്ലാതെ ഇഷ്ടപ്പെടുന്നുണ്ട്.. നിന്റെ സാഹചര്യങ്ങളാണ് അവനോടുള്ള ഇഷ്ടം നിന്റെ മനസ്സിൽ തന്നെ ആരോടും പറയാതെ സൂക്ഷിക്കുന്നത്.. ഞാൻ പറയുന്നത് പോലെ നീ കേൾക്ക്.. അവനോട് നിന്റെ ഇഷ്ടം തുറന്ന് പറയ്.. എന്തിനാ എല്ലാം മനസ്സിലൊതുങ്ങി ഇങ്ങനെ സ്വയം ഉരുക്കുന്നത്.. ബാക്കിയൊക്കെ വിധിപോലെ വരും. അവൻ നിന്നെ സ്വീകരിക്കുകയാണെങ്കിൽ സ്വീകരിക്കട്ടേ.. ഇല്ലേ അ കാര്യത്തിൽ ഒരു തീരുമാനമെങ്കിലും ആകില്ലേ ഷാന….

ഉം.. രാവിലത്തെ അവന്റെ പെരുമാറ്റം കണ്ടപ്പോൾ കുറച്ച് സമാധാനമൊക്കെ ഉണ്ടായിരുന്നു എനിക്ക്.. ഇന്നെന്റെ ഇഷ്ടം അവനോട് തുറന്ന് പറയാം എന്ന് കരുതി തന്നെയാ വന്നതും.. but മിൻഹയും നിച്ചുവും പറഞ്ഞത് ആലോചിക്കുമ്പോഴാ ഒന്നും മനസ്സിലാകാത്തേ.. എന്തായാലും നീ പറഞ്ഞത് പോലെ അവനോട് ന്റെ ഇഷ്ടം പറയാം. ബാക്കിയെല്ലാം വിധിപോലെ വരും.. അല്ലെ ടീ..

ഷാന നീ ഒന്നങ്ങട്ട് നോക്കിയേ…

ദേയ് ഷാനുവും മിൻഹയും കൂടെ ഒന്നിച്ച് നടന്നു വരുന്നു..

നമ്മളത് കാണേണ്ട താമസം.. പിന്നേ എന്റെ കാര്യം എന്താകുംന്ന് ഞാൻ പറയണ്ടല്ലോ.. എന്റെ എല്ലാ മൂഡും അതോടെ പോയി.. അല്ലേലും കാണാൻ ആഗ്രഹിക്കാത്തതൊക്കെയല്ലേ ഈ കാണുന്നേ..

ടീ അവന്റെ നെറ്റിയിൽ ബാന്റേജ് ഒക്കെ ഒട്ടിച്ചിക്കല്ലോ.. മിൻഹയുടെ കൈ നോക്ക്.. അവന്റെ നെറ്റിയിലാ ഉള്ളത്..

ഉം.. ശരിയാണല്ലോ അള്ളാ.. അപ്പോ അതിനൊക്കെ അർത്ഥം എന്താ.. പാത്തൂസെ… അപ്പോ അവര് പറഞ്ഞതൊക്കെ തന്നെയാകും ശരി അല്ലേ .. എനിയിപ്പോ എന്റെ ഇഷ്ടത്തിനൊന്നും ഒരു കാര്യവും ഇല്ല ടീ.. എന്നും പറഞ്ഞ് അപ്പോ തന്നെ മ്മളെ പാത്തൂ സിനേയും കെട്ടിപ്പിടിച്ച് ഒരൊറ്റ കരച്ചിലായിരുന്നു.. അല്ലേലും അവനേ ആഗ്രഹിച്ച ഞാൻ അല്ലേ മണ്ടീ…

തുടരും……
💘💘💘💘💘💘💘💘💘💘

Click Here to read full parts of the novel

3.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!