✍✍ രചന – ഫർഷാദ് ഷ വയനാട്
📚എയ്ഞ്ചൽ 📚
📝Part -14📝
💘💘💘💘💘💘💘💘💘💘
അള്ളാ… എന്താ ഞാൻ കാണുന്നേ…. ന്റെ ഉപ്പച്ചീ…. ഇക്കാക്ക നമ്മളെ ഉപ്പച്ചിനോട് കണ്ണ് തുറക്കാൻ പറയ്.. ഉപ്പച്ചിന്റെ കാന്താരി വന്നൂന്ന് പറയ്ക്കാക…….. ഈ കാന്താരി വന്നൂ ന്നറിഞ്ഞാൽ ഉപ്പച്ചി എണീക്കും.. കാന്താരിക്കുള്ള ബർത്ത് ഡേ ഗിഫ്ററ്റ എവിടെ ചോദിക്ക് ഇക്കാക്ക ഉപ്പച്ചിനോട്…
😭😭😭😭
മോനേ….നീ മോളേം കൊണ്ട് റൂമിലേക്ക് പോ… ഉപ്പച്ചിനെ പള്ളിയിലേക്കെടുക്കാൻ സമയമായി…
മോളേ….. കരയല്ലേ… മോള് വാ… റൂമിലേക്ക് പോകാ…വാ മോളേ…
😢😢😢
അമ്മായി ന്റെ ഉപ്പച്ചി കണ്ണ് തുറക്കണില്ല .. കണ്ണ് തുറക്കാൻ പറയ്….😭😭
മോള്.. കരയല്ലേ.വാ… ഉപ്പച്ചി പോയി മോളേ നമ്മളെ വിട്ട്…😢😢
…………………………………………………………….
കരഞ്ഞു കരഞ്ഞു തളർന്ന ഞാൻ പതിയെ കണ്ണ് തുറന്ന് നോക്കിയപ്പോൾ എന്റെ റൂമിൽ കിടക്കുകയായിരുന്നു.
റിലേറ്റിവ്സ് ഒക്കെ എന്റെ അടുത്തായി ഇരിക്കുന്നുണ്ടായിരുന്നു.. എന്താ എന്റെ ഉപ്പച്ചിക്ക് പറ്റിയേ… ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിച്ച് കൊണ്ടേയിരുന്നു.
മോളേ… ഈ വെള്ളം 💧കുടിക്ക്…..
ൻക് വേണ്ടമ്മായി……. ന്റെ ഉപ്പച്ചീ…. ഇടക്കിടക്ക് പൊട്ടിക്കരഞ്ഞു കൊണ്ടേയിരുന്നു. അമ്മായി എന്നെ അമ്മായിന്റെ മടിയിൽ പിടിച്ചിരുത്തി കുറച്ച് വെള്ളം ഒക്കെ കുടിപ്പിച്ചു.💧😭😭😭😭
എവിടെ ന്റെ ഇക്കാക്ക….
ഓൻ പള്ളിയിൽ പോയി മോളേ…🚶
ഈ കാന്താരീനെ ഒറ്റക്കാക്കി ന്റെ ഉപ്പച്ചി പോയല്ലേ.😭
മോളിപ്പോ ഒന്നും ചിന്തിക്കണ്ട .. കിടന്നോ ന്റെ മോള്… അള്ളാന്റെ വിളി വന്നാൽ പോണ്ടേ മോളേ…
…………………………………………………………….
പിന്നീട് മിനിറ്റുകൾക്കൊക്കെ മണിക്കൂറുകളെക്കാൾ നീളം തോന്നി..
ദിവസങ്ങൾ കടന്നു പോയി.. ആരോടും ഒരക്ഷരവും മിണ്ടാൻ പോലും കഴിയാതെ എന്റെ റൂമിൽ 😞😞മിണ്ടാപ്രാണിയേപ്പോലെ കഴിച്ചു കൂട്ടിയ നിമിഷങ്ങൾ..
ഏകാന്തതയെ മാത്രം കൂടിന് പിടിച്ച ദിനരാത്രങ്ങൾ… 🙇♀🙇♀
അതിനിടക്ക് ആരൊക്കെയോ വന്ന് പോയി… എന്തൊക്കെയോ നടന്നു കൊണ്ടേയിരുന്നൂ.. ഒന്നും കഴിഞ്ഞ് പോയത് ഞാൻ അറിഞ്ഞതേയില്ല…
…………………………………………………………….
ഇക്കാക്ക … എന്താ ഇങ്ങനെ നോക്കുന്നേ…
ഇക്കാക്ക എന്റെ ബെഡിൽ വന്നിരുന്നു എന്നെത്തന്നെ നോക്കി ഇരിക്കായിരുന്നു ഞാൻ ഞെട്ടി കണ്ണ് തുറന്ന് നോക്കിയപ്പോൾ പാവം.
ഞാൻ ഇക്കാക്കാനോട് ചേർന്നിരുന്ന് ഇക്കാക്കാന്റെ മടിയിൽ തല വെച്ച് ഇക്കാക്ക എന്റെ നെറ്റിയിൽ തലോടികൊണ്ട് അങ്ങനെയിരുന്നു കൊറേ നേരം….
നമുക്ക് ഒന്ന് ബുള്ളറ്റിൽ പുറത്ത് പോകാ ഇക്കാക്ക…..
ഇന്ന് വേണ്ട .. നമുക്ക് നാളെ പോകാട്ടോ .. ഞാനും ഉമ്മച്ചിയും മോളും ഒക്കെ ആയിട്ട് കാറില് …
വേണ്ട …നമുക്ക് ഇന്ന് ബുള്ളറ്റിൽ പോകാ ..നമ്മളെന്നും പോകാറുള്ള അ പാർക്കിൽ… പ്ലീസ്.. ന്റെ ഇക്കാക്കയല്ലേ.
മോള് ഇക്കാക്ക പറയുന്നത് കേൾക്ക്.. നമുക്ക് നാളെ ഹോസ്പിറ്റൽ വരെ ഒന്ന് പോകണം. നാളേ മോളേം കൊണ്ട് ചെല്ലാം എന്ന് പറഞ്ഞിട്ടുണ്ട്.
അതിന് ഇക്കാക്കാന്റെ ഈ കാന്താരിക്ക് ഒന്നുല്ലാലോ… പിന്നെന്തിനാ ഇക്കാക്ക ….
മോൾക്ക് ഒന്നും ഇല്ല എന്ന് എന്തിനാ ഈ ഇക്കാക്കാനോട് കള്ളം പറയുന്നേ… ഇക്കാക്കാക്ക് മോളേ കണ്ടാൽ അറിയാലോ.. നന്നായി വേദനിക്കുന്നുണ്ട്ന്ന്… മോള് സത്യം പറയ് ഈ ഇക്കാക്കാനോട്…
ഞാൻ എന്താ എന്റെ ഇക്കാക്കാനോട് പറയണ്ടേ.. മേലാസകലം വേദനിക്കുന്നുണ്ട് ന്നോ.
ഈ കാന്താരിക്ക് സഹിക്കാൻ കഴിയില്ലാന്നോ ..ഏയ് ഇല്ല. ഞങ്ങളെ ഉപ്പച്ചി വിട്ട് പിരിഞ്ഞതിനേക്കാൾ കൂടുതൽ വേദനയൊന്നും എനിക്കില്ല..
എല്ലാം സഹിക്കാം.. എനി ഒരിക്കലും ഞാൻ ആരെയും സങ്കടപ്പെടുത്താൻ പാടില്ല ..
എനിക്കൊന്നും ഇല്ല ഇക്കാക്ക… നമുക്ക് ഹോസ്പിറ്റലിൽ ഒന്നും പോണ്ട …
ഉം… മോള് റെഡിയാവ്.. നമുക്ക് പാർക്കിൽ പോകാം…
ഉം… ശരി ഇക്കാക്ക…
😓
…………………………………………………………….
ഉമ്മച്ചി.. ഞാൻ ശ്രദ്ധിച്ചോളാ അവളെ .. കുറേയായില്ലേ. അ റൂമിൽ ആരോടും മിണ്ടാതെ അങ്ങനെയിരിക്കിന്നു..
നമുക്ക് നമ്മളെ അ പഴയ കാന്താരിക്കുട്ടിയായിത്തന്നെ തിരിച്ച് കൊണ്ട് വരണ്ടേ.
അവള് ഇങ്ങോട്ട് ഒരാഗ്രഹം പറഞ്ഞതല്ലേ.ഞാൻ പിന്നേ അവളെ സങ്കടപ്പെടുത്തണ്ടാ എന്ന് വെച്ച്.. ഞങ്ങൾ പാർക്കിൽ പോയിട്ട് വരാം….
ഉം… മക്കള് പോയിട്ട് വരീ… ശ്രദ്ധിക്കണം ട്ടോ മോനേ
…………………………………………………………….
എനിക്ക് പഴയത് പോലെ എഴുന്നേറ്റ് നടക്കാനൊന്നും കയ്യുന്നില്ലല്ലോ റബ്ബേ. ഇവിടെ ഇങ്ങനെ ഇരുന്നിട്ട് എനിക്ക് ഭ്രാന്ത് പിടിക്കുന്നു..
പുറത്ത് പോയേ മതിയാകു… തനിച്ച് ഇക്കാക്കാന്റെ കൂടെ അ പാർക്കിൽ പോയി ഇരിക്കണം….
ഒന്ന് ഫ്രഷ് ആകാം കരുതി അലമാരക്കരികിലേക്ക് നടന്നു.
ഡ്രസ് എടുക്കാൻ വേണ്ടി അലമാര തുറന്നപ്പോ എന്റെ ഉപ്പച്ചി എനിക്ക് തന്ന ഗിഫ്റ്റ്..
അതെ എനിക്ക് ഈ ഡ്രസ്സ് ഇട്ട് പൂതി മാറിയിട്ടില്ല.
ഇത് ഇട്ട് വേണം ഇന്ന് പുറത്ത് പോകാൻ.. ഈ ഡ്രസ്സ് ഉണ്ടാകുമ്പോ ഉപ്പച്ചി കൂടെ ഉള്ളത് പോലെയൊക്കെ തോന്നാ….
അ ഡ്രസ്സ് കെട്ടിപ്പിടിച്ച് കൊറേ കരഞ്ഞു കരഞ്ഞു സ്വയം ആശ്വാസം കണ്ടെത്തി..😭😭😭🙇♀🙇♀
അപ്പോഴാണ് അലമാരയുടെ കണ്ണാടിയിൽ എന്റെ മുഖം പ്രത്യക്ഷപ്പെട്ടത്.
പെട്ടെന്ന് കണ്ടതു കൊണ്ടാണോ എന്തോ ഞാൻ ആകെ ഞെട്ടിത്തരിച്ച് അറിയാതെ ഉച്ചത്തിൽ ഒന്ന് നിലവിളിച്ചു പോയി.
അ നിമിഷം ഒന്ന് തിരിഞ്ഞു നോക്കി. ഇല്ല ഇവിടെ ഞാൻ ത്തന്നെയുള്ളൂ . മറ്റാരും ഇല്ല.അപ്പോ ഈ കണ്ണാടിയിൽ അതെ ഇത് ഞാൻ തന്നെ .
എനിക്ക് ഒരുപാട് മാറ്റം വന്നിരിക്കുന്നു. ഞാനിപ്പോ പഴയ ഷഹനയേയല്ല. അള്ളാ എന്താണെനിക്ക് പറ്റിയത്. ഇങ്ങനെയൊക്കെ സംഭവിക്കാൻ മാത്രം….
ഞാൻ ഒരുപാട് പൊട്ടിപൊട്ടിക്കരഞ്ഞു….😭😭. എല്ലാം നിയോഗമെന്ന് കരുതി ഡ്രെസ്സുമെടുത്ത് ബാത്ത് റൂമിലേക്ക് കയറി.
എന്റെ സങ്കടം അത് എന്നിലൂടെ തന്നെ ഇല്ലാതാകണം.. ഞാൻ കാരണം മറ്റാരും എനി സങ്കടപ്പെടാൻ പാടില്ല.
ഒന്ന് ശവറിനരികിൽ ചെന്ന് ശരീരമാസകലം വെള്ളം ഒഴിക്കുന്നതോടെ അ വെള്ളത്തിൽ അലിഞ്ഞ് ഇല്ലാതാക്കണം എന്റെ സങ്കടങ്ങൾ.
തിരിച്ച് ബാത്ത് റൂമിൽ നിന്നും ഇറങ്ങുന്നതോടെ എനിക്ക് അ പഴയ ഷഹന ആയേ മതിയാകൂ..
എന്റെ പൊന്നുപ്പച്ചിയുടെ ഓർമ്മകൾ ഒഴിച്ച് ബാക്കിയെല്ലാം കഴുകി കളഞ്ഞേ മതിയാകൂ.
എന്നെ സ്നേഹിക്കുന്നവർക്കു വേണ്ടി ഞാൻ അവരുടെയൊക്കെ കാന്താരി ആയേ മതിയാകൂ……
……………………………………………. ……………..
ഞാൻ ബാത്ത്റൂമിന്റെ ഹാങ്കറിൽ ന്റെ പൊന്നുപ്പച്ചി തന്ന ഡ്രസ്സ് കൊളുത്തി വെച്ചു..
എന്റെ ഡ്രസ്സ് ഓരോന്നോരോന്നായി അഴിക്കാൻ തുടങ്ങി..
സത്യത്തിൽ കണ്ണാടിയിൽ എന്നെ കണ്ട് ഞെട്ടിയതിനേക്കാൾ കൂടുതൽ ഞാൻ ഞെട്ടിയത് എന്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റിയപ്പോൾ ആയിരുന്നു.
ശരീരമാസകലം മുറിപ്പാടുകൾ.. പലയിടങ്ങളിലും പൊള്ളിയത് പോലെ തോന്നുന്നു..
അള്ളാ.. ഞാൻ സഹിക്കാൻ കഴിയാഞ്ഞിട്ടും എല്ലാം കടിച്ചമർത്തി ഉള്ളിലൊതുക്കിയ അ വേദന അപ്പോ ഇതൊക്കെയായിരുന്നോ…
എന്റെ ശരീരം എന്നെത്തന്നെ വളരെ അധികം പേടിപ്പെടുത്തുന്നുണ്ട്…
ഞാൻ ഉദ്ദേശിച്ച പോലെയൊന്നും അല്ല ഇപ്പോ എന്റെ ശരീരം.. ആകെ മാറിപ്പോയിരിക്കുന്നു…
ഇല്ല… ഷഹന നീ ഇത് വരെ അനുഭവിച്ച അത്രയൊന്നും എനി അനുഭവിക്കാനില്ല.
നിന്റെ ശരീരത്തിലേക്ക് വെള്ളം വീഴ്ത്തുന്നതോടെ സംഭവിച്ചതെല്ലാം മറന്നിരിക്കണം..
നീ പഴയ ഷഹനയായ് തിരിച്ച് വന്നേ പറ്റൂ….
എന്ന് സ്വയം എന്തൊക്കെയോ ഞാൻ തന്നെ പറഞ്ഞ് കൊണ്ട് ശവറിന്റെ പൈപ്പ് ഓൺ ചെയ്തു…💧💧💧💧
ആ…….. ഉമ്മാ……. ഉമ്മാ…..ആ…….😭😭😭😭
എന്താ മോളേ… മോളേ കതക് തുറക്ക് ബാത്ത് റൂമിന്റെ………….😓😓
എങ്ങനൊക്കെയോ ഞാൻ കതക് തുറന്നതും…. 😭😭
മോളേ……………………… 😓😓(ഉമ്മയാണ്)
ഷഹന.. മോളേ കണ്ണ് തുറക്ക്…. മോളേ… തുറക്കടാ……… (ഇക്കാക്ക)
തുടരും….
Click Here to read full parts of the novel
💘💘💘💘💘💘💘💘💘💘
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission