Skip to content

നിത്യവസന്തം – 7

നിത്യവസന്തം തുടർക്കഥകൾ

അമ്മ അവസാനം പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസിലായി… പക്ഷെ ഇനി പ്രിൻസ് ഇല്ലാതെ എനിക്ക് ജീവിക്കാൻ സാധിക്കുമോ….

..

കിടന്നപ്പോഴും ഓരോ ആലോചനയിലോടെ മനസ്സ് കടന്നു പോയികൊണ്ടേ ഇരുന്നു.. അതുകൊണ്ട് തന്നെ ഉറക്കം വന്നില്ല…

രാവിലെ എഴുനേറ്റു അടുക്കളയിൽ ചെന്നു അപ്പോഴത്തേക്കും അമ്മ അടുപ്പിൽ ചായ്ക്കുള്ള വെള്ളം വച്ചിരുന്നു… പ്രിൻസിന്റെ കാര്യം പറഞ്ഞതിന് ശേഷം അമ്മയോട് സംസാരിക്കാൻ ഒരു മടി പോലെ… എന്നാലും ഈ കാര്യത്തിൽ അമ്മയുടെ മനസ്സും അറിയണമല്ലോ…

അമ്മേ… എനിക്ക്..

മോളെ നീ എന്താണ് പറയാൻ പോവുന്നത് എന്ന് എനിക്ക് അറിയാം… പക്ഷെ നീ മാത്രം ആഗ്രഹിച്ചത് കൊണ്ട് ആയില്ലല്ലോ…

പ്രിൻസിനും എന്നെ ഇഷ്ടാണ് അമ്മേ…

മോളെ.. ഒരു വിവാഹം എന്നത് രണ്ട വ്യക്തികളുടെ മാത്രം കൂടിച്ചേരൽ അല്ല മറിച്ച രണ്ട കുടുംബങ്ങളുടെ കൂടെയാണ്… എന്നാൽ ഇവിടെ ഒന്നുവേണ്ട ആ കുടുംബങ്ങൾ ഒരിക്കലും ഒത്തുചേർക്കാൻ പറ്റാത്ത വീതം എന്നോ അകന്നു പോയിരിക്കുന്നു…

പണ്ടത്തെ എപ്പോയോ നടന്ന കാര്യങ്ങൾ അല്ലേ അതൊക്കെ…

ആണ്… പയംകഥ എന്ന് പറഞ്ഞ നമ്മൾ മറന്നത് കൊണ്ട് മാത്രം ആയില്ലല്ലോ… പ്രിൻസിന് നിന്നെ ഇഷ്ടമായിരിക്കും എന്നാൽ അവന്റെ അച്ഛനും അമ്മയും നിന്നെ സ്വീകരിക്കും എന്ന് തോന്നുന്നുണ്ടോ…. ഒരിക്കലും ഇല്ല കാരണം ആത്രേയക്കും ദ്രോഹങ്ങൾ ആണ് നിന്റെ അച്ഛൻ അവരോട് ഒരു സമയത്ത് ചെയ്തത്…
ഇപ്പോൾ അത് എല്ലാം ഓർത്ത് നിന്റെ അച്ഛൻ പശ്ചാത്തപിക്കുന്നുണ്ട് എന്നത് കൊണ്ട് നടന്നത് ഒന്നും നമ്മുക്ക് മാറ്റാൻ സാധിക്കില്ലല്ലോ…

എന്ത് മറുപടി പറയണം എന്ന് അറിയാതെ ഉരുകുന്ന മനസ്സും നിറഞ്ഞ കണ്ണുമായി ഞാൻ അമ്മയ്ക്ക് മുമ്പിൽ നിന്നു…. അമ്മ എൻ്റെ അടുത്തു വന്നു… തലയിൽ തലോടി കൊണ്ട് പറഞ്ഞു..

മറിച്ച ദൈവത്തിന്റെ കൃപ കൊണ്ട് അവർക്കും നിങ്ങൾ തമ്മിലുള്ള ബന്ധത്തിന് എതിർപ്പ് ഒന്നും ഇല്ലായെങ്കിൽ. ജാതിയുടെയോ മതത്തിന്റെയോ ആതിർ വരമ്പ ഞാൻ എന്റെ കുട്ടിയുടെ ജീവിതത്തിൽ വയ്ക്കില്ല… ഈ അമ്മ തന്നെ നിന്റെ ആഗ്രഹം നടത്തി തരും…

അവസാനം കേൾക്കാൻ കൊതിച്ചത് തന്നെ അമ്മയുടെ നാവിൽ നിന്നും കേട്ടപ്പോൾ ഒന്നും പറയാൻ എനിക്ക് ഉണ്ടായിരുന്നില്ല അമ്മേ കെട്ടിപിടിച്ചു കരയുക അല്ലാതെ….

എന്റെ മോള് ഇനി സങ്കട പെടേണ്ട… വിളിച്ചാൽ വിളി കേള്കാത്ത ദൈവങ്ങൾ ഇല്ല അതുകൊണ്ടു തന്നെ എല്ലാം നല്ലത് പോലെ തന്നെ നടക്കും…
അമ്മ എന്റെ കണീർ തുടച്ചു..

ഇന്ന് ഇനി ബാക്കിയുള്ള ജോലിയൊക്കെ ഞാൻ ചെയ്തോളാം… മോള് പോയി റെഡി ആവ… കോളേജിൽ പോവാൻ ഉള്ളത് അല്ലേ … ചെല്ല്…
.

അമ്മയ്ക്ക് അവസാനം ഒരു പുഞ്ചിരിയും നൽകി ഞാൻ മുറിയിലേക്ക് ചെന്നു…

റെഡിയായി അച്ഛനോട് കുറച്ച സമയം സംസാരിച്ച.. അമ്മയോട് യാത്രെയും പറഞ്ഞതിന് ശേഷം കോളേജിലേക്ക് തിരിച്ചു…

*********************

കോളേജ്മൊത്തം നോക്കിയെങ്കിലും പ്രിൻസിനെ കണ്ടില്ല..വിളിച്ചു നോക്കിയപ്പോൾ അവന്റെ ഫോൺ സ്വിച്ച് ഓഫും… എവിടെ പോയി കാണും എന്ന് ചിന്തിച്ചു നടന്നപ്പോൾ ആണ് അരുണേട്ടനെയും അയാസ് ഇക്കയെയും കണ്ടത്.. പ്രിൻസിന്റെ കൂട്ടുകാർ… ഇപ്പോൾ എന്റെയും.. ഞാൻ അവരുടെ അടുത്തേക്ക് പോയി. ..
.

ആ.. പ്രിൻസസ് പ്രിൻസിനെ അനേഷിച്ചു ഇറങ്ങിയത് ആയിരിക്കും അല്ലേ..
അയാസ് ഇക്ക ആയിരുന്നു..

ഇവിടെ ഒന്നും കണ്ടില്ല.. ഫോണിൽ വിളിച്ചിട്ട് എടുക്കുന്നുമില്ല…

പനിച്ചു കിടക്കുന്ന കുട്ടി എങ്ങനെയാ കോളേജിൽ വരുന്നേ…
കിരണേട്ടൻ ആണ്

പനിയോ…

അഹ്..

ഉള്ളത് ആണോ… അതോ അന്ന് ബൈക്ക് ആക്‌സിഡന്റ് പറ്റി എന്ന് പറഞ്ഞു എന്നെ പറ്റിച്ചത് പോലെ വല്ല നുണയും ആണോ…

സത്യം ആണ് … സംശയം ആണേൽ താൻ തന്നെ പോയി നോക്ക്….

പിന്നെ പോവുക ആണെങ്കിൽ നല്ല ഓറഞ്ചും ആപ്പിളും ഒക്കെ വാങ്ങിച്ചു കൊണ്ട് പോവാണേ.. വൈകിട്ടു അവന്റെ വീട്ടിൽ ചെല്ലുമ്പോൾ തട്ടി വിടാൻ ഉള്ളത് ആണ്…

ആയിക്കോട്ടെ..

ഞങ്ങൾ കൊണ്ടാക്കി തരണോ….

വേണ്ടാ.. ഞാൻ പൊയ്ക്കൊള്ളാം…

എന്നാൽ ശരി.. ടാറ്റാ യും തന്ന അവർ പോയി…

ഞാൻ ദേവുവിനോട് പറഞ്ഞു കോളേജിൽ നിന്നും ഇറങ്ങി കുറച്ച ഫ്രുയ്ട്സും വാങ്ങി അവന്റെ വീട്ടിലേക് ചെന്നു…

ഗേറ്റ് തുറന്നു അകത്തു കയറി കാളിങ് ബെൽ അടിക്കാൻ തുടങ്ങിയതും ദീപ ചേച്ചി ഡോർ തുറന്നതും ഒരുമിച്ച് ആയിരുന്നു…

ആ.. നിത്യ കുഞ്ഞോ…

ഞാൻ ഒരു പുഞ്ചിരിച്ചു

നല്ല പനിയുണ്ട്.. എന്നാൽ ആശുപത്രിയിൽ പോവാൻ പറഞ്ഞാൽ കേൾക്കില്ല
എന്റെ കൈയിലെ ഫ്രൂട്സിന്റെ കവർ കണ്ടിട്ട് ചേച്ചി പറഞ്ഞു..

ഇപ്പോൾ എങ്ങനെ ഉണ്ട്..

ഇവിടത്തെ സാറും മാടവും വിളിച്ചു പറഞ്ഞപോൾ അവസാനം ഒന്ന് ആവി പിടിച്ചു ഇപ്പോൾ കുറവുണ്ട്..

ചേച്ചി ഒരു കാര്യം ചോദിച്ചോട്ടെ…

എന്താ മോളെ…

പ്രിൻസിന്റെ അച്ഛനും അമ്മയും എങ്ങനെയാ… പാവമാണോ..
ദീപ ചേച്ചിയോട് ആണ് ചോദിക്കുന്നത് നല്ലത് എന്ന് എനിക്ക് തോന്നി..

അച്ചു കുഞ്ഞ് എന്ന് വച്ചാൽ രണ്ടു പേർക്കും ജീവനാണ്.. തിരിച്ചും.. ഒറ്റ മോൻ അല്ലേ…അതുകൊണ്ട് തന്നെ ഒരു ആഗ്രഹത്തിനും തടസ്സവും നിക്കില്ല…

ചേച്ചി പറഞ്ഞപ്പോൾ എന്റെ മനസിലും ഒരു പ്രതീക്ഷ ഉയർന്നു.. ചേച്ചി എന്റെ അടുത്തോട്ടു നീങ്ങി വന്നു പറഞ്ഞു..

മോളെ അവർക്ക് ഇഷ്ടമാവും ഉറപ്പാണ്..

ഞാൻ ചേച്ചിയുടെ മുഖത്ത ഒരു ചമ്മൽ ഓടെ നോക്കി… ആ മുഖത്തെ കള്ള ചിരി കണ്ടപ്പോൾ എനിക്ക് ഉറപ്പായി ഞാനും പ്രിൻസും തമ്മിൽ പ്രേമത്തിൽ ആണ് എന്ന് ചേച്ചിക്ക് മനസിലായി എന്ന്..

നിങ്ങൾ രണ്ടു പേരും തമ്മിൽ നല്ല ചേർച്ചയാ..

വിഷയം മാറ്റാൻ എന്ന് രീതിയിൽ ഞാൻ ചോദിച്ചു..

ചേച്ചി ഇറങ്ങുവാണോ..

അപ്പോഴത്തേക്കും ചേച്ചിക്ക് പോകാൻ ഉള്ള ഔട്ടോ വന്ന ഹോൺ അടിച്ചു..

മോളെ ഒന്ന് നിര്ബന്ധിപ്പിച്ചു കഞ്ഞി കുടിപ്പിക്കണെ..

എന്ന് വിളിച്ചു പറഞ്ഞു ചേച്ചി പോയി..

പിന്നെ താമസിക്കാതെ ഞാൻ അകത്തു കയറി മുകളിലേക്ക് ചെന്നു.. അവന്റെ മുറിയുടെ പുറത്ത നിന്ന് തന്നെ അകത്തു ഇട്ടിരിക്കുന്ന ടിവിയുടെ ശബ്ദം ഉയർന്നു കേൾക്കാമായിരുന്നു… ഞാൻ പതിയെ ഡോർ തുറന്നു നോക്കി..

കട്ടിലിൽ ഒരു തലയണയിൽ തലയും വച്ചു മറ്റൊരു തലയണ വയറിലും അമർത്തി പിടിച്ചു വായും അല്പം തുറന്നു ടീവിയിൽ തന്നെ നോക്കി കിടക്കുന്ന പ്രിൻസിനെ കണ്ടപ്പോൾ ചിരിയാണ് വന്നത്..

അപ്പോഴാണ് കാണുന്ന സിനിമ ഞാൻ ശ്രദ്ധിച്ചത്… ഒരു ഹൊറർ മൂവി ആയിരുന്നു…. പനി ആയിരിക്കുന്ന സമയത്ത് കാണാൻ പറ്റിയ സിനിമ… എല്ലാരേയും പേടിപ്പിച്ചു വരച്ച വരയിൽ നിർത്തുന്ന ആളെ പേടിപ്പിക്കാൻ കിട്ടിയ അവസരം പാഴാക്കണ്ട എന്ന് ഞാനും കരുതി..

പതിയെ റൂമിന്റെ അകത്തു കയറി.. അപ്പോഴും അത് ഒന്നും ശ്രദ്ധിക്കാതെ സിനിമയിൽ മുഴുകി ഇരിക്കുകയാണ് ആൾ… ടീവിയിൽ ഒരാളുടെ പിന്നിൽ വന്നു പ്രേതം ചാടി വീണപ്പോൾ തന്നെ ഞാനും അവന്റെ പിന്നിൽ വന്നു പേടിപ്പിച്ചു…
ട്ടോ..

ഈശ്വമറിയഔസേപ്പേ…..
എന്ന് വിളിച്ചു കൊണ്ട് കട്ടിലിൽ നിന്ന് ഒറ്റ ചാട്ടം ആയിരുന്നു…

എനിക്ക് ചിരി അടക്കാനും കഴിഞ്ഞില്ല…

നീ ആയിരുന്നോ… മനുഷ്യനെ ചുമ്മാ പേടിപ്പിക്കാൻ..
എന്ന് പറഞ്ഞു ഒരു തലയണ എനിക്ക് നേരെ എറിഞ്ഞിട്ട് ടീവി ഓഫ് ആക്കി…

അഹ്.. ഓഫ് ആക്കിയോ.. ഫുൾ ഇരുന്നു കാണാത്തെ എന്താ..

മുമ്പിൽ ഒരു കല്യം കാട്ടു നീലി ഉള്ളപ്പോൾ ചുമ്മ എന്തിനാ ടീവിയിൽ പ്രേതത്തെ കാണുന്നേ..

പോടാ..
എന്ന് പറഞ്ഞു അവന്റെ കൈയിൽ അടിച്ചപ്പോൾ ചൂട് തട്ടി.. അപ്പോഴാണ് പനിയുടെ കാര്യം ഞാൻ ഓർത്തത്..

ഞാൻ ഇപ്പോൾ വരാം..
എന്ന് പറഞ്ഞു ഞാൻ അടുക്കളയിൽ ചെന്നു ഒരു ചെറിയ പാത്രത്തിൽ കുറച്ച തണുത്ത വെള്ളവും ഒരു തുണിയും എടുത്തു കൊണ്ട് തിരികെ റൂമിൽ ചെന്നു… അപ്പോഴും അവൻ കട്ടിലിൽ തന്നെ ഇരിക്കുവായിരുന്നു…

ഞാൻ വെള്ളവും തുണിയും സൈഡിൽ വച്ചു..

കിടക്ക്‌..

ഞാൻ പറഞ്ഞപ്പോൾ ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെ ഒരു കള്ള ചിരി ആ മുഖത്തു തെളിഞ്ഞു..

അതൊക്കെ മോശമല്ലേ…

എന്ത്..

അല്ല… കല്യാണത്തിന് മുമ്പേ… നിനക്ക് കുഴപ്പം ഇല്ലങ്കിൽ എനിക്ക് നോ പ്രോബ്ലം…

അയ്യടാ…

എന്തേ…

അല്ലെങ്കിൽ വേണ്ടാ കിടക്കണ്ട…. നേരെ ഇരുന്നാൽ മതി…. ഭാഗ്യത്തിന് പിന്നെ ഒന്നും പറയാതെ ഞാൻ പറഞ്ഞത് അനുസരിച്ചു..

ഞാൻ തുണി വെള്ളത്തിൽ മുക്കി മുഖവും കൈയും ഒക്കെ തുടച്ചു…

നിത്യേ..

മ്മ്….

ഷർട്ട്‌ വേണമെങ്കിൽ ഊരാം..

ഞാൻ ഒന്ന് തുറിച്ചു നോക്കി..

അഹ്.. വേറെ ഒന്നിനും അല്ലടോ.. തുടയ്ക്കാൻ..

പനി ആയാലും നാവിനു ഒരു കുറവും ഇല്ല…

പിന്നെ അവിടെ ഇരുന്ന ഒരു ആപ്പിൾ എടുത്തു വായിൽ വച്ചു കൊടുത്തപ്പോൾ കുറച്ചു നേരം വാ തുറന്നില്ല…

പനിയും അല്പം കുറഞ്ഞു… ഉച്ച ആയപ്പോൾ ഞാൻ കഞ്ഞി എടുത്തു കൊണ്ട് വന്നു..

ബ്രെഡ് ഇല്ലേ…

ബ്രെഡ് മാത്രം മതിയോ ബർഗർ വേണ്ടേ..

നിന്റെ ഇഷ്ടം…

മര്യാദക്ക് ഈ കഞ്ഞി കുടിക്ക്..

എന്റെ പൊന്നു മോളെ.. ആ സെബാസ്റ്റ്യനെ കാലും എനിക്ക് ശത്രുതയാ ഈ കഞ്ഞിയോട്..

തന്നെ കുടിക്കില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ഞാൻ തന്നെ സ്പൂൺ ഇട്ടു വാരി കൊടുത്തു… ആദ്യം മടിച്ചു എങ്കിലും പിന്നെ പിന്നെ കുടിച്ചു…

കഞ്ഞി കുടിച്ചു കഴിഞ്ഞു പ്ലേറ്റ് കഴുകി.. ഞാൻ എന്റെ ബാഗ് എടുത്തു..

നീ എന്താ പോവേയാണോ…

പനി നല്ല കുറവ് ഉണ്ട്.. ഇനി ഒന്ന് ഉറങ്ങി എണിച്ചാൽ മാത്രം മതി… മാത്രമല്ല ഉച്ചയ്ക് ശേഷമുള്ള രണ്ട പീരിയഡ് കയറിയാൽ ഹാഫ് ഡേ അറ്റെൻഡസ് എങ്കിലും കിട്ടും…

നിനക്ക് ആണ് വല്ല വയ്യായിക്കയും വന്നത് എങ്കിൽ ക്ലാസ്സിൽ പോലും കയറാതെ ഞാൻ കൂട്ടിരിക്കുമായിരുന്നു…

എന്റെ കുട്ടി അതിന് എന്നാ ക്ലാസ്സിൽ നേരെ കയറിട്ട് ഉള്ളത്.. ഫുൾ ടൈം പുറത്ത കാണാല്ലോ..

മറുപടി ആയി ഒന്ന് ഇളിച്ചു കാണിച്ചു…

എന്നാൽ ശരി റസ്റ്റ്‌ എടുക്ക്… പോട്ടെ..

പോവേയാണോ..

പിന്നെ..

പോവുന്നതിന് മുമ്പ് ഒന്നുമില്ലേ..

എന്ത്..

എന്തെങ്കിലും..

തത്കാലം ഒന്നുമില്ല.. അടങ്ങി കിടക്ക്‌..
എന്ന് പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി.. അപ്പോഴും എന്റെ മുഖത്തു പുഞ്ചിരി മായാതെ നിന്നു

പിന്നിടുള്ള ദിവസങ്ങളിലും ഞങ്ങളുടെ പ്രണയം നല്ല രീതിയിൽ തന്നെ മുഞ്ഞോട്ട് പോയി…

ഒരു ദിവസം ക്ലാസ്സിൽ ഇരിക്കുമ്പോൾ ആണ് പുറത്ത നല്ല ബഹളം കേൾക്കുന്നത്… ടീച്ചറും കുട്ടികളും എല്ലാരും പുറത്തേക്കു ഓടി..

സംശയം തെറ്റില്ല.. നല്ല അടി ആയിരുന്നു.. പാർട്ടിയുടെ പേരും പറഞ്ഞു കുട്ടികൾ തുടങ്ങിയ അടി.. പിനീട് പോലീസ് ഒക്കെ വന്നു വൻ സങ്കർഷം ആയി മാറി..

ഇനി ഇവിടെ നിൽക്കണ്ട… നമ്മുക്ക് വീട്ടിൽ പോവാം…
ദേവു പറഞ്ഞപോഴും എന്റെ കണ്ണ് തിരഞ്ഞത് പ്രിൻസിനെ ആയിരുന്നു..

നിത്യേ വാടി…
ദേവു എൻ്റെ കൈയും പിടിച്ചു വലിച്ചു…. ബാഗും എടുത്തു ഞങ്ങൾ പുറത്ത ഇറങ്ങാൻ തുടങ്ങിയതും… ഒരു കായ്ച എന്റെ ശ്രദ്ധയിൽ പെട്ടു…

പോലീസ് കാരന്റെ ലാത്തി കൊണ്ട് അവരെ തന്നെ തിരിച്ച അടിക്കുന്നു… അടിക്കുന്ന വ്യക്തി തിരിഞ്ഞു നിക്കുന്നത് കൊണ്ട് മുഖം കണ്ടില്ലെങ്കിലും അത് ആരാണ് എന്ന് എനിക്ക് മറ്റാരെകാളും വ്യക്തമായിരുന്നു…. പിന്നെ ഒന്നും ചിന്ധിക്കാതെ ഞാൻ അവിടേക്ക് ഓടി..
.
വീണ്ടും അടിക്കാൻ തുടങ്ങിയ പ്രിൻസിനെ ഞാൻ പിടിച്ചു മാറ്റി…

ആദ്യം എന്നെ തട്ടി മാറ്റി എങ്കിലും എതിർപ്പ് വക വയ്ക്കാതെ ഞാൻ അവനെ അവിടെ നിന്നും ഒരു ഒഴിഞ്ഞ ക്ലാസ്സ്‌ മുറിയിലേക്ക് കൊണ്ട് പോയി..

പ്രിൻസെ എന്താ ഇത്…

നീ എന്തിനാ അവിടേക്ക് വന്നത്..
ദേഷ്യം ഒട്ടും കുറഞ്ഞിട്ട ഇല്ലായിരുന്നു..

പിന്നെ..
അപ്പോഴാണ് അവന്റെ ഞെട്ടിയിലെ മുറിവ് ഞാൻ കണ്ടത്… ചെറിയ മുറിവ് ആണെങ്കിലും ചെറുതായി ചോര വരുന്നുണ്ടായിരുന്നു…

വീണ്ടും ക്ലാസ്സിൽ നിന്നും പുറത്ത പോവാൻ തുടങ്ങിയ അവനെ ഞാൻ തടഞ്ഞു..

അവൻ എന്റെ മുഖത്തു നോക്കി… ഒന്നും പറയാതെ ഞാൻ അവന്റെ അടുത്തോട്ടു നിന്നു…

ഞാൻ എന്റെ ഷാളിന്റെ ഒരു അറ്റം കൊണ്ട് അവന്റെ ഞെട്ടിയിലെ മുറിവിൽ നിന്നും ഒലിച്ചു ചെറുതായി ഇറങ്ങുന്ന രക്തം തുടയ്ക്കാൻ തുടങ്ങി..

എന്റെ ശ്രദ്ധ മുറിവിൽ ആണെങ്കിലും അവന്റെ കണ്ണുകൾ എന്റെ മുഖത്തു പതിഞ്ഞു നിന്നു… ഇടുപ്പിൽ അവൻ പതിയെ പിടിച്ചപ്പോൾ ഞാൻ ആ കണ്ണുകളിൽ നോക്കി..

പുറത്ത നടക്കുന്ന അടിയും ബഹളവും ഒന്നും ഞങ്ങൾ കേട്ടില്ല… നെഞ്ചിടിപ്പിന്റെ താളം മാത്രം ഉയർന്നു കേട്ടു… പതിയെ ഞങ്ങൾക് ഇടയിൽ ഉള്ള അകലം കുറഞ്ഞു കുറഞ്ഞു വന്നു…. ചുണ്ടോട് ചുണ്ട് ചേർന്നു… നിശ്വാസങ്ങൾ ഒന്നായി…

ഞങ്ങളുടെ ആദ്യ ചുംബനത്തിന് ആ ക്ലാസ്സ്‌ മുറി സാക്ഷിയായി…

****************************

ഞാനും പ്രിൻസും എത്ര ദൂരം ഓടി എന്ന് എനിക്ക് അറിയില്ല… കാലുകൾ തളരുമ്പോഴും നെഞ്ചിടിപ്പ് ഉയർന്നു കേട്ടപ്പോഴും തളരാതെ പിടിച്ചു നിന്നത് എൻ്റെ കൈയിൽ മുറുകെ ഉള്ള പ്രിൻസിന്റെ പിടി ഉള്ളത് കൊണ്ട് ആണ്.. ലക്ഷ്യമില്ലാതെ ആ ഇരുട്ടിൽ ആ മലയോരത്ത കൂടി ഞങ്ങൾ ഓടുന്നു… പെട്ടന്ന് ഒരു താഴ്ചയിൽ ഞാൻ കാല്ല വഴുതി വീണു….
തായേ പോവാതെ ഇരിക്കാൻ വേണ്ടി ഞാൻ പ്രിൻസിന്റെ കൈകളിൽ മുറുകെ പിടിച്ചു…………. പക്ഷെ പതിയെ പതിയെ അവന്റെ പിടി എന്റെ കൈയിൽ നിന്നും അയഞ്ഞു അയഞ്ഞു പോവുന്നത് പോലെ എനിക്ക് തോന്നി… ഞാൻ അവന്റെ മുഖത്തു നോക്കി…. പരിഭവവും വിപ്രാന്തിയും സങ്കടവും ഒന്നും ഞാൻ കണ്ടില്ല മറിച്ച ആ ഇരുട്ടിൽ ഞാൻ കണ്ടു അവന്റെ മുഖത്തു വിരിഞ്ഞ ആനന്ദ ചിരി…. ആ ചിരി ആ മലയാകെ പ്രതിധ്വനികുമാർ ആവുന്ന വിതം ഒരു പൊട്ടിച്ചിരി ആയി മാറാൻ അധികം സമയം വേണ്ടി വന്നില്ല…

പ്രിൻസെ….

ഞാൻ വിളിച്ചത് അവന്റെ ചെവിയിൽ എത്തും മുമ്പേ ഞാൻ മരണം ഉറപ്പാക്കി ആ താഴ്ചയിൽ വീണിരുന്നു.. അപ്പോഴും ഞാൻ കേട്ടു അവന്റെ ചിരി…

അമ്മേ…
ഞെട്ടലോടെ എഴുനേറ്റപ്പോൾ വിയർപ്പു തുള്ളികൾ എൻ്റെ ഞെട്ടിയിൽ സ്ഥാനം പിടിച്ചിരുന്നു… പുറത്ത തകർത്തു മഴ പെയുന്നുണ്ട് എങ്കിലും അസഹീനമായ ചൂട് എനിക്ക് അനുഭവപെട്ടു…. എന്റെ കൃഷ്ണ… ഇപ്പോൾ ഇങ്ങനെ ഒരു സ്വപ്നം….. എന്ത് കൊണ്ട് ????

*************************************************

തുടരും

നിത്യവസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

3.9/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!