പരസ്പരം ഒന്നും പറഞ്ഞില്ലെങ്കിലും മിഴികൾ തമ്മിൽ എന്തൊക്കെയോ മൊഴിയുന്നത് പോലെ തോന്നി… പെട്ടന്ന് ആയിരുന്നു ഒരു അശിരീരി..
നിങ്ങൾ തമ്മിൽ ലവ് ആണോ…
കണ്ണന്റെയും അപ്പുവിന്റെയും ആക്കിയുള്ള ചിരി കേട്ടാണ് സ്വബോധം വന്നത്… ഞാൻ പെട്ടന്ന് പ്രിൻസിന്റെ അരികിൽ നിന്നും മാറി നിന്നു… എന്റെ മുഖത്തുള്ള അതെ ചമ്മൽ അവന്റെ മുഖത്തും ഉണ്ടായിരുന്നു…
ഡാ അപ്പു… നമ്മൾ സ്കൂൾ കുട്ടികൾ ഒരു ലവ് ലെറ്റർ കൊടുത്തപ്പോൾ എന്തൊക്കെ ബഹളം ആയിരുന്നു…. കോളേജ് കുട്ടികൾക്ക് ഇതൊന്നും ബാധകം അല്ലാലോ…
കണ്ണന്റെ മുന വച്ചുള്ള സംസാരം കേട്ടപ്പോൾ ഞാൻ അവനെ തുറിച്ചു നോക്കി… മറുപടിയായി അവൻ ഇളിച്ചു കാണിച്ചു…
രണ്ടു പേരുടെയും വാക്ക് കേട്ട് ഇന്ന് വന്നിട്ട് നിങ്ങളുടെ സാറിന്റെ വായിൽ ഉള്ളത് എല്ലാം കേൾപ്പിച്ചില്ലേ….
വിഷയം മാറ്റാൻ എന്ന് ശ്രമം ആയി ഞാൻ പറഞ്ഞു…
ഇന്ന് വന്നത് കൊണ്ട് ചിലതൊക്കെ ഞങ്ങൾക്കും മനസിലായി…
രണ്ടെണ്ണവും വിടുന്ന ലക്ഷണം ഇല്ല എന്ന് മനസിലായി…
ചേട്ടാ… എന്താ ചേട്ടന്റെ പേര്…
കണ്ണൻ ആയിരുന്നു..
പ്രിൻസ്…
ചിരിച്ചു കൊണ്ട് അവൻ മറുപടിയും പറഞ്ഞു…
വീണ്ടും എന്തോ കുത്തി കുത്തി ചോദിക്കാൻ തുടങ്ങിയപ്പോൾ ഭാഗ്യത്തിന് ബെൽ അടിച്ചു..
പറഞ്ഞത് ഒക്കെ ഓർമയുണ്ടല്ലോ.. എല്ലാ കുരുത്തകെടും മാറ്റി വച്ച പാടിച്ചോണം …
രണ്ടുപേരും തലയാട്ടി… പ്രിൻസിനും എനിക്കും ടാറ്റയും തന്ന അവിടെ നിന്ന് ക്ലാസ്സിലേക്ക് പോയി…
ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടാതെ അവിടെ നിന്നും പുറത്തേക്കു നടക്കാൻ തുടങ്ങി….
കുട്ടികൾ കിടു ആണലോ…
പ്രിൻസ് പറഞ്ഞപ്പോൾ ആദ്യം ഒന്നും മനയിലാവാതെ ഞാൻ അവന്റെ മുഖത്തു നോക്കി… പിന്നെയാണ് മനസിലായത് അപ്പുവിന്റെയും കണ്ണന്റെയും കാര്യമാണ് ഉദേശിച്ചത് എന്ന്…
ഞാൻ ഒന്ന് ചിരിച്ചു… പിനീട് ഞങ്ങളുടെ ഇടയിൽ മൗനം ഇല്ലായിരുന്നു… ഓരോന്നും പറഞ്ഞ ഞങ്ങൾ സ്കൂളിൽ നിന്നും ഇറങ്ങി..
അവസാനം യാത്ര പറഞ്ഞു അവൻ ബൈക്കിൽ കയറി.. ഞാൻ നടക്കാൻ തുടങ്ങിയതും..
വാ… ഞാൻ കൊണ്ട് ആക്കാം…
ബൈക്ക് സ്റ്റാർട് ചെയുനതിനൊപ്പം അവൻ പറഞ്ഞു
വേണ്ട.. ഞാൻ പൊയ്ക്കൊള്ളാം….
വീണ്ടും വിളിച്ചപ്പോഴും ഞാൻ നിരസിച്ചു…
എന്നാൽ ശരി… നാളെ കോളേജിൽ കാണാം..
എന്ന് പറഞ്ഞു അവൻ അവിടെ നിന്നും പോയി…
അവിടെ നിന്നും തിരിച്ചു വീടില്ലേക്ക് പോവുമ്പോയും ഞാൻ ചിന്ദിച്ചത് പ്രിൻസിനെ കുറിച്ച് ആയിരുന്നു…. അവന്റെ ഈ മാറ്റത്തെ കുറിച്ച്….
ശരിക്കും എന്നോടുള്ള ദേഷ്യവും വാശിയും തീർന്നോ അതോ ഇനി വേറെ എന്തെങ്കിലും മനസ്സിൽ കണ്ട ആണോ ഈ മാറ്റം… എന്ന് സംശയം മനസ്സിൽ ഉദിച്ചു…
എന്നാൽ പിനീടുള്ള ദിവസങ്ങൾ എൻ്റെ മനസ്സിൽ കൂടിയ സംശയത്തെ പാടെ നീക്കം ചെയുന്ന രീതിയിൽ ആയിരുന്നു… ദേവുവിനെ പോലെ എനിക്ക് ഒരു നല്ല സുഹൃത്ത് ആയി കഴിഞ്ഞിരുന്നു പ്രിൻസും….
ടി സത്യം പറ… നിങ്ങൾ തമ്മിൽ വല്ലതും ഉണ്ടോ…
ദേവുവിന്റെ സംസാരം കേട്ട് ഞാൻ അവളെ നോക്കി..
പ്രിൻസും നീയും തമ്മിൽ എന്താ…
നീയും ഞാനും തമ്മിൽ എന്താണോ ബന്ധം അത് തന്നെയാ ഞാനും പ്രിൻസും ആയിട്ടും… നല്ല സുഹൃത്തുക്കൾ…
എന്നാൽ പിനീട് ദേവു ചോദിച്ചത് പോലെ പല കുട്ടികളും എന്നോട് ചോദിക്കാൻ തുടങ്ങി…
അപ്പോഴും ഞാൻ നേരത്തെ പറഞ്ഞ മറുപടി തന്നെ ആവർത്തിച്ചു…
പക്ഷെ അപ്പോഴും ഞാനും അവനും ആയുള്ള സൗഹൃദം തുടർന്നു കൊണ്ടേ ഇരുന്നു…
ഒരു ദിവസം ക്ലാസ്സിലേക്ക് പോകുന്ന വഴിക്ക് ആണ് ഒരാൾ എനിക്ക് തടസ്സമായി നിന്നത്..
ഞാൻ നോക്കിയപ്പോൾ കീർത്തി ആയിരുന്നു…. ഞങ്ങളുടെ സീനിയർ… ഒറ്റവാക്കിൽ പറഞ്ഞാൽ ഈ കോളേജിലെ താരറാണി എന്നാണ് അവളുടെ വിചാരം പക്ഷെ യഥാർത്ഥത്തിൽ ജാട റാണിയാണ് എന്ന് മാത്രം….
സീനിയർ ആയതുകൊണ്ട് തന്നെ ഞാൻ പറയാതെ വഴി മാറി നടക്കാൻ തുടങ്ങി…
ആരെ കാണാൻ ആടി നീ ഇത്ര ദിർധിയിൽ ഓടുന്നത്…
ഞാൻ തിരിഞ്ഞു അവളെ നോക്കി…
ഒരു വീട്ടിൽ അടിക്കാൻ ഉള്ള പെയിന്റ് ഉണ്ടായിരുന്നു ആ മുഖത്തു തെളിച്ചം കൂട്ടാൻ വേണ്ടി കടും ചുവപ്പിൽ ഉള്ള ലിപ്സ്റ്റിക്കും…
പറന്നു കിടക്കുന്ന അവളുടെ മുടിയിൽ ഒന്ന് തടവി അവൾ എന്റെ അടുത്തു വന്നു…
പ്രിൻസ്… അവൻ എന്റെയാണ്.. മേലാൽ ഒലിപ്പിച്ചു കൊണ്ട് അവന്റെ പിന്നാലെ നടന്നാൽ ഉണ്ടല്ലോ… ഈ കീർത്തി ആരാണ് എന്ന് നീ ശരിക്കും അറിയും…
അതും പറഞ്ഞു അവിടെ നിന്നും തുള്ളി തുള്ളി അത് പോയി….
ഞാൻ കാര്യമാക്കാതെ ക്ലാസ്സിലേക്ക് പോയി.. പക്ഷെ പിനീട് എന്തോ അവൾ പറഞ്ഞ വാചകം ചെവിയിൽ മുഴങ്ങി കൊണ്ടേ ഇരുന്നു…ഇനി അവളും അവനുമായി എന്തെകിലും ബന്ധം….. അല്ല ബന്ധം ഉണ്ടെങ്കിൽ തന്നെ എനിക്ക് എന്താ… എല്ലാ ചിന്തയും മനസ്സിൽ നിന്ന് മാച്ചു കളഞ്ഞു ഞാൻ പഠിത്തത്തിലേക്ക് ശ്രദ്ധാ തിരിച്ചു….
കീർത്തിയെ കുറിച്ച് പ്രിൻസിനോട് ചോദിക്കാം എന്ന് വിചാരിച്ചു എങ്കിലും വേണ്ട എന്ന് വച്ചു…ഒരു കണക്കിന് സൗന്ദര്യത്തിന്റെ പേരിൽ ആയാലും പണത്തിന്റെ പേരിൽ ആയാലും എന്നെ കാളും എന്ത് കൊണ്ടും മുൻ പന്തിയിൽ അവൾ തന്നെയാ…… അപ്പോഴും എനിക്ക് മനസിലാവാതെ ഒരു കാര്യം ഉണ്ട്… ഞാൻ എന്തിനാ എന്നെയും അവളെയും ഉപമിക്കുന്നത്……
തിരിച്ചു വീട്ടിൽ വന്നപ്പോഴും എന്തോ മനസ്സിൽ ഒരു സുഖവും ഇല്ലായിരുന്നു… ഞാൻ അച്ഛന്റെ മുറിയിലോട്ട് പോയി… ഓരോന്നും പറഞ്ഞു അച്ഛന്റെ ഒപ്പം ഇരുന്നു…
അപ്പോഴാണ് അവിടേക്ക് അമ്മ വന്നത്…അമ്മ ഒന്നും പറയുന്നില്ല.. എന്നാൽ ആ മുഖത്തു നിന്നും എനിക്ക് മനസിലായി അമ്മയുടെ മനസ്സിൽ എന്തോ ഉണ്ട് എന്ന്…
എന്താ അമ്മേ…
ഞാൻ തന്നെ ചോദിച്ചു..
അത് മോളെ… നാളെ നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്…
അമ്മയുടെ വാക്കുകൾ വിശ്വസിക്കാൻ ആവാതെ ഒരു നിമിഷം ഞാൻ അവിടെ തന്നെ ഇരുന്നു…
.
എന്താ ഈ പറയുന്നേ….. എനിക്ക് എന്തിനാ ഇപ്പോൾ തന്നെ ഒരു വിവാഹം..
അങ്ങനെ അല്ല മോളെ… വല്ല നല്ല ബന്ധവും ഉണ്ടെങ്കിൽ കൊണ്ട് വരണേ എന്ന് ഞാൻ ആ ദിവാകരനോട് പറഞ്ഞിരുന്നു…. നല്ലാരു ബന്ധം വന്നപ്പോൾ അവർ വന്ന കണ്ടിട്ട് പോട്ടെ എന്ന് ഞാനും വിചാരിച്ചു…
മറുത്തു പറയാൻ തുടങ്ങിയെങ്കിലും അച്ഛന്റെ മുഖത്തു വിരിഞ്ഞ സന്തോഷം എന്നെ അതിൽ നിന്നും പിൻ തിരിച്ചു…. പിന്നെ ഒന്നും പറയാതെ ഞാൻ എന്റെ മുറിയിലേക്ക് പോയി…
അടുത്ത ദിവസം രാവിലെ എണിറ്റു ജോലികൾ ഒരു വിധം ഒതുക്കി…
ഇന്ന് കോളേജിൽ പോണ്ടാ എന്ന് അമ്മ പറഞ്ഞപ്പോൾ ആണ് വീണ്ടും പെണ്ണ്കാണൽ ചടങ്ങിന്റെ കാര്യം മനസ്സിൽ തെളിഞ്ഞത്…
കുളിച്ചു സാധാരണ ഒരു ചുരിദാറും ധരിച്ചു ഞാൻ ഇറങ്ങി… മനസിൽ ഉണ്ടായിരുന്ന ഇഷ്ടക്കുറവ്വ് മുഖത്തും പ്രധിധ്വനിച്ചത് കൊണ്ട് ആയിരിക്കും അമ്മ അടുത്തു വന്ന പറഞ്ഞത
എന്റെ കുട്ടിക്ക് ഇഷ്ടമില്ലാത്തത് ഒന്നും ഈ അമ്മ ചെയ്യില്ല….
അമ്മയ്ക്ക് മറുപടിയായി ഒരു പുഞ്ചിരി മാത്രം ഞാൻ സമ്മാനിച്ചു…
കുറച്ച കഴിഞ്ഞപ്പോൾ വീട് മുറ്റത്തു കാർ വന്നു നിന്നു..
അതിൽ നിന്നും മൂന്നുനാല് പേരും ഇറങ്ങുന്നത് ജനലിൽ കൂടെ കണ്ടു…
അവർ എല്ലാരും ഉമ്മറത്തു ഇരുന്നു അമ്മയോട് സംസാരിക്കുകയാണ് എന്ന് എനിക്ക് മനസിലായി…
കുറച്ച കഴിഞ്ഞപ്പോൾ അമ്മ എന്നെ വിളിച്ചു എനിക്ക് ചെല്ലാൻ ഉള്ള സമയം ആയി എന്ന് മനസിലായി റൂമിൽ നിന്നും പുറത്ത ഇറങ്ങി അവിടേക്ക് ചെന്നു…
ഒരു പെണ്ണ് കാണൽ ചടങ്ങിന് ഒരു പെണ്ണിന് ഉണ്ടാവേണ്ട ഒരു വെപ്രാളവും സന്തോഷവും ഇല്ലാതെ ഞാൻ അവർക്ക് മുമ്പിൽ നിന്നു…
പലതും അവർ അമ്മയോട് സംസാരികുനുണ്ടായിരുന്നു…. എന്നാൽ സ്ത്രീധനത്തിന്റെ വിഷയം വന്നപ്പോൾ ഞാൻ എന്റെ ശ്രദ്ധ അവിടേക്ക് തിരിച്ചു…
ഒന്നും വേണ്ടാ… നിങ്ങൾക്ക് കൊടുക്കാൻ ആഗ്രഹമുള്ളത് കൊടുക്കാം…. ഒന്നും കൊടുത്തലെങ്കിലും ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല…
ഈ അഭിപ്രായം പറഞ്ഞത് കൂടെ വന്നവർ ആയിരുന്നില്ല… എന്നെ കാണാൻ വന്ന പയ്യൻ തന്നെ ആയിരുന്നു… ഞാൻ അയാളുടെ മുഖത്തേക് നോക്കി.. അയാൾ എനിക്ക് ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു…
കുറച്ച കഴിഞ്ഞപ്പോൾ അവർ ഇറങ്ങി… പക്ഷെ എന്റെ മനസിനെ ഏറ്റവും ഭയപെടുത്തിയത് അമ്മയുടെ മുഖത്തു വിരിഞ്ഞ സന്തോഷം ആയിരുന്നു….
അമ്മയോട് ഈ കല്യാണത്തിന് താല്പര്യമില്ല എന്ന് പറയുന്നതിനെ കാൾ നല്ലത് ആണ് ആ പയ്യനോട് പറയുന്നത് എന്ന് എനിക്ക് തോന്നി…. അതുകൊണ്ട് തന്നെ അമ്മയോട് ഈ ആലോചനയോടുള്ള എൻ്റെ സമ്മതക്കുറവ്വ് അറിയിച്ചില്ല…. സമ്മതവും….
പിറ്റേ ദിവസം കോളേജിലോട് പോവാൻ ഇറങ്ങിയപ്പോൾ ആണ്… അപ്പുവിനെയും കണ്ണനെയും കണ്ടത്…
ചേച്ചിയെ അനേഷിച്ച ഇന്നലെ ആ ചേട്ടൻ ഇവിടെ വന്നിരുന്നു..
ഏത് ചേട്ടൻ.
.
അന്ന് നമ്മൾ സ്കൂളിൽ വച്ച കണ്ടില്ലേ… പ്രിൻസ് ചേട്ടൻ…
എന്തിന്…
ഞാൻ ആകാംഷയോടെ ചോദിച്ചു…
ചേച്ചി ഇന്നലെ കോളേജിൽ പോവാത്തതിന് അനേഷിച്ച വന്നത് ആയിരുന്നു… പിന്നെ…
പിന്നെ..
ഞാൻ ചോദിച്ചു…
അറിയാതെ ഞങ്ങളുടെ നാവിൽ നിന്നും വീണു പോയി…
രണ്ടുപേരും പരുങ്ങി കൊണ്ട് പറഞ്ഞു…
എന്ത്..
ഇന്നലെ ചേച്ചിയുടെ പെണ്ണ് കാണൽ ചടങ്ങ് ആയിരുന്നു എന്ന്…
എന്നിട്ട്..
അത് കേട്ടപ്പോൾ പിന്നെ ആ ചേട്ടൻ തിരിച്ചു പോയി..
അത് അറിഞ്ഞപ്പോൾ അറിയാതെ എന്റെ ഉള്ളും ഒന്ന് പിടഞ്ഞു… എന്നാലും മുഖത്തു പ്രകടിപ്പിക്കാതെ തന്നെ അവരോട് സംസാരിച്ചു…
ബസ് സ്റ്റോപ്പിലേക് നടക്കുന്ന സമയം മനസ്സ് മൊത്തത്തിൽ ഒരു മരവിപ്പ് ആയിരുന്നു… റോഡ് ക്രോസ്സ് ചെയ്യാൻ നിന്നതും അരികിൽ ഒരു കാർ വന്നു നിന്നു..
കാറിന്റെ ഗ്ലാസ് തായ്‌ത്തിയപ്പോൾ അതിൽ ഉണ്ടായിരുന്ന ആളെ കണ്ടപ്പോൾ ആദ്യം ഒന്ന് ഞെട്ടി….
കോളേജിലോട്ട ആണോ…
ഞാൻ അതെ എന്ന് രീതിയിൽ തലയാട്ടി…
എന്നാൽ കയറടോ ഞാൻ കൊണ്ട് ആക്കാം….
വേണ്ടാ എന്ന് പറയാൻ തുടങ്ങിയെങ്കിലും എനിക്കും ഇയാളോട് സംസാരിക്കാൻ ഉള്ളത് കൊണ്ട് ഞാൻ ഒന്നും മിണ്ടാതെ കാറിൽ കയറി….
നിത്യ…
ഞാൻ അയാളുടെ മുഖത്തു നോക്കി…
താൻ എന്താ ഒന്നും പറയാത്തത്..
എനിക്ക് സതീഷിനോട് കുറച്ച് സംസാരിക്കാൻ ഉണ്ട്…
അതിന് എന്താ… എനിക്കും സംസാരിക്കാൻ ഉണ്ട്… ഇന്നലെ പെണ്ണ് കാണാൻ വന്നത് അല്ലാതെ നമ്മുക്ക് ഒന്നും സംസാരിക്കാൻ പറ്റില്ലലോ.. കോളേജിൽ പോവുന്നതിന് മുമ്പ് നമ്മുക്ക് എവിടെ എങ്കിലും മാറി നിന്ന് സംസാരിക്കാം…
ഞാൻ സമ്മത അർഹമായ ഒന്ന് മൂളി…. പിനീട് ഞാൻ ഒന്നും മിണ്ടിയില്ല ..
കുറച്ച കഴിഞ്ഞപ്പോൾ കാർ നിന്നു… ഞങ്ങൾ പുറത്ത ഇറങ്ങി… അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്….
നമ്മൾ എന്തിനാ ഇങ്ങോട്ട് വന്നത്…
തികച്ചും ഒരു ഒറ്റപ്പെട്ട സ്ഥലം ആയിരുന്നു….
ആരുടേയും ശല്യം ഇല്ലാതെ നമ്മുക്ക് മനസ്സ് തുറക്കാമല്ലോ…
അയാളുടെ സംസാരത്തിൽ നിന്നും ഈ കല്യണത്തിന് അയാൾക് പൂർണ സമ്മതം ആണ് എന്ന് എനിക്ക് മനസിലായി…
അതുകൊണ്ട് തന്നെ ഞാൻ സംസാരിച്ചു തുടങ്ങി….
എനിക്ക് സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞത്….. എനിക്ക് ഈ കല്യാണത്തിന് താല്പര്യം……
താല്പര്യമില്ല… എന്നല്ലേ….
ഞാൻ പറയാൻ വന്നത് തന്നെ ആയിരുന്നു ഞാൻ കേട്ടത് എങ്കിലും…. ആ സംസാരിച്ചത് എൻ്റെ മുമ്പിൽ നിന്നിരുന്ന സതീശ അല്ലായിരുന്നു…
പിന്നിൽ നിന്നായിരുന്നു ആ പരിചിതമായ ആ ശബ്ദം…. പിൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു നിമിഷം രക്തം മൊത്തം തല ചോറിൽ ഇരച്ചു കയറുന്നത് പോലെ എനിക്ക് തോന്നി…
.
സെബാസ്റ്റ്യൻ……
അവന്റെ മുഖത്തു എപ്പോഴത്തെയും പോലെ ആ വൃത്തികെട്ട ചിരി ഉണ്ടായിരുന്നു… അവന്റെ മുഖത്തു മാത്രം അല്ല… സതീശന്റെ മുഖത്തും…. ഈശ്വരാ ചതി ആയിരുന്നോ എല്ലാം…
സെബാസ്റ്റ്യൻ വന്ന ഒരു കേട്ട് നോട്ട് എടുത്തു സതീശന്റെ നേരെ എറിഞ്ഞു…
ഇവൻ നിന്നെ പെണ്ണ് കാണാൻ എന്ന് പറഞ്ഞു വന്നത്… ദേ ഇതുപോലെ നിന്നെ ഒന്ന് നേരെ കാണാൻ ഉള്ള അവസരം എനിക്ക് കിട്ടാൻ വേണ്ടി ആയിരുന്നു…
അവൻ എന്റെ മുഖത്തു നോക്കി പറഞ്ഞതിന് ശേഷം സതീശന്റെ നേരെ തിരിഞ്ഞു…
ഡാ നീ ഇനി കുറച്ച സമയം മാറി നിലക്ക്… ഞങ്ങൾ ഒന്ന് ശരിക്കും ഒന്ന് സംസാരിക്കട്ടെ….
അത് കേട്ടതും അവൻ അവിടെ നിന്നും എന്നെ കണ്ണ് ഇറുക്കി കാണിച്ചു പോയി… കൊല്ലാൻ ഉള്ള ദേഷ്യം തോന്നി എനിക്ക് ആ തെണ്ടിയെ….
.
നിന്റെ മറ്റവൻ കോളേജിൽ എല്ലാരുടെയും മുമ്പിൽ വച്ചു എന്നെ അടിച്ചുപോൾ തന്നെ ഞാൻ തീരുമാനിച്ച കാര്യമാണ് അവനു മുമ്പ് നിന്നെ ആദ്യ അനുഭവിക്കുന്നത് ഞാൻ തന്നെ ആയിരിക്കും എന്ന്…
അവന്റെ വൃത്തികെട്ട സംസാരം കേട്ടപ്പോൾ എനിക്ക് നിയന്ത്രിക്കാൻ ആയില്ല… എന്റെ കൈ അവന്റെ കരണത്തു പതിഞ്ഞു….
നായിന്റെ മോളെ… ഇപ്പോഴും നിന്റെ അഹങ്കാരത്തിനു ഒരു കുറവും ഇല്ല അല്ലേടി…
എന്ന് പറഞ്ഞു അവൻ എന്നെ പിടിച്ചു തള്ളി…ഞാൻ നിലത്തു വന്നു വീണു….
അവൻ എന്റെ അടുത്തോട്ടു വരുമ്പോൾ ഞാൻ പിന്നിലോട്ടായി നീങ്ങി… അപ്പോഴാണ് സൈഡിൽ കിടക്കുന്ന കത്തി എന്റെ ശ്രദ്ധയിൽ പെട്ടത്….. ഞാൻ പെട്ടന്നു അത് എടുത്തു… അപ്പോഴും അവന്റെ മുഖത്തു ഒരു പുച്ഛഭാവം മാത്രം ആയിരുന്നു…
അവൻ എന്റെ കൈയിൽ പിടിക്കാൻ തുടങ്ങിയതും അടിയുടെ ആഘാതത്തിൽ അവൻ നിലം പതിച്ചതും ഒരുമിച്ചായിരുന്നു…
മുഞ്ഞിൽ നിക്കുന്ന ആളെ കണ്ടതും ഉള്ളിൽ ഒരു ആശ്വാസം വീണതും ഒരുമിച്ചായിരുന്നു….
.
ശബ്‌ദം കേട്ട് അവിടേക്ക് ആ സതീഷും ഓടി വന്നു…. പിനീട് അവിടെ ഒരു കൂട്ട തല്ല് ആയിരുന്നു… അതൊന്നും ശ്രദിക്കാതെ എന്റെ കണ്ണ് അപ്പോഴും പതിഞ്ഞു നിന്നത് പ്രിൻസിന്റെ മുഖത്ത ആയിരുന്നു…
5 മിനിറ്റ് മുമ്പ് ഞാൻ കണ്ട സെബാസ്റ്റിനും സതീഷും ഇപ്പോൾ നിലത്തു ചോരയിൽ കിടക്കുന്നു…. ജീവൻ ഉണ്ട്…. എന്നിട്ടും ദേഷ്യം തീരാതെ പ്രിൻസ് വീണ്ടും സെബാസ്റ്റിനെ അടിക്കുന്നത് കണ്ട… ഞാൻ അവിടെ നിന്നും പ്രിൻസിനെയും കൂട്ടി ഒരു വിധത്തിൽ അവിടെ നിന്നും വന്നു…
കുറച്ച അപ്പുറത്ത് അവന്റെ ബൈക്ക് ഉണ്ടായിരുന്നു… അവൻ കയറി ബൈക്ക് സ്റ്റാർട്ട് ആക്കി…. എന്നെ ഒന്ന് നോക്കിയത് അല്ലാതെ ഒന്നും പറഞ്ഞില്ല…. ഞാനും ഇത്തവണ ഒന്നും മിണ്ടാതെ അവന്റെ ബൈക്കിന്റെ പിന്നിൽ കയറി…
അപ്പോഴും എന്തോ….. മൗനം മാത്രം ആയിരുന്നു.. കുറച്ച ദൂരം പോയതിനു ശേഷം അവൻ ബൈക്ക് നിർത്തി… കാരണം അറിയില്ലെങ്കിലും ഞാൻ ഇറങ്ങി…. അവനും….
അവന്റെ മുഖത്തു ഇപ്പോയും ദേഷ്യം ഉണ്ടായിരുന്നു
.
പ്രിൻസെ…
മറുപടി ഇല്ലായിരുന്നു…
ഞാൻ…
എന്തെകിലും പറഞ്ഞു തുടങ്ങുന്നതിനു മുമ്പ് ഒരു ചീറ്റപ്പുലി പോലെ അവൻ പാഞ്ഞു വന്നു എൻ്റെ രണ്ട കൈയിലും പിടിച്ചു….
നീ എന്ത് വിശ്വസിച്ചാടി… ഒന്നും അറിയാത്തവന്റെ കൂടെ ഇറങ്ങി പോയത്…
അത്… ഇന്നലെ…
വാക്കുകൾ മുഴുപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല..
ഓഹ്… അറിഞ്ഞു…. ഇന്നലെ കാണാൻ വന്നവന്റെ കൂടെ കറങ്ങാൻ ഇറങ്ങിയത് ആയിരിക്കും അല്ലേ…
ദേഷ്യം മാത്രമായിരുന്നു ആ കണ്ണിലും വാക്കുകളിലും…
അല്ല…ഈ കല്യാണത്തിന് താല്പര്യമില്ല എന്ന് പറയാൻ വേണ്ടി ആയിരുന്നു…
എന്റെ നാവിൽ നിന്നും അവസാനം വന്നു…
എന്തോ വീണ്ടും പറയാൻ തുടങ്ങിയപ്പോൾ ആണ് എന്റെ കൈയിൽ ഇരിക്കുന്ന കത്തി അവൻ ശ്രദ്ധിച്ചത്…. ഇപ്പോഴും ഞാൻ ഇത് കൈയിൽ പിടിച്ചിരിക്കുന്ന കാര്യവും ഞാനും അപ്പോഴാണ് ഓർത്തത്…
പ്രിൻസ് എന്നെ നോക്കി…. ഞാൻ കത്തി തായെക്ക് ഇട്ടു….
നീ ആ കാറിൽ കയറിയത് കണ്ട ഫോളോ ചെയ്യാൻ തോന്നിയത് നന്നായി.. അല്ലെങ്കിൽ തന്നെ ഈ കത്തിയും കൊണ്ട് അവനോട് മല്ലിട്ടു നിക്കാൻ നിനക്ക് ആവോ…
പ്രിൻസ് പറഞ്ഞു തീർന്നതും ഞാൻ ഒന്ന് പുഞ്ചിരിച്ചു….
അവനോട് ജയിക്കാനോ കൊല്ലാനോ അല്ല ഞാൻ കത്തി എടുത്തത്…
പ്രിൻസ് ചോദ്യഭാവത്തിൽ എന്നെ നോക്കി…
അവൻ എന്നെ തൊടുന്നതിന് മുമ്പ് എന്നെ സ്വയം തീർക്കാൻ വേണ്ടിയാ ഞാൻ കത്തി എടുത്തത്…
പ്രിൻസിന്റെ കണ്ണിൽ നോക്കി ഞാൻ പറഞ്ഞു…
പിനീട് അവൻ ഒന്നും പറഞ്ഞില്ല…. ഞാനും…
കുറച്ചു സമയം വീണ്ടും ഒന്നും മിണ്ടാതെ ഞങ്ങൾ നിന്നു… കുറച്ച കഴിഞ്ഞ അവൻ ബൈക്ക് സ്റ്റാർട്ട് ആക്കി… ഞാൻ പിന്നിലും കയറി…
യാത്രയിലും മൗനം ആയിരുന്നു… എന്റെ മനസ്സ് വായിച്ചത് പോലെ കോളേജിൽ അല്ലായിരുന്നു പകരം എന്റെ വീടിന്റെ മുമ്പിൽ ബൈക്ക് നിന്നു…
ഞാൻ ഇറങ്ങി.. അവൻ ഒന്നും സംസാരിക്കില്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഒന്നും മിണ്ടാതെ പോവാൻ തുടങ്ങിയതും… എൻ്റെ കൈയിൽ അവന്റെ പിടി വീണു…
ഞാൻ തിരിഞ്ഞു അവനെ നോക്കി…
ഇനി ഒരുത്തന്റെ മുമ്പിലും പെണ്ണ് കാണാൻ ആണ് എന്ന് പറഞ്ഞു ഉരുങ്ങി നിന്നു പോവരുത്… സമയം ആവുമ്പോൾ ഞാൻ തന്നെ കെട്ടികൊള്ളാം…..
എന്ന് പറഞ്ഞു കണ്ണ് ഇറുക്കി കാണിച്ചു അവൻ പോയി…
ഒട്ടും പ്രധീക്ഷിക്കാത്തത് ആണോ.. ഏറ്റവും ആഗ്രഹിച്ചത് ആണോ അവന്റെ നാവിൽ നിന്നും വീണത് എന്ന് അറിയാതെ ഞാനും അവിടെ നിന്നു പോയി….
*************************************************
തുടരും
നിത്യവസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission