Skip to content

നിത്യവസന്തം – 4

നിത്യവസന്തം തുടർക്കഥകൾ

ഒട്ടും പ്രദീക്ഷികാതെ ഉള്ള അടിയിൽ അവന്റെ മുഖം ഒരു വശത്തേക്ക് തിരിഞ്ഞു… ദേഷ്യം കത്തി ജ്വലിക്കുന്ന കണ്ണുമായി പ്രിൻസ് എന്നെ നോക്കി…. ഈ പ്രാവശ്യം ഞാൻ ഭയന്നില്ല..

ടി…
എന്ന് വിളിച്ചു കൊണ്ട് അവൻ എന്നെ തിരിച്ചു തല്ലാൻ കൈ ഉയർത്തിയതും ഞാൻ പറഞ്ഞു…

തല്ലടാ.. തല്ലി കൊല്ല്… അതോടെ നിന്റെ പക തിരുവാണെങ്കിൽ തീരട്ടെ… നീ കാരണം മുമ്പ് ഒരു സ്വസ്ഥതയും എനിക്ക് ഇല്ലായിരുന്നു…. ഇപ്പോൾ.. ഉണ്ടായിരുന്ന മാനം കൂടെ പോയി….. ഇങ്ങനെ മറ്റുള്ളവരുടെ മുമ്പിൽ പരിഹാസപാത്രമായി നിൽക്കുന്നതിനെ കാൾ നല്ലത് ചാവുന്നത് തന്നെയാ…
ഉച്ചത്തിൽ ഉള്ള എന്റെ സംസാരം കേട്ടപ്പോൾ ഉയർത്തിയ കൈ പതിയെ തായ്‌ത്തി… എന്നിട്ട് ഒന്നും മനസിലാവാതെ എന്റെ മുഖത്തേക്ക് നോക്കി

പ്രിൻസെ..ഡാ ആ സെബാസ്റ്റിൻ…
എന്ന് പറഞ്ഞു കൊണ്ട് അവിടേക്ക് അവന്റെ ഒരു കൂട്ടുക്കാരൻ വന്നു… എന്നെ കണ്ടപ്പോൾ പറയാൻ വന്നത് മുഴുപ്പിക്കാതെ പകരം പ്രിൻസിന്റെ ചെവിയിൽ എന്തോ പറഞ്ഞു…

ആ പറഞ്ഞത എന്താണ് എന്ന് എനിക്ക് ഊഹിക്കാവുന്നേ ഉള്ളു…. എന്റെ ഊഹം തെറ്റിയില്ല എന്ന് അവന്റെ ദേഷ്യത്തിൽ ചുവന്ന മുഖം കണ്ടപ്പോൾ മനസിലായി… മറ്റൊന്നും കൂടെ മനസിലായി ഈ കോളേജിൽ ഇനി ആരും തന്നെ ഇത് അറിയാൻ ബാക്കി ഇല്ല എന്ന്….

എല്ലാം കേട്ടു കഴിഞ്ഞു അവൻ എന്റെ മുഖത്തു നോക്കി… മുമ്പ് ഒരിക്കലും കാണാത്ത ഒരു വികാരം ഞാൻ ആ മുഖത്തു കണ്ടു… പക്ഷെ എന്റെ ഉള്ളിലെ അഗ്നി അണഞ്ഞിരുന്നില്ല… ഞാൻ തുടർന്നു …

കേട്ടില്ലേ… നീ എന്ത് ആഗ്രഹിച്ചോ അത് തന്നെ സംഭവിച്ചു…. ഇപ്പോൾ ഈ കോളേജിൽ ഉള്ളവരുടെ മുമ്പിൽ ഒരു ആണിനോട് ഒപ്പം ഒരുമിച്ച് ഒരു മുറിയിൽ കഴിഞ്ഞ വൃത്തികെട്ട പെണ്ണ് ആണ് ഞാൻ…
വാക്കുകളിൽ രോഷം ഉണ്ടായിയുന്നു എങ്കിലും കണ്ണുകൾ നിറഞ്ഞു കൊണ്ട് ഇരുന്നു…

എന്നോ നമ്മുടെ കുടുംബങ്ങൾ തമ്മിൽ ഉണ്ടായിരുന്ന് പ്രശ്നത്തിൽ ഞാൻ എന്ത് പിഴച്ചു…
അവന്റെ കണ്ണുകളിൽ നോക്കി ആ ചോദ്യം ചോദിച്ചപ്പോൾ ഒരു ഉത്തരവും എനിക്ക് കിട്ടിയില്ല…

അതോ…. നീയും സെബാസ്റ്റ്യനും കൂടെചേർന്ന് മനഃപൂർവം എന്നെ ദ്രോഹിക്കാൻ ചെയ്തത് ആണോ ഇതൊക്കെ…
മനസ്സിൽ തെളിഞ്ഞ വന്ന സംശയം ഞാൻ വെട്ടി തുറന്നു ചോദിച്ചു…

കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ കുറച്ചും കൂടെ അവന്റെ അടുത്തേക്ക് നീങ്ങി നിന്ന് പറഞ്ഞു..

പിനെ…. ഇങ്ങനെ ഒക്കെ സംഭവിച്ചു എന്ന് പറഞ്ഞു ഞാൻ ഒരിക്കലും ഇവിടെ നിന്നും പോവില്ല…. ഈ കോളേജിൽ തന്നെ പഠിക്കും…. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് എനിക്ക് ഉത്തമ വിശ്വാസം ഉണ്ട്… അതുകൊണ്ട് മേലാൽ…. മേലാൽ ഇനി പഴയത് പോലെ എന്നോ സംഭവിച്ചു പോയ കഥയുടെ പേരും പറഞ്ഞു എന്നെ ദ്രോഹിക്കാൻ വന്നാൽ…… നീ ഇന്നലെ പറഞ്ഞലോ.. ഈ കോളേജ് നിന്റെ വിരൽ തുമ്പിൽ ആണ് എന്ന്…. എന്നാൽ ഒന്നും കൂടെ ഓർത്തോ… ഈ കോളേജിന്റെ അപ്പുറവും ഒരു ലോകം ഉണ്ട് എന്ന്…..

എന്ന് പറഞ്ഞു കൊണ്ട് ഞാൻ അവിടെ നിന്നും നടന്ന അകന്നു….അപ്പോഴും ഞാൻ ഇത്രെയൊക്കെ പറഞ്ഞിട്ടും ഒരു അക്ഷരം പോലും അവൻ തിരിച്ചു പറയാത്തതിന്റെ കാരണം എന്ത് എന്ന് ചോദ്യം മനസ്സിൽ ഉയർന്നു…

അവിടെ നിന്നും ഞാൻ നേരെ വന്നത് ക്ലാസ്സിൽ ആയിരുന്നു… അപ്പോഴാണ് ഓർത്തത് ഇന്ന് ദേവു വരില്ല എന്ന്… മൊത്തത്തിൽ ഒരു ഏകാന്തത എനിക്ക് അനുഭവപെട്ടു.. . ഒന്ന് അനങ്ങുക പോലും ചെയ്യാതെ മറ്റു കുട്ടികളുടെ മുഖത്തു നോക്കാതെ ഞാൻ അവിടെ തന്നെ കുഞ്ഞിനു ഇരുന്നു…

കുറച്ച് കഴിഞ്ഞപ്പോൾ തോളിൽ ആരോ തട്ടി വിളിച്ചു… തല ഉയർത്തി നോക്കിയപ്പോൾ എന്റെ ക്ലാസ്സിലെ തന്നെ കുറച്ച കുട്ടികൾ ആയിരുന്നു…

അവരുടെയും നാവിൽ നിന്ന് കളിയാക്കലും കുറ്റപ്പെടുത്തലും പ്രധീക്ഷിച്ചു എങ്കിലും വിപരീതമായി എനിക്ക് എല്ലാരും ഒരു പുഞ്ചിരി തന്നു… അതിൽ ഒരാൾ പറഞ്ഞു…

നിത്യേ… നിന്നെ ഞങ്ങൾക്ക് അറിയാം… ഈ ക്ലാസ്സിൽ ഉള്ള കുട്ടികൾക്ക് മാത്രം അല്ല നമ്മളെ പഠിപ്പിക്കുന്ന എല്ലാ അധ്യാപകർക്കും ഉറപ്പുണ്ട് നീ ഒരു തെറ്റും ചെയ്യില്ല എന്ന്.. അതുകൊണ്ട് തന്നെ ഇങ്ങനെ സങ്കട പെട്ട ഇരിക്കരുത്….

ആ വാക്കുകൾ എനിക്ക് ആത്മവിശ്വാസം മാത്രം അല്ല അതുവരെ ഉള്ളിൽ കൂടിയ ഒരു കാർ മേഘം ഒഴിഞ്ഞു പോവാനും സഹായിച്ചു…

ക്ലാസ്സിലെ എല്ലാം കുട്ടികളും എന്നെ സമാധാനപ്പെടുത്തി.. . അതുവരെ കലങ്ങിയ കണ്ണുമായി ഇരുന്ന ഞാൻ പതിയെ എല്ലാം മറന്നു അവർക്കു മുമ്പിൽ പുഞ്ചിരിച്ചു…

രാവിലത്തെ സംഭവങ്ങൾ മനസ്സിൽ ഉണ്ടെങ്കിലും എല്ലാം മനപൂർവം മറന്നു ക്ലാസ്സിലേക്ക് ശ്രദ്ധിച്ചു….

സെബാസ്റ്റിന്റെയും അവന്റെ കൂട്ടുകാരുടെയും അർത്ഥം വച്ചുള്ള സംസാരം അല്ലാതെ മറ്റൊന്നും തന്നെ അന്ന് നടന്നില്ല… അതിനോട് ഞാൻ പ്രതികരിക്കാനും പോയില്ല…. വാ കയക്കുമ്പോൾ അവർ തന്നെ നിർത്തിക്കൊള്ളും…. പ്രിൻസിനെ പിന്നെ ഞാൻ കാണാൻ ശ്രമിച്ചില്ല… എന്റെ മുമ്പിൽ വന്നതും ഇല്ല… അത് എനിക്ക് ഒരു വലിയ ആശ്വാസവും ആയി തോന്നി….

വൈകിട്ടു ക്ലാസ്സ്‌ കഴിഞ്ഞു കോളേജിൽ നിന്ന് പുറത്തു പോവാൻ തുടങ്ങിയതും പിന്നിൽ നിന്ന് എന്നെ ആരോ വിളിച്ചു…

തിരിഞ്ഞു നോക്കിയപ്പോൾ ആണ് മനസിലായത് എന്നെ വിളിച്ചത് രവീന്ദ്രൻ സർ ആയിരുന്നു.. അന്ന് ഒരു കുട്ടാ നോട്ട് തന്നു അത് എല്ലാം എഴുതി തിരിച്ചു കൊണ്ട് കൊടുക്കാൻ ചെന്നപ്പോൾ പ്രിൻസിന്റെ ഒപ്പം ഉണ്ടായിരുന്ന വ്യക്തി….ഞാൻ അവിടെ തന്നെ നിന്നു.. അദ്ദേഹം എന്റെ അടുത്തേക്ക് വന്നു..

എന്നെ മനസ്സിലായോ മോൾക്ക്‌…

ഞാൻ അതെ എന്ന് രീതിയിൽ തലയാട്ടി ..

സംഭവങ്ങൾ എല്ലാം ഞാൻ അറിഞ്ഞു…
അദ്ദേഹം അല്പം ഗൗരവത്തോടെ തന്നെ അത് പറഞ്ഞപ്പോൾ ഒന്നും പറയാതെ ഞാൻ നിന്നു…

മോൾക്ക്‌ അതൊക്കെ വലിയ സങ്കടം ആയി അല്ലേ…
അപ്പോഴും ഞാൻ ഒന്നും പറഞ്ഞില്ല….

ഈ കോളേജിൽ ഉള്ളവർക്ക് എല്ലാം അച്ചുവിനെ… പ്രിൻസിനെ കുറിച്ച് ഒരു അഭിപ്രായമേ ഉള്ളു..
ആ അഭിപ്രായം എന്താണ് എന്ന് നല്ലത് പോലെ അറിയാവുന്നത് കൊണ്ട് ആയിരിക്കും ബാക്കി ഒരു പുഞ്ചിരിയിൽ ഒതുക്കിയത്….

ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ് അവനും… ഒരു വശമേ പുറത്തു കാട്ടാനും ശ്രമിച്ചിട്ട ഉള്ളു… സ്നേഹിക്കാനും ചിരിക്കാനും അറിയുന്ന ഒരു മനസ്സും ഉണ്ട് അവന്… പിന്നെ കുട്ടിയോട് കാണിക്കുന്ന ദേഷ്യം അതിന്റെ കാരണം എനിക്കും അറിയാം…
ഞാൻ അദേഹത്തിന്റെ മുഖത്തു നോക്കി…

തുടർന്നുള്ള അദേഹത്തിന്റെ സംസാരത്തിൽ നിന്ന് രവീന്ദ്രൻ സർ പ്രിൻസിന്റെ അച്ഛന്റെ അടുത്ത സുഹൃത്താണ് എന്നും എന്റെ അച്ഛൻ കാരണം അവർക്ക് ഉണ്ടായ ബുദ്ധിമുട്ടും…. എല്ലാം അദ്ദേഹത്തിന് അറിയാം എന്ന് എനിക്ക് മനസിലായി…

ഞാൻ വന്നത് മറ്റൊരു കാര്യം പറയാൻ വേണ്ടിയാണ…
ഞാൻ എന്ത് എന്ന് അർത്ഥത്തിൽ അദേഹത്തിന്റെ മുഖത്തു നോക്കി…

ഇന്ന് നടന്ന സംഭവത്തിൽ എല്ലാം പ്രിൻസിനും നല്ല സങ്കട ഉണ്ട്…. ഇത്രെയും നാൾ മോളോട് വെറുപ്പിച്ചൊക്കെ നടന്നത് കൊണ്ട്…. പെട്ടന്നു വന്ന മാപ്പ് ചോദിക്കാൻ അവന് ഒരു മടി… അതുകൊണ്ടാ ഞാൻ വന്നത്…. എല്ലാത്തിനും ഞാൻ അവനു വേണ്ടി മാപ്പ് ചോദിക്കുന്നു….

എന്റെ തലയിൽ തലോടി അത്രെയും പറഞ്ഞു അദ്ദേഹം തിരിഞ്ഞു നടന്നു… പെട്ടന്നു തിരിഞ്ഞു എന്നെ നോക്കി…..

പിന്നെ ഇനി ഒരിക്കലും നിത്യേ അവൻ ഒന്നും പറഞ്ഞു ശല്യം ചെയ്യാൻ വരില്ല…
അതുംകൂടെ പറഞ്ഞു അദ്ദേഹം നടന്ന അകന്നു…

അപ്പോഴും കേട്ടതൊക്കെ വിശ്വസിക്കാൻ ആവാതെ ഒരു നിമിഷം ഞാൻ അവിടെ നിന്നു പോയി…

ആ സംഭവം നടന്നു ഒരു ആഴ്ച ആവുന്നു… രവീന്ദ്രൻ സർ പറഞ്ഞത് പോലെ പിനീട് പ്രിൻസ് എന്നെ ഒന്നിന്റെ പേരിലും ശല്യം ചെയ്യാൻ വന്നില്ല എന്ന് മാത്രം അല്ല… എന്നെ കാണുമ്പോൾ ഒക്കെ മാറിയും നടക്കാൻ തുടങ്ങി….

അങ്ങനെ ഒരു ദിവസം ലൈബ്രറിയിൽ ഇരുന്നു ബുക്ക്‌ വായിച്ചു കൊണ്ട് ഇരുന്നപ്പോൾ ആണ്…. പുറത്ത എന്തൊക്കെയാ ബഹളം കേട്ടത്… അകത്ത ഇരുന്നവർ ഒക്കെ പുറത്തേക്കു ഓടി പോയി… ഞാനും ലൈബ്രറിയിൽ നിന്ന് പുറത്ത ഇറങ്ങി…

കോളേജ് മുറ്റത്തേക്ക് ആണ് എല്ലാരും പോവുന്നത്…. ആ സെബാസ്റ്റിനും പ്രിൻസും കൂടെയാണ് അവിടെ പൊരിഞ്ഞ അടി…
എന്നൊക്കെ ആരൊക്കെയോ പറയുന്നത് കേട്ടു…

അവർ രണ്ടുപേരും തമ്മിൽ അടി ഉണ്ടാകുന്നത് ഒരു പുതുമയുള്ള കാര്യം ഒന്നുമല്ല.. മാസത്തിൽ ഒരു രണ്ട തവണ എങ്കിലും ഇതൊക്കെ ഈ കോളേജിൽ സർവസാധാരണം ആണ്…. ഞാൻ അതൊന്നും ശ്രദ്ധിക്കാനും പോവർ ഇല്ല..

പക്ഷെ ഈ തവണ എന്തോ മനസ്സിൽ ഒരു വയ്യായിമ പോലെ… അതുകൊണ്ട് ബഹളം നടക്കുന്ന സ്ഥലത്തേക്ക് ഞാനും ചെന്നു..

കോളേജിലെ മുക്കാൽ കുട്ടികളും കൂട്ടം കൂടി നികുനുണ്ടായിരുന്നു….. കൂട്ടത്തിൽ ഞാൻ പതിയെ മുഞ്ഞോട്ട നീങ്ങി… സെബാസ്‌റ്റിനെ നിലത്തു ഇട്ടു അടിക്കുകയും ചവുട്ടുകയും ചെയ്യുന്ന പ്രിൻസിനെയാണ് ഞാൻ അവിടെ കണ്ടത്… സെബാസ്റ്റിന്റെ മുഖവും പ്രിൻസിന്റെ കൈയും മുറിഞ്ഞ ചോര പൊടിയുന്നുണ്ടായിരുന്നു….

ഇനിയും ആവശ്യമില്ലാത്തത് പറഞ്ഞു നടന്നാൽ കൊന്നു കളയും നായെ നിന്നെ…
എന്ന് പറന്നു പ്രിൻസ് അവിടെ നിന്നും പോയി… കൂടെ അവന്റെ കൂട്ടുകാരും…

സെബാസ്‌റ്റിനെ അവന്റെ കൂട്ടുകാർ വന്ന അവിടെ നിന്നും എടുത്തു കൊണ്ട് പോയി…

ടി.. ആ സെബാസ്റ്റ്യൻ നിന്നെ വീണ്ടും ആവശ്യമില്ലാത്തത് എന്തോ പറഞ്ഞു… അതുകൊണ്ടാണ് പ്രിൻസ് അവനെ ഇട്ടു ചാമ്പിയത്…

ദേവു അത് പറഞ്ഞപ്പോൾ മൊത്തത്തിൽ ഒരു ശൂന്യത ആയിരുന്നു മനസ്സിൽ….

നാളെ കോളേജ് അവധി ആയത് കൊണ്ട് കൊടുക്കേണ്ട നോട്ടും മറ്റ് അസ്സിഗ്ന്മെന്റും ഒക്കെ വച്ചു ക്ലാസ്സിൽ വന്നു ദേവുവിനെ നോക്കിയപ്പോൾ അവളെ അവിടെ എങ്ങും കണ്ടില്ല…. പുറത്ത കാണും എന്ന് കരുതി ഞാൻ അവിടെ നിന്നും ഇറങ്ങി…. വരാന്തയിൽ കൂടെ നടക്കുമ്പോൾ ആണ് ഒരു ഒഴിഞ്ഞ ക്ലാസ്സ്‌ റൂമിൽ പരിചിതമുള്ള ഒരു മുഖം ഞാൻ കണ്ടത്…..

ഒരു കൈ ഉപയോഗിച്ചു മുറിവ് പറ്റിയ കൈയിൽ മരുന്നു വച്ചു കെട്ടാനുള്ള കഷ്ടപ്പാടിൽ ആയിരുന്നു പ്രിൻസ്….. അവനെ അവഗണിച്ചു കൊണ്ട് പോവാൻ ആഗ്രഹിച്ച എങ്കിലും എന്തോ മനസ്സ് അനുവദിച്ചില്ല…. ചിലപ്പോൾ എന്റെ പേരും പറഞ്ഞു ആണലോ അടി ഉണ്ടായത് എന്ന് ചിന്ത ഉള്ളിൽ ഉള്ളത് കൊണ്ട് ആയിരിക്കും… മടിച്ചിട്ട് ആണെങ്കിലും ഞാൻ അവന്റെ അടുത്തേക്ക് ചെന്നത്…

കാൽ പെരുമാറ്റം കേട്ടതു കൊണ്ട് ആവാം അവൻ കൈയിൽ നിന്നും തല ഉയർത്തി നോക്കിയത്… എന്നെ കണ്ടപ്പോൾ ആദ്യ ഒന്ന് ഞെട്ടി എങ്കിലും ഒന്നും പറഞ്ഞില്ല…. വീണ്ടും ശ്രദ്ധ കയ്യിലോട്ട് തിരിച്ചു മുറിവിൽ കെട്ടാൻ തുടങ്ങി…

ഒരു കൈ ഉപയോഗിച്ചു മാത്രം കെട്ടാൻ പാട് പെടുന്ന പ്രിൻസിനെ കണ്ടപ്പോൾ ഒരു സഹതാപം തോന്നി…. ഞാൻ ബാഗ് ഊരി ഒരു ഡസ്കിന്റെ പുറത്തു വച്ച അവന്റെ അടുത്തോട്ടു ചെന്നു ….

ഞാൻ അടുത്തു വന്നത് കൊണ്ട് ആയിരിക്കും വീണ്ടും അവൻ എന്നെ നോക്കി…. എന്നാൽ ഞാൻ അവന്റെ മുഖത്തു നോക്കാതെ… അവന്റെ നേരെ ഇരുന്നു മുറിവിൽ മരുന്ന് വച്ചു കേട്ടി കൊടുക്കാൻ തുടങ്ങി….

ഈ സമയം അത്രെയും അവന്റെ കണ്ണുകൾ എൻ്റെ മുഖത്തു ആയിരുന്നു എന്ന് ഞാൻ അറിയുന്നുണ്ടായിരുന്നു… ഞാൻ മുറിവിൽ മരുന്ന് വച്ചു കേട്ടി കൊടുത്തതിനു ശേഷം അവിടെ നിന്നും എഴുനേറ്റു ബാഗ് എടുത്തു പോകാൻ തുടങ്ങിയതും….

നിനക്ക് എന്നോട് ദേഷ്യം ഇല്ലേ….
അവൻ ചോദിച്ചപ്പോൾ ഞാൻ അവന്റെ മുഖത്തു നോക്കി…

ഒരാളെ സഹായിക്കുന്നതിൽ ദേഷ്യവും വാശിയും ഒന്നും നോക്കേണ്ട കാര്യം ഇല്ല…

എന്ന് പറഞ്ഞു ഞാൻ അവിടെ നിന്നും പോയി….

പുറത്ത പോയപ്പോൾ ഊഹിച്ചത് പോലെ ദേവു അവിടെ തന്നെ ഉണ്ടായിരുന്നു…. ഞങ്ങൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു… ഇന്ന് അല്പം വൈകി യാണ് കോളേജിൽ നിന്ന് ഇറങ്ങിയത് അതുകൊണ്ട് തന്നെ… ബസ് സ്റ്റോപ്പിൽ ഒന്നും തന്നെ കുട്ടികൾ ഇല്ലായിരുന്നു… എല്ലാവരും പോയി കഴിഞ്ഞിരുന്നു. ..
.

ബസ് കാത്തു നിന്നപ്പോൾ ആണ് ദേവുവിന്റെ അച്ഛൻ ബൈക്കിൽ അവളെ വിളിക്കാൻ വന്നത്… എന്നെ ഒറ്റയക് ആക്കി പോവാൻ അവൾ മടിച്ചു എങ്കിലും… ഞാൻ സാരമില്ല എന്ന് പറഞ്ഞപ്പോൾ അവൾ അച്ഛന്റെ ഒപ്പം പോയി…..

.
അച്ഛന്റെ ഒപ്പം അവൾ പോകുന്നത് കണ്ടപ്പോൾ അറിയാതെ ആണെങ്കിലും എന്റെ ഉള്ളും ഒന്ന് പിടഞ്ഞു…. അതിനുള്ള ഭാഗ്യം ഇല്ലാത്തതു കൊണ്ട് ആയിരിക്കും…. കണ്ണ് നിറയ്ക്കും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ആ ചിന്ത ഞാൻ മനസ്സിൽ നിന്ന് മാച്ചു കളഞ്ഞു….

15 മിനിറ്റ് കഴിഞ്ഞിട്ടും ഒരു ബസ് പോലും ഇതുവരെ വന്നില്ല….വൈകിട്ടു സമയവും നല്ല മഴ കോളും ആയതു കൊണ്ട് തന്നെ ഇരുണ്ട വന്ന അന്തരീക്ഷം എൻ്റെ ഉള്ളിലെ ഭയം വർധിച്ചു…

ഈ സമയത്ത് വല്ലതും സെബാസ്റ്റിനോ അവന്റെ കൂട്ടുകാരോ ആരെങ്കിലും വന്നാൽ എന്ത് ചെയ്യും എന്ന് ആലോചിച്ചു തീർന്നതും എൻ്റെ മുമ്പിൽ ഒരു ബുള്ളറ്റ് വന്ന നിന്നതും ഒരുമിച്ചായിരുന്നു….

വാ കയറ് ….
ഒരു മുഖവരയും ഇല്ലാത്തെ പ്രിൻസ് സംസാരിച്ചപ്പോൾ ഞാൻ അവന്റെ മുഖത്തു നോക്കി….

മുമ്പത്തെ ജംഗ്ഷനിൽ ആക്‌സിഡന്റ് എന്തോ നടന്നത് കൊണ്ട് വണ്ടികൾ എല്ലാം വേറെ വഴി യാണ് വിടുന്നത്… അതുകൊണ്ട് ഇവിടെ നിന്നിട്ട് ഒരു കാര്യവും ഇല്ല…
അത് കേട്ടപ്പോൾ അറിയാതെ എൻ്റെ കാലുകൾ അവന്റെ ബൈക്കിന്റെ അടുത്തേക്ക് നീങ്ങി… എന്നാലും കയറാതെ ഞാൻ മടിച്ചു നിന്നു…

ഞാൻ കയറാത്തതുകൊണ്ട് ആയിരിക്കും അവൻ തിരിഞ്ഞു എൻ്റെ മുഖത്തു നോക്കി എന്റെ മുഖത്തെ പതർച്ച കണ്ടിട്ട് ആയിരിക്കണം സംസാരിച്ചത്…

നിന്നെ ഒറ്റയ്ക്ക് ലൈബ്രറിയിൽ കിട്ടിയിട്ട് അന്നൊന്നും സംഭവിച്ചില്ലെങ്കിൽ എന്തായാലും പബ്ലിക് റോഡിൽ വച്ചും ഒന്നും സംഭവിക്കില്ല…

എന്നാലും… മറ്റുള്ളവർ ആരെങ്കിലും കണ്ടാൽ…….

നിനക്ക് ചെലവിന് തരുന്നത് അവർ ആണെങ്കിൽ മാത്രം പേടിച്ചാൽ മതി…
എന്ന് പറഞ്ഞു വണ്ടി സ്റ്റാർട്ട്‌ ആക്കി…..

ഇവിടെ നിന്നിട്ട് കാര്യമില്ല ബസ് ഇല്ല… അതുകൊണ്ട് അവസാനം രണ്ടും കല്പിച്ചു അവന്റെ പിന്നിൽ ഞാൻ കയറി…
കഴിയുന്നതും ഒരു ഡിസ്റ്റൻസ് വിട്ട് ഇരിക്കാൻ ശ്രമിച്ചു…

ബൈക്ക് സ്റ്റാർട്ട്‌ ആക്കി ഞങ്ങൾ അവിടെ നിന്നും തിരിച്ചു… സ്പീഡ് കുറച്ച പോകുന്നത് കൊണ്ട് തന്നെ എനിക്ക് ഒരു ആശ്വാസം ആയിരുന്നു… അങ്ങനെ വലിയ തട്ടലും മുട്ടലും ഇല്ലാതെ യാത്ര തുടർന്നു കൊണ്ട് നിന്നപ്പോൾ ആണ്… വില്ലനായി മഴ വന്നത്…

മയയുടെ കാഠിന്യം കൂടിയപ്പോൾ ബൈക്ക് ഒരു കടയുടെ സൈഡിലായി ഒതുക്കി… ഞങ്ങൾ രണ്ടാളും ആ കട വരാന്തയിലേക്ക് ഒതുങ്ങി…

രണ്ടാളും നനനിരുന്നു… മഴ നോക്കി കൊണ്ട് പരസ്പരം ഒന്നും മിണ്ടാതെ ഞങ്ങൾ നിന്നു .. എന്നാൽ അപ്പോഴും ഞങ്ങൾ രണ്ടാൾക്കും ഇടയിൽ ഒരു അകലം ഇട്ടു കൊണ്ട് ഞാൻ അല്പം മാറിയാണ് നിന്നത്… അപ്പോഴാണ് ചെവി പൊട്ടുമാറാവും പോലെ ഒരു ഇടി വെട്ടിയത്….

അത് കേൾക്കേണ്ട താമസം… പ്രിൻസിന്റെയും എനിക്കും ഉള്ള അകലം ഞാൻ തന്നെ കുറച്ചു…. അവനോട് ചേർന്ന് നിന്നെലെങ്കിലും അടുത്തു നിന്നു… ഇടി കേട്ട് പേടിച്ചാണ് ഞാൻ അവന്റെ അടുത്തേക്ക് നീങ്ങിയത് എന്ന് അവനും മനസിലായി… ഒരു കളിയാക്കൽ പ്രധീക്ഷിച്ചു എങ്കിലും ഒന്നും പറയാതെ അവൻ നിന്നു… ഇടയ്ക് ഇടയ്ക് ഞങ്ങളുടെ കണ്ണുകളും ഉടക്കുന്നുണ്ടായിരുന്നു…

മഴ അല്പം കുറഞ്ഞു…. ഇറങ്ങാം….
എന്ന് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ അവന്റെ ബൈക്കിന്റെ പിന്നിൽ കയറി…

യാത്രയിൽ ഉടനീളം പല ചിന്തകളും മനസ്സിൽ കടന്നു പോയി..

കുറച്ച ദിവസം മുമ്പ് ദേഷ്യം കൊണ്ട് ഞാൻ കരണത്തു അടിച്ചവന്റെ ബൈകിന്റെ പിന്നിൽ ഇന്ന് ഞാൻ….

വീടിന്റെ അടുത്ത എത്തിയപ്പോൾ അവൻ ബൈക്ക് നിർത്തി ….. ഞാൻ ഇറങ്ങി ഒരു താങ്ക്സ് പറഞ്ഞു തിരിഞ്ഞു നടന്നു …

നിത്യ…..

ഞാൻ തിരിഞ്ഞു അവനെ നോക്കി..

നിന്റെ പ്രോഗ്രാം മുടക്കണം എന്ന് ഒരു ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നോളു…. ഇങ്ങനെ ഒക്കെ ആയി തീരും എന്ന് അറിഞ്ഞില്ല.. സൊ…… സോറി…

എന്ന് പറഞ്ഞു മറുപടിക്ക് കാത്തു നിക്കാതെ അവൻ അവിടെ നിന്നും പോയി….

പ്രിൻസ് എന്നോട് സോറി പറയും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല… അതുകൊണ്ട് ഒരു ഞെട്ടലോടെ ആണ് ഞാൻ വീട്ടിലേക്ക്‌ ചെന്നപ്പോൾ ഞാൻ പ്രദീക്ഷികാതെ രണ്ടു പേർ എന്റെ വീട്ട മുറ്റത്തു ഉണ്ടായിരുന്നു..

മറ്റൊരും അല്ല… അപ്പുവും കണ്ണനും തന്നെ… എന്നെ കണ്ടതും രണ്ടും ഓടി എൻ്റെ അടുത്തു വന്നു…

അപ്പുറത്തെ ചന്ദ്രിക മാമിക്കൊരു തല ചുറ്റലും പരവേശവും… അതുകൊണ്ട് സാവിത്രി മാമി അവരോട് ഒപ്പം ആശുപത്രിയിൽ പോയി.. അതുകൊണ്ട് മാമനും വീടിനും കാവലായി ഞങ്ങൾ ഇരുന്നു…
അപ്പു ചിരിച്ചു കൊണ്ട് പറഞ്ഞു…

ഓഹ്… കാവൽ ഇരുന്ന രണ്ട യോദ്ധാക്കൾക്കും എന്റെ നന്ദി…

നന്ദി മാത്രമേ ഉള്ളോ…
കണ്ണൻ ആണ്…

അഹ്… പിന്നെ നിനക്ക് എന്താ വേണ്ടത്… കഴിക്കാൻ ആയിരിക്കും…

അതൊന്നും അല്ല ചേച്ചി…. വേറൊരു സഹായമാ..

എന്താടാ… എന്തോ ഒപ്പിക്കാൻ ആണ് രണ്ടും കൂടെ വന്നത് എന്ന് മനസിലായി… എന്താ കാര്യം…
ഞാൻ രണ്ടുപേരോടും ചോദിച്ചപ്പോൾ കണ്ണൻ പറഞ്ഞു തുടങ്ങി

നാളെ ചേച്ചി കോളേജിൽ പോവുന്നതിന് മുമ്പ്…

ഡാ എനിക്ക് നാളെ കോളേജ ഇല്ല…
ഞാൻ അത് പറഞ്ഞപ്പോൾ ലൈറ്റ് ഇട്ടതു പോലെ പ്രകാശം ആയിരുന്നു രണ്ടിന്റെയും മുഖത്തു…

അപ്പോൾ ഒന്നും നോക്കണ്ട… ചേച്ചി നാളെ നമ്മുടെ കൂടെ സ്കൂളിൽ വരണം….

ഏഹ്.. ഞാൻ എന്തിനാ നിങ്ങളുടെ സ്കൂളിൽ വരുന്നത്..
എൻ്റെ ചോദ്യം കേട്ടപോൾ രണ്ടും കൂടെ കിടന്നു പരുങ്ങാൻ തുടങ്ങി

അത്.. ചേച്ചി.. നാളെയാണ് നമ്മുടെ സസ്പെന്ഷൻ തീർന്നു വീണ്ടും സ്കൂളിലേക്ക് കാൽ എടുത്തു വയ്ക്കുന്നത്… അതുകൊണ്ട്…

അതുകൊണ്ട്…

അതുകൊണ്ട് ആ മുരടൻ പ്രിൻസിപ്പലിന് ഒരു ആഗ്രഹം ഞങ്ങളുടെ വീട്ടുകാരെയും കൂടെ കാണണം എന്ന്…

എന്നാൽ അമ്മമാരെയും വിളിച്ചുകൊണ്ടു നാളെ രണ്ടു പേരും കൂടെ ചെല്ല്…
ഞാൻ അത് പറഞ്ഞപ്പോൾ രണ്ടിന്റെയും മുഖം മങ്ങി…

വീട്ടുകാരെ ഒക്കെ ആവശ്യം ഇല്ലാതെ എന്തിനാ ചേച്ചി ബുദ്ധിമുട്ടിപികുനത്…
കണ്ണൻ ആണ്..

ആവശ്യം ഇല്ലാത്തെ പണി കാണിച്ചിട്ട് അല്ലേ… വല്ല ആവശ്യവും ഉണ്ടോ ആ പ്രിൻസിപ്പലിന്റെ മോൾക്ക്‌ തന്നെ ലവ് ലെറ്റർ കൊണ്ട് പോയി കൊടുക്കാൻ…

ചേച്ചി അത് മാത്രം പറയരുത്… പ്രണയം… അതൊരു ഫീലിംഗ് ആണ് ചേച്ചി…. ആർക്ക വേണമെങ്കിലും എപ്പോൾ വേണമെങ്കിലും എവിടെ വച്ചുവേണെമെങ്കിലും തോന്നാവുന്ന ഒരു അനുഭൂതി….

അപ്പു അത് പറഞ്ഞപ്പോൾ അറിയാതെ എൻ്റെ നെഞ്ചും എന്തിനോ പിടച്ചു….. പക്ഷെ എന്തിന്……

പിന്നെയും അപ്പുവും കണ്ണനും പിന്നാലെ നടന്നുകൊണ്ട് പറഞ്ഞപ്പോൾ സമധിക്കാതെ വേറെ വഴി ഇല്ലായിരുന്നു.. അതിന്റെ ഫലമായി ഇപ്പോൾ ഞാൻ അവരുടെ സ്കൂളിൽ അവരുടെ പ്രിൻസിപ്പാലിനെയും കാത്തു നിക്കുന്നു…

ഡാ അപ്പു… പ്രശനം വല്ലതും ഉണ്ടാവോ….

എന്ത് പ്രശ്നം… അങ്ങേരു വരും.. നമ്മളെ കുറിച്ച് ചേച്ചിയോട് ചിലതൊക്കെ പറയും… അതൊന്നും ഇനി ഒരിക്കലും ആവർത്തിക്കില്ല എന്ന് ചേച്ചി പറയുന്നു… ശുഭം….

നടന്നാൽ മതി..
ഞാൻ പറഞ്ഞു…

കുറച്ച കഴിഞ്ഞപ്പോൾ കണ്ണൻ എൻ്റെ കൈയിൽ തട്ടി വിളിച്ചു..

ചേച്ചി.. ദാ വരുന്നത് ആണ് ഭൂഗോളത്തിന്റെ സ്പന്ദനം….

എന്ത്…

ഓഹ്… എൻ്റെ പൊന്നു ചേച്ചി നമ്മുടെ കണക്കു മാഷ്.. ഇവിടത്തെ പ്രിൻസിപ്പലും…
എന്ന് പറഞ്ഞു അവൻ ചൂണ്ടി കാണിച്ചു..

അവൻ ചുണ്ടിയടത്തേക്ക് നോക്കിയപ്പോൾ നടന്നു വരുന്ന ആളെ കണ്ടതും ഒരു ഞെട്ടൽ ആയിരുന്നു എനിക്ക്…

അതെ ഞെട്ടൽ ആ മുഖത്തും ഉണ്ടായിരുന്നു…
അവരുടെ സാറിനോട് ഒപ്പം പ്രിൻസും ഞങ്ങളുടെ അടുത്തേക്ക് വന്നു… അവൻ എന്തോ ചോദിക്കാൻ തുടങ്ങിയതും..

സർ.. ഇതാണ് ഞങ്ങളുടെ ചേച്ചി…
അപ്പുവാണ്..

അപ്പോഴാണ് ശരിക്കും അവരുടെ സാറിനെ ഞാൻ ശ്രദ്ധിച്ചത്…

കറക്റ്റ് സ്പടികത്തിലെ ചാക്കോ മാഷ് തന്നെ ആയിരുന്നു

എന്നെ കണ്ടതും അങ്ങേരു അപ്പുവിനെ ഒന്ന് നോക്കി…

അത് സാറേ… അമ്മുമ്മ വന്നു വീണു കാൽ ഒടിഞ്ഞു കിടക്കുവാ… അതുകൊണ്ട് അമ്മ അമ്മുമ്മയ്ക് കൂട്ട ഇരിക്കുവാ…

എന്റെ കൃഷ്ണ ഇന്ന് ഇങ്ങോട്ട് വരുന്ന വഴിക്കും കൂടെ ചാടി ചാടി തൊഴിൽ ഉറപ്പിന് പോയ ഇവന്റെ അമ്മുമ്മയുടെ കാൽ തന്നെ ഒടിച്ചു…

അപ്പു പറഞ്ഞത് കേട്ടു അടുത്ത കണ്ണനെ നോക്കി…

അത് സാറെ.. എൻ്റെ അമ്മ അവന്റെ അമ്മയ്ക്ക് കൂട്ടിനു പോയി…

രണ്ടാളും കൂടെ പഠിച്ചു വച്ചിട്ടാണ് വന്നത് എന്ന് എനിക്ക് ഉറപ്പായി…

അങ്ങേരു വീണ്ടും അപ്പുവിനെയും കണ്ണനെയും നോക്കിയതിനു ശേഷം.. എന്നെ നോക്കി ഒന്ന് പുഞ്ചരിച്ചു…

ചാണകത്തിൽ വീഴുന്ന ചിരി ഞാൻ തിരിച്ചും സമ്മാനിച്ചു…

എൻ്റെ ഇതുവരെയുള്ള അധ്യാപക ജീവിതത്തിൽ ഇത്രെയും തല തെറിച്ച പിള്ളേരെ ഞാൻ കണ്ടിട്ട് ഇല്ല…

അങ്ങേരു പറഞ്ഞു തുടങ്ങി….ഒരു രാമായണം തന്നെ ഉണ്ടായിരുന്നു… എല്ലാം കേട്ടു അവന്മാർ രണ്ടെണ്ണവും ഇളിച്ചു കൊണ്ട് നിന്നു…

എല്ലാം പോട്ടെ.. സംസ്‌കൃത ക്ലാസ്സിൽ ഒരു ശ്ലോകം പറയാൻ പറഞ്ഞപ്പോൾ അനാവശ്യം വിളിച്ചു പറഞ്ഞവൻ ആണ് ഇവൻ…
അപ്പുവിനെ കാട്ടി അയാൾ പറഞ്ഞു… ഇതൊക്കെ എന്നെ എവിടെ ഏൽക്കാൻ എന്ന് രീതിയിൽ അവനും…

ഇനി ഒന്നും ആവർത്തിക്കില്ല സർ… രണ്ടുപേരും എല്ലാം അനുസരിച്ചു നല്ല കുട്ടികൾ ആയി പഠിക്കും….
ഒരു ഉറപ്പ് ഇല്ലാഞ്ഞിട്ടും ഞാൻ ഉറപ്പ് കൊടുത്തു…

അതും കേട്ട് തല യാട്ടി അവർക്ക് ഒരു last വാർണിംഗും കൊടുത്തു അങ്ങേരു പോയി…

നീയൊക്കെ പഠിക്കാൻ തന്നെയാണോ വരുന്നത്…
ഞാൻ രണ്ടുപേരോടും ചോദിച്ചു…

ഇതൊക്കെ എന്ത്…
കണ്ണൻ ആണ്

ഡാ അപ്പു.. നീ എന്ത് അനാവശ്യം ആണ് സംസ്ക്രതത്തിൽ പറഞ്ഞത്..

അത് അനാവശ്യം ഒന്നുല്ല… എല്ലാരും പറയുന്നതാ…

എന്ത്…
ഞാൻ അവനോട് ചോദിച്ചു…

ഉവ്വാഉവ്വാആണ്ടേണ്ടി…
അപ്പു 32ഉം കാട്ടി പറഞ്ഞു…

അവന്റെ പതിനാറിന്റെ കപ്പലണ്ടി….
കണ്ണൻ ആണ്..

അപ്പോഴാണ് എല്ലാം കേട്ടുകൊണ്ട് ചിരിച്ച പ്രിൻസും അടുത്ത നിക്കുന്ന കാര്യം ഞാൻ ഓർത്തത്…

ഞാൻ അവനെ നോക്കി ഒന്ന് പുഞ്ചരിച്ചു…

ഒട്ടും പ്രധീക്ഷികാതെ ഒരു പുഞ്ചിരി എനിക്കും തന്നു…

എന്താ ഇവിടെ…
ഞാൻ ചോദിച്ചു..

ഞങ്ങളുടെ ഒരു ഫാമിലി ഫ്രണ്ട് ആണ് ഇപ്പോൾ പോയ ഇവിടത്തെ പ്രൻസിപ്പൽ….

ഓഹ്.. അപ്പോൾ അങ്ങേർക്കു മനുഷ്യർഒക്കെ കൂട്ടുകാർ ആയിട്ട് ഉണ്ട് അല്ലേ..

കണ്ണാ…
ഞാൻ തറപ്പിച്ചു ഒന്ന് വിളിച്ചു…

അങ്ങനെ ഓരോന്നും പറഞ്ഞു ഞങ്ങൾ അവരുടെ ക്ലാസ്സിലേക്ക് അവരുടെ കൂടെ പോവാൻ തുടങ്ങി…

സ്റ്റെപ് ഇറങ്ങിയതും കാൽ സ്ലിപ് ആയതും ഒരുമിച്ചായിരുന്നു… നിലം പതിക്കുന്നതിനുമുമ്പ ഒരു കൈ എൻ്റെ ഇടുപ്പിൽ പിടിച്ചത് കൊണ്ട് വീണില്ല…എന്നാൽ ആ നില്പിൽ തന്നെ ഞങ്ങൾ നിന്നു…

ഒന്നും പരസ്പരം സംസാരിച്ചില്ലെങ്കിലും മിഴികൾ തമ്മിൽ എന്തൊക്കെയോ മൊഴിയുന്നത് പോലെ തോന്നി… പെട്ടന്ന് ആയിരുന്നു ഒരു അശിരീരി…

നിങ്ങൾ തമ്മിൽ ലവ് ആണോ…..

*****************************************

തുടരും

നിത്യവസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

4.6/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!