എന്റെ അച്ഛനോട് തീർക്കാൻ പറ്റാത്ത ദേഷ്യമാണ് അവൻ എന്നോട് തീർക്കുന്നത് …..
പ്രിൻസിന് എന്നോടുള്ള ദേഷ്യത്തിന്റെ കാരണം ഞാൻ വ്യക്തമാക്കി…
ഇറങ്ങി പോയ നിന്റെ അച്ഛന്റെ പെങ്ങളുടെ മോനാണോ അപ്പോൾ പ്രിൻസ്..
ദേവു ആശ്ചര്യത്തോടെ ചോദിച്ചു…
ഞാൻ അതെ എന്ന് രീതിയിൽ തലയാട്ടി….
.
അവൻ എന്തിനാ എന്നോ നടന്ന സംഭവങ്ങളുടെ കാര്യങ്ങൾ പറഞ്ഞു നിന്നെ വേദനിപ്പിക്കുന്നെ….
ദേവുവിന്റെ ചോദ്യത്തിന് മറുപടി ഇല്ലായിരുന്നു എന്റെ കൈയിൽ…
അപ്പോഴത്തേക്കും അടുത്ത പീരിഡിനുള്ള ബെൽ അടിച്ചു ക്ലാസ്സിൽ കുട്ടികൾ കയറിയിരുന്നു….
വീട്ടിലെ സാഹചര്യവും സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം നല്ല പോലെ അറിയാവുന്നത് കൊണ്ട് തന്നെ.. എല്ലാം ക്ലാസ്സിലും ഞാൻ നല്ല പോലെ ശ്രദ്ധിച്ചാണ് ഇരികുനത്… എന്നാൽ ഇന്ന് മനസിൽ തളം കെട്ടി കിടന്ന ഓർമകളുടെ കെട്ടുകൾ അയച്ചത് കൊണ്ടാവും എത്ര ശ്രമിച്ചിട്ടും മനസ്സ് പഠനത്തിൽ മുഴങ്ങിയില്ല……
മൂന്നാമത്തെ പീരിയഡ് കഴിഞ്ഞ ലഞ്ച് ബ്രേക്കിനുള്ള ബെൽ അടിച്ചപ്പോൾ ക്ലാസ്സിൽ സീനിയർസ് വന്നു…. ആഹാരം കഴിക്കാൻ വേണ്ടി തുടങ്ങിയവർ എല്ലാം അടച്ചു വച്ചു…..
അവരെല്ലാവരും ക്ലാസ്സിൽ വന്നപ്പോൾ തന്നെ ബഹുമാന സൂചകമായി ഞങ്ങൾ എഴുനേറ്റു…
സീനിയർ ചേച്ചിമാരും ചേട്ടന്മാരും എല്ലാരും ഉണ്ടായിരുന്നു…..
മ്മ്.. ഇരിക്ക്.. ഇരിക്ക്…
അതിൽ ഒരാൾ പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാരും ഇരുന്നു…
സാധാരണ ടീച്ചേർസ് ഉള്ളപ്പോൾ പോലും ക്ലാസ്സ് ഇത്ര സൈലന്റ് ആവാറില്ല…
ഫ്രഷേഴ്‌സ് ഡേ കഴിഞ്ഞില്ലേ… പിന്നെയും എന്തിനാ എന്തോ എല്ലാണവും കൂടെ ഇങ്ങോട്ട് കെട്ടി എടുത്തത്…
ദേവു അടുത്തിരുന്നു പിറു പിറുക്കുന്നുണ്ടായിരുന്നു…
സീനിയർസ് വന്നപ്പോൾ തന്നെ അവരുടെ ജോലിയും തുടങ്ങി… ഓരോരുത്തരെ വിളിച്ച ഓരോ ടാസ്‌കും കൊടുത്തു….
ഫ്രഷേഴ്‌സ് ഡേ കഴിഞ്ഞത് കൊണ്ട് തന്നെ ഞങ്ങളെ കുറിച്ച് ഒരു ഏകദേശ രൂപം അവർക്ക് കിട്ടി കഴിഞ്ഞിരുന്നു… അതുകൊണ്ട് തന്നെ ഇപ്പോൾ കൊടുക്കുന്ന പണിയും അതിന് അനുസരിച്ചായിരുന്നു… പാട്ടുപാടാൻ അറിയാവുന്നവരോട് ഡാൻസ് കളിക്കാനും…. ഡാൻസ് കളിക്കാൻ അറിയാവുന്നവരോട് പാട്ടു പാടാനും… ഇനി രണ്ടും അറിയാത്തവർക്ക് ആണെങ്കിൽ പാട്ടു പാടി ഡാൻസ് കളിക്കാനും….
അങ്ങനെ വലുതും ചെറുതും ആയി ഓരോ പണികൾ ഓരോരുത്തർക്കായി തന്നു കൊണ്ടേ ഇരുന്നു… ആ സമയത്ത് ക്ലാസ്സിൽ സീനിയർസിന്റെ ശബ്‌ദം മാത്രമേ ഉയർന്നുകൊണ്ട് ഇരുന്നൊള്ളു….
എന്നാലും വന്നവരുടെ കൂട്ടത്തിൽ പ്രിൻസ് ഇല്ലായിരുന്നു… അതു കൊണ്ട് തന്നെ മനസ്സിൽ ഒരു അല്പം ആശ്വാസം വീണതും അതുവരെ ക്ലാസ്സിൽ ഉയർന്നു കേട്ട് സീനിയർസിന്റെ ശബ്‌ദം നിലച്ചതും ഒരുമിച്ചായിരുന്നു….
ആര് വരാത്തതിന് ആണോ തൊട്ടു മുമ്പ് ആശ്വാസിച്ചത് … അതെ ആൾ തന്നെ ക്ലാസ്സിൽ കയറി വന്നു… ഞങ്ങൾക്ക് മുമ്പിലായി വന്നു നിന്നു… ക്ലാസ്സ് മൊത്തത്തിൽ ഒന്ന് കണ്ണ് ഒട്ടിച്ചു…. അവസാനം ആ കണ്ണുകൾ എന്റെ നേർക്ക് വന്നു നിൽക്കുകയും ചെയ്തു…. ക്ലാസ്സിൽ നിന്ന് ഇറങ്ങി ഓടിയാലോ എന്ന് പോലും ഒരു നിമിഷം ചിന്തിച്ചു…..
അടുത്തതായി എന്നെ തന്നെ വിളിക്കും എന്ന മനസ്സിൽ ഉറപ്പിച്ചു ഞാൻ അവിടെ ഇരുന്നു… പക്ഷെ വിചാരിച്ചതിന് വിപരീതമായി ഒന്നും പറയാതെ അവൻ സൈഡിൽ മാറി പോയി നിന്നു…
വീണ്ടും പഴയതു പോലെ അവരും റാഗിങ് തുടർന്നു.. അപ്പോഴും എന്തോ സംഭവിക്കാൻ പോവുന്നു എന്ന മനസ്സ് മന്ത്രിച്ചുകൊണ്ടേ നിന്നു…. ഇടയ്ക് ഇടയ്ക് ആ കണ്ണുകൾ എന്നിൽ പതിക്കുന്നതും ഞാൻ അറിഞ്ഞിരുന്നു….
എപ്പോയോ ശ്രദ്ധ മാറി അവിടേക്ക് നോക്കിയപ്പോൾ പ്രിൻസ് അവന്റെ കൂട്ടുകാരന്റെ ചെവിയിൽ എന്തോ പറയുന്നത് ഞാൻ കണ്ടു…. അതും കൂടെ കണ്ടപ്പോൾ എനിക്കാണ് അടുത്ത ഊയം എന്ന ഞാൻ ഉറപ്പിച്ചു….. പക്ഷെ വീണ്ടും വിചാരിച്ചതിനു വിപരീതമായി ഒന്നും ഉണ്ടായില്ല… ഒപ്പം തന്നെ നേരത്തെ കൂടെ ഉണ്ടായിരുന്ന അവന്റെ കൂട്ടുകാരൻ പുറത്ത പോയി….
എന്താണ് സംഭവിക്കാൻ പോവുന്നെ എന്ന ആലോചിച്ചു കൊണ്ട് നിന്നപ്പോൾ ആണ് മുന്നിൽ നിന്നും ഒരു വിളി കേട്ടത്…
ആ സ്വപ്ന ലോകത്തിരിക്കുന്ന ശകുന്തളേ ഇവിടെ വാ ….
പെട്ടന്ന് ചിന്തകളിൽ നിന്നും ഞാൻ ഉയർന്നു… ഒരു സീനിയർ ചേട്ടൻ ആയിരുന്നു വിളിച്ചത്…
ക്ലാസ്സ് മൊത്തം എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു…
വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല എന്ന ഉറച്ചുകൊണ്ട് ഞാൻ സീറ്റിൽ നിന്നും എഴുനേക്കാൻ തുണ്ടങ്ങിയതും…
വേണ്ടാ…
ഇപ്പോൾ ഞാൻ അടക്കം എല്ലാരും നോക്കിയത് പ്രിൻസിനെ ആയിരുന്നു….. സീനിയർസ് എല്ലാരും അവനെ ചോദ്യഭാവത്തിൽ നോക്കുന്നുണ്ടായിരുന്നു… അപ്പോഴും ഒരു കുലുക്കവും ഇല്ലാതെ അവൻ സൈഡിൽ തന്നെ ഇരുന്നു…
പ്രിൻസിന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് തന്നെ അവരാരും എന്നെ വിളിച്ചില്ല… അപ്പോഴും ഒരു ചിന്ത മാത്രമേ എൻ്റെ മനസ്സിൽ ഉയർന്നു നിന്നൊള്ളു… അവൻ എന്തിനു എന്നെ റാഗിങ്ങിൽ നിന്ന് രക്ഷിച്ചു….
ഡി.. അവന് നിന്നോട് അല്പം സ്നേഹം ഒക്കെ ഉണ്ട് കേട്ടോ…
ദേവു അങ്ങനെയൊക്കെ പറഞ്ഞപോഴും മനസ്സിൽ ഞാൻ പോലും അറിയാതെ ഒരു ഭയം ഉരുണ്ടു കൂടി….
അപ്പോഴാണ് നേരത്തെ പുറത്തു പോയ പ്രിൻസിന്റെ കൂട്ടുകാരൻ വീണ്ടും ക്ലാസ്സിൽ വന്നത്… പക്ഷെ ഇപ്പോൾ വന്നപ്പോൾ കൈയിൽ ഒരു പൊതിയും ഉണ്ടായിരുന്നു… അത് പ്രിൻസിന്റെ കൈയിൽ കൊണ്ട് പോയി കൊടുത്തു….. ആ സമയത്ത് അവന്റെ മുഖത്തു വിരിഞ്ഞ ചിരി എന്നിൽ ഉണ്ടായ ഭയത്തെയും കൂട്ടി….
അവൻ അവിടെ നിന്നും എഴുനേറ്റു ക്ലാസ്സിന്റെ നടുക്ക് വന്നു നിന്നു… അപ്പോൾ ഞങ്ങളുടെ ക്ലാസ്സിലെ വിഷ്ണുവിനെ കൊണ്ട് ഡാൻസ് കളിപ്പിക്കാനുള്ള ശ്രമത്തിൽ ആയിരുന്നു സീനിയർസ്… പ്രിൻസ് അവിടെ വന്നു വിഷ്ണുവിനോട് സീറ്റിൽ പോയി ഇരിക്കാൻ പറഞ്ഞു….. ഒന്നും മനസിലാവാതെ ഞങ്ങൾ എല്ലാരും അവനെ നോക്കി…..
ഞങ്ങൾക്ക് എല്ലാർക്കും ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൻ സംസാരിച്ചു തുടങ്ങി…
ആദ്യം തന്നെ എല്ലാർക്കും സോറി… നിങ്ങൾക്ക് ആഹാരം. കഴിക്കാനുള്ള ടൈമിൽ ഇവിടെ വന്ന റാഗിങ് നടത്തിയതിനു… വിശപ്പ് ഉണ്ടായിട്ടും നിങ്ങൾ എല്ലാരും ഒന്നും പ്രതികരിക്കാതെ ഇരുന്നു… അതുകൊണ്ട് തന്നെ അതിന് ഒരു ചെറിയ ഗിഫ്റ്റ്…
എന്ന പറഞ്ഞു നേരത്തെ കൊണ്ട് വന്ന ആ കവർ എടുത്തു…
പക്ഷെ ഒരാൾക്ക് മാത്രമേ ഉള്ളു ഈ സമ്മാനം… എന്ന പറഞ്ഞൂ ആ കവറിൽ നിന്നും ഒരു പാർസൽ എടുത്തു…
പ്രിൻസ് ആയതുകൊണ്ട് തന്നെ എല്ലാരുടെയും മുഖത്തു ഒരു ഭയവും ഉണ്ടായിരുന്നു…
ആരും ടെൻഷൻ ഒന്നും അടിക്കണ്ട… നമ്മുടെ ക്യാന്റീനിൽ നിന്നും തന്നെ വാങ്ങിയ നല്ല ചൂട് ചിക്കൻ ബിരിയാണിയാണ്..
എന്ന പറഞ്ഞു ആ പാർസൽ തുറന്നു…
നേരത്തെ എന്നെ റാഗിങ്ങിൽ നിന്നും രക്ഷിച്ചതിന്റെ കാരണം ഇപ്പോൾ എനിക്ക് വ്യക്തമായി… അറിയാവുന്ന എല്ലാ ദൈവത്തിനെയും വിളിച്ചു ഞാൻ പ്രാർത്ഥിച്ചു കൊണ്ടേ ഇരുന്നു…
നിത്യ…
പക്ഷെ എന്റെ പ്രാർത്ഥനകൾ ഒന്നും കേട്ടില്ല എന്ന എൻ്റെ പേര് മുമ്പിൽ നിന്നും കേട്ടപ്പോൾ എനിക്ക് മനസിലായി….
എല്ലാരുടെയും കണ്ണുകൾ വീണ്ടും എനിക്ക് നേരെ തിരിഞ്ഞു.. ഞാൻ പതിയെ സീറ്റിൽ നിന്നും എഴുനേറ്റു…
അഹ്.. അവിടെ നിന്നാൽ എങ്ങനെയാ…. ഇവിടെ വാ…
അവൻ പുഞ്ചിരിച്ചു കൊണ്ടാണ് വിളിച്ചത് എങ്കിലും ആ വിളിയുടെ പിന്നിലെ പുച്ഛവും ഞാൻ അറിഞ്ഞു…
ഞാൻ അപ്പോഴും പ്രാർത്ഥിച്ചു കൊണ്ട് തന്നെ ഓരോ ചുവടും മുഞ്ഞോട്ട് വച്ചു അവന്റെ അടുത്തു ചെന്നു… എന്നെ ഒന്ന് നോക്കിയതിനു ശേഷം വീണ്ടും ക്ലാസ്സിനെ അഭിമുഖീകരിച്ചു കൊണ്ട് പറഞ്ഞു…
ഇന്ന് ബിരിയാണി കഴിക്കാനുള്ള ഭാഗ്യം കിട്ടിയത് നമ്മുടെ സ്വന്തം നിത്യക്ക് ആണ്…
ഞാൻ പ്രതീക്ഷിച്ച വാക്കുകൾ തന്നെ ആയിരുന്നു…..
അവൻ ആഹാരം എനിക്ക് നേരെ നീട്ടി… ആഹാരത്തിന്റെ വില നല്ലതു പോലെ അറിയാവുന്നത് കൊണ്ട് തന്നെ നിരസിച്ചില്ല…വാങ്ങി ദേവുവിനും മറ്റുള്ളവർക്കും കൊടുക്കാം എന്ന് മനസ്സിൽ പറഞ്ഞൂ അത് വാങ്ങി വീണ്ടും സീറ്റിൽ പോവാൻ വേണ്ടി തിരിഞ്ഞതും..
അത് എന്ത് പോകാഡോ…
സംസാരം കേട്ട് ഞാൻ വീണ്ടും തിരിഞ്ഞു പ്രിൻസിനെ നോക്കി…
ഇവിടെ വച്ചു തന്നെ മൊത്തം കഴിച്ചിട്ട് പോയാൽ മതി…
ഇപ്പോൾ ആ വാക്കുകളിൽ കാഠിന്യം കൂടി വന്നു…
ഞാൻ… എനിക്ക് വേണ്ട….
മുഖത്തു നോക്കാതെ ഞാൻ പറഞ്ഞു..
നിനക്ക് വെണോ വേണ്ടയോ എന്നൊന്നും ഇവിടെ ആരും ചോദിച്ചില്ല…
ദേവുവും ക്ലാസ്സിലെ മറ്റു കുട്ടികളും എന്നെ സഹതാപത്തോടെ നോക്കുന്നുണ്ടായിരുന്നു…
ഞാൻ മത്സ്യവും മാംസവും ഒന്നും കഴിക്കാറില്ല…
നീ അതൊക്കെ കഴിക്കുവോ എന്നും ഇവിടെ ആരും ചോദിച്ചില്ല….
വീണ്ടും ഒരു ദാക്ഷണ്യവും ഇല്ലത്തെ ഉത്തരം എനിക്ക് കിട്ടി…
ഞാൻ അവന്റെ മുഖത്തേക്ക് നോക്കി… സഹതാപത്തിന്റെ ഒരു അംശം പോലും ഞാൻ ആ മുഖത്തു. കണ്ടില്ല…
പ്രിൻസ് പ്ലീസ്…
ഞാൻ പതുകെ അവനോട് പറഞ്ഞു…
മറുപടിയായി എൻ്റെ കൈയിൽ ഇരുന്നു കവർ പൊട്ടിച്ചു എനിക്ക് നേരെ നീട്ടീട്ടു കഴിക്കാൻ പറഞ്ഞു….
ഒരു വഴിയും ഇല്ലാതെ.. അവസാനം സഹികെട്ടു ഞാൻ അതിൽ ഉണ്ടായിരുന്ന ബിരിയാണി ചോറ് മാത്രം കഴിക്കാൻ തുടങ്ങി….
ചോറ് മാത്രം കഴിക്കാൻ അല്ല പറഞ്ഞത് അത് മൊത്തം കായികാനാ..
അവന്റെ ദേഷ്യത്തിന്റെ അളവും വ്യക്തമായിരുന്നു ഓരോ വാക്കിലും…
പ്രിൻസയെ വേണ്ടടാ… സീൻ ആകണ്ടാ ..
അവന്റെ ചില കൂട്ടുകാർ പറഞ്ഞപോഴും ഒരു മാറ്റവും ഞാൻ ആ കണ്ണിൽ കണ്ടില്ല…
കഴികടി…
അവൻ എൻ്റെ അടുത്തു വന്നു പറഞ്ഞു…
ആ കണ്ണുകൾ കണ്ടപ്പോൾ കൈയും കാലും തളരുന്നത് പോലെ തോന്നി…. അതുകൊണ്ട് അതിൽ ഉണ്ടായിരുന്ന കഷ്ണം മടിച്ചു മടിച്ചു കഴിക്കാൻ തുടങ്ങി.. കഴിച്ചു കൊണ്ട് നിന്നപ്പോൾ എപ്പോയോ ഒരു വിമ്മിഷ്ടം അനുഭവപെട്ടു… പെട്ടന്ന് ഞാൻ ക്ലാസ്സിൽ നിന്നും ഇറങ്ങി ഓടി വാഷ്‌റൂമിലോട്ട് ചെന്നു…
കയിച്ചതൊക്കെ പുറതൊട്ടു ശർദ്ധിച്ചു…
കണ്ണും വായും ഒക്കെ നീറുന്നുണ്ടായിരുന്നു…
അവസാനം വായും മുഖവും ഒക്കെ കഴുകി ഞാൻ പുറത്തേക്കു വന്നു… അവിടെ എന്നെയും കാത്തു മറ്റൊരാളും ഉണ്ടായിരുന്നു…
ദേഷ്യവും സങ്കടവും കാരണം നിറഞ്ഞിരുന്നു എന്റെ കണ്ണ്.. ഒന്നും മിണ്ടാത്തെ പോവാൻ തുടങ്ങിയതും എനിക്ക് തടസ്സമായി അവൻ നിന്നു…
ചിക്കൻ ബിരിയാണി കയിച്ചതുകൊണ്ട് ശർദിച്ച ആദ്യത്തെ വ്യക്തി ആയിരിക്കും നീ…
പുച്ഛത്തോടെ എൻ്റെ മുഖത്തു നോക്കി അവൻ പറഞ്ഞൂ…
എന്ത് തെറ്റാ ഞാൻ ചെയ്തേ….
നിറഞ്ഞ കണ്ണുമായി ഞാൻ ചോദിച്ചു..
തെറ്റ്… അത് നീ ഇനി ചെയണ്ടലോ.. ആവശ്യത്തിനുള്ളത് നിന്റെ തന്ത തന്നെ ചെയ്തിട്ടുണ്ടല്ലോ…
അച്ഛന് എന്നോ ചെയ്തു കൂടിയ പാപത്തിനു പലിശ സഹിതം ആ മനുഷ്യൻ അനുഭവിക്കുന്നുണ്ട്…. വീണ്ടും എന്തിനാ എന്നെ….
ഉള്ളിലെ സങ്കടം കാരണം എൻ്റെ ശബ്‌ദവും അല്പം ഉയർന്നു.. അതുകൊണ്ടാവും അവൻ എൻ്റെ അടുത്തോട്ടു വരാൻ തുടങ്ങിയത്..
അടുത്തൊന്നും ആരും ഇല്ലാത്തതു എൻ്റെ ഭയത്തെയും കൂട്ടി… അവൻ ഓരോ ചുവടും മുഞ്ഞോട് വയ്ക്കുമ്പോൾ ഞാൻ പിന്നിലോട്ടും നീങ്ങി.. അവസാനം ചുവരിൽ വന്നു തട്ടി എങ്ങോട്ടും പോവാൻ പറ്റാത്ത അവസ്ഥയിൽ ഞാൻ നിന്നു..
ഒരിക്കൽ പണത്തിന്റെ പേര് പറഞ്ഞ എൻ്റെ പപ്പയെ അങ്ങേരു മാറ്റി നിർത്തിയത്.. എന്നാൽ ഇന്ന് നിന്നെ അടക്കം വിലയ്ക് വാങ്ങാനുള്ള കഴിവ് ഇപ്പോൾ ഉണ്ട്..
ഞാൻ അവന്റെ മുഖത്തേക്ക് നോക്കി…
പക്ഷെ ചത്തു ശവം പോലെ കിടക്കുന്ന അങ്ങേർക്കു ഇപ്പോൾ ഉള്ളത് നീ മാത്രമാണ്… ആ നിന്നെ തന്നെ കർത്താവ് എന്റെ മുമ്പിൽ കൊണ്ട് വന്ന ഇട്ടു തരുകയും ചെയ്തു…
അപ്പോൾ ഞാൻ എങ്ങനെയാ ഒന്നും ചെയ്യാതെ മിണ്ടാത്തെ ഇരികുനത്…
ഞാൻ ഒന്നും മിണ്ടില്ല…. അവൻ ഒരിക്കൽ കൂടി എന്നെ നോക്കി പുച്ഛത്തോടെ ചിരിച്ചിട്ട് മാറി നിന്നു… ഞാൻ എത്രെയും പെട്ടന്നു അവിടെ നിന്നും പോവാൻ വേണ്ടി തിരിഞ്ഞതും…
നിക്കടി…
ഞാൻ തിരിഞ്ഞു നോക്കി… രണ്ടുമൂന്നു ബുക്ക് എടുത്തു എനിക്ക് നേരെ നീട്ടി….
ഞാൻ അവനെ ചോദ്യഭാവത്തിൽ നോക്കി
നാളെ രാവിലെ 10 മണിക്ക് മുമ്പ് ഈ നോട്ടൊക്കെ കംപ്ലീറ് ആക്കി എനിക്ക് കിട്ടിയിരിക്കണം
ഞാൻ ആ ബുക്കിലേക്ക് നോക്കി ഓസ്‌ഫോർഡിന്റെ ഡിക്ഷണറി കണക്കെ ഉള്ള പുസ്തകം..
ഇത് ഞാൻ എങ്ങനെ നാളെ കൊണ്ട് എഴുതി തീർക്കും…
ഞാൻ പോലും അറിയാതെ എന്റെ നാവിൽ നിന്നും വന്നു…
അതൊന്നും എനിക്ക് അറിയില്ല…. നാളെ 10 മണിക്ക് ആകം എനിക്ക് ഇതൊക്കെ കിട്ടിയില്ലെങ്കിൽ… ഇന്ന് ചൂടുള്ള ചിക്കൻ ബിരിയാണിയെ തീറ്റിപ്പിച്ചോളു… നാളെ എന്നെ കൊണ്ട് വേറെ എന്തെങ്കിലും ചെയ്യിപ്പിക്കരുത്….
പിന്നെ ഞാനും ഒന്നും പറയാൻ പോയില്ല… നോട്ട് ഒക്കെ കൊണ്ട് ഞാൻ ക്ലാസ്സിൽ ചെന്നു….
ചെന്നപ്പോൾ ചില കൂട്ടികൾ ഒക്കെ വന്നു എന്നെ ആശ്വസിപ്പിച്ചു… ഞാൻ എല്ലാർക്കും ഒരു ചിരിയും സമ്മാനിച്ചു..
അങ്ങനെ അന്നത്തെ ദിവസം പിന്നെ പ്രിൻസ് ശല്യം ചെയ്യാൻ വന്നില്ല അല്ലെങ്കിൽ തന്നെ നല്ലൊരു പണി തന്നിട്ടാണല്ലോ പോയത് ഈ നോട്ട് ഒക്കെ എങ്ങനെയാ നാളെ കൊണ്ട് എഴുതി തീർക്കുന്നെ… എന്ന് ചിന്തിച്ചു ഞാൻ വീട്ടിൽ ചെന്നു…
അമ്മയോട് കുറച്ചു നേരം സംസാരിച്ച പിന്നെ വൈകാതെ ഞാൻ നോട്ട എഴുതാൻ തുടങ്ങി..
വൈകിട്ടു 5 മണിക്ക് തുടങ്ങിയതാണ് രാത്രി 10 മണിയായിട്ടും എൻ്റെ രണ്ട പേന തീർന്നത് അല്ലാതെ നോട്ട് എഴുതി തീർന്നില്ല …. അമ്മ കഴിക്കാൻ വിളിച്ചപ്പോൾ പോലും വേണ്ട എന്ന് പറഞ്ഞു എഴുത്തിൽ തന്നെ മുഴുകി…
സെമ്മ തുടങ്ങിയത് തൊട്ടുള്ള നോട്ട് ഉണ്ട് എന്ന് തോനുന്നു… അത് എങ്ങനെയാ ക്ലാസ്സിൽ കെയറില്ലലോ.. എന്നെ ദ്രോഹിക്കാൻ അല്ലേ കോളേജിൽ വരുന്നത്…
അങ്ങനെ അന്ന് ഏകദേശം 12 മണിയോടെ എല്ലാം ഒരുവിധം എഴുതി തീർത്തു… എല്ലാം അടച്ചു വച്ചു ബെഡിൽ കിടന്നത് മാത്രം ഓർമയുണ്ട്…
പിറ്റേന്ന് രാവിലെയാണ് കണ്ണ് തുറന്നത്… പെട്ടന്ന് അടുക്കള ജോലിയും തീർത്തു.. അച്ഛനോട് കുറച്ചു നേരം സംസാരിച്ച അമ്മയോട് യാത്രെയും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി….
കോളേജ് എത്തിയപ്പോൾ ആദ്യം നോക്കിയത് പ്രിൻസിനെ ആയിരുന്നു… അവനെ അനേഷിച്ചു നടന്നപ്പോൾ മനസ്സിൽ പല ചിന്തകളും കടന്നു പോയി… പലപ്പോഴും സ്വയം ചിന്ദിച്ചിട്ട് ഉണ്ട് എന്തിനാ അവനെ ഇങ്ങനെ പേടിക്കുന്നെ എന്ന്…. ഒരു പക്ഷെ പേടി മാത്രം ആയിരിക്കില്ല എന്റെ അച്ഛൻ അവരോട് ചെയ്ത ദ്രോഹങ്ങളെ കുറിച്ചുള്ള കുറ്റബോധവും കൂടി ആയിരിക്കും…
അങ്ങനെ പ്രിൻസിനെ അനേഷിച്ചു നടന്നപ്പോൾ ഓഫീസ് റൂമിലെ കുറച്ച അകലെയായി നിക്കുന്നത് കണ്ടു . ഒപ്പം അല്പം പ്രായം തോന്നിപ്പിക്കുന്ന ആളെയും കണ്ടു…. ഞാൻ അവിടേക്ക് ചെന്നു.. അങ്ങോട്ടേക്ക് പോകും തോറും പ്രിൻസിന്റെ മുഖം എനിക്ക് വ്യക്തമായി വന്നു…. ഇത്രെയും ചിരിച്ച അവൻ ആരോടെങ്കിലും സംസാരിക്കുന്നത് ഞാൻ ഇതിനു മുമ്പ് കണ്ടിട്ട് ഇല്ല… പെട്ടന്ന് ഒരു ചിന്ത മനസ്സിലൂടെ പോയി വീർപ്പിച്ചു കൊണ്ട് നടക്കുന്ന മുഖത്തെ കാളും ഐശ്വര്യം ഈ ചിരിക്കുന്ന മുഖമാണ് എന്ന്…
അങ്ങനെ ഓരോന്നും ആലോചിച്ചു കൊണ്ട് നിന്നപ്പോൾ ആണ് പെട്ടന്ന് ഒരു വിളി..
ടി…
പ്രിൻസ് ആയിരുന്നു..
ഞാൻ എഴുതിയ ബുക്കുകൾ ഒക്കെ അവന്റെ നേരെ നീട്ടി…
എന്തിനാ ഇതൊക്കെ ഇങ്ങോട്ട് കൊണ്ട് വന്നത്.. ചിരി ഒക്കെ മാറി പഴയ അതെ ഭാവം സ്ഥാനം പിടിച്ചു..
ഇന്ന് തന്നെ ഇത് ഏൽപ്പിക്കണം എന്ന് ഇന്നലെ പറഞ്ഞായിരുന്നു..
അവൻ തലയിൽ കൈ വച്ചു എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ബുക്ക് വാങ്ങിച്ചു…
എന്നാൽ ഇത് എല്ലാം ശ്രദ്ധിച്ചു കൊണ്ട് നേരത്തെ കണ്ട അയാളും അവിടെ ഉണ്ടായിരുന്നു…
ഞാൻ അദ്ദേഹത്തിന് ഒരു പുഞ്ചിരി നൽകി പോവാൻ തുടങ്ങിയതും…
മോള് ഒന്ന് നിന്നെ…
അയാൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ടു പ്രിൻസിനോട് ചോദിച്ചു…
അച്ചു… ഇതാരാ..
കോളേജ് മൊത്തം വിറപ്പിച്ചു നടക്കുന്ന ആളുടെ ഓമന പേര് കേട്ടപ്പോൾ അറിയാതെ ഒരു ചിരി വന്നു… അത് കണ്ടപ്പോൾ എന്നെ ദഹിപ്പിക്കുന്ന നോട്ടവും നോക്കി…
അങ്കിൾ എന്തിനാ ആവശ്യമില്ലാത്തെ ന്യൂയിസൻസിനെ കുറിച്ചൊക്കെ അറിയുന്നേ…
അച്ചു….
ആ വിളി കേട്ടപ്പോൾ നേരത്തെ പോലെ തന്നെ വീണ്ടും എനിക്ക് ചിരി വന്നു… കാണേണ്ട ആൾ കാണുകയും ചെയ്തു…
നിന്നു 32ഉം കാട്ടി കിണിക്കാതെ ക്ലാസ്സിൽ പൊടി…
എന്താടാ അച്ചു ഇത്.. ഇങ്ങനെ ആണോ ഒരാളോട് സംസാരിക്കുന്നെ…
അങ്കിൾ പ്ലീസ്…കോളേജിൽ വച്ചു ദൈവത്തിനെ ഓർത്തു ഈ അച്ചു വിളി ഒന്ന് നിർത്താമോ..
മറുപടിയായി അദ്ദേഹം ഒന്ന് ചിരിക്കുക മാത്രം ചെയ്തു..
വീണ്ടും എന്നെ ഒന്ന് തറപ്പിച്ചു നോക്കിയപ്പോൾ ഞാൻ അവിടെ നിന്നും പോയി…
അദ്ദേഹം നമ്മുടെ കോളേജ് മാനേജ്മെന്റിൽ ഉള്ള ആളാണ്… രവീന്ദ്രൻ നായർ… എല്ലാർക്കും അദ്ദേഹത്തിനോട് നല്ല സ്നേഹവും ബഹുമാനവും ഒക്കെയാണ്…മാത്രം അല്ല ആ പ്രിൻസിന്റെ അച്ഛനും ഇദ്ദേഹവും അടുത്ത സുഹുർത്തകൾ ആണ്…
ദേവു പറഞ്ഞപ്പോൾ ആണ് നേരത്തെ പ്രിൻസിന്റെ കൂടെ കണ്ട ആളെ കുറിച്ച് അറിഞ്ഞത്…
അങ്ങനെ ഓരോന്നും പറഞ്ഞു കൊണ്ട് നിന്നപ്പോൾ ആണ് ക്ലാസ്സിൽ രണ്ട ടീച്ചേഴ്സും കുറച്ച ചേച്ചിമാരും വന്നത്…
ആർട്സ് ഡേക് കോംപെറ്റീഷന്റെ ലിസ്റ്റ് എടുക്കാൻ വന്നത് ആയിരുന്നു അവർ… ക്ലാസിക്കൽ ഡാൻസിന്റെ പേര് വിളിച്ചപ്പോൾ തന്നെ ദേവു എൻ്റെ പേര് കൊടുത്തു…
അങ്ങനെ ആർട്സ് ഡേയ്ക്കുള്ള പ്രാക്ടീസ് ആയിരുന്നു പിനീട് കോളേജ് മൊത്തം.. സ്റ്റേജിൽ ഞങ്ങൾ കുറച്ച പേർ പ്രാക്ടീസ് ചെയ്തു കൊണ്ട് നിന്നപ്പോൾ ആണ് പ്രിൻസും കൂട്ടരും അവിടേക്ക് വന്നത്… ഉള്ളിൽ ഒരു ചെറിയ പേടി തോന്നിയെങ്കിലും പുറത്ത കാട്ടാതെ പ്രാക്ടീസ് തുടർന്നു….
പ്രാക്ടീസ് ചെയ്തു കൊണ്ട് നിൽക്കേ പാട്ടു നിന്നു…. ആദ്യം സിഡിയുടെ കംപ്ലയിന്റ് ആയിരിക്കും എന്ന് വിചാരിച്ചെങ്കിലും പിനീട് ആണ് മനസിലായത് പ്രിൻസ് പറഞ്ഞിടാണ് പാട്ട് ഓഫ് ആക്കിയത് എന്ന്… ഞാൻ അവന്റെ മുഖത്തു നോക്കി.. മനസ്സിൽ എന്തോ ഉറപ്പിച്ചത് പോലെ എന്നെ നോക്കി അവനും…
*************************************************
തുടരും
നിത്യവസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission