Skip to content

നിത്യവസന്തം – 16

നിത്യവസന്തം തുടർക്കഥകൾ

അവർ…. പുറത്ത…. കാത്തു നിക്കുവാണ്..
എന്ന് ചെറുതായി വിക്കി പ്രിൻസ് പറഞ്ഞപ്പോൾ.. ഞാൻ ഒന്നും മിണ്ടാത്തെ പുറത്തേക്കു നടന്നു.. എന്റെ പിന്നാലെ പ്രിൻസും… അപ്പോൾ ഞാൻ ചിന്ദിച്ചത് സണ്ണിചായൻ ആ സമയത്ത് വിളിച്ചിലായിരുന്നു എങ്കിൽ ഉള്ള കാര്യം ആയിരുന്നു… ഒരു പക്ഷെ പ്രിൻസും ചിന്ദിക്കുന്നത് ഇത് തന്നെയാണോ..

ഹോസ്പിറ്റലിൽ നിന്നും പുറത്ത ഇറങ്ങിയപ്പോൾ കാറിന്റെ അടുത്ത തന്നെ ഞങ്ങളെയും കാത്തു നിക്കുന്ന ചേച്ചിയെയും സണ്ണിച്ചായനെയും കണ്ടു ഒപ്പം അപ്പുവും ഉണ്ടായിരുന്നു…

ഞങ്ങൾ അവരുടെ അടുത്തേക്ക് ചെന്നു….

നി എന്താടി ഈ തണുപ്പ് സമയത്ത് ഇങ്ങനെ നിന്ന് വിയർക്കുന്നത്..

ഏഹ്… ഒന്നുല്ല…
അമ്മു ചേച്ചിക്ക് ഞാൻ ഉത്തരം നൽകി..

എന്താടാ നിന്റെ മുഖം ഒരുമാതിരി ഇരികുനത്… വല്ല പ്രശ്നവും ഉണ്ടോ..

ഏഹ്… ഒന്നുല്ല.. .
സണ്ണിച്ചായന് പ്രിൻസും ഉത്തരം നൽകി…

ചേച്ചിയും ഇച്ചായനും ഞങ്ങളെ മാറി മാറി നോക്കി…

എന്താണ് രണ്ടു പേരുടെയും മുഖത്തു ഒരു കള്ള
ലക്ഷണം…

ഏഹ്.. ഒന്നുല്ല…
ആ ചോദ്യത്തിന് ഉത്തരം നൽകിയത് ഞാനും പ്രിൻസും ഒരുമിച്ചായി പോയി…

എന്തോ സംഭവിച്ചിട്ടുണ്ടല്ലോ…
അമ്മു ചേച്ചി സണ്ണിച്ചായനോട് പറഞ്ഞപ്പോൾ അത് അനുകൂലിച്ച ഇച്ചായനും തലയാട്ടി..

എന്താ നടന്നത് എന്ന് എനിക്ക് അറിയാം…
ഒട്ടും പ്രധീക്ഷികാതെ അപ്പുവിന്റെ നാവിൽ നിന്നും ആ വാക്കുകൾ വീണപോൾ ഒരുപോലെ ഞാനും പ്രിൻസും ഞെട്ടി..

എന്താടാ..
ചേച്ചി അപ്പുവിനോടായി ചോദിച്ചു..

അത്.. ചേച്ചിയെയും കൊണ്ട് ഇൻജെക്ഷൻ എടുക്കാൻ പോയപ്പോൾ നിത്യ ചേച്ചി ഗുളിക വാങ്ങിക്കാൻ പോയി.. അപ്പോൾ..

ചേച്ചി.. നമ്മുക്ക്…

ആ.നി മിണ്ടാതെ ഇരിക്കടി… അപ്പു നി പറ..

ഇച്ചായാ..

ആ.. നീയും മിണ്ടാതെ ഇരിക്കടാ… മോനെ അപ്പു നി പറ..

അപ്പു എല്ലാം കണ്ടു കാണുമോ എന്ന് ഭയം എന്റെ മനസ്സിൽ ഉരുണ്ടു കൂടി.. അവൻ തുടർന്നു

അപ്പോൾ.. കുറെ സമയം ആയിട്ടും നിത്യേ
ചേച്ചിയെ കാണാത്തത് കൊണ്ട് പ്രിൻസ് ചേട്ടൻ ചേച്ചിയെ നോക്കി അകത്തു പോയി…

എന്നിട്ട്..
ഇച്ചായന്റെയും ചേച്ചിയുടെയും മുഖത്തു ഒരു പോലെ ആകാംഷ.. അപ്പു എന്റെയും പ്രിൻസിന്റെയും മുഖത്തു ഗൗരവത്തോടെ നോക്കി… പെട്ടന്നു മുപ്പത്തി നാലിന്റെ ലൈറ്റ് കത്തുന്ന പോലെ ഇളിച്ചു കാണിച്ചു കൊണ്ട് പറഞ്ഞു

ഗുളിക വാങ്ങിക്കുന്നടത്തു തിരക്ക് അല്ലേ… അതു കൊണ്ട് അല്ലേ നിങ്ങൾ വൈകിയത്

ഇത് പറയാൻ ആയിരുന്നോ നി ഈ കഥ മൊത്തം ഞങ്ങളെ കേൾപ്പിച്ചത്..
ചേച്ചി അപ്പുവിനോട് പറഞ്ഞപ്പോൾ അവൻ വീണ്ടും മറുപടി ആയി ഒരു ചിരി പാസ്സാക്കി..

അഹ്… അതാ… ഗുളിക വാങ്ങിക്കുന്നടത്തു നല്ല തിരക്ക് ആയിരുന്നു… അതാ വൈകിയത്…
ഞാനും പറഞ്ഞു ഒപ്പിച്ചു….

വാ.. പോകാം..
പ്രിൻസ് അത്രെയും പറഞ്ഞു കാറിന്റെ അകത്തു കയറി.. ഞങ്ങളും…

യാത്രയിൽ ഉടനീളം ചേച്ചിയും ഇച്ചായനും സംസാരിച്ചു കൊണ്ടേ ഇരുന്നു… ഇടയ്ക് ചീവണ്ട് പോലെ അപ്പുവും…

എന്റെ മനസ്സിൽ ആശുപത്രിയിൽ നടന്ന രംഗങ്ങൾ ആയിരുന്നു…. അപ്പോഴാണ് ഇടയ്ക് ഇടയ്ക് ഫ്രണ്ട് മിററിൽ കൂടി പ്രിൻസിന്റെ കണ്ണുകൾ എന്നെ നോക്കുന്നത് ഞാൻ കണ്ടത്…

ഡാ.. പിന്നിൽ അമ്മു ഉണ്ട് അപ്പു ഉണ്ട് പിന്നെ നിത്യെയും ഉണ്ട്..
സണ്ണിച്ചായൻ അത് പറഞ്ഞപ്പോൾ എന്ത് എന്ന് രീതിയിൽ അവൻ നോക്കി..

അല്ല.. ഇടയ്ക് ഇടയ്ക്.. നി ബാക്കിൽ ആരൊക്കെ ഉണ്ട് എന്ന് കണ്ണാടിയിൽ കൂടെ നോക്കുന്നത് കണ്ട പറഞ്ഞതാ…

ഇച്ചായൻ പറഞ്ഞപ്പോൾ അമ്മു ചേച്ചിയും എന്നെ ഒന്ന് ആക്കി ചിരിച്ചു..

കുറച്ച് കഴിഞ്ഞപ്പോൾ വീട് മുറ്റത്തു കാർ നിർത്തി.. ഞങ്ങൾ മൂന്നു പേരും പുറത്തിറങ്ങി..

നിങ്ങൾ കയറുന്നില്ലേ..

ഇല്ല.. അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നാൽ മതി..

. ഞാൻ പ്രിൻസിന്റെ മുഖത്തു നോക്കിയില്ല… എന്തോ ഉള്ളിൽ ഒരു ചമ്മൽ പോലെ… യാത്ര പറഞ്ഞു അവർ പോയി… അപ്പു നേരെ വിശക്കുന്നു എന്ന് പറഞ്ഞു അടുക്കളയിൽ ഓടി..

എന്നാൽ ശരി ചേച്ചി… പിന്നെ കാണാം..
എന്ന് പറഞ്ഞു ഞാൻ തിരിഞ്ഞതും ചേച്ചി എന്റെ കൈയിൽ പിടിച്ചു..

എന്താ നടന്നത് എന്ന് കൃത്യം ആയി പറഞ്ഞിട്ട് എൻ്റെ മോള് പോയാൽ മതി..

എന്ത്..

ആശുപത്രിയിൽ വച്ച് എന്താ നടന്നത് എന്നാ ഞാൻ ചോദിച്ചത്..

അത്… അത്.. അപ്പു പറഞ്ഞില്ലേ..

അവൻ കണ്ട കാര്യങ്ങൾ അവൻ പറഞ്ഞു.. ബാക്കി നിങ്ങൾക്ക് രണ്ടു പേർക്കും മാത്രം അറിയാവുന്ന കാര്യം ആണ് ഞാൻ ചോദിച്ചത്..

ഒന്നുല്ല..

നിന്നെ ഞാൻ ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയത് അല്ല… പറയടി..

ഒരു രീതിയിലും ചേച്ചി വിടില്ല എന്ന് മനസിലായപ്പോൾ അവസാനം സഹികെട്ടു എല്ലാം പറഞ്ഞു… എല്ലാം കേട്ടു കഴിഞ്ഞു ഒന്നും പറയാതെ ചേച്ചി എന്റെ മുഖത്തു തന്നെ നോക്കി നിന്നു…

ചേച്ചി.. ഇങ്ങനെ നോക്കാതെ… എനിക്ക് ഒരുമാതിരി ആവും…

ആഹാ.. അവൻ ഉമ്മ തരാൻ വന്നപ്പോൾ നിനക്ക് ഒരുമാതിരി ആയില്ല ഞാൻ നോക്കിയത് ആണ് കുഴപ്പം..

ഞാൻ ഒന്നും പറഞ്ഞില്ല..

മ്മ്.. എന്തായാലും ഇത്രെയും നാൾ എനിക്ക് സംശയം മാത്രം ആയിരുന്നു… ഇപ്പോൾ ഉറപ്പായി..

എന്താ..

അവന് നിന്നോട് മുഴുത്ത പ്രേമം ആണ് എന്ന്..

അതിനും എനിക്ക് ഒരു ഉത്തരം ഇല്ലായിരുന്നു…

അല്ല… ആ സ്ത്രീ പറഞ്ഞ കാര്യം..

എന്റെ മനസിലും ഉണ്ട്… എത്ര ചിന്ധിച്ചിട്ടും ഉത്തരം കിട്ടുന്നില്ല..

ടി.. അവര് പറഞ്ഞ പോലെ നിന്റെ അമ്മയെ ആരെങ്കിലും മനപൂർവം അപകടപെടുത്തിയത് ആണെങ്കിൽ അത് നമ്മൾ കണ്ട എത്തുക തന്നെ ചെയ്യും…

വേണം.. പക്ഷെ ഇപ്പോൾ ഇത് വേറെ ആരും അറിയണ്ട.. ആദ്യം ചേച്ചിയുടെ കല്യാണം നടക്കട്ടെ എന്നിട്ട് നമ്മുക്ക് അനേഷിക്കാം…

ചേച്ചിയും ഞാൻ പറഞ്ഞത് സമ്മതിച്ചു കൊണ്ട് തലയാട്ടി..

അടുത്ത ദിവസം കോളേജ് ഇല്ലാത്തത് കൊണ്ട് പണിയൊക്കെ സാവകാശം തീർത്തു കൊണ്ട് നിന്നപ്പോൾ ആണ് അമ്മു ചേച്ചി വന്നത്..

ടി ഉച്ച കഴിഞ്ഞ നമ്മുക്ക് ഒരു സ്ഥലത്തു പോണം..

എവിടേക്..

മ്യുസിയം…

അവിടേക്ക് ഇപ്പോൾ എന്തിനാ..

നമ്മൾ മാത്രം അല്ല.. ആൽബിച്ചായനും മിത്ര ചേച്ചിയും സണ്ണിചായനും ഉണ്ട്..

ഞ…ഞാൻ വരുന്നില്ല… ചേച്ചി പോയിട്ട് വാ..

മ്മ്.. നി എന്താ വരാത്തത് എന്നൊക്കെ എനിക്ക് മനസിലായി… പേടിക്കണ്ട.. പ്രിൻസ് ഇല്ല… ഇനി വന്നൂടെ…

മനസ്സ് വായിച്ചത് പോലെ ചേച്ചി പറഞ്ഞു…

എന്നാലും…

എന്ത് കുന്നാലും.. പ്രിൻസ് ഇല്ലലോ.. പിന്നെ ഇനി എന്താ… വൈകിട്ടു ഞാൻ വരുമ്പോൾ റെഡി ആയി നിന്നോണം..

ചേച്ചി എന്നാലും അച്ഛൻ ഇവിടെ ഒറ്റയ്ക്ക അല്ലേ..

അതിന് അല്ലേ മോളെ ഞാൻ ഇവിടെ ഉള്ളത്..
അമ്മു ചേച്ചിയുടെ അച്ഛൻ ആയിരുന്നു..

നിങ്ങൾ രണ്ടാളും പോയിട്ട് വരുന്നത് വരെ അച്ചന്റെ കൂടെ ഞാൻ ഇവിടെ കാണും…

കേട്ടലോ… ഇനി കുഴപ്പം ഇല്ലലോ.. റെഡി ആയി നിന്നോണം..

എന്ന് ഉത്തരവ് ഇട്ടു ചേച്ചി പോയി..

പ്രിൻസിനെ കാണാൻ ഉള്ള മടി ഉള്ളത് കൊണ്ട് തന്നെയാ തുടക്കത്തിൽ വരുന്നില്ല എന്ന് ചേച്ചിയോട് പറഞ്ഞത്.
.പ്രിൻസ് കാണില്ലലോ .. അപ്പോൾ പോകാൻ തന്നെ തീരുമാനിച്ചു…

അവരെ കണ്ടില്ലലോ.. ചേച്ചി ഒന്ന് വിളിച്ചു നോക്ക്…

ചേച്ചി ഫോൺ എടുക്കാൻ തുടങ്ങിയതും അവരെ കണ്ടു..

ദേ നിക്കുന്നു..

ഞങ്ങൾ അവരുടെ അടുത്തേക്ക് ചെന്നു.. ആദ്യം കണ്ടത് സണ്ണിച്ചായനെയും ആൽബിച്ചായനെയും ആയിരുന്നു… കുറച്ചും കൂടെ അടുത്തേക്ക് വന്നപ്പോൾ മിത്ര ചേച്ചിയെയും ഒപ്പം കുഞ്ഞിനേയും കണ്ടു… അവരുടെ അടുത്ത എത്തിയപ്പോൾ അവസാനത്തെ ആളെ കണ്ടതും ഞാൻ നോക്കിയത് അമ്മു ചേച്ചിയെ ആയിരുന്നു…

ചേച്ചി എനിക്ക് തിരിച്ച ഒരു വളിച്ച ചിരിയും പാസ്സാക്കി…

വരില്ല എന്ന് ചേച്ചി പറഞ്ഞ ആൾ എന്റെ മുമ്പിൽ നിക്കുന്നു… പ്രിൻസും ഉണ്ടായിരുന്നു അവരുടെ കൂടെ…

ചേച്ചി അല്ലേ പറഞ്ഞത്.. പ്രിൻസ് വരില്ല എന്ന്…
ഞാൻ ചേച്ചിയുടെ ചെവിയിലായി ചോദിച്ചു

അവൻ വരില്ല എന്ന് പറഞ്ഞാലേ നീ വരാത്തൊള്ളൂ എന്ന് നല്ല പോലെ അറിയാവുന്നത് കൊണ്ട്…

എന്താണ് ചേച്ചിയും അനിയത്തിയും തമ്മിൽ ഒരു രഹസ്യം രഹസ്യം..

അല്ല ഈ കരടിയുടെ കൂട് എവിടെ എന്ന് ചോദിക്കുവായിരുന്നു…

എല്ലാരും ചിരിച്ചു കൊണ്ട് ഒരുമിച്ച് നടന്നു…എല്ലാരും ഉള്ളത് കൊണ്ട് ആയിരിക്കും അത്ര ടെൻഷൻ എനിക്ക് തോന്നിയില്ല… എല്ലാരും തുടക്കത്തിൽ ഒരുമിച്ച് ആയിരുന്നു… പക്ഷെ വഴിയിൽ വച്ച് രണ്ടു പേർ തൊഴിഞ്ഞു പോയി… നോക്കിയപ്പോൾ സണ്ണിച്ചായനും അമ്മു ചേച്ചിയും മാറി നിന്നു സൊള്ളുന്നു…

അഹ്… കല്യാണം കഴിഞ്ഞും ഈ സംസാരം ഉണ്ടായാൽ മതി ആയിരുന്നു…
ആൽബിച്ചായൻ പറഞ്ഞപ്പോൾ മിത്ര ചേച്ചി തുറിച്ചു നോക്കി..

അത് എന്താ നിങ്ങൾ അങ്ങനെ പറഞ്ഞത്..

ഏഹ്.. ഒന്നുല്ല…

എനിക്ക് അറിയാം… അല്ലെങ്കിലും നിങ്ങൾ ഭർത്താക്കൻമാർ എല്ലാം കണക്കാ… ഭാര്യമാർ ദുഷ്ടകളുമല്ലേ …
എന്ന് പറഞ്ഞു മിത്ര ചേച്ചി പിണങ്ങി പോയി..

അയ്യോ …
ആൽബിച്ചായൻ എന്റെ അടുത്തേക്ക് വന്നു…
നി കുഞ്ഞിനെ പിടിച്ചേ…. അവളുടെ പിണക്കം ഇപ്പോൾ മാറ്റിയില്ലെങ്കിൽ ഇനി വീട്ടിൽ ചെല്ലുമ്പോൾ മൂന്നാം ലോക മഹായുദ്ധം നടക്കും…
എന്ന് പറഞ്ഞു കുഞ്ഞിനെ എൻ്റെ കൈയിൽ തന്നു…
പിണക്കം മാറ്റാൻ ഉള്ള ആൽബിച്ചായന്റെ മിത്ര ചേച്ചിയുടെ പിന്നാലെ ഉള്ള ഓട്ടം കണ്ടപ്പോൾ ഞാൻ ചിരിച്ചു.. പക്ഷെ ആ ചിരി നിലയ്കാൻ അധികം സമയം വന്നില്ല… കാരണം അപ്പോഴാണ് മറ്റൊരു കാര്യം ഞാനും ഓർത്തത്… എന്റെ കൂടെ ഇപ്പോൾ രണ്ടു പേർ മാത്രമേ ഉള്ളു.. ഒരാൾ എന്റെ കൈയിൽ ഇരുന്നു മോണ കാട്ടി ചിരിക്കുന്നു …മറ്റൊരാൾ തൊട്ട് അടുത്ത നിക്കുന്നു..

ഞാൻ പ്രിൻസിന്റെ മുഖത്തു നോക്കി… അവനും..പതിയെ ഞങ്ങൾ നടന്നു തുടങ്ങി… എന്നാലും ഒന്നും സംസാരിച്ചില്ല….

എന്തിനാ ഇന്നലെ ആശുപത്രിയിൽ വച്ച് കരഞ്ഞത്..
ഒരു മുഖാവരയും കൂടാതെ അവൻ ചോദിച്ചു…

അത്… അവിടെ വച്ച് അമ്മയെ അറിയാവുന്ന ഒരാളെ കണ്ടു.. അവര് അമ്മേ കുറിച്ച് പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞതാ..

മുഴുവൻ പറയാൻ തോന്നിയില്ല.. എന്നാലും ഞാൻ പറഞ്ഞത് പ്രിൻസ് വിശ്വസിച്ചു…

അതിന് ശേഷം വീണ്ടും ഞങ്ങളുടെ ഇടയിൽ എപ്പോഴത്തെയും പോലെ ആ സുഹൃത്ത്‌ വന്നു… മൗനം…

കുറച്ച് അപ്പുറത്ത് കായൽ ഉള്ളത് കൊണ്ട് തന്നെ നല്ല കാറ്റും അടിക്കുന്നുണ്ടായിരുന്നു… മുടിയുടെ തുമ്പിൽ ക്ലിപ്പ് ഇടാത്തത് കൊണ്ട് തന്നെ എല്ലാം പറന്ന് മുഖത്തൊക്കെ വീണു… എന്നാൽ കൈയിൽ കുഞ്ഞ് ഇരികുനത് കൊണ്ട് മുഖത്തു വീണു കിടക്കുന്ന മുടി മാറ്റാൻ സാധിച്ചില്ല… പ്രിൻസും എല്ലാം ശ്രദ്ധിച്ചത് കൊണ്ട് ആയിരിക്കും അവൻ എന്റെ അടുത്തേക്ക് വന്നു…

അവന്റെ കണ്ണുകൾ എന്റെ മുഖത്തു വീണു കിടക്കുന്ന മുടിയിഴകളിൽ കൂടി സഞ്ചരിച്ചു… അവൻ എന്റെ അടുത്തേക്ക് നിന്നു.. രണ്ടു കൈയും എന്റെ മുമ്പിൽ നീട്ടി…

ഒരു നിമിഷം ഒന്നും മനസിലായില്ല… പിനീടാണ് മനസിലായത് കുഞ്ഞിനെ കൊടുക്കാൻ ആണ് എന്ന്….ഞാൻ കുഞ്ഞിനെ അവന്റെ കൈയിലേക്ക് കൊടുക്കുമ്പോഴും ഇടയ്ക് ഇടയ്ക് കണ്ണുകൾ ഉടക്കി…

പ്രിൻസ് തന്നെ എൻ്റെ മുടികൾ ഒതുക്കി തരും എന്ന് അറിയാതെ മനസ്സിൽ വിചാരിച്ചു… ഞാൻ മുടി എല്ലാം ഒതുക്കി കഴിഞ്ഞതിന് ശേഷം വീണ്ടും ചുമ്മാ ഞങ്ങൾ നടന്നു… ശരിക്കും കുഞ്ഞിനേയും കൊണ്ട് പ്രിൻസ് നടക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട് എന്നൊക്കെ ആലോചിച്ചു നടന്നപ്പോൾ ആണ് ഫുൾ സ്റ്റോപ്പ്‌ ഇട്ടത് പോലെ അവൻ നിന്നത്…

കാരണം എന്ത് എന്ന് അറിയാൻ ഞാൻ അവന്റെ മുഖത്തു നോക്കി… അവന്റെ കണ്ണുകളിൽ ഞാൻ ആദ്യമായി കണ്ടു… നിസ്സഹായത….

എന്താ.. എന്ത് പറ്റി..
എന്ന് പറഞ്ഞു അടുത്തേക്ക് ചെന്നപ്പോൾ ആണ് കാരണം എനിക്ക് മനസിലായത്.. അവന്റെ കണ്ണിൽ കണ്ട നിസ്സഹായതയുടെ കാരണം അവന്റെ കൈയിൽ ഇരുന്ന് കുഞ്ഞ് ചെയ്ത പണി ആയിരുന്നു…

ചേച്ചി… ഇവൾക്ക് … ഡയപ്പർ.. ഇടിപ്പിച്ചില്ല എന്ന് തോനുന്നു…
പ്രിൻസ് വിക്കി വിക്കി പറഞ്ഞപ്പോൾ എനിക്ക് ചിരി ആണ് വന്നത്…

എന്റെ ചിരി കണ്ട അവന് എന്തൊകെയോ പറയണം എന്നുണ്ടായിരുന്നു… പക്ഷെ ആ അവസ്ഥയിൽ ഒന്നും പറയാനും പറ്റാതെയായി .

ആ സൈഡിൽ പൈപ്പ് ഉണ്ട്… വാ..
ഞാനും പ്രിൻസും അവിടേക്ക് നടന്നു…

പൈപ്പിന്റെ അടുത്ത ചെന്നപ്പോഴും എന്ത് ചെയണം എന്ന് അറിയാതെ അവൻ എന്നെയും.. കൈയിൽ ഇരിക്കുന്ന ആളെയും മാറി മാറി നോക്കി…

കുഞ്ഞിനെ ഞാൻ എടുക്കാം… ഷർട്ട്‌ കഴുവ്…
ഞാൻ പതിയെ കുഞ്ഞിനെ എടുത്തതും പ്രിൻസ് ഷർട്ട്‌ അഴിക്കാൻ തുടങ്ങി…അകത്തു ടി ഷർട്ട്‌ ഉണ്ടായിരുന്നു… അവൻ ഷർട്ട്‌ കഴുകി കൈയിൽ എടുത്തു..
പ്രിൻസ് മാറിയതിനു ശേഷം ഞാൻ പതിയെ കുഞ്ഞിനെ വെള്ളം ഒഴിച്ച് കഴുകി.. അപ്പു കുഞ്ഞായിരുന്നപ്പോൾ അമ്മു ചേച്ചിയുടെ കൂടെ എനിക്കും അത് ആയിരുന്നലോ സ്ഥിരം പണി…

ഞാൻ കുഞ്ഞിനെ കഴുകി തിരഞ്ഞപ്പോൾ പ്രിൻസും എന്നെ തന്നെ നോക്കി നിന്നു…
അവൻ എന്തോ പറയാൻ തുടങ്ങിയതും..

നിത്യേ…
നല്ല പരിജയം ഉള്ള ശബ്‌ദം.. ഞാൻ തിരിഞ്ഞുനോക്കി..

ശ്രുതി..
അവൾ എന്റെ അടുത്തേക്ക് വന്നു.. എന്റെ കൂടെ പത്താം ക്ലാസ്സിൽ ഒരുമിച്ച് പഠിച്ചത് ആയിരുന്നു..

സുഖാണോടി… എത്ര വർഷമായി…
ബാക്കി പറയാൻ തുടങ്ങിയപ്പോൾ ആണ് അവൾ എന്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞിനേയും എന്റെ അടുത്ത നിക്കുന്ന പ്രിൻസിനെയും കണ്ടത്…

ആഹാ… നിന്റെ കല്യാണം കഴിഞ്ഞോ..
ഒട്ടും പ്രദീക്ഷിച്ചില്ല അവളുടെ നാവിൽ നിന്നും വന്ന ആ വാക്കുകൾ..

ഞാൻ പറയാൻ തുടങ്ങിയതും..

എൻ്റെ നിത്യ..ഒരു കുഞ്ഞ് ഉണ്ടായിട്ടും നിനക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ലലോ..
അടുത്തതും അവളുടെ നാവിൽ നിന്നും വീണു..

ശ്രുതി.. നീ..

നിന്റെ ഹസ്ബൻഡ് എന്ത് ചെയുന്നു..
പ്രിൻസിനെ നോക്കി അവൾ ചോദിച്ചു

ബിസിനസ് ആയിരിക്കും അല്ലേ..
അങ്ങനെ ന്യൂസ്‌ ചാനലുകളെ പോലെ ഓരോ ചോദ്യവും അവൾ തന്നെ ചോദിക്കും അവൾ തന്നെ ഉത്തരവും കണ്ടത്തി…

കുഞ്ഞിനേയും പ്രിൻസിനെയും മാറി മാറി നോക്കിയതിന് ശേഷം വീണ്ടും തുടർന്നു..

കുഞ്ഞിനു അവളുടെ അച്ഛന്റെ ചായയാ.. നിന്നെ പോലെ അല്ല..

പിന്നെ അവന്റെ കുടുംബത്തിലെ കുട്ടി അവനെ പോലെ അല്ലാതെ എന്നെ പോലെ ഇരിക്കുവോടി മൂഷാട്ടെ..
മനസ്സിൽ പറഞ്ഞത് ആണ്… അപ്പോഴും പ്രിൻസ് ഒന്നും പറയാതെ എല്ലാം കേട്ടു കൊണ്ട് നിന്നു..

എന്താ കുഞ്ഞിന്റെ പേര്..

അവൾ ആ ചോദ്യം ചോദിച്ചപ്പോൾ ആണ് ആ നഗ്ന സത്യം ഞാനും മനസിലാക്കിയത് വാവ എന്ന് എല്ലാരും വിളിക്കുന്നത് അല്ലാതെ കുഞ്ഞിന്റെ ശരിക്കും ഉള്ള പേര് എനിക്കും അറിഞ്ഞൂടാ എന്ന്… അതുകൊണ്ട് തന്നെ അവളുടെ ആ ചോദ്യതിനു മുമ്പിൽ ഞാൻ പരുങ്ങി..

ജെന്നി..
പ്രിൻസ് ആയിരുന്നു പറഞ്ഞത്.. എന്റെ പരുങ്ങൽ കണ്ടത് കൊണ്ട് ആയിരിക്കും..

ആഹാ…. ടി കള്ളി… മിണ്ടാ പൂച്ചേ പോലെ നടന്നിട്ട്… ലവ് മാര്യേജ് ആയിരുന്നു അല്ലേ…
കുഞ്ഞിന്റെ പേര് കേട്ട് കൊണ്ട് അടുത്ത ബോംബ് വന്നു…

ശ്രുതി.. ഞങ്ങൾ ചെല്ലട്ടെ… പിന്നെ കാണാം.. ശരി അപ്പോൾ..

അഹ്… ആദ്യത്തെ പ്രസവത്തിനെ വിളിച്ചില്ല അടുത്ത പ്രസവത്തിന് എങ്കിലും വിളിക്കണേ..
എന്നും പറഞ്ഞു ടാറ്റയും തന്നു എല്ലാം ഉണ്ടാക്കി വച്ച് അവൾ പോയി

പ്രസവത്തിന് വിളിക്കാൻ ഇവൾ ആരാ വയറ്റാട്ടിയാ..
പതുകെ പറയണം എന്നായിരുന്നു എങ്കിലും പറഞ്ഞപ്പോൾ വോയിസ്‌ കൂടി പോയി… കേട്ടത് കൊണ്ട് ആയിരിക്കും പ്രിൻസിന്റെ ചുണ്ടിൽ ഞാൻ കണ്ടു ഒരു ചെറു പുഞ്ചിരി..

ഹോസ്പിറ്റലിൽ ഉണ്ടായത് ഒക്കെ മറന്നു വന്നപ്പോൾ ആണ് അടുത്തത്… എല്ലാം കൊണ്ടും ശുഭം…

പോവാം..
പ്രിൻസ് പറഞ്ഞപ്പോൾ എതിർത്ത് ഒന്നും പറയാതെ ഞാനും തലയാട്ടി…

ഞങ്ങൾ ചെല്ലുമ്പോൾ ബാക്കി നാലു പേരും അവിടെ ഉണ്ടായിരുന്നു..

നി എന്താടാ ഷർട്ട്‌ ഊരി കൈയിൽ പിടിച്ചിരിക്കുന്നത്..
ആൽബിച്ചായൻ പ്രിൻസിനോട് ചോദിച്ചു..

ഇച്ചായന്റെ മോള് കാരണം..
കുഞ്ഞിനെ നോക്കി ചിരിച്ചു കൊണ്ട് അവനും പറഞ്ഞു..

അങ്ങനെ ഓരോന്നും പറഞ്ഞു ഞങ്ങൾ കുറച്ച് സമയം കൂടെ അവിടെ നിന്നു… ശരിക്കും എല്ലാരോടും ഒരുപാട് സംസാരിച്ച കളിച്ച സമയം ആയിരുന്നു…

അമ്മു ചേച്ചി…

എന്താടി..

ഒന്നുല്ല..

പറയടി..

അല്ല.. ഇനി ചേച്ചി കല്യാണം കഴിച്ചു പോകുമ്പോൾ ഞാൻ ഒറ്റയ്ക്ക്‌ ആവും അല്ലേ…
പറയുമ്പോഴും എന്റെ മനസ്സിൽ ഒരു നീറ്റൽ പോലെ തോന്നി… രക്തബന്ധം കൊണ്ട് അല്ലെങ്കിലും അതിനും അപ്പുറം ഉള്ള ഒരു ബന്ധം എനിക്കും ചേച്ചിക്കും ഇടയിൽ ഉണ്ട്…

ചേച്ചിക്കും മറുപടി ഇല്ലായിരുന്നു
..
അതിന് പരിഹാരം ഉണ്ട്..
പിന്നിൽ നിന്ന് ആൽബിച്ചായൻ ആയിരുന്നു..

എന്താ ആൽബി..

അല്ല.. നമ്മുടെ നിത്യക് സങ്കടം അവളുടെ അമ്മു ചേച്ചിയുടെ കല്യാണം കഴിഞ്ഞാൽ അവൾ ഒറ്റയ്ക് ആവില്ലേ എന്ന്… അതിന് പരിഹാരം ഉണ്ട് എന്ന്…
അവസാനം പറഞ്ഞത് പ്രിൻസിന്റെ മുഖത്തു നോക്കി ആയിരുന്നു…

എന്ത് പരിഹാരം..
അതും പ്രിൻസിനെ നോക്കിയാണ് സണ്ണിചായൻ ചോദിച്ചത്..

അമ്മുവിനെ പോലെ നിത്യെയും നമ്മുടെ കുടുംബത്തിൽ കൊണ്ട് വന്നാൽ പോരെ
.
എങ്ങനെ..
മിത്ര ചേച്ചി ആയിരുന്നു..

നമ്മുടെ മാത്തച്ചായന്റെ മോൻ ജോജി കുട്ടി ഇല്ലേ.. അവനും നിത്യയും നല്ല മാച്ച് അല്ലേ… ഒന്ന് ആലോചിച്ചല്ലോ

ഒരു നിമിഷം സണ്ണിച്ചായനും ആലോചിച്ചതിന് ശേഷം പറഞ്ഞു..
ശരിയാ… പെർഫെക്ട് ജോടികൾ ആയിരിക്കും..

അതിന് അവൻ പഠിച്ചു കൊണ്ട് ഇരിക്കുക അല്ലേ…
പ്രിൻസ് ആയിരുന്നു..

അതിന് എന്താ.. നിത്യെയും പഠിച്ചു കൊണ്ട് ഇരിക്കുക അല്ലേ..
ആൽബിച്ചായന്റെ മറുപടി പ്രിൻസിന് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് മുഖം കണ്ടപ്പോൾ മനസിലായി…

ഏഹ്… അവനും ആയി അല്ല… പ്രിൻസും നിത്യെയും നല്ല മാച്ച് ആണ്..
മിത്ര ചേച്ചി അവസാനം പറഞ്ഞു..

എല്ലാരും ചിരിച്ചു.. പ്രിൻസും ഞാനും ഒഴികെ..

നീ നോക്കിക്കോ മോളെ… മനസമ്മതത്തിനു മുമ്പ് തന്നെ അവന്റെ നാവിൽ നിന്നും തന്നെ അവന്റെ ഇഷ്ടം നി അറിയും..

ചേച്ചി പറഞ്ഞത് പോലെ ഇന്ന് ദാ മനസമ്മതം നടക്കാൻ പോകുന്നു.. ഇതുവരെ പ്രിൻസിന്റെ നാവിൽ നിന്നും ഇഷ്ടമാണ് എന്ന് ഞാൻ കേട്ടില്ല…

നി എന്ത് ആലോചിച്ചു കൊണ്ട് ഇരിക്കുവാ… ഒന്ന് ഒരുങ്ങാൻ സഹായികടി..

അമ്മു ചേച്ചി ടെൻഷൻ അടിച്ച ആകെ പാടെ വെപ്രാളത്തിൽ ആണ്.. ഞാൻ ചേച്ചിയെ ഒരുങ്ങാൻ സഹായിച്ചു… അതിന് ശേഷം ഞാനും സാരീ ഉടുത്തു റെഡിയായി.. എല്ലാരും പള്ളിയിലേക്ക് പുറപ്പെട്ടു…

സണ്ണിച്ചായനും കുടുംബവും എത്തി..

അപ്പോഴാണ് പ്രിൻസിന്റെ അമ്മേ ഞാൻ കണ്ടത്.. അപ്പച്ചി എന്നെ കണ്ടതും ഇങ്ങോട്ട വന്നു ഒരുപാട് സംസാരിച്ചു..

മോള് വാ… പ്രിൻസിന്റെ അച്ഛനെ കണ്ടിട്ടിലല്ലോ.. വാ..
എന്ന് പറഞ്ഞു അപ്പച്ചി എന്നെ വിളിച്ചു കൊണ്ട് പോയി
.
അതെ..
അപ്പച്ചി വിളിച്ചപ്പോൾ ആണ് അദ്ദേഹം തിരിഞ്ഞത്.. എന്നെ കണ്ടു..

ഇതാണ് നിത്യ..
അപ്പച്ചി എന്നെ പരിചയപെടുത്തി..

അദ്ദേഹം തലയാട്ടിയത് അല്ലാതെ വേറെ ഒന്നും എന്നോട് സംസാരിച്ചില്ല..

സംസാരിച്ചില്ല എന്ന് കരുതി മോൾക്ക്‌ വിഷമം ഒന്നും തോന്നേണ്ട.. അദ്ദേഹം അങ്ങനെ ആണ്
അപ്പച്ചി പറഞ്ഞപ്പോൾ ഞാൻ മറുപടി ആയി പുഞ്ചിരിച്ചു..

അപ്പച്ചിയോട് എന്തോ സംസാരിക്കാൻ വേണ്ടി പ്രിൻസ് വന്നപ്പോൾ ആണ് കൂടെ നിക്കുന്ന എന്നെ കണ്ടത്.
പിന്നെ ഞാൻ അവിടെ നിന്നും അമ്മു ചേച്ചിയുടെ അടുത്തേക്ക് ചെന്നു..

പ്രാർത്ഥനയും എല്ലാം ആയി… ചടങ്ങ് നല്ല രീതിയിൽ അവസാനിച്ചു..

ചേച്ചി.. ഞാൻ ഇറങ്ങുവാ…

ഇപ്പോഴേ.. പോവേ ആണോ..

അഹ്… അച്ഛൻ ഒറ്റയ്ക് അല്ലേ..

അച്ഛന്റെ കാര്യം ആയതു കൊണ്ട് പിന്നെ ചേച്ചി ഒന്നും പറഞ്ഞില്ല… സാധാരണ അച്ഛന് കൂട്ടായി അമ്മു ചേച്ചിയുടെ അച്ഛനും അമ്മയും ഉണ്ടാവാർ… അതുകൊണ്ട് തന്നെ ഞാൻ ഇറങ്ങാൻ തിരിഞ്ഞു..

മുൻവശത്തു നല്ല തിരക്ക് ആയതു കൊണ്ട് തന്നെ സൈഡിൽ കൂടെ പോവാൻ തീരുമാനിച്ചു… പുതുക്കി പണിയുന്നത് കൊണ്ട് ആയിരിക്കും .അവിടെ ഒരു അന്യ സംസ്ഥാന തൊഴിലാളി ഉണ്ടായിരുന്നു.. . ഞാൻ ഇറങ്ങിയതും വെള്ളം കൊണ്ട് പോകുന്ന ട്രേ യുമായി കൂട്ടി ഇടിച്ചു… വെള്ളം മൊത്തം എന്റെ സാരിയിൽ വീണു…

ലൈറ്റ് കളർ സാരീ ആയതു കൊണ്ട് തന്നെ ഞാൻ പെട്ടന്നു സാരിയുടെ തുമ്പ് കൊണ്ട് മറിച്ചു.. പക്ഷെ നേരത്തെ അവിടെ ഉണ്ടായിരുന്ന അയാൾ എന്തൊകെയോ പറയുന്നുണ്ടായിരുന്നു… ഭാഷ മനസിലായില്ലെങ്കിലും അയാളുടെ നോട്ടവും ഭാവവും ഒക്കെ കണ്ടപ്പോൾ തന്നെ മനസിലായി വൃത്തികേട് ആണ് പറയുന്നത് എന്ന്…

അയാളുടെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കിയപ്പോൾ അയാൾ നോക്കികൊണ്ട്‌ ഇരുന്നത് നനഞ്ഞു കിടക്കുന്ന എന്റെ സാരിയിൽ ആയിരുന്നു..

വീണ്ടും എന്തോ പറയാൻ തുടങ്ങിയതും അയാളുടെ മുഖത്തു ഇട്ടു ഒരു ചവുട്ട് കിട്ടിയതും ഒരുമിച്ച് ആയിരുന്നു…

പ്രിൻസ്..

അവൻ അയാളെ നിർത്താതെ തല്ലി.. ഭാഗ്യത്തിന് ആളുകൾ അകത്ത ആയതു കൊണ്ട് വേറെ ആരും ഇല്ലായിരുന്നു…സന്ദർഭം രൂക്ഷം ആവും എന്ന് കണ്ടപ്പോൾ ഞാൻ പ്രിൻസിനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു
..
പക്ഷെ അപ്പോഴും അവൻ വന്നില്ല… അവസാനം ഒരു വിധത്തിൽ അവനെ ഒരു സൈഡിലേക്ക് കൊണ്ട് പോയി…

എന്താ പ്രിൻസെ ഇതൊക്കെ…

പിന്നെ.. ഞാൻ എന്ത് വേണം അവനെ പൂ ഇട്ടു പൂജിക്കണോ..
ദേഷ്യം അടങ്ങിട്ട് ഇല്ലായിരുന്നു..

അയാൾ എന്തെങ്കിലും പറഞ്ഞു എന്ന് കരുതി…

നിന്നോട് വൃത്തികേട് പറയുന്നത് കേട്ടാൽ മിണ്ടാത്തെ ഇരിക്കണോ..

ഒരിക്കൽ ഇതു പോലെ സെബാസ്റ്റിന്റെ കൈയിൽ നിന്നും എന്നെ രക്ഷിച്ചുപോയാ നിന്റെ കള്ള സ്നേഹത്തിൽ ഞാൻ വീണു പോയത്.. ഇനിയും അത് വേണ്ടാ… എന്നെ സൂക്ഷിക്കാൻ എനിക്ക് അറിയാം…അല്ലെങ്കിൽ തന്നെ എന്നെ ആരെങ്കിലും നോക്കിയാലോ എന്തെങ്കിലും പറഞ്ഞാലോ നിനക്ക് എന്താ.. നി എന്തിനാ ദേഷ്യപെടുന്നേ…

ഞാൻ പറഞ്ഞു തീർന്നതും പ്രിൻസ് എന്നെ ഭിത്തിയിൽ ചേർത്ത് നിർത്തി എന്റെ അടുത്തേക്ക് വന്നു..

ഞാൻ മാത്രം കാണേണ്ടത് വേറെ ഒരുത്തനും നോക്കുന്നത് എനിക്ക് ഇഷ്ടമല്ലാത്തത് കൊണ്ട്…
എന്ന് പറഞ്ഞു അല്പം മാറി കിടന്ന സാരീ അവൻതന്നെ വലിച്ച നേരെ ഇട്ടു.. ഒരിക്കൽ കൂടി എന്റെ മുഖത്തേക്ക് നോക്കിട്ടു അകത്തേക്ക് പോയി..

അപ്പോഴും അവന്റെ വാക്കുകൾ കേട്ട് വിശ്വസിക്കാൻ ആവാതെ ഞാൻ അവിടെ തന്നെ നിന്നു…

——————–

തുടരും

നിത്യവസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

4.9/5 - (14 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!