എന്റെ മറുപടി കേട്ട് ഒന്നും മിണ്ടാതെ അവൻ പുറത്തേക്കു നടന്നു… അപ്പോഴും എന്റെ മനസ്സ് മുമ്പത്തെ പോലെ ഒരു പ്രതീക്ഷയും ഉണർന്നില്ല.. കാരണം പ്രതീക്ഷിച്ചപ്പോൾ എല്ലാം ഞാൻ സങ്കടപെട്ടിട്ടേയുള്ളു .
ഞാനും പുറത്തേക്കു നടന്നു… കാറിന്റെ അടുത്ത തന്നെ നാലു പേരും ഉണ്ടായിരുന്നു..
അല്ല എനിക്ക് ഇപ്പോഴും മനസ്സിലാവാത്തെ ഒരു കാര്യം ഉണ്ട്… ഉണ്ണിയെ എന്തിനാ പ്രിൻസ് തല്ലിയത്..
ഞാനും ചോദിക്കാൻ ഇരുന്ന ചോദ്യം ആയിരുന്നു..
ആൽബി സർ ആയിരുന്നു..
ഞാനും..
അത് സണ്ണിച്ചായൻ ആയിരുന്നു…
അത് ഒരു അബത്തം പറ്റിയതാ..
ലാഘവത്തോടെ പ്രിൻസിന്റെ മറുപടിയും വന്നു..
അവന്റെ മൂക്കിന്റെ പാലം തന്നെ തകർക്കാൻ മാത്രം എന്ത് അബത്തം ആണ് പറ്റിയത്..
അല്ലെങ്കിൽ വേണ്ടാ… നിത്യ നീയും ഉണ്ടായിരുന്നല്ലോ അവിടെ എന്താ സംഭവിച്ചത്…
അത്.. പ്രിൻസിന് ഒരു അബത്തം പറ്റിയതാ…
ദേ.. വീണ്ടും… നിങ്ങൾ രണ്ടാളും ഈ അബത്തം എന്ന് പറയുന്നത് അല്ലാതെ എന്ത് അബത്തം ആണ് എന്ന് പറയ്..
അത് ഉണ്ണി.. എന്റെ കൈയിൽ നിന്നും കീ തട്ടി പറിക്കാൻ ശ്രമിച്ചപോൾ പ്രിൻസ് വിചാരിച്ചത് അവൻ ബലമായി എന്റെ കൈയിൽ കയറി പിടിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് അപ്പോൾ…
അത്രെയും പറഞ്ഞപ്പോൾ തന്നെ ആൽബി സാറും സണ്ണിച്ചായനും മാറി മാറി നോക്കുകുണ്ടായിരുന്നു..
മ്മ്…അപ്പോൾ അങ്ങനെ ആണ്… സണ്ണി.. ഇവനെയും കുറ്റം പറയാൻ പറ്റില്ല… ഒരു പെൺകുട്ടിയുടെ… അതും നമ്മുടെ നിത്യേ ഒരാൾ ശല്യം ചെയുന്നു എന്ന് തോന്നി…
അവൻ തല്ലി… ഒരു തെറ്റും ഇല്ല..
ബാക്കി സണ്ണിച്ചായനും പൂരിപ്പിച്ചു…
രണ്ടുപേരുടെയും സ്വരത്തിൽ ഒരു കളിയാക്കൽ ഉണ്ടായിരുന്നു അത് മനസിലായത് കൊണ്ട് ആയിരിക്കും പ്രിൻസ് ദേഷ്യപ്പെട്ടത്..
മതി.. കാര്യങ്ങൾ ഒക്കെ അറിഞ്ഞല്ലോ ഇനി പോവാം..
അഹ്.. എന്നാൽ ശരി ഞങ്ങളും പോട്ടെ..
ഞങ്ങൾ കൊണ്ട് ആക്കണോ..
വേണ്ടാ… ഞങ്ങൾ പൊയ്ക്കൊള്ളാം..
യാത്ര പറഞ്ഞു ഞാൻ തിരിഞ്ഞപ്പോൾ ആണ് വിരലിൽ മോതിരം കാണാൻ ഇല്ല എന്ന് ഞാൻ അറിഞ്ഞത്…
ഇന്ന് രാവിലെ ചേച്ചി തന്ന ആ മോതിരം കാണാൻ ഇല്ല..
അപ്പോൾ അത് നിന്റെ എൻഗേജ്മെന്റ് റിങ് അല്ലേ..
ആ ചോദ്യം ഉയർന്നത് പ്രിൻസിന്റെ നാവിൽ നിന്നുമായിരുന്നു…
ഒന്നും മനസ്സിലാവാതെ ഞാൻ പ്രിൻസിന്റെ മുഖത്തു നോക്കിയപ്പോൾ അവൻ ദേഷ്യത്തോടെ നോക്കിയത് ചിരി അടക്കാൻ പാട് പെടുന്ന സണ്ണിച്ചായനെയും ആൽബി സാറിനെയും ആയിരുന്നു.. അമ്മു ചേച്ചിയുടെ മുഖത്തും ഉണ്ടായിരുന്നു ആ ചിരി…
ശരിക്കും എന്താ ഇവിടെ നടക്കുന്നെ…
ഫോഗ്ഗ് ആണ് മോളെ…
എന്ന് അമ്മു ചേച്ചി പറഞ്ഞു എന്റെ കൈയും പിടിച്ചു അവിടെ നിന്നും നടന്നു..
ബസ് സ്റ്റാന്റിലോട്ട് നടക്കുന്ന സമയത്തും ബസ്സിൽ കയറിയപ്പോഴും.. വീട്ടിൽ എത്തുന്നത് വരെയും ഓരോന്നും ഞാൻ കുത്തി കുത്തി ചോദിച്ചു കൊണ്ടേ ഇരുന്നു..
ചേച്ചി ഒരു ഒറ്റ ഉത്തരം മാത്രം നൽകി..
.
ഞാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് നിന്റെ നല്ലതിന് വേണ്ടി മാത്രം ആണ്…
ആ കാര്യം എനിക്കും ഉറപ്പ് ഉള്ളത് കൊണ്ട് പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല…
അന്ന് രാത്രി അച്ഛന് ആഹാരം കൊടുത്തു ഞാൻ കിടന്നു… എനിക്ക് വിശപ്പ് തോന്നില്ല… അതുകൊണ്ട് കഴിച്ചതുമില്ല..
രാവിലെ എണ്ണിക്കാൻ വൈകി… പിന്നെ എല്ലാ ജോലിയും പെട്ടന്നു തീർത്തു അച്ഛന്റെ കാര്യങ്ങളും നോക്കി കോളേജിലോട്ട് പോകുന്ന ഓട്ടത്തിൽ ഒന്നും കഴിക്കാൻ സമയം കിട്ടില്ല…
എന്തോ പ്രസന്റേഷൻ ഉള്ളത് കൊണ്ട് അന്ന് അമ്മു ചേച്ചിയും നേരത്തെ പോയി… ബസിൽ നിന്നും ഇറങ്ങി കോളേജിലേക്ക് നടക്കുന്ന വഴിക്ക് എന്തോ ഒരു ഷീണം പോലെ അനുഭവപെട്ടു… ഇന്നലെ ഒന്നും കഴിച്ചില്ല.. ഇന്ന് ഒന്നും കഴിക്കാനും സമയം കിട്ടില്ല അതിന്റെ കൂടെ ഈ നടത്തവും.. എല്ലാം കൂടെ ഒരു വയ്യായിക് തോന്നി എങ്കിലും എങ്ങനെ ഒക്കെയോ കോളേജിന്റെ അകത്തു കയറി..
അല്പം വെള്ളം കുടികാം എന്ന് കരുതി ഒരിടത്തു നിന്നപ്പോൾ എന്തോ തളർച്ച കൂടിയത് പോലെ തോന്നി.. പെട്ടന്നു ഭിത്തിയിൽ പിടിച്ചു എങ്കിലും അധിക സമയം അങ്ങനെ നിക്കാൻ സാധിച്ചില്ല വീഴാൻ പോയതും ആരോ പെട്ടന്ന് പിടിച്ചു…
കണ്ണുകളിലെ ഷീണം അല്പം മാറിയപ്പോൾ ഞാൻ കണ്ടു ആരാ എന്നെ വീഴാതെ പിടിച്ചു നിർത്തിയത് എന്ന്…
കുടിക്ക്..
പ്രിൻസ് എനിക്ക് നേരെ വെള്ളം നീട്ടി.. അനുസരണയുള്ള കുട്ടിയെ പോലെ അത് വാങ്ങിച്ചു കുടിച്ചു..
അയ്യോ.. എന്ത് പറ്റി നിത്യേ..
പരിചയമുള്ള ഒരു കുട്ടി വന്ന ചോദിച്ചു..
ഒന്നില്ല.. രാവിലെ ഒന്നും കഴിച്ചില്ല.. അതിന്റെ ചെറിയ ഷീണം..
വിവരം അനേഷിച്ചു കുഴപ്പമില്ല എന്ന് മനസിലായപ്പോൾ ആ കുട്ടി പോയി..
പതിയെ ഞാൻ നേരെ നിന്നു… പക്ഷെ അപ്പോഴും പ്രിൻസിന്റെ നോട്ടം എനിക്ക് കിട്ടി കൊണ്ടേ ഇരുന്നു..
ഒന്നും കഴിക്കരുത്… മറ്റുള്ളവരെയും കൂടെ ബുദ്ധിമുട്ടിക്കാൻ..
പ്രിൻസ് ആരോട് എന്നില്ലാതെ പറഞ്ഞു… പക്ഷെ അത് എന്നോട് തന്നെ ആയിരുന്നു
ഞാൻ പറഞ്ഞില്ലലോ വീഴാൻ പോയപ്പോൾ എന്നെ പിടിക്കാൻ..
ഓഹ്.. ഇപ്പോൾ വീഴാതെ പിടിച്ചതാണ് പ്രശ്നം..
അവന്റെ മറുപടി കേട്ട് ഞാൻ ചിരിച്ചു…
വീഴുന്നിരുന്നു എങ്കിൽ പുറമെ ചെറിയ മുറിവുകൾ ഉണ്ടാവുമായിരിക്കും.. പക്ഷെ നീ തന്ന വേദനകളെക്കാൾ ചെറുതായിരിക്കും അതൊക്കെ..
എന്റെ ആ മറുപടി അവൻ ഒട്ടും പ്രധീക്ഷിച്ചില്ലായിരുന്നു.. എന്ത് പറയണം എന്ന് അറിയാതെ നിന്നപ്പോൾ ആണ് അവന്റെ ഫോൺ റിങ് ചെയ്തത്..
സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ മനസിലായി ഫോണിൽ സണ്ണിച്ചായൻ ആണ് എന്ന്… ഞാൻ ക്ലാസ്സിലേക്ക് പോകാൻ തിരിഞ്ഞതും
നിക്ക്..
ഞാൻ തിരിഞ്ഞു പ്രിൻസിനെ നോക്കി… അവൻ ഫോൺ വച്ചിട്ട് എന്നോട് പറഞ്ഞു..
സണ്ണിച്ചായൻ പുറത്ത ഉണ്ട്… നിന്നെ ഒന്ന് കാണണം എന്ന് പറഞ്ഞു…
അത് പറയുമ്പോഴും പ്രിൻസിന്റെ മുഖത്തു എന്തോ ഒരു ആകാംഷ ഉണ്ട്..
എന്നെയോ..
അവൻ അതെ എന്ന് രീതിയിൽ തലയാട്ടിട്ട് പുറത്തേക്കു നടന്നു.. ഞാനും പിന്നാലെ പോയി..
.
പറഞ്ഞത് പോലെ പുറത്ത തന്നെ സണ്ണിച്ചായൻ ഉണ്ടായിരുന്നു.. ഞങ്ങൾ അവിടേക്ക് ചെന്നു..
എന്താ ഇച്ചായാ..
പ്രിൻസ് ആയിരുന്നു..
നിന്നോട് അല്ല.. നിത്യയോട് ആണ് എനിക്ക് സംസാരിക്കേണ്ടത്…
എന്ന് പറഞ്ഞു സണ്ണിചായൻ എനിക്ക് നേരെ തിരിഞ്ഞപ്പോൾ നേരത്തെ ഉണ്ടായിരുന്ന അതെ ആകാംഷ പ്രിൻസിന്റെ മുഖത്തു ഉണ്ടായിരുന്നു…
നിത്യ.. ഇനി എങ്കിലും എന്റെ മനസ്സ് തുറന്നില്ലെങ്കിൽ അത് എന്നോട് തന്നെ ചെയുന്ന ചതി ആയിരിക്കും…
എന്ത്..
ഞാൻ അല്ല.. പ്രിൻസ് ആയിരുന്നു ചോദിച്ചത്..
അത്..
ഏത്..
വീണ്ടും പ്രിൻസ് ആയിരുന്നു..
നീ ഒന്ന് മിണ്ടാത്തെ ഇരിക്കോ ചെക്കാ… ഞാൻ ഒന്ന് മനസ്സ് തുറന്നോട്ടെ..
പ്രിൻസിനോട് ആയി സണ്ണിച്ചായൻ പറഞ്ഞിട്ട് വീണ്ടും എനിക്ക് നേരെ തിരിഞ്ഞു..
അന്ന് ആദ്യമായി എന്നെ കണ്ടപ്പോൾ പ്രേതം ആണ് എന്ന് കരുതി നിന്റെ അമ്മു ചേച്ചി പേടിച്ചു വീണത് എവിടെ ആണ് എന്ന് അറിയോ…
റോ… റോഡിൽ അല്ലേ..
ഞാൻ പറഞ്ഞപ്പോൾ അല്ല എന്ന് രീതിയിൽ തലയാട്ടിട്ട് സണ്ണിച്ചായൻ നെഞ്ചിലേക്ക് ചൂണ്ടി കാണിച്ചു പറഞ്ഞു…
ദേ.. ഇവിടെ ആണ് അവൾ വീണത്…. എന്റെ നെഞ്ചിൽ… നിന്റെ അമ്മു ചേച്ചിയെ എന്റെ കേട്ടോയോൾ ആയി കൂടെ കൂട്ടുന്നതിന് നിനക്ക് വല്ല സമ്മതകുറവുമുണ്ടോ..
അമ്മു ചേച്ചിയോടുള്ള ഇഷ്ടമാണ് സണ്ണിച്ചായൻ പറഞ്ഞത് എന്ന് അറിഞ്ഞപ്പോൾ എന്റെ മുഖത്തു ഒരു ആശ്വാസം വീണു…. പ്രിൻസിന്റെ മുഖത്തും….
അമ്മുവിനെ ഇഷ്ടമാണെങ്കിൽ അത് അവളോട് അല്ലേ പറയേണ്ടത്… ഇവളോട് ആണോ…
ടാ.. അത് നിനക്ക് പറഞ്ഞാൽ മനസിലാവില്ല ഞങ്ങൾ മനുഷ്യർക്കൊക്കെ പ്രണയം ഉള്ളവരോട് അത് തുറന്നു പറയുന്നതിന് മുമ്പ് അവരുമായി അടുപ്പമുള്ളവരോട് അത് ആദ്യം പറയും… ഒരു ഉറപ്പിന് വേണ്ടി…
പ്രിൻസ് സണ്ണിച്ചായനെ തുറിച്ചു നോക്കി
അമ്മുവിനോട് ഈ കാര്യം നിത്യ ഒന്ന് സംസാരിക്കണം….
ഞാൻ തലയാട്ടിയത് അല്ലാതെ ഒന്നും പറഞ്ഞില്ല..
മോളെ നീ ഇന്ന് മുതൽ ആരാ എന്ന് അറിയോ..
നിത്യ..
അല്ല.. ഈ സണ്ണിച്ചായന് ജനികാതെ പോയ കുഞ്ഞനിയത്തി ആണ്..
ജനികാതെ പോയ മകൾ ആണ് എന്ന് പറയാതെ ഇരുന്നത് ഭാഗ്യം… എന്ന് പറഞ്ഞു പ്രിൻസ് പോയി..
അപ്പോഴും അമ്മു ചേച്ചിയോട് ഈ കാര്യം ഞാൻ എങ്ങനെ സൂചിപ്പിക്കും എന്ന് ചിന്ത ആയിരുന്നു…
ഓഹോ…. അപ്പോൾ അങ്ങേർക്കു എന്നോട് പ്രേമം ആണോ…
ഞാൻ അതെ എന്ന് തലയാട്ടി…
പ്രേമം… പൊളിച്ചു ഞാൻ കൈയിൽ കൊടുക്കുന്നുണ്ട്..
സണ്ണിച്ചായൻ പാവമല്ലേ ചേച്ചി…
കോപ്പ് ആണ്…
ഓരോന്നും പറഞ്ഞു സംസാരിച്ചു കൊണ്ട് നിന്നപ്പോൾ ആണ് ആൽബി സാറിന്റെ കാൾ വന്നത്…
എന്താടി… എന്തിനാ സർ വിളിച്ചത്..
സാറിന്റെ വൈഫിനു ലേബർ പൈൻ വന്നു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി..
എന്നാൽ നീ പെട്ടന്ന് റെഡി ആവ നമ്മുക്ക് അവിടേക്ക് പോകാം…
ഞാനും ചേച്ചിയും പെട്ടന്നു റെഡിയായി ഹോസ്പിറ്റലിലേക് ചെന്നു..
പുറത്ത തന്നെ ഞങ്ങളെയും കാത്തു സണ്ണിചായൻ ഉണ്ടായിരുന്നു..
അമ്മു ചേച്ചിയെ കണ്ടപ്പോൾ ആ മുഖം കുറച്ചും കൂടെ തെളിഞ്ഞു.. കാര്യങ്ങൾ എന്തായി എന്ന് അറിയാൻ ഞങ്ങൾ രണ്ടാളും സണ്ണിച്ചായന്റെ മുഖത്തു നോക്കി നിന്നു…
നിങ്ങൾ രണ്ടാളും കൂടെ ഇങ്ങനെ നോക്കി പേടിപ്പിക്കാതെ… മിത്ര പ്രസവിച്ചു.. പെണ്ണ് കുഞ്ഞ്… അമ്മയും മോളും സുഖമായി ഇരിക്കുന്നു..
കേട്ടപ്പോൾ ഞങ്ങൾക്ക് രണ്ടാൾക്കും ഒരുപാട് സന്തോഷമായി… ഞങ്ങൾ മൂന്നു പേരും കൂടെ അകത്തു കയറി റൂമിലേക്ക് ചെന്നു…
ആൽബി സാർ അകത്തുഉണ്ടായിരുന്നു…. ഞങ്ങളെ കണ്ടപ്പോൾ സർ ചിരിച്ചു… കട്ടിലിൽ മിത്ര ചേച്ചിയും.. പിന്നെ ഒരു സുന്ദരി വാവയും…
ചേച്ചിയും ഞങ്ങളോട് ഓരോന്നും പറഞ്ഞു പെട്ടന്ന് കൂട്ടായി…
അമ്മു ചേച്ചി കുഞ്ഞിനെ പതിയെ എടുത്തു കൊഞ്ചിക്കാൻ തുടങ്ങിയപ്പോൾ അടുത്ത സണ്ണിച്ചായൻ വന്നു…
ഇങ്ങനെ ഒക്കെ നടന്നാൽ മതിയോ…ഒരു കല്യാണം ഒക്കെ കഴികണ്ടേ..
ഇങ്ങനെ ഒക്കെ നടന്നാൽ മതിയോ… മൂക്കിലൊക്കെ രണ്ട പഞ്ഞിയും വയ്‌കണ്ടേ..
സണ്ണിച്ചായൻ ഓരോന്നും പറയുന്നതിന് അതെ അളവിൽ തന്നെ അമ്മു ചേച്ചിയും മറുപടി കൊടുത്തു കൊണ്ടേ ഇരുന്നു..
അല്ല.. നിത്യ എന്താ കുഞ്ഞിനെ എടുക്കാത്ത്‌ത്..
മിത്ര ചേച്ചി ചോദിച്ചപ്പോൾ ഞാൻ ഒന്ന് ചിരിച്ചു…
എല്ലാരും കുഞ്ഞിനെ എടുത്താൽ ഇഷ്ടമാവുമോ എന്ന് വിചാരിച്ച ആയിരുന്നു ഞാൻ മാറി നിന്നത്… മിത്ര ചേച്ചി പറഞ്ഞപ്പോൾ പിന്നെ ആ ചിന്ത മാറ്റി ഞാനും പതിയെ കുഞ്ഞിനെ എടുത്തു..
അപ്പോഴാണ് ഡോർ തുറന്നു പ്രിൻസ് വന്നത്…ഞങ്ങളെ ഒട്ടും പ്രദീക്ഷിച്ചില്ല എന്ന് അവന്റെ മുഖത്തു തന്നെ ഉണ്ടായിരുന്നു.. പ്രിൻസ് മാത്രം അല്ലായിരുന്നു അവന്റെ പിന്നാലെ ഒരു കൊച്ചു കുട്ടിയും ഉണ്ടായിരുന്നു…
കർത്താവെ…. ഇവനെയും കൊണ്ട് നീ എന്തിനാടാ ഇങ്ങോട്ട് വന്നത്…
ഒരു കുട്ടി വന്നതിന് സണ്ണിച്ചായൻ എന്തിനാ ഇങ്ങനെ വിളിക്കുന്നത്…
അവന് ചേച്ചിയെയും കുഞ്ഞിനേയും കാണണം എന്ന് പറഞ്ഞു..
ആന്റി…
എന്ന് വിളിച്ചു കൊണ്ട് അവൻ മിത്ര ചേച്ചിയുടെ അടുത്തേക്ക് ചെന്നു..
ആന്റി.. വാവ എവിടെ…
അപ്പോഴാണ് അവൻ എൻ്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞിനെ ശ്രദ്ധിച്ചത്
അത് എന്റെ ആന്റിയുടെ വാവയാ…
അവൻ ദേഷ്യത്തോടെ അത് പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് വന്നത്…
ഞാൻ കുഞ്ഞിനെ വീണ്ടും ചേച്ചിയുടെ അടുത്തേക്ക് കിടത്തി..
ആന്റി… വാവ എന്താ ഒന്നും സംസാരിക്കത്തെ..
എന്താ വാവയ്ക് പല്ല് വരാത്തത്…
അങ്ങനെ ഒരു നൂറു നൂറു ചോദ്യം അവന്റെ നാവിൽ നിന്നും വന്നു കൊണ്ടേ ഇരുന്നു… മാത്രമല്ല ഇനി അവിടെ കട്ടിലിൽ കിടക്കുന്ന മിത്ര ചേച്ചിയുടെ പിറത്തു മാത്രമേ ഇനി കയറാൻ ഉള്ളു… എന്തിന് ഒരു പരിചയവും ഇല്ലാത്തെ എന്റെയും അമ്മു ചേച്ചിയുടെയും അടുത്ത വരെ അവൻ കുസൃതിയുമായി വന്നു… അപ്പോഴാണ് തുടക്കത്തിൽ സണ്ണിച്ചായൻ ഇവനെ കണ്ടപ്പോൾ വിളിച്ചതിന്റെ കാരണവും എനിക്ക് മനസിലായത്.. അമ്മാതിരി വികൃതി ആണ്…
ആന്റി… എങ്ങനെയാ ആന്റി വാവ വയറിൽ വരുന്നേ…
അവന്റെ ആ ചോദ്യം കേട്ടപ്പോൾ ഒരു നിമിഷം എന്ത് പറയണം എന്ന് അറിയാതെ ആ മുറി നിശബ്‌ദം ആയി…
എന്നാൽ ശരി ഞങ്ങൾ ഇറങ്ങട്ടെ…
അമ്മു ചേച്ചി സിറ്റുവേഷൻ മാറ്റാൻ എന്ന് രീതിയിൽ പറഞ്ഞു..
എല്ലാരോടും യാത്ര പറഞ്ഞു പുറത്ത ഇറങ്ങി..
കൂടെ സണ്ണിച്ചായനും ഇറങ്ങി… സണ്ണിച്ചായന്റെ പിന്നാലെ ആ ചെറുതും…
സണ്ണിച്ചായന് അമ്മു ചേച്ചിയോട് സംസാരിക്കണം എന്നുണ്ട് എന്ന് എനിക്ക് മനസിലായി…
ചേച്ചി.. ചെല്ല്….
കുറേ നിർബന്ധിച്ചപ്പോൾ അമ്മു ചേച്ചി പോയി… അവർ രണ്ടു പേരും മാറി നിന്ന് സംസാരിച്ചപ്പോൾ ആണ്.. താഴെ നിന്ന് ആരോ ഷാൾ പിടിച്ചു വലിച്ചത്…
അവന്റെ ചോദ്യത്തിന് ഉത്തരം ആരും കൊടുക്കാത്തതിന്റെ ദേഷ്യം ആ കുഞ്ഞ് മുഖത്തു ഉണ്ടായിരുന്നു…അതു കൊണ്ട് തന്നെ ഞാൻ അവനോടു പറഞ്ഞു..
ചേച്ചി പറ.. വാവ എങ്ങനെയാ വയറ്റിൽ വരുന്നത്… എന്റെ വയറിലും വരുമോ വാവ…
അവന്റെ ചോദ്യം കേട്ട് ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു..
ടാ.. വാവയെ ദൈവം ആണ് തരുന്നത്…
ആണോ..
അതെ..
അപ്പോൾ എന്നാൽ ദൈവം ചേച്ചിക്ക് വാവയെ തരുന്നത്..
അവന്റെ ആ ചോദ്യം കേട്ട് കൊണ്ട് അവിടെ വേറെ ഒരാളും ഉണ്ടായിരുന്നു… പ്രിൻസ്
അത്..
മറുപടി പറയുമ്പോഴും എന്തോ എന്റെ കണ്ണ് പ്രിൻസിലേക് പാഞ്ഞു…. എന്നെ തന്നെ നോക്കി പ്രിൻസും…
ടാ… ഇവിടെ വാ…
എന്റെ മുഖം കണ്ടത് കൊണ്ടായിരിക്കും പ്രിൻസ് പെട്ടന്നു അവനെ പ്രിൻസിന്റെ അടുത്തേക്ക് വിളിച്ചു
.
അപ്പോഴത്തേക്കും അമ്മു ചേച്ചിയും വന്നു… ഞങ്ങൾ അവിടെ നിന്നും ഇറങ്ങി…
—————-
ഇങ്ങനെ ചിരിക്കാൻ മാത്രം എന്താ ഉള്ളത്…
ഡ്രൈവ് ചെയ്യുന്നതിന്റെ ഇടയിൽ ഞാൻ ചോദിച്ചു..
ഏഹ്.. ഒന്നമില്ല…. നിത്യയോട് ആണ് ഞാൻ ഇഷ്ടം പറയുന്നത് എന്ന് വിചാരിച്ചു എന്ത് ടെൻഷൻ ആയിരുന്നു ഇവന്റെ മുഖത്തു..
ഞാൻ ഒന്നും പറഞ്ഞില്ല..
ടാ സണ്ണി മിണ്ടാതെ ഇരിക്ക്.. അവന് ദേഷ്യം കയറി വണ്ടി എവിടെ എങ്കിലും കൊണ്ട് വന്ന ഇടിച്ചാൽ പാവം എന്റെ ഭാര്യയെയും പിറന്നു വീണ എന്റെ കുഞ്ഞും അനാഥമാവും…
ശരിയാ… പാവം എൻ്റെ അമ്മുവിനെയും വിധവ ആക്കണ്ട…
ഓഹ്.. അതൊക്കെ എപ്പോൾ സംഭവിച്ചു…
ആ.. അതൊക്കെ നടക്കേണ്ട സമയത്തു നടക്കും..
ടാ… അല്ലെങ്കിൽ തന്നെ ഇവൻ നിത്യേ ഇനി ഇഷ്ടപ്പെടാതെ ഇരികുനത് ആണ് നല്ലത്..
പിന്നിൽ ഇരിക്കുന്ന അലഭിച്ചയന്റെ നാവിൽ നിന്നും വന്നു..
അത് എന്താടാ ആൽബി…
പിന്നെ.. നീ തന്നെ ഒന്ന് ആലോചിച്ചു നോക്ക്… ഇവന്റെ പിറന്നാൾ ദിവസം നടന്ന സംഭവങ്ങൾ… അതൊക്കെ കേട്ടപ്പോൾ തന്നെ നമ്മുക്ക് സങ്കടമായി.. അപ്പോൾ അതൊക്കെ അനുഭവിച്ച നിത്യക്ക് എന്ത് വിഷമം ആയി കാണും… അത്രെയും പേരുടെ മുമ്പിൽ വച്ചു നാണം കെടുത്തി വിട്ട് ഇവനെ ഇനി അവൾ സ്നേഹിക്കുമോ
..
ശരിയാണല്ലോ
..
ആൽബിച്ചായനെ അനുകൂലിച്ച സണ്ണിച്ചായനും സംസാരിച്ചു…. അപ്പോൾ എന്റെ മനസ്സ് പെട്ടന്ന് എന്റെ പിറന്നാൾ ദിവസത്തേക്ക് കടന്നു… അന്ന് നടന്ന സംഭവങ്ങളും അവളുടെ കണ്ണീരും എല്ലാം ഓർത്ത് ഇതുവരെ ഒന്നും തോന്നിട്ടില്ല…. പക്ഷെ ഇപ്പോൾ എന്തോ ഒരു തോന്നൽ… അന്ന് ചെയ്ത കൂടി പോയോ…
വീട്ടിൽ എത്തി.. മുറിയിലേക്ക് പോകുമ്പോൾ അറിയാതെ എന്റെ കണ്ണ് സഞ്ചരിച്ചത് ലിവിങ് റൂമിൽ ഇരിക്കുന്ന വേസ്റ്റ് ബക്കറ്റിൽ ആയിരുന്നു… അന്ന് അവൾ തന്ന ഷർട്ട് ഞാൻ വലിച്ച എറിഞ്ഞത് അവിടേക്ക് ആയിരുന്നു…
ഞാൻ അതിന്റെ അടുത്തേക്ക് ചെന്നു… എന്താ എനിക്ക് പറ്റിയത്… ഞാൻ എന്തിനാ ഇപ്പോൾ ഇങ്ങനെ ഒക്കെ എന്ന് ആലോചിച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും പിഞ്ഞിൽ നിന്നും ഒരു വിളി വന്നു…
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അമ്മയും ദീപ ചേച്ചിയും ആയിരുന്നു… അമ്മയുടെ കൈയിൽ ഒരു കവറും ഉണ്ടായിരുന്നു…
————-
ഓരോന്നും പറഞ്ഞു ഞാനും അമ്മു ചേച്ചിയും നടന്നു വന്നപ്പോൾ ആണ് നേരെ പ്രിൻസ് നടന്നു വന്നത്… പതിവ് ഇല്ലാതെ അവൻ മുണ്ട് ആയിരുന്നു ഉടുത്തിരുന്നത്.. പക്ഷെ എന്റെ ശ്രദ്ധ ആദ്യം പോയത് അവന്റെ ഷർട്ടിലേക് ആയിരുന്നു… ഒരു നിമിഷം മനസ്സ് നൊന്തു.. . ഞാൻ അന്ന് അവന്റെ പിറന്നാളിന് കൊടുത്ത അതെ പോലത്തെ ഷർട്ട് ആയിരുന്നു അത്… ഒരു നിമിഷം അവൻ ധരിച്ചിരിക്കുന്നത് ഞാൻ അന്ന് കൊടുത്ത അതെ ഷർട്ട് തന്നെ ആണോ എന്ന് പോലും ആലോചിച്ചു… പക്ഷെ അങ്ങനെ വരില്ലലോ… എന്റെ മുമ്പിൽ വച്ചു തന്നെ അല്ലേ ആ ഷർട്ട് അവൻ വലിച്ച എറിഞ്ഞതും…
എല്ലാം മറക്കാൻ ശ്രമിക്കുകയാണ് എന്ന് സ്വയം പറഞ്ഞു കൊണ്ട് തന്നെ പ്രിൻസിനെ ഞാൻ അവഗണിച്ചു കൊണ്ട് അമ്മു ചേച്ചിക്ക് ഒപ്പം നടന്നു…
വീണ്ടും അന്ന് പല തവണ പതിവ് ഇല്ലാതെ ഞാൻ പ്രിൻസിനെ കണ്ടു… അതോ.. ഞാൻ നികുനടത്തു മനഃപൂർവം അവൻ വരുന്നത് ആണോ… ഒരിക്കലും ഇല്ല… അവൻ എന്തിന് എന്നെ തേടി വരണം…
പക്ഷെ അവനെ ഞാൻ എപ്പോഴൊക്കെ കാണുമ്പോഴും ഞാൻ ഒഴിഞ്ഞു നടന്നു… എന്തോ അപ്പോഴൊക്കെ അവന്റെ മുഖത്തും ദേഷ്യം കൂടി കൂടി വന്നു
അങ്ങനെ നടക്കുന്നതിന്റെ ഇടയിൽ അവനുമായി തന്നെ കൂട്ടി മുട്ടി…
എന്താടി നിനക്ക് കണ്ണ് ഇല്ലേ…
ഇങ്ങോട്ട് വന്ന ഇടിച്ചിട്ട എനിക്ക് കണ്ണ് ഇല്ല എന്നോ…
ഞാനും വിട്ടു കൊടുത്തില്ല..
ഉണ്ടായിട്ടും എന്താ കാര്യം… മുമ്പിൽ വന്നു നിന്നാലും ഒന്നും കാണില്ലലോ
ഞാൻ എന്ത് കണ്ടില്ല എന്ന്..
അവൻ വീണ്ടും എന്റെ മുഖത്തു നോക്കി.. എന്തൊകെയോ പറയണം എന്നുണ്ട് പക്ഷെ ഒന്നും പറയാതെ അവൻ പോയപ്പോൾ പെട്ടന്ന് എനിക്കും മനസിലായി… ആ ഷർട്ട്… അത് ഞാൻ കൊടുത്തത് ആണ് എന്ന് അവന്റെ സംസാരത്തിൽ നിന്നും എനിക്ക് മനസിലായി…
പ്രിൻസ്…
..
എന്റെ വിളി കേട്ട് അവൻ തിരിഞ്ഞു നോക്കി… ഞാൻ അവന്റെ അടുത്തേക്ക് ചെന്നു..
ഞാൻ ചിരിച്ചു കൊണ്ട് സംസാരിച്ചു തുടങ്ങി…
കുട്ടികളെ നൃത്തം പടിപികുനത്തിൽ നിന്നും മറ്റ് ചെലവകളിൽ നിന്നുമൊക്കെ മിച്ചം പിടിച്ചാണ് ഞാൻ നിനക്ക് ഈ ഷർട്ട് വാങ്ങിച്ചത്….. ഒരാൾക്ക് വാങ്ങിച്ചു കൊടുത്ത സാധനത്തിന്റെ കണക്കു പറയുന്നത് അല്ല…. എന്നാലും ഇത് വാങ്ങിക്കുമ്പോൾ ഈ ഷർട്ടും ഇട്ടു നീ വരുന്നത് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഞാൻ എന്നാൽ….
എപ്പോഴോ നിറഞ്ഞു വന്ന കണീർ തുടച്ചു കൊണ്ട് തുടർന്നു
എന്നാൽ എല്ലാരുടെയും മുമ്പിൽ വച്ച് വില കുറഞ്ഞതിന്റെ പേരിൽ ഇത് വലിച്ച എറിഞ്ഞപ്പോൾ…….. പിന്നെ വലിച്ചെറിഞ്ഞ ഒന്നും തിരിച്ച എടുത്ത ചരിത്രം നിനക്ക് ഇല്ലലോ… പിന്നെ ഇപ്പോൾ എന്ത് കൊണ്ട് എന്ന് എനിക്ക് അറിയില്ല…. ഒന്ന് മാത്രം പറയാം… വീണ്ടും മുമ്പത്തെ പോലെ ഇല്ലത്തെ സ്നേഹം നടിച്ച വേദനിപ്പിക്കാൻ ആണെങ്കിൽ വേണ്ടാ…. കാരണം… ഇനിയും കരയാൻ എനിക്ക് വയ്യാ…
അത്രെയും അവന്റെ മുഖത്തു നോക്കി പറഞ്ഞു നടന്ന അകന്നപ്പോൾ ഞാനും കണ്ടു ആദ്യമായി ആ മുഖത്തു കുറ്റബോധം…
——
തുടരും
നിത്യവസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Amazing
Thanks 🙂